കൊല്ലങ്കോട്: കോയമ്പത്തൂരിൽ നിന്നും 1050 ചെമ്മരിയാടുകളുമായി പളനിസ്വാമിയും സംഘവും ആലമ്പള്ളത്തെത്തി. രണ്ടുതൊഴിലാളികളും അഞ്ചുകാവൽ നായകളം സംഘത്തിലുണ്ട്. കോയമ്പത്തൂർ സുലൂരിൽ നിന്നുമാണ് ആടുകൾക്ക് മേച്ചിൽപ്പുറം തേടി എത്തിയത്. ഒരു മാസത്തോളം സമീപ ഗ്രാമങ്ങളിൽ ആടുകളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് മേച്ചിലിനു വിടും. വയൽ വരമ്പുകളിൽ തന്നെ മുളവടികളിൽ ആടുകൾക്കായി കൂടൊരുക്കി രാത്രിയിൽ തളയ്ക്കും. രാത്രിസമയങ്ങളിൽ അഞ്ചു നായകളാണ് ആടുകൾക്ക് സംരക്ഷണം നൽകുന്നത്.തെരുവുനായളൊ മോഷ്ടാക്കളൊ എത്തിയാൽ കാവൽനായകൾ ഒന്നിച്ച് വിരട്ടിയോടിക്കും. പാരമ്പര്യ കുലതൊഴിലായായാണ് പളനിസ്വാമി ആടു വളർത്തുന്നത്. അധ്വാനത്തിന് ആനുപാതികമായി ആടുവളർത്തലിൽ വരുമാനം ലഭിക്കുന്നതായാണ് പളനിസ്വാമി പറയുന്നത്. സാമ്പത്തികസൗകര്യങ്ങളുണ്ടായിരുന്നിട്ടും ആടു വളർത്തിലോടുള്ള ചെറുപ്രായത്തിൽ തുടങ്ങിയ ഇഷ്ടമാണ് 65 വയസിലും ഇതു തുടരുന്നതെന്നും പളനിസ്വാമി പറഞ്ഞു.
Read MoreCategory: Palakkad
നടപ്പാതയിൽ നടക്കാനാകണം; ഇടുങ്ങിയ നടപ്പാതയ്ക്ക് നടുവിൽ പോസ്റ്റ്; കൈവരിൽ ചെടിച്ചട്ടികൾ; പരാതികളുമായി യാത്രക്കാർ
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിനെ സുന്ദരിയാക്കുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ ചെടിച്ചട്ടിവച്ച് മുള്ളുള്ള ചെടി വളർത്തുമ്പോൾ അതിന്റെ സംരക്ഷണവും നടപ്പാതയിലൂടെ ആളുകൾക്ക് നടന്നു പോകാനുള്ള സൗകര്യവും കൂടി ഉറപ്പാക്കണമെന്നാണാവശ്യം. ടൗണിൽ നടപ്പാതകളുടെ കൈവരികളിലാണ് ചെടിച്ചട്ടികൾ സ്ഥാപിച്ചിട്ടുള്ളത്. ചട്ടികളിലെല്ലാം നട്ടിട്ടുള്ളത് തണ്ടുകളിൽ മുള്ളുകളുള്ള ബൊഗൈൻവില്ല ആയതിനാൽ ഇടയ്ക്കിടെ തണ്ടുകൾമുറിച്ച് കുറ്റിച്ചെടിപോലെ നിർത്തണം. നല്ല വെയിൽ കിട്ടുമ്പോഴാണ് ബൊഗൈൻവില്ലയിൽ പൂക്കൾ നിറയുക. അതിന് തണ്ടുകൾ വളരണം. എന്നാൽ ഇടുങ്ങിയ നടപ്പാതകളിൽ അതിന് അനുവദിച്ചാൽ പിന്നെ ആളുകൾക്ക് നടന്നു പോകാനാകില്ല. നടപ്പാത കൈയേറി സാധനങ്ങൾ വയ്ക്കുന്നതും നടപ്പാതയിലെ കച്ചവടങ്ങളും പ്രശ്നമാണ്. ഒരു ഭാഗത്ത് മുള്ളുള്ള ചെടികളും മറുവശത്ത് കടയിലെ സാധനങ്ങളുമായി വീതി കുറഞ്ഞ നടപ്പാത വീണ്ടും ഇടുങ്ങി ചെറുതായി. ഇതിനിടയിലൂടെ വേണം ആളുകൾക്ക് എവിടേയും തട്ടാതെ നടന്നു പോകാൻ.ഇത്രയേറെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ചിട്ടുള്ള നടപ്പാതകൾ യാത്രക്കാർക്ക് സൗകര്യമായി നടന്നു പോകാൻ സൗകര്യപ്പെടുത്തണമെന്ന ആവശ്യമാണ്…
Read Moreവെള്ളക്കെട്ടിന് പരിഹാരമില്ല; മംഗലംപാലം ബൈപ്പാസ് ജംഗ്ഷനിൽ ലക്ഷങ്ങൾ പാഴാക്കുന്ന പണികൾ വീണ്ടുംതുടങ്ങി
വടക്കഞ്ചേരി: മംഗലംപാലത്തിനടുത്ത് യത്തീംഖാനയ്ക്ക് മുന്നിലെ ബൈപ്പാസ് ജംഗ്ഷനിൽ മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വഴിയൊരുക്കാതെ വീണ്ടും ലക്ഷങ്ങൾ പാഴാക്കുന്ന പണികൾ തുടങ്ങി. 20 മീറ്റർ മാത്രം വരുന്ന സ്ഥലത്തെ റോഡ് കോൺക്രീറ്റ് ചെയ്യാൻ ചെലവഴിക്കുന്നത് കാൽ കോടിയോളം രൂപ. 20 സെന്റീമീറ്റർ ഉയരത്തിൽ കോൺക്രീറ്റിംഗ് നടത്തുമെന്നാണ് പൊതുമരാമത്തു വകുപ്പിന്റെ കരാർ നടത്തിപ്പുകാരൻ പറയുന്നത്. രണ്ടു ഘട്ടങ്ങളായാണ് പണികൾ നടത്തുക. റോഡിന്റെ പകുതി ഭാഗം കോൺക്രീറ്റ് ചെയ്ത് അതിന്റെ ബലപ്പെടൽ സമയപരിധി കഴിഞ്ഞാകും ബാക്കി പാതി കോൺക്രീറ്റ് ചെയ്യുക. ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടാനാണ് ഈ ക്രമീകരണം. ഇതുമൂലം രണ്ടു മാസക്കാലം ഇവിടെ ഗതാഗത നിയന്ത്രണമുണ്ടാകും. വാഹന യാത്രികരെ ഇത്രയേറെ ബുദ്ധിമുട്ടിച്ച് നടത്തുന്ന കോൺക്രീറ്റിംഗ് പണികൾ നിലനിൽക്കുമോ എന്നതിലാണ് ജനത്തിന് ആശങ്ക. ഇതിനു മുമ്പും ഇത്തരത്തിൽ ഒരു മാസത്തിലേറെകാലം വാഹനഗതാഗതം നിരോധിച്ച് നടത്തിയ കോൺക്രീറ്റിംഗ് കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു.…
Read Moreകൃഷിയിടത്തിലേക്ക് പ്ലാസിറ്റ് മാലിന്യം തള്ളുന്നു; മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ അടിയന്തിര നടപടി വേണമെന്ന് കർഷകർ
