മലപ്പുറം: മലപ്പുറത്ത് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനു സമീപത്തെ വാടക വീട് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ ഒരു സ്ത്രീയടക്കം ഏഴു പേരെ മലപ്പുറം എസ്ഐ ടി.എസ് ബിനുവും സംഘവും അറസ്റ്റു ചെയ്തു. രഹസ്യവിവരത്തെത്തുടർന്നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. മേൽമുറി പറന്പൻവീട്ടിൽ ഷംസുദീൻ (32), നടുത്തൊടി വീട്ടിൽ അബ്ദുൾ അലി (34), ചെറുകുളന്പ് മൂടേരി രാജൻ (34), വലിയങ്ങാടി പള്ളിക്കൽ മുജീബ് റഹ്മാൻ (45), ചെറുകുളന്പ് മങ്കരത്തൊടി ശിഹാബ് (37), നീലഗിരി എരുമാട് കരിങ്ങലേരി ചന്ദ്രൻ (63) എന്നിവരും പരപ്പനങ്ങാടി സ്വദേശിനിയും മലപ്പുറത്തിനടുത്തു കോഡൂരിൽ താമസിക്കുന്ന നാൽപ്പതുകാരിയുമാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു ചന്ദ്രന്റെ വാടകവീട്ടിൽ നിന്നാണ് സംഘം പിടിയിലായത്. ഇടക്കിടെ വാഹനങ്ങളിൽ ആളുകൾ വരുന്നതും പോകുന്നതും സമീപവാസികളിൽ ശ്രദ്ധയിൽപ്പെട്ടതോടെ സംശയത്തിനിടയാക്കിയിരുന്നു. ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നു മലപ്പുറം പോലീസ് എത്തി വീട് വളഞ്ഞാണ് സംഘത്തെ പിടികൂടിയത്. സിനീയർ…
Read MoreCategory: Kozhikode
മറന്നതോ അതോ മറവിനടിച്ചതോ..! വണ്‍ മില്യൻ ഗോളടിയിൽ നിന്ന് കൊണ്ടോട്ടി നഗരസഭ മാറിനിന്നു; ശക്തമായ പ്രതിഷേധവുമായി ഫുട്ബോൾ ആരാധകർ
കൊണ്ടോട്ടി: ഇന്ത്യയിൽ നടക്കുന്ന അണ്ടർ- 17 ലോകകപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഗോൾ പരിപാടിയിൽ നിന്നു കൊണ്ടോട്ടി നഗരസഭ മാറി നിന്നതു വൻ പ്രതിഷേധത്തിനിടയാക്കുന്നു. ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയടക്കം നാട്ടിലുളളപ്പോഴാണ് കൊണ്ടോട്ടി നഗരസഭ പരിപാടിയെ തീർത്തും അവഗണിച്ചത്. ഇതിനെതിരെ വിവിധ ക്ലബുകളും ഫുട്ബോൾ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പ് പ്രചാരണത്തിനായി ഗോളടിച്ചു തദേശ സ്ഥാപനങ്ങളോടു ബുധനാഴ്ച രംഗത്തിറങ്ങാൻ സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ കൊണ്ടോട്ടിക്ക് സമീപത്തെ പഞ്ചായത്തുകളിലെല്ലാം ഗോളടി അരങ്ങുതകർത്തപ്പോൾ നഗരസഭ ഗോളടി അറിഞ്ഞതേയില്ല. ഒരോ ഗ്രാമപഞ്ചായത്തുകളിൽ നിന്നു 2,000 ഗോളുകൾ, മുൻസിപ്പാലിറ്റികളിൽ നിന്നു 10,000 ഗോളുകൾ, കോർപ്പറേഷനുകളിൽ നിന്നു 15,000 ഗോളുകൾ എന്നിങ്ങനെയാണ് നിർദേശിച്ചിരുന്നത്. കൊണ്ടോട്ടി നഗരസഭ പരിധിയിൽ അനസ് എടത്തൊടികയടക്കമുളള രാജ്യാന്തര താരങ്ങളും ഫുട്ബോളിനെ നെഞ്ചേറ്റുന്ന ക്ലബുകളുമുണ്ടായിട്ടും നഗരസഭ പരിപാടി സംഘടിപ്പിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Read Moreപരാതി തീരാതെ കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ ..! എല്ലാ സൗകര്യവുമൊരുക്കി കർണാടക കൗണ്ടർ നടുക്ക് ; ആരും കാണാതെ ഒരു മൂലയ്ക്ക് ഒതുങ്ങി കേരള കൗണ്ടർ
