ഗൽവാൻ താഴ്വരയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ ആസ്പദമാ ക്കി ഒരുക്കിയ സൽമാൻ ഖാൻ ചിത്രം മാതൃഭൂമിയുടെ ട്രെയിലർ എത്തി. അപൂർവ ലാഖിയ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിയിരുന്നു. ഏപ്രിൽ 17നായിരുന്നു ആദ്യം ‘മാതൃഭൂമി’ തിയറ്ററുകളിൽ എത്തിക്കാൻ നിശ്ചയിച്ചിരുന്നത്. പിന്നീട് ഈ റിലീസ് തീയതി മാറ്റി. ചിത്രം ഡിസംബർ നാലിന് എത്തും. അപൂർവ ലാഖിയ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിയിരുന്നു. ഏപ്രിൽ 17നായിരുന്നു ആദ്യം ‘മാതൃഭൂമി’ തിയറ്ററുകളിൽ എത്തിക്കാൻ നിശ്ചയിച്ചിരുന്നത്.
പിന്നീട് ഈ റിലീസ് തീയതി മാറ്റി. ചിത്രം ഡിസംബർ നാലിന് എത്തും. 2020 ജൂൺ 15ന് ഗൽവാൻ താഴ്വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്. 20 ഇന്ത്യൻ സൈനികരാണ് ഈ പോരാട്ടത്തിൽ വീരമൃത്യു വരിച്ചത്. 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫിസറായ കേണൽ സന്തോഷ് ബാബുവായാണ് സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രാംഗത സിങ് ആണ് ചിത്രത്തിലെ നായിക. അഭിലാഷ് ചൗധരി, അങ്കുർ ഭാട്ടിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിമേഷ് രേഷമ്മിയ ആണ് ചിത്രത്തിന്റെ സംഗീതം. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻ ഖാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ പ്രമേയം ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി റിലീസ് തടയുകയായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ പേരും സെൻസർ ബോർഡ് ഇടപെട്ട് മാറ്റിയിരുന്നു.
എന്നാൽ, സർക്കാർ ഈ സിനിമ ഒരു ഘട്ടത്തിലും തടഞ്ഞുവച്ചിട്ടില്ലെന്നായിരുന്നു അണിയറ പ്രവർത്തകർ അടക്കമുളളവരുടെ വിശദീകരണം.
