കാ​രു​ണ്യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങാ​യി ശി​വ​ദാ​സ​ൻ എന്ന ചു​മ​ട്ട് തൊ​ഴി​ലാ​ളി എല്ലാവർക്കും മാതൃകയാകുന്നു; എല്ലാ പിന്തുണയുമായി ഭാര്യയും മക്കളും

ച​ങ്ങ​രം​കു​ളം: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു വെ​ച്ച ച​ങ്ങ​രം​കു​ള​ത്തെ ശി​വ​ദാ​സ​ൻ എ​ന്ന ചു​മ​ട്ട് തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​വു​ക​യാ​ണ്. ഈ ​ചു​മ​ട്ട് തൊ​ഴി​ലാ​ളി ചു​മ​ട് എ​ടു​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ അ​ശ​ര​ണ​രാ​യ​വ​ർ​ക്ക് ഒ​രു കൈ​താ​ങ്ങാ​വാ​ൻ കൂ​ടി​യാ​ണ്. കു​ട്ടി​ക്കാ​ലം മു​ത​ലേ ചാ​രി​റ്റ​ബി​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലാ​യി​രു​ന്നു ശി​വ​ദാ​സ​ൻ. സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ കാ​ര​ണം പ​ഠ​നം മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് പ​ല​രി​ൽ നി​ന്നു​മാ​യി സ്വ​രൂ​പി​ച്ച് പ​ഠ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തും ച​ങ്ങ​രം​കു​ളം കാ​രു​ണ്യം പാ​ലി​യേ​റ്റീ​വി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ഓ​ണ​പു​ട​വ​യും ഭ​ക്ഷ​ണ​വും കി​റ്റും സം​ഘ​ടി​പ്പി​ച്ചു ന​ൽ​കിയിരുന്നു. കാ​രു​ണ്യം പാ​ലി​യേ​റ്റീ​വി​ലെ സ​ജീ​വ വോ​ള​ണ്ടി​യ​റാ​ണ് ശി​വ​ദാ​സ​ൻ. ജോ​ലി തി​ര​ക്കി​നി​ട​യി​ൽ ഉ​ച്ച​ഭ​ക്ഷ സ​മ​യ​ത്ത് കാ​രു​ണ്യ ക്ലി​നി​ക്കി​ലെ​ത്തി രോ​ഗി പ​രി​ച​ര​ണ​ത്തി​ൽ സ​ഹാ​യി​ക്കാ​റു​ണ്ട്. രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കു​ന്ന​തും, എ​ട​പ്പാ​ൾ സ​ഹാ​യി​യി​ൽ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്യു​ന്ന​തും ശി​വ​ദാ​സ​ന് ജീ​വി​ത​ച​ര്യ​യാ​ണ്. ത​വ​നൂ​ർ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ വ​സ്ത്രം ശേ​ഖ​രി​ച്ചു ന​ൽ​ക​ലും. കാ​ൻ​സ​ർ,കി​ഡ്നി രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ ഹ​സ്തം നീ​ട്ട​ലു​മാ​യി ഈ…

Read More

വ്യത്യസ്തമാം തങ്കമണി..! പു​രു​ഷാ​ധി​പ​ത്യം ത​ക​ർ​ത്തെ​റി​ത്ത് ഇതാ മറ്റൊരു മേഖലയിൽ കൂടി പെൺകരുത്ത്; മ​രം​വെ​ട്ട് തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച 51കാരി തങ്കമണിയെക്കുറിച്ച്

മു​ക്കം: ഒ​ട്ടു​മി​ക്ക തൊ​ഴി​ൽ മേ​ഖ​ല​യി​ലും പു​രു​ഷാ​ധി​പ​ത്യം ത​ക​ർ​ത്തെ​റി​ത്ത് വ​നി​ത​ക​ൾ ക​ട​ന്ന് ചെ​ല്ലു​ന്ന​ത് ഇ​ന്ന് പു​തു​മ​യ​ല്ല.​എ​ന്നാ​ൽ ക​ഠി​നാ​ധ്വാ​ന​വും, മെ​യ്ക്ക​രു​ത്തും ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ സ്ത്രീ​ക​ൾ ജി​വി​ത മാ​ർ​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഇ​ന്നും അ​പൂ​ർ​വ​ത​യാ​ണ്. ഇ​താ​ണ് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പൊ​റ്റ​ശേ​രി ഓ​രം​കു​ഴി​യി​ൽ ത​ങ്ക​മ​ണി​യെ വ്യ​ത്യ​സ്ത​യാ​ക്കു​ന്ന​ത്. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഈ 51 ​കാ​രി മ​രം​വെ​ട്ട് തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ചി​ട്ട്. പേ​രി​നോ, പ്ര​ശ​സ്തി​ക്കോ വേ​ണ്ടി​യ​ല്ല ത​ങ്ക​മ​ണി ഈ ​തൊ​ഴി​ൽ സ്വീ​ക​രി​ച്ച​ത്.​ജീ​വി​ത സാ​ഹ​ച​ര്യം അ​ങ്ങി​നെ​യാ​ക്കി എ​ന്ന് പ​റ​യു​ന്ന​താ​വും ശ​രി. ഇ​ന്നി​പ്പോ​ൾ ത​ങ്ക​മ​ണി ഒ​രു ന​ല്ല മ​രം വെ​ട്ടു​കാ​രി​യാ​ണ്. എ​ത്ര വ​ലി​യ മ​ര​മാ​യാ​ലും ത​ങ്ക​മ​ണി​ക്ക് മു​ന്നി​ൽ അ​തൊ​രു വെ​ല്ലു​വി​ളി​യേ അ​ല്ല. 31 വ​ർ​ഷം മു​മ്പ് തു​ട​ങ്ങി​യ തൊ​ഴി​ലാ​ണി​ത്.അ​ഞ്ച് മ​ക്ക​ളു​ള്ള കു​ടും​ബ​ത്തി​ലെ മൂ​ത്ത കു​ട്ടി​യാ​യി​രു​ന്നു ത​ങ്ക​മ​ണി. ചെ​റു​പ്പ​ത്തി​ലേ അ​ച്ഛ​ൻ മ​രി​ച്ച​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ ഭാ​രം ത​ങ്ക​മ​ണി​യു​ടെ ചു​മ​ലി​ലാ​യി. അ​ങ്ങ​നെ ഇ​രു​പ​താം വ​യ​സി​ൽ മ​ര​പ്പ​ണി​ക്കാ​ർ​ക്കൊ​പ്പം ചു​മ​ടെ​ടു​ക്കാ​നി​റ​ങ്ങി​യ​താ​ണ്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ മ​ഴു ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​രം വെ​ട്ടി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ…

Read More

നിയമത്തിന്‍റെ വഴിയേ..! ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച യു​വ​തി​ക്കെ​തി​രേ കൊലശ്രമത്തിന് കേസ്; താൻ മരിക്കുന്നതിനോടൊപ്പം മകനെയും കൊല്ലാൻ ശ്രമിച്ചു എന്നതിനാണ് കേസ്

പ​യ്യ​ന്നൂ​ര്‍:  ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ച മാ​താ​വി​നെ​തി​രേ മ​ക​നെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​തി​ന് കേ​സ്.​ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ​യ്യ​ന്നൂ​ര്‍ എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​ന് സ​മീ​പം ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ച പി​ലാ​ത്ത​റ പി​രീ​ക്കാം​ത​ട​ത്തി​ലെ ദ​റു​ല്‍​സ​ലാ​മി​ല്‍ പ​ട്ടു​വം വ​ള​പ്പി​ല്‍ മ​മ്മു​ഹാ​ജി​യു​ടെ മ​ക​ള്‍ സ​ഹീ​ദ (29)യ്ക്കെ​തി​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ​ഹീ​ദ​യു​ടെ ര​ണ്ട​ര വ​യ​സു​ള്ള മ​ക​ന്‍ സാ​ലി​ഹി​ന്‍റെ ഇ​രു​കാ​ലു​ക​ളും ട്രെ​യി​ന്‍ ക​യ​റി അ​റ്റു​പോ​യി​രു​ന്നു. മം​ഗ​ലാ​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ട്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ്ര​മ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് കാ​ലു​ക​ള്‍ തു​ന്നി​ച്ചേ​ര്‍​ത്ത​ത്.​പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ഹീ​ദ​യ്ക്ക് മ​രി​ക്കു​ന്ന​തി​നൊ​പ്പം കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​വാ​നു​ള്ള ഉ​ദ്ദേ​ശ​വു​മു​ണ്ടാ​യി​രു​ന്നു എ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​രി​ച്ച സ​ഹീ​ദ​യ്ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