കോഴിക്കോട്: പ്രവർത്തനം തുടങ്ങി രണ്ട് വര്‍ഷം ആയിട്ടും കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാരുടെ പരാതികള്‍ക്ക് അവസാനമില്ല. ടെര്‍മിനലിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന് സമീപം കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസിയുടെ ബുക്കിംഗ് കൗണ്ടർ ഉള്ളപ്പോൾ കേരളത്തിന്റെ റിസർവേഷൻ കൗണ്ടർ അന്വേഷിച്ച് യാത്രക്കാർ വലയുകയാണ്. ടെർമിനലിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ കാണാമറയത്ത് പ്രവർത്തിക്കുന്ന കേരളാ കൗണ്ടറിലെ സർവർ മിക്കപ്പോഴും പണിമുടക്കിലുമായിരിക്കും. അതിനാൽ ടിക്കറ്റ് ബുക്കിംഗിനായി കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസിയുടെ ബസുകളെയും സ്വകാര്യ ബസുകളെയും ആശ്രയിക്കേണ്ടിവരുന്നു. പ്രധാന കവാടം വഴി കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ എത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത് കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസിയുടെ ബസുകളാണ്. ടെര്‍മിനലിലെ അന്വേഷണ വിഭാഗത്തിന്റെ ഒരു വശത്ത് ആരും ശ്രദ്ധിക്കപ്പെടാത്ത മൂലയിലാണ് കെഎസ്ആര്‍ടിസി ബുക്കിംഗ് കൗണ്ടര്‍. സെർവർ തകരാർ മൂലം ടിക്കറ്റ് റിസർവേഷൻ തടസപ്പെടുന്നതും കെഎസ്ആർടിസിയിൽ നിന്ന് യാത്രക്കാരെ അകറ്റുന്നു. കഴിഞ്ഞദിവസം മൂന്ന് മണിക്കൂറുകളോളം ടിക്കറ്റ് റിസര്‍വേഷന്‍ നടന്നിരുന്നില്ല.…
Read More24 മണിക്കൂർ “മാരത്തോൺ ക്ലാസു’മായി ബക്കർ കൊയിലാണ്ടി; 48 മണിക്കൂർ ക്ലാസെടുത്ത് ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് ബക്കർ
കൊയിലാണ്ടി: തുടർച്ചയായ 24 മണിക്കൂർ മാരത്തോണ്‍ ക്ലാസ്സിനൊരുങ്ങി ബക്കർ കൊയിലാണ്ടി ശ്രദ്ധേയനാകുന്നു. ഒക്ടോബർ ഒന്നിന് രാവിലെ എട്ടുമുതൽ കൊയിലാണ്ടി ഐസിഎസ് സ്കുളിൽ നടക്കുന്ന ക്ലാസ് ഗാന്ധിജയന്തി ദിനത്തിൽ രാവിലെ എട്ടിന് അവസാനിക്കും. ഉദ്യോഗാർഥികൾക്ക് അവരവരുടെ സൗകര്യത്തിനനുസരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ രാഷ്ട്രപതി ഡോ: എ.പി.ജെ. അബ്ദുൾകലാമിനുള്ള സമർപ്പണമായാണ് മാരത്തോണ്‍ ക്ലാസ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൊയിലാണ്ടിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓരോ മൂന്നുമണിക്കൂർ കൂടുന്പോൾ 15 മിനിറ്റും, ആറു മണിക്കൂർ കൂടുന്പോൾ 30 മിനിറ്റും ബ്രേക്ക് നൽകിയാണ് ക്ലാസ് നയിക്കുക. കേരളത്തിലെ ആദ്യ സംരംഭത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നതെന്ന് ബക്കർ പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ 1200ൽപ്പരം വേദികളിൽ ക്ലാസ് നയിച്ചിട്ടുള്ള ബക്കർ വിവിധ വിദേശരാജ്യങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വംകൊടുക്കാൻ തയാറായിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ നടത്തിയിട്ടുള്ള മികച്ച ഇടപെടലിന് നിരവധി അവാർഡുകൾ നേടിയ ബക്കർ അടുത്ത ഘട്ടത്തിൽ 48…
Read Moreഅങ്ങനെ സംശയിക്കേണ്ടതുണ്ടോ..! കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സെർവർ പണിമുടക്കുന്നു; സ്വകാര്യബസുകളെ സഹായിക്കാനെന്ന് ആക്ഷേപം
കോഴിക്കോട്: കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സെർവർ തകരാറിലായത് യാത്രക്കാരെ വലച്ചു.ഇന്നലെ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ ബുക്കിംഗ് കൗണ്ടറിൽ എത്തിയവർ നിരാശരായി മടങ്ങി. രണ്ടുമണിക്കൂറോളം സെർവർ തകരാറിലായതോടെ മറ്റു യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിച്ചു. നവരാത്രി ഉൾപ്പെടെയുളള അവധി ദിവസങ്ങൾ വരാനിരിക്കേ സ്വകാര്യ ബസുകളെ സഹായിക്കാനാണോ ഈ സർവർ തകരാർ എന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്. അവധികാലത്ത് സ്പെഷൽ സർവീസുകൾ കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. അത് എതൊക്കെയെന്നറിയുന്നതിനും തങ്ങളുടെ യാത്ര ഉറപ്പിക്കുന്നതിനും നിരവധിപേരാണ് ഇന്നലെ സ്റ്റാൻഡിൽ എത്തിയത്. അവരെല്ലാം നിരാശരായി മടങ്ങി. ഇതിനൊപ്പം ഇന്നലെ യാത്രപോകേണ്ടിയിരുന്നവരും വിഷമവൃത്തത്തിലായി.കെഎസ്ആർടിസിയുടെ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് റിസർവേഷൻ കരാർ നിലവിൽ കെൽട്രോണിനാണ്. സർവർ തകരാറിലായതോടെ അരൊക്കെയാണ് ബുക്ക് ചെയ്തതെന്നു പോലും അറിയാൻ സാധിക്കാതെയാണ് പല ബസുകളും സർവീസ് നടത്തിയത്.
Read Moreഏമാൻമാരുടെ തമ്മിത്തല്ല് നാട്ടിൽ പാട്ട്..! വടകര പോലീസ് സ്റ്റേഷനിൽ കിടപ്പാടത്തെ ചൊല്ലി തർക്കം; എസ്ഐയും എഎസ്ഐയും തമ്മിൽ കയ്യാങ്കളി
വടകര: ആംഡ് പോലീസുകാർക്ക് മുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം വടകര പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തമ്മിൽ വാക്കു തർക്കത്തിനും കൈയാങ്കളിക്കും ഇടയാക്കി. ഇന്നലെ രാത്രിയാണ് എസ്ഐയും എഎസ്ഐയും തമ്മിൽ കൊന്പുകോർത്തത്. സ്റ്റേഷനു മുകൾ നിലയിലാണ് വടകരയിലെത്തുന്ന ആംഡ് പോലീസുകാർ തങ്ങിയിരുന്നത്. ഇത് പിന്നീട് കംപ്യൂട്ടർ ലാബാക്കിയതിനാൽ കിടക്കാൻ സ്ഥലമില്ലാതായി. ഇന്നലെ ഡ്യൂട്ടിക്ക് എത്തിയ പോലീസുകാർക്കു മുറി തുറന്നു കൊടുക്കാൻ ഇൻസ്പെക്ടർ ആവശ്യപ്പെട്ടപ്പോൾ ചുമതലയുള്ള ഉദ്യോഗസ്ഥൻ സമ്മതിച്ചില്ല. ഇത് ദഹിക്കാത്ത ഇൻസ്പെക്ടർ ഇതിനെ ചോദ്യം ചെയ്യുകയും വാതിൽ ചവിട്ടി തുറക്കുകയും ചെയ്തു. ഏമാൻമാർ തമ്മിൽ ഉച്ചത്തിൽ കയർത്ത് സംസാരിച്ചത് മുന്നിലെ റോഡിലുള്ളവർ വരെ കേട്ടു. പ്രശ്നത്തിൽ ഇടപെട്ട പ്രിൻസിപ്പൽ എസ്ഐയും എസ്്ഐയും തമ്മിലും ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. പ്രശ്നം അപ്പോൾ തന്നെ പറഞ്ഞുതീർത്തെന്നു പറയുന്നുണ്ടെങ്കിലും മേലുദ്യോഗസ്ഥർ ഗൗരരവമായെടുത്തെന്നാണ് വിവരം.
