ചി​റ്റൂ​രി​ൽ നിയന്ത്രണം വിട്ട സ്വ​കാ​ര്യ​ബ​സ് മ​റി​ഞ്ഞ് അ​ന്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്; ചിലരുടെ നില ഗുരുതരം

ചി​റ്റൂ​ർ: സ്വ​കാ​ര്യ​ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം അ​ന്പ​തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ഏ​താ​നും പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. പാ​ല​ക്കാ​ട് ചി​റ്റൂ​ർ ക​ല്യാ​ണ​പ്പേ​ട്ട കോ​രി​യാ​ർ​ച്ച​ള്ള​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30നാ​യി​രു​ന്നു അ​പ​ക​ടം. വ​ണ്ടി​ത്താ​വ​ളം പാ​ല​ക്കാ​ട് വ​ഴി ഓ​ടു​ന്ന ശ്രീ​വ​ത്സം എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സു​ട​മ ശ​ശി​ധ​ര​ൻ (50), വി​ദ്യാ​ർ​ഥി​ക​ളാ​യ നി​മ, ഉ​ണ്ണി​മാ​യ, മ​റ്റു യാ​ത്ര​ക്കാ​രാ​യ പ്രീ​ത (45), കൃ​ഷ്ണ​ൻ (55), ശ​ശി​കു​മാ​ർ (60), ദേ​വു (45) എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​ശീ​ധ​ര​ന്‍റെ കാ​ലൊ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ സ്കൂ​ൾ സ​മ​യ​മാ​യ​തി​നാ​ൽ ബ​സി​ൽ കൂ​ടു​ത​ലും വി​ദ്യാ​ർ​ഥി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ചി​റ്റൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സും പോ​ലീ​സും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് ബ​സി​ന​ക​ത്ത് അ​ക​പ്പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​സി​നു വ​ല​തു വ​ശ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച​ശേ​ഷ​മാ​ണ് മ​റി​ഞ്ഞ​ത്.

Read More

മ​ഞ്ചി​ക്ക​ണ്ടി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട മാ​വോ​യി​സ്റ്റ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന

പാ​ല​ക്കാ​ട്: മ​ഞ്ചി​ക്ക​ണ്ടി​യി​ലു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പ്പി​നി​ടെ കാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട മാ​വോ​യി​സ്റ്റ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ദീ​പ​ക് എ​ന്ന ച​ന്ദു​വി​നെ ത​മി​ഴ്നാ​ട് ടാ​സ്ക് ഫോ​ഴ്സ് പി​ടി​കൂ​ടി​യെ​ന്നാ​ണ് വി​വ​രം. ആ​ന​ക്ക​ട്ടി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ദീ​പ​ക്കി​നൊ​പ്പം മ​റ്റൊ​രാ​ളു​കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

Read More

മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ലാ​ണ് ന​ന്മ​യും സ്നേ​ഹ​വും കൈ​കോ​ർ​ത്തു​; കാ​രു​ണ്യ​ത്തി​ലേ​ക്ക് ച​ക്ര​മു​രു​ട്ടി അ​മ​ൽ​ജി​ത്ത്, കൂടെ ജീ​സും

