പട്ടിക്കാട്: ദേശീയപാത കുതിരാൻ ഭാഗത്തു നടക്കുന്ന റീടാറിംഗ്് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു തൃശൂർ എംപി ടി.എൻ. പ്രതാപനും ആലത്തൂർ എംപി രമ്യ ഹരിദാസും പീച്ചി റോഡ് ജംഗ്ഷനിലും പട്ടിക്കാട് സെന്ററിലും സന്ദർശനം നടത്തി. നാലു കിലോമിറ്റർ റീടാറിംഗ് പൂർത്തിയായശേഷം റോഡിലെ കുഴിയടയ്ക്കൽ പ്രവർത്തനങ്ങൾ പരിശോധിക്കാൻവേണ്ടിയാണ് എംപിമാർ എത്തിയത്. ബ്ലോക്ക് പ്രസിഡന്റ് കെ.സി.അഭിലാഷ്, ലീലാമ്മ തോമസ്, ഷിബു പോൾ എന്നിവരും എംപിമാർക്കൊപ്പം ഉണ്ടായിരുന്നു.
Read MoreCategory: Palakkad
രണ്ടു വയസുകാരൻ മുള്ളൻ പന്നി വാഹനമിടിച്ച് ചത്ത നിലയിൽ; ജനവാസകേന്ദ്രത്തിൽ മുള്ളൻപന്നിയെ കാണുന്നത് ആദ്യമാണെന്ന് നാട്ടുകാർ
കൊല്ലങ്കോട്: വടവന്നൂരിൽ പ്രധാന പാതയിൽ മുള്ളൻപന്നിയുടെ ജഡം വാഹനമിടിച്ച് ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തി. കൊല്ലങ്കോട് വനം വകുപ്പ് ഫോറസ്റ്റ് റെയ്ഞ്ചർ സുബൈർ സ്ഥലത്തെത്തി പരിശോധിച്ചശേഷം ജഡം ചപ്പക്കാട് വനമേഖലയിൽ സംസ്ക്കരിക്കും. രണ്ടു വയസ് തോന്നിക്കുന്ന മുള്ളൻപന്നി റോഡു മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് ചത്തതാവുമെന്ന് കരുതുന്നതായി സുബൈർ പറഞ്ഞു. ജനവാസ കേന്ദ്രത്തിൽ ആദ്യമായാണ് മുള്ളൻപന്നിയെ കാണുന്നതെന്ന് സമീപവാസികൾ അറിയിച്ചു. വടവന്നൂർ പട്ടത്തലച്ചിറോഡിലാണ് പന്നിയുടെ ജഡം കാണപ്പെട്ടത്.ു
Read Moreകളഞ്ഞുകിട്ടിയ പഴ്സ് തിരികെ നല്കി ഓട്ടോ ഡ്രൈവർ മാതൃകയായി; അഭിനന്ദിച്ച് പോലീസ്
വടക്കഞ്ചേരി: ഓട്ടോ ഡ്രൈവർക്ക് വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ 25000 രൂപയടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി. ആയക്കാട് കൊന്നഞ്ചേരി അബ്ബാസിന്റെ പഴ്സാണ് നഷ്ടപ്പെട്ടത്. വടക്കഞ്ചേരി ടൗണിൽ ഒാട്ടോ ഓടിക്കുന്ന കണ്ണന്പ്ര ഋഷിനാരമംഗലം അന്നപൂർണ്ണേശ്വരി വീട്ടിൽ സി.കൃഷ്ണൻകുട്ടിക്കാണ് പേഴ്സ് ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അഞ്ചുമൂർത്തിമംഗലത്ത് ഓട്ടം പോയി തിരിച്ച് വരുന്നതിനിടെ മംഗലം വില്ലേജ് ഓഫീസിനു സമീപത്തു നിന്നാണ് പേഴ്സ് ലഭിച്ചത്. തുടർന്ന് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ എൽപ്പിച്ചു. പഴ്സ് നഷ്ടപ്പെട്ടതായി അബ്ബാസ് വടക്കഞ്ചേരി പോലീസിൽ പരാതിയും നൽകിയിരുന്നു. എസ്.ഐ.കെ.ഓമനക്കുട്ടന്റെ നേതൃത്വത്തിൽ ഉടമയെ വിളിച്ച് വരുത്തി സ്ഥിരീകരിച്ച ശേഷം ഉടമയ്ക്ക് കൈമാറുകയായിരുന്നു. അഞ്ചുമൂർത്തിമംഗലത്ത് നാളെ തുടങ്ങുന്ന ബേക്കറി കടയുടെ ആവശ്യത്തിനായി ജീവനക്കാരനായ അബ്ബാസിന്റെ കൈവശം ഉടമ നൽകിയ പണമാണ് പേഴ്സിലുണ്ടായിരുന്നത്. അബ്ബാസിന്റെ ഡ്രൈവിങ് ലൈസൻസും എ.ടി.എം കാർഡും പേഴ്സിലുണ്ടായിരുന്നു.
