കളഞ്ഞുകിട്ടിയ പഴ്സ് തിരികെ നല്കി ഓട്ടോ ഡ്രൈവർ മാതൃകയായി; അഭിനന്ദിച്ച് പോലീസ്

വ​ട​ക്ക​ഞ്ചേ​രി: ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് വ​ഴി​യി​ൽ നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ 25000 രൂ​പ​യ​ട​ങ്ങി​യ പേ​ഴ്സ് ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി. ആ​യ​ക്കാ​ട് കൊ​ന്ന​ഞ്ചേ​രി അ​ബ്ബാ​സി​ന്‍റെ പ​ഴ്സാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ഒാ​ട്ടോ ഓ​ടി​ക്കു​ന്ന ക​ണ്ണ​ന്പ്ര ഋ​ഷി​നാ​ര​മം​ഗ​ലം അ​ന്ന​പൂ​ർ​ണ്ണേ​ശ്വ​രി വീ​ട്ടി​ൽ സി.​കൃ​ഷ്ണ​ൻ​കു​ട്ടി​ക്കാ​ണ് പേ​ഴ്സ് ല​ഭി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ഓ​ട്ടം പോ​യി തി​രി​ച്ച് വ​രു​ന്ന​തി​നി​ടെ മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്തു നി​ന്നാ​ണ് പേ​ഴ്സ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ൽ​പ്പി​ച്ചു. പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​താ​യി അ​ബ്ബാ​സ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. എ​സ്.​ഐ.​കെ.​ഓ​മ​ന​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​മ​യെ വി​ളി​ച്ച് വ​രു​ത്തി സ്ഥി​രീ​ക​രി​ച്ച ശേ​ഷം ഉ​ട​മ​യ്ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് നാ​ളെ തു​ട​ങ്ങു​ന്ന ബേ​ക്ക​റി ക​ട​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി ജീ​വ​ന​ക്കാ​ര​നാ​യ അ​ബ്ബാ​സി​ന്‍റെ കൈ​വ​ശം ഉ​ട​മ ന​ൽ​കി​യ പ​ണ​മാ​ണ് പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ബ്ബാ​സി​ന്‍റെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സും എ.​ടി.​എം കാ​ർ​ഡും പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്നു.

Related posts