Read More

ജില്ലാ ആശുപത്രി സ്വപ്നങ്ങളിൽ മാത്രം; പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഒ​ന്നാം പി​റ​ന്നാ​ൾ ക​ഴി​ഞ്ഞി​ട്ടും താലൂക്ക് ആശുപത്രിക്ക് ജി​ല്ലാ ആ​ശു​പ​ത്രിയായി പിറവിയുണ്ടായില്ല

കെ.​പി.​രാ​ജീ​വ​ൻ ത​ളി​പ്പ​റ​മ്പ്:  ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക്  ആ​ശു​പ​ത്രി ജി​ല്ലാ ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത് 2015 ഡി​സം​ബ​ര്‍ 23 നാ​ണ്. ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ര്‍​ധി​ക്കു​ന്ന​തും കൂ​ടു​ത​ൽ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​തു​മെ​ല്ലാം ജ​നം സ്വ​പ്നം ക​ണ്ടു​വെ​ങ്കി​ലും പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഒ​ന്നാം പി​റ​ന്നാ​ൾ ക​ഴി​ഞ്ഞി​ട്ടും ജി​ല്ലാ ആ​ശു​പ​ത്രി എ​ന്ന കു​ട്ടി മാ​ത്രം പി​റ​ന്നി​ല്ല. 1965ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ശു​പ​ത്രി​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​ദ​വി ബോ​ര്‍​ഡി​ല്‍ മാ​ത്ര​മേ​യു​ള്ളൂ. സം​സ്ഥാ​ന​ത്തെ മ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളു​മാ​യി ത​ട്ടി​ച്ചു​നോ​ക്കി​യാ​ല്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ മാ​ത്ര​മേ ഇ​വി​ടെ​യു​ള്ളൂ. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യി​രു​ന്ന കെ.​സി.​ജോ​സ​ഫ് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ക്കു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും നാ​ട്ടു​കാ​രു​മാ​യും സം​സാ​രി​ച്ച് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ല്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് പ​ക​രം ജി​ല്ലാ ആ​ശു​പ​ത്രി​യാ​ക്കി​യ​തോ​ടെ കാ​ര്യ​ങ്ങ​ള്‍ കു​ഴ​ഞ്ഞു​മ​റി​യു​ക​യാ​യി​രു​ന്നു. നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല.…

Read More

ദുബായിൽ നിന്നും നി​റ​വും രൂ​പ​വും മാ​റ്റി കൊണ്ടുവന്ന 52 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം കരിപ്പൂരിൽ പി​ടി​കൂ​ടി; തൃ​ശൂ​ർ സ്വ​ദേ​ശി നി​സാ​മു​ദ്ദീ​നാണ് അറസ്റ്റിലായത്

കൊ​ണ്ടോ​ട്ടി: നി​റ​വും രൂ​പ​വും മാ​റ്റി ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.81 കി​ലോ​ഗ്രാം സ്വ​ർ​ണം ക​രി​പ്പൂ​രി​ൽ പി​ടി​കൂ​ടി. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി നി​സാ​മു​ദ്ദീ​ൻ(31) എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് 52 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ദു​ബാ​യി​ൽ നി​ന്നു​ള​ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ബാ​ഗി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഹൈ​ഡ്രോ​ളി​ക് ജാ​ക്കി​യു​ടെ അ​ക​ത്തും സ്പീ​ക്ക​റി​ന്‍റെ ഹാ​ൻ​ഡി​ലി​ന്‍റെ രൂ​പ​ത്തി​ലു​മാ​യി​രു​ന്നു സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ൽ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ സ്പീ​ക്ക​റി​ന്‍റെ പു​റ​ത്ത് ക​റു​ത്ത പെ​യി​ന്‍റ് അ​ടി​ച്ചി​രു​ന്നു.

Read More

നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സംഭവം; യുവാവിനെ ര​ണ്ട​ര വ​ർ​ഷം ത​ട​വി​നും 2000 രൂ​പ പി​ഴ​യ​ട​ക്കാ​നും കോടതി ശി​ക്ഷി​ച്ചു; ബാലികയ് ക്ക് 25000 രൂപ നൽകാനും നിർദേശം

മ​ഞ്ചേ​രി: നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ഇ​രു​പ​ത്തി​യാ​റു​കാ​ര​നെ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്)  ര​ണ്ട​ര വ​ർ​ഷം ത​ട​വി​നും 2000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ര​ണ്ടു​മാ​സ​ത്തെ അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ചു​ങ്ക​ത്ത​റ മു​ണ്ട​പ്പാ​ടം ന​റു​ക്കി​ൽ ര​ഞ്ജി​ത്തി (26)നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2014 ജ​നു​വ​രി അ​ഞ്ചി​നു രാ​ത്രി എ​ട്ട​ര​ക്കാ​ണ് സം​ഭ​വം. പ​രാ​തി​യിൽ ജ​നു​വ​രി പ​ത്തി​നു നി​ല​ന്പൂ​ർ സി​ഐ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ട്ടി​യെ ബ​ലാ​ത്സംഗം ചെ​യ്ത​തി​നു ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 376 പ്ര​കാ​രം ര​ണ്ടു വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. റി​മാ​ൻ​ഡ് കാ​ലാ​വ​ധി ശി​ക്ഷ​യാ​യി പ​രി​ഗ​ണി​ക്കും. പീ​ഡ​ന​ത്തി​നി​ര​യാ​യ ബാ​ലി​ക​യ്ക്ക് സ​ർ​ക്കാ​രി​ന്‍റെ വി​ക്ടിം കോം​പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽ നി​ന്നു 25000 രൂ​പ ന​ൽ​ക​ണ​മെ​ന്നും ഇ​തി​നാ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ന​ട​ത്താ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് ജ​ഡ്ജി കെ.​പി.​സു​ധീ​ർ നി​ർ​ദേ​ശം ന​ൽ​കി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ…

Read More

കൊ​ടി​ഞ്ഞി ഫൈ​സ​ൽ വ​ധം: കേ​സി​ൽ റിമാൻഡിലായ മു​ഖ്യ​സൂ​ത്ര​ധാ​ര​നടക്കം മൂ​ന്നു പ്ര​തി​ക​ൾ​ക്ക് വിവിധ ഉപാധികളോടെ കോടതി ജാ​മ്യം അനുവദിച്ചു

മ​ഞ്ചേ​രി: കൊ​ടി​ഞ്ഞി ഫാ​റൂ​ഖ് ന​ഗ​ർ പു​ല്ലാ​ണി ഫൈ​സ​ൽ വ​ധ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മൂ​ന്നു പ്ര​തി​ക​ൾ​ക്ക്  മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നും ആ​ർ​എ​സ്എ​സ് തി​രൂ​ർ താ​ലൂ​ക്ക് കാ​ര്യ​വാ​ഹ​കു​മാ​യ തി​രൂ​ർ തൃ​ക്ക​ണ്ടി​യൂ​ർ മ​ഠ​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​ക​ത്ത് നാ​രാ​യ​ണ മൂ​സ​ത് (47), തി​രൂ​ർ തൃ​പ്ര​ങ്ങോ​ട് പൊ​യി​ലി​ശേ​രി കു​ണ്ടി​ൽ ബി​ബി​ൻ (24), വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ കോ​ട്ടാ​ശേ​രി ജ​യ​കു​മാ​ർ (48) എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടാ​ൾ ജാ​മ്യം. പാ​സ്പോ​ർ​ട്ട് സ​റ​ണ്ട​ർ ചെ​യ്യ​ണം. എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും രാ​വി​ലെ 10നും 11​നും ഇ​ട​യി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​ക​ണം.  ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​ത​മി​ല്ലാ​തെ ജി​ല്ല വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ല. ജാ​മ്യ​ക്കാ​ർ വ​സ്തു​വി​ന്‍റെ ആ​ധാ​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണം. എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പാ​ധി​ക​ൾ. ന​വം​ബ​ർ 19ന് ​പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.…

Read More

മാനന്തവാടിയിൽ നിന്ന് ശ​ബ​രി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സു​ക​ൾ ശ​നി​യാ​ഴ്ച ഓ​ടി​ത്തു​ട​ങ്ങും; തൃ​ശൂ​ർ, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം വ​ഴി​ പത്തനംതിട്ടയ്ക്കാണ് സർവീസ്

