നാദാപുരം: വിവാഹ വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടക്കുന്ന രഹസ്യവിവരം അറിഞ്ഞെത്തിയ പോലീസുകാരെ തടഞ്ഞ സംഭവത്തിൽ മുപ്പതോളം പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. ചേലക്കാട് പൗർണമി വായനശാല പരിസരത്ത് ശനിയാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം. വിവാഹ വീട് പരിസരത്തെ പറന്പിൽ പ്രത്യേകം ഷെഡ് കെട്ടി ലക്ഷങ്ങളുടെ ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നെത്തിയ നാദാപുരം പോലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ തടഞ്ഞെന്നാണ് കേസ്.എസ്ഐ എൻ.പ്രജീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസിനെ തടയുകയായിരുന്നു. ഇതിനിടയിൽ ചീട്ട് കളിക്കാനെത്തിയവർ ഓടി രക്ഷപ്പെട്ടു.ഏറെ നേരം പോലീസുമായി കൈയാങ്കളിയും ഉണ്ടായി.പോലീസുകാരെ തടഞ്ഞ തദ്ദേശിയരായ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞ് നിർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read MoreCategory: Kozhikode
കുടുംബ ബിസിനസാ..! 1.7 കിലോഗ്രാം കഞ്ചാവുമായി സ്ത്രീ പിടിയില്‍; ഇവരുടെ ഭര്‍ത്താവ് റാഫി കഞ്ചാവ് കേസില്‍ ജയിലിലും; 2012ല്‍ മൂന്ന് കിലോ കഞ്ചാവുമായി മകന് പിടിയിലായിരുന്നു
പെരിന്തൽമണ്ണ: 1.7 കിലോഗ്രാം കഞ്ചാവുമായി സ്ത്രീ പിടിയിലായി. കൊല്ലം അഞ്ചൽ സ്വദേശിനി താളിക്കല്ലിൽ ജുബൈരിയ(50)യെയാണ് പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തേനിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി പാക്കറ്റുകളിലാക്കി വിൽക്കുകയാണ് ഇവർ. 2012ൽ ജുബൈരിയെയും മകൻ സുൽഫിക്കറിനെയും മൂന്നു കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ആ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതാണ്. ഇവരുടെ ഭർത്താവ് റാഫി കഞ്ചാവ് കേസിൽ ജയിലിലാണ്. ജുബൈരിയയെ കോടതിയിൽ ഹാജരാക്കി. പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രൻ, സിഐ സാജു കെ. ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ടി.എസ് ബിനു, ഷാഡോ പോലീസിലെ സി.പി മുരളീധരൻ, പി.എൻ മോഹനകൃഷ്ണൻ, മനോജ്കുമാർ, അനീഷ് ചാക്കോ, കൃഷ്ണകുമാർ, അജീഷ്, ദിനേഷ്, അനീഷ്, ജയമണി രാജേഷ് രവി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Read Moreഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച തൊഴിലാളി അറസറ്റിൽ; ഇയാൾ തന്നോട് മുൻപും മോശമായി പെരുമാറിയിട്ടുണ്ടെന്ന് വിദ്യാർഥി
നാദാപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഹോട്ടല്‍ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വളയം സ്വദേശി കുണ്ടം ചാലിൽ ജാഫർ (32) ആണ് അറസ്റ്റിലായത്. വളയം കുയ്തേരി റോഡിലെ അപസ് ര ചായക്കടയില്‍ വെളളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. കടയില്‍ ചായ കുടിക്കാനെത്തിയതിനിടെ പതിനഞ്ച് കാരനായ വിദ്യാര്‍ഥിയെ ശല്യം ചെയ്യുകയായിരുന്നു. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥി വിവരം പുറത്ത് പറഞ്ഞതോടെ ഒരു സംഘം ഹോട്ടലില്‍ കയറി തൊഴിലാളിയായ യുവാവിനെ ഹോട്ടലില്‍ നിന്ന് വലിച്ച് പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ വളയം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇതിന് മുമ്പും ഇയാള്‍ ഇത്തരത്തില്‍ ശല്യം ചെയ്തതായി വിദ്യാര്‍ഥി പോലീസിന് മൊഴി നല്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreസുനിലിന്റെ മരണത്തിൽ ദുരൂഹതയേറുന്നു; ഒരു വർഷത്തോളം കൂടെ താസിച്ചുവന്ന ഭർതൃമതിയായ യുവതിയിലേക്കും അന്വേഷ ണം ; സംഭവത്തിൽ വീട്ടുവേലക്കാരിയും അയൽവാസികളും അറസ്റ്റിൽ
മാനന്തവാടി: തിരുവനന്തപുരം അറ്റിങ്ങൽ എൻഎൻ മന്ദിരത്തിൽ സുനിലിനെ (33) കഴിഞ്ഞ സെപ്റ്റംബർ 26ന് കൊയിലേരി പുഴയിൽ മരിച്ചനിലയിൽ കണ്ടതുമായ ബന്ധപ്പെട്ട കേസിൽ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. കേസ് അന്വേഷണം കൊയിലേരിയിൽ സുനിലിന്റെ കൂടെ ഒരു വർഷത്തോളം താമസിച്ചിരുന്ന ഭർതൃമതിയായ യുവതിയിലേക്കും നീങ്ങുന്നതായാണ് സൂചന. ഇപ്പോൾ ഒളിവിലുള്ള യുവതിയുടെ വീട്ടുവേലക്കാരിയും ഇവരുടെ മൂന്ന് അയൽവാസികളുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. എന്നാൽ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് മാത്രമാണ് ഇതേക്കുറിച്ച് മാനന്തവാടി പോലീസ് പ്രതികരിച്ചത്. സഹോദരനെന്ന് സമീപവാസികളെ വിശ്വസിപ്പിച്ചാണ് യുവതി സുനിലിനെ ഒപ്പം താമസിപ്പിച്ചിരുന്നത്. പിതൃസ്വത്ത് വിറ്റുലഭിച്ച ഒന്നരക്കോടി രൂപയുമായാണ് സുനിൽ യുവതിക്കൊപ്പം താമസം ആരംഭിച്ചത്. സുനിലിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. എന്നാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തതല്ലാതെ വീട്ടുകാരുടെ ആരോപണം പോലീസ് ഗൗരവത്തിലെടുത്തില്ല. ഇതേത്തുടർന്ന് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ…
Read Moreകുട്ടികൾ കാണുന്നത് മദ്യപിക്കുന്ന അച്ഛനെയും ടിവിക്കു മുന്നിലിരിക്കുന്ന അമ്മയെയും; സാഹിത്യം പടിയിറങ്ങിയതോടെ സിനിമയിൽ കുറ്റവാളികളുടെ സാന്നിധ്യം കൂടിയെന്നും എം. മുകുന്ദൻ
കോഴിക്കോട്: സാഹിത്യം പടിയിറങ്ങിയതോടെ സിനിമയിൽ കുറ്റവാളികളുടെ സാന്നിധ്യം കൂടിയെന്നു സാഹിത്യകാരൻ എം. മുകുന്ദൻ. പണ്ടു വലിയ നോവലുകൾ ഏറെയും സിനിമയാക്കുന്ന പ്രവണതയുണ്ടായിരുന്നു.നോവലുകൾ സിനിമയായിരുന്ന കാലത്ത് ഇന്നത്തെ പോലുള്ള അനിഷ്ട സംഭവങ്ങൾ നടന്നിരുന്നില്ല. ഇന്നു നോവലുകൾ സിനിമയാക്കാൻ ആർക്കും താത്പര്യമില്ല. ബി. ഗിരിരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ.കെ. ജയകുമാർ ഭീമ ബാലസാഹിത്യ അവാർഡ് കെ. രാജേന്ദ്രന് വിതരണം ചെയ്തു. 18 വയസിന് താഴെയുള്ള കുട്ടികളുടെ കൃതിക്ക് ഏർപ്പെടുത്തിയ സ്വാതികിരൺ സ്മാരക പുരസ്കാരം മാസ്റ്റർ എം.എം. കാളിദാസന് വേണ്ടി അച്ഛൻ മോഹനൻ ഏറ്റുവാങ്ങി.
