കത്തിക്കരിഞ്ഞ നിലയിൽ കൊല്ലപ്പെട്ടയാളുടെ രേഖചിത്രം പുറത്തു വിട്ട് പോലീസ്; രേഖാ ചിത്രം കണ്ട് സ്റ്റേ​ഷ​നി​ലേ​ക്ക് നി​ര​വ​ധി ഫോൺകോളുകൾ; ഒടുക്കം കാണാതായ മുന്നുപേരെ കണ്ടെത്തി പോലീസ്

കോ​ഴി​ക്കോ​ട്: പ​റ​ന്പി​ൽ ബ​സാ​റി​ൽ പോ​ലൂ​ർ പ​യി​ന്പ്ര റോ​ഡി​ന് സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പു​റ​ത്ത് വി​ട്ട രേ​ഖാ​ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ണാ​താ​യ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​ണ്ടെ​ത്തി. രേ​ഖാ​ചി​ത്രം പു​റ​ത്ത് വി​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് നി​ര​വ​ധി ഫോ​ൺ വി​ളി​ക​ൾ എ​ത്തി​യി​രു​ന്നു. രേ​ഖാ​ചി​ത്രം ക​ണ്ട് പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​ണ് പോ​ലീ​സി​നെ വി​ളി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ​യും അ​യ​ൽ സം​സ്ഥാ​ന​ത്തെ​യും പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ണാ​താ​യ മൂ​ന്ന് യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചു. ത​ല​യാ​ട്, തൃ​ത്താ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കാ​ണാ​താ​യ​വ​രെ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് . ത​ല​യാ​ട് നി​ന്ന് കാ​ണാ​താ​യ യു​വാ​വി​നെ ബാ​ലു​ശേ​രി​ക്ക​ടു​ത്ത് തൃ​ത്താ​ല​യി​ൽ നി​ന്നും തൃ​ത്താ​ല​യി​ൽ നി​ന്ന് കാ​ണാ​താ​യ യു​വാ​വി​നെ തൃ​ച്ചി​നാ​പ്പ​ള്ളി​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട് റൂ​റ​ൽ പോ​ലീ​സു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട​യാ​ളെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.…

Read More

പാഠപുസ്തകം കിട്ടിയെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്; എ​ത്താ​ത്ത പാ​ഠ​പു​സ്ത​കം ല​ഭി​ച്ചെ​ന്ന് എങ്ങനെ ഉറപ്പു വ​രു​ത്തുമെന്ന് അധ്യാപകർ

മു​ക്കം:​ പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ൾ തു​റ​ന്ന് പ​ത്ത് ദി​വ​സം പി​ന്നി​ട്ടി​ട്ടും ര​ണ്ടാം വാ​ല്യ​ത്തി​ലെ ഒ​രു പാ​ഠ പു​സ്ത​കം പോ​ലും വി​ത​ര​ണം ചെ​യ്യാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് സാ​ധി​ച്ചി​ട്ടി​ല്ല. അ​തേ സ​മ​യം എ​ല്ലാം ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​നും വി​ത​ര​ണ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നു​മു​ള്ള നി​ർ​ദ്ദേ​ശം ഡി​ഡി​യി​ൽ നി​ന്നും എ​ഇ​ഒ​യി​ൽ നി​ന്നും നേ​രി​ട്ടും ഇ-​മെ​യി​ൽ വ​ഴി​യും വ​ന്നു കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ർ. കാ​ൽ​ക്കൊ​ല്ല​പ​രീ​ക്ഷ​ക്കു ശേ​ഷം ആ​രം​ഭി​ക്കേ​ണ്ട പു​സ്ത​ക​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ഠ​ന​മാ​കെ അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. മു​ക്കം സ​ബ് ജി​ല്ല​യി​ൽ എ​ൽ.​പി, യു.​പി ര​ണ്ടാം വാ​ല്യം പാ​ഠ പു​സ്ത​ക​ങ്ങ​ളി​ൽ ഒ​രെ​ണ്ണം പോ​ലും ഒ​രു സ്കൂ​ളി​ലും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. അ​തേ സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം എ​ഇ​ഒ വി​ളി​ച്ചു ചേ​ർ​ത്ത പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ യോ​ഗ​ത്തി​ൽ പാ​ഠ പു​സ്ത​ക വി​ത​ര​ണ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സം​ബ​ന്ധി​ച്ച് ഡി​ഡി​യു ടെ ​നി​ർ​ദേ​ശം ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു. ല​ഭി​ക്കാ​ത്ത പു​സ്ത​ക​ങ്ങ​ൾ​ക്ക് എ​ന്ത്…

