പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ദീർഘ ദൂര സർവീസ് നടത്തുന്ന കെ സ്വിഫ്റ്റ് ബസുകളിൽ പണം വെട്ടിപ്പ്. പരിശോധകർ ഇത് കണ്ടെത്തിയതിനെ തുടർന്ന് 35 ജീവനക്കാർക്ക് പിഴ ശിക്ഷ വിധിച്ചു. ആദ്യത്തെ വീഴ്ചയായതിനാൽ മൃദുസമീപനമാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും ആവർത്തിച്ചാൽ ഗുരുതരമായ നടപടികളിലേയ്ക്ക് നീങ്ങുമെന്നും മുന്നറിയിപ്പ്. ആഡംബര സർവീസുകളായ കെ സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർമാർക്കാണ് പിഴ ഒടുക്കാൻ നിർദ്ദേശം. ഇവരുടെ വേതനത്തിൽ നിന്നും മൂന്ന് ഗഡുക്കളായി പിഴ തുക ഈടാക്കും. യാത്രാക്കൂലി വാങ്ങിയിട്ട് ടിക്കറ്റ് നല്‍കാതിരിക്കുക, ടിക്കറ്റ് ചാർജ് വാങ്ങുകയോ ടിക്കറ്റ് നല്‍കുകയോ ചെയ്യാതെ സൗജന്യ യാത്ര അനുവദിക്കുക, ചെറിയ ദൂരത്തിന്റെ ടിക്കറ്റ് നല്‍കിയിട്ട് അധിക ദൂരം യാത്ര ചെയ്യാൻ അനുവദിക്കുക, ലഗേജ് ചാർജ് ഈടാക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഡ്രൈവർ കം കണ്ടക്ടർമാർ ചെയ്തിരിക്കുന്നത്. 500 രൂപ മുതൽ 7500 രൂപ വരെയാണ് ഓരോരുത്തർക്കും പിഴ.35 പേരിൽമറ്റുള്ളവർക്ക് 1000 രൂപ…
Read MoreCategory: Edition News
20 ലക്ഷം ഡെപ്പോസിറ്റ് വാങ്ങി ‘ഭീമന്മാർ’ക്ക് മോചനം; ഇന്ന് രാത്രി ചുരം കയറും; പതിനൊന്നു മുതൽ അഞ്ചുവരെയാണ് ചുരം കയറാൻ അനുമതി
താമരശേരി: ചുരം കയറാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി അടിവാരത്തെ റോഡരികിൽ നിർത്തിയിടേണ്ടി വന്ന ഭീമൻ ട്രെയിലറുകൾ ഇന്ന് രാത്രി പതിനൊന്നിന്് ചുരം കയറി തുടങ്ങും. നെസ് ലേ കമ്പനിക്കു പാൽപ്പൊടിയും മറ്റും നിർമിക്കാന്‍ കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്ത കൂറ്റന്‍ യന്ത്രങ്ങളുമായി ചെന്നെെയിൽനിന്ന് കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട ട്രെയിലറുകള്സെപ്റ്റംബർ പത്തിനാണ് താമരശേരിക്ക് അടുത്ത് ദേശീയപാതയില്‍ പുല്ലാഞ്ഞിമേട്ടിലും എലോക്കരയിലുമായി തടഞ്ഞിട്ടത്. പിന്നീട് അടിവാരം ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ട്രെയിലറുകള്‍ മാറ്റുകയായിരുന്നു.ട്രെയിലറുകള്‍ ചുരത്തിലുടെ പോയാല്‍ വളവുകളില്‍ അടിതട്ടി റോഡില്‍ കുടുങ്ങി ഗതാഗതം സ്തംഭിക്കുന്നതും മരക്കൊമ്പുകളില്‍ ഉടക്കിയുണ്ടാകുന്ന ഗതാഗത തടസവും കരുതിയാണ് ട്രെയിലറുകൾക്ക് ചുരം വഴി പോകാനുള്ള അനുമതി നിഷേധിച്ചത്. കർണാടകയിലേയ്ക്ക് കടന്നുപോകാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ്. ചുരത്തിലൂടെ തന്നെ പോകാന്‍ ട്രെയിലറിലെ ചരക്കുനീക്കത്തിന് കരാറെടുത്ത അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരം പോലീസ്,…
