ശീലം മറ്റാൻ മന്ത്രി ഇടപെട്ടു ..! ടാ​റിം​ഗ് പൂ​ര്‍ത്തീ​ക​രി​ച്ച റോ​ഡ് പി​റ്റേ​ന്ന്  വെ​ട്ടി​പ്പൊ​ളി​ച്ച് വാ​ട്ട​ര്‍ അ​തോ​റി​റ്റി; കോൺക്രീറ്റ് ചെയ്തു നൽകണമെന്ന് മന്ത്രി

ചി​ങ്ങ​വ​നം: പ​ന്നി​മ​റ്റ​ത്ത് ടാ​റിം​ഗ് പൂ​ര്‍ത്തീ​ക​രി​ച്ച റോ​ഡ് പി​റ്റേ​ന്നു​ത​ന്നെ വാ​ട്ട​ര്‍ അതോ​റി​റ്റി ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ച​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പ​ന്നി​മ​റ്റം- പ​രു​ത്തും​പാ​റ റോ​ഡി​ല്‍ പ​ന്നി​മ​റ്റം ക​വ​ല​യ്ക്ക് സ​മീ​പ​മാ​ണ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​ത്. ത​ക​ര്‍ന്ന് കി​ട​ന്ന റോ​ഡ് നാ​ളു​ക​ള്‍ക്ക് ശേ​ഷ​മാ​ണ് ടാ​ര്‍ ചെ​യ്ത​ത്.

റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത് ക​ണ്ടു നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ര്‍ പ​ണി തു​ട​ര്‍ന്നു. നാ​ട്ടു​കാ​ര്‍ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ഓ​ണ്‍ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലും ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ലും വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി.

ഇ​തോ​ടെ വാ​ട്ട​ര്‍ അ​തോ​റി​റ്റി വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.കു​ഴി​ച്ച​സ്ഥ​ല​ത്ത് ഒ​രു വീ​ട്ടു​കാ​രു​ടെ ക​ണ​ക‌്ഷ​നു​ണ്ടെ​ന്നും ടാ​റിം​ഗി​നു​ശേ​ഷം ഇ​വി​ടെ ലീ​ക്ക് വ​ന്ന​താ​ണ് കു​ഴി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് കു​ഴി​ച്ച​തെ​ന്നു​മാ​ണ് വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ച്ച​ത്.

പ്ര​ശ്‌​ന​ത്തി​ല്‍ ജ​ല​സേ​ച​ന മ​ന്ത്രി ഇ​ട​പെ​ടു​ക​യും കു​ഴി​ച്ച ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി കോ​ണ്‍ക്രീ​റ്റ് ചെ​യ്തു ന​ല്‍കാ​ന്‍ വാ​ട്ട​ര്‍ അതോ​റി​റ്റി അ​ധി​കൃ​ത​രോ​ട് നി​ര്‍ദേ​ശി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment