കോഴിക്കോട്: ബിരുദ വിദ്യാർഥി ലോഡ്ജ് മുറിയിൽ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ മർദിച്ച കേസിലെ പ്രതികളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തില്ല. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്റെ മകനും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജ് ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാള മനോരമ റിപ്പോർട്ടർ ടി.ഡി. ദിലീപിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം അക്രമിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസിന് അക്രമികളെ മറ്റു മാധ്യമപ്രവർത്തകർ ചേർന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് പോലസ് വിട്ടയയ്ക്കുകയായിരുന്നു. മരിച്ച ഷാഹിലിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ള ഗുണ്ടാസംഘമാണ് ദിലീപിനെതിരെ അക്രമം അഴിച്ചുവിട്ടത്. താൻ മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ ദിലീപിനെ ക്രമിനൽ സംഘം നിലത്തിട്ട് ചവിട്ടി നാഭിക്ക് പരിക്കേൽപ്പിക്കുകയായിരുന്നു. ദിലീപിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തെങ്കിലും അന്വേഷണം മന്ദ ഗതിയിലാണ് നടക്കുന്നത്. പേര്…
Read MoreCategory: Kozhikode
സണ്ണിച്ചായന്റെ സ്ഥിരം പരിപാടി..! പുറപ്പെടേണ്ട സമയമായിട്ടും കണ്ടക്ടറെ കണ്ടില്ല; യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് തപ്പിച്ചെന്നപ്പോൾ മദ്യപിച്ച് പൂസായ നിലയിൽ കണ്ടക്ടർ സണ്ണി; പിന്നെ സംഭവിച്ചത്…
കണ്ടക്ടർ പൂസായതിനെ തുടർന്ന് സർവീസ് വൈകി; കോഴിക്കോട് നിന്നും പത്തനംതിട്ടയ്ക്ക് പുറപ്പെടേണ്ട ബസിലെ കണ്ടക്ടറെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയത് മാനന്തവാടി: കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഇന്നലെ രാത്രി 10.30ന് പത്തനംതിട്ടയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസിലെ കണ്ടക്ടർ പള്ളിക്കുന്ന് സ്വദേശി പി.എം. സണ്ണിയെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയിൽ കണ്ടത്. ഓണ്‍ലൈൻ റിസർവേഷൻ വഴി സീറ്റുകൾ ബുക്ക് ചെയ്ത നിരവധി യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. പുരുഷൻമാരും സത്രീകളുമടക്കമുള്ള യാത്രക്കാർ രാത്രി ഗാരേജിൽ തടിച്ചുകൂടി ബഹളംവച്ചതിനെ തുടർന്ന് രാത്രി പതിനൊന്ന് മണിയോടെ മറ്റൊരു കണ്ടക്ടറെ വച്ച് സർവീസ് നടത്തുകയായിരുന്നു. തുടർന്ന് കെഎസ്ആർടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറടക്കമുള്ളവർ ഗാരേജിലെത്തി ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചതിൽ സണ്ണി മദ്യപിച്ചു ണ്ടെന്ന് വ്യക്തമാവുകയും അതിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുകയും ചെയ്തു. സണ്ണിക്കെതിരെ മുന്‍പും പരാതികൾ ഉണ്ടായിരുന്നതായി കണ്ട്രോളിംഗ് ഇൻസ്പെക്ടർ അറിയിച്ചു.
