കോ​ടി​യേ​രി ഈ ​തീ​രു​മാ​നം നേ​ര​ത്തെ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ൽ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നുവെന്ന് ഉ​മ്മ​ൻ ചാ​ണ്ടി



കോ​ട്ട​യം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദം ഒ​ഴി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി.

ഈ ​തീ​രു​മാ​നം കോ​ടി​യേ​രി നേ​ര​ത്തെ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും വൈ​കി​യെ​ങ്കി​ലും തീ​രു​മാ​നം ന​ല്ല​താ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മ​ക​ൻ ഏ​ൽ​പ്പി​ച്ച പ​രി​ക്കി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​നാ​ണ് കോ​ടി​യേ​രി രാ​ജി വ​ച്ച​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഒ​രു പാ​ര്‍​ട്ടി​ക്കും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​ക്കും ഇ​ത്രെ​യ​ധി​കം ദു​ഷി​ച്ച കാ​ല​ഘ​ട്ട​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment