കോഴിക്കോട്: ലോക ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ. താൻ സെലക്ഷൻ കമ്മിറ്റി അംഗമല്ല. നിരീക്ഷക എന്ന നിലയിലാണ് കമ്മിറ്റിയിൽ പങ്കെടുത്തത്. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു വിഷമമുണ്ടെന്നും ഉഷ പറഞ്ഞു. ലോക ചാന്പ്യൻഷിപ്പിനുള്ള സെലക്ഷൻ മാനദണ്ഡത്തിന് അടുത്തെത്തിയവരെ തെരഞ്ഞെടുത്താൽ മതിയെന്നു സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. സ്ഥിരതയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചിത്രയെ അവഗണിച്ചത്. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു തന്റെ താത്പര്യമെന്നും ഉഷ കൂട്ടിച്ചേർത്തു. സെലക്ഷൻ കമ്മിറ്റിയിൽ പി.ടി. ഉഷയടക്കം മൂന്ന് മലയാളികളുണ്ടായിട്ടും ചിത്രയ്ക്ക് അവസരം നിഷേധിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉഷ വിശദീകരണവുമായി രംഗത്ത് എത്തിയത്.
Read MoreCategory: Kozhikode
ജയിച്ചേ സമരം ജയിച്ചേ…! പുതുപ്പാടി ഭൂസമരം വിജയിച്ചു; വിവിധ ആവശ്യങ്ങളുന്നയിച്ച് 17 മുതൽ നടത്തി വന്ന നിരാഹാര സമരമാണ് വിജയിച്ചത്; ഇതോട 1400 പേർക്ക് പട്ടയം നൽകാൻ ധാരണ
തിരുവന്പാടി: പുതുപ്പാടി വില്ലേജ് ഓഫീസിനു മുന്പിൽ സർവകക്ഷി ഭൂസംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന നിരാഹാര സമരം വിജയിച്ചു. മൂന്നാഴ്ച നീണ്ടുനിന്ന സമരമാണ് വിജയിച്ചത്.പുതുപ്പാടി വില്ലേജിലെ ഏകദേശം 1400 പേർക്ക് പട്ടയം നൽകാൻ ധാരണയായി. ജൂലൈ പത്തിനാണ് അനിശ്ചിതകാല സത്യാഗ്രഹമായി ഭൂസമരം ആരംഭിച്ചത്. 100/1ലെ ആയിരത്തോളം കുടുംബങ്ങളുടെ ഭൂമി ക്രയ വിക്രയ അവകാശം പുനഃസ്ഥാപിക്കുക, 1/1ലെ 400 കുടുംബങ്ങൾക്ക് പട്ടയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എന്നാൽ സമരഫലം കാണാതായതോടെ 17 മുതൽ നിരാഹാര സമരം തുടങ്ങുകയായിരുന്നു. റവന്യു മന്ത്രി ചന്ദ്രശേഖരൻ, ജില്ലാ കളക്ടർ ചർച്ച നടത്തിയെങ്കിലും സർക്കാർ ഉത്തരവിട്ടാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറുകയുളളു എന്ന നിലപാടിലായിരുന്നു നേതാക്കൾ. നിരാഹാര സമരത്തിന് പിന്തുണ അറിയിച്ച് ഐക്യദാർഢ്യറാലിയിൽ കുടുംബശ്രീ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, കർഷകർ, കർഷക തൊഴിലാഴികൾ, വിദ്യാർഥികൾ, വിവിധ സാമൂഹ്യ സംഘടന പ്രവർത്തകർ…
Read Moreതീയില്ലാത്ത പാചകമേള! വിദ്യാർഥികൾ ഒരുക്കിയത് നൂറിൽ പരം വിഭവങ്ങൾ; എൽകെജി മുതൽ പത്തു വരെ ക്ലാസുകളിലെ കുട്ടികളാണ് വിഭവങ്ങൾ ഒരുക്കിയത്
കേണിച്ചിറ:കേണിച്ചിറ ഇൻഫൻറ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ തീയില്ലാത്ത പാചകമേളയിൽ തയാറാക്കി പ്രദർശിപ്പിച്ചത് നൂറിൽപരം വിഭവങ്ങൾ. എൽകെജി മുതൽ പത്തു വരെ ക്ലാസുകളിലെ കുട്ടികളാണ് പഴങ്ങളും പച്ചക്കറികളും പഴച്ചാറുകളും ഉപയോഗിച്ച് നൂറിൽ പരം വിഭവങ്ങൾ ഒരുക്കിയത്. തീയില്ലാതെ സ്വന്തമായി ഭക്ഷ്യവസ്തുക്കൾ തയാറാക്കിയതിന്റെ ആഹ്ളാദത്തിലാണ് കുട്ടികൾ. ഫ്രൂട്ട് സാലഡ്, ജ്യൂസ്, ജാം ഇങ്ങനെ നീളുന്നാതാണ് കുട്ടികൾ പാകം ചെയ്ത ഭക്ഷണ-പാനീയങ്ങളുടെ നിര. പാചകമേള മാനേജർ സിസ്റ്റർ ജീസ സിഎംസി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ റോണ സിഎംസി, പിടിഎ പ്രസിഡന്റ് സജിഎന്നിവർ പ്രസംഗിച്ചു.
