കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥർ സംഘനകളുടെ ഭാരവാഹിത്വം ഏൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് എക്സൈസ് വകുപ്പിൽ നടപ്പാക്കി.സർക്കാർ ജീവനക്കാർ സാമുദായിക, മത, ട്രസ്റ്റ്, സൊസൈറ്റികളുടെയോ ഭാരവാഹിത്വ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ പാടില്ലെന്നുള്ള 1960 ലെ പെരുമാറ്റചട്ടമാണ് 2017 ൽ ഭേദഗതി വരുത്തി എക്സൈസ് വകുപ്പിൽ സർക്കുലർ ഇറങ്ങിയത്. സാഹചര്യവശാൽ ഉദ്യോഗസ്ഥർ അത്തരത്തിലുള്ള സ്ഥാപനങ്ങളിലോ അനുബന്ധമായതോ ആയ സ്ഥാനങ്ങളിലോ ഉത്തരവാദിത്വം ഏറ്റെടുത്താൽ അത് ഒരു മാസത്തിനകം സർക്കാറിനെ അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആ ചുമതല വഹിക്കുന്നത് പൊതുജന താൽപര്യത്തിന് എതിരാണെന്ന് സർക്കാർ അഭിപ്രായപ്പെട്ടാൽ നിർബന്ധമായും പദവി രാജി വയ്ക്കണം. സംഘടനകളുടെ ഭാരവാഹിത്വത്തിൽ തന്നെ പണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥൻ പൂർണ്ണമായും വിട്ടു നിൽക്കണമെന്നും വിജ്ഞാപനം പറയുന്നു. 2016 ൽ ഉമ്മൻചാണ്ടി സർക്കാർ ഈ ഉത്തരവിന് അയവ് പ്രഖ്യാപിക്കുകയും സർക്കാർ ഉദ്യോഗസ്ഥർക്ക് സാമൂഹിക -മത സംഘനകളിൽ ഭാരവാഹിത്വം…
Read MoreCategory: Kozhikode
ഇനി എല്ലാം എളുപ്പം..! യുവാവിനെ മാരകമായി വെട്ടി കിണറ്റിലിട്ട സംഭവം; വെള്ളത്തിൽ വീണ് പോയ ആ പ്രധാന തെളിവ് പോലീസ് കണ്ടെത്തി; മാരകമുറുവുമായി രമേശ് കിണറ്റിൽ കിടന്നത് അഞ്ചുമണിക്കൂറോളം
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ കാരാളിപറന്പിൽ കഴിഞ്ഞ ദിവസം യുവാവിന് കുത്തേറ്റ സംഭവത്തിൽ യുവാവിനെ തള്ളിയ കിണർ വറ്റിച്ച് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു.പരിശോധനയിൽ രമേശിന്റെ മൊബൈൽ ഫോണുംഇയാൾ ഉടുത്തിരുന്ന മുണ്ടും മൂന്ന് അൻപത് രൂപയുടെ നോട്ടുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ താമരശേരി സിഐഅഗസ്റ്റിൻ, മുക്കം അഡീഷണൽ എസ്.ഐ.ജോയി, പോലീസ് ഉദ്യോഗസ്ഥരായ സലീം, ശ്രീജേഷ് ,വിരലടയാള വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ കിണർ വറ്റിച്ചത്. മൊബൈൽ ഫോണ് കണ്ടെടുത്തത് അന്വേഷണത്തിന് ഏറെ സഹായകമാവും.ഈ ഫോണിലേക്ക് വിളിച്ചാണ് പുലർച്ചെ രമേശിനെ വീട്ടിൽ നിന്നിറക്കി കടവരാന്തയിലിട്ട് കുത്തിയതിന് ശേഷം കിണറിൽ തള്ളിയത്. വയറിനും കഴുത്തിനും സാരമായി പരിക്കേറ്റ രമേശ് അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സംഭവം നടന്ന കാരാളിപറന്പിലെ കടവരാന്തയിൽ ലിറ്ററോളം ചോര തളം കെട്ടിക്കിടന്നിരുന്നു. കിണറിൽ തള്ളിയ രമേശിന്റെ കഴുത്തിലേറ്റ മുറിവിലൂടെ വെള്ളം…
