പി.​വി. അ​ന്‍​വ​റി​ന്‍റെ അ​റ​സ്റ്റ് പ്ര​തി​കാ​ര ന​ട​പ​ടി; അ​റ​സ്റ്റി​നു പി​ന്നി​ല്‍ ഉ​ന്ന​ത​ങ്ങ​ളി​ലെ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ന്‍​വ​ര്‍ എംഎ​ല്‍എ​യെ വീ​ട് വ​ള​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത് സിപിഎ​മ്മി​ന്‍റെ പ്ര​തി​കാ​ര രാ​ഷ്ട്രീ​യ​മാ​ണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അറസ്റ്റിനു പി​ന്നി​ല്‍ ഉ​ന്ന​ത​ങ്ങ​ളി​ലെ ഗൂ​ഢാലോ​ച​ന​യു​ണ്ട്. പി​ണ​റാ​യി വി​ജ​യ​നെ​യും ഉ​പ​ജാ​പ​ക സം​ഘ​ത്തെയും എ​തി​ര്‍​ക്കു​ന്ന ആ​ര്‍​ക്കും ഈ ​ഗ​തി വ​രു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് അ​ന്‍​വ​റി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ല്‍ വ​രു​ത്തു​ന്ന ഗു​രു​ത​ര​മാ​യ വീ​ഴ്ച​യെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​മി​താ​ധി​കാ​രം ന​ല്‍​കു​ന്ന വ​ന​നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​യെ​യും എ​തി​ര്‍​ത്താ​ണ് അ​ന്‍​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ന്ന​ത്. സ​മ​ര​ത്തി​ല്‍ ഉ​ന്ന​യി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം സ​മ​രം ചെ​യ്ത​വ​രെ കൊ​ടും​കു​റ്റ​വാ​ളി​ക​ളെ പോ​ലെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യാ​ല്‍ ഹാ​ജ​രാ​കു​ന്ന ആ​ളാ​ണ് ജ​ന​പ്ര​തി​നി​ധി​യാ​യ പി.​വി. അ​ന്‍​വ​ര്‍. അ​തി​നുപ​ക​രം രാ​ത്രി വീ​ട് വ​ള​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്താ​ണ്? നി​യ​മ​സ​ഭ ത​ല്ലി​ത്ത​ക​ര്‍​ത്ത​വ​ര്‍ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യി തു​ട​രു​മ്പോ​ഴാ​ണ് അ​ന്‍​വ​റി​നെ വീ​ട് വ​ള​ഞ്ഞ് അ​റ​സ്റ്റ്…

Read More

ചെ​ന്നി​ത്ത​ല​യെ സു​കു​മാ​ര​ൻ നാ​യ​ര്‍ എ​ന്‍​എ​സ്എ​സി​ന്‍റെ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ക്കി: വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല: ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ൻ​എ​സ്എ​സി​ന്‍റെ പു​ത്ര​നാ​ണെ​ന്ന ജി.​സു​കു​മാ​ര​ൻ​നാ​യ​രു​ടെ പ​രാ​മ​ർ​ശം ക​ട​ന്ന​ക​യ്യാ​ണെ​ന്നും ഇ​തു ചെ​ന്നി​ത്ത​ല​യെ എ​ൻ​എ​സ്എ​സി​ന്‍റെ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ക്കി​യെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​പ​രാ​മ​ർ​ശം ചെ​ന്നി​ത്ത​ല അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​ൻ​എ​സ്എ​സി​ന്‍റെ സ്വ​കാ​ര്യ സ്വ​ത്താ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​ക്കി. ഇ​ക്കാ​ര്യം ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ഫോ​ണി​ൽ പ​ങ്കു​വ​ച്ചെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. മ​ക്ക​ള്‍ എ​പ്പോ​ഴും അ​ച്ഛ​നും കു​ടും​ബ​കാ​ർ​ക്കു​വേ​ണ്ടി​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് രീ​തി. ഒ​രു എം​എ​ൽ​എ പോ​ലും ആ​കാ​ൻ യോ​ഗ്യ​ത​യി​ല്ലാ​ത്ത​യാ​ളെ​യാ​ണ് കു​ട്ട​നാ​ട്ടി​ൽ ഇ​ട​തു​പ​ക്ഷം എം​എ​ൽ​എ ആ​ക്കി​യ​ത്. മു​ൻ എം​എ​ൽ​എ​യു​ടെ പെ​ട്ടി​യെ​ടു​പ്പു​കാ​ര​നും ക​ണ​ക്കെ​ഴു​ത്തു​കാ​ര​നു​മാ​യ​തു​മാ​ത്ര​മാ​ണ് യോ​ഗ്യ​ത. എ​ൽ​ഡി​എ​ഫ് കു​ട്ട​നാ​ട് സീ​റ്റ് എ​ൻ​സി​പി​ക്ക് കൊ​ടു​ത്ത​ത് ജ​ന​താ​ത്പ​ര്യ​ത്തി​ന് എ​തി​രാ​ണ്. അ​ർ​ഹ​രാ​യ പ​ല​രും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​പ്പോ​ഴാ​ണ് അ​ന​ർ​ഹ​​രു​ടെ വി​ള​യാ​ട്ടം. ഇ​യാ​ളാ​ണ് ഇ​പ്പോ​ൾ മ​ന്ത്രി​യാ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. എ​ൻ​സി​പി​യി​ൽ എ​ത്തി​യ​പ്പോ​ൾ പി.​സി. ചാ​ക്കോ അ​തി​ന്‍റെ പേ​രി​ൽ വി​ല​പേ​ശ​ൽ ത​ന്ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. വോ​ട്ടു​കു​ത്തി യ​ന്ത്ര​ങ്ങ​ളാ​യി കു​ട്ട​നാ​ട്ടു​കാ​ർ…

Read More

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച സം​ഘ​ടി​ത കു​റ്റ​കൃ​ത്യം: സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ​യോ ജീ​വ​ന​ക്കാ​രു​ടെ​യോ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ല​ഭി​ച്ച​ത്; ക്രൈം​ബ്രാ​ഞ്ച്

കോ​ഴി​ക്കോ​ട്: പ​ത്താം​ക്ലാ​സ് ക്രി​സ്മ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം സം​ഘ​ടി​ത കു​റ്റ​കൃ​ത്യം കൂ​ടി ചു​മ​ത്തി. കൊ​ടു​വ​ള്ളി​യി​ലെ എം​എ​സ് സൊ​ല്യൂ​ഷ​ന്‍​സ് സി​ഇ​ഒ മു​ഹ​മ്മ​ദ് ഷു​ഹൈ​ബി​ന് സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ​യോ ജീ​വ​ന​ക്കാ​രു​ടെ​യോ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ല​ഭി​ച്ച​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.​ഷു​ഹൈ​ബി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യെ എ​തി​ര്‍​ത്തു​കൊ​ണ്ടു​ള്ള റി​പ്പോ​ര്‍​ട്ടി​ലാ​ണ് വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. അ​മി​ത സാ​മ്പ​ത്തി​ക വ​രു​മാ​ന​ത്തി​നാ​യി ഒ​ന്നാം പ്ര​തി ഷു​ഹൈ​ബും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​റ്റ് പ്ര​തി​ക​ളും ചേ​ര്‍​ന്ന് കു​റ്റ​ക​ര​മാ​യ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി സ്‌​കൂ​ള്‍ ത​ല പാ​ദ​വാ​ര്‍​ഷി​ക, അ​ര്‍​ധവാ​ര്‍​ഷി​ക പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യെ​ടു​ത്ത് പ​രീ​ക്ഷ​യു​ടെ ത​ലേ ദി​വ​സം പ്ര​വ​ച​ന​മെ​ന്ന പേ​രി​ല്‍ എം​എ​സ് സൊ​ല്യൂ​ഷ​ന്‍​സ് എ​ന്ന യു​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​ക്ക​ഴി​ഞ്ഞ അ​ര്‍​ധ​വാ​ര്‍​ഷി​ക പ​രീ​ക്ഷ​യി​ല്‍ പ​ത്താം ക്ലാ​സ് ഇം​ഗ്ലീ​ഷ് പേ​പ്പ​റി​ല്‍ വ​ന്ന 18 മു​ത​ല്‍ 26 വ​രെ​യു​ള​ള എ​ല്ല ചോ​ദ്യ​ങ്ങ​ളും…

Read More

മോ​ഷ​ണശ്ര​മ​ത്തി​നി​ടെ വീ​ടി​ന്‍റെ ടെ​റ​സി​ൽനിന്നു ചാടിയ നേ​പ്പാ​ൾ സ്വ​ദേ​ശി മ​രി​ച്ചു

ത​ല​ശേ​രി: മോ​ഷ്ടി​ക്കാ​നാ​യി ഇ​രു​നി​ല വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റു​ക​യും നാ​ട്ടു​കാ​ർ ക​ണ്ട​തി​നെത്തുട​ർ​ന്ന് താ​ഴേ​ക്ക് ചാ​ടു​ക​യും ചെ​യ്ത നേ​പ്പാ​ൾ സ്വ​ദേ​ശി മ​രി​ച്ചു. നേ​പ്പാ​ൾ ക​ച്ച​ൻ​പൂ​ർ ചി​ൽ​മാ​ല ചൗ​ക്കി​ൽ രാ​ജേ​ന്ദ്ര​ബു​ഡ​യാ​ണ് (50) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ൽനി​ന്നു വീ​ണ് തു​ട​യെ​ല്ലും വാ​രി​യെ​ല്ലു​ക​ളും ത​ക​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നേ​പ്പാ​ളി​ൽനി​ന്നു ബ​ന്ധു​ക്ക​ൾ കോ​ഴി​ക്കോ​ട് എ​ത്തി​യി​ട്ടു​ണ്ട്. കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​യാ​ളെ കാ​ണാ​താ​യി​ട്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് എ​യ​ർ​ഫോ​ഴ്സി​ൽ നി​ന്നു വി​ര​മി​ച്ച രാ​ജേ​ഷ് എ​ന്ന​യാ​ളു​ടെ ത​ല​ശേ​രി ടെ​മ്പി​ൾ ഗേ​റ്റി​ലെ ത​പ​സ്യ എ​ന്ന ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ൽ ഇ​രു​മ്പു​വ​ടി​യു​മാ​യ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ൾ നി​ൽ​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ കാ​ണു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് ആ​ളു​ക​ൾ ത​ടി​ച്ചു കൂ​ടി​യ​തോ​ടെ ഇ​യാ​ൾ ടെ​റ​സി​നു മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. കൈ​ക​ൾ ഒ​ടി​ഞ്ഞ നി​ല​യി​ലാ​ണ് ഇ​യാ​ളെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ മ​റ്റ് സാ​ര​മാ​യ പ​രി​ക്കു​ക​ൾ ഉ​ള്ള​താ​യും…

Read More

പാലക്കാട്ട് നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു​ പിന്നിൽ ബൈ​ക്കി​ടി​ച്ച് കോ​ട്ട​യം സ്വ​ദേ​ശി​കൾ മ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി (പാ​ല​ക്കാ​ട്): ചു​വ​ട്ട്പാ​ട​ത്ത് നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ യു​വാ​വും യു​വ​തി​യും മ​രി​ച്ചു. കോ​ട്ട​യം പാ​മ്പാ​ടി പൂ​ര​പ്ര പു​ളി​യു​റു​മ്പി​ൽ ഷീ​ബ​യു​ടെ മ​ക​ൻ സ​ന​ൽ (25), ഒ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി പെ​രു​മ്പ​റ​ച്ചി വെ​ള്ളി​പ്പ​റ​മ്പി​ൽ ഫ്രാ​ൻ​സി​സ് മ​ക​ൾ ഇ​വോ​ൺ (25) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ 51 എ​എ​ച്ച് 3589 ന​മ്പ​ർ ലോ​റി​ക്കു പി​റ​കി​ലാ​ണ് കെ​എ​ൽ 39എ 4515 ​ന​മ്പ​ർ ഗ്ലാ​മ​ർ മോ​ട്ടോ​ർ ബൈ​ക്ക് ഇ​ടി​ച്ച​ത്. സ​ന​ൽ അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വോ​ണി​നെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഫി​ലിം എ​ഡി​റ്റിം​ഗ് ജോ​ലി​യാ​ണ് മ​രി​ച്ച സ​ന​ലി​ന്. ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഇ​വി​ടെ ഇ​തി​ന് മു​മ്പും അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ഭാ​ഗ​ത്ത് വാ​ഹ​നം നി​ർ​ത്ത​രു​തെ​ന്ന്…