Read Moreനല്ല അറിവ് ലഭിക്കില്ല! സീരിയലുകളിൽ പലതും കുടുംബങ്ങൾ തകർക്കുന്നു; കണ്ടിരുന്നാൽ സ്ത്രീത്വം തകർന്ന് തരിപ്പണമാകുമെന്ന് സ്പീക്കർ
കൽപ്പറ്റ: സ്ത്രീകൾ കൂടുതൽ കാണുന്ന സീരിയലുകളിൽ പലതും കുടുംബങ്ങൾ തകർക്കുന്നതാണെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കുടുംബശ്രീ ജില്ലാ മിഷനും വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്സിലും സംയുക്തമായി തുടങ്ങിയ ‘വായനശ്രീ’ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സീരിയലുകളിൽ നിന്നു നല്ല അറിവ് ലഭിക്കില്ല. വിജ്ഞാനം വർധിപ്പിക്കുന്നതിനു വായന ഉതകും. വായന നല്ല ഭാവനയും സ്വപ്നങ്ങളുമാണ് നൽകുന്നത്. മലയാള സീരിയലുകളിൽ മിക്കതിലും കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണമാണ് പ്രമേയം. ചില സ്ത്രീകളെ ഗുണ്ടകളായാണ് ചിത്രീകരിക്കുന്നത്. കുടുംബങ്ങളിലെ ഗൂഢാലോചനകൾ മാത്രം കണ്ടിരുന്നാൽ സ്ത്രീത്വം തകർന്ന് തരിപ്പണമാകും. വായനയുടെ ഭംഗി മറ്റൊരു മാധ്യമവും തരുന്നില്ല. വായിക്കാൻ കഴിയാതെ ഒതുങ്ങേണ്ടിവന്ന സ്ത്രീകൾക്ക് കൈവന്ന ഭാഗ്യനക്ഷത്രമാണ് വായനശ്രീ. വായയിലൂടെ കുടുംബശ്രീ അതിന്റെ അസാധാരാണമായ ശക്തി കൂടുതൽ വ്യാപിപ്പിക്കണമെന്നും സ്പീക്കർ പറഞ്ഞു. സി.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബഡ്സ് സ്കൂളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ…
Read Moreതക്കാളിക്കൊപ്പം മത്തിക്കും പൊന്നും വില!
ചങ്ങരംകുളം: തക്കാളിക്കൊപ്പം മത്തിക്കും പൊന്നും വില. ട്രോളിംഗ് നിരോധനവും കടൽ ക്ഷോഭം രൂക്ഷമാവുകയും ചെയ്തതോടെയാണ് മത്സ്യവില കുതിക്കാൻ തുടങ്ങിയത്. സാധാരണക്കാരുടെ മത്സ്യമായ മത്തിയുടെ വിലയാണ് ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്നത്. കയ്യിലൊതുങ്ങുന്ന വിലക്ക് കിട്ടിയിരുന്ന മത്തി വില കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ മത്തിയുടെ വില 200ഉം അധിലധികവുമാണ്. കഴിഞ്ഞ ദിവസം 200 മുതൽ 260 രൂപ വിലക്കാണ് ചെറുകിട കച്ചവടക്കാർ മത്തി വിറ്റത്. ട്രോളിംഗ് നിരോധനവും മത്സ്യത്തിന്റെ ലഭ്യതക്കുറവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ശക്തമായ കടൽ ക്ഷോഭം മൂലം ചെറുകിട മൽസ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങാത്തതും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിൽ ഭീമമായ ചിലവ് വരുന്നതും വില വർധനവിന് കാരണമാകുന്നതായാണ് കച്ചവടക്കാർ പറയുന്നത്. എന്ത് വില കൊടുത്തും മത്സ്യം വാങ്ങാൻ ആളുണ്ടാകുമെന്നതിനാലാണ് കച്ചവടക്കാരും വിലക്കയറ്റത്തിലും പതറാതെ മത്സ്യം വിപണിയിലെത്തിക്കുന്നത്. മത്സ്യത്തേക്കാൾ വില കുറവ് ഇറച്ചിക്കോഴികൾക്കാണ്…
Read Moreബാണാസുര സാഗർ ഡാമിൽ കാണാതായ നാലാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; ചെമ്പുകടവ് മോളക്കുന്നിൽ ബിനു വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്
പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിൽ മീൻ പിടുത്തത്തിനിടെ കാണാതായ നാലാമത്തെ ആളുടേയും മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചെന്പുകടവ് മോളക്കുന്നിൽ ബിനു(42)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ കാണാതായ നാലുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു. നാവിക സേനയും അഗ്നിരക്ഷാ സേനയുടെ സ്കൂബ ഡൈവിംഗ്, കോഴിക്കോട് നിന്നുമെത്തിയ അണ്ടർവാട്ടർ സെർച്ചിംഗ് ടീം, തുർക്കി ജീവൻ രക്ഷാസമിതിയംഗങ്ങൾ, സുൽത്താൻ ബത്തേരിയിൽ നിന്നുള്ള പ്രവാസി സംഘവും പ്രതികൂല കാലാവസ്ഥയിലും അണക്കെട്ടിൽ തെരച്ചിൽ നടത്തുന്നതിന് മുഖ്യപങ്ക് വഹിച്ചു. ഞായറാഴ്ച അർധരാത്രിയോടെ ബാണാസുരസാഗർ റിസർവോയറിലെ പഴയ തരിയോട് അങ്ങാടി ഭാഗത്താണ് കുട്ടത്തോണികൾ മറിഞ്ഞ് നാലുപേരെ കാണാതായത്. ഏഴുപേർ ഡാമിലെ വെള്ളത്തിൽ വീണെങ്കിലും മൂന്നുപേർ നീന്തി രക്ഷപെടുകയായിരുന്നു. അപകടം ഉണ്ടായ ഭാഗത്തും പരിസരങ്ങളിലും തിങ്കളാഴ്ച രാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ നെല്ലിപ്പൊയിൽ മണിത്തൊടി മാത്യുവിന്റെ മകൻ മെൽബിൻ(34), വയനാട് തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ…
Read Moreവീണ്ടും സദാചാര പോലീസ്..! മിനി ഉൗട്ടിയിൽ ദമ്പതിമാർക്കു നേരെ ആക്രമണം; കാറിലെ ത്തിയ നാലംഗ സംഘം യുവതിയെ ആക്രമി ക്കുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ് തു;യുവതിയുടെ പരാതിയിൽ 2പേർഅറസ്റ്റിൽ
കൊണ്ടോട്ടി: നവദന്പതികളെ ആക്രമിച്ച സംഭവത്തിൽ രണ്ടു പേരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. അരിന്പ്ര ചാളക്കണ്ടി വീട്ടിൽ മൊയ്തീൻകുട്ടി (42), കൊണ്ടോട്ടി ചോക്കോട് വീട്ടിൽ അബ്ദുള്ള (32) എന്നിവരെയാണ് കൊണ്ടോട്ടി എസ്ഐ കെ.എ.സാബു അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വൈകീട്ട് നെടിയിരുപ്പിലെ മിനി ഉൗട്ടിയിൽ മഞ്ചേരി സ്വദേശികളായ നവദന്പതികളെ ആക്രമിച്ചെന്നാണ് പരാതി. ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന ഇവർക്കുനേരെ രണ്ടു കാറുകളിലായി എത്തിയ നാലു പേർ അനാവശ്യമായി തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്നു യുവതിയെ ആക്രമിക്കുകയും മൊബൈൽ ഫോണ് ബലം പ്രയോഗിച്ചു വാങ്ങുകയും ചെയ്തു. ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തിയതിനെ തുടർന്നു അക്രമികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്നു യുവതിയുടെ പരാതിയിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു. രണ്ടുപേരെയും ബുധനാഴ്ച കൊണ്ടോട്ടിയിൽ നിന്നാണ് പിടികൂടിയത്. ബാക്കിയുളള രണ്ടു പേർ ഒളിവിലാണ്. സംഭവസമയത്ത് ഇവർ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷനിയമം 342, 392,354 എന്നീ വകുപ്പുകൾ പ്രകാരം പിടിച്ചുപറി,…
Read Moreപാതയോരങ്ങൾ കയ്യടക്കി റംബുട്ടാൻ ..! . വിദേശിയും പഴവിപണിയിലെ വിഐപിയുമായി റംബുട്ടാൻ പാതയോരങ്ങൾ കയ്യടക്കി വാഴുന്നു; കിലോയ്ക്ക് 300 രൂപയാണ് വില
കുറ്റിപ്പുറം: പാതയോരങ്ങൾ കയ്യടക്കി റംബുട്ടാൻ സജീവമായി. വിദേശിയും പഴവിപണിയിലെ വിഐപിയുമായി റംബുട്ടാനാണ് പാതയോരങ്ങൾ കയ്യടക്കി വിൽപനക്കെത്തിയത്. വിദേശി ആയത് കൊണ്ട് തന്നെ റംബുട്ടാന് വിപണിയിൽ നല്ല ഡിമാൻഡ് ആണ്. സംസ്ഥാനത്ത് അടുത്ത കാലത്താണ് വിദേശിയായ റംബുട്ടാൻ കൃഷി ആരംഭിച്ചത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് റംബുട്ടാൻ വിളവെടുപ്പ് നടത്തി പാതയോരങ്ങളിൽ വ്യാപകമായ വിൽപനക്കെത്തിച്ചിരിക്കുന്നത്. ലഗാൻ എന്ന ഒരു ഐറ്റം 300 രൂപക്കും നാടൻ ഐറ്റം 200 രൂപക്കുമാണ് വിൽപന നടക്കുന്നത്. നല്ല രുചിയുള്ള പഴം എന്ന നിലയിൽ വഴിയോരങ്ങളിലെ റംബുട്ടാൻ വാങ്ങാൻ ധാരാളം ആളുകളെത്തുന്നുണ്ട്. സാധാരണ ഫ്രൂട്ട്സ് വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ റംബുട്ടാൻ വിൽപനക്കെത്താറുണ്ടെങ്കിലും വിദേശിക്ക് വില അൽപം കൂടുതൽ ആയത് കൊണ്ട് സാധാരണക്കാർ റംബുട്ടാൻ കൈ വെക്കാറില്ല. കേരളത്തിൽ കൃഷി ഇറക്കാൻ തുടങ്ങിയതോടെയാണ് വ്യാപകമായ റംബുട്ടാൻ എത്താൻ തുടങ്ങിയെന്നാണ് കച്ചവടക്കാർ പറയുന്നത്. ജൂണ് മുതൽ സെപ്റ്റംബർ മാസം…
