മട്ടന്നൂർ: കാലിൽകെട്ടി കടത്താൻ ശ്രമിച്ച ഒന്നരക്കിലോയോളം സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ ഒരാളെ കസ്റ്റംസ് പിടികൂടി. വയനാട് സ്വദേശി മുഹമ്മദ് സലീൽ നിന്നാണ് 73 ലക്ഷം വരുന്ന സ്വർണം പിടികൂടിയത്. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു വയനാട് സ്വദേശി മുഹമ്മദ് സലീൽ. കസ്റ്റംസ് ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മുഹമ്മദ് സലീൽ ധരിച്ച പാന്റിനുള്ളിൽ കാൽമുട്ടിന് തൊട്ട് താഴെയായി ഓരോ കാലിലും സംയുക്ത രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിൽ നിന്ന് 1338 ഗ്രാം 24 കാരറ്റ് സ്വർണം വേർതിരിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് 73,18,860 രൂപ വരും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയകാന്ത്, സൂപ്രണ്ടുമാരായ കെ.ബിന്ദു, അജിത് കുമാർ, ഇൻസ്പെക്ടർമാരായ പങ്കജ്, നിശാന്ത്, അശ്വിന, രാജീവ്, ഹെഡ് ഹവിൽദാർ തോമസ് സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
Read MoreCategory: Edition News
രണ്ടെണ്ണം അടിച്ചപ്പോൾ അറിയാതെ വിളിച്ചു പോയതാ സാറേ; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബുണ്ടെന്നു ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോൺ വിളിച്ച് ഭീഷണി മുഴക്കിയാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലുവയലിലെ എ.റിയാസി (29)നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടോടെയാണ് പോലീസ് കൺട്രോൾ റൂമിൽ ഫോൺ ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സ്റ്റേഷനിലെത്തിയ വണ്ടികളും പരിശോധന നടത്തി.വിളിച്ച ഫോൺ നന്പർ സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റിയാസ് അറസ്റ്റിലാകുന്നത്. ഫോൺ വിളിക്കുമ്പോൾ റിയാസ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ സിറ്റിയിലെ ബഷീറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു സിം. ബഷീറിനെ ചോദ്യം ചെയ്തപ്പോഴാണ് റിയാസാണ് ഫോൺ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. ഫോൺ വിളിച്ചത് സ്വബോധത്തോടെയല്ലെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.
Read Moreനിയമസഭയിലേക്ക് മത്സരിക്കാനാണ് താത്പര്യമെങ്കിൽ പത്രക്കാരോട് അല്ല, പാർട്ടിയോട് പറയണം; തരൂരിനെതിരെ ഹസൻ
തിരുവനന്തപുരം: ശശി തരൂർ എംപിക്ക് എതിരെ വിമർശനവുമായി യുഡിഎഫ് കൺവീനർ എം. എം. ഹസൻ. നിയമസഭയിലേക്ക് മത്സരിക്കാനാണ് ആഗ്രഹമെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് ഹസൻ രംഗത്തുവന്നത്. നിയമസഭയിലേക്ക് മത്സരിക്കാനാണ് താത്പര്യമെങ്കിൽ തരൂർ അത് പാർട്ടി നേതൃത്വത്തെ അറിയിക്കണമെന്നും അല്ലാതെ പത്രക്കാരോടല്ല പറയേണ്ടത് എന്നും ഹസൻ പറഞ്ഞു. സ്വന്തം നിലയിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ കോൺഗ്രസ് പാർട്ടിയിൽ ആർക്കും അധികാരമില്ലെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, നിയമസഭയിലേക്ക് മത്സരിക്കാനാണ് ആഗ്രഹമെന്ന് ശശി തരൂർ അറിയിച്ചിരുന്നു. കേരളത്തില്‍ സജീവമാകണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയുമെന്നാണ് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
