പ്ര​സാ​ദ​മൂ​ട്ടി​നി​ടെ വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷണംപോയി

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല ദേ​വി​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​സാ​ദ​മൂ​ട്ടി​നി​ടെ വീ​ട്ട​മ്മ​യു​ടെ മൂ​ന്ന് പ​വ​ൻ മാ​ല മോ​ഷ​ണം പോ​യി. വ​യ​ലാ​ര്‍ ക​ള​വം​കോ​ടം മീ​ന​ത്ത​ക്ക​രി ഓ​മ​ന​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്. ഇന്നലെ പ​ക​ല്‍ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഊ​ട്ടു​പു​ര​യി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം കൈ ​ക​ഴു​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. കൈ ​ക​ഴു​കു​ന്ന​തി​നി​ടെ സാ​രി ത​ല വ​ഴി പു​ത​ച്ചെ​ത്തി​യ ര​ണ്ട് യു​വ​തി​ക​ള്‍ അ​ടു​ത്ത് വ​ന്നി​രു​ന്നെ​ന്നും അ​വ​ര്‍ മാ​റി​യ ഉ​ട​നെ​യാ​ണ് മാ​ല ന​ഷ്ട​മാ​യ വി​വ​രം അ​റി​ഞ്ഞ​തെ​ന്നും ഓ​മ​ന പ​റ​ഞ്ഞു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ​യും ചേ​രു​വാ​ര​ത്തി​ന്‍റെയും ഭാ​ര​വാ​ഹി​ക​ളും ഭ​ക്ത​രും മ​റ്റും ഉ​ട​ന്‍ ത​ന്നെ പ്ര​ദേ​ശ​മാ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ചേ​ര്‍​ത്ത​ല പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ര​ണ്ട് സ്ത്രീ​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി അ​റി​യു​ന്നു

Read More

സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ മു​ഖ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു; ആ​ശു​പ​ത്രി കാ​ന്‍റീ​നി​ൽ അ​ര​ങ്ങേ​റി​യ​ത് കൊ​ടും​ക്രൂ​ര​ത; ന​ട​ക്കു​ന്ന സം​ഭ​വം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ മു​ഖ​ത്ത് തി​ള​പ്പി​ച്ചു​വ​ച്ചി​രു​ന്ന എ​ണ്ണ ഒ​ഴി​ച്ച കേ​സി​ൽ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ട​ങ്ങൂ​ര്‍ ക​ട​പ്ലാ​മ​റ്റം പെ​രു​മ്പ​ള്ളി മു​ക​ളേ​ൽ വീ​ട്ടി​ൽ ജോ​ബി​ൻ ജോ​സ​ഫ് (30) നെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടു​കൂ​ടി കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​രു​പ​ത്തി​യാ​റി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നാ​യ ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മു​ഖ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്ക് യു​വാ​വി​നോ​ട് മു​ന്‍​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് പൂ​രി ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി തി​ള​പ്പി​ച്ചു​വ​ച്ചി​രു​ന്ന എ​ണ്ണ ഒ​രു പാ​ത്ര​ത്തി​ലെ​ടു​ത്ത് ഇ​യാ​ൾ യു​വാ​വി​ന്‍റെ മു​ഖ​ത്തേ​ക്ക് ഒ​ഴി​ച്ച​ത്. ആ​ക്ര​മ​ത്തി​ൽ യു​വാ​വി​ന്‍റെ ക​ണ്ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഫൈ​സ​ൽ, എ​സ്ഐ​മാ​രാ​യ സ​ക്കീ​ർ ഹു​സൈ​ൻ, ര​ഘു​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ബി​നോ, അ​രു​ൺ, ബി​നോ കെ. ​ര​മേ​ശ് എ​ന്നി​വ​ർ…