കോ​ടാ​ലി: കാ​രു​ണ്യ​വു​മാ​യി ജീ​സ് കൂ​ടെ നി​ന്ന​തോ​ടെ സ്വ​യം പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന ച​ക്ര​ക​സേ​ര​യു​രു​ട്ടി​യ അ​മ​ൽ​ജി​ത്തി​ന്‍റെ മു​ഖ​ത്ത് പ്ര​തീ​ക്ഷ​യു​ടെ അ​ന്പ​ര​പ്പ്. മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ലാ​ണ് ന​ന്മ​യും സ്നേ​ഹ​വും കൈ​കോ​ർ​ത്തു​പി​ടി​ച്ച​ത്. എ​ട്ടാം ക്ലാ​സു​കാ​ര​നാ​യ അ​മ​ൽ​ജി​ത്ത് ഇ​തു​വ​രെ സ​ഹ​പാ​ഠി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഴ​യൊ​രു വീ​ൽ​ചെ​യ​റി​ലാ​ണ് സ്കൂ​ളി​ലെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​നി​മു​ത​ൽ സ്വ​യം പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള വീ​ൽ​ചെ​യ​റി​ലാ​ണ് അ​മ​ൽ​ജി​ത്ത് സ്കൂ​ളി​ലേ​ക്കെ​ത്തു​ക. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ജീ​സ് ലാ​സ​റാ​ണ് അ​ടു​ത്ത​മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ത​ന്‍റെ മ​ക​ളു​ടെ ആ​ദ്യ​കു​ർ​ബ്ബാ​ന സ്വീ​ക​ര​ണ ആ​ഘോ​ഷ​ത്തി​നാ​യി ക​രു​തി​വ​ച്ച് തു​ക​യി​ൽ നി​ന്ന് 80,000 രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച് ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​ർ വാ​ങ്ങി അ​മ​ൽ​ജി​ത്തി​ന് സ​മ്മാ​നി​ച്ച​ത്. മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പ്ര​വീ​ണ്‍ എം.​കു​മാ​റി​ന്‍റെ സു​ഹൃ​ത്താ​ണ് ബി​സി​ന​സ്കാ​ര​നാ​യ ജീ​സ് ലാ​സ​ർ. കോ​ടാ​ലി അ​ന്നാം​പാ​ട​ത്ത് നി​ന്ന് കൂ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്ത​ടെ പ​ഴ​യ വീ​ൽ​ചെ​യ​റി​ൽ സ്കൂ​ളി​ലെ​ത്തു​ന്ന അ​മ​ലി​നെ കു​റി​ച്ച് ഒ​രു മാ​സം മു​ന്പാ​ണ് പ്ര​വീ​ൺ സു​ഹൃ​ത്താ​യ ജീ​സി​നോ​ട് സൂ​ചി​പ്പി​ച്ച​ത്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​ന്ന​ലെ വ​ലി​യൊ​രു പെ​ട്ടി​യു​മാ​യി മ​റ്റ​ത്തൂ​ർ…

Read More

നാ​ണ​മി​ല്ലേ… അ​ധി​കാ​രി​ക​ളേ…  മൂ​ന്നു​മാ​സം മു​മ്പ് കു​ഴി​യ​ട​ച്ച റോ​ഡ് ഇ​പ്പോ​ൾ തോ​ടു പോലെ; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ

വെ​ള്ളാ​ങ്ക​ല്ലൂ​ർ: തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ന​ട​വ​ര​ന്പ് സെ​ന്‍റ​റി​ൽ റോ​ഡ് നി​റ​യെ കു​ഴി​ക​ൾ. ന​ട​വ​ര​ന്പ് സ്കൂ​ളി​ന് സ​മീ​പ​വും അ​ണ്ടാ​ണി​കു​ള​ത്തി​ന് സ​മീ​പ​വും ക​ഴി​ഞ്ഞ വ​ർ​ഷം ടാ​ർ ചെ​യ്തു. ബാ​ക്കി കു​ഴി​ക​ൾ മെ​റ്റ​ലും ടാ​ർ മി​ശ്രി​ത​വും ഉ​പ​യോ​ഗി​ച്ച് അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. മെ​റ്റ​ൽ ഇ​ള​കി വീ​ണ്ടും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ മൂ​ന്ന് മാ​സം മു​ന്പ് വീ​ണ്ടും ടാ​ർ മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചു. എ​ന്നാ​ൽ മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ അ​വ​യെ​ല്ലാം ഇ​ള​കി​പ്പോ​യി. ന​ട​വ​ര​ന്പ് സ്കൂ​ളി​നു സ​മീ​പം മു​ത​ൽ കോ​ന്പാ​റ വ​രെ പ​ല​യി​ട​ത്തും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ഞ്ഞു​പോ​കു​ന്ന ഈ ​റൂ​ട്ടി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റു ചെ​റി​യ വാ​ഹ​ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി എ​ത്ര​യും വേ​ഗം ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

മാ​വോ​യി​സ്റ്റ് വ​ധം: പോ​ലീ​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന് കാ​നം രാജേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് മാ​വോ​യി​സ്റ്റു​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മാ​വോ​യി​സ്റ്റു​ക​ളെ അ​നു​കൂ​ലി​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല സി​പി​ഐ​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​ന്മൂ​ല​ന​സി​ദ്ധാ​ന്ത​മാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​തു​ത​ന്നെ പോ​ലീ​സും പി​ന്തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​വോ​യി​സ്റ്റു​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന​തു വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്ന വാ​ദ​ത്തി​ൽ സി​പി​ഐ നേ​താ​ക്ക​ൾ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പോ​ലീ​സ് ന​ട​പ​ടി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സും പി​ന്തു​ണ​ച്ച​തോ​ടെ വി​ഷ​യം സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നു​കൂ​ടി കാ​ര​ണ​മാ​കു​ക​യാ​ണ്.