Read More

അപ്പോ ശരിക്കും വില എന്താകും..! അടിവാരത്ത് 50 രൂപയ്ക്ക് രണ്ടരക്കിലോ മത്തി ; കേട്ടറിഞ്ഞ് വാങ്ങാനെത്തിയവരുടെ തിരക്ക്; ഈ വിലയ്ക്ക് വിറ്റിട്ടും തങ്ങൾക്ക് മെച്ചപ്പെട്ട ലാഭമെന്ന് യൂസഫും ഷാജഹാനും

താ​മ​ര​ശേ​രി: ന​ഗ​ര​ത്തി​ലും ജി​ല്ല​യി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ഒ​രു കി​ലോ മ​ത്തി​ക്ക് നൂ​റ് മു​ത​ൽ നൂ​റ്റി അ​റു​പ​ത് രൂ​പ​വ​രെ വി​ല​യീ​ടാ​ക്കു​ന്പോ​ൾ അ​ടി​വാ​ര​ത്ത് 50രൂ​പ​യ്ക്ക് ര​ണ്ട​ര​ കി​ലോ മ​ത്തി !. 20 രൂ​പ​യ്ക്ക് ഒ​രു കി​ലോ പി​ട​യ്ക്കു​ന്ന മ​ത്തി കി​ട്ടു​ന്ന​ത് കേ​ട്ട​റി​ഞ്ഞ് വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ വ​ൻ​തി​ര​ക്കാ​യി​രു​ന്നു ഇ​വി​ടെ. ട്രോ​ളിം​ഗ് നി​രോ​ധ​നം നീ​ക്കി​യി​ട്ടും മ​ത്സ്യ​ത്തി​ന് വി​ല​കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​വാ​ര​ത്തെ യു​വാ​ക്ക​ളാ​യ യൂ​സ​ഫ് പു​ളി​ക്ക​ലും ഷാ​ജ​ഹാ​നും ചേ​ർ​ന്ന് ഉ​ദാ​ര വി​ല​യ്ക്ക് മ​ത്സ്യം വി​ൽ​ക്കു​ന്ന​ത്. കൊ​യി​ലാ​ണ്ടി ക​ട​പ്പു​റ​ത്ത് നി​ന്നാ​ണ് മ​ത്സ്യം എ​ത്തി​ക്കു​ന്ന​ത്. കോ​ര​യു​ടെ ഉ​പ​വി​ഭാ​ഗ​മാ​യ സി​ൽ​ക്ക് മീ​നി​ന് 60 രൂ​പ​യാ​ണ് വി​ല. വാ​ഹ​ന​ത്തി​ൽ വ​ച്ചാ​ണ് വി​ൽ​പ്പ​ന. ഈ ​വി​ലയ്​ക്ക് വി​റ്റാ​ലും സാ​മാ​ന്യം മെ​ച്ച​പ്പെ​ട്ട ലാ​ഭ​മു​ണ്ടെന്ന് ഇ​വ​ർ പ​റ​യു​ന്നു.

Read More

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു; നേതാക്കളുടെയും പ്രവർത്തകരുടെയും ഒപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ നാമനിർദേശക പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബിഡിഒ മുൻപാകെയാണ് ഖാദർ പത്രിക സമർപ്പിച്ചത്. യുഡിഎഫ് ജില്ലാ നേതൃയോഗത്തിനു ശേഷം നിരവധി പാർട്ടി പ്രവർത്തകരുടെയും നേതാക്കൻമാരുടെയും സാന്നിധ്യത്തിലാണ് ഖാദർ പത്രിക സമർപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീറും ഇന്ന് നാമനിർദേശക പത്രിക സമർപ്പിച്ചിരുന്നു. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ് ബഷീർ പത്രിക സമര്‍പ്പിച്ചത്. വേങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ പത്രിക സമർപ്പിച്ചു മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ നാമനിർദേശക പത്രിക സമർപ്പിച്ചു. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ് ബഷീർ പത്രിക സമര്‍പ്പിച്ചത്. പാലോളി മുഹമ്മദ് കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.

Read More

കു​ട്ടി​ക​ളി​ല്ലാ​തെ​യും ജീ​വ​ന​ക്കാ​ർ എ​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശത്തെ തുടർന്ന് ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ ഇ​ന്നും ജോ​ലി​ക്കെ​ത്തി; കനത്ത മഴയെ തുടർന്ന് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടും പണിയെടുപ്പിച്ച് ഉദ്യോഗസ്ഥർ

മു​ക്കം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ അ​വ​ധി ന​ൽ​കി​യ​പ്പോ​ൾ ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​രെ​യും ഹെ​ൽ​പ്പ​ർ മാ​രെ​യും അ​വ​ഗ​ണി​ച്ചു.​ഐ​സി​ഡി​എ​സ് മു​ക്കം പ്രൊ​ജ​ക്റ്റി​ന് കീ​ഴി​ലു​ള്ള മു​ക്കം ന​ഗ​ര​സ​ഭ, കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രോ​ടാ​ണ് ഈ ​അ​നീ​തി. ജി​ല്ല​യി​ൽ മ​റ്റി​ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി ന​ൽ​കു​ക​യും ചെ​യ്തു. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​തി​നും അ​വ​യു​ടെ സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കും മ​റ്റും നി​യോ​ഗി​ക്ക​പ്പെ​ട്ട് തു​ച്ഛ​മാ​യ വേ​ത​ന​ത്തി​ന് ജോ​ലി​യെ​ടു​ക്കു​ന്ന ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വ​രെ ചെ​യ്താ​ൽ തീ​രാ​ത്ത ജോ​ലി ഭാ​ര​മു​ള്ള​പ്പോ​ഴാ​ണ് പ്ര​കൃ​തി​ക്ഷോ​ഭം ഭ​യ​ന്ന് ലീ​വ് ന​ൽ​കി​യ​പ്പോ​ൾ പോ​ലും അ​വ​ഗ​ണി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ ജീ​വ​ന് യാ​തൊ​രു വി​ല​യും ക​ൽ​പ്പി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.ജി​ല്ലാ ക​ല​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ത​ത് ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ ബ​ന്ധ​പ്പെ​ട്ട ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​ന്ന​ലെ പ്ര​വൃ​ത്തി ദി​ന​മാ​ണ​ന്ന​റി​യി​ച്ച​ത്. അ​തേ സ​മ​യം…

Read More

ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗി​ന്‍റെ വ​യ​നാ​ട്ടി​ലെ ഭൂ​മി​യി​ൽ സി​പി​ഐ-എം​എ​ൽ കൊ​ടി സ്ഥാ​പി​ച്ചു ; കൈയടക്കി വച്ചിരിക്കുന്ന മുഴുവൻ ഭൂമിയും ഭൂ​ര​ഹി​ത​ർ​ക്ക് വിതരണം ചെയ്യണമെന്ന് സമരക്കാർ

ക​ൽ​പ്പ​റ്റ: മാ​ന​ഭം​ഗ​ക്കേ​സി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ദേ​ര സ​ച്ച സൗ​ദ മേ​ധാ​വി ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗി​ന്‍റെ പ​രോ​ക്ഷ ഉ​ട​മ​സ്ഥ​ത​യി​ൽ വ​യ​നാ​ട്ടി​ലെ പ​ഴ​യ വൈ​ത്തി​രി​ക്ക് സ​മീ​പ​മു​ള്ള ഭൂ​മി​യി​ലേ​യ്ക്ക് സി​പി​ഐ-​എം​എ​ൽ മാ​ർ​ച്ച് ന​ട​ത്തു​ക​യും ഭൂ​മി​യി​ൽ കൊ​ടി സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ക​ള്ള​പ്പ​ണം കൊ​ണ്ടും നി​യ​മ​വി​രു​ദ്ധ​മാ​യും ഗു​ർ​മീ​ത് സിം​ഗ് ക​യ്യ​ട​ക്കി വ​ച്ചി​രി​ക്കു​ന്ന മു​ഴു​വ​ൻ ഭൂ​മി​യും ഭൂ​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ക, ഇ​യാ​ൾ​ക്ക് കേ​ര​ള​ത്തി​ലു​ള്ള സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. സി​പി​ഐ-​എം​എ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സാം ​പി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സ​ണ്ണി അ​ന്പാ​ട്ട്, ആ​ർ​വി​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എം. അ​ഖി​ൽ​കു​മാ​ർ, കെ. ​ന​സീ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പി.​ടി. പ്രേ​മാ​ന​ന്ദ്, പി.​യു. ബാ​ബു, പി. ​വി​ജ​യ​കു​മാ​ർ, കെ.​ജി. മ​നോ​ഹ​ര​ൻ, കെ.​എ​സ്. ബാ​ബു, പ​ത്മ​നാ​ഭ​ൻ, എ​ൻ.​ജി. പ്രേ​മ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സം..! ഗ്രാ​മീ​ണ്‍ ഡാ​ക് സേ​വ​ക് ത​സ്തി​കയിലേക്ക് ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ വീണ്ടും അപേക്ഷിക്കാം; സൈ​റ്റ് വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും

കോ​ഴി​ക്കോ​ട്:​ഡെ​ലി​വ​റി ബോ​യ്, ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ, ക​ത്തു​ക​ളും പാ​ഴ്സ​ലും പാ​ക്ക് ചെ​യ്യു​ന്ന പാ​ക്കേ​ഴ്സ് എ​ന്നീ ത​സ്തി​ക​ക​ൾ അ​ട​ങ്ങു​ന്ന ത​പാ​ൽ​വ​കു​പ്പി​ലെ ഗ്രാ​മീ​ണ്‍ ഡാ​ക്ക് സേ​വ​ക് ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി്ക്കാ​തി​രു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വ​സി​ക്കാം. അ​നു​വ​ദി​ച്ച സ​മ​യം അ​വ​സാ​നി​ക്കാ​റാ​യി​ട്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​കാ​തി​രു​ന്ന ആ​യി​ര ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​ണ് പു​തു​ക്കി​യ തി​യ്യ​തി ആ​ശ്വാ​സ​മാ​കു​ന്ന​ത്.​ കേ​ന്ദ്ര ത​പാ​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സം​സ്ഥാ​ന ത​പാ​ൽ ഓ​ഫീ​സു​ക​ളി​ലെ സ​ബ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലേ​ക്കു​ള്ള ത​സ്തി​ക​ക​ളാ​ണ് ഗ്രാ​മീ​ണ്‍ ഡാ​ക്ക് സേ​വ​ക് വെ​ബ്സൈ​റ്റി​ലു​ണ്ടാ​യ ചി​ല സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ മൂ​ല​മാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്. വെ​ബ്സൈ​റ്റി​ൻ​റെ സ​ർ​വ​ർ ഡൗ​ണ്‍ ആ​യ​താ​ണ് പ്ര​ധാ​ന കാ​ര​ണം. ത​സ്തി​ക​യി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ്യ​തി നാ​ള​യാ​ണെ​ന്നാ​ണ് ആ​ദ്യം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ആ​ഗ​സ്റ്റ് 21 നാ​യി​രു​ന്നു അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച് തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ വി​ഞ്ജാ​പ​നം പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ച്ച​ത്. പി​ന്നീ​ട് നാ​ളി​ത് വ​രെ…

Read More

ഞാനിരിക്കുമ്പം ഒരുത്തനും ചാടണ്ട..! അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​ട​ക​ര​യി​ൽ പു​തി​യ സ​ബ്ജ​യി​ൽ പ​ണിയും; സ​ബ്ജ​യി​ലി​ന്‍റെ ഇപ്പോഴത്തെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മെന്ന് ആർ ശ്രീലേഖ

വ​ട​ക​ര: അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​ട​ക​ര​യി​ൽ പു​തി​യ സ​ബ്ജ​യി​ൽ പ​ണി​യു​ന്ന​തി​നു വേ​ണ്ട എ​ല്ലാ​കാ​ര്യ​ങ്ങ​ളും ന​ട​ത്തു​മെ​ന്ന് ജ​യി​ൽ ഡി​ജി​പി ആ​ർ.​ശ്രീ​ലേ​ഖ പ​റ​ഞ്ഞു. ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക​ര സ​ബ്ജ​യി​ലി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ൻ​ഡി​പി​എ​സ് കോ​ട​തി​യ​ട​ക്കം ഉ​ള്ള​പ്പോ​ഴും വ​ട​ക​ര​യി​ൽ സ​ബ്ജ​യി​ലി​ന്‍റെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി പു​തു​പ്പ​ണ​ത്ത് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ സ്ഥ​ലം സ​ബ്ജ​യി​ലി​നാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് കൈ​മാ​റാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തി​നാ​ൽ വേ​റെ അ​നു​യോ​ജ്യ സ്ഥ​ലം ല​ഭി​ച്ചാ​ൽ പു​തി​യ ജ​യി​ലി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും അ​തി​വേ​ഗം തു​ട​ങ്ങു​മെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു. ട്ര​ഷ​റി​ക്ക​രി​കി​ൽ ഇ​ടു​ങ്ങി​യ സ്ഥ​ല​ത്താ​ണ് നി​ല​വി​ൽ സ​ബ്ജ​യി​ൽ ഉ​ള്ള​ത്. ഇ​വി​ടെ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഇ​വി​ടെ​നി​ന്നു മ​യ​ക്കു​മ​രു​ന്നു കേ​സ് പ്ര​തി ജ​യി​ൽ ചാ​ടി​യി​രു​ന്നു. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വ​ട​ക​ര​യി​ൽ പു​തി​യ ജ​യി​ൽ​വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Read More