Read Moreമുതലമടയിൽ പുലിയുടെ കാൽപ്പാദ അടയാളം ; ഭീതിയിൽ ജനങ്ങൾ; കാൽപാദ ചിത്രങ്ങൾ പകർത്തി വനം വകുപ്പ് അധികൃതർ
മുതലമട: മേച്ചിറ ജനവാസ കേന്ദ്രത്തിനിരികിൽ ഇക്കഴിഞ്ഞ തിങ്കൾ ചൊവ്വ ദിവസങ്ങളിലാണ് പുലിയുടേതെന്നു കരുതുന്ന കാൽപ്പാദ അടയാളം നാട്ടുകാർ കണ്ടത്. മേച്ചിറ പോത്തന്പാടം പാതയരികിലും സ്ഥലത്തെ മാവിൻ തോപ്പുകളിലുമാണ് കാൽപ്പാദ അടയാളങ്ങൾ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം മേച്ചിറ, വെള്ളാരംകടവ് ഭാഗങ്ങളിൽ മഴ പെയ്തിരുന്നതിനാലാണ് കാൽപ്പാദ അടയാളം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിഞ്ഞെത്തിയ കൊല്ലങ്കോട് വനം വകുപ്പ് അധികൃതർ കാൽപ്പാദ അടയാളങ്ങൾ പരിശോധിച്ചെങ്കിലും പുലിയുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഫോറസ്റ്റ് റെയ്ഞ്ചർ സുബൈർ പറഞ്ഞു. കാൽപാദ ചിത്രങ്ങൾ പകർത്തി പറന്പിക്കുളം കടുവാസങ്കേതം അധികൃതർ സ്ഥിരീകരണത്തിനായി അയച്ചിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷം മുന്പ് മേച്ചിറയിൽ വീടിനു മുന്നിലെത്തിയ വലിയ പുലിയെ വീട്ടുടമ നേരിൽ കണ്ടിരുന്നു. തുടർന്ന് വനപാലകർ നടത്തിയ തിരച്ചിലിൽ പല സ്ഥലങ്ങളിൽ പുലി എത്തിയ തെളിവുകളും കണ്ടെത്തിയിരുന്നു. ഒരു മാസത്തോളം കാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കും. നടത്തിയെങ്കിലും വന്യമൃഗത്തെ നേരിൽ…
Read Moreമാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തി; മാണിവാസകന്റെ മൃതദേഹം വിട്ടുകൊടുക്കും കാർത്തിക്കിന്റെ മൃതദേഹം കോടതി നിർദ്ദേശപ്രകാരം
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളേറ്റു വാങ്ങാൻ ബന്ധുക്കളെത്തി. കൊല്ലപ്പെട്ട മാണിവാസകൻ, കാർത്തിക് എന്നിവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതെ തുടർന്നാണ് ബന്ധുക്കൾ എത്തിയത്.. കാർത്തിക്കിന്റെ മൃതദേഹം സംബന്ധിച്ച് ഒന്നിലേറെ അവകാശികളുള്ളതിനാൽ മൃതദേഹം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്.കനത്ത പോലീസ് സുരക്ഷ സംവിധാനം മെഡിക്കൽ കോളജിൽ തുടരുന്നുണ്ട്. മാണിവാസകത്തിന്റെ സഹോദരി ലക്ഷ്മിയാണ് മൃതദേഹം ഏറ്റുവാങ്ങാനെത്തിയിട്ടുള്ളത്. കാർത്തിക്കിന്റെ അമ്മ മീനാക്ഷിക്കൊപ്പം കാർത്തിക്കിന്റെ സഹോദരൻ മുരുകേശനും ഭാര്യ വാസന്തിയും എത്തിയിട്ടുണ്ട്. എന്നാൽ കാർത്തിക്കിന്റെ മൃതദേഹത്തിന് മറ്റ് അവകാശികൾ വന്നിരുന്നതിനാൽ ആശയക്കുഴപ്പവും