കോലഞ്ചേരി: മർദനമേറ്റ ബീവറേജസ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. മറ്റക്കാട്ടിൽ എം.പി. പത്രോസിന്റെ മകൻ ഗീവർഗീസാണ് മരണപ്പെട്ടത്. കെഎസ്ബിസി പെരുമ്പാവൂർ ബീവറേജ് ഷോപ്പിലെ ജീവനക്കാരനായ ഗീവർഗീസിനെ കഴിഞ്ഞ 18 ന് പെരുമ്പാവൂർ ബീവറേജ് ഷോപ്പിലെ ഇൻ ചാർജ് പി.പി. സനൽ ഗോഡൗണിൽ വച്ച് ക്രൂരമായി മർദിച്ചിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഗീവർഗീസ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട പെരുമ്പാവൂർ പോലീസ് 294 , 341, 321 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. മർദനത്തിൽ കമിഴ്ന്ന് വീണ ഗീവർഗീസിന് കഴുത്തിനും, നെഞ്ചിനും പരിക്കേറ്റിരുന്നു. ബീവറേജിലെ മറ്റ് ജീവനക്കാരാണ് ഗീവർഗീസിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് മരണകാരണം വ്യക്തമാവുകയുള്ളൂ.…
Read MoreCategory: Edition News
വിഴിഞ്ഞം: ഹിന്ദു ഐക്യവേദി മാർച്ചിനെതിരേ പോലീസ് നോട്ടീസ്; ഡിഐജി നിശാന്തിനി വിഴിഞ്ഞത്ത്, 600 പോലീസുകാരെ നിയോഗിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ പദ്ധതിയെ അനുകൂലിച്ച് ഹിന്ദു ഐക്യവേദി നടത്തുന്ന മാർച്ചിനെതിരെ പോലീസ് നോട്ടീസ് നൽകി. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ സംഘടനയായിരിക്കുമെന്നും അക്രമമുണ്ടായാൽ നേതാക്കൾക്കെതിരെ കേസെടുക്കും എന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകോപനപരമായ പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ച ഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ട് മാർച്ച് നടത്താനാണ് ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നത്. ലത്തീൻ സഭയുടെ സമരത്തെ എതിർത്തുകൊണ്ട് നടത്തുന്ന മാർച്ച് സമരവേദിയിലേക്ക് എത്തിയാൽ സംഘർഷത്തിന് കാരണമാകുമോ എന്ന ആശങ്ക പോലീസിനുണ്ട്. പോലീസ് അനുമതിയില്ലാതെ മാർച്ച് നടത്താനാണ് ശ്രമം. വിഴിഞ്ഞം മേഖലയിൽ 600 പൊലീസുകാരെ വിന്യസിക്കാൻ തീരുമാനമായി. അതേസമയം വിഴിഞ്ഞം സംഘർക്ഷവുമായി ബന്ധപ്പെട്ട കേസുകളിൽ നിയമനടപടി തുടരാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം നൽകി. ഇതിനായി ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി അഡ്മിനിസ്ട്രേഷന് ഡിസിപി കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ നാല് ഡിവൈഎസ്പിമാരടങ്ങിയ…
Read Moreഅക്രമ സമരത്തെത്തുടർന്ന് തിരുവനന്തപുരം നഗരസഭയ്ക്ക് വരുമാന നഷ്ടം; നാശനഷ്ടങ്ങളിൽ വിശദീകരണം തേടിയുള്ള ഹർജി ഹൈക്കോടതിയിൽ