Read Moreസെൽഫിയിൽ കുടുങ്ങി..! വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ 80 പവൻ അടിച്ചുമാറ്റിയ വിരുതൻ പിടിയിൽ ; സൽക്കാരത്തിൽ പങ്കെടുത്ത പെൺകുട്ടി എടുത്ത സെൽഫിയാണ് കുടുക്കിയത്
കോഴിക്കോട്: ഓഡിറ്റോറിയത്തിലെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ 80 പവൻ സ്വർണാഭരവും50,000 രൂപയും കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇന്നലെ അർധരാത്രിയോടെ തന്നെ ഇയാളെ പോലീസ് വലയിലാക്കിയിരുന്നു. കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ മുഹമ്മദ് കാസിം എന്നയാളുടെ മകൻ മഹസ്സൂസ് ഹെൻകോക്ക്(24) ആണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രി കൊയന്പത്തൂരിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇയാൾ ഗൾഫിൽ നിന്നും വന്നിട്ട് കുറച്ചുദിവസങ്ങളെ ആയിട്ടുള്ളു. പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോട്ടോ മോഷണം നടന്ന അന്നുതന്നെ പോലീസിന് ലഭിച്ചിരുന്നു.ഇയാൾ തന്നെയാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.വിവാഹസൽക്കാരം നടന്ന ഓഡിറ്റോറയത്തിൽ സിസിടിവി ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ വച്ച് ഒരു പെണ്‍കുട്ടി എടുത്ത സെൽഫിയിൽ ഇയാളുടെ ഫോട്ടോ പരിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തിൽ തുന്പായത്. ഈ പെണ്‍കുട്ടിതന്നെയാണ് ഒരാൾ ബാഗുമായി പുറത്തേക്ക് പൊകുന്നതു കണ്ടുവെന്ന് മൊഴി നൽകിയത്. പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തിൽ രണ്ടുദിവസം മുൻപ്് രാത്രി 8.45നായിരുന്നു…
Read Moreഎം എൽ എ പാവമാ..! സിപിഎമ്മിന്റെ പ്രത്യേക താൽപര്യമാണ് എം.വിൻസന്റിനെ ജയിൽ അടച്ചതിനു പിന്നിൽ; കുറ്റവിമുക്തനായി എത്തുമ്പോള്‍ എംഎൽഎയെ പാർട്ടി തിരിച്ചെടുക്കുമെന്ന് ടി.സിദ്ദിഖ്
കോഴിക്കോട്: എം.വിൻസന്റ് എംഎൽഎയെ ജയിലിൽ അടച്ചത് സിപിഎമ്മിന്റെ പ്രത്യേക താൽപര്യ പ്രകാരമാണെന്ന് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്. വലിയ ഗൂഡാലോചനയാണ് ഇതിനു പിന്നിൽ നടന്നത്. പീഡനം നടന്നതായുള്ള വീട്ടമ്മയുടെ പരാതി വിശ്വാസത്തിലെടുക്കാൻ കഴിയില്ല. വിൻസന്റിനെ അറസ്റ്റുചെയ്യും മുൻപേ ഒരു വിവിഐപി ജയിലിൽ എത്താനുണ്ടെന്ന് ജയിൽ അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.ഇതെങ്ങനെയെന്ന് അന്വേഷിക്കണം. അന്വേഷണം കഴിഞ്ഞാൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുമെന്ന് ഉറപ്പാണ്. അപ്പോൾ അദ്ദേഹത്തിന് സ്ഥാനമാനങ്ങൾ തിരികെ നൽകുമെന്നും അത് പാർട്ടി തന്നെ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് നടിമാടുന്ന ദളിത് പീഡനത്തിനും പശുവിന്റെ പേരിൽ നടത്തുന്ന അക്രമങ്ങൾക്കുമെതിരേ പാർലമെന്റിൽ ശക്തമായ പ്രക്ഷോഭം നയിക്കുന്ന എം.കെ.രാഘവൻ എംപിയെ കോഴിക്കോട് ഡിസിസി ഓഡിറ്റോറിയത്തിൽ 29-ന് നടക്കുന്ന ചടങ്ങിൽ ആദരിക്കും. രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Moreകല്യാണകാർഡ് കാണിച്ചിട്ട് പോയാമതി..! വിവാഹസത്ക്കാരത്തിനിടെ മോഷണം; മോഷ്ടാവാണെന്ന് കരുതുന്നയാളുടെ ഫോട്ടോ ലഭിച്ചു; ഇയാൾ വിളിച്ചിട്ടുവന്നതാണോ ന്നറിയാൻ പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: ഓഡിറ്റോറിയത്തിലെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ 80 പവൻ സ്വർണാഭരവും50,000 രൂപയും കവർന്ന സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. മോഷ്ടാവിന്റേതെന്ന 90 ശതമാനവും ഉറപ്പിക്കാവുന്ന ഫോട്ടോ പോലീസിന്റെ കൈവശം ഉണ്ടെങ്കിലും വിവാഹ സത്ക്കാര ചടങ്ങിനിടയിൽ നടന്ന സംഭവമായതിനാൽ തന്നെ തുടർ നടപടികൾ സൂക്ഷിച്ചു മതി എന്നാണ് പോലീസ് തീരുമാനം. രണ്ടുദിവസത്തിനകം പ്രതി വലയിലാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. മോഷണം നടന്ന ദിവസം തന്നെ പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോട്ടോ പോലീസിന് ലഭിച്ചിരുന്നു.