അവ്യക്തതയും നിലനിൽക്കുന്ന സാഹചര്യമാണ്. പാലക്കാട് കോടതിയിൽ ഇതു സംബന്ധിച്ച് കേസ് നടക്കുന്നുണ്ട്. പാലക്കാട് കോടതിയിൽ നിന്നും മൃതദേഹം വി്ട്ടുകൊടുക്കണമെന്ന ഉത്തരവുമായി വന്നാൽ മാത്രമേ കാർത്തിക്കിന്റെ മൃതദേഹം വിട്ടുകൊടുക്കാനാകൂവെന്ന് പോലീസ് വ്യക്തമാക്കി. മരിച്ചത് കാർത്തിക് ആണോ എന്നറിയാൻ ഡിഎൻഎ ടെസ്റ്റ്…
Read Moreബസ് ആംബുലന്സായി! ബസ് യാത്രയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച ഗർഭിണിയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി
വടക്കഞ്ചേരി: ബസ് യാത്രയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച ഗർഭിണിയായ യുവതിയെ കുതിരാനിലെ വാഹനക്കുരുക്കിനിടയിലൂടെ അതിസാഹസികമായി യഥാസമയം ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാർക്ക് അഭിനന്ദനപ്രവാഹം.തൃശൂർ-പാലക്കാട് റൂട്ടിലോടുന്ന സെന്റ് ജോസ് ട്രാവൽസ് ബസിലെ പീച്ചി സ്വദേശി കണ്ണൻ, കണ്ടക്ടർ നടത്തറ സ്വദേശി റെജി, മോൻസി ബസിലെ വിൻസന്റ് എന്നിവരെയാണ് പോലീസും യാത്രക്കാരും ഒരുപോലെ അഭിനന്ദിക്കുന്നത്. പറളി സ്വദേശിയായ 24 കാരിയെ പനിയെ തുടർന്നാണ് പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചത്. എന്നാൽ സ്ഥിതി മോശമായിരുന്നതിനാൽ ഉടനേ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. ഗർഭിണിയായ യുവതിയും അമ്മയും ബന്ധുക്കളായ രണ്ടു സ്ത്രീകളും വൈകുന്നേരം അഞ്ചിന് പാലക്കാടുനിന്നും തൃശൂരിലേക്കു പോകാൻ സെന്റ് ജോസ് ബസിൽ കയറി. യാത്രയ്ക്കിടെ വടക്കഞ്ചേരിയിൽ എത്തിയപ്പോൾ യുവതിക്ക് അസ്വസ്ഥത തുടങ്ങി. കരച്ചിലും ബഹളവുമായി. ബസ് ജീവനക്കാർ ഉടനേ സ്റ്റോപ്പുകളിൽനിന്നും യാത്രക്കാരെ കയറ്റാതെ വാണിയന്പാറ വരെയെത്തി. എന്നാൽ കുതിരാനിലെ കുരുക്ക് ഏറെ കിലോമീറ്റർ…
Read Moreതെരുവ് നായകൾ ജനജീവിതത്തിന് ഭീഷണിയാകുന്നു ; നായ്ക്കളുടെ കടിയേറ്റ് ഒന്പതുവയസുകാരന് കൈയ്ക്കും കാലിനും സാരമായി പരിക്ക്
വടക്കഞ്ചേരി: കിഴക്കഞ്ചേരി നൈനാംങ്കാട് നായ്ക്കളുടെ കടിയേറ്റ് ഒന്പതുവയസുകാരന് കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റു. നൈനാംങ്കാട് മുഹമ്മദിന്റെ മകൻ നിഷാദിനുനേരെയാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ മദ്രസയിൽനിന്നും വീട്ടിലേക്ക് വന്നിരുന്ന കുട്ടിയെ നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. കിഴക്കഞ്ചേരി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. ഇരുചക്ര വാഹനയാത്രികർക്കും സ്കൂൾ കുട്ടികൾക്കുമെല്ലാം വലിയ അപകടഭീഷണിയാണ് നായ്ക്കൾ ഉണ്ടാക്കുന്നത്. നായ്ക്കൾ റോഡിനു കുറുകെ ചാടി അപകടത്തിൽപ്പെടുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണവും പെരുകുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും അതല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യൂത്ത് കോണ്ഗ്രസ് രംഗത്തുവരുമെന്നും യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റോബിൻ പൊന്മല അറിയിച്ചു. തെരുവ്നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക് വണ്ടിത്താവളം: നന്ദിയോട്ടിൽ തെരുവുനായ കുറുകെ ഓടി നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ്്…
Read Moreഹൈക്കോടതിയുടെ അനുമതികിട്ടി,മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാം; ആശ്വാസത്തോടെ മെഡിക്കൽ കോളജിലെ കാവൽക്കാർ
സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ ഹൈക്കോടതി അനുമതി നൽകിയപ്പോൾ ആശ്വാസമാകുന്നത് ദിവസങ്ങളായി മൃതദേഹങ്ങൾ സൂക്ഷിക്കുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്ക് പുറത്തും മെഡിക്കൽ കോളജ് കാന്പസിലും കാവൽ നിൽക്കുന്ന പോലീസിനും സുരക്ഷാഭടൻമാർക്കും. ബുദ്ധിമുട്ടുകൾ പലതും സഹിച്ചാണ് ഇവർ ഇക്കഴിഞ്ഞ ദിവസങ്ങളിലത്രയും ഇവിടെ കാവൽ നിന്നത്. നൂറോളം പോലീസുകാരാണ് മെഡിക്കൽ കോളജിൽ കാവൽക്കാരായി വിവിധ ഭാഗങ്ങളിൽ നിൽക്കുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കും വരെ കാവൽ വേണമെന്ന് തീരുമാനിച്ചിരുന്നു. സുരക്ഷാഭീഷണി മൂലമായിരുന്നു ഇത്. മോർച്ചറിക്കു സമീപവും കാന്പസിനകത്തും കർശന നിയന്ത്രണങ്ങളുമുണ്ടായിരുന്നത് മെഡിക്കൽ കോളജ് വിദ്യാർഥികളേയും മറ്റും ഏറെ വലച്ചിരുന്നു. കാവൽ നിൽക്കുന്ന പോലീസുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ, മോർച്ചറിക്കടുത്തുള്ള പന്പ് ഹൗസ്, മെൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് പോലീസുകാർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോകുന്നത്. രാത്രിയിൽ…
Read Moreവാഹനക്കുരുക്കിനു താത്കാലിക ആശ്വാസം; കുതിരാനിൽ ടാറിംഗ് ജോലികൾ പൂർത്തിയായി
വടക്കഞ്ചേരി: കുതിരാനിലെ വാഹനക്കുരുക്കിനു താത്കാലിക ആശ്വാസം. കുതിരാൻ ഭാഗത്തെ ടാറിംഗ് ജോലികൾ പൂർത്തിയായി. ഇനി ഏതാനും മീറ്റർ ദൂരംകൂടി മാത്രമേ ടാറിംഗ് ശേഷിക്കുന്നുള്ളൂ. പവർഗ്രിഡിന്റെ ഭൂഗർഭ വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്നതിനാൽ കൊന്പഴ മമ്മദ്പടിയിൽ ടാറിംഗ് നടക്കാനുണ്ട്. വഴുക്കുംപാറയിൽ ആറുവരിപ്പാതയുമായി യോജിക്കുന്ന ഭാഗത്തും ടാറിംഗിന്റെ അന്തിമജോലികൾ പൂർത്തീകരിക്കാനുണ്ട്. റോഡ് പൂർണമായും തകർന്നുകിടന്നിരുന്ന വഴുക്കുംപാറ, ഇരുന്പുപാലം, കുതിരാൻ ക്ഷേത്രം എന്നിവിടങ്ങളിൽ ഫുൾടാറിംഗ് നടത്തിയും, റോഡിനു കേടുപാടുകളില്ലാത്ത ഭാഗത്തുള്ള കുഴികൾ അടച്ചുമാണ് റോഡ് ടാറിംഗ് നടത്തിയിട്ടുള്ളത്. എന്തായാലും, ജൂണ്മാസം മുതൽ രൂക്ഷമായി തുടരുന്ന കുതിരാനിലെ വാഹനക്കുരുക്കിനു തത്കാലത്തേങ്കിലും പരിഹാരമായി. ടാറിംഗ് ഒരുവർഷംവരെ കേടുകൂടാതെ നില്ക്കുമെന്നാണ് ടാറിംഗ് നടത്തിയ നോച്ച് ഇന്ത്യ പ്രോജക്ട് കന്പനി അധികൃതരും നാഷണൽ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരും പറയുന്നത്. അപ്പോഴേക്കും തുരങ്കപ്പാതകൾ സഞ്ചാരയോഗ്യമാകുമെന്നാണ് കണക്കുകൂട്ടൽ.
Read Moreകുരുക്കഴിക്കാൻ കുതിരാൻ തുരങ്കം തുറക്കുമോ ? പ്രതിക്കൂട്ടിലായി സംസ്ഥാന സർക്കാർ
തൃശൂർ: കുതിരാനിൽ റോഡിന്റെ ടാറിംഗ് പണി പൂർത്തിയായാലും കുരുക്ക് പുർണമായും ഇല്ലാതാകണമെങ്കിൽ തുരങ്കം തുറക്കാതെ കഴിയില്ലെന്നതാണ് യഥാർഥ വസ്തുത. ഒരു തുരങ്കത്തിന്റെ നിർമാണം പൂർത്തായിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അതിനുള്ള അനുമതി നൽകാൻ മുഖ്യമന്ത്രിയും വനം വകുപ്പും തയ്യാറായിട്ടില്ലെന്നതാണ് ഏറെ പ്രതിഷേധം ഉയർത്തുന്നത്. ആരുവരി പാതയുടെ നിർമാണത്തിന്റെ ചുമതല മുഴുവൻ കേന്ദ്ര സർക്കാരിനാണെന്നു പറഞ്ഞ് രക്ഷപെടാനുള്ള സർക്കാരിന്റെയും ജനപ്രതിനിധിയുടെയും വാദത്തിന് തിരിച്ചടിയായിരിക്കയാണിപ്പോൾ. കുതിരാൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പരസ്യമാക്കി ടി.എൻ.പ്രതാപൻ എംപി രംഗത്തെത്തിയതോടെ ജനരോഷം സംസ്ഥാന സർക്കാരിനെതിരെയും തിരിഞ്ഞിരിക്കയാണിപ്പോൾ. ഇപ്പോഴും മണിക്കൂറുകളോളം് കുരുക്കിൽ കിടന്നാണ് ആളുകൾ പാലക്കാട് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. കുതിരാനിൽ ഒരു തുരങ്കം തുറന്നുകൊടുക്കുന്നതിന് ആവശ്യമായ വനഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് ടി.എൻ പ്രതാപൻ എംപി കുറ്റപ്പെടുത്തി. കുതിരാനിലെ ഒരു തുരങ്കം തുറക്കാതെ ദേശീയപാതയിലെ ഗതാഗതപ്രശ്നം പരിഹരിക്കാനാവില്ല. ഈ…
Read More