വയനാട് ജില്ലാ ആശുപത്രിയില്‍ മുത്തശിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച പ്രതി കുടുങ്ങി; ഇയാള്‍ 2016ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി; സംഭവം ഇങ്ങനെ…

മാ​ന​ന്ത​വാ​ടി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ദി​വാ​സി യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. മാ​ന​ന്ത​വാ​ടി ആ​റാ​ട്ടു​ത്ത​റ കൊ​ടി​ല​ൻ നൗ​ഫ​ൽ എ​ന്ന മി​ഷേ​ൽ നൗ​ഫ​ൽ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​സ്എം​എ​സ് ഡി​വൈ​എ​സ്പി കു​ബേ​ര​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ത്ത​ശി​ക്ക് കൂ​ട്ടി​രി​പ്പി​നെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ യു​വ​തി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ വി​വ​രം ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി സെ​ക്യൂ​രി​റ്റി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ​തി​നൊ​ന്ന് മ​ണി​യോ​ടെ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വ​ച്ച് യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ ര​ണ്ടു​പേ​ർ ത​ന്നെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് വ​ച്ച് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് യു​വ​തി പോ​ലി​സി​ൽ മൊ​ഴി​ന​ൽ​കി. ബ​ലാ​ത്സം​ഗ​ത്തി​നും അ​ദി​വാ​സി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​വു​മാ​ണ് നൗ​ഫ​ലി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. 2016ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് പോ​ക്സോ കേ​സി​ൽ പ്ര​തി കൂ​ടി​യാ​ണ് നൗ​ഫ​ൽ.

Read More

ര​മേ​ശ് ഒ​ന്നും മി​ണ്ടു​ന്നി​ല്ല..! യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച് കി​ണ​റ്റി​ൽ ത​ള്ളി​യ സം​ഭ​വം; ദു​രൂ​ഹ​ത തു​ട​രു​ന്നു; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

മു​ക്കം: യു​വാ​വി​ന്നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം കി​ണ​റി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു.​പ​രി​ക്കേ​റ്റ ര​മേ​ശി​നെ വീ​ട്ടി​ൽ നി​ന്ന് ഫോ​ണ്‍ വി​ളി​ച്ചി​റ​ക്കി​യ​ത​ല്ല​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ങ്ങി​നെ​യെ​ങ്കി​ൽ രാ​ത്രി ഒ​രു മ​ണി സ​മ​യ​ത്ത് ഇ​യാ​ൾ എ​ന്തി​ന് പു​റ​ത്ത് പോ​യ​ന്ന ചോ​ദ്യ​മാ​ണ് ബാ​ക്കി​യാ​വു​ന്ന​ത്.​ ര​മേ​ശ് അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ല​ന്നും പോ​ലീ​സ് പ​റ​യു​ന്നു.​ഫോ​ണ്‍ വി​ളി​ച്ചാ​ണ് ഇ​യാ​ളെ പു​റ​ത്തി​റ​ക്കി​യ​തെ​ങ്കി​ൽ ആ ​കോ​ൾ പി​ന്തു​ട​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടാ​മാ​യി​രു​ന്നു.​എ​ന്നാ​ൽ അ​ങ്ങി​നെ ഒ​രു ഫോ​ണ്‍ കോ​ൾ വ​രാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണ സം​ഘ​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ഇ​യാ​ളു​പ​യോ​ഗി​ക്കു​ന്ന ഫോ​ണു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. സം​ഭ​വ ദി​വ​സം വീ​ട്ടി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ര​മേ​ശി​ന്‍റെ വീ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത് ഒ​ന്നോ​ടെ ആ​രോ ഫോ​ണ്‍ ചെ​യ്ത് പു​റ​ത്തി​റ​ക്കി​യ​താ​ണെ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ ഫോ​ണ്‍ വി​ളി ന​ട​ന്നി​ല്ല​ന്ന് അ​ന്വേ​ഷ​ണ സം​ഘം ത​ന്നെ പ​റ​യു​ന്പോ​ൾ ക​ള്ള​ൻ ക​പ്പ​ലി​ൽ ത​ന്നെ​യാ​ണോ എ​ന്ന ചോ​ദ്യ​മാ​ണ് ബാ​ക്കി​യാ​വു​ന്ന​ത്. ര​മേ​ശ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പ്ര​തി​ക​ളെ കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ക്കൂ.​ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പ​ന്നി​ക്കോ​ട് കാ​രാ​ളി​പ​റ​ന്പ് സ്വ​ദേ​ശി…

Read More