Read Moreഎനിക്കൊരു വീട് തരൂ..! ഒരു വീടിനായി 16 വർഷമായി അപേക്ഷ നൽകുന്നു; ഒരു വികലാംഗനായ തന്റെ അപേക്ഷ എന്തിനാണ് ഇവർ തള്ളുന്നതെന്ന് അറിയില്ലെന്ന് പ്രദീപ്
പേരാമ്പ്ര: ഒരു വീടിനായി പോളിയോ തളർത്തിയ കാലുമായി പ്രദീപൻ മുട്ടാത്ത വാതിലുകളില്ല. തളർന്ന കാലുമായി ക്രച്ചസിൽ നടന്നു നീങ്ങി ലോട്ടറി വിറ്റാണ് പ്രദീപൻ കുടുംബം പോറ്റുന്നത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴിൽ പെട്ട പട്ടാണിപ്പാറ മവുത്താം കുന്ന് ഭാഗത്തെ ടാപ്പിംഗ് തൊഴിലാളിയായ അച്ഛൻ വാര്യരുകണ്ടി കണാരനും അമ്മ കാർത്ത്യായനിയും ഭാര്യ ലതയുമടങ്ങുന്നതാണ് നാല്പതു കാരനായ പ്രദീപന്റെ കുടുംബം. ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 16 കൊല്ലമായി വീടിനായി നൽകിയ പ്രദീപന്റെ അപേക്ഷകളെല്ലാം കാരണം പറയാതെ തന്നെ തള്ളുകയായിരുന്നു. പഞ്ചായത്തിൽ നിന്നു എലിവിഷം പോലും നാളിതുവരെ ലഭിച്ചിട്ടില്ലെന്നു പ്രദീപൻ പരാതി പറഞ്ഞിരുന്നു. എലി നശീകരണത്തിനായി പഞ്ചായത്തിൽ നിന്നു വീടുകളിലെത്തിച്ച എലിവിഷം അയൽ വീടുകളിൽ കൊടുത്തെങ്കിലും പ്രദീപനു മാത്രം അതും നിഷേധിച്ചു. ആറ് സെന്റ് ഭൂമിയിൽ ദ്രവിച്ചു ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. തളർന്ന കാലുകളുമായി നാല്പത്…
Read Moreആംബുലൻസ് എന്ന് കേട്ടപ്പോഴേ..! സംസ്കരിക്കാൻ ഒരുങ്ങുമ്പോൾ ‘മരിച്ച’യുവാവ് കണ്ണുതുറന്നു; അപടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ തിരിച്ചുവരാൻ ആംബുലൻ വേണമെന്ന് പറഞ്ഞതാണ് എല്ലാത്തിനും കാരണം…
മുള്ളേരിയ(കാസർഗോഡ്): സംസ്കരിക്കാനുള്ള ഒരുക്കത്തിനിടെ യുവാവ് കണ്ണ് തുറന്നു. പോലീസ് ഇടപെട്ട് യുവാവിനെ പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൊയംകുടലു സ്വദേശിയായ ലക്ഷ്മണ(45)യെയാണ് മരിച്ചെന്നു കരുതി സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ ബന്ധുക്കൾ നടത്തിയത്. മര്‍ദനമേറ്റ് പരിക്കുകളോടെ ലക്ഷ്മണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒപ്പം സഹായിയായി നിന്നയാൾ നൽകിയ വിവരം തെറ്റിദ്ധരിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. ആശുപത്രിയിൽനിന്ന് ആംബുലൻസിൽ വീട്ടിലെത്തിയപ്പോൾ ലക്ഷ്മണ മരിച്ചെന്നു കരുതി സ്ട്രെച്ചറിലേക്ക് മാറ്റാൻ ഒരുങ്ങിയപ്പോഴാണ് കണ്ണിമ അനങ്ങുന്നതും തുടർന്ന് കണ്ണ് തുറക്കുന്നതും കണ്ടത്. വിവരമറിഞ്ഞെത്തിയ ആദൂര്‍ പോലീസാണ് ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഒരാഴ്ച മുമ്പാണ് ലക്ഷ്മണയെ ആദൂര്‍ പോലീസ് സ്റ്റേഷനു സമീപത്തായി പുലര്‍ച്ചെ അഞ്ചോടെ റോഡരികില്‍ അവശനിലയില്‍ കണ്ടത്. ചികിത്സയ്ക്കായി കാസർഗോഡ് ജില്ലാ ആശുപത്രിയിലേക്കും പിന്നിട് മംഗളൂരുവിലെ ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്കും മാറ്റി. ഒരു ബന്ധുവാണ്…
Read Moreകവർന്ന ഫോണിലെ ഫോട്ടോ വിനയായി; മോഷ്ടാവ് പിടിയിൽ
നാദാപുരം: മോഷ്ടിച്ച മൊബൈൽ ഫോൺ വിൽപ്പന നടത്തുന്നതിനിടയിൽ ഫോണിന്റെ ഉടമയുടെ ഫോട്ടോ കച്ചവടക്കാരൻ തിരിച്ചറിഞ്ഞത് മോഷ്ടാവിന് വിനയായി. യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. നാദാപുരം ടൗൺ പരിസരത്തെ മാക്കൂൽ വീട്ടിൽ റയീസി(26)നെ യാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. വളയം ഗവൺമെന്റ് ആശുപത്രിയിൽ ജോലിക്കെത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനക്കാരൻ ഒഞ്ചിയം സ്വദേശി ഷിജുവിന്റെ ഫോണാണ് മോഷണം പോയത്. വ്യാഴാഴ്ച ഉച്ചയ്്ക്ക് പന്ത്രണ്ടോടെ ആശുപത്രി പരിസരത്ത് നിന്നും മൊബൈൽ മോഷ്ടിച്ച ശേഷം ഇയാൾ നാദാപുരത്തെ ഷോപ്പിൽ വിൽക്കാനെത്തി. മൊബൈൽ ഫോണിൽ ഷിജുവിന്റെ ഫോട്ടോ കണ്ട് തിരച്ചറിഞ്ഞ കട ഉടമ ഉടൻ ഷിജുവിനെ വിവരമറിയിച്ചു. മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ റയീസിനെയും തേടി ഷിജുവിന്റെ സുഹൃത്തുക്കൾ വീട്ടിൽ പോയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്ന് രാത്രി പത്തോടെ കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ മറ്റൊരു മൊബൈൽ കടയിൽ 4000 രൂപയ്ക്ക് ഫോൺ…
Read Moreഫോൺ മോഷ്ടിച്ചാലും പേടിക്കേണ്ട… സഹായത്തിന് “ഐ ഫോർ മൊബ്’
ബാബു ചെറിയാൻ കോഴിക്കോട്: മോഷ്ടിക്കപ്പെടുന്നതും നഷ്ടപ്പെടുന്നതുമായ മൊബൈൽ ഫോണുകൾ ഉടമയ്ക്ക് തിരികെ ലഭ്യമാക്കാൻ പുതിയ വെബ് ആപ്ലിക്കേഷനുമായി കേരള പോലീസ്. സംസ്ഥാനത്തെ മൊബെൽ ഷോപ്പുടമകൾ, മൊബൈൽ സാങ്കേതികവിദഗ്ധർ എന്നിവരുടെ സഹായത്തോടെ ഫോണുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ‘ഐ ഫോർ മൊബ്’ ആപ്ലിക്കേഷൻ. മോഷണം പോകുന്നതും നഷ്ടപ്പെടുന്നതുമായ മൊബെൽ ഫോണുകൾ ഏതെങ്കിലും സാഹചര്യത്തിൽ ഷോപ്പുകളിലോ സാങ്കേതിക വിദഗ്ധരുടെ പക്കലോ എത്തിയാൽ ഐഎംഇഐ നമ്പർ ഉപയോഗിച്ചു വീണ്ടെടുക്കുന്ന സംവിധാനമാണിത്. നഷ്ടപ്പെട്ട ഫോണുകൾ മൊബൈൽ ഷോപ്പിൽ ഏതെങ്കിലും ആവശ്യത്തിനു കൊണ്ടുവന്നാൽ ഈ വെബ് പോർട്ടലിന്റെ സഹായത്തോടെ ഐഎംഇഐ നമ്പർ നോക്കി പിടിച്ചെടുക്കാനാവും. മോഷ്ടിക്കപ്പെടുന്ന ഫോണുകൾ അൺലോക്ക് ചെയ്യുക, നന്നാക്കുക, സിം മാറ്റുക തുടങ്ങിയ ആവശ്യത്തിന് വിദഗ്ധരുടെ പക്കലാണ് കൊണ്ടുവരിക. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ മൊബൈൽ ഷോപ്പുടമകളെയും സാങ്കേതികവിദഗ്ധരെയും പോലീസിന്റെ സൈബർ ഡോം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിക്കുന്ന നടപടി ജില്ലാതലത്തിൽ ആരംഭിച്ചു.…
Read Moreസുരക്ഷാസംവിധാനങ്ങൾ മിഠായിത്തെരുവിലും കെട്ടിടങ്ങളിലും മാത്രം മതിയോ? കളക്ടറേറ്റിലും സിവിൽസ്റ്റേഷനിലും അപകടം “സർക്കാർ വക’
സ്വന്തം ലേഖകൻ കോഴിക്കോട്: സുരക്ഷയില്ലാതെ കോഴിക്കോട് സിവിൽസ്റ്റേഷനിലെയും കളക്ടറേറ്റിലേയും ഭൂരിപക്ഷം ഓഫീസുകളിലും അഗ്നിശമന ഉപകരണങ്ങളില്ല. തീപിടിത്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനംപോലും ആർക്കും നൽകിയിട്ടില്ല. പുതിയ കെട്ടിടങ്ങൾക്ക് പെർമിറ്റ് ലഭിക്കണമെങ്കിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് നിയമമുണ്ടെങ്കിൽ അവയില്ലാതെ നിരവധി ഓഫീസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്് കൂടാതെ ഇൻഡക്ഷൻ കുക്കറും വാട്ടർ ഹീറ്ററുമെല്ലാം ജീവനക്കാർ യാതൊരു സുരക്ഷയും ഇല്ലാതെ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് കൃത്യസമയത്ത് ഓഫ് ചെയ്യാനോ നിയന്ത്രിക്കാനോ ആരും ശ്രമിക്കാറില്ല. ഇന്നലെയുണ്ടായ തീപ്പിടിത്തം എല്ലാ ഓഫീസുകളിലേക്കുമുള്ള മുന്നറിയിപ്പാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒന്നാം നിലയിലേക്ക് കടക്കാൻ കഴിയാത്തതുകാരണം കെട്ടിടത്തിനു പിന്നിൽ കോണിവച്ച് ജനൽപൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒന്നാം നിലയിൽ ഇതാണ് അവസ്ഥയെങ്കിൽ മുകളിലെ നിലയിലെ അവസ്ഥ എന്താകുമെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. ഇന്ന് രാവിലെ മന്ത്രി ടി.പിരാമകൃഷ്ണൻ കളക്ട്രേറ്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അദ്ദേഹത്തോടൊപ്പം ജില്ലാകളക്ടർ യു.വി. ജോസും ഉണ്ടായിരുന്നു. അതേസമയം വലിയ ഒരു…
Read Moreഞാൻ പറയുന്നത് സത്യം മാത്രം..! കണ്ണന്താനത്തിലൂടെ ലാവലിൻ കേസ് അപ്പീൽ അട്ടിമറിക്കാൻ ശ്രമമെന്ന് എം.ഐ. ഷാനവാസ് എംപി
മുക്കം: പഴയ സഹപ്രവർത്തകനായ അൽഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതോടെ ലാവ്ലിൻ കേസിന്റെ അപ്പീലടക്കമുള്ള കാര്യങ്ങൾ അട്ടിമറിക്കാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നതെന്ന് എം.ഐ.ഷാനവാസ് എം.പി. പറഞ്ഞു. കണ്ണന്താനം കേരളത്തിന് ബാധ്യതയാവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്ത തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ പാർട്ടി അധികാരത്തിലെത്തും.നരേന്ദ്ര മോദിക്കെതിരെ ഒരു നിശബ്ദ പ്രതിഷേധം രാജ്യത്ത് നടക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ജനദ്രോഹ നയങ്ങൾ തുടരുന്പോഴും മോദിയെ വെള്ളപൂശാനാണ് പിണറായി ശ്രമിക്കുന്നത്. യുഡിഎഫിന്റെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പ്രവൃത്തി മാത്രമാണ് 16 മാസമായി എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും വയനാട് മണ്ഡലത്തെ ഇത്രയധികം അവഗണിച്ച കാലമുണ്ടായിട്ടില്ലന്നും എംപി. പറഞ്ഞു. നഞ്ചൻകോട്, നിലന്പൂർ റെയിൽപാത 100 വർഷത്തിലധികമായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു.ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതിക്കായി ശ്രമം നടത്തിയങ്കിലും തുടർന്ന് വന്ന പിണറായി സർക്കാരിന്റെ അവഗണന മൂലം പ്രവൃത്തി തുടങ്ങാനായില്ലന്നും എംപി. പറഞ്ഞു.