വണ്ടിത്താവളം: തണ്ണീർപ്പന്തൽ റോഡരികിൽ മണ്ണിൽ ജീർണിക്കാത്ത പ്ലാസ്റ്റിക് കവറുകൾ തള്ളുന്നവർക്കെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്നു കർഷകരുടെ ആവശ്യം ശക്തമായി. കാറ്റടിക്കുമ്പോഴും മഴസമയത്തും പ്ലാസ്റ്റിക് മാലിന്യം വയലിലാണ് എത്തുന്നത്. മണ്ണിൽ പുതഞ്ഞ വേസ്റ്റ് തൊഴിലാളികളെ ഉപയോഗിച്ച് പുറത്തെടുക്കുന്നതും ശ്രമകരമാവുകയാണ്. ഇതു നെൽച്ചെടികൾക്കും ദോഷകരമാവുമെന്നതും കർഷകരെ ആശങ്കപ്പെടുത്തുകയാണ്. ഈ സ്ഥലത്ത് വീടുകളോ വ്യാപാര സ്ഥാപനങ്ങളൊ ഇല്ലാത്തതാണ് മാലിന്യം തള്ളാൻ സൗകര്യമാവുന്നത്. ഭക്ഷണമാലിന്യമടങ്ങിയ പ്ലാസ്റ്റിക് കവറുകൾ തെരുവുനായകൾ വലിച്ച് റോഡിലിടുന്നതും പതിവായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം നിരത്തിലിടുന്നതിനെതിരേ ശക്തമായ നടപടികളുമായി രംഗത്തുവന്ന പഞ്ചായത്തധികൃതർ യാത്രക്കാർ പരാതി നൽകിയാലും മൗനം പാലിക്കുന്നതായും ആരോപണമുണ്ട്.
Read Moreഞങ്ങളെ കൊല്ലരുതേയെന്ന് നാട്ടുകാർ; പാതയോരത്ത് 60 വർഷം പഴക്കമുള്ള ഉണങ്ങിയ മരം ഭീഷണിയാവുന്നു
വണ്ടിത്താവളം: പള്ളിമൊക്ക് കനാൽപ്പാലത്തിനു സമീപം ഉണങ്ങി അപകടവസ്ഥയിലുള്ള വ്യക്ഷം മുറിച്ച് നീക്കണമെന്നു യാത്രക്കാർ. കൊടുവായൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പാതയെന്നതിനാൽ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡാണിത്. ഇടക്കിടെ മരശിഖരങ്ങൾ റോഡിൽ പൊട്ടി വീഴാറുണ്ട്. ഏകദേശം 60 വർഷത്തിൽ കൂടുതൽ പഴക്കം മരത്തിനുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്.മരത്തിനു താഴെയായി വൈദ്യുതി ലൈനുകളുള്ളതിനാൽ മരം നിലംപതിച്ചാൽ അപകട സാധ്യതയുണ്ടാവുന്ന സാഹചര്യവുമുണ്ട്.
Read Moreഎന്തിനെയോ വളഞ്ഞിട്ട് ആക്രമിക്കുന്ന കാക്കകൾ; എല്ലാവരേയും ഓടിച്ചുവിട്ട് അവശയായ വെള്ളിമൂങ്ങയ്ക്ക് സുരക്ഷയൊരുക്കി വ്യാപാരി
തത്തമംഗലം: വഴിതെറ്റി തത്തമംഗലം ബസ്സ്റ്റാൻഡിലെത്തിയ വെള്ളിമൂങ്ങയ്ക്ക് പച്ചക്കറി വ്യാപാരി ഷാജഹാൻ രക്ഷകനായി. കഴിഞ്ഞദിവസം രാവിലെയാണ് ബസ് സ്റ്റാൻഡിനു പിറകുവശത്തെ മരത്തിൽ കാക്കകൾ ബഹളമുണ്ടാക്കുന്നത് ഷാജഹാന്റെ ശ്രദ്ധയിൽപ്പെട്ടത്. മരത്തിൽ വെള്ളിമൂങ്ങയേയും കണ്ടു. മൂങ്ങയെ അക്രമിക്കാൻ തുനിഞ്ഞ കാക്കകളെ ഓടിച്ചു.വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആർആർടി സംഘവും എത്തി മൂങ്ങയെ പിടികൂടി.
Read Moreശനീശ്വരൻ ക്ഷേത്രത്തിലെ വിളക്ക് മോഷണം; വിളക്ക് ഷിബു അറസ്റ്റിൽ; കടത്തിക്കൊണ്ടുപോയത് അമ്പതിനായിരം രൂപയുടെ വിളക്ക്
പാലക്കാട്: നൂറണി വിത്തുണി ശനീശ്വരൻ ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്ന് അമ്പതിനായിരം രൂപ വിലവരുന്ന നിലവിളക്ക് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കൊടുവായൂർ സ്വദേശി കൃഷ്ണപ്രസാദ് എന്ന വിളക്ക് ഷിബുവിനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.അറസ്റ്റിലായ പ്രതി പച്ചക്കറി കച്ചവടത്തിനായി പാലക്കാട്ട് പല സ്ഥലങ്ങളിൽ പോവുകയും അമ്പലങ്ങൾ നോക്കിവച്ച് കളവു നടത്തുകയുമാണ് രീതി. മോഷ്ടിച്ചുലഭിക്കുന്ന പണം മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും വേണ്ടിയാണ് പ്രതി ഉപയോഗിക്കുന്നത്. അറസ്റ്റിലായ പ്രതി കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷണം നടത്തിവരികയാണ്. പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ എസ്. വിപിൻകുമാർ, എസ്ഐ എം. സുനിൽ, വി. ഹേമലത, വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, വിനോദ്, രാജീദ്, അജിത്ത്, ഷാലു എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
Read Moreചെന്തണ്ടിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു
കല്ലടിക്കോട്: ചെന്തണ്ടിൽ പുലി ഇറങ്ങി മൂരിക്കുട്ടിയെ കടിച്ചു കൊന്ന ഈറ്റത്തോട് റെജി സെബാസ്റ്റ്യന്റെ റബ്ബർതോട്ടത്തിൽ വനംവകുപ്പ് അധികാരികൾ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. ഇന്നലെ വൈകിട്ടോടെ റേഞ്ച് ഓഫീസർ ഇ.ഇം. റോസ് ഏലിയാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വനത്തിനോടുചേർന്ന് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ പുലിക്കൂട് സ്ഥാപിക്കുകയായിരുന്നു. പുലിയെ നിരീക്ഷിക്കാൻ കാമറയും സ്ഥാപിച്ചിട്ടുണ്ട്. കെ. ശാന്തകുമാരി എംഎൽഎ, കെഎഫ്ഡിസി ചെയർമാൻ റസാഖ് മൗലവി, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, വാർഡ് അംഗം പ്രകാശ് തോമസ് എന്നിവർ സ്ഥലത്തെത്തി.
Read Moreപാലക്കയം-കോട്ടയം കെഎസ്ആർടിസി ബസ് സർവീസ് മൂന്നുപതിറ്റാണ്ട് പിന്നിട്ടു; 1994 ബസ് അനുവദിച്ചത് മന്ത്രി ആർ. ബാലകൃഷ്ണപിള്ള
കല്ലടിക്കോട്: കോട്ടയത്തെയും പാലക്കയത്തെ മലയോരകുടിയേറ്റജനതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലക്കയം-കോട്ടയം കെഎസ്ആർടിസി ബസ് സർവീസ് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. 1994 ജനുവരി 20 ന് അന്നത്തെ ഗതാഗതമന്ത്രി ആർ. ബാലകൃഷ്ണപിള്ളയാണ് പാലക്കയം-കോട്ടയം സൂപ്പർഫാസ്റ്റ് ബസ് അനുവദിച്ചത്. മലയോരജനതയുടെ നിരന്തര ആവശ്യത്തെത്തുടർന്നായിരുന്നു ഇത്. മണ്ണാർക്കാട് താലൂക്കിലെ പ്രധാന കുടിയേറ്റമേഖലകൂടിയാണ് പാലക്കയം. കൂടാതെ കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല ഭാഗങ്ങളിലും മണ്ണാർക്കാടിന്റെ വിവിധഭാഗങ്ങളിലും പാലാ, കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ നിരവധിയുണ്ട്. വിശേഷാവസരങ്ങളിൽ നൂറുകണക്കിനു കുടുംബങ്ങൾ നാട്ടിലേക്കുപോകാനായി ആദ്യകാലങ്ങളിൽ ഏറെ യാത്രാക്ലേശമനുഭവിച്ചിരുന്നു. ബസ് അനുവദിച്ചുകിട്ടിയതോടെ ഇതിനു പരിഹാരമായി. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന സർവീസിൽനിന്ന് നല്ല വരുമാനവും ലഭിച്ചിരുന്നു. കോട്ടയം ഡിപ്പോയുടേതാണ് ബസ്. മറ്റുജില്ലകളിൽ പഠിക്കുന്ന വിദ്യാർഥികളുൾ ഉൾപ്പെടെയുള്ളവർക്കും സർവീസ് ഏറെ ഗുണകരമാണ്. കോവിഡ് സമയത്തും ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നിർമാണസമയത്തും ബസ് സർവീസ് തടസപ്പെട്ടിരുന്നു. ജനകീയ ആവശ്യത്തെത്തുടർന്ന് വീണ്ടും പുനരാരംഭിച്ചു. രാവിലെ 4.15-ന് പാലക്കയത്തുനിന്ന്…
Read Moreതൊഴിലിന്റെ മഹത്വം പുതുതലമുറകൾക്കു പകർന്നുനൽകിയ 105 വയസുകാരൻ അബ്ധുൾ അസീസ് ഇനി ഓർമ
വടക്കഞ്ചേരി: ജീവിതത്തിൽ ഒരു ദിവസംപോലും ആശുപത്രിയിൽ കിടക്കാതെ മരിക്കണമെന്ന ആഗ്രഹം നിറവേറിയാണ് വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു മുന്നിലെ പഴക്കട ഉടമ ദാർസലാം മൻസിലിൽ അബ്ദുൾ അസീസ് (105) ഓർമയായത്. ഇന്നലെ രാവിലെയായിരുന്നു മരണം. വൈകുന്നേരം കബറടക്കം നടത്തി. ഭാര്യ: പരേതയായ സബൂറ. മക്കൾ: കാസിം, നബീസ, സഫിയ. മരുമക്കൾ: ഷമീറ, കമാൽ,നൂർമുഹമ്മദ്. മരിക്കുന്നതിനു തൊട്ടുമുമ്പുവരെ സാധാരണപോലെ കടന്നുപോയതായി മകൻ കാസിം പറഞ്ഞു. തൊഴിലിന്റെ മഹത്വം പുതുതലമുറകൾക്കു പകർന്നുനൽകിയ അബ്ദുൾ അസീസ് മരിക്കുംവരെ തൊഴിലിൽ കർമനിരതനായിരുന്നു. വീടിനോടുചേർന്നുള്ള വാഴപ്പഴക്കടയുടെ മുഖ്യ ചുമതലക്കാരനായിരുന്നു. കടയെന്നു പറഞ്ഞാൽ ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. സ്റ്റേഷനറി, ബേക്കറി, പലചരക്ക്, പച്ചക്കറികൾ, വാഴപ്പഴങ്ങൾ തുടങ്ങി കടയിൽ കിട്ടാത്തതൊന്നും തന്നെയില്ല. രാവിലെ തുടങ്ങുന്ന അബ്ദുൾ അസീസിന്റെ പണികൾക്ക് ശമനമാകണമെങ്കിൽ രാത്രിയാകും. ഇതിനിടയ്ക്ക് അഞ്ചുനേരത്തെ നിസ്കാരസമയത്തുമാത്രമാണ് കടയിൽനിന്നു മാറിനിൽക്കുക. ആശുപത്രി വീടിനു മുന്നിലാണെങ്കിലും ആ സ്ഥാപനവുമായി വലിയ അടുപ്പമൊന്നും…
Read More