കൊച്ചി: ചേരാനല്ലൂരിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുന്നതിനിടെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഏജൻസിയുടെ പേരിൽ പണം വാങ്ങി മുങ്ങിയ പ്രതിയെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നു. ഇയാൾ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലന്പൂർ ചന്തക്കുന്ന് സ്വദേശി അനിൽ കുമാറാണ് (52) ചേരാനല്ലൂർ പോലീസിന്റെ പിടിയിലായത്. ഏജൻസിയുമായി കരാറുള്ള എറണാകുളത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ആറു ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഭവത്തിനുശേഷം എറണാകുളത്ത് നിന്നു കടന്നു കളഞ്ഞ പ്രതി പാലക്കാട് മറ്റൊരു കന്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തു വരവെയായിരുന്നു അറസ്റ്റ്. എറണാകുളം സെൻട്രൽ എസിപി സി.ജയകുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ചേരാനല്ലൂർ പോലീസ് ഇൻസ്പെക്ടർ കെ.ജി. വിപിൻ കുമാർ, എസ്ഐമാരായ തോമസ് കെ. സേവ്യർ, എ.കെ. എൽദോ , പി.പി.…
Read MoreCategory: Edition News
ഇനി ആശ്രയം സിസിടിവി; ഇടറോഡിലൂടെ പോലീസ് നായ ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല; മലഞ്ചരക്ക് കട കുത്തിത്തുറന്നു കൊണ്ടുപോയത് ലക്ഷങ്ങളുടെ സാധനങ്ങൾ
മുണ്ടക്കയം: മലഞ്ചരക്ക് കട കുത്തിത്തുറന്നു ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിലെ അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്. മോഷണം നടത്തിയ മുണ്ടക്കയം പുത്തൻചന്തയിലെ തോപ്പിൽ റബേഴ്സിലെ സിസിടിവി കാമറകളുടെ കേബിളുകൾ മുറിച്ചു നശിപ്പിക്കുകയും ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആർ കവരുകയും ചെയ്തതോടെ റോഡിന്റെ എതിർവശത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു പരിശോധിക്കുകയാണ്. പൂഞ്ഞാർ – എരുമേലി സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന കടയുടെ ഷട്ടർ പിക്കാസ് ഉപയോഗിച്ചാണ് കുത്തിത്തുറന്നിരിക്കുന്നത്. രണ്ട് മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന 85,000 രൂപയും ലക്ഷക്കണക്കിനു രൂപയുടെ മലഞ്ചരക്ക് സാധനങ്ങളും കവർന്നു. ഒട്ടുപാൽ, കുരുമുളക്, ജാതിക്ക, ജാതിപത്രി, കൊക്കോ എന്നിവയും മോഷ്ടിക്കപ്പെട്ടു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക കണക്ക്. എതിർവശത്തുള്ള കടകളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എതെങ്കിലും വാഹനങ്ങൾ ഇവിടെ നിർത്തിയിട്ടുണ്ടോയെന്നാണു പോലീസ് ആദ്യം പരിശോധിക്കുന്നത്. ഒന്നിലധികം പേരടങ്ങുന്ന മോഷണസംഘം…
Read Moreസർക്കാർ അനുമതി കാത്ത് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ; ബിരുദപഠനം സാധ്യമാകുമെന്ന പ്രതീക്ഷയിൽ വിദ്യാർഥികൾ
കോട്ടയം: കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ ഈ വർഷവും തുടങ്ങിയില്ല. കഴിഞ്ഞവർഷം പാരാമെഡിക്കൽ കോഴ്സുകൾക്കായി എൽബിഎസ് സെന്റർ പുറത്തിറക്കിയ പ്രോസ്പെക്ടസിൽ ഉൾപ്പെട്ടിരുന്ന കോഴ്സുകളിലേക്ക് വിദ്യാർഥികൾ ഫീസ് അടച്ച് അപേക്ഷ നൽകിയെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തതിനാലാണ് കോഴ്സ് ആരംഭിക്കാത്തത്. കേരളത്തിൽ സർക്കാർ മേഖലയിലെ പാരമെഡിക്കൽ കോഴ്സുകൾ ഡിപ്ലോമ മാത്രമാണ്. എന്നാൽ മറ്റുസംസ്ഥാനങ്ങളിലെല്ലാം പാരാമെഡിക്കൽ വിഭാഗത്തിൽ ഡിഗ്രി കോഴ്സുകളാണ് നിലവിലുള്ളത്. ഏറ്റവും അധികം തൊഴിൽ സാധ്യതയുള്ള മെഡിക്കൽ ഇമാജിംഗ് ടെക്നോളജി, റേഡിയോ തെറാപ്പി ടെക്നോളജി, ന്യൂറോ ടെക്നോളജി തുടങ്ങിയവയിൽ കേരളത്തിൽ നിലവിൽ ഡിഗ്രി കോഴ്സുകളില്ല. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ നടത്തുന്ന സർക്കാർ മെഡിക്കൽ കോളജുകളിൽ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് ഇൻഫ്രാസ്ട്രച്ചറില്ലെന്നാണ് കോഴ്സ് ആരംഭിക്കാത്തതിനു കാരണമായി അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ വിവിധ ഡിഗ്രി കോഴ്സുകൾ പ്രഖ്യാപിച്ചു. പ്രോസ്പെക്ടസിലും ഉൾപ്പെടുത്തിയെങ്കിലും…
Read Moreമെല്ലെപ്പോക്ക് എന്തിന്? സിവിക് ചന്ദ്രൻ ഒളിവിൽത്തന്നെ; പരാതിക്കാരിയെ കൂടാതെ മറ്റ് ചില പെൺകുട്ടികളെയും ഉപദ്രവിച്ചതായി സൂചന
കൊയിലാണ്ടി: ലൈംഗികപീഡനക്കേസിൽ പ്രതിയായ എഴുത്തുകാരൻ സിവിക് ചന്ദ്രൻ ഒളിവിൽ തന്നെ. കേസെടുത്തിട്ട് നാലുദിവസം കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. പ്രതി ഒളിവിൽ ആണെന്നാണ് കൊയിലാണ്ടി പൊലീസ് നൽകുന്ന വിശദീകരണം. കേസെടുത്തുദളിത് എഴുത്തുകാരിയുടെ പീഡനാരോപണക്കേസിൽ ലൈംഗിക അതിക്രമത്തിനും പട്ടികജാതിക്കാർക്കെതിരെയുള്ള അക്രമത്തിനുമാണ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. വേഗം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് എഴുത്തുകാരികൾ അടക്കമുള്ളവർ സംസ്ഥാന സർക്കാരിനോടും ആഭ്യന്തരവകുപ്പിനോടും ആവശ്യപ്പെട്ടു. സിവിക് ചന്ദ്രൻ നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്ന് യുവ എഴുത്തുകാർ ഉൾപ്പെടെയുള്ളവരും സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സിവിക് ചന്ദ്രൻ മറ്റ് ചില ദളിത് പെൺകുട്ടികളോടും ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും പരാതി കൊടുത്ത സാഹിത്യകാരിയല്ലാതെ വെറെയും പെൺകുട്ടികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. മെല്ലെപ്പോക്ക് എന്തിന്?സിവിക് ചന്ദ്രന്റെ അടുത്ത സുഹൃത്തുക്കള്‍ ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് കോഴിക്കോട്ടെയും ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകരെ ബന്ധപ്പെട്ടതായാണ് വിവരം. മുൻകൂർ ജാമ്യത്തിന്റെ…
Read Moreഎല്ലാം പാതിവഴിയിൽ..! ആറന്മുളയില് കിഫ്ബിയില്‍ എല്ലാം ഇഴഞ്ഞ്, ഇഴഞ്ഞ്; മന്ത്രി വീണാ ജോര്‍ജിന് അതൃപ്തി
പത്തനംതിട്ട: കിഫ്ബി മുഖേന ആറന്മുള നിയോജക മണ്ഡലത്തില്‍ നടന്നുവരുന്ന പദ്ധതികളുടെ മെല്ലപ്പോക്കില്‍ മന്ത്രി വീണാ ജോര്‍ജിനും അതൃപ്തി. പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ഇന്നലെ കൂടിയ യോഗത്തില്‍ എല്ലാം പാതിവഴിയിലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിര്‍മാണം തുടങ്ങിയ മഞ്ഞനിക്കര – ഇലവുംതിട്ട – മുളക്കുഴ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിലും മന്ത്രി അതൃപ്തി അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയില്‍ ഉള്്പ്പെടുത്തി അനുമതി നല്കിയ പദ്ധതികളടക്കമാണ് സ്തംഭനത്തിലായിരിക്കുന്നത്. ഇവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി വേണമെന്ന് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. കോഴഞ്ചേരി പാലം സ്ഥലമേറ്റെടുക്കല്‍ ആയിട്ടില്ലകോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ടെന്‍ഡര്‍ ചെയ്യുമെന്ന് നിര്‍മാണച്ചുമതലയുള്ള എച്ച്എല്‍എല്‍ ഇന്‍ഫ്രാടെക് സര്‍വീസസ് ലിമിറ്റഡ് (എച്ച്ഐടിഇഎസ്) യോഗത്തില്‍ അറിയിച്ചു. കോഴഞ്ചേരിയില്‍ പുതിയ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പാലത്തിന്റെ നിര്‍മാണം…