കൊച്ചി: തിരുവനന്തപുരം നഗരസഭയ്ക്കകത്തും പുറത്തുമായി നടക്കുന്ന സമരത്തെത്തുടർന്നുള്ള കേസുകളും നാശനഷ്ടങ്ങളും സംബന്ധിച്ചു വിശദീകരണം തേടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമുതൽ നശിപ്പിച്ചുള്ള അക്രമസമരമാണ് നടക്കുന്നതെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ. രാജുവാണ് ഹർജി നൽകിയത്. ഹർജിയിൽ ഡിജിപി, നഗരസഭാ സെക്രട്ടറി എന്നിവരോടു ജസ്റ്റീസ് വി.ജി. അരുണ്‍ ആണ് വിശദീകരണം തേടിയത്. നഗരസഭയിലെ ഒഴിവുകൾ സംബന്ധിച്ച് മേയർ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സമരം നടക്കുന്നത്. അക്രമ സമരത്തെത്തുടർന്ന് നഗരസഭയ്ക്ക് വരുമാന നഷ്ടമുണ്ടെന്നും ഹർജിയിൽ പറയുന്നു. നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Read Moreസർക്കാർ കണ്ടുകെട്ടിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ സ്ഥലം സ്വകാര്യവ്യക്തി കൈയേറി; അയൽവാസിക്ക് പറയാനുള്ളത് മറ്റൊന്ന്…
അമ്പലപ്പുഴ: പ്രമാദമായ ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യവ്യക്തി കൈയേറി വഴിയിട്ടു. വണ്ടാനം മെഡിക്കൽ കോളജിനു കിഴക്കുള്ള സുകുമാരക്കുറുപ്പ് പണികഴിപ്പിച്ച വീടിന്റെ കിഴക്കേ അതിരാണ് സമീപവാസി കൈയേറിയത്. തുടർന്ന് പ്രദേശത്തെ വണ്ടാനം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർക്കും അമ്പലപ്പുഴ സിഐക്കും പരാതി നൽകി. ഇയാൾ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്ക് നാലടി വീതിയിലാണ് വഴിയുണ്ടായിരുന്നത്. വഴിയുടെ വീതികൂട്ടാനായി സർക്കാർ കണ്ടുകെട്ടിയ സ്ഥലത്തിന്റെ കിഴക്കേ അതിരു കൈയേറി ലോറി കയറാൻ സൗകര്യത്തിൽ ഗ്രാവൽ വിരിക്കുകയായിരുന്നു. നൂറുമീറ്ററോളം നീളത്തിലാണ് വഴിയുടെ വീതികൂട്ടിയത്.വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ കൈയേറിയ സ്ഥലത്ത് കുറ്റിയടിച്ചു. ഇതിനോട് ചേർന്ന് പ്രദേശത്തെ യുവാക്കൾ വായനശാല പണിയാനും തീരുമാനിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ, സർക്കാർ അധീനതയിലുള്ള സ്ഥലത്തിന്റെ തെക്കേ അതിരിൽ പ്രധാനറോഡിനോട് ചേർന്ന് വേലിക്കല്ലുകൾ സ്ഥാപിച്ചതും വിവാദത്തിനു വഴിയൊരുക്കി. പ്രദേശവാസികളായ ചിലർ ഇവിടെയാണ് വാഹനങ്ങൾ പാർക്ക്…
Read More14കാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ! പീഡിപ്പിച്ചത് മിഠായി വാങ്ങി നൽകി പ്രലോപിപ്പിച്ച്
ശ്രീകണ്ഠപുരം: പതിനാലുകാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ. കത്തിച്ചാൽ പുതിയപുരയിൽ അബ്ദുൾ ഖാദറിനെയാണ് ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശനും സംഘവും ഇന്നു രാവിലെ അറസ്റ്റുചെയ്തത്. ഒരാഴ്ച മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. മിഠായി വാങ്ങി നൽകി പ്രലോപിപ്പിച്ച് പീഡിപ്പിച്ചതായാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംഭവം വീട്ടുകാരറിഞ്ഞത്. തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തു. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറന്പ് കോടതിയിൽ ഹാജരാക്കും.