Read Moreഎല്ലാം ശരിയാക്കുന്ന സർക്കാർ കേൾക്കാൻ..! വീടുപണി തീർന്നിട്ടും ഐഎവൈ ഫണ്ട് കിട്ടിയില്ല: ആദിവാസി കുടുംബം ദുരിതത്തിൽ; നിങ്ങൾക്ക് തരാൻ ഫണ്ടില്ലെന്ന് ട്രൈബൽ വകുപ്പ്
മേപ്പാടി: വീടുപണി പൂർത്തീകരിച്ച് അഞ്ചുമാസം പിന്നിട്ടിട്ടും ഐഎവൈ ഫണ്ട് അവസാന ഗഡു 50000രൂപ അനുവദിച്ച് കിട്ടുന്നില്ലെന്ന് പരാതി. ചെന്പോത്തറ കോളനിയിലെ ബാലൻ, ഉഷ ദന്പതികൾക്കാണ് പലവട്ടം ട്രൈബൽ വകുപ്പിന്റെ ഓഫീസ് കയറി ഇറങ്ങിയിട്ടും പണം ലഭിക്കാൻ നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുയർന്നത്. വയറിംഗ് ജോലിയടക്കം പൂർത്തീകരിച്ചു. ഇനി കണക്ഷൻ ലഭിച്ചാൽ മാത്രം മതി. പണി എടുത്തവർക്ക് പണം നൽകാൻ ബാക്കി കിടക്കുകയാണ്. ഇക്കാരണത്താൽ വീട്ടിൽ കയറി തമസിക്കാൻ കഴിയാതെ ഭാര്യയുടെ വീട്ടിലെ താത്കാലിക ഷെഡ്ഡിലാണിവർ മൂന്നു കുട്ടികളുമായി അന്തിയുറങ്ങുന്നത്. ഫണ്ടില്ലെന്ന മറുപടിയാണ് ട്രൈബൽ വകുപ്പ് നൽകുന്നത്. ഇതേ കോളനിയിലെ സുശീലയുടെ കുടുംബത്തിന് ആദ്യഗഡു 50000രൂപ മാത്രമാണ് ലഭിച്ചത്. ആ തുക കൊണ്ട് തറയുടെ പണി മാത്രമാണ് പൂർത്തീകരിച്ചത്. അടുത്ത ഗഡു ഫണ്ടില്ലെന്ന കാരണത്താൽ ലഭിക്കുന്നില്ല. ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ഇവരുടെ കുടുംബവും താമസിക്കാൻ വീടില്ലാതെ ദുരിതത്തിലാണ്. മൂന്നുലക്ഷം രൂപയാണ് ഒരു…
Read Moreആർഎസ്എസ് പ്രചാരകനായി സെൻകുമാർ; മതസ്പർധ വളർത്തി ആർഎസ്എസിന്റെ പ്രീതി പിടിച്ചുപറ്റാനാണ് സെൻകുമാർ പ്രസ്താവന നടത്തിയതെന്ന് മുഹമ്മദ് റിയാസ് രാഷ് ട്രദീപികയോട്…
പ്രബൽ ഭരതൻ കോഴിക്കോട്: ജോലിയിൽനിന്നും വിരമിച്ചയുടൻ മതസ്പർധ വളർത്തുന്ന തരത്തിൽ സംസാരിച്ച മുൻ ഡിജിപി ടി.പി. സെൻകുമാർ ആർഎസ്എസ് പ്രചാരകനായി മാറിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്. വർഷങ്ങളായി ആർഎസ്എസ് പ്രചരിപ്പിക്കുന്ന വിഷയമാണ് സെൻകുമാർ ഏറ്റുപിടിച്ചത്. സർക്കാർ രേഖകൾ പരിശോധിക്കാതെയാണ് സെൻകുമാർ പ്രസ്താവന നടത്തിയതെന്നും മുഹമ്മദ് റിയാസ് “രാഷ് ട്രദീപിക’യോട് പറഞ്ഞു. കേരളത്തിലെ ജനസംഖ്യാ വളർച്ചാ നിരക്ക് പരിശോധിച്ചാൽ ഇത് വ്യക്തമാകും. കഴിഞ്ഞ വർഷങ്ങളിലെ വളർച്ചാ നിരക്ക് സർക്കാർ രേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രേഖകൾ പ്രകാരം ജനസംഖ്യാ വളർച്ചാ നിരക്കിൽ മുസ്ലിം വിഭാഗം പിറകോട്ട് പോവുകയാണുണ്ടായതെന്നും റിയാസ് പറഞ്ഞു. ഇനി അഥവാ ഒരു വിഭാഗം കേരളത്തിലെ ജനസംഖ്യാ വളർച്ചാ നിരക്കിൽ മുന്നിലാണെങ്കിൽ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥതലത്തിൽനിന്നും വിരമിച്ചയാൾ ഇത്തരം പരാമർശം നടത്തുന്നത് ശരിയല്ല. കേരളം പോലുള്ള സംസ്ഥാനത്ത് മതസ്പർധയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനേ എത്തരം…
Read More