Read Moreജലീൽ കുടുങ്ങുമോ? തെളിവുകളുമായി സ്വപ്ന സുരേഷ് കോടതിയിൽ; കേരളത്തിൽ അന്വേഷണം നടന്നാൽ സത്യം തെളിയില്ലെന്ന വിഷമം മാറിയെന്ന് സ്വപ്ന
കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട തെളിവുകൾ സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കുന്നത് മുൻ മന്ത്രി കെ.ടി. ജലീലിന് വീണ്ടും കുരുക്കാകും. ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ സ്വപ്ന ഉറച്ചു നിൽക്കുകയാണ്. രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ കെ.ടി. ജലീലിന്റെ പങ്ക് വ്യക്തമാവുന്ന തെളിവുകളാണ് കോടതിൽ സമർപ്പിക്കുകയെന്ന് ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രേഖകൾ വക്കീലിന് കൊടുത്തിട്ടുണ്ട്. ഇന്ന് അതു കോടതിയിൽ ഫയൽ ചെയ്യും. ആരാണ് ദേശദ്രോഹപ്രവൃത്തി ചെയ്തതെന്നു ഇതോടെ തെളിവാകും. ഒരു മന്ത്രിക്ക് ചെയ്യാൻ പാടുള്ളതാണോ അദ്ദേഹം ചെയ്തതെന്ന് ഉടൻ തെളിയുമെന്നും അവർ പറഞ്ഞു. സ്വർണക്കടത്തിൽ എൻഐഎ എടുത്ത കേസിനെക്കുറിച്ച് പേടിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്നോട് പറഞ്ഞിരുന്നു. കേസ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ടീമിലുള്ള കേരള പോലീസിൽ നിന്നുള്ളവരാണ് സ്വാധീനിക്കപ്പെടാൻ കഴിയുന്നവരാണ് അവരെന്നും ശിവശങ്കർ പറഞ്ഞതായി സ്വപ്ന വ്യക്തമാക്കി.…
Read Moreമോഷണം രാത്രി ഒരുമണിക്ക് ശേഷം; തിരികെയുള്ള യാത്ര ബസിലും; വ്യത്യസ്തനായ കള്ളനെ ഇത്തവണ കുടുക്കിയത് പോലീസിന്റെ ആ തന്ത്രം…
ഈരാറ്റുപേട്ട: മോഷണം കഴിഞ്ഞാലുടൻ യാത്രകൾ ഹോബിയാക്കിയ കള്ളൻ ഒടുവിൽ പിടിയിലായി. നിരവധി മോഷണക്കേസുകളിലെ പ്രതി ഏലപ്പാറ സ്വദേശി കോഴിക്കാനം ബിനു(42) വാണ് ഇന്നലെ ബസ് യാത്രക്കിടയിൽ ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. മേലുകാവ് സെന്റ് തോമസ് പള്ളിയുടെ വാതിൽ കല്ലുകൊണ്ട് ഇടിച്ചു തകർത്തു നേർച്ചപ്പെട്ടികളിൽ നിന്നും പണം മോഷ്്ടിച്ച കേസിലെ പ്രതിയാണ്. അർധരാത്രിയിൽ ഒരുമണിക്കുശേഷമായിരിക്കും മോഷണം നടത്തുന്നത്. ഇതിനുശേഷം ബസിൽ യാത്ര പോകുന്നതാണ് ഇയാളുടെ പതിവു രീതി. പീന്നിട് ദിവസങ്ങൾക്കുശേഷം തിരികെ എത്തി അടുത്ത മോഷണം നടത്തും. കഴിഞ്ഞ ജൂണ്‍ 26നാണ് പള്ളിയിൽ മോഷണം നടന്നത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ വിരലടയാളം കണ്ടെത്തിയിരുന്നു. സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളവുമായി ഒത്തുനോക്കി പ്രതി ബിനുവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. 200-ഓളം മോഷണക്കസുകളിൽ പ്രതിയായ ബിനു വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ജൂണ്‍ എട്ടിനാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പിന്നീടാണ് മേലുകാവ്…
Read Moreശ്രദ്ധയോടെ കാർ ഓടിച്ചുകൂടെയെന്ന് ചോദിച്ചതേയുള്ളു; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാക്കൾ; ചാനൽ സംഘത്തിന് നാട്ടകത്ത് നേരിടേണ്ടിവന്നത്…