Read More

കു​തി​രാ​ൻ: കാലാവസ്ഥ അനുകൂലമാണെങഅകിൽ  അ​റ്റ​കു​റ്റ​പ്പ​ണി 19ന​കം പൂ​ർ​ത്തി​യാ​കും

തൃ​ശൂ​ർ: കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ 19നു ​മു​ന്പ് കു​തി​രാ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് അ​റി​യി​ച്ചു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി. 19നു​ള​ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള​ള സ​മ​യ​പ​ട്ടി​ക ത​യാ​റാ​ക്കി​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ത​ക​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ടാ​റിം​ഗും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ഴി​യ​ട​യ്ക്കു​ന്ന​തി​നു പു​റ​മേ​യാ​ണി​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ടാ​റിം​ഗ് ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

Read More

ബൈ​ക്കി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊ​ല്ല​ങ്കോ​ട്: ടൗ​ണി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ മൂ​ന്നു​കി​ലോ ക​ഞ്ചാ​വ് ബൈ​ക്കി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ര​ണ്ടു​പേ​രെ കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ണ്ടൂ​ർ വേ​ലൂ​ർ കോ​ട്ടൂ​രാ​ൻ വീ​ട്ടി​ൽ ആ​ന്‍റോ​വി​ന്‍റെ മ​ക​ൻ ഷാ​ന്‍റോ (21), ചേ​രാ​മം​ഗ​ലം മൈ​ലാം​കു​ളം ത​ട​ത്തി​ൽ വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ മ​ക​ൻ പ്ര​സാ​ദ് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.25 ന് ​കൊ​ല്ല​ങ്കോ​ട് ടൗ​ണി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ്ര​തി​ക​ൾ ക​ഞ്ചാ​വ് ക​ട​ത്താ​ൻ കെ.​എ​ൽ.08 ബി. ​ജെ. 4448 ന​ന്പ​ർ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. പ​ഴ​നി​യി​ൽ​നി​ന്നും മു​പ്പ​തി​നാ​യി​രം ന​ല്കി വാ​ങ്ങി​യ ക​ഞ്ചാ​വ് തൃ​ശൂ​രി​ലെ​ത്തി​ച്ച് ചി​ല്ല​റ വി​ല്പ​ന ന​ട​ത്താ​നാ​ണ് പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​തി​ൽ ഒ​ന്നാം പ്ര​തി പ്ര​സാ​ദ് തൃശ്ശൂ​രി​ൽ ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തികൂ​ടി​യാ​ണ്. ഗോ​പാ​ല​പു​രം ചെ​ക്ക് പോ​സ്റ്റി​ൽ നി​ർ​ത്താ​തെ വ​ന്ന ബൈ​ക്കാ​ണ് കൊ​ല്ല​ങ്കോ​ട് പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബാ​ല​ഗോ​പാ​ല​ൻ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​പെ​ക്ട​ർ പി.​സു​രേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ…

Read More

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കു​ഷ്ഠ​രോ​ഗ നി​ർ​ണ​യ യ​ജ്ഞം; ജി​ല്ല​യി​ൽ 55 പേ​ർ​ക്ക്  രോഗം സ്ഥി​രീ​ക​രി​ച്ചു

