ലോ​റി​ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ലോ​റി​യി​ൽ കു​രു​ങ്ങി​യ ബൈ​ക്കിനെ 200 മീ​റ്റ​ർ വ​ലി​ച്ചിഴച്ചു ; അപകടത്തിൽ ബൈക്ക് കത്തി നശിച്ചു


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്ത് മീ​ൻ ക​യ​റ്റി​വ​ന്ന ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്കി​ന് തീ​പി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. 200 മീ​റ്റ​റോ​ളം ദൂ​രം യു​വാ​വി​നെ ലോ​റി വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ട് പോ​യി. വി​ഴി​ഞ്ഞം ടൗ​ണ്‍​ഷി​പ്പ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഫാ​രി​സ് ഖാ​ൻ (25) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ടോടെ ​തി​രു​വ​ല്ല​ത്താ​യി​രു​ന്നു അ​പ​ക​ടം. വി​ഴി​ഞ്ഞം ഭാ​ഗ​ത്തുനി​ന്നു തി​രു​വ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഫാ​രി​സ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ മീ​ൻ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബൈ​ക്ക് ലോ​റി​യി​ൽ കു​ടു​ങ്ങി 200 മീ​റ്റ​റോ​ളം ദൂ​രം യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ട ് പോ​യി. ഇ​തേ തു​ട​ർ​ന്ന് ബൈ​ക്കി​ന് തീ ​പി​ടി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫാ​രി​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ലം പ്ര​ദേ​ശ​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. തി​രു​വ​ല്ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ഫാ​രി​സി​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ക്കും.

Related posts

Leave a Comment