മാ​ന​ന്ത​വാ​ടി: ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സി​നാ​യി മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​ച്ച  അ​ഞ്ച് ശ​ബ​രി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സു​ക​ളി​ൽ ര​ണ്ടെ​ണ്ണം  ശ​നി​യാ​ഴ്ച ഓ​ടി​ത്തു​ട​ങ്ങും. പ​ത്ത​നം​തി​ട്ട​യി​ലേ​ക്കും തി​രി​ച്ചു​മാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ചീ​ഫ് ഓ​ഫീ​സി​ൽ​നി​ന്നു അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സ് തു​ട​ങ്ങും. ഫെ​ബ്രു​വ​രി 15ന് ​ഡി​പ്പോ​യി​ലെ​ത്തി​ച്ച ബ​സു​ക​ൾ ര​ണ്ട​ര മാ​സ​മാ​യി വെ​റു​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട റൂ​ട്ടു​ക​ളി​ൽ  സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു ര​ണ്ടു വീ​ത​വും   ഇ​വ​യി​ലൊ​ന്നി​നു കേ​ടു​പാ​ടു സം​ഭ​വി​ച്ചാ​ൽ  ട്രി​പ്പ് മു​ട​ങ്ങാ​തി​രി​ക്കു​ന്ന​തി​നു  ഒ​ന്നും  എ​ന്ന നി​ല​യി​ലാ​ണ് അ​ഞ്ചു ബ​സു​ക​ൾ എ​ത്തി​ച്ച​ത്. ചീ​ഫ് ഓ​ഫീ​സി​ൽ​നി​ന്നു അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു വി​ഘാ​ത​മാ​യ​ത്. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ​ർ​വീ​സ്   തു​ട​ങ്ങു​ന്ന​തി​നു  ചീ​ഫ് ഓ​ഫീ​സ് ചൊ​വ്വാ​ഴ്ച അ​നു​മ​തി ന​ൽ​കി​യ​ത്. ദി​വ​സ​വും രാ​ത്രി 10.30നു ​മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് തൃ​ശൂ​ർ, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം വ​ഴി​യാ​ണ്  ബ​സ് പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ക. ദി​വ​സ​വും വൈ​കു​ന്നേ​രം ഏ​ഴി​ന് പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു ഇ​തേ റൂ​ട്ടി​ൽ മ​റ്റൊ​രു ബ​സ് മാ​ന​ന്ത​വാ​ടി​ക്കും…

Read More

അക്കൗണ്ട് നമ്പറില്‍ ഒരക്കം മാറി; ആ​ർ​ടി​ജി​എ​സ് സം​വി​ധാ​നം വ​ഴിവഴി അ​യ​ച്ച 4.67 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു; ബാങ്കിന്‍റെ അനാസ്ഥയെന്ന് പരാതി

കോ​ഴി​ക്കോ​ട്: ആ​ർ​ടി​ജി​എ​സ് (റി​യ​ൽ ടൈം ​ഗ്രോ​സ് സെ​റ്റി​ൽ​മെ​ന്‍റ്) സം​വി​ധാ​നം വ​ഴി അ​യ​ച്ച 4.67 ല​ക്ഷം രൂ​പ ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം ബി​സി​ന​സു​കാ​ര​നു ന​ഷ്ട​മാ​യി. കോ​ഴി​ക്കോ​ട് ത​ണ്ണീ​ര്‍​പ​ന്ത​ല്‍ എ​പി​എ​സ് എ​ന്‍റ​ര്‍​പ്രൈ​സ​സ് ഉ​ട​മ കെ.​ആ​ർ. പ്ര​ദീ​പ്കു​മാ​റി​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. എ​സ്ബി​ടി​യു​ടെ (ഇ​പ്പോ​ൾ എ​സ്ബി​ഐ) ക​ക്കോ​ടി ബ്രാ​ഞ്ചി​ല്‍ നി​ന്നാ​ണ് ജ​നു​വ​രി ഏ​ഴി​ന് പ്ര​ദീ​പ്കു​മാ​ര്‍ ആ​ര്‍​ടി​ജി​എ​സ് സം​വി​ധാ​നം വ​ഴി 4,67,000 രൂ​പ കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്കി​ന്‍റെ പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് ബ്രാ​ഞ്ചി​ലെ പോ​പ്പു​ല​ര്‍ ട്രേ​ഡേ​ഴ്‌​സി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച​ത്. ആ​ര്‍​ടി​ജി​എ​സ് ഫോ​മി​ല്‍ പോ​പ്പു​ല​ര്‍ ട്രേ​ഡേ​ഴ്‌​സി​ന്‍റെ  പേ​ര് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പ്ര​ദീ​പ്കു​മാ​ർ പ​റ​യു​ന്നു. എ​ന്നാ​ല്‍ അ​ക്കൗ​ണ്ട് ന​മ്പ​റി​ല്‍ ഒ​രു അ​ക്കം തെ​റ്റി​പ്പോ​യി. 59 എ​ന്ന​തി​നു പ​ക​രം 69 എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​പി​എ​സ് എ​ന്‍റ​ര്‍​പ്രൈ​സ​സി​ന്‍റെ ഓ​വ​ര്‍​ഡ്രാ​ഫ്റ്റ് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ഇ​ത്ര​യും തു​ക പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും പോ​പ്പു​ല​ര്‍ ട്രേ​ഡേ​ഴ്‌​സി​ല്‍ തു​ക കി​ട്ടി​യി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് പ്ര​ദീ​പ്കു​മാ​റി​നു ല​ഭി​ച്ച​ത്. കോ​ര്‍​പ​റേ​ഷ​ൻ ബാ​ങ്കി​ന്‍റെ ക​ഞ്ചി​ക്കോ​ട്…

