കോഴിക്കോട്: സംസ്ഥാനത്ത് കടകളടച്ചുള്ള റേഷന്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതിന്റെ പിന്നാലെ സമവായ ശ്രമവുമായി സര്‍ക്കാര്‍. റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് യോഗം. സമരം ചെയ്യുന്ന റേഷന്‍ കട ഉടമകളെ ഭീഷണിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്നും മാസവേതന പക്കേജ് നടപ്പാക്കും വരെ സമരം തുടരുമെന്നും സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read MoreCategory: Kozhikode
എല്ലാം സർക്കാരിന്റെ മദ്യനയമോ? കേരളത്തിൽ മദ്യപിക്കുന്നവരുടെ എണ്ണം കൂടി; പുകവലിക്കാരുടെ എണ്ണം കുറഞ്ഞു
സ്വന്തം ലേഖിക കോഴിക്കോട്: കേരളത്തിലെ നൂറിൽ 14 പേർക്ക് ജീവിതകാലത്തിൽ ഒരിക്കലെങ്കിലും മാനസികരോഗം ഉണ്ടായതായി പഠനറിപ്പോർട്ട്. പുകവലി ദേശീയ ശരാശരിയെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞപ്പോൾ മദ്യപാനികളുടെ എണ്ണം ദേശീയ ശരാശരിയെ പിന്തള്ളി മുന്നിലെത്തിയതായും ഇംഹാൻസ് റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ വികലമായ മദ്യനയം മൂലം കേരളത്തിൽ മദ്യാസക്തരുടെ എണ്ണം വർധിക്കുന്നുവെന്ന മദ്യവിരുദ്ധ സംഘടനകളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ബംഗളുരുവിലെ നിംഹാൻസും, സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള കോഴിക്കോട്ടെ ഇംഹാൻസും (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ആൻറ് ന്യൂറോ സയൻസസ്) ചേർന്നു നടത്തിയ സർവേയിലെ പഠനറിപ്പോർട്ട്. കേരളത്തിലെ തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട താലൂക്കുകളിലെ വിവിധ വാർഡുകളിലാണ് സർവേ നടത്തിയത്. 18 വയസിനു മുകളിലുള്ളവർക്കു മാത്രമായി നടത്തിയ സർവേയിൽ കുട്ടികൾ ഉൾപ്പെട്ടിട്ടില്ല. ശാസ്ത്രീയരീതിയിൽ റാൻഡ് സാംപ്ലിംഗ് മെത്തേഡ് അനുസരിച്ച് ജില്ലകളും വാർഡുകളും തെരഞ്ഞെടുത്തതിനാൽ പഠനറിപ്പോർട്ടിലെ വിശദാംശങ്ങൾ കേരളത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നതാണെന്നാണ് വിലയിരുത്തൽ. പ്രധാന…
Read Moreപടയൊരുക്കം കോഴിക്കോട്ടെത്തി; ഗെയിൽ വിഷയം പ്രചാരണായുധമാക്കി മുന്നുദിവസം ജില്ലയിൽ
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കം ജാഥ കോഴിക്കോട്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 -ന് അടിവാരത്ത് ജാഥയ്ക്ക് സ്വീകരണം നൽകും. നിലവിൽ ഗെയിൽ വിഷയം ആളികത്തികൊണ്ടിരിക്കുന്ന മുക്കത്ത് ജാഥ എത്തുന്നതോടെ പ്രവർത്തകർ ആവേശത്തിലാകും. ഇവിടെ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളം നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. സമരക്കാർക്കൊപ്പം നിന്ന് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരേ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരിക എന്ന തന്ത്രമായിരിക്കും യുഡിഎഫ് ഇവിടെ സ്വീകരിക്കുക. നാലിനു താമരശേരിയിലും അഞ്ചിന് കുന്ദമംഗലത്തും സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിന് ശേഷം ആറിന് ബാലുശേരിയിൽ സമാപിക്കും. അതോടെ ഇന്നത്തെ പരിപാടികൾ സമാപിക്കും. നാളെ രാവിലെ 10 -ന് പേരാന്പ്രയിലും 11 -ന് കുറ്റ്യാടിയിലും മൂന്നിന് നാദാപുരത്തും നാലിന് വടകരയിലും നടക്കുന്ന പൊതുയോഗത്തിനു ശേഷം ആറിന് കൊയിലാണ്ടിയിലെ പൊതുയോഗത്തോടെ സമാപിക്കും. എട്ടിന് വൈകുന്നേരം അഞ്ചരയ്ക്ക് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനം നടക്കും.…
