പാ​ല​ക്കാ​ട് ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ; ഗൃ​ഹ​നാ​ഥ​ൻ വെ​ട്ടേ​റ്റു മ​രി​ച്ചു; കൃ​ത്യം ന​ട​ത്തി മു​ങ്ങി​യ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

മം​ഗ​ലം​ഡാം (പാലക്കാട്): ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തു​ള്ള ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ ഗൃ​ഹ​നാ​ഥ​ൻ വെ​ട്ടേ​റ്റ് മ​രി​ച്ചു. കൃ​ത്യം ന​ട​ത്തി ഓ​ടി​പ്പോ​യ യു​വാ​വി​നെ ഉ​ന്ന​തി​യി​ലെ ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മം​ഗ​ലം​ഡാം പോ​ലീ​സ് പി​ടി​കൂ​ടി.​ ര​ണ്ടു​വ​ർ​ഷ​മാ​യി ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ വെ​ള്ളി​ക്കു​ള​ങ്ങ​ര ആ​ന​പ്പാ​ന്തം ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ രാ​ജാ​മ​ണിയാണ്(47)​ മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന​പ്പാ​ന്തം ഉ​ന്ന​തി​യി​ലു​ള്ള രാ​ഹു​ലിനെ (20) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇന്നലെ രാത്രി ഒന്പതിനാണ് സംഭവം നടന്നത്. പ്ല​സ്ടു ക​ഴി​ഞ്ഞ രാ​ജാ​മ​ണി​യു​ടെ മ​ക​ളു​മാ​യി രാ​ഹു​ലി​നു​ള്ള ബ​ന്ധ​ത്തെ​പ്പ​റ്റി ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് മം​ഗ​ലം​ഡാം പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​ മ​ക​ര വി​ള​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​തി​യി​ലെ ക്ഷേ​ത്ര​ത്തി​ൽ പൂ​ജ ന​ട​ക്കു​ന്ന​തി​നി​ടെ വെ​ട്ടു​ക​ത്തി​യു​മാ​യി വ​ന്ന രാ​ഹു​ൽ രാ​ജാ​മ​ണി​യു​ടെ ക​ഴു​ത്തി​ന് വെ​ട്ടി​യെ​ന്നാ​ണ് ഉ​ന്ന​തി​യി​ലെ ആ​ളു​ക​ൾ പ​റ​യു​ന്ന​ത്. കൃ​ത്യം ന​ട​ത്തി ഇ​രു​ട്ടി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞ യു​വാ​വ് കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞ് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഉ​ന്ന​തി​യി​ലെ ത​ന്നെ…

Read More

ഒ​റ്റ​പ്പാ​ല​ത്ത് വാ​ഹ​നാ​പ​ക​ടം; ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് അ​മ്മ​യും മ​ക​ളും മ​രി​ച്ചു; ബ​ന്ധു​വി​ന് ഗു​രു​ത​ര പ​രി​ക്ക്

ഒ​റ്റ​പ്പാ​ലം: തി​രു​വി​ല്വാ​മ​ല – ഒ​റ്റ​പ്പാ​ലം റൂ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ചു.തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ​ക്കോ​ട് സ്വ​ദേ​ശി ശ​ര​ണ്യ, ഇ​വ​രു​ടെ മ​ക​ൾ അ​ഞ്ചു​വ​യ​സു​കാ​രി ആ​ദി​ശ്രി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ഇ​വ​രു​ടെ ബ​ന്ധു മോ​ഹ​ൻ​ദാ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ല​ക്കി​ടി കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഒ​രേ ദി​ശ​യി​ൽ പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വാ​ഹ​ന​ങ്ങ​ളും. അ​മി​ത വേ​ഗത്തി​ൽ പാ​ഞ്ഞു വ​ന്ന ടി​പ്പ​ർ ലോ​റി ശ​ര​ണ്യ​യും കു​ഞ്ഞും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു വീ​ണ ശ​ര​ണ്യ​യു​ടേ​യും, മ​ക​ൾ ആ​ർ​ദ്ര​യു​ടേ​യും ദേ​ഹ​ത്തു​കൂ​ടി ലോ​റി ക​യ​റി​യി​റ​ങ്ങി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. തി​രു​വി​ല്വാ​മ​ല​യി​ലെ വീ​ട്ടി​ൽ നി​ന്ന് ഭ​ർ​ത്താ​വി​ന്‍റെ വീ​ടാ​യ ല​ക്കി​ടി കൂ​ട്ടു​പാ​ത​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ശ​ര​ണ്യ​യും മകളും. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​ഹ​ൻ​ദാ​സി​നെ ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു

Read More

ച​ങ്ങ​നാ​ശേ​രി​യി​ൽ പ്രീ​മി​യം ബ​സു​ക​ളെ​ത്തി;  ക​ണ്ണൂ​ര്‍ യാ​ത്ര ഇ​നി “സൂ​പ്പ​ര്‍ ഫാ​സ്റ്റ്”; യാ​ത്ര​ക്കൂ​ലി വ​ര്‍​ധി​ക്കും

ച​​​ങ്ങ​​​നാ​​​ശേ​​​രി: ക​​​ണ്ണൂ​​​ര്‍ റൂ​​​ട്ടി​​ൽ സർവീസ് നടത്താ​​​ന്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി ഡി​​​പ്പോ​​​യി​​​ല്‍ ര​​​ണ്ടു സൂ​​​പ്പ​​​ര്‍ഫാ​​​സ്റ്റ് പ്രീ​​​മി​​​യം ബ​​​സു​​​ക​​​ള്‍ എ​​​ത്തി. ഇ​​​ന്നു രാ​​​വി​​​ലെ മു​​​ത​​​ല്‍ പു​​​തി​​​യ ബ​​​സു​​​ക​​​ള്‍ സ​​​ര്‍വീ​​​സ് തു​​​ട​​​ങ്ങു​​​മെ​​​ങ്കി​​​ലും ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍എ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കു​​​ന്ന​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍നി​​​ന്നും 6.45നാ​​​ണ് ക​​​ണ്ണൂ​​​ര്‍ സൂ​​​പ്പ​​​ര്‍ ഫാ​​​സ്റ്റ് സ​​​ര്‍വീ​​​സ് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ക​​​ണ്ണൂ​​​രി​​​ലെ​​​ത്തും. ക​​​ണ്ണൂ​​​രി​​​ല്‍നി​​​ന്നു പു​​​ല​​​ര്‍ച്ചെ അ​​​ഞ്ചി​​​നു പു​​​റ​​​പ്പെ​​​ടു​​​ന്ന ബ​​​സ് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. എ​​​ടി 448, എ​​​ടി 449 സൂ​​​പ്പ​​​ര്‍ പ്രീ​​​മി​​​യം ബ​​​സു​​​ക​​​ളാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി ഡി​​​പ്പോ​​​യി​​​ല്‍ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ന്ത്ര​​​ണ്ടി​​​ലേ​​​റെ വ​​​ര്‍ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ബ​​​സു​​​ക​​​ളാ​​​ണ് ഇ​​​തു​​​വ​​​രെ ക​​​ണ്ണൂ​​​ര്‍ റൂ​​​ട്ടി​​​ല്‍ സ​​​ര്‍വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. അ​​​ഞ്ചു വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു​​​മു​​​മ്പ് ഈ ​​​സ​​​ര്‍വീ​​​സ് തു​​​ട​​​ങ്ങി​​​യ​​​ത് പെ​​​രു​​​മ്പ​​​ട​​​വ് വ​​​ഴി രാ​​​ജ​​​പു​​​ര​​​ത്തേ​​​ക്കാ​​​യി​​​രു​​​ന്നു. ക​​​ള​​​ക‌്ഷ​​​ന്‍ കു​​​റ​​​വു​​​മൂ​​​ല​​​മാ​​​ണ് സ​​​ര്‍വീ​​​സ് ക​​​ണ്ണൂ​​​രു വ​​​രെ​​​യാ​​​ക്കി​​​യ​​​ത്. യാ​​​ത്ര​​​ക്കൂ​​​ലി വ​​​ര്‍ധി​​​ക്കും.ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഡ്യൂ​​​ട്ടിയും സ്റ്റോ​​​പ്പു​​​ക​​​ളും കു​​​റ​​​യും380 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​മു​​​ള്ള ച​​​ങ്ങ​​​നാ​​​ശേ​​​രി-​​​ക​​​ണ്ണൂ​​​ര്‍ സ​​​ര്‍വീ​​​സി​​​ന് 433 രൂ​​​പ യാ​​​ത്ര​​​ക്കൂ​​​ലി​​​യാ​​​ണ്.…

Read More

ഷാ​ഫി​ക്കെ​തി​രേ​യു​ള്ള അ​ശ്ലീ​ല പ​രാ​മ​ർ​ശം; ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രേ​യു​ള്ള പ​രാ​തി​യി​ൽ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടും

പാ​ല​ക്കാ​ട്: ഷാ​ഫി പ​റ​ന്പി​ൽ എം​പി​ക്കെ​തി​രാ​യ സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​ന്‍റെ ലൈം​ഗി​കാ​രോ​പ​ണ​ത്തി​ലെ പ​രാ​തി​യി​ൽ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടും. പ​രാ​തി പാ​ല​ക്കാ​ട് എ​സ് പി ​നോ​ർ​ത്ത് പോ​ലീ​സി​ന് കൈ​മാ​റും. മൂ​ന്നാം ക​ക്ഷി​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ നി​യ​മോ​പ​ദേ​ശം ഇ​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഷാ​ഫി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ പാ​ല​ക്കാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും കോ​ണ്‍​ഗ്ര​സ് ആ​ല​ത്തൂ​ർ ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദു​മാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ.​എ​ൻ.​സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി.

Read More

പാ​ല​ക്കാ​ട് കോ​ങ്ങോ​ട് ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​നി​ല്ല​ന്ന് പ​രാ​തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കോ​ങ്ങാ​ട് കെ​പി​ആ​ർ​പി സ്കൂ​ളി​ലെ 13 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. രാ​വി​ലെ 7ന് ​ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്ക് പോ​യ​ശേ​ഷം സ്കൂ​ളി​ലേ​ക്കെ​ന്നു പ​റ​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്. സ്കൂ​ളി​ൽ എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചാ​ൽ 9497947216 ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാം. അ​തേ​സ​മ​യം, പ​രീ​ക്ഷ​യ്ക്ക് മാ​ർ​ക്ക് കു​റ​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​ർ ഇ​രു​വ​രേ​യും വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ൾ നാ​ടു​വി​ട്ട​തെ​ന്നാ​ണ് വി​വ​രം.

Read More

രാ​ഹു​ലി​നെ പാ​ല​ക്കാ​ട്ടേ​ക്ക് സ്വാ​ഗ​തം ചെ​യ്യാ​ൻ ഷാ​ഫി​യും കൂ​ട്ട​രും; മ​ണ്ഡ​ല​ത്തി​ൽ നി​ന്ന്  വി​ട്ടു​നി​ൽ​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യേ​ക്കും

പാ​ല​ക്കാ​ട്: വി​വാ​ദ​ങ്ങ​ളി​ല​ക​പ്പെ​ട്ട രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്ത​ലി​നെ നി​യോ​ജ​ക​മ​ണ്ഡ​ല​മാ​യ പാ​ല​ക്കാ​ട്ടേ​ക്ക് സ്വാ​ഗ​ത​മോ​താ​ൻ ഷാ​ഫി പ​റ​ന്പി​ലും കൂ​ട്ട​രും ഒ​രു​ങ്ങു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി പാ​ല​ക്കാ​ട് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. രാ​ഹു​ലി​നെ മാ​റ്റി​നി​ർ​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും രാ​ഹു​ൽ പാ​ല​ക്കാ​ട് എ​ത്തി​യാ​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി രാ​ഹു​ലി​ന്‍റെ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ഷാ​ഫി നി​ർ​ദ്ദേ​ശി​ച്ച​താ​യി സൂ​ച​ന. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ഷാ​ഫി പ​റ​ന്പി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വി​വാ​ദ​ങ്ങ​ളു​ണ്ടാ​യ ശേ​ഷം പാ​ല​ക്കാ​ട്ടേ​ക്ക് വ​രാ​ത്ത രാ​ഹു​ലി​നെ എ​ങ്ങി​നെ​യും പാ​ല​ക്കാ​ട് എ​ത്തി​ക്ക​ണ​മെ​ന്നും അ​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ഷാ​ഫി പ​റ​ഞ്ഞു. പാ​ല​ക്കാ​ട് വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് രാ​ഹു​ലി​നെ അ​തി​ലെ​ല്ലാം പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് ഷാ​ഫി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് രാ​ഹു​ൽ വി​ട്ടു​നി​ൽ​ക്കു​ന്ന സ്ഥി​തി കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലും യോ​ഗ​ത്തി​ലു​ണ്ടാ​യി.

Read More

കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ യു​വാ​വ് വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ഒരാൾ പി​ടി​യി​ൽ; കൊല്ലപ്പെട്ടത് പ്രതിയു‌ടെ ഭാര്യയുടെ സുഹൃത്ത്

കൊ​ഴി​ഞ്ഞാ​മ്പാ​റ (പാ​ല​ക്കാ​ട്): വീ​ടി​ന​ക​ത്ത് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ഴി​ഞ്ഞാ​മ്പാ​റ ക​രം​പൊ​റ്റ പ​രേ​ത​നാ​യ മാ​രി​മു​ത്തു​വി​ന്‍റെ മ​ക​ൻ സ​ന്തോ​ഷി​നെ​യാ​ണ് (42) ഇ​ന്ന​ലെ രാ​ത്രി താ​മ​സ സ്ഥ​ല​ത്തെ വീ​ട്ടി​ലെ ക​ട്ടി​ലി​ന് താ​ഴെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ന്തോ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു ക​രു​തു​ന്ന മൂ​ങ്കി​ൽ​മ​ട സ്വ​ദേ​ശി ആ​റു​ച്ചാ​മി​യെ (45) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റു​ച്ചാ​മി​യു​ടെ ഭാ​ര്യ​യു​ടെ സു​ഹൃ​ത്താ​ണ് കൊ​ല്ല​പ്പെ​ട്ട സ​ന്തോ​ഷ്. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സ​ന്തോ​ഷി​നെ ആ​റു​ച്ചാ​മി വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: അ​വി​വാ​ഹി​ത​നാ​യ സ​ന്തോ​ഷി​ന് വി​വാ​ഹി​ത​യാ​യ യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ സം​ശ​യ​മു​ണ്ടാ​യി​രു​ന്ന ആ​റു​ച്ചാ​മി രാ​ത്രി സ​ന്തോ​ഷി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ രാ​ത്രി ആ​റു​ച്ചാ​മി​യു​ടെ ഭാ​ര്യ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി ത​ന്‍റെ ഭ​ർ​ത്താ​വ് സ​ന്തോ​ഷി​നെ മ​ർ​ദി​ച്ചു​വെ​ന്നും,…

Read More

നെ​ല്ലി​യാ​മ്പ​തി​യി​ൽ കാ​ട്ടാ​ന വ​ഴി​ത​ട​ഞ്ഞു; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

നെ​ല്ലി​യാ​മ്പ​തി (പാ​ല​ക്കാ​ട്) : നെ​ന്മാ​റ- നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ കാ​ട്ടാ​ന റോ​ഡി​ൽ​കേ​റി നി​ല​യു​റ​പ്പി​ച്ച​തി​നെ​തു​ട​ർ​ന്ന് വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​തി​നാ​ലാം മൈ​ലി​നു സ​മീ​പ​മാ​ണ് ഒ​റ്റ​യാ​ൻ അ​ര​മ​ണി​ക്കൂ​ർ നേ​രം റോ​ഡി​ൽ ത​ട​സം ഉ​ണ്ടാ​ക്കി​യ​ത്. കു​റ​ച്ചു​ക​ഴി​ഞ്ഞു ആ​ന റോ​ഡി​ന്‍റെ സൈ​ഡി​ലേ​ക്കു മാ​റി​യ ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​ത്. ആ​ന​യെ ക​ണ്ടു നി​ർ​ത്തി​യി​ട്ട ബ​സി​ന​രി​കി​ലൂ​ടെ ആ​ന പോ​യ​പ്പോ​ൾ ബ​സി​ലെ യാ​ത്ര​ക്കാ​ർ പേ​ടി​ച്ചെ​ങ്കി​ലും ആ​ന അ​ക്ര​മി​ക്കാ​തെ പോ​യി.

Read More

ക്ഷാ​മം മാ​റി; നാ​ട​ൻ നാ​ളി​കേ​ര​വും പ​ച്ച​ക്ക​റി​ക​ളും മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തിത്തുട​ങ്ങി

വ​ട​ക്ക​ഞ്ചേ​രി (പാലക്കാട്): ക​ഴി​ഞ്ഞ ര​ണ്ട്മാ​സ​മാ​യി ക്ഷാ​മം നേ​രി​ട്ടി​രു​ന്ന നാ​ട​ൻ നാ​ളി​കേ​ര​വും പ​ച്ച​ക്ക​റി​ക​ളും മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ത്തു​ട​ങ്ങി. പാ​ഞ്ഞു​യ​ർ​ന്നി​രു​ന്ന നാ​ളി​കേ​ര​വി​ല​യ്ക്ക് ഇ​പ്പോ​ൾ ചെ​റി​യ കു​റ​വു​ണ്ടെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. ഇ​പ്പോ​ൾ നാ​ട്ടി​ലെ പ​ല ഭാ​ഗ​ത്തു​നി​ന്നും നാ​ളി​കേ​രം വ​രു​ന്നു​ണ്ടെ​ന്ന് വി​എ​ഫ്പി​സി​കെ യു​ടെ പാ​ള​യ​ത്തു​ള്ള ക​ർ​ഷ​ക സ്വാ​ശ്ര​യ​സം​ഘം പ്ര​സി​ഡ​ന്‍റ് എം.​ഇ. ക​ണ്മ​ണി പ​റ​ഞ്ഞു. സം​ഘ​ത്തി​ൽ കി​ലോ​ക്ക് 68 രൂ​പ നി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്ന് നാ​ളി​കേ​രം എ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ പൊ​തു​വി​പ​ണി​യി​ൽ നാ​ളി​കേ​ര വി​ല 75 രൂ​പ​യും 80 രൂ​പ വ​രെ​യു​മു​ണ്ട്. ല​ഭ്യ​ത കൂ​ടി​യി​ട്ടും പ​ക്ഷെ, ക​ട​ക​ളി​ൽ വി​ല​ക​ൾ കു​റ​യു​ന്നി​ല്ല. കൃ​ത്രി​മ വി​ല​വ​ർ​ധ​ന​വ് തു​ട​രു​ക​യാ​ണ്. വ​ൻ​കി​ട​ക്കാ​രു​ടെ സ്റ്റോ​ക്ക് വ​ലി​യ വി​ല​യ്ക്ക് വി​ല്പ​ന ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ചെ​യ്തു കൊ​ടു​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ഇ​തി​നി​ടെ ശ​ക്ത​മാ​യു​ണ്ട്. ഓ​ണം സീ​സ​ണി​ൽ വി​ല ഉ​യ​രും എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന നാ​ളി​കേ​ര​വും ഇ​പ്പോ​ൾ വി​പ​ണി​യി​ലെ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മ​ഴ വി​ട്ടു​നി​ന്നാ​ൽ നാ​ളി​കേ​ര​വ​ര​വ് ഇ​നി​യും കൂ​ടും…

Read More

ക​രി​ന്പാ​റ​യി​ൽ വീ​ണ്ടും കൃ​ഷി​ന​ശി​പ്പി​ച്ച് കാ​ട്ടാ​ന​ക്ക​ലി; പ്ലാ​വി​ന്‍റെ തൊ​ലി അ​ട​ർ​ത്തി കാ​ട്ടാ​ന​ക​ൾ തി​ന്നു

നെ​ന്മാ​റ (പാ​ല​ക്കാ​ട്): ക​രി​മ്പാ​റ ക​ൽ​ച്ചാ​ടി​യി​ൽ കാ​ട്ടാ​ന വീ​ണ്ടും കൃ​ഷി​യി​ട​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ​രാ​ത്രി എ​ത്തി​യ കാ​ട്ടാ​ന​ക​ൾ പ്ലാ​വു​ക​ൾ ത​ള്ളി​യി​ട്ട് ത​ടി​യി​ലെ തൊ​ലി പൂ​ർ​ണ​മാ​യും അ​ട​ർ​ത്തി തി​ന്നു. ക​ർ​ഷ​ക​നാ​യ എം. ​അ​ബ്ബാ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു കാ​ട്ടാ​നു​ടെ വി​ള​യാ​ട്ടം. ആ​ദ്യ​മാ​യാ​ണ് പ്ലാ​വി​ന്‍റെ തൊ​ലി അ​ട​ർ​ത്തി കാ​ട്ടാ​ന​ക​ൾ തി​ന്നു​കാ​ണു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. 20 ക​മു​കു​ക​ളും ആ​റ് ചു​വ​ട് കു​രു​മു​ള​കും കാ​ട്ടാ​ന ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ക​ൽ​ച്ചാ​ടി​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ ന​ശി​പ്പി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലു​ണ്ടാ​യ​തു​പോ​ലെ റ​ബ്ബ​ർ മ​ര​ങ്ങ​ളു​ടെ തൊ​ലി​യും കാ​ട്ടാ​ന തി​ന്നു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. ക​രി​മ്പാ​റ മേ​ഖ​ല​യി​ൽ ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റു​ന്ന​തി​ൽ വ​നം വ​കു​പ്പ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും പ​ക​ൽ​സ​മ​യ​ത്തും വൈ​കു​ന്നേ​ര​വു​മു​ള്ള പ​ട​ക്കം പൊ​ട്ടി​ക്ക​ലി​ൽ ഒ​തു​ങ്ങി ഇ​രി​ക്കു​ക​യാ​ണ് കാ​ട്ടാ​ന പ്ര​തി​രോ​ധം. സൗ​രോ​ർ​ജ വേ​ലി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും തൂ​ക്കു​വേ​ലി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​യി.

Read More