Read Moreവല്ല്യേട്ടന്റെ കുട്ടികളെ പേടിക്കണം..! മുക്കത്ത് ഡിവൈഡറുകൾ കയ്യടക്കി എസ്എഫ്ഐയുടെ ബോർഡുകൾ; കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ബന്ധപ്പെട്ട അധികാരികൾ
മുക്കം: ഡിവൈഡറുകൾ കയ്യടക്കി എസ്എഫ്ഐ.യുടെ പ്രചാരണ ബോർഡുകൾ. സംസ്ഥാന പാതയിൽ മുക്കം അങ്ങാടിയിൽ പി.സി. ജംഗ്ഷൻ മുതൽ അഭിലാഷ് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് ഡിവൈഡറുകളിൽ എസ്എഫ്ഐ.പ്രവർത്തകർ സംസ്ഥാന ജാഥയുടെ പ്രചരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ടൗണിൽ ഏറെ തിരക്കേറിയതും, അപകട സാധ്യതയുള്ളതുമായ ഭാഗത്താണ് ,ഭാഗികമായി കാഴ്ച മറച്ചുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകൾ വെച്ചിരിക്കുന്നത്. നേരത്തേ ഈ ഭാഗങ്ങളിൽ ചില സംഘടനകൾ സ്ഥാപിച്ച ബോർഡുകൾ ,അധികൃതർ നീക്കം ചെയ്യിച്ചിരുന്നു.എന്നാൽ എസ്എഫ്ഐ.പ്രവർത്തകർ ഡിവൈഡറുകൾ കയ്യടക്കി ബോർഡുകൾ സ്ഥാപിച്ചിട്ടും ബന്ധപ്പെട്ട വർ മൗനത്തിലാണ്. നിരവധി അപകടങ്ങൾ നടന്ന സ്ഥലത്ത് ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന രീതിയിൽ സ്ഥാപിച്ച ബോർഡുകൾക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. ഡിവൈഡറുകൾക്ക് പുറമെ ടൗണിലെ വൈദ്യുതി, ടെലഫോണ്‍ പോസ്റ്റുകൾ, പരസ്യനിരോധിത മേഖലകൾ, നഗരസഭ കാര്യാലയത്തിന്റെ കോണ്‍ക്രീറ്റ് തൂണുകൾ എന്നിവിടങ്ങളിലെല്ലാം എസ്എഫ്ഐ പ്രവർത്തകർ വലിയ ഫ്്ളക്സ് ബോർഡുകളാണ് സ്ഥാപിച്ചത്.
Read Moreഎസി ഡബിൾ ഡക്കർ ബസ്, പുതിയ സ്റ്റാൻഡിനു സമീപം എസ്കലേറ്റർ..! കോഴിക്കോടിന്റെ പ്രതീക്ഷകൾ കുതിച്ചുപായുന്നു
സ്വന്തം ലേഖകൻ കോഴിക്കോട്: വരാനിരിക്കുന്ന രണ്ട് പുത്തൻ പദ്ധതികളുടെ ചിറകിലേറി കുതിക്കുകയാണ് കോഴിക്കോടിന്റെ സ്വപ്നങ്ങൾ. കോഴിക്കോട്-കൊച്ചി ഉൾപ്പെടെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ദേശീയപാതകളിലൂടെ ആഡംബര ഡബിൾ ഡക്കർ ബസ് സർവീസുകൾക്കാണ് കേന്ദ്ര പദ്ധതി.സംസ്ഥാന ഗതാഗതവകുപ്പിന്റെ മേൽനോട്ടത്തിൽ എസി ഡബിൾ ഡക്കർ ബസ് സർവീസ് തുടങ്ങുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിർദേശം മുന്നോട്ടുവെച്ചത്. ശന്പളവും പെൻഷനും സമയത്ത് കൊടുക്കാൻ കഴിയാത്തവിധം കെഎസ്ആർടിസി തന്നെ നഷ്ടത്തിൽ കിതക്കുന്പോൾ കേരളം കേന്ദ്ര നിർദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ലക്ഷ്വറി ഡബിൾ ഡക്കർ ബസ് സർവീസുകൾ തുടങ്ങാൻ വിവിധ സംസ്ഥാനങ്ങളിലായി 75 റൂട്ടുകളാണ് കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിൽ കോഴിക്കോട്-കൊച്ചി റൂട്ടിനു പുറമെ, ഡൽഹി–ആഗ്ര, ഡൽഹി– ജയ്പൂർ, ബംഗളൂരു-മംഗളൂരു തുടങ്ങിയ റൂട്ടുകളും നിർദേശിച്ചിട്ടുണ്ട്. അന്തർസംസ്ഥാന റൂട്ടുകളും ഡബിൾ ഡക്കറിന് പരിഗണിക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ നിർദേശം. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിശ്ചിത ശതമാനം ധനസഹായം നൽകും. സാധാരണ ബസുകൾ…
Read More