Read Moreപുകവലി ദേശീയ ശരാശരിയെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞപ്പോള്‍ ലഹരി ഉപയോഗിക്കുന്നര് കൂടുതലായി; ആത്മഹത്യ പ്രവണതയില്‍ കേരളം മുന്നില്‍
കോഴിക്കോട്: കേരളത്തിൽ മദ്യപരുടെ സംഖ്യ വർധിച്ചതായി പഠന റിപ്പോർട്ട്. പുകവലി ദേശീയ ശരാശരിയെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞപ്പോൾ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് ഇന്നലെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്. ബാംഗളൂരുവിലെ നിംഹാൻസും സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട്ടുള്ള ഇംഹാൻസും ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ആൻഡ് ന്യൂറോ സയൻസസ്) ചേർന്നു തയാറാക്കിയതാണ് സർവേ റിപ്പോർട്ട്. സർക്കാരിന്റെ വികലമമായ മദ്യനയം മൂലം കേരളത്തിൽ മദ്യാസക്തരുടെ എണ്ണം വർധിക്കുന്നുവെന്ന മദ്യവിരുദ്ധസംഘടനകളുടെ ആരോപണം ശരിവയ്ക്കുന്നതാണ് റിപ്പോർട്ട് . സംസ്ഥാനത്ത് നൂറിൽ 14 പേർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസിക അസുഖം ഉണ്ടായതായും റിപ്പോർട്ടിലുണ്ട്. തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട താലൂക്കുകളിലെ വാർഡുകളിലാണ് സർവേ നടത്തിയത്. 18 വയസിനു മുകളിലുള്ളവരെ മാത്രമാണ് സർവേയിൽ ഉൾപ്പെടുത്തിയത്. റിപ്പോർട്ടിലെ വിശദാംശങ്ങൾ കേരളത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ ശരാശരിയേക്കാൾ…
Read Moreദുരൂഹത നീങ്ങാതെ ആദിവാസി യുവതിയുടെ തിരോധാനം; ജിഷ മാവോവാദികൾക്കൊപ്പമാണെന്ന നിഗമനത്തിൽ പോലീസ്
വെള്ളമുണ്ട: മാനന്തവാടി തലപ്പുഴ മക്കിമല അത്തിമല കോളനിയിലെ തേൻകുറുമ വിഭാഗത്തിൽപ്പെട്ട ദാമോദരന്റെ മകൾ ജിഷയുടെ (25) തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ തുടരുന്നു. ജിഷ മാവോവാദികൾക്കൊപ്പമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് തദ്ദേശവാസികൾ നൽകുന്ന സൂചനകളും. എട്ടാംകാസ് വിദ്യാഭ്യാസമുള്ള ജിഷ മുൻപ് ജില്ലയ്ക്കു പുറത്ത് വീട്ടുജോലിക്കു പോയിരുന്നു. അതിനാൽത്തന്നെ ജിഷയുടെ തിരോധാനം വീട്ടുകാരും നാട്ടുകാരും കാര്യമായി എടുത്തിരുന്നില്ല. അവിവാഹിതയായ ജിഷ മാവോവാദി സംഘത്തിൽ ചേർന്നുവെന്ന സംശയം പിന്നീടാണ് പോലീസിൽ ബലപ്പെട്ടത്. ഒരു വർഷത്തോളമായി ജിഷ മാവോയിസ്റ്റ് സംഘത്തിലാണെന്നാണ് പോലീസിന്റെ അനുമാനം. തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മക്കിമല, കന്പമല പ്രദേശങ്ങളിൽ ഏതാനും വർഷത്തിനിടെ മാവോവാദി സാന്നിധ്യം പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. മക്കിമല വനത്തിൽനിന്നു എളുപ്പത്തിൽ ആറളം, കണ്ണവം, മാക്കൂട്ടം, തിരുനെല്ലി, കർണ്ണാടകയിലെ കുടക് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാം. മാവോവാദി സാന്നിധ്യത്തെക്കുറിച്ചറിഞ്ഞ് മക്കിമലയിലെ ആദിവാസി കോളനികളിൽ പോലീസ് പലവട്ടം അന്വേഷണത്തിനും…
Read Moreപേരുദോഷം ഉണ്ടാകുമോയെന്ന ഭയം..! ഗെയിൽ സമരം ഏറ്റെടുക്കൽ സംബന്ധിച്ച് യു ഡിഎഫിൽ ആശയക്കുഴപ്പം