Read More

ആ​രോ​ഗ്യ​മു​ണ്ട​ങ്കി​ലേ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​വൂ; ബോ​ഡി​ ബി​ൽ​ഡിംഗിനെ ഇഷ്ടവിനോദ മായി തെരഞ്ഞെടുത്ത് ഈ രംഗത്ത് നേട്ടങ്ങൾ കൊയ്യുന്ന മു​ഹ​മ്മ​ദ് റാഷിദിനെക്കുറിച്ചറിയാം

മു​ക്കം:​ ബോ​ഡി​ബി​ൽ​ഡിംഗ് രംഗത്ത് ഉയരങ്ങൾ താണ്ടി ശ്രദ്ധേയനാകുകയാണ്  ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​ടി​യ​ത്തൂ​ർ പ​ന്നി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഷി​ദ്. ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തി​നൊ​പ്പം ആ​രോ​ഗ്യ​മു​ള്ള മ​ന​സ്സും കൈ​മു​ത​ലാ​യു​ള്ള റാ​ഷി​ദി​നെ തേ​ടി ഈ ​രം​ഗ​ത്തു​നി​ന്നും നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഗോ​വ​യി​ൽ ന​ട​ന്ന ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ദേ​ശീ​യ ബോ​ഡി​ബി​ൽ​ഡിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യാ​ണ് റാ​ഷി​ദ് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ​ത്. റാഷിദ് വ്യ​ത്യ​സ്ത​നാ​വു​ന്ന​ത് താ​ൻ തി​ര​ഞ്ഞെ​ടു​ത്ത വ​ഴി​യി​ലൂ​ടെ ത​ന്നെ​യാ​ണ്.  ത​ന്‍റെ നാ​ടി​ന് മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തി​നാ​ക​മാ​നം അ​ഭി​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ് ഈ ​യു​വാ​വ്.​ ചെ​റു​പ്പം മു​ത​ൽ സ്പോ​ർ​ട്സി​നെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന റാ​ഷി​ദ് ബോ​ഡി ബി​ൽ​ഡിം​ഗ് രം​ഗ​ം തന്‍റെ ഇഷ്ടവിനോദമായി തി​ര​ഞ്ഞെ​ടു​ക്കുകയായിരുന്നു. 15 വ​ർ​ഷ​ത്തോ​ളം ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ചക്കുന്ന റാ​ഷി​ദ് 10 വ​ർ​ഷം വി​ദേ​ശ​ത്ത് ട്രെ​യി​ന​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​. ഇ​വി​ടെ നി​ന്നാ​ണ് താ​ൻ ഈ ​രം​ഗ​ത്തക്കുറി​ച്ച് പൂ​ർ​ണ്ണ​മാ​യും പ​ഠി​ച്ച​തും അ​ത് നാ​ട്ടി​ൽ വ​ന്ന് പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​തും. സാ​ധാ​ര​ണ ഗ​തി​യി​ൽ സ്റ്റി​റോ​യ്ഡു​ക​ൾ…

Read More