Read More

“മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മ​ല്ല ല​ക്ഷ്യം’; ത​ന്നെ ബ്രാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​വ​രെ കു​റി​ച്ച് പ​റ​യാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മ​ല്ല ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി ആ​രു​മാ​യും മ​ത്സ​ര​ത്തി​നി​ല്ലെ​ന്നും ത​ന്‍റെ മു​ന്നി​ലു​ള്ള അ​ടു​ത്ത ല​ക്ഷ്യം സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ മ​ത്സ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​യ​ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന പ്ര​കാ​ര​മാ​ണ്. എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡ് ആ​ണ്. അ​തേ​സ​മ​യം സ്ഥാ​നം ഒ​ഴി​യാ​ൻ ത​ന്നോ​ട് നേ​രി​ട്ട് പ​റ​യാ​ത്ത​ത് വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ന്നും ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​പ്പ​റ്റി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. താ​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ഗു​ണം കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കാ​ണ്. അ​തി​ൽ ആ​രും ദു​രു​ദ്ദേ​ശ്യം കാ​ണെ​ണ്ട​തി​ല്ല. മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ പ്ര​ത്യേ​ക ല​ക്ഷ്യ​മോ പ്ലാ​നിം​ഗോ ഇ​ല്ല.…

Read More

സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി സു​ര​ക്ഷാ ഓ​ഡി​റ്റിം​ഗ് ന​ട​ത്ത​ണം; പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ക​ത്ത്

തിരുവനന്തപുരം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി സു​ര​ക്ഷാ ഓ​ഡി​റ്റി​ങ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി.സതീശൻ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.​ കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന നൃ​ത്ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ തൃ​ക്കാ​ക്ക​ര എം​എ​ൽഎ ഉ​മ തോ​മ​സ് മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടതും കൊ​ച്ചി ഫ്ല​വ​ർ ഷോ ​കാ​ണാ​നെ​ത്തി​യ വീ​ട്ട​മ്മ​ അ​പ​ക​ട​ത്ത​ൽ​പ്പെ​ട്ടതും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ എ​ത്തി​ച്ചേ​രു​ന്ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സു​ര​ക്ഷ കു​റ്റ​മ​റ്റ​തും കാ​ര്യ​ക്ഷ​മ​വും ആ​ക്ക​ണ​മെ​ന്ന​തി​നു​ള്ള മു​ന്ന​റി​യി​പ്പാ​യി ഈ ​സം​ഭ​വ​ങ്ങ​ളെ കാ​ണ​ണമെന്നും മ​ത്സ​ര വേ​ദി​ക​ളി​ലും ഊ​ട്ടു​പു​ര​യി​ലും കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലും അ​ടി​യ​ന്ത​ര​മാ​യി എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​യും ഏ​ജ​ൻ​സി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സു​ര​ക്ഷാ ഓ​ഡി​റ്റിംഗ് ന​ട​ത്ത​ണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. പ്ര​ധാ​ന വേ​ദി​ക​ൾ ഉ​ൾ​പ്പെ​ടെ തി​ര​ക്കേ​റി​യ ന​ഗ​രമ​ധ്യ​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​ത്തു​ക​ളി​ലെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തെ​ല്ലാം സ​ർ​ക്കാ​രി​ന്‍റെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Read More

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി നി​ര്‍​മാ​ണ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​നാ​സ്ഥ; പ​ണി​ക​ൾ ക​രാ​റു​കാ​ര​ന്‍റെ ത​ന്നി​ഷ്ട​പ്ര​കാ​ര​മെ​ന്ന് പ​രാ​തി

അമ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​നാ​സ്ഥ വ​രു​ത്തു​ന്ന​താ​യി പ​രാ​തി. ആ​രും മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​നി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ശുപ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന​ത് ക​രാ​റു​കാ​ര​ന്‍റെ ഇ​ഷ്ട​പ്ര​കാ​ര​മു​ള്ള നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ആ​ശു​പ​ത്രി​യി​ല്‍ കേ​ന്ദ്ര-സം​സ്ഥാ​ന ഫ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കോ​ടി​ക​ളു​ടെ നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. പൊ​തു​മ​രാ​മ​ത്തുവ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രാ​ര്‍ ന​ല്‍​കു​ന്ന​ത്. നി​ര്‍​മാ​ണ​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​വും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ള്ള​താ​ണ്. എ​ന്നാ​ല്‍, ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ഒ​രി​ക്ക​ല്‍ പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്താ​റി​ല്ലെ​ന്ന് സി ഐടിയു ഉ​ള്‍​പ്പെ​ടെ യൂ​ണി​യ​നി​ലെ നേ​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​യി​ട​ങ്ങ​ളി​ലെ​ല്ലാം അ​വി​ടു​ന്നു ത​ന്നെ​യു​ള്ള മ​ണ​ലാ​ണ് കെ​ട്ടി​ടനി​ര്‍​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും യൂ​ണി​യ​നു​ക​ള്‍ പ​റ​യു​ന്നു. ഈ​യി​ന​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ലാ​ഭ​മാ​ണ് ക​രാ​റു​കാ​ര​നു ല​ഭി​ക്കു​ന്ന​ത്. ക​രാ​റി​ല്‍ പു​റ​മെ​നി​ന്ന് മ​ണ​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ബി​ല്ലും ഉ​ള്‍​പ്പെ​ടു​ത്താ​റു​ണ്ട്. എ​ന്നാ​ല്‍, വ​ര്‍​ക്ക് സൈ​റ്റി​ല്‍​നി​ന്നു​ത​ന്നെ മ​ണ​ലെ​ടു​ത്ത് കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കു​തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് മ​ണ​ലി​ന്‍റെ പ​ണ​മാ​ണ് ക​രാ​റു​കാ​ര​നു ല​ഭി​ക്കു​ന്ന​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ലാ​ണ് ക​ഴി​ഞ്ഞദി​വ​സം…

Read More

ട്യു​ഷ​ൻ ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന  വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മം; ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് അറസ്റ്റിൽ

മാ​ന്നാ​ർ: വി​ദ്യാ​ർ​ത്ഥി​നി​യെ റോ​ഡി​ൽ ക​ട​ന്നുപി​ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോലീ​സ്അ​റ​സ്റ്റ് ചെ​യ്തു. കീ​രി​ക്കാ​ട് ഇ​രും​ബാ​ണി ല​ക്ഷം​വീ​ട്ടി​ൽ അ​ച്ചു​ത​ൻ മ​ക​ൻ അ​ഖി​ലി (27) നെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ ആ​റി​ന് ട്യൂ​ഷ​നു പോ​കു​ന്ന വ​ഴി​യി​ൽ ബൈ​ക്കി​ൽ എ​ത്തി​യ പ്ര​തി വി​ദ്യാ​ർ​ഥിനി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ മാ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നി​ഷ്, എ​സ്ഐ അ​ഭി​റാം സി.​എ​സ്, ഗ്രേ​ഡ് എ​സ്ഐ സു​ദീ​പ്, പ്രൊ​ബേ​ഷ​ൻ എ​സ്ഐ നൗ​ഫ​ൽ, സി​പി​ഒമാ​രാ​യ സാ​ജി​ദ് ഹ​രി​പ്ര​സാ​ദ്, അ​ൻ​സ​ർ, വി​ഷ്ണു, വ​നി​ത എ​എ​സ്ഐ ​ര​ജി​ത എ​ന്നി​വ​ർ അ​ട​ങ്ങി​യ പോ​ലീ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വ​ല്ലാ​ത്തൊ​രു ദു​ർ​വി​ധി; ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​രു​ന്ന് ഛര്‍​ദി​ക്കു​ന്ന​തി​നാ​യി ത​ല പു​റ​ത്തേ​ക്കി​ട്ട യു​വ​തി​ക്ക് വീ​ണ് ഗു​രു​ത​ര പ​രി​ക്ക്; ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം

നെ​ടു​ങ്ക​ണ്ടം: ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍നി​ന്നു റോ​ഡി​ലേ​ക്ക് വീ​ണ വീ​ട്ട​മ്മ ചി​കി​ത്സ​യി​ലി​ക്കേ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം ഇ​ല​വും​ത​ട​ത്തി​ല്‍ നി​ജാ​സി​ന്‍റെ ഭാ​ര്യ സു​ല്‍​ഫ​ത്ത് (32) ആ​ണ് മ​രി​ച്ച​ത്.​ ക​ഴി​ഞ്ഞ 31നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​സു​ഖ ബാ​ധി​ത​യാ​യ യു​വ​തി ഭ​ര്‍​ത്താ​വി​ന്‍റെ ഓ​ട്ടോറി​ക്ഷ​യി​ല്‍ ആ​ശു​പ​ത്രി​യ​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ഭ​ര്‍​തൃ​മാ​താ​വും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക​വ​ല​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഛര്‍​ദി​ക്കു​ന്ന​തി​നാ​യി ത​ല പു​റ​ത്തേ​ക്ക് ഇ​ടു​ക​യും ത​ല​ക​റ​ക്കം ഉ​ണ്ടാ​യി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​ര​ണം സം​ഭ​വി​ച്ചു. ഖ​ബ​റ​ട​ക്കം നടത്തി. മ​ക്ക​ള്‍: അ​ല്‍​ഫാ​ബി​ത്ത്, അ​ല്‍​ഷി​ഫ.

Read More