മുക്കം: ഗെയില്‍ സമരം ഏറ്റെടുക്കുന്നതു സംബന്ധിച്ച് യുഡിഎഫില്‍ ആശയക്കുഴപ്പം. സമരം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കിയപ്പോള്‍ സമരത്തോടും സമരക്കാരോടുമൊപ്പം എപ്പോഴും യുഡിഎഫ് ഉണ്ടാവുമെന്ന് മാത്രമാണ് മുസ്ലിം ലീഗും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനും വ്യക്തമാക്കിയത്. ഗെയില്‍വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് യുഡിഎഫ് നേതാക്കള്‍ ഗെയിലിന്റെ പൈപ്പ് ഇടല് ജോലി പുരോഗമിക്കുന്ന മുക്കം എരഞ്ഞിമാവിലെത്തിയത്. എംപി മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്, എം.ഐ. ഷാനവാസ്, കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന് എന്നിവര്‍ സ്ഥലം പരിശോധിക്കുകയും പരാതിക്കാരായ സ്ഥലമുടമകളെ കാണുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യത്തിലുള്ള യുഡിഎഫിന്റെ നയം സമരപന്തലിലെത്തിയ നേതാക്കള്‍ വ്യക്താക്കി. വികസനം ജാനാധിപത്യ രീതിയിലാകണമെന്നും ന്യായമായി സമരം നടത്തുന്നവരെ പോലീസിനെ ഉപയോഗിച്ച അടിച്ചമര്‍ത്താനുള്ള നീക്കം വിജയിക്കില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏകാധിപതിയെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പെരുമാറുന്നതെന്നും സമരക്കാരെ ഒന്നടങ്കം തീവ്രവാദികളായി…
Read Moreഇരുട്ടിൽ നിന്ന് അഭിനന്ദ് വെളിച്ചത്തിലേക്ക്..! സ്കൂളിലെ ഉൗർജക്ലബ് ഉണർന്നു; അഭിനന്ദിന്റെ വീട്ടിൽ വൈദ്യുതിയെത്തി
വടകര: ഒടുവിൽ അഭിനന്ദിന്റെ വീട്ടിൽ വൈദ്യുതിയുടെ വെള്ളിവെളിച്ചം. തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കന്ററി സ്കൂൾ ഒന്‍പതാം ക്ലാസ് വിദ്യാർഥി അഭിനന്ദിന്റെ വീട്ടിൽ സ്കൂൾ ഉൗർജ ക്ലബ്ബിന്റെ പ്രവർത്തനഫലമായി വൈദ്യുതി എത്തി. തിരുവള്ളൂർ തുരുത്തിയിലെ നെല്ലിയുള്ള പറന്പത്ത് നാണുവിന്റെ മകനാണ് അഭിനന്ദ്. നാലു സെന്റ് ലക്ഷംവീട് കോളനിയിൽ കുടുംബം താമസം ആരംഭിച്ചിട്ട് പതിനേഴ് വർഷമായി. അന്നുമുതൽ പല കാരണങ്ങളാൽ താമസ സ്ഥലത്തിനു പട്ടയം ലഭിച്ചില്ല. പട്ടയമില്ലാത്തതിനാൽ വീട്ടിൽ വൈദ്യുതി കണക്ഷനുമില്ല. സ്കൂൾ ഉൗർജ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ വിദ്യാർഥികളുടെയും വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കായി സർവേ നടത്തിയപ്പോഴാണ് അഭിനന്ദന്റെ വീട്ടിൽ വൈദ്യുതിയില്ലാത്ത വിവരം അറിയുന്നത്. നാണുവിനു പട്ടയം ലഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉൗർജ ക്ലബ്ബ് കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ വടകര തഹസിൽദാർക്ക് അപേക്ഷ നൽകി. ഇതേ ആവശ്യവുമായി ഭരണകക്ഷി നേതാക്കളെയും ബന്ധപ്പെട്ടു. വിദ്യാർഥിയുടെ പഠന അവശ്യം ബോധ്യപ്പെട്ട…
Read Moreഒടുക്കം നിങ്ങളും ഭ്രാന്തൻമാരാകും..! ലഹരിക്കായി വിദ്യാർഥികൾക്ക് നൽകുന്നത് മാനസിക രോഗികൾക്ക് നൽകുന്ന ഗുളിക; അറസ്റ്റിലായ പ്രതി പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി
വടകര: വിദ്യാർഥികളെ ലഹരിക്ക് അടിമകളാക്കാൻ മയക്കു ഗുളികകൾ വിൽക്കുന്ന വൻ റാക്കറ്റ് വടകരയിൽ വിലസുന്നു. ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞ പോലീസ് നടത്തിയ സമർഥമായ കരുനീക്കത്തിൽ ഈ റാക്കറ്റിലെ കണ്ണി വലയിലായി. വടകര മുനിസിപ്പാലിറ്റിയിലെ കൊയിലാണ്ടിവളപ്പിൽ അയ്യങ്കൊല്ലി മഹറൂഫിനെയാണ് (23) സർക്കിൾ ഇൻസ്പെക്ടർ ടി.മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്. മനോരോഗികൾക്കും വിഷാദരോഗികൾക്കും ഡോക്ടർമാർ നിർദേശിക്കുന്ന നൈട്രോസൻ 10 എംജി ഗുളികകളാണ് പിടിച്ചെടുത്തത്. നഗരമധ്യത്തിലെ ബിഇഎം ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് മയക്കുഗുളികയുമായി എത്തിയപ്പോഴാണ് മഹറൂഫിനെ പോലീസ് പിടികൂടുന്നത്. 63 ഗുളിക ഇയാളിൽ നിന്നു പിടിച്ചെടുത്തു. പതിനെട്ട് ഗുളിക പൊടിച്ച നിലയിലാണ്. വ്യാപകമായ തോതിൽ മയക്കു മരുന്ന് വിൽക്കുന്ന ആളാണ് മഹറൂഫ്. ഇയാളുടെ പക്കൽ നിന്നു കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. അസുഖമില്ലാത്ത ഒരാൾ കഴിച്ചാൽ കരളിനും വൃക്കക്കും ദോഷകരമായി ബാധിക്കുന്ന ഗുളികയാണ് ഇവയെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കേരളത്തിൽ…
Read Moreസമര പാരമ്പര്യക്കാർ പറയുന്നു..! ഗെയിൽ സമരം ന്യായത്തിന് വേണ്ടിയുള്ളതല്ല; സമരത്തെ തള്ളി സിപിഎം രംഗത്ത്
കോഴിക്കോട്: ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരേയുള്ള സമരത്തെ തള്ളി സിപിഎം രംഗത്ത്. സമരം ന്യായത്തിന് വേണ്ടിയുള്ളതല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടി പി.മോഹനൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി പോകുന്നവരുടെ ആവലാതി മനസിലാക്കാം. പക്ഷേ, സമരം ചെയ്യുന്നവർ തികഞ്ഞ അരാജകത്വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് സോളിഡാരിറ്റി, എസ്ഡിപിഐ പോലുള്ള സംഘടനകളാണ് വാഹനങ്ങൾ തകർക്കുന്നതും പോലീസിനെ കല്ലെറിയുന്നതും. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി കേരളത്തിന്റെ പൊതുവികസനത്തിന് അത്യാവശ്യാമാണെന്നും ഈ പദ്ധതി വേണ്ടെന്ന വാദഗതിയാണ് ചിലർ ഉന്നയിക്കുന്നതെന്നും പി.മോഹനൻ കുറ്റപ്പെടുത്തി. നേരത്തെ സമരക്കാർക്കെതിരേ കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കിയിരുന്നു. സമരം അനാവശ്യമാണെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് കോടിയേരി വ്യക്തമാക്കിയത്.
Read Moreപടലപ്പിണക്കം പടയൊരുക്കത്തിലും..! രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന്റെ തയാറെടുപ്പുകൾ കുറ്റ്യാടിയിൽ മന്ദഗതിയിൽ
കുറ്റ്യാടി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് കുറ്റ്യാടി മേഖലയിലെ ഒരുക്കങ്ങൾ മന്ദഗതിയിൽ. നവംബർ ഏഴിനാണ് വടകര താലൂക്കിലെ നിയോജക മണ്ഡലങ്ങളിൽ “പടയൊരുക്ക’ത്തിന് സ്വീകരണം നൽകുന്നത്. സമീപ പ്രദേശങ്ങളിലെ മറ്റ് നിയോജകമണ്ഡലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ സജീവമാകുന്പോഴും കുറ്റ്യാടി മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പ്രചാരണങ്ങൾ വേണ്ടത്ര സജീവല്ല. യാത്രക്ക് സ്വീകരണം നൽകുന്ന മണ്ഡലത്തിന്റെ ആസ്ഥാനമായ കുറ്റ്യാടിയിൽപോലും പ്രചരണ പ്രവർത്തനങ്ങൾ വേണ്ടത്ര എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ആവശ്യത്തിന് പ്രചാരണ ബോർഡുകളോ പോസ്റ്ററുകളോ എവിടെയുമില്ല. പടയൊരുക്കത്തിന്റെ ഭാഗമായി ഒരുകോടി ഒപ്പുശേഖരണ പരിപാടി നടത്തിയെങ്കിലും വാർഡ്, മണ്ഡലം തലങ്ങളിൽ ഈ പരിപാടിയും കാര്യക്ഷമമായിരുന്നില്ല. ബൂത്ത്, മണ്ഡലം തലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന നേതൃത്വത്തിന്റെ നിർദേശം പല കമ്മിറ്റികളും നടപ്പിലാക്കിയില്ല. യുഡിഎഫിലെ മുഖ്യ ഘടകക്ഷികളായ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിൽ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്ന…
Read More