ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ഡിഎംകെ അധ്യക്ഷന്‍ എം. കെ സ്റ്റാലിനെ അനുനയിപ്പിക്കാന്‍ ഇന്‍ഡ്യാ സഖ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടി എം. എ ബേബി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, എസ്പി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് മിസ ഭാരതി എന്നിവര്‍ സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുകയാണ്.
രണ്ടോടെ നേതാക്കള്‍ സ്റ്റാലിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. കപില്‍ സിബൽ, ഇ. ടി മുഹമ്മദ് ബഷീർ, വി. ഡി സതീശന് എന്നിവരും സംഘത്തിലുണ്ട്. പ്രതിപക്ഷത്തെ ബില്‍ എങ്ങനെ ബാധിക്കുമെന്ന് സ്റ്റാലിനോട് കപില്‍ സിബല്‍ വിശദീകരിക്കും.