Read Moreലഹരിക്കേസുകളില്‍ വീണ്ടും പിടിക്കപ്പെട്ടാല്‍ പണിപാളും; ആ പേരുകൾ ലിസ്റ്റാക്കി എക്സൈസ്
കൊച്ചി: ലഹരിക്കേസില്‍ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഇനി പണിപാളും. കരുതല്‍ തടങ്കലാകും ഇത്തരക്കാരെ ഇനി കാത്തിരിക്കുക. പ്രിവന്‍ഷന്‍ ഒഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇന്‍ നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റാന്‍സസ് ആക്ട്(പിറ്റ് എന്‍ഡിപിഎസ് ആക്ട്) പ്രകാരം ഇതു നടപ്പിലാക്കാനാണ് എക്സൈസ് ആലോചിക്കുന്നത്. കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കാപ്പ മാതൃകയിലുള്ള നിയമമനുസരിച്ചുള്ള നടപടക്ക് അധികൃതരൊരുങ്ങുന്നത്. നിയമം നടപ്പിലാകുന്നതോടെ വീണ്ടും മയക്കുമരുന്ന് കേസുകളില്‍ പ്രതിയാകുന്നവരെ ഒരുവര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനാകും. മയക്കുമരുന്ന് കേസുകളില്‍ പിടിയിലാകുന്നവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന ആക്ഷേപം മാറ്റാനും നിയമം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ലഹരിക്കേസുകളില്‍ പതിവായി പിടിയിലാകുന്നവരുടെ വിവരങ്ങള്‍ എക്സൈസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. 2022 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഷീറ്റില്‍ 2,199 പേരാണ് കുറ്റം ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ എക്സൈസിന് സ്ഥിരം വട്ടംചുറ്റിക്കുന്ന 72 പേരുടെ പട്ടിക തയ്യാറാക്കി…
Read Moreപ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം; ആശങ്ക വേണ്ട; മെട്രോ തൂണുകൾക്ക് ബലക്ഷയമില്ലെന്ന് കെഎംആർഎൽ
കൊച്ചി: ആലുവ മെട്രോ സ്റ്റേഷനും പുളിഞ്ചോടിനും ഇടയിലുള്ള പില്ലർ നന്പർ 44 ന് ബലക്ഷയം ഉണ്ടെന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). തൂണിന്റെ പുറം ഭാഗത്ത് വിള്ളൽ രൂപപ്പെട്ടത് ആറ് മാസം മുൻപേ ശ്രദ്ധയിൽപ്പെട്ടതാണ്. തുടർന്ന് കെഎംആർഎല്ലിന്റെ സിവിൽ എൻജിനീയറിംഗ് വിഭാഗം വിശദമായ പരിശോധന നടത്തി. പ്ലാസ്റ്ററിംഗ് ഘട്ടത്തിലെ ലവൽ വ്യത്യാസമാണിതെന്നും വിള്ളലല്ലെന്നും കെഎംആർഎൽ വിശദീകരിച്ചു. വളയ രൂപത്തിലുള്ള ഇരുന്പ് ചട്ട ഉപയോഗിച്ചാണ് നിർമാണ ഘട്ടത്തിൽ പ്ലാസ്റ്ററിംഗ് ജോലികൾ ചെയ്തത്. രണ്ട് റിംഗുകൾ കൂട്ടിചേർത്തപ്പോൾ ഇടയിലുണ്ടായ വിടവാണ് ഇപ്പോൾ വിള്ളൽ എന്ന നിലയിൽ തോന്നിക്കുന്നതെന്നും കഐംആർഎൽ പറഞ്ഞു. പ്ലാസ്റ്ററിംഗിലെ വിടവ് ഉടൻ പരിഹരിക്കും. മെട്രോയുടെ ഒരു തൂണുകൾക്കും നിലവിൽ ബലക്ഷയമില്ലെന്നും കെഎംആർഎൽ വ്യക്തമാക്കി. 44 നന്പർ പില്ലറിൽ യാതൊരു അറ്റകുറ്റപ്പണിയുടെയും ആവശ്യമില്ലെന്നാണ് മെട്രോ കന്പനി വിശദീകരിക്കുന്നത്. ഇതേ…
Read Moreസ്വാമി ശരണം… എരുമേലിക്ക് ഇന്ന് ആഘോഷരാവ്; നാളെ ഭക്തിയുടെ നിറവിൽ പേട്ടതുള്ളല്‍