ചിങ്ങവനം: ചാനൽ സംഘത്തെ ‘പിസ്റ്റൾ ലൈറ്റർ’ ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പിടികൂടിയവർക്കെതിരെ ചിങ്ങവനം പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. നാട്ടകം ചെട്ടിക്കുന്ന് സ്വദേശി ജിതിൻ സുരേഷ് (31), കൊല്ലം സ്വദേശി എസ്. അജേഷ്് ( 37) എന്നിവരെയാണ് പിടികൂടിയത്. ജിതിൻ സ്വന്തം വീട് അടിച്ചു തകർത്ത കേസിലെ പ്രതിയാണ്. അജേഷിനെതിരെ കേസുകൾ ഉണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. ഇവരെ ഇന്നലെ പോലീസ് ജാമ്യത്തിൽ വിട്ടു. ഓണ്‍ലൈൻ വിപണിയിൽ 250 രൂപ മുതൽ 1500 രൂപ വരെയുള്ള റേഞ്ചിൽ വാങ്ങാൻ കിട്ടുന്ന പിസ്റ്റൾ ലൈറ്റർ വച്ചായിരുന്നു യുവാക്കളുടെ തോക്കുചൂണ്ടൽ ഭീഷണി. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ നാട്ടകം സിമന്റ് കവലയിലുള്ള ഐശ്വര്യ ഹോട്ടലിന് മുൻവശത്തായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ന്യൂസ് ചാനൽ സംഘത്തിന്റെ കാറിനു നേരെ ഇടറോഡിൽ നിന്ന് എംസി റോഡിലേക്ക് പിന്നോട്ട് എടുത്ത അക്രമി…
Read Moreസുനി മാനസികാരോഗ്യ കേന്ദ്രത്തിലെ ജയിൽ സെല്ലിൽ സുഖമായി ഉറങ്ങി; പൾസർ സുനിക്കു മാനസികപ്രശ്നങ്ങൾ ഇല്ലെന്നു വിദഗ്ധർ
സ്വന്തം ലേഖകൻഅയ്യന്തോൾ (തൃശൂർ): നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ തൃശൂർ പടിഞ്ഞാറേ കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലെ വിദഗ്ധ ഡോക്ടർമാർ വിശദമായി പരിശോധിച്ചു. തനിക്കു ഡിപ്രഷനുണ്ടെന്നാണു സുനി പറയുന്നതെങ്കിലും കാര്യമായ പ്രശ്നങ്ങൾ സുനിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊച്ചിയിൽനിന്നു പൾസർ സുനിയെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.കേസിൽ ജാമ്യഹർജി സുപ്രീംകോടതി തള്ളിയതോടെ സുനിയുടെ മാനസികാരോഗ്യം മോശമായെന്നാണു പറയുന്നത്. ഇതേത്തുടർന്നാണു ചികിത്സയ്ക്കായി തൃശൂരിൽ എത്തിച്ചത്. ചൊവ്വാഴ്ച രാത്രി പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിലെ ജയിൽ സെല്ലിൽ സുഖമായി ഉറങ്ങിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സെല്ലിനുപുറത്ത് കാവലിനു ഗാർഡുമാരുണ്ട്. പ്രത്യേക സുരക്ഷ സുനിക്കായി ഒരുക്കിയിട്ടില്ല. വിശദപരിശോധന പൂർത്തിയായ ശേഷം ബന്ധപ്പെട്ടവർക്ക് ഇയാളുടെ മാനസികാരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകും. ഏതാനും നാളുകൾക്കു മുന്‍പ് സുനിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ പരിശോധനയ്ക്കായി കൊണ്ടുവന്നിരുന്നു. എന്നാൽ, കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നുകണ്ട്…
Read Moreപ്രസവത്തെ തുടര്‍ന്ന് യുവതിയുടെ മരണം! യുവതി മരിച്ചത് ചികിത്സിച്ച ഡോക്ടറുടെ പിഴവുമൂലമാണെന്ന് ബന്ധുക്കള്‍; ഡോക്ടറെ പിരിച്ചുവിടും
കോഴിക്കോട്: താമരശേരിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ചികിത്സിച്ച ഡോക്ടറുടെ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ബന്ധുക്കളുടെ ആക്ഷേപത്തിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് ആരോപണ വിധേയയായ ഡോക്ടറെ പിരിച്ചുവിടാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു. ഈ മാസം ഒന്നിനാണ് പുനൂർ സ്വദേശിയായ ജഫ്ല (20) മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണകാരണം. എന്നാൽ ഡോക്ടറുടെ അനാസ്ഥ കൊണ്ടാണ് പെൺകുട്ടി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. പ്രസവത്തിനു ശേഷം അമിത രക്തസ്രാവം ഉളള വിവരം കൂട്ടിരിപ്പുകാരോടു പോലും പറഞ്ഞിരുന്നില്ലെന്നും നാലര മണിക്കൂറിന് ശേഷം കുടുംബം ആവശ്യപ്പെട്ട ആശുപത്രിയിലേക്ക് റഫർ ചെയ്യാതെ ഡോക്ടറുടെ ഇഷ്ടപ്രകാരം ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ ബാലുശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More