ആ​ലു​വ​യി​ൽ ല​ഹ​രി​സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ; അ​നാ​ഥാ​ല​യ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ആ​ലു​വ: ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ആ​ലു​വ​യി​ലെ അ​നാ​ഥാ​ല​യ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി ജോ​സൂ​ട്ടി (25) യാ​ണ് ആ​ലു​വ മ​ണ​പ്പു​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. കൊ​ല​പാ​ത​കം ന​ട​ന്ന ശേ​ഷം ഉ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി അ​ട​ങ്ങു​ന്ന ര​ണ്ടം​ഗ സം​ഘം ബൈ​ക്കി​ൽ ക​യ​റി​പ്പോ​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ജോ​സൂ​ട്ടി​യെ ക​ണ്ട​ത്. ആ​ലു​വ മ​ണ​പ്പു​റ​ത്തെ കു​ട്ടി വ​ന​ത്തി​ന് സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ആ​ലു​വ പോ​ലീ​സെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

പി​താ​വി​നെ ന​ഷ്ട​പ്പെ​ട്ട മ​ക​ന്‍റെ വേ​ദ​ന​യി​ല്‍ സ​ന്ത​ത സ​ഹ​ചാ​രി പെ​പ്പി​ന്‍ തോ​മ​സ്

കൊ​ച്ചി: “പി​താ​വി​നെ ന​ഷ്ട​പ്പെ​ട്ട ഒ​രു മ​ക​ന്‍റെ ഹൃ​ദ​യ​വേ​ദ​ന​യി​ലാ​ണ് ഞാ​നി​പ്പോ​ള്‍. വാ​സു​വേ​ട്ട​ന്‍ എ​നി​ക്ക് അ​ത്ര​മേ​ല്‍ പ്രി​യ​മു​ള്ള ആ​ളാ​യി​രു​ന്നു. ഓ​രോ പു​സ്ത​ക​വും അ​ച്ച​ടി​ക്കാ​യി ഏ​ല്പി​ക്കു​ന്ന​ത്, ക​ഴി​ഞ്ഞ 25 കൊ​ല്ല​ത്തി​നി​ട​യി​ല്‍ ഒ​രു​മി​ച്ചു ന​ട​ത്തി​യ എ​ത്ര​യെ​ത്ര യാ​ത്ര​ക​ള്‍, എ​പ്പോ​ഴും ഒ​രു മ​ക​നോ​ടു​ള്ള സ്‌​നേ​ഹ​വും ക​രു​ത​ലും ത​ന്ന വാ​സു​വേ​ട്ട​ന്‍ ഇ​നി​യി​ല്ലെ​ന്ന വേ​ദ​ന താ​ങ്ങാ​വു​ന്ന​തി​ല്‍ അ​ധി​ക​മാ​ണ്. നാ​ലു ദി​വ​സം മു​മ്പ് ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ ക​ണ്ടു മ​ട​ങ്ങി​യ​താ​ണ്…’ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യി​രു​ന്ന തൃ​ശൂ​ര്‍ ക​റ​ന്‍റ് ബു​ക്ക്‌​സ് ഉ​ട​മ പെ​പ്പി​ന്‍ തോ​മ​സ് മു​ണ്ട​ശേ​രി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ട​റി.1956 ല്‍ ​പെ​പ്പി​ന്‍റെ പി​താ​വും ക​റ​ന്‍റ് ബു​ക്ക്‌​സ് ഉ​ട​മ​യു​മാ​യ തോ​മ​സ് മു​ണ്ട​ശേ​രി​യു​മാ​യി തു​ട​ങ്ങി​യ​താ​ണ് എം​ടി​യു​മാ​യു​ള്ള സൗ​ഹൃ​ദം. ര​ണ്ടു മൂ​ന്നു ക​ഥാ​പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം നാ​ലു​കെ​ട്ട് ആ​ദ്യ​മാ​യി അ​ച്ച​ടി​ക്കു​ന്ന​ത് തോ​മ​സ് മു​ണ്ട​ശേ​രി​യാ​ണ്. പി​താ​വി​ന്‍റെ മ​ര​ണ ശേ​ഷം പെ​പ്പി​ന്‍ പ്ര​സി​ദ്ധീ​ക​ര​ണ രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ ഈ ​ബ​ന്ധം കൂ​ടു​ത​ല്‍ ഊ​ഷ്മ​ള​മാ​യി. എം​ടി​യു​ടെ ര​ണ്ടാ​മൂ​ഴം ഉ​ള്‍​പ്പെ​ടെ എ​ഴു​പ​ത്…

Read More

പൂ​ർ​വ​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് ക്രി​സ്മ​സ് രാ​ത്രി​യി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം; ര​ണ്ടു​പേ​ർ കു​ത്തേ​റ്റ് മ​രി​ച്ചു

ക​ന​ക​മ​ല (തൃ​ശൂ​ർ): പൂ​ർ​വ​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് ക്രി​സ്മ​സ് രാ​ത്രി​യി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ന​ക​മ​ല വ​ട്ടേ​ക്കാ​ട് മ​ര്യാ​ദ​മു​ല​യി​ലാ​ണ് സം​ഭ​വം. വ​ട്ടേ​ക്കാ​ട് ക​ല്ലി​ങ്ങ​പു​റം സു​ബ്ര​ന്‍റെ മ​ക​ൻ സ​ജി​ത്ത് (32), സ​മീ​പ​വാ​സി​യാ​യ മ​ഠ​ത്തി​ക്കാ​ട​ൻ സ​ജീ​വ​ന്‍റെ മ​ക​ൻ അ​ഭി​ഷേ​ക് (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ത്തേ​റ്റാ​ണ് ഇ​രു​വ​രു​ടേ​യും മ​ര​ണം. മു​ൻ വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ‍​യു​ന്ന​ത് ഇ​ങ്ങ​നെ: നാ​ല് വ​ർ​ഷം മു​മ്പ് ക്രി​സ്മ​സ് രാ​ത്രി​യി​ൽ അ​ഭി​ഷേ​കി​ന്‍റെ സു​ഹൃ​ത്ത് വി​വേ​കി​നെ സ​ജി​ത്ത് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്. മ​രി​ച്ച അ​ഭി​ഷേ​ക് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ര​ട​ങ്ങി​യ സം​ഘം ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ സ​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​ര​സ്പ​ര​മു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ സ​ജി​ത്തി​നും, അ​ഭി​ഷേ​കി​നും കു​ത്തേ​ൽ​ക്കു​ക​യും ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് മ​രി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. അ​ഭി​ഷേ​കി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​വേ​കി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ തൃ​ശൂ​രി​ലെ ജൂ​ബി​ലി…

Read More

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട  ഓ​ട്ടോ​യി​ൽ​നി​ന്നു പ​ണ​വും എ​ടി​എം കാ​ർ​ഡും ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

ച​ക്ക​ര​ക്ക​ൽ(കണ്ണൂർ): റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നു 30,000 രൂ​പ​യും എ​ടി​എം കാ​ർ​ഡും അ​ട​ങ്ങി​യ പേ​ഴ്‌​സ് ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. പു​തി​യ​തെ​രു ചി​റ​ക്ക​ൽ സ്വ​ദേ​ശി നൗ​ഷാ​ദി​നെ​യാ​ണ് (56) ചി​റ​ക്ക​ലി​ൽ വ​ച്ച് ക​ണ്ണൂ​ർ എ​സി​പി ര​ത്ന​കു​മാ​ർ, ച​ക്ക​ര​ക്ക​ൽ സി​ഐ എം.​പി. ആ​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. ഓ​ട്ടോ ഡ്രൈ​വ​ർ മൗ​വ്വ​ഞ്ചേ​രി മു​തു​കു​റ്റി​യി​ലെ സാ​ബി​റാ​സി​ൽ എ.​വി.​റാ​ഷി​ദി​ന്‍റെ പ​ണ​വും എ​ടി​എം കാ​ർ​ഡു​മാ​യി​രു​ന്നു മോ​ഷ​ണം പോ​യ​ത്. ഇ​ക്ക​ഴി​ഢ​ഞ്ഞ 18ന് ​ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​നും മൂ​ന്ന​ര​യ്ക്കും ഇ​ട​യി​ൽ ഇ​രി​വേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ൻ​വ​ശം നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യു​ടെ ഡാ​ഷ് ബോ​ഡ് ത​ക​ർ​ത്ത് ഇ​തി​ൽ സൂ​ക്ഷി​ച്ച പ​ണ​വും എ​ടി​എം കാ​ർ​ഡു​മ​ട​ങ്ങി​യ പേ​ഴ്‌​സാ​യി​രു​ന്നു ക​വ​ർ​ന്ന​ത്. സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.  

Read More

മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്ത​ർ​ക്കം;  പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​കു​പ്പി​ക്ക് അ​ടി​യേ​റ്റു മ​രി​ച്ചു: പ്ര​തി ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി അ​ടി​യേ​റ്റു​മ​രി​ച്ചു. ക​ണ്ണ​ന​ല്ലൂ​രി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി വി​നോ​ദ് (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി അ​യ​ത്തി​ൽ സ്വ​ദേ​ശി രാ​ജു (52)നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ശാ​സ്താം​കോ​ട്ട ശ്രീ ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര സ​ദ്യാ​ല​യ​ത്തി​ന് സ​മീ​പം ആ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര സ​ദ്യാ​ല​യ​ത്തി​ലെ പെ​യി​ന്‍റിം​ഗ് പ​ണി​ക​ള്‍​ക്ക് ദേ​വ​സ്വം ബോ​ര്‍​ഡ് ക​രാ​റു​കാ​ര​ന്‍ കൊ​ണ്ടു​വ​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​രു​വ​രും.മ​ദ്യ​ല​ഹ​രി​യി​ൽ വി​നോ​ദും രാ​ജു​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന​ട​യി​ൽ പ്ര​തി വ​ലി​യ പൈ​പ്പു​കൊ​ണ്ട് വി​നോ​ദി​ന്‍റെ ത​ല​യി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​നോ​ദി​നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദ്ദേ​ഹം ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും.

Read More

എം​ ടി ഒ​രു മ​ഹാ​മ​നു​ഷ്യ​നാ​യി​രു​ന്നു​വെ​ന്ന്  പ്ര​തി​പ​ക്ഷ നേ​താ​വ് ​വി.​ഡി. സ​തീ​ശ​ൻ

തിരുവനന്തപുരം: അ​റി​യാ​ത്ത അ​ത്ഭു​ത​ങ്ങ​ളെ ഗ​ർ​ഭ​ത്തി​ൽ വ​ഹി​ക്കു​ന്ന മ​ഹാ​സ​മു​ദ്ര​ങ്ങ​ളേ​ക്കാ​ൾ ക​ൺ​മു​ന്നി​ൽ കാ​ണു​ന്ന നി​ളാ ന​ദി​യെ ഇ​ഷ്‌​ട​പ്പെ​ട്ട, മ​നു​ഷ്യാ​വ​സ്ഥ​യെ ല​ളി​ത​മാ​യും ക​ഠി​ന​മാ​യും ആ​വി​ഷ്‌​ക​രി​ച്ച, ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളും സ​ങ്ക​ട​ചു​ഴി​ക​ളും ന​ഷ‌്ട​പ്പെ​ട​ലി​ന്‍റെ വേ​ദ​ന​യും ആ​ഹ്ലാ​ദ​ത്തി​ന്‍റെ കൊ​ടു​മു​ടി​ക​ളും ക​ട​ന്ന് മൗ​ന​ത്തി​ന്‍റെ തീ​വ്ര​ത​യെ അ​ള​വു കോ​ലി​ല്ലാ​തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ എം.​ടി എ​ന്നെ സം​ബ​ന്ധി​ച്ച് ഒ​രു മ​ഹാ​മ​നു​ഷ്യ​നാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ അ​നു​സ്മ​രി​ച്ചു. മ​നു​ഷ്യ​നെ​യും പ്ര​കൃ​തി​യെ​യും ഉ​ൾ​പ്ര​പ​ഞ്ച​ങ്ങ​ളെ​യും ഇ​ത്ര ആ​ഴ​ത്തി​ലും ചാ​രു​ത​യി​ലും അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ ഞ​ങ്ങ​ൾ​ക്ക് ത​ന്ന​തി​ന് ന​ന്ദി. അ​ങ്ങ​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലും വീ​ണ്ടും വീ​ണ്ടും ക​രു​ത്താ​ർ​ജി​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ൾ അ​ങ്ങ് ത​ന്നെ ത​ന്നി​ട്ടു​ണ്ട​ല്ലോ​യെ​ന്ന് ആ​ശ്വ​സി​ക്കാം. ഒ​രു ജ​ന​ത​യാ​കെ മാ​തൃ​ഭാ​ഷ എ​ങ്ങ​നെ എ​ഴു​ത​ണം, എ​ങ്ങ​നെ പ​റ​യ​ണം എ​ന്ന് ഒ​രു പേ​ന​യു​ടെ ബ​ലം കൊ​ണ്ട് നി​ർ​ണ​യി​ക്കാ​ൻ ക​ഴി​ഞ്ഞ മ​നു​ഷ്യ​ൻ. ച​വി​ട്ടി നി​ൽ​ക്കു​ന്ന മ​ണ്ണി​നേ​യും ചു​റ്റു​മു​ള്ള മ​നു​ഷ്യ​രെ​യും പ്ര​കൃ​തി​യെ​യും ആ​ദ​ര​വോ​ടെ​യും ആ​ഹ്‌​ളാ​ദ​ത്തോ​ടെ​യും നോ​ക്കി കാ​ണാ​ൻ അ​ദ്ദേ​ഹം മ​ല​യാ​ളി​യെ പ​ഠി​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ന്‍റെ പു​ണ്യ​വും നി​റ​വി​ള​ക്കു​മാ​യി നി​റ​ഞ്ഞു നി​ന്ന എം.​ടി…

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ; ആ​ദ്യ കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു; പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക ബെ​ഞ്ച് 

കോ​ട്ട​യം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ദ്യ കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. മേ​ക്ക​പ്പ് മാ​നേ​ജ​ർ സ​ജീ​വി​നെ​തി​രേ കൊ​ല്ലം സ്വ​ദേ​ശി​യാ​യ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ന​ൽ​കി​യ പ​രാ​തി​യാ​ണ് കോ​ട്ട​യം പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പി​ന്നീ​ട് കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. 2013ൽ ​പൊ​ൻ​കു​ന്ന​ത്തെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ​വ​ച്ച് സ​ജീ​വ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു കേ​സ്. അ​തേ​സ​മ​യം ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ്ര​ത്യേ​ക ബെ​ഞ്ച് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നം​ഗ ബെ​ഞ്ചാ​ണു രൂ​പീ​ക​രി​ച്ച​ത്. മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ നേ​തൃ​ത്വം ന​ൽ​കും. ര​ണ്ട് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രും ബെ​ഞ്ചി​ലു​ണ്ടാ​കും

Read More

കാ​ര​വാ​നി​ല്‍ ജീ​വ​ന​ക്കാ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട സം​ഭ​വം; അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്

വ​ട​ക​ര: ക​രി​മ്പ​ന​പ്പാ​ല​ത്ത് കാ​ര​വാ​നി​ല്‍ ര​ണ്ടു​പേ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ന്‍റെ കാ​ര​ണം തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. വാ​ഹ​ന​ത്തി​ന്‍റെ എ​സി​യു​ടെ ത​ക​രാ​ര്‍ മൂ​ലം വി​ഷ​വാ​ത​കം ശ്വ​സി​ച്ച് മ​രി​ച്ച​താ​കാ​മെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. പ​ക്ഷേ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ നി​ന്ന് മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. ഇ​ന്ന് ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു വി​ധേ​യ​മാ​ക്കും. ബ​സ് ഡ്രൈ​വ​റാ​യ വ​ണ്ടു​ര്‍ വാ​ണി​യ​മ്പ​ലം പ​രി​യാ​ര​ത്ത് വീ​ട്ടി​ല്‍ മ​നോ​ജ് (27), ക​ണ്ണൂ​ര്‍ ത​ട്ടു​മ്മ​ല്‍ പ​റ​ശേ​രി​ല്‍ വീ​ട്ടി​ല്‍ ജോ​യ​ല്‍ (26) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ കാ​ര​വാനി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ എ​സി​യും പാ​ര്‍​ക്കിം​ഗ് ലൈ​റ്റും ഓ​ണാ​യ നി​ല​യി​ലാ​യി​രു​ന്നു. ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം വാ​തി​ല്‍​പ്പ​ടി​യി​ലും മ​റ്റെ​യാ​ളു​ടേ​ത് ബ​ര്‍​ത്തി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്.രാ​ത്രി​യാ​യ​തി​നാ​ല്‍ ഇ​ന്ന​ലെ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന് രാ​വി​ലെ ത​ന്നെ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലേ​ക്ക് പോ​ലീ​സ് നീ​ങ്ങി. ഫോ​റ​ന്‍​സി​ക്, ഫിം​ഗ​ര്‍ പ്രി​ന്‍റ്, ഡോ​ഗ് സ്‌​ക്വാ​ഡ് തു​ട​ങ്ങിയ…

Read More

വ്യാ​ജ​ന്മാ​രെ ത​ട​യാ​ൻ റെ​യി​ൽ​വേ​യി​ൽ ഇ​നി തെ​ർ​മ​ൽ പ്രി​ന്‍റ​ർ ടി​ക്ക​റ്റു​ക​ൾ; ടി​ക്ക​റ്റ് വി​ത​ര​ണം ഇ​നി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മം

കൊ​ല്ലം: അ​ൺ​റി​സ​ർ​വ്ഡ് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ വ്യാ​ജ ടി​ക്ക​റ്റു​ക​ൾ ത​ട​യു​ന്ന​തി​ന് പു​തി​യ സം​വി​ധാ​നം പ​രീ​ക്ഷി​ച്ച് റെ​യി​ൽ​വേ. നി​ല​വി​ലെ ടി​ക്ക​റ്റ് വി​ത​ര​ണം പ​രി​ഷ്ക​രി​ച്ച് തെ​ർ​മ​ൽ പ്രി​ന്‍റ​ർ വ​ഴി ടി​ക്ക​റ്റ് ന​ൽ​കു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം. ഇ​തു​വ​ഴി വ്യാ​ജ ടി​ക്ക​റ്റു​ക​ൾ പൂ​ർ​ണ​മാ​യും ത​ട​യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ലെ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഈ ​സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ​ത്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം തെ​ർ​മ​ൽ പ്രി​ന്‍റ​ർ വ​ഴി​യു​ള്ള അ​ൺ​റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും.നി​ല​വി​ൽ ഡോ​ട്ട് മാ​ട്രി​ക്സ് പ്രിന്‍റർ വ​ഴി​യു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് കൗ​ണ്ട​റു​ക​ൾ വ​ഴി ന​ൽ​കു​ന്ന​ത്. ഒ​രു ടി​ക്ക​റ്റ് ന​ൽ​കാ​ൻ വേ​ണ്ടു​ന്ന​ത് 20 സെ​ക്ക​ൻഡാ​ണ്. എ​ന്നാ​ൽ തെ​ർ​മ​ൽ പ്രി​ന്‍റ​റി​ന് ടി​ക്ക​റ്റ് ന​ൽ​കാ​ൻ മൂ​ന്ന് സെ​ക്ക​ൻഡ് മാ​ത്രം മ​തി​യെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. മാ​ത്ര​മ​ല്ല ഇ​ത് വ​ഴി കൗ​ണ്ട​റു​ക​ളി​ൽ ടി​ക്ക​റ്റ് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​നും സാ​ധി​ക്കും. തെ​ർ​മ​ൽ പ്രി​ന്‍റ​റു​ക​ൾ ഹീ​റ്റ് സെ​ർ​വ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ടി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം ടി​ക്ക​റ്റു​ക​ൾ…

Read More

വ​ന​നി​യ​മ ഭേ​ദ​ഗ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യേ​ക്കും; എ​തി​ർ​പ്പ് ഉ​യ​ർ​ന്ന വ്യ​വ​സ്ഥ​ക​ളി​ൽ തി​രു​ത്തു പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ന നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ വ​നം വ​കു​പ്പ് മാ​റ്റം വ​രു​ത്തി​യേ​ക്കും. 31ന് ​തീ​രു​ന്ന ഹി​യ​റി​ംഗിനു ശേ​ഷം മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​യി​ലെ ചി​ല വ്യ​വ​സ്ഥ​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കും. എ​തി​ർ​പ്പ് ഉ​യ​ർ​ന്ന വ്യ​വ​സ്ഥ​ക​ളി​ൽ തി​രു​ത്തു പ​രി​ഗ​ണി​ക്കും. വാ​റന്‍റ് ഇ​ല്ലാ​തെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ​യും ആ​രെ​യും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് പു​തി​യ നി​യ​മ നി​ർ​മാ​ണം. ഇ​ത് പു​നഃ​പ​രി​ശോ​ധി​ച്ചേ​ക്കും. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ക​ര്‍​ത്ത​വ്യ നി​ര്‍​വ​ഹ​ണ​ത്തി​ല്‍ ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന ഏ​തൊ​രാ​ളെ​യും സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ മു​ത​ല്‍ മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ വാ​റ​ന്‍റി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ അ​ധി​കാ​രം ന​ല്‍​കു​ന്ന​താ​ണ് പു​തി​യ വ്യ​വ​സ്ഥ.​ വ​ന​നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​പ​ക്ഷ​വും സ​ഭാ നേ​തൃ​ത്വ​വും കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി ഗ്രൂ​പ്പും ക​ടു​ത്ത എ​തി​ർ​പ്പ് ഉ​യ​ർ​ത്തി​യി​രു​ന്നു. ഭേ​ദ​ഗ​തി ക​ർ​ഷ​ക വി​രു​ദ്ധ​മാ​ണെ​ന്ന് കാ​ട്ടി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​മു​ഖ്യ​മ​ന്ത്രി​യെ…

Read More