കോട്ടയം: ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയില്‍ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികള്‍ക്കോ തിരിച്ചു നല്‍കുന്നതിനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് കോട്ടയത്ത് മൂന്നിന് നടക്കും. ലീഡ് ബാങ്കിന്റെ നേതൃത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10.30ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ ഹാളില്‍ കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അധ്യക്ഷത വഹിക്കും. പത്തു വര്‍ഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ ബാങ്ക്…
Read MoreCategory: Edition News
ശബരിമല സ്വർണക്കൊള്ള;ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്ക്; എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവർച്ചയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നാണ് വിവരം. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും. ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ആവശ്യപ്പെടുന്ന രേഖകൾ നൽകാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
Read Moreകാട്ടുപോത്തിനെ കൊന്നു, കടുവയെന്നു സംശയം; കുമ്പളത്താമണ്ണില്‍ ആനയ്ക്കു പിന്നാലെ വന്യമൃഗഭീഷണിയും
റാന്നി: വടശേരിക്കര കുമ്പളത്താമണ്ണിൽ മേയാൻ കെട്ടിയിട്ടിരുന്ന പോത്ത് വന്യമൃഗത്തിന്റെ ആക്രമണത്തില്‍ ചത്തു. കുമ്പളത്താമൺ ജംഗിൾ ബുക്ക് ഡയറി ഫാമിലെ പോത്തിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.കടുവയാണ് കൊന്നതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാൽ മഴകാരണം വനൃമൃഗത്തിന്റെ കാല്പാദ അടയാളങ്ങൾ സ്ഥിരീകരിക്കാനായില്ലെന്നാണു വനപാലകര്‍ പറയുന്നത്. ഈഭാഗത്ത് രാത്രിയിൽ തന്നെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതായി റാന്നി ഡിഎഫ്ഒ എന്‍. രാജേഷ് പറഞ്ഞു. പോത്തിന്റെ പിൻഭാഗത്തും കഴുത്തിലും മുറിവുകളുണ്ട്. കഴുത്തിലെ കയർ മുറുകിയ നിലയിലായിരുന്നു. കാട്ടാനക്കൂട്ടം പതിവായി ശല്യമുണ്ടാക്കിയിരുന്ന മേഖലയാണിത്. കടുവയുടെ സാന്നിധ്യം കൂടി സംശയിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായി. ഇന്നലെ വൈകുന്നേരം നാലോടെ കന്നുകാലികളെ തിരികെ ഫാമിലേക്ക് കൊണ്ടുപോകാനെത്തിയ ഫാം ജീവനക്കാരനാണ് പോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്. പോത്തിന്റെ പിൻഭാഗത്ത് നഖങ്ങൾ കൊണ്ടുണ്ടായതുപോലെയുള്ള മുറിവുകളുണ്ടായിരുന്നു. സമീപത്തെല്ലാം ഏതോ ജീവിയുടെ കാല്പാദങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരും റാന്നി വെറ്ററിനറി പോളിക്ലിനിക്കിലെ നൈറ്റ്…
Read Moreഅടുത്ത വർഷത്തെ സ്കൂൾ കായികമേള കണ്ണൂരിൽ: പ്രായ തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : അടുത്ത വർഷത്തെ സ്കൂൾ കായിക മേള കണ്ണൂർ ജില്ലയിൽ വച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കായിക മേളയുടെ പതാക വിദ്യാഭ്യാസ ഡയറക്ടർ കണ്ണൂർ ജില്ലാ ജില്ലാ കളക്ടർക്ക് കൈമാറും. ഇന്ന് വൈകുന്നേരം നടക്കുന്ന കായിക മേള യുടെ സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യതിത്ഥി ആയി പങ്കെടുക്കും. 117.5 പവൻ തൂക്കം വരുന്നതാണ് വിജയികൾക്ക് നൽകുന്ന സ്വർണകപ്പ്. കായികമേളയിൽ പ്രായ തട്ടിപ്പ് നടത്തിയവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 19310 കുട്ടികൾ കായിക മേളയിലെ മത്സരങ്ങളിൽ പങ്കെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വിവരിച്ചത്.
Read Moreവയനാട്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിനു മുകളില്‍ കത്തിക്കരിഞ്ഞ് മൃതദേഹം; രണ്ടു കാലിലും വയര്‍ ചുറ്റിയ നിലയിൽ
കല്‍പ്പറ്റ: വയനാട്ടില്‍ നിര്‍മാണത്തിലുള്ള മൂന്നുനില കെട്ടിടത്തിനു മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കമ്പളക്കാട്-പള്ളിക്കുന്ന് റോഡില്‍ ഖര്ഫ റസ്റ്റോറൻഡിനു എതിര്‍വശം പ്രവൃത്തി നടക്കുന്ന കെട്ടിടത്തിനു മുകള്‍ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നു രാവിലെ കെട്ടിടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടു കാലിലും വയര്‍ ചുറ്റിയ നിലയിലാണ് മൃതദേഹമെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. സ്ഥലത്തെത്തിയ കമ്പളക്കാട് പോലീസ് തുടര്‍നടപടി സ്വീകരിച്ചു.
Read Moreകുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിയ ശേഷം കാണാതായ സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം
കൊച്ചി: കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിയ ശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമയെ (58) കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. റൂറല്‍ അഡീഷണല്‍ എസ്പി എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ആലുവ ഡിവൈഎസ്പി ടി.ആര്.രാജേഷാണ് പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്. തൃക്കാക്കര എസിപി, തൃക്കാക്കര, നെടുമ്പാശേരി, കളമശേരി എസ്എച്ച്ഒമാര്‍ എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം. കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്മ നഷ്ടപ്പെട്ട ശേഷം കൊച്ചിയിലേക്ക് കയറ്റിവിട്ട പിതാവിനെ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് മകന് സന്ദന്‍ ലാമ ഹെക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഈ മാസം അഞ്ചിനാണ് കുവൈറ്റ് അധികൃതര്‍ സൂരജ് ലാമയെ കൊച്ചിയിലേക്ക് വിമാനം കയറ്റി വിട്ടത്. ബന്ധുക്കളെ വിവരം അറിയിച്ചിരുന്നില്ല.അഞ്ചിന് കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമ തുടര്‍ന്ന് ആലുവ മെട്രോ സ്റ്റേഷനിലും കളമശേരി, തൃക്കാക്കര ഭാഗങ്ങളിലും അലഞ്ഞു. എട്ടിന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത് എറണാകുളം ഗവ.…
Read Moreമലയിടിഞ്ഞ് ഒരാൾ മരിച്ച സംഭവം; ദേശീപാത അഥോറിറ്റിയുടെ പിഴവ്; വിദഗ്ധ സംഘം അന്വേഷിക്കണമെന്ന്
തൊടുപുഴ: ദേശീയപാത അഥോറിറ്റിയുടെ നിർമാണപ്രവർത്തനങ്ങളിലെ അപാകതയുടെ ഫലമായി അടിമാലിയിൽ മലയിടിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് വിദഗ്ധ സംഘം സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, ഹസാർഡ് അനലിസ്റ്റ്, സോയിൽ കണ്‍സർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ ജില്ലാ കളക്ടർ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇവർ ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് മുൻകൂർ നോട്ടീസ് നൽകിയശേഷം അദ്ദേഹത്തെയും ഉൾപ്പെടുത്തി അപകടമുണ്ടായ സ്ഥലവും അപകടഭീഷണിയുള്ള സ്ഥലങ്ങളും സന്ദർശിക്കണം. പിഴവ്: നിജസ്ഥിതി പഠിക്കണംദേശീയപാത അഥോറിറ്റിയുടെ നിർമാണപ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന ആരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കണം. ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് അപകടം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടർ…
Read Moreകടത്തുവള്ളത്തിനായി ഇനി കാത്തുനിൽക്കേണ്ട; തോട്ടപ്പള്ളി നാലുചിറപ്പാലം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു
അമ്പലപ്പുഴ: തോട്ടപ്പള്ളി നാലുചിറപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച തോട്ടപ്പള്ളി നാലുചിറപ്പാലം സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേ പാലമായ തോട്ടപ്പള്ളി നാലുചിറപ്പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. 60 കോടി 73 ലക്ഷം രൂപ ചെലവിട്ടാണ് പാലം പൂർത്തിയാക്കിയത്. സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേ പാലം എന്ന പ്രത്യേകത ഈ പാലത്തിനുണ്ട്.പ്രത്യേക തരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ചുകെട്ടുന്ന രീതിയാണ് കേബിൾ സ്റ്റേ ഡിസൈൻ. യാത്രയ്ക്ക് കടത്തുവള്ളത്തെ ആശ്ര യിച്ചിരുന്ന നാലുചിറക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് പാലം. നഗരത്തിലേക്കും ദേശീയപാതയിലേക്കുമുള്ള യാത്രാസമയം ഇതോടെ 15 മിനിറ്റായിക്കുറഞ്ഞിരിക്കുകയാണ്.പക്ഷിച്ചിറകിന്റെ ആകൃതിയിലുള്ള മനോഹരമായ പാലം സഞ്ചാരികളെക്കൂടി ആകർഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലത്തിനു സമീപം ഒരുക്കിയ വേദിയിൽ നടന്ന…
Read Moreപാൽചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം പാതയിൽ പാൽചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തിൽകുമാറാറാണ് (54) മരിച്ചത്. സഹായി സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 ഓടെ പാൽചുരം ആശ്രമം ജംഗ്ഷ്നു മുകളിലായിരുന്നു അപകടം. ഛത്തീസ്ഗഡിൽ നിന്നും കമ്പിയുമായി കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെടതാകാം കാരണമെന്നു കരുതുന്നു. റോഡിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ ലോറി മരത്തിൽ തട്ടി തങ്ങി നിൽക്കുകയായിരുന്നു. പേരാവൂരിൽ നിന്നും മാനന്തവാടിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും കേളകം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read Moreക്രൈസ്തവ സമൂഹത്തിന്റെ ന്യൂനപക്ഷാവകാശം ആരുടെയും ഔദാര്യമല്ലെന്ന് കെ.സി.വേണുഗോപാൽ
കുന്പളന്താനം: ക്രൈസ്തവ സമൂഹം അനുഭവിച്ചുവരുന്ന ന്യൂനപക്ഷാവകാശം ആരുടെയും ഔദാര്യമല്ലെന്നും ഭരണഘടനാ പരമായ അവകാശമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കുന്പളന്താനം സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്കു സ്വീകരണവും എ.ജെ. ജോസ് തടിയിൽ അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതസ്വാതന്ത്ര്യവും വിശ്വാസവും ഈ നാട്ടിൽ എല്ലാവർക്കുമുണ്ട്. ഇത് ആർക്കും എതിരായിട്ടുള്ളതല്ല. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണതയും അംഗീകരിക്കാനാകില്ല. രാജ്യത്തെ ഒന്നായി കണ്ടുകൊണ്ടു മുന്നോട്ടു പോകാൻ കഴിയുന്ന ഒരു ഭരണഘടന നമുക്കുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനോ സന്തോഷിപ്പിക്കാനോ ഉള്ളതല്ല ഭരണഘടനയെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിൽ തങ്ങൾക്കവകാശപ്പെട്ടത് ലഭിക്കുന്നില്ലെന്ന ബോധ്യം ഒരു സമൂഹത്തിനുണ്ടാകുന്നെങ്കിൽ അത് അപലപനീയമാണ്. ഭരണഘടനയിൽ എഴുതിവച്ചിട്ടുള്ള അവകാശങ്ങൾക്കുവേണ്ടി പോരാട്ടം നടത്തേണ്ടിവരുന്നത് സങ്കടകരമാണ്. എത്ര സങ്കടമായാലും ആ പോരാട്ടത്തിലേക്ക് നമ്മൾ പോയേ മതിയാകുവെന്ന് വേണുഗോപാൽ…
Read More