Read More‘നിങ്ങളുടെ മാലിന്യം വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകു’… പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണവുമായി മലേഷ്യന്‍ സ്വാമിമാർ
ശബരിമല: പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ അയ്യപ്പഭക്തന്മാര്ക്കിടയില് ബോധവല്‍ക്കരണവുമായി മലേഷ്യന്‍ സ്വാമിമാര്‍. ഗുരുസ്വാമിയായ ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ തമിഴ് വംശജരായ മലേഷ്യന്‍ പൗരന്മാരായ അയ്യപ്പഭക്തരുടെ സംഘമാണ് പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ ഇന്നലെ സന്നിധാനത്ത് ലഘുലേഖകളുമായി ബോധവല്‍ക്കരണം നടത്തിയത്. പ്രഫഷണലുകളും വിദ്യാര്‍ഥികളും അടങ്ങുന്നവരാണ് സംഘത്തിലുളളത്. പലരും പതിറ്റാണ്ടിലേറെയായി എല്ലാവര്‍ഷവും ശബരിമലയിലെത്തുന്നവരാണ്. രണ്ടുതലമുറ മുമ്പേ തമിഴ്നാട്ടില്‍ നിന്ന് മലേഷ്യയിലേക്കു കുടിയേറിവരുടെ പിന്മുറക്കാരാണിവര്. ‘നിങ്ങളുടെ മാലിന്യം വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകു’ എന്നെഴുതിയ ബാനറുകളുമായി പച്ചനിറത്തിലുള്ള ജാക്കറ്റും അണിഞ്ഞ് സംഘമായാണ് മലേഷ്യന്‍ സ്വാമിമാര്‍ ബോധവല്‍ക്കരണം നടത്തുന്നത്.
Read Moreശീലം മറ്റാൻ മന്ത്രി ഇടപെട്ടു ..! ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് പിറ്റേന്ന് വെട്ടിപ്പൊളിച്ച് വാട്ടര്‍ അതോറിറ്റി; കോൺക്രീറ്റ് ചെയ്തു നൽകണമെന്ന് മന്ത്രി
ചിങ്ങവനം: പന്നിമറ്റത്ത് ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് പിറ്റേന്നുതന്നെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വെട്ടിപ്പൊളിച്ചതായി നാട്ടുകാരുടെ പരാതി. പന്നിമറ്റം- പരുത്തുംപാറ റോഡില്‍ പന്നിമറ്റം കവലയ്ക്ക് സമീപമാണ് റോഡ് വെട്ടിപ്പൊളിച്ചത്. തകര്‍ന്ന് കിടന്ന റോഡ് നാളുകള്‍ക്ക് ശേഷമാണ് ടാര്‍ ചെയ്തത്. റോഡ് വെട്ടിപ്പൊളിക്കുന്നത് കണ്ടു നാട്ടുകാര്‍ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ജീവനക്കാര്‍ പണി തുടര്‍ന്നു. നാട്ടുകാര്‍ ചിത്രീകരിച്ച വീഡിയോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഫേസ്ബുക്ക് കൂട്ടായ്മയിലും വൈറലായതോടെ സംഭവം വിവാദമായി. ഇതോടെ വാട്ടര്‍ അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തി.കുഴിച്ചസ്ഥലത്ത് ഒരു വീട്ടുകാരുടെ കണക്ഷനുണ്ടെന്നും ടാറിംഗിനുശേഷം ഇവിടെ ലീക്ക് വന്നതാണ് കുഴിക്കാന്‍ കാരണമായതെന്നും പൊതുമരാമത്ത് വകുപ്പിന്റെ അനുവാദത്തോടെയാണ് കുഴിച്ചതെന്നുമാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വിശദീകരിച്ചത്. പ്രശ്നത്തില്‍ ജലസേചന മന്ത്രി ഇടപെടുകയും കുഴിച്ച ഭാഗം അടിയന്തരമായി കോണ്‍ക്രീറ്റ് ചെയ്തു നല്കാന് വാട്ടര്‍ അതോറിറ്റി അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു.
Read Moreമദ്യലഹരിയിൽ ഭാര്യയുടെ വസ്ത്രങ്ങൾ കത്തിക്കാൻ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: ഗാർഹിക തർക്കത്തിനിടെ ഭാര്യയുടെ വസ്ത്രങ്ങൾ കത്തിക്കാൻ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. പാലോട് ഇലവട്ടം നീർപ്പാറ സ്വദേശി അഭിലാഷ് (47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ അഭിലാഷ്, ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കം രൂക്ഷമായതോടെ ഭാര്യയുടെ വസ്ത്രങ്ങൾ വീട്ട്മുറ്റത്ത് കൂട്ടിയിട്ട് കത്തിക്കാൻ അഭിലാഷ് ശ്രമിച്ചു. തീ കത്തിക്കുന്നതിനിടെ അഭിലാഷിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ശരീരത്തിന്റെ 90 ശതമാനം ഭാഗത്തും പൊള്ളലേറ്റ അഭിലാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്തായി; പാർലമെന്റിലേക്ക് അവസരം കിട്ടിയാൽ മത്സരിക്കുമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്
കോട്ടയം: ബഫർ സോണ്‍ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്തായി മാറിയെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളായ കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ ബഫർ സോണായി മാറിയിരിക്കുകയാണെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സമിതി നേരിട്ടു വിവരശേഖരണം നടത്തണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. തന്നോട് ആവശ്യപ്പെട്ടാൽ 10 ദിവസത്തിനകം കൃത്യമായ സർവേ നടത്തി വിവരങ്ങൾ സമർപ്പിക്കാം. കാർബണ്‍ ഫണ്ട് തട്ടിയെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ ഫുഡ് അടിക്കുകയാണ്. ബഫർ സോണ്‍ വിഷയത്തിൽ കേരള കോണ്‍ഗ്രസ്-എം മൗനം വെടിയണം. ജനങ്ങളോട് ഒന്നും മുഖ്യമന്ത്രിയെ കാണുന്പോൾ മറ്റൊന്നും പറയുന്ന നയം മാറ്റണം. ഇടുക്കിയുടെ പ്രതിനിധിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ മന്ത്രി. ഇടുക്കി ജില്ല പൂർണമായും വനമായി മാറാൻ പോകുകയാണ്. മന്ത്രിയെ പിൻവലിക്കാൻ കേരള കോണ്‍ഗ്രസ് തയാറാകണമെന്നും പി.സി.ജോർജ് പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്…
Read Moreടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: തട്ടിച്ചെടുത്തത് ഒരുകോടിയോളം; പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍. തട്ടിപ്പിനായി ടൈറ്റാനിയത്തില്‍ തന്നെ ഇന്റര്‍വ്യൂ നടത്തിയതും അകത്തുള്ളവര്‍ പ്രതികളായതും കേസിന്റെ ഗൗരവം കൂട്ടുന്നുവെന്നും കമ്മീഷണർ പറഞ്ഞു. ടൈറ്റാനിയത്തില്‍ നടന്ന പരിശോധനയിലാണ് നിർണായകമായ തെളിവുകളും രേഖകളും ലഭിച്ചത്. തട്ടിപ്പിന്റെ വ്യാപ്തി അറിഞ്ഞശേഷം അന്വേഷണം പ്രത്യേക സംഘത്തിനു കൈമാറിയേക്കും. പരാതികളുടെ എണ്ണം നോക്കിയായിരിക്കും പ്രത്യേക അന്വേഷണ സംഘം വേണമോ എന്ന് തീരുമാനിക്കുക. ഡിസിപിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. വെഞ്ഞാറമൂട് കേസുള്‍പ്പടെ ഇതുവരെ 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി വന്നുവെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 8 കേസുകള്‍ ആണ്. കേസുമായി ബന്ധപ്പെട്ട് ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലാപ്ടോപ്പിൽ നിന്ന് ലഭിക്കുമെന്നാണ്…
Read Moreകല്ലുവാതുക്കൽ ബിവറേജസിലെ കവർച്ച: മോഷ്ണം പി പി ഇ കിറ്റും മുഖം മൂടിയും ധരിച്ച്; സിസി ടിവി ദൃശ്യം പുറത്ത്
ചാത്തന്നൂർ : കല്ലുവാതുക്കൽ ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണത്തെക്കുറിച്ച് പാരിപ്പള്ളി പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും പ്രതികൾ ഇപ്പോഴും ഇരുട്ടിൽ തന്നെ. പി പി ഇ കിറ്റും മുഖം മൂടിയും ധരിച്ചെത്തിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു ജനൽ പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയത്. ഇന്നലെ രാവിലെ ബിവറേജസ് ഔട്ട്ലറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി അറിഞ്ഞത്.കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 38440 രൂപയും ഒരു കേസ് വിദേശമദ്യവുമാണ് മോഷണം പോയതെന്ന് ജീവനക്കാർ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പാരിപ്പള്ളി പോലീസ് എത്തി സി സി ടി വിയിൽ നടത്തിയ പരിശോധനയിൽ പുലർച്ചെ 1.05ന് കള്ളൻ കയറുകയും ഇരുപത് മിനിറ്റോളം അവിടെ ചെലവഴിച്ചതായും കാണുന്നുണ്ട്. മോഷ്ടാവ് പിപിഇ കിറ്റും ഹാൻഡ് ഗ്ലൗസും ധരിച്ചിരുന്നുവെന്ന് ചിത്രങ്ങളിൽ കാണുന്നുണ്ട് എന്ന് പാരിപ്പള്ളി എസ് എച്ച് ഒ അൽ ജബ്ബാർ പറഞ്ഞു. ഫോറൻസിക് വിദഗ്ധരും സ്ഥലതെത്തി…
Read Moreമുന്നിൽ നിൽക്കുന്നത് അപ്പാപ്പനാണെന്ന് നോക്കിയില്ല; വാക്ക് തർക്കത്തിനിടെ കത്തിക്ക് കുത്തിവീഴ്ത്തി; അജയന് ദാരുണാന്ത്യം
കലവൂർ: വാക്കുത്തർക്കത്തിനിടെ സഹോദരന്റെ മകന്റെ കുത്തേറ്റ് ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ചു. മണ്ണഞ്ചേരി റോഡ് മുക്ക് ബ്യൂട്ടി വെളിക്ക് സമീപം വീരുശേരി വെളിയിൽ അജയ (46)നാണ് മരിച്ചത്. പ്രതി ശ്രീകാന്ത് (22) പോലീസ് പിടിയിലായി.ഇന്നലെ രാത്രി എട്ടോടെ അയൽവാസികളായ അജയനും ശ്രീകാന്തുമായി വാക്കുതർക്കം ഉണ്ടായി. തർക്കം മൂത്ത് ബഹളമായി. ഇതിനിടയിലാണ് അജയന് കുത്തേറ്റത്. ആംബുലൻസ് എത്താൻ വൈകിയതിനാൽ സമീപത്തെ ഓട്ടോറിക്ഷയിൽ ആലപ്പുഴ ജനറൽ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ബ്ലേഡോ കത്തിയോ ഉപയോഗിച്ചാണ് മുറിവേൽപിച്ചതെന്ന് പോലീസ് പറയുന്നു. ശ്രീകാന്ത് നേരത്തെയും അടിപിടി കേസുകളിൽ പ്രതിയാണ്. അജയന്റെ ഭാര്യ രമ്യ. ഏഴാം ക്ലാസ് വിദ്യാർഥിനി ഭാമ ഏക മകളാണ്.
Read Moreഡ്രൈവർക്ക് തലചുറ്റൽ; വിദ്യാർഥികളുമായി പോയ കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി ഹോട്ടൽ ജീവനക്കാരിക്കു ഗുരുതര പരിക്ക്
തൃശൂർ: വടക്കാഞ്ചേരി: വിദ്യാർഥികളുമായി പോയ കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശിനി അണ്ടേങ്കുന്നത്ത് വീട്ടിൽ സരളയ്ക്കാണ് (50) ഗുരുതരമായി പരിക്കേറ്റത്. എരുമപ്പെട്ടി കുണ്ടന്നൂരിൽ ചുങ്കം സെന്ററിൽ ഇന്നുരാവിലെ ഒന്‍പതിനാണ് അപകടം. മലബാർ കോളജ് വിദ്യാർഥികളുമായി പോയ കോളജ് ബസാണ് റോഡരികിലുണ്ടായിരുന്ന പുഷ്പ ഹോട്ടലിലേക്ക് ഇടിച്ചുകയറിയത്. ബസിന്റെ ഡ്രൈവർക്കു തല ചുറ്റിയതാണ് അപകട കാരണം. ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ആരുടെയും നില ഗുരുതരമല്ല. ഇടിയുടെ അഘാതത്തിൽ ബസിന്റെ മുൻഭാഗം ഭാഗികമായും ഹോട്ടലിന്റെ ഒരുഭാഗവും തകർന്നു. ഓടിയെത്തിയ നാട്ടുകാരും, ഓട്ടോ ഡ്രൈവേഴ്സും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവമറിഞ്ഞ് വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ വിദ്യാർഥികളിൽ കുറച്ചുപേരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ…
Read More