Read Moreപരാതി നൽകിയിട്ടും പരിശോധന ഇല്ല! ആശുപത്രിയിലെ ലാബ് അടച്ചിട്ട് ലാബ് ജീവനക്കാർ ഉൾപ്പെടെയുള്ളവര്‍ ഉല്ലാസയാത്രക്ക് പോയി
അമ്പലപ്പുഴ: പരാതി നൽകിയിട്ടും പരിശോധന ഇല്ല, ഉദ്യോഗസ്ഥർക്ക് താൽപര്യം ഉല്ലാസയാത്ര. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ഉദ്യോഗസ്ഥരാണ് കുടുംബ സമേതം വാഗമണ്ണിൽ ഉല്ലാസയാത്ര നടത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ച് അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വിൽക്കുകയും കടകളിലിരുന്ന് കഴിക്കാൻ സൗകര്യം നൽകുകയും ചെയ്യുന്ന ബേക്കറികളിൽ മലിനജലം നിർമാർജനം ചെയ്യാൻ സൗകര്യമൊരുക്കേണ്ടതാണ്. എന്നാൽ അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന പല ബേക്കറികളിലും ഇത്തരമൊരു സൗകര്യമില്ല. മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. ഇതിനെതിരെ മുതിർന്ന മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും അന്വേഷണം നടത്താനോ പരാതി പരിഹരിക്കാനോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ആലപ്പുഴ, പുന്നപ്ര എന്നിവിടങ്ങളിലടക്കം ആരോഗ്യ വകുപ്പുദ്യോഗസ്ഥർ ഹോട്ടൽ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുമ്പോൾ അമ്പലപ്പുഴയിലെ ആരോഗ്യവകുപ്പുദ്യോഗസ്ഥർ പരിശോധനകൾ നടത്താതെ ഉല്ലാസയാത്ര നടത്തുകയാണ്. ആശുപത്രിയിലെ ലാബ് അടച്ചിട്ട് ലാബ് ജീവനക്കാർ…
Read Moreഗൗരിയമ്മ യാത്രയായി, കാതു പറിച്ചു കമ്മൽ കവർന്നത് ആരെന്നറിയാതെ….
അമ്പലപ്പുഴ: കാതു പറിച്ചു കമ്മൽ കവർന്നത് ആരെന്നറിയാതെ ഗൗരിയമ്മ യാത്രയായി. അമ്പലപ്പുഴ കോമന കണ്ടൻചേരിയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ഗൗരി (85) യാണ് തന്റെ കമ്മൽ കവർന്നത് ആരെന്നറിയാതെ ഈ ലോകത്തോട് യാത്ര പറഞ്ഞത്. പട്ടാപ്പകൽ ഇവരുടെ കാതു പറിച്ച് കമ്മൽ കവർന്നത് ഏതാനും മാസം മുന്‍പാണ്. ഉച്ചയ്ക്ക് ശേഷം ഇവർ വീട്ടിൽ കിടന്നുറങ്ങിയപ്പോഴാണ് മോഷ്ടാവ് ഇവരുടെ കാത് പറിച്ചെടുത്ത് കമ്മൽ കവർന്നത്. ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചു. ദിവസങ്ങൾക്കു ശേഷമാണ് ഗൗരി ആശുപത്രി വിട്ടത്. മോഷണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചില്ല. മോഷണം നടന്ന് മാസങ്ങൾ പിന്നിട്ടും ഈ കേസിലെ പ്രതി ഇന്നും കാണാമറയത്താണ്. തന്നെ ആക്രമിച്ച് കമ്മൽ കവർന്ന മോഷ്ടാവിനെ പിടികൂടുന്നത് കാണണമെന്ന ആഗ്രഹം ബാക്കി വച്ചാണ് ഗൗരിയമ്മ യാത്രയായത്.