എരുമേലി: ഉത്സവത്തിമിര്‍പ്പിലാണ് എരുമേലി. ലോകത്ത് എവിടെ ചെന്നാലും എരുമേലിയുടെ പെരുമ പറയാൻ ആയിരം നാവുണ്ടാകും. അതിന്റെ കാരണമാണ് പേട്ടതുള്ളലും ചന്ദനക്കുടവും. രണ്ടും ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം. ഒന്ന് രാത്രിയുടെ സൗന്ദര്യവും മറ്റൊന്ന് പകലിന്റെ ഭക്തിയും. ഇന്ന് രാത്രിയില്‍ വര്‍ണ വൈവിധ്യവും കലാമികവുകളും സംഗമിക്കുന്ന ചന്ദനക്കുട ആഘോഷം നാടിന്റെ മതേതര സൗന്ദര്യമായി നിറയുമ്പോള്‍ നാളെ പകല്‍ പേട്ടതുള്ളലിന്റെ തീഷ്ണമായ ഭക്തി ഐതിഹ്യ സ്മരണയായി മാറും. വന്‍ തീര്ഥാടകത്തിരക്കിലാണ് എരുമേലി. ചന്ദനക്കുടവും പേട്ടതുള്ളലും കാണാന്‍ ജനക്കൂട്ടം എത്തുമെന്നത് മുന്‍നിര്‍ത്തി ഗതാഗത ക്രമീകരണങ്ങള്‍ ഉള്‍പ്പടെ വിപുലമായ സുരക്ഷാനിയന്ത്രണങ്ങളാണ് പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11ന് താലൂക്കില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷം ആരവങ്ങളില്ലാതെ ചടങ്ങ് മാത്രമായിരുന്നു ശബരിമല സീസണ്. നൈനാര്‍ മസ്ജിദില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. എംപി, എംഎല്‍എ, ജില്ലാ കളക്ടര്‍മാര്‍, എസ് പി ഉള്‍പ്പടെ…
Read Moreവീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം; 11 പേര്‍ക്കു കടിയേറ്റു; അഞ്ച് ആടുകളെ നായ്ക്കള്‍ കടിച്ചുകൊന്നു
ഗാന്ധിനഗര്‍/അയര്‍ക്കുന്നം: വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം. ഇന്നലെ രണ്ടിടങ്ങളിലായി നായ്ക്കളുടെ ആക്രമണത്തില്‍ 11 പേര്‍ക്കു കടിയേറ്റു. ഇറഞ്ഞാലില് തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഉള്‍പ്പെടെ ഏഴു പേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെയാണ് ഇറഞ്ഞാല്‍ ചായക്കട ഭാഗത്ത് തെരുവുനായയുടെ ആക്രമണം. നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. നായ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അഞ്ചു വയസുകാരന് ധ്യാന്‍ ഗിരീഷ്, പാറമ്പുഴ മൈലാടുംപാറ സൂസന് അനിയന് (58), ഇതര സംസ്ഥാനക്കാരനും നട്ടാശേരിയില്‍ താമസക്കാരനുമായ അഷ്ബുള് (27), നട്ടാശേരി സ്വദേശികളായ ജനാര്ദനന്(65), ഗോപാലകൃഷ്ണന് നായര്‍ (68), സോമശേഖരന്‍(70), പ്രദേശവാസികളായ ഏലമ്മ എന്നിവര്‍ക്കാണു കടിയേറ്റത്. വിജയപുരം പഞ്ചായത്ത് ഒന്ന്, 19 വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്കാണു കടിയേറ്റത്. ധ്യാനിന്റെ നെഞ്ചിലും കൈയിലും മുറിവുണ്ട്. മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. നായയുടെ കടിയേറ്റവരില്‍ അഞ്ചു പേര്‍ക്കു കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നും പ്രതിരോധ കുത്തിവയ്പ് ലഭിച്ചു. രണ്ടു പേരെ ജില്ലാ…
Read Moreസിപിഎം നേതാവിന്റെ പേരിലുള്ള വാഹനത്തിൽ നിരോധിത പുകയിലക്കടത്ത്; നേതാവിന്റെ വിശദീകരണവും തെളിവും പൊളിയുന്നു…
കൊല്ലം: കരുനാഗപ്പള്ളിയില്‍ സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ആലപ്പുഴ നഗരസഭാ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ.ഷാനവാസിനെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കും. വാഹനം വാടകയ്ക്ക് നല്‍കിയതാണെന്ന ഷാനവാസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാര്‍ട്ടി നിലപാട്. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനിടയില്‍ ഉയര്‍ന്നു വന്ന വിഷയം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് വൈകിട്ട് അടിയന്തര ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മറ്റിയും ഇന്ന് യോഗം ചേരും. ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്ടു ലോറികളിലായി കടത്തുകയായിരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന പാന്‍മസാലകള്‍ പിടികൂടിയത്. ഇതില്‍ കെല് 04 എടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. എന്നാല്‍ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വാദം. ഇതിന്റെ കരാര്‍…
Read Moreമദ്യം കഴിച്ച് യുവാക്കള്‍ ഗുരുതരാവസ്ഥയിലായ സംഭവം; മദ്യത്തില്‍ കീടനാശിനി കലര്‍ന്നെന്നു സംശയം; കുപ്പി ലഭിച്ചത് വഴിയില്‍നിന്ന്
ഇടുക്കി: അടിമാലി അപ്സരക്കുന്നില്‍ വഴിയില്‍നിന്നു ലഭിച്ച മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ വഴിത്തിരിവ്. ഇവര്‍ കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതാകാം അപകടത്തിനു കാരണമെന്നാണ് നിഗമനം. സംഭവത്തിൽ പോലീസും എക്സൈസും വിശദമായ അന്വേഷണം ആരംഭിച്ചു. ലഭിച്ച മദ്യം വ്യാജനാണോ വിദേശ മദ്യശാലകളില്‍നിന്നു വാങ്ങിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. മദ്യം നല്കിയ അപ്സരക്കുന്ന് സ്വദേശി സുധീഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മദ്യം വഴിയില്‍നിന്നാണ് ലഭിച്ചതെന്ന മൊഴിയില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പോലീസ് പറഞ്ഞു. മദ്യസാമ്പിള്‍ പരിശോധനയ്ക്കായി എക്സൈസ് സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം മദ്യക്കുപ്പി കത്തിച്ചു കളഞ്ഞതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. മദ്യം കഴിച്ച കീരിത്തോട് മടപ്പറമ്പില്‍ മനോജ് (മനു-28), അടിമാലി പടയാട്ടില്‍ കുഞ്ഞുമോന് (40), പുത്തന്‍പറമ്പില്‍ അനു (38) എന്നിവര്‍…
Read Moreലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ലോറിയിൽ കുരുങ്ങിയ ബൈക്കിനെ 200 മീറ്റർ വലിച്ചിഴച്ചു ; അപകടത്തിൽ ബൈക്ക് കത്തി നശിച്ചു
തിരുവനന്തപുരം: തിരുവല്ലത്ത് മീൻ കയറ്റിവന്ന ലോറി ബൈക്കിലിടിച്ച് ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു. 200 മീറ്ററോളം ദൂരം യുവാവിനെ ലോറി വലിച്ചിഴച്ച് കൊണ്ട് പോയി. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയിൽ താമസിക്കുന്ന ഫാരിസ് ഖാൻ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടോടെ തിരുവല്ലത്തായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്തുനിന്നു തിരുവല്ലം ഭാഗത്തേക്ക് വരികയായിരുന്ന ഫാരിസ് സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ നിന്നെത്തിയ മീൻ കയറ്റിവന്ന ലോറി ഇടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്ക് ലോറിയിൽ കുടുങ്ങി 200 മീറ്ററോളം ദൂരം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട ് പോയി. ഇതേ തുടർന്ന് ബൈക്കിന് തീ പിടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. തിരുവല്ലം പ്രദേശത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. റോഡ് നിർമാണത്തിലെ അപാകതകളാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. തിരുവല്ലം…
Read More