Read Moreഓർക്കുക അസുഖങ്ങൾ എല്ലാവർക്കും വരാം..! അവയവദാനത്തോടു മുഖം തിരിച്ച് സംസ്ഥാനം; ബന്ധുക്കളുടെ എതിർപ്പ് മുഖ്യകാരണം
സ്വന്തം ലേഖകൻ കോഴിക്കോട്: ആരോഗ്യ കേരളത്തിൽ മരണാന്തര അവയവ ദാനം ഈ വർഷം കുത്തനെ കുറഞ്ഞതായി കണക്കുകൾ.മലയാളികൾ അവയവ ദാനത്തിനോട് പുറം തിരിഞ്ഞ് നിൽക്കുന്നതായാണ് കേരളത്തിൽ മരണാന്തര അവയവദാനത്തിന് അനുമതി നൽകുന്ന കേരള നെറ്റ് വർക് ഫോർ ഓർഗൻ ഷെയറിംങ് (മൃതസഞ്ജീവനി പദ്ധതി) പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. അവയവദാനം പ്രോത്സാഹിപ്പിക്കാൻ 2012-ലാണ് സംസ്ഥാന സർക്കാർ മൃതസഞ്ജീവനി പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ കണക്ക് പ്രകാരം ഈ വർഷം അവയവം ദാനം ചെയ്തത് മറ്റ് വർഷങ്ങളെ അപേക്ഷിച്ച് പകുതിയിലും താഴെ പേർ മാത്രം.കഴിഞ്ഞ വർഷം മരണാന്തരം പ്രധാന അവയവങ്ങൾ ദാനം ചെയതത് 72 പേരാണ്. എന്നാൽ ഈ വർഷം ഒൻപത് മാസം കഴിഞ്ഞിട്ടും 11 പേരാണ് ഇതു വരെ അവയവം ദാനം ചെയ്തത്. 2016-ൽ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ വഴി 199 പേർക്കാണ് ജീവിതം തിരിച്ചു കിട്ടിയത്. എന്നാൽ…
Read Moreനാട്ടിലെ താരമാക്കി ചിന്നമ്മച്ചേട്ടത്തിയുടെ ഗോൾ..! ഫുട്ബോൾ ആവേശം വയനാട്ടിലെത്തിയപ്പോൾ ഗേളടിച്ച് ഫുട്ബോൾ പ്രേമി ചിന്നമ്മച്ചേട്ടത്തിയും; ലക്ഷ്യം ഫിഫ അണ്ടർ 17 നേരിൽകാണുകയെന്നത്
നടവയൽ (വയനാട്): ഫുട്ബോൾ എന്നു കേട്ടാൽ മലയാളിക്കുണ്ടാകുന്ന ആത്യാവേശം കണിയാമ്പറ്റയ്ക്കും അന്യമല്ല. അത് അമ്മച്ചിയാണെങ്കിലും വല്യമ്മച്ചിയാണെങ്കിലും വ്യത്യാസമില്ല. ആ ആവേശത്തേരിലേറിയാണ് ഫിഫ അണ്ടർ-17 ലോകകപ്പിനു മുന്നോടിയായി നടത്തുന്ന വൺ മില്യൺ ഗോൾ എന്ന ലക്ഷ്യത്തിലേക്ക് കേരളത്തിനൊപ്പം എൺപത്തിരണ്ടാം വയസിൽ ഗോളടിച്ച് ചിന്നമ്മച്ചേടത്തിയും കുതിച്ചെത്തിയത്. ചട്ടയും മുണ്ടും ധരിച്ച് നഗ്നപാദയായി ‘ലേഡി ഐ.എം. വിജയനാ’യി കൈവീശി കടന്നുവന്ന ചിന്നമ്മച്ചേടത്തി റഫറിയുടെ വിസിൽ മുഴങ്ങിയ നിമിഷംതന്നെ വലംകാലുകൊണ്ട് വലിച്ചടിച്ചപ്പോൾ പന്ത് മിന്നൽ പോലെ ഗോൾപോസ്റ്റിനുള്ളിൽകടന്നു വലയിൽ മുത്തമിട്ടു…ഗോൾ…! വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തും നടവയലിലെ ഫുട്ബോൾ ക്ലബുകളും ചേർന്ന് നടത്തിയ ഗോൾ സ്കോർ പരിപാടിയിലാണ് നടവയൽ ചിറ്റാലൂർക്കുന്ന് പുതുശേരി ചിന്നമ്മ ശ്രദ്ധാകേന്ദ്രമായത്. ഫുട്ബോളിന്റെ ആവേശം ഒട്ടും വിട്ടുകളയാതെയാണ് നടവയലുകാരുടെ സ്വന്തം ‘താരം’നടവയൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ എത്തിയത്. സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേരാണ് വണ്‍ മില്യണ്‍ ഗോളിൽ പന്തുതട്ടിയത്. അവസരം…
Read Moreചതിച്ചത് പങ്ക് കിട്ടാത്തവർ..പന്നിയെ പിടിച്ച് കറിയാക്കി തിന്നത് ഇരുപതോളം പേർ; പിടിയിലായത് പാവം ആദിവാസികൾ; പിന്നിൽ വൻ മൃഗവേട്ടക്കാരെന്ന് പോലീസ്
പെരുവണ്ണാമൂഴി: കഴിഞ്ഞ ദിവസം മുതുകാട്ടിൽ കാട്ടുപന്നിയിറച്ചിയുമായ പിടിയിലായ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നു സൂചന. ഇറച്ചി തിന്നവർ ഇരുപതോളം പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ പലർക്കും രണ്ടു മുതൽ പത്ത് കിലോ വരെ കിട്ടിയിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നു ലഭിക്കുന്ന രഹസ്യവിവരം. പിടിയിലകപ്പെട്ടവരിൽ രണ്ടു ആദിവാസികളുമുണ്ട്. ഇവർ ഇറച്ചി ലഭിച്ച ഗണത്തിൽപെട്ട് കേസിൽ കുടുങ്ങുകയായിരുന്നു. വേട്ടയ്ക്കു ആദിവാസികൾ ഉൾപ്പടെയുള്ളവരെ ഉപയോഗിക്കുന്ന ശൃംഗല തന്നെയാണു ഇതിന്റെ പ്രധാന ഗുണഭോക്താക്കളും. ഇറച്ചിയുടെ പങ്ക് ലഭിക്കാത്ത രണ്ടു പേർ ഒറ്റിയതോടെയാണു ആദിവാസികളടക്കം കുടുങ്ങിയത്. പന്നിയിറച്ചി തിന്നവർ പുറത്തു സുഖമായി വാഴുമ്പോൾ ആദിവാസികൾ ജയിലിൽ കഴിയുകയാണ്. വനം ഉദ്യോഗസ്ഥർ ക്രൂരമായി പീഡിപ്പിച്ചതായി ജയിലിൽ സന്ദർശിച്ച കർഷക നേതാക്കളോട് ഇവർ വെളിപ്പെടുത്തി.
Read Moreകാണേണ്ട കാഴ്ച..! പിഡബ്ല്യുഡി കയ്യൊഴിഞ്ഞു: കുഴി നികത്താന്‍ പോലീസ് രംഗത്തിറങ്ങി; വാഹനം കുഴിയിൽ വീണാലുണ്ടാകുന്ന അപകടം മനസിലാക്കിയാണ് ഇത്തരമൊരു നല്ലകാര്യത്തിനിറങ്ങിയതെന്ന് സിഐ സുനിൽകുമാർ
കുറ്റ്യാടി: പുതിയ ബസ് സ്റ്റാൻഡിന്റെ മുന്നില്‍ മാസങ്ങളായി രൂപപ്പെട്ട വന്‍ കുഴി അടയ്ക്കാന്‍ പിഡബ്ല്യുഡി അധികൃതര്‍ തയ്യാറാകാതെ വന്നതോടെ കുറ്റ്യാടി പോലീസിന്റെ നേതൃത്വത്തില്‍ ക്വാറിവേസ്റ്റിട്ട് കുഴി നികത്തി. സ്റ്റാൻഡില്‍ നിന്ന് ബസുകള്‍ കയറുകയും ഇറങ്ങുകും ചെയ്യുന്ന ഭാഗത്താണ് മാസങ്ങള്‍ക്ക് മുമ്പ് വന്‍കുഴി രൂപപ്പെട്ടത് . ചെറുവാഹനങ്ങള്‍ കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്ക് പററുന്നതും ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നതും പതിവായിരുന്നു. ജീവനക്കാരും നാട്ടുകാരും പലതവണ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കുഴിയടക്കാന്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കുറ്റ്യാടി സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് ഉദ്ധ്യോഗസ്ഥര്‍ ക്വാറിവേസ്റ്റേ് ഉപയോഗിച്ച് കുഴിയടച്ചത്.
Read More