ഫോട്ടോയിൽ കാണുന്നയാളെ ആരും വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കറുത്ത ഷർട്ടിട്ടയുവാവിന്റെ ഫോട്ടോയാണ് പോലീസ് പക്കലുള്ളത്. പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തിൽ കഴിഞ്ഞ ദിവസം 8.45നായിരുന്നു സംഭവം. തങ്ങൾസ് റോഡിൽ താമസിക്കുന്ന പൊന്നന്പത്ത് ജിനാൻ എന്ന യുവതിയുടെ ആഭരണങ്ങളും പണവും ആണ് നഷ്ടപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ അവിടെ സൂക്ഷിക്കാതെ വിവാഹം നടന്ന ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുവരികയായിരുന്നു. വിവാഹസത്കാരത്തിൽ പങ്കെടുത്ത്…
Read Moreനിങ്ങൾക്കടുത്തേക്ക് ഞങ്ങൾ വരും..! ഭിന്നശേഷിക്കാർക്ക് ഇനി ചികിത്സയ്ക്കായി അലയേണ്ടവരില്ല; ഡോക്ടർമാർ നിങ്ങളുടെ അടുത്തേക്കെത്തും; വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കോഴിക്കോട് നഗരം
സ്വന്തം ലേഖിക കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുള്ള രക്ഷിതാക്കൾക്ക് എന്നും മനസിൽ തീയാണ്. അവർക്കായുള്ള ചികിൽസ, പണചിലവ്, എന്നിവയെല്ലാം അവരെ അലട്ടുന്നു. എന്നാൽ ഇത്തരക്കാർക്ക് പ്രമുഖ ഡോക്ടറമാരുടെയും ഫിസിഷൻമാരുടെയും സഹായം ലഭിച്ചാലോ, അതും സൗജന്യമായി.വിപ്ലവകരമായ ഈ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് കോഴിക്കോട് നഗരം. ജില്ലയിലെ ഭിന്നശേഷികുട്ടികൾക്ക് മെച്ചപ്പെട്ട പ്രാദേശിക തെറാപ്പി സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. കോഴിക്കോട് സർവ്വ ശിക്ഷാ അഭിയാനും കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കോന്പസിറ്റ് റീജിണൽ സെന്റർ ഫോർ പേർസണ്സ് വിത്ത് ഡിസെബിലിറ്റീസും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്തമാസം ഒന്ന് മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നത്. ലവിൽ ജില്ലയിലെ സർക്കാർ, എയ്ഡഡ് പൊതുവിദ്യാലയങ്ങളിലായി പതിനായിരത്തോളം ഭിന്നശേഷി കുട്ടികൾ പഠിക്കുന്നുണ്ട്. ഇവർക്കുള്ള തെറാപ്പി സൗകര്യങ്ങൾ മെഡിക്കൽകോളജ് ഇംഹാൻസിലും, കോന്പോസിറ്റ് റീജിണൽ സെൻറർ ഫോർ പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസിലുമായി അനവധിയുണ്ടെങ്കിലും അതിന്റെ പ്രയോജനം 100 ശതമാനം…
Read Moreആ ആരോ ആരാണ് ..! ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചശേഷം വാടക നൽകാതെ എഡിജിപി മുങ്ങി ; സംഭവം വിവാദമായതോടെ പണികിട്ടുമെന്നറിഞ്ഞതോടെ “ആരോ’ പണമടച്ചു നാണക്കേട് മാറ്റി
കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാടകയും, ഭക്ഷണത്തിന്റെ ബില്ലും നൽകാതെ ‘മുങ്ങിയത്’ വിവാദമായി. സംഭവത്തെക്കു റിച്ച് വിശദമായ അന്വേഷണത്തിന് ഇന്റലിജൻസ് എഡിജിപി മുഹമ്മദ് യാസിൻ ഉത്തരവിട്ടതോടെ ആരോ മുഴുവൻ തുകയും ഹോട്ടലിൽ അടച്ചു സേനയുടെ മാനം കാത്തു. മാവൂർ റോഡിൽ ആർപി മാളിനോടു ചേർന്ന ഹോട്ടലിൽ ഒരുദിവസം താമസിച്ച തിരുവനന്തപുരത്തെ എഡിജിപിയാണ് പണം കൊടുക്കാതെ മുങ്ങിയത്. മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറുമായി അടുത്തിടെ ഏറ്റുമുട്ടിയതടക്കം വിവാദ നായകനായ ഇദ്ദേഹം ഏപ്രിൽ എട്ടിന് ഔദ്യോഗിക ആവശ്യത്തിനായി പോലീസ് ആസ്ഥാനത്തുനിന്ന് കോഴിക്കോട്ടെത്തി രാത്രി 11നാണ് ഹോട്ടലിൽ നേരിട്ടെത്തി മുറിയെടുത്തത്. പിറ്റേന്ന് വൈകീട്ട് ഏഴിന് തിരിച്ചുപോവുകയും ചെയ്തു. മുറി വാടക, 3450 രൂപയുടെ ഭക്ഷണം, ഇന്റർനെറ്റ് ബ്രൗസിങ്ങ് ചാർജായ 200 രൂപ എന്നിവയടക്കം 8519 രൂപയായിരുന്നു മൊത്തം ബിൽതുക. പോകുന്പോൾ ബില്ല് ജില്ലാ…
Read More