Read Moreകത്ത് വിവാദം: വാർഡ്തല പ്രചാരണവുമായി എൽഡിഎഫ്; വിവാദത്തിനു പിന്നിൽ യുഡിഎഫ് ബിജെപി കൂട്ടുകെട്ടാണെന്ന് സിപിഎം
തിരുവനന്തപുരം: കത്ത് വിവാദത്തിൽ കോർപ്പറേഷനിലെ മുഴുവൻ വാർഡുകളിലും വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് മുതൽ എൽഡിഎഫിന്റെ പ്രചാരണപരിപാടികൾ. ഇന്നും നാളെയുമാണ് കോർപറേഷനിലെ നൂറ് വാർഡുകളിലും ലഘുലേഖകൾ പ്രസിദ്ധീകരിച്ച് പ്രചാരണ പരിപാടി നടത്തുന്നത്. കോണ്‍ഗ്രസും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടാണ് കത്ത് വിവാദത്തിന് പിന്നിലെന്നാണ് എൽഡിഎഫ് അണികളെയും ജനങ്ങളെയും ബോധിപ്പിക്കുന്നത്. എൽഡിഎഫ് സംഘടിപ്പിക്കുന്ന വാർഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാർഡുകളിലും നടക്കും. പാർട്ടിയെ സമൂഹമധ്യത്തിൽ താഴ്ത്തികെട്ടുന്നതിന് പ്രതിപക്ഷം നടത്തുന്ന ദുഷ്പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് ബോധ്യപ്പെടുത്താനാണ് എൽഡിഎഫ് ഭവന സന്ദർശന പ്രചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി യോഗതീരുമാനപ്രകാരമാണ് പ്രചാരണം. കോർപറേഷനിലെ താൽക്കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാരാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയതായുള്ള കത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത് പാർട്ടിക്ക് ഏറെ ക്ഷീണമുണ്ട ാക്കിയിരുന്നു. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് കത്ത് പുറത്ത് വരാൻ കാരണമെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു.പാർട്ടി…
Read Moreവിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് സ്പെഷൽ ഓഫീസർ; സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ മേൽനോട്ടം;സംഘത്തിൽ അഞ്ച് എസ്പിമാർ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനിയെ സ്പെഷൽ ഓഫീസറായി നിയമിച്ചു. വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ മേൽനോട്ടവും സംഘർഷം നിയന്ത്രിക്കലുമാണ് ചുമതല. സംഘത്തിൽ അഞ്ച് എസ്പിമാരുമുണ്ട്. എട്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ടാകും. കൂടാതെ സിഐമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഉണ്ടാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ പോലീസ് ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനൻ. കെഇ ബൈജു, കെക അജി എന്നീ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.വിഴിഞ്ഞത്ത് ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും ജാഗ്രതയിലാണ് പോലീസും അധികാരികളും.
Read Moreഓടുന്ന കാറിനുള്ളിലെ കൂട്ടബലാത്സംഗം; കൂടുതൽ നടപടി രക്തപരിശോധനാ ഫലത്തിനുശേഷം
കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്‍പതുകാരി മോഡൽ കൂട്ടബലാത്സംഗത്തിനിരയായ കേസിൽ രക്ത പരിശോധനാഫലത്തിനുശേഷം കൂടുതൽ നടപടിക്കൊരുങ്ങി പോലീസ്. പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് അറിയുന്നതിനായി ഇവരുടെ രക്തസാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിനുശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കുക. മദ്യത്തിൽ മയക്കുമരുന്ന് നൽകി അവശയാക്കിയ ശേഷമാണ് പീഡനം നടന്നതെന്ന് ഇര വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധനാഫലത്തിനായി പോലീസ് കാക്കുകയാണ്. അതേസമയം നാലാംപ്രതി രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാംപയെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമായി നടക്കുന്നത്. ഡിംപിളിന്റെ സൗഹൃദ വലയങ്ങൾ, സാന്പത്തിക ഇടപാടുകൾ ഇവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിലെ പ്രതികളായ ഡിംപിൾ ലാംപ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, സുദീപ് എന്നിവർ റിമാൻഡിലാണ്.
Read More