Read More

കൊ​ല്ല​ത്തെ ബി​ജെ​പി  സ്ഥാ​നാ​ർ​ഥി​യെ ഇ​ന്ന​റി​യാം; മേ​ജ​ർ ര​വി​ പ​രി​ഗ​ണ​ന​യി​ൽ

കൊ​ല്ലം: കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് ് മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് ഇ​ന്ന​റി​യാം. വൈ​കു​ന്നേ​ര​ത്തോ​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം ന​ൽ​കു​ന്ന സൂ​ച​ന. നേ​ര​ത്തെ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ ഉ​രു​ത്തി​രി​ഞ്ഞ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഇ​പ്പോ​ൾ നേ​രി​യ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ, ഔ​ദ്യോ​ഗി​ക വ​ക്താ​വ് സ​ന്ദീ​പ് വ​ച​സ്പ​തി, യു​വ​മോ​ർ​ച്ച ദേ​ശീ​യ നേ​താ​വ് അ​നൂ​പ് ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് ഒ​ടു​വി​ല​ത്തെ സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ള്ള​ത്. സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ യു​വ​മോ​ർ​ച്ച​യ്ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ൻന്‍റെ ആ​ഗ്ര​ഹ പ്ര​കാ​ര​മാ​ണ് അ​നൂ​പ് ആ​ന്‍റ​ണി​യു​ടെ പേ​രും പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നൂ​പ് അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. അ​നൂ​പി​നു കൊ​ല്ല​ത്തു മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ എ​റ​ണാ​കു​ളം ന​ൽ​കി പ​ക​രം മേ​ജ​ർ ര​വി​യെ കൊ​ല്ല​ത്തു പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും നേ​തൃ​ത്വ​ത്തി​നു മു​ന്നി​ലു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ഇ​ന്നു​ത​ന്നെ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. കൊ​ല്ല​ത്ത് ബി​ജെ​പി​ക്കു സ്ഥാ​നാ​ർ​ഥി ആ​യി​ല്ല​ങ്കി​ലും…

Read More

“ഇഡി കേരളത്തിൽ വരട്ടെ, അപ്പോൾ കാണാം’; ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തെ ത​ള്ളി​ മന്ത്രി മുഹമ്മദ് റിയാസ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. കേ​ര​ള​ത്തി​ൽ ഇ​ഡി വ​ര​ട്ടെ അ​പ്പോ​ൾ കാ​ണാ​മെ​ന്ന് റി​യാ​സ് പ്ര​തി​ക​രി​ച്ചു. ഇ​വി​ടെ ഒ​ന്നും ന​ട​ക്കി​ല്ലെ​ന്നും ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തെ ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​ അ​റ​സ്റ്റ് ചെ​യ്ത പോ​ലെ പി​ണ​റാ​യി​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തിരേ​യാ​ണ് റി​യാ​സ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.e സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ ധാ​ര​ണ​യാ​യ​തു കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണ​ത്തി​നു വ​രാ​ത്ത​തെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട് അ​വ​ർ നേ​ര​ത്തെ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണ്. കോ​ണ്‍​ഗ്ര​സ് ഇ​ര​ട്ട​ത്താ​പ്പാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ ആം​ആ​ദ്മി നേ​താ​വ് കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണു ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ കാ​ര്യം വ​രു​ന്പോ​ൾ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ന്നു. ത​ല​സ്ഥാ​ന​ത്തെ റോ​ഡ് പ​ണി പ​റ​ഞ്ഞ​സ​മ​യ​ത്ത് തീ​ർ​ക്കും. ചി​ല ക​രാ​റു​കാ​ർ പ​ദ്ധ​തി​ക്ക് തു​ര​ങ്കം വ​യ്ക്കാ​ൻ ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി…

Read More

താ​ഴ​ത്ത​ങ്ങാ​ടി ബ​സ് ദു​ര​ന്ത​ത്തി​ന് 14 വ​യ​സ്; അ​പ​ക​ട ഭീതി വിട്ടുമാറാതെ പാത

കോ​ട്ട​യം: 11 പേ​ര്‍​ക്കു ജീ​വ​ൻ ന​ഷ്ട​മാ​യ താ​ഴ​ത്ത​ങ്ങാ​ടി ബ​സ് ദു​ര​ന്ത​ത്തി​ന്‍റെ ഓ​ര്‍​മ​യ്ക്കു പ​തി​നാ​ലു വ​യ​സ്. 2010 മാ​ര്‍​ച്ച് 23നു ​തി​രു​ന​ക്ക​ര പ​ക​ല്‍​പ്പൂ​ര ദി​ന​ത്തി​ലാ​യി​രു​ന്നു വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് 30 അ​ടി താ​ഴ്ച​യി​ല്‍ അ​റു​പു​ഴ​യാ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു​ള്ള പി​ടി​എ​സ് ബ​സ് ഉ​ച്ച​യ്ക്ക് 2.15നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പു​ഴ​യു​ടെ ചെ​ളി​ത്ത​ട്ടി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന ബ​സ് മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഉ​യ​ര്‍​ത്താ​നാ​യ​ത്. ചേർത്തലയിൽ നിന്ന് നിറയെ യാത്രക്കാരുമായി എത്തിയ ബസ് അറുപറ ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട്  വൈദ്യുതി പോസ്റ്റിലിടിച്ച്  പുഴയിലേക്ക് മറിയുകയായിരുന്നു. കു​മ​ര​ക​ത്തേ​ക്കു​ള്ള ഈ ​പാ​ത​യി​ല്‍ ഇ​പ്പോ​ഴും അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പു ബോ​ര്‍​ഡു​ക​ളു​മി​ല്ല.   

Read More

ഇത് പ്രതികൂല സാഹചര്യം; അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ​നി​ന്ന് ​താറാ​വു​കൃ​ഷി നാ​ടു​ക​ട​ക്കു​ന്നു

വൈ​ക്കം: ജ​ല​മ​ലി​നീ​ക​ര​ണ​വും പ​രി​പാ​ല​ന​ച്ചെ​ല​വി​ലെ വ​ർ​ധ​ന​വും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ​ക്ഷി​പ്പ​നി​യും കാ​ര​ണം അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ താ​റാ​വു​കൃ​ഷി നാ​ടു​ക​ട​ക്കു​ന്നു. വെ​ച്ചൂ​ർ, ത​ല​യാ​ഴം, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര തു​ട​ങ്ങി അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി സ​ജീ​വ​മാ​യി ന​ട​ന്നു​വ​ന്ന താ​റാ​വു​കൃ​ഷി​യാ​ണ് പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മാ​റു​ന്ന​ത്. വെ​ച്ചൂ​ർ, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര കു​മ​ര​കം തു​ട​ങ്ങി​യ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 500 മു​ത​ൽ 10,000 താ​റാ​വു​ക​ളെ​വ​രെ വ​ള​ർ​ത്തു​ന്ന താ​റാ​വു​ക​ർ​ഷ​ക​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ടി​ക്ക​ടി​വ​രു​ന്ന പ​ക്ഷി​പ്പ​നി​യും വേ​മ്പ​നാ​ട്ടു​കാ​യ​ലും ഇ​ട​യാ​റു​ക​ളും നാ​ട്ടു​തോ​ടു​ക​ളും മ​ലി​ന​മാ​കു​ന്ന​തും താ​റാ​വു​ക​ളി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​തും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ക​ർ​ഷ​ക​ർ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു താ​റാ​വു​കൃ​ഷി മാ​റ്റു​ന്ന​ത്. ഇ​തു​മൂ​ലം പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ നാ​ട​ൻ​താ​റാ​വു​മു​ട്ട നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ കി​ട്ടാ​ത്ത സ്ഥി​തി​യാ​യി. മു​ട്ട​ക്ഷാ​മം മൂ​ലം12 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന താ​റാ​വു​മു​ട്ട​യ്ക്ക് 14, 15 രൂ​പ​വ​രെ വി​ല​യേ​റു​ന്നു. താ​റാ​വു ക​ർ​ഷ​ക​ർ ഏ​റ്റ​വും നേ​ട്ട​മു​ണ്ടാ​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ഉ​ത്സ​വ​കാ​ല​ത്ത് ഇ​ക്കു​റി നാ​ട​ൻ പൂ​വ​ൻ താ​റാ​വു​ക​ളെ കി​ട്ടാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​റെ അ​ല​യേ​ണ്ടി​വ​രും. മു​ൻ​കാ​ല​ങ്ങ​ളി​ൽ കൊ​യ്ത്തു​ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ വ​ലി​യ തു​ക…

Read More

മോ​ര്‍​ഫ് ചെ​യ്ത് ഫോ​ട്ടോ​സ് പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡിപ്പിച്ചു; യു​വാ​വി​ന് 26 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

അ​ടൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നു 26 വ​ര്‍​ഷം ക​ഠി​ന ത​ട​വും 32,000 രൂ​പ പി​ഴ​യും. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്കു ന​ല്‍​കാ​നും കോ​ട​തി നി​ര്‍​ദേശി​ച്ചു. അ​ട​യ്ക്കാ​ത്ത​പ​ക്ഷം ര​ണ്ട​ര​വ​ര്‍​ഷം​കൂ​ടി ക​ഠി​നത​ട​വ് അ​നു​ഭ​വി​ക്ക​ണം.​ഏ​നാ​ദി​മം​ഗ​ലം ചാ​ങ്കൂ​ര്‍ ക​ണ്ട​ത്തി​ല്‍ പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ജി​ത്തി​നെ​യാ​ണ് അ​ടൂ​ര്‍ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ര്‍​ഗീ​സ് ശി​ക്ഷി​ച്ച​ത്. 2021 ഓ​ക്ടോ​ബ​റി​ല്‍ ഇ​ന്‍​സ്റ്റ​ഗ്രം വ​ഴി അ​തി​ജീ​വി​തയെ പ​രി​ച​യ​പ്പെ​ടു​ക​യും തു​ട​ര്‍​ന്നു നി​ര​ന്ത​രം സ​ന്ദേ​ശമ​യ​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്ര​ലോ​ഭി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നു മാ​താ​വ് വി​ദേ​ശ​ത്ത് ജോ​ലി തേ​ടി​പ്പോ​യ​തി​നാ​ല്‍ അ​തി​ജീ​വി​ത മു​ത്ത​ച്ഛ​ന്‍റെ​യും മു​ത്ത​ശി​യു​ടെ​യും സം​ര​ക്ഷ​ണ​യി​ല്‍ ആ​യി​രു​ന്നു. 2022 ജ​നു​വ​രി മൂ​ന്നി​നു പെ​ണ്‍​കു​ട്ടി​യു​ടെ കി​ട​പ്പു​മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മോ​ര്‍​ഫ് ചെ​യ്തു ഫോ​ട്ടോ​സ് പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ര​ണ്ടു​ദി​വ​സം കൂ​ടെ താ​മ​സി​പ്പി​ച്ച് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണു കേ​സ്. തു​ട​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​രു​ടെ​യും കൈ​യി​ല്‍ നി​ന്നു പ​ണ​വും വാ​ങ്ങി​. മു​ത്ത​ശി​യു​ടെ സ്വ​ര്‍​ണ മാ​ല​യും…

Read More

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത റോ​ഡി​ൽ കാ​ർ ക​യ​റ്റി; ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ത​ട​ഞ്ഞ്‌​വെ​ച്ച് നാ​ട്ടു​കാ​ർ; സ്വ​ർ​ണ​മാ​ല ന​ൽ​കി ത​ടി​യൂ​രി മെ​മ്പ​ർ

മൂ​ല​മ​റ്റം: റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ് ഇ​തി​ലെ കാ​ർ ഓ​ടി​ച്ച ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വെ​ട്ടി​ലാ​യി. കോ​ണ്‍​ക്രീ​റ്റി​നു മു​ക​ളി​ലൂ​ടെ കാ​റു​മാ​യി പോ​യ ബ്ലോ​ക്ക് മെം​ബ​റെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു വ​ച്ചു. ചോ​റ്റു​പാ​റ മു​ത​ൽ ഉ​ളു​പ്പൂ​ണി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. നി​ർ​മാ​ണം തു​ട​ങ്ങി​യ സ്ഥ​ല​ത്ത് വ​ഴി ബ്ലോ​ക്ക് ചെ​യ്തി​രു​ന്നെ​ങ്കി​ലും മെം​ബ​ർ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ണു വാ​ഹ​നം ക​യ​റ്റി​യ​ത്. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്നു 50 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി വ​രു​ന്ന​ത്.മെം​ബ​റെ ത​ട​ഞ്ഞുവ​ച്ച് നാ​ട്ടു​കാ​ർ കൈ​യേ​റ്റം ചെ​യ്യു​മെ​ന്ന അ​വ​സ്ഥ എ​ത്തി​യ​പ്പോ​ഴേ​യ്ക്കും വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. റോ​ഡ് ന​ശി​പ്പി​ച്ച​തി​ന് മെം​ബ​ർ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്ക​ണ​മെ​ന്നാ​യി നാ​ട്ടു​കാ​ർ. തു​ട​ർ​ന്നു ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ കേ​സ് എ​ടു​ക്കു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ 40,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കാ​മെ​ന്ന് മെം​ബ​ർ സ​മ്മ​തി​ച്ചു. കൈ​വ​ശം പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ്വ​ർ​ണ മാ​ല ഊ​രി​ക്കൊ​ടു​ത്ത് മെം​ബ​ർ…

Read More

നാ​​ളെ കു​​രു​​ത്തോ​​ല തി​​രു​​നാ​​ള്‍; ഇ​​നി വ​​ലി​​യ ആ​​ഴ്ച​​യി​​ലേ​​ക്ക്

കോ​​ട്ട​​യം: നാ​​ളെ ഓ​​ശാ​​ന​​ത്തി​​രു​​നാ​​ള്‍. വി​​ശ്വാ​​സി​​ക​​ള്‍​ക്ക് വ​​ലി​​യ നോ​​മ്പി​​ലെ വ​​ലി​​യ ആ​​ഴ്ച​​യി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ദി​​ന​​മാ​​ണ് ഓ​​ശാ​​ന ഞാ​​യ​​ര്‍. യേ​​ശു​​വി​​ന്‍റെ രാ​​ജ​​കീ​​യ ജ​​റു​​സ​​ലേം പ്ര​​വേ​​ശ​​ന​​ത്തെ അ​​നു​​സ്മ​​രി​​ച്ച് നാ​​ളെ ആ​​ശീ​​ര്‍​വ​​ദി​​ക്ക​​പ്പെ​​ട്ട കു​​രു​​ത്തോ​​ല​​ക​​ളേ​​ന്തി ഓ​​ശാ​​ന​​ഗീ​​ത​​ങ്ങ​​ള്‍ ആ​​ല​​പി​​ച്ച് വി​​ശ്വാ​​സി​​ക​​ള്‍ പ്ര​​ദ​​ക്ഷി​​ണ​​മാ​​യി ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കും. കേ​​ര​​ള​​ത്തി​​ലെ വി​​ശ്വാ​​സി​​ക​​ള്‍​ക്ക് ഇ​​ത് കു​​രു​​ത്തോ​​ല​​ത്തി​​രു​​നാ​​ളാ​​ണ്. ഇ​​ളം തെ​​ങ്ങോ​​ല​​ക​​ള്‍ കൈ​​ക​​ളി​​ലേ​​ന്തിയുള്ള ഓശാന യാചരണത്തിനു ശേഷം അ​​വ വീ​​ടു​​ക​​ളി​​ല്‍ പ്ര​​തി​​ഷ്ഠി​​ക്കു​​മ്പോ​​ള്‍ അ​​ത് സു​​ര​​ക്ഷ​​യു​​ടെ ക​​രു​​ത​​ലാ​​യി മാ​​റും. പ്രാ​​ര്‍​ഥ​​ന​​യും ഉ​​പ​​വാ​​സ​​വും തീ​​ര്‍​ഥാ​​ട​​ന​​വു​​മാ​​യി വി​​ശ്വാ​​സി​​ക​​ള്‍ പീ​​ഡാ​​നു​​ഭ​​വ​​വാ​​ര​​ത്തി​​ന്‍റെ വിശുദ്ധാനുഭവത്തി​​ലേ​​ക്കു ക​​ട​​ക്കും. പെ​​സ​​ഹാ​​വ്യാ​​ഴം, ദുഃ​​ഖ​​വെ​​ള്ളി, ദുഃ​​ഖ​​ശ​​നി ദി​​ന​​ങ്ങ​​ളി​​ലെ സ​​ഹ​​നാ​​നു​​ഭ​​വ​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം തി​​രു​​വു​​ത്ഥാ​​ന​​ത്തി​​ന്‍റെ പു​​ണ്യ​​ദി​​ന​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​യാ​​ണ​​ത്തി​​ലാ​​ണ് ക്രൈ​​സ്ത​​വ​​ര്‍.

Read More

കോടതി നടപടികൾക്കിടെ ജ​ഡ്ജി​യു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മം; കഞ്ചാവ് കേസിലെ പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി

മ​ഞ്ചേ​രി: കോ​ട​തി ന​ട​പ​ടി​ക​ള്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കെ ജ​ഡ്ജി​യു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യു​ടെ ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി. മ​ല​പ്പു​റം പോ​ലീ​സ് 2020ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി ഷാ​ഹു​ല്‍​ഹ​മീ​ദി​ന്‍റെ ജാ​മ്യ​മാ​ണ് മ​ഞ്ചേ​രി എ​ന്‍​ഡി​പി​എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി റ​ദ്ദ് ചെ​യ്ത​ത്. 318 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ല്‍ 12 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ഷാ​ഹു​ല്‍ ഹ​മീ​ദ്. ഇ​യാ​ള്‍​ക്ക് കോ​ട​തി നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. മ​റ്റൊ​രു കേ​സി​ല്‍ കോ​ട​തി ന​ട​പ​ടി​ക​ള്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കെ ഷാ​ഹു​ല്‍ ഹ​മീ​ദ് ജ​ന​ല്‍ വ​ഴി ജ​ഡ്ജി എം.​പി. ജ​യ​രാ​ജി​ന്‍റെ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പോ​ലീ​സാ​ണ് മൊ​ബൈ​ല്‍​ഫോ​ണ്‍ പി​ടി​കൂ​ടി കോ​ട​തി​യെ ഏ​ല്‍​പ്പി​ച്ച​ത്. പി​ടി​കൂ​ടി​യ മൊ​ബൈ​ല്‍​ഫോ​ണ്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി മ​ഞ്ചേ​രി പോ​ലീ​സി​ന് കൈ​മാ​റി. ഇ​തോ​ടൊ​പ്പം അ​നു​വ​ദി​ച്ച ജാ​മ്യം റ​ദ്ദ് ചെ​യ്ത് പ്ര​തി​യെ മ​ഞ്ചേ​രി സ്‌​പെ​ഷ​ല്‍ സ​ബ്ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Read More