Read Moreമൂന്നാം വട്ടം കൂടി..! എസ്ഡിപിഐക്ക് സ്ഥാനാർഥിയായി; രണ്ടുവട്ടം കുഞ്ഞാലിക്കുട്ടിക്കെ തിരേ മത്സരിച്ച് തോറ്റ താൻ ഇത്തവണ മത്സരിക്കുന്നത് കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞ സീറ്റിലേക്കെന്ന് അഡ്വ. കെ.സി. നസീർ
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥിയായി അഡ്വ. കെ.സി നസീർ മത്സരിക്കും. ജില്ലാ കമ്മിറ്റിയംഗമായ നസീർ തിരൂർ ബാറിലെ അഭിഭാഷകനാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടക്കലിലും 2016ൽ തിരൂരങ്ങാടിയിലും മത്സരിച്ചിരുന്നു. ഹാദിയാ കേസ് നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കുന്നത് നസീറാണ്. എസ്.ഡി.പി.ഐ നേതാക്കൾ ഇന്നലെ മലപ്പുറത്ത് വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആർഎസ്എസിനെതിരെ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടേണ്ട സന്ദർഭത്തിൽ എൽഡിഎഫ് സർക്കാർ ഒത്തുതീർപ്പിന്റെയും കീഴടങ്ങലിന്റെയും ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൾ മജീദ് ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടിനായി കോണ്ഗ്രസ് അവലംബിച്ച മൃദുഹിന്ദുത്വനയം സിപിഎമ്മും പിന്തുടരുന്നു. ന്യൂനപക്ഷ രക്ഷക്ക് ഏതെങ്കിലും ഒരു ചേരിയെ ആശ്രയിക്കണമെന്ന മുസ്ലിംലീഗ് നിലപാട് യഥാർഥ പ്രശ്നപരിഹാരത്തിൽ നിന്നുളള ഒളിച്ചോട്ടമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് പി.കെ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാനല്ല, നേരത്തെ രണ്ടുതവണ മത്സരിച്ചതും കുഞ്ഞാലിക്കുട്ടിക്ക് എതിരെയാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നതിനാലാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം…
Read Moreആ നിലവിളി ശബ്ദം കേട്ടില്ലായിരുന്നെങ്കിൽ..! ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് രമേശ് കിണറ്റിൽ കിടന്നത് ആറു മണിക്കൂർ! യുവാവിനെ കുത്തി കിണറ്റിൽ തള്ളിയ സംഭവം ആസൂത്രിതമെന്ന് പോലീസ്
മുക്കം: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കിണറ്റിൽ തള്ളിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. മുക്കം കാരാളിപറന്പ് പാറപ്പുറത്ത് രമേശിനാണ് കഴിഞ്ഞ ദിവസം കുത്തേറ്റത്. സംഭവത്തിൽ ക്വട്ടേഷൻ ടീമിന്റെ പങ്കും പോലീസ് തള്ളിക്കളയുന്നില്ല. സ്ഥലത്ത് ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഭവം ആസൂത്രിതമാണന്ന് പൊലീസ് പറയുന്നത്. സാധാരണ നിലയിൽ സംഭവം നടന്നതായി കരുതുന്ന കാരാളിപറന്പിലേക്ക് ഏത് വാഹനവും വരും എന്നിരിക്കേ വാഹനം അര കിലോമീറ്റർ മാറി നിർത്തിയിട്ട് ഉൗടുവഴിയിലൂടെ നടന്നാണ് സംഘം കാരാളിപറന്പിലെത്തിയത്. സ്ഥലത്ത് മണം പിടിച്ച പോലീസ് നായ ഈ ഉൗടുവഴിയിലൂടെ അര കിലോമീറ്റർ ദൂരം എത്തിയിരുന്നു. നായയ്ക്ക് മണം പിടിക്കുന്നതിന് കഴിയാതിരിക്കാൻ സ്ഥലത്ത് മുളക് പൊടി വിതറിയ നിലയിലും മലമൂത്ര വിസർജനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ രമേശിനെ തള്ളിയ കിണറിന് സമീപത്ത് നിന്ന് പോലീസിന് ലഭിച്ചതുന്പിൽ മണം പിടിച്ചാണ് നായ കുയ്യിൽ ഭാഗത്തെത്തിയത്. ഇത്…
Read Moreഈ മൗനം ആരെയെങ്കിലും പേടിച്ചിട്ടോ..! നിയമവാഴ്ചയെ വെല്ലുവിളിച്ച് പോലീസ് സ്റ്റേഷനിലെ സിപി എം യോഗം; പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സഹിതം പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെതിരേ യുഡിഎഫ് മാർച്ച്
കൽപ്പറ്റ: യുഡിഎഫ് കണിയാന്പറ്റ പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്പളക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പോലീസ് സ്റ്റേഷനിൽ യോഗം ചേരുകയും പ്രസംഗിക്കുകയും ചെയ്ത സിപിഎമ്മുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 27നു ഐഎൻടിയുസി കന്പളക്കാട് മണ്ഡലം പ്രസിഡന്റ് അഷ്റഫ് പഞ്ചാരയെ അറസ്റ്റുചെയ്തതിനു പിന്നാലെയാണ് സിപിഎമ്മുകാർ പോലീസ് സ്റ്റേഷനിൽ യോഗം ചേരുകയും പ്രസംഗിക്കുകയും ചെയ്തത്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന രീതിയിൽ സിപിഎം ലോക്കൽ സെക്രട്ടറി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സഹിതം ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.
Read Moreഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ആഗസ്റ്റ്യനും ഭാര്യയും..! രാത്രിയിൽ കാടിറങ്ങിയെത്തിയ കാട്ടാന വീടു തകർത്തു; വീട്ടിലുണ്ടായിരു ന്ന ദമ്പതികള് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ
കരുവാരക്കുണ്ട്: കണ്ണത്ത് മലവാരത്ത് കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വീട് തകർത്തു. വൻ കൃഷി നാശവും വരുത്തി. അര നൂറ്റാണ്ടു മുന്പ് ഇവിടെ താമസമാക്കിയ കുടിയേറ്റ കർഷകൻ കൊങ്ങമല അഗസ്റ്റ്യന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകളാണ് ഇദ്ദേഹത്തിന്റെ വീട് പൂർണമായും നശിപ്പിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അഗസ്റ്റ്യനും ഭാര്യയും കാട്ടാനകളുടെ പിടിയിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആനയെ കണ്ടു ഭയന്നു രക്ഷപ്പെടുന്നതിനിടെയുണ്ടായ വീഴ്ചയിൽ അഗസ്റ്റ്യനും ഭാര്യക്കും പരിക്കേറ്റു. വീട്ടുപകരണങ്ങളെല്ലാം കാട്ടാനകൾ തകർത്ത നിലയിലാണ്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 250 കമുകും 40 തെങ്ങുകളും കാട്ടാനകൾ പല ദിവസങ്ങളിലായി നാശം വരുത്തിയതായി അഗസ്റ്റ്യൻ പറഞ്ഞു. സൈലന്റ്വാലി ബഫർ സോണിൽ നിന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത്. 1973 മുതൽ ഇവിടെ താമസം തുടങ്ങിയതാണ് ഈ കുടുംബം. വന്യ മൃഗശല്യത്തെ തുടർന്നു ഇരുപത്തഞ്ചോളം കർഷക കുടുംബങ്ങൾ ഇതിനിടെ ഈ പ്രദേശത്തു നിന്നു സുരക്ഷിത താവളം തേടി…
Read Moreവയനാട്ടിലെ തൊള്ളായിരം വനത്തിൽ റിപ്ലി മൂങ്ങയെ കണ്ടെത്തി; ശ്രീലങ്കക്കാരനായ ഇവനെ 1978ലാണ് കേരളത്തിൽ ആദ്യമായി കണ്ടെത്തുന്നത്; വയനാട്ടിലെ മഴക്കാല പക്ഷിനിരക്ഷണത്തിൽ118 ഇനം പക്ഷികളെ കണാനായെന്ന് പക്ഷി നിരീക്ഷകർ
കൽപ്പറ്റ: തെക്കേവയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിൽപ്പെട്ട തൊള്ളായിരം വനത്തിൽ റിപ്ലി മൂങ്ങയെ(ശ്രീലങ്കൻ ബേ ഔൾ) കണ്ടെത്തി. സംസ്ഥാന വനം വകുപ്പ്, തൃശൂർ ഫോറസ്ട്രി കോളജ്, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി എന്നിവ സംയുക്തമായി സൗത്ത് വയനാട് വനം ഡിവിഷനിൽ നടത്തിയ മഴക്കാല പക്ഷി സർവേയിലാണ് പശ്ചിമഘട്ടത്തിലെ അത്യപൂർവ ഇനത്തിൽപ്പെട്ട റിപ്ലി മൂങ്ങയെ കണ്ടത്. തൊള്ളായിരത്തിലെ നിബിഡ വനത്തിൽ പരുന്തിനെ പിന്തുടരുന്നതിനിടെ അപ്രതീക്ഷിതിമായാണ് റിപ്ലി മൂങ്ങ ശ്രദ്ധയിൽപ്പെട്ടതെന്ന് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് പറഞ്ഞു. പക്ഷിനീരീക്ഷകൻ ഷബീർ തുറക്കലാണ് റിപ്ലി മൂങ്ങയുടെ ചിത്രം പകർത്തിയത്. സംസ്ഥാനത്ത് ആദ്യമായി 1978ൽ സൈലന്റ് വാലിയിലാണ് റിപ്ലി മൂങ്ങയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പത്തു വർഷം മുന്പ് വടക്കേ വയനാട്ടിലെ പേരിയ വനത്തിലും ഈയിനം മൂങ്ങയെ കണ്ടിരുന്നു.…
Read Moreകാരുണ്യമില്ലാതെ കാരുണ്യ..! കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച കാരുണ്യ ഫാർമസിയിൽനിന്നും “കാരുണ്യം ലഭിക്കാതെ’ രോഗികൾ ; വില്ലനായി ജിഎസ്ടിയും
സ്വന്തം ലേഖിക കോഴിക്കോട്: നിർധരരായ രോഗികൾക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച കാരുണ്യ ഫാർമസിയിൽനിന്നും “കാരുണ്യം ലഭിക്കാതെ’ രോഗികൾ . ബ്രാൻഡഡ് മരുന്നുകൾ പുറത്ത് ലഭിക്കുന്നതിനേക്കാൾ 20 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുക, മരുന്നിന്റെ പേരിൽ നടക്കുന്ന കൊള്ള തടയുക എന്നിവയാണ് കാരുണ്യ പദ്ധതിയുടെ ലക്ഷ്യം. എന്നാൽ നിലവിൽ വേണ്ടത്ര മരുന്നുകളില്ലാതെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ സർക്കാറിന്റെ കാരുണ്യം തേടുകയാണ്. 2013 ൽ ആരംഭിച്ച കാരുണ്യ ഫാർമസികളിൽ തുടക്കത്തിൽ വൃക്ക സംബന്ധമായ രോഗങ്ങൾ, കാൻസർ, ഹൃദ്രോഗം എന്നീ മാരകരോഗങ്ങൾക്കുള്ള ജനറൽ മരുന്നുകളും 4000 ഓളം ബ്രാൻഡഡ് മരുന്നുകളുമാണ് കുറഞ്ഞവിലയ്ക്ക് നൽകാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ വലിയ വിലയില്ലാത്ത ജനറൽ മരുന്നുകൾ മാത്രമാണ് കാരുണ്യയിൽ സുലഭമായി ലഭിക്കുന്നത്. മറ്റ് ദീർഘകാല രോഗങ്ങൾക്കുള്ള മരുന്നുകൾ വളരെ കുറഞ്ഞ അളവിൽ…
Read Moreമുരളീധരനെതിരേ സതീശൻ രംഗത്ത്..! പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി ഒരു ചർച്ചയും ഇപ്പോൾ പാർട്ടിക്കുള്ളിൽ നടക്കുന്നില്ല; പ്രതിസന്ധി സമയത്ത് ഇത്തരം കാര്യങ്ങളുയർത്തി പ്രശ്നമുണ്ടാക്കരുതെന്ന് സതീശൻ
കോഴിക്കോട്: വിവാദങ്ങളുണ്ടാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയഭിക്ഷാംദേഹിയായി ചിത്രീകരിക്കാൻ ശ്രമിക്കരുതെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ. സ്ഥാനമാനങ്ങൾക്കായി ഓടിനടക്കുന്നയാളല്ല ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി ഒരു ചർച്ചയും ഇപ്പോൾ പാർട്ടിക്കുള്ളിൽ നടക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ ഉമ്മൻചാണ്ടിയെ വെറുതെ വലിച്ചിഴയ്ക്കേണ്ട ആവശ്യവുമില്ല. പ്രതിപക്ഷത്തിന്റെ പ്രകടനം പോരെന്ന മുരളീധരന്റെ അഭിപ്രായത്തിന്റെ കാരണം അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങൾ ഉയർത്തി ആരും വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreദാമാമിൽ നിന്നെത്തിയ ഹുസൈന്റെ ബാഗ് പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല; പുറത്തേക്ക് കടക്കാൻ തുടങ്ങവേ ആ അജ്ഞാത സന്ദേശം എയർ കസ്റ്റംസുകാരുടെ കാതുകളിലെത്തി; ട്രോളി ബാഗിന്റെ പിടിയിലെ കമ്പി പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി
കൊണ്ടോട്ടി: ദമാമിൽ നിന്നെത്തിയ യാത്രക്കാരൻ ട്രോളി ബാഗിന്റെ ബീഡിംഗുകളായി ഒളിപ്പിച്ചു കടത്തിയ 1.3495 കിലോഗ്രാം സ്വർണം കരിപ്പൂർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 348 ദമാം വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് കൊടുവള്ളി അക്കിരിപറമ്പത്ത് സക്കീർ ഹുസൈൻ(27)എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ട്രോളി ബാഗിന്റെ പിടിക്കടിയിൽ പ്രത്യേക ഫ്രെയിം തീർത്ത് സ്വർണത്തിന്റെ കമ്പികൾ ഫ്രെയിമിൽ ഒട്ടിച്ച നിലയിലായിരുന്നു. സ്വർണമാണെന്നു തിരിച്ചറിയാതിരിക്കാൻ ഇതിൽ മെർക്കുറി പൂശി വെളുപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു മുകളിൽ റെക്സിൻ ഒട്ടിച്ചാണ് ട്രോളി ബാഗിന്റെ പിടി തയാറാക്കിയിരുന്നത്. പരിശോധനകളിൽ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധത്തിലാണ് ഇവ ഒട്ടിച്ചുവച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഇയാളെ നിർഗമന ഹാളിന്റെ വാതിലിൽ തടയുകയും പരിശോധിക്കുകയുമായിരുന്നു. കണ്ടെടുത്ത 1349.5 ഗ്രാം സ്വർണത്തിനു ഇന്ത്യൻ വിപണിയിൽ 41,69,955 രൂപ വിലവരും. ഒരാഴ്ചക്കിടെ…
Read More