പാ​ല​ക്കാ​ട്: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കു​ഷ്ഠ​രോ​ഗ നി​ർ​ണ​യ യ​ജ്ഞം അ​ശ്വ​മേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 55 പേ​ർ​ക്ക് കൂ​ടി കു​ഷ്ഠ​രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. സെ​പ്തം​ബ​ർ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റു​വ​രെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും വീ​ടു​ക​ൾ​ക​യ​റി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഇ​വ​രു​ടെ ചി​കി​ത്സ ആ​രം​ഭി​ച്ചു. തു​ട​ർ​ന്നു 25 ഓ​ളം​പേ​രെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കും നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​ക്കും. അ​ശ്വ​മേ​ധം പ്ര​ചാ​ര​ണ പ​രി​പാ​ടി​യോ​ടെ ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ജി​ല്ല​യി​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 110 ആ​യി. ഇ​തി​ൽ 20 പേ​ർ​ക്ക് അം​ഗ​വൈ​ക​ല്യം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ണ്ടെ​ത്തി​യ കേ​സു​ക​ളി​ൽ 11 പേ​ർ കു​ട്ടി​ക​ളും ആ​റു​പേ​ർ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ 494 പേ​രാ​ണ് കു​ഷ്ഠ​രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യ​ത്. നി​ല​വി​ൽ 201 പേ​ർ ചി​കി​ത്സ തു​ട​രു​ന്നു. ജി​ല്ല​യി​ൽ ഒ​രു ല​ക്ഷം ആ​ളു​ക​ളി​ൽ…

Read More

മ​ഞ്ചി​ക്ക​ണ്ടി​യി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ ല​ഘു​ലേ​ഖ​ക​ൾ ഒ​ന്നെ​ന്ന് പോ​ലീ​സ്

പാ​ല​ക്കാ​ട്: മാ​വോ​യി​സ്‌​റ്റ്‌ ബ​ന്ധം ആ​രോ​പി​ച്ചു പോ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്‌​ത വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും മ​ഞ്ചി​ക്ക​ണ്ടി​യി​ലെ മാ​വോ​യി​സ്റ്റു​ക​ളു​ടെ താ​വ​ള​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തി ല​ഘു​ലേ​ഖ​ക​ൾ ഒ​ന്നെ​ന്ന് പോ​ലീ​സ്. മ​ഞ്ചി​ക്ക​ണ്ടി​യി​ൽ​നി​ന്ന് കി​ട്ടി​യ പെ​ൻ​ഡ്രൈ​വി​ലാ​യി​രു​ന്നു ല​ഘു​ലേ​ഖ. തെ​ലു​ങ്ക്, ഹി​ന്ദി പ​രി​ഭാ​ഷ​ക​ളി​ലു​ള്ള ല​ഘു​ലേ​ഖ​യും പെ​ൻ​ഡ്രൈ​വി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​യു​ടെ മ​ല​യാ​ള​ത്തി​ലു​ള്ള ലേ​ഘു​ലേ​ഖ​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.വി​ദ്യാ​ർ​ഥി​ക​ൾ വ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​വോ​യി​സ്റ്റു​ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ണൂ​ർ പാ​ല​യാ​ട്ടെ സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സ്‌ നി​യ​മ​വി​ദ്യാ​ർ​ഥി കോ​ഴി​ക്കോ​ട്‌ തി​രു​വ​ണ്ണൂ​ർ പാ​ലാ​ട്ട്‌​ന​ഗ​ർ മ​ണി​പ്പൂ​രി വീ​ട്ടി​ൽ അ​ല​ൻ ഷു​ഹൈ​ബ്‌ (20) , ക​ണ്ണൂ​ർ സ്‌​കൂ​ൾ ഓ​ഫ്‌ ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി ഒ​ള​വ​ണ്ണ മൂ​ർ​ക്ക​നാ​ട്‌ പാ​ന​ങ്ങാ​ട്ടു​പ​റ​മ്പ്‌ കോ​ട്ടു​മ്മ​ൽ വീ​ട്ടി​ൽ താ​ഹ ഫൈ​സ​ൽ (24) എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. രേ​ഖാ​ചി​ത്ര​ങ്ങ​ൾ, മാ​പ്പു​ക​ൾ, ഡ​യ​റി​ക്കു​റി​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് മ​ഞ്ചി​ക്ക​ണ്ടി​യി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ അ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഏ​തൊ​ക്കെ പ്ര​ദേ​ശ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളെ വി​ന്യ​സി​ക്ക​ണം, എ​ങ്ങി​നെ ഒ​ളി​ഞ്ഞി​രി​ക്ക​ണം, ആ​വ​ശ്യ​മെ​ങ്കി​ൽ തു​ര​ങ്ക​ങ്ങ​ൾ…

Read More

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം; കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് കോ​ഴി​ക്കോ​ട് ; പാലക്കാട് രണ്ടാംസ്ഥാനത്ത്

കു​ന്നം​കു​ളം: അ​വ​സാ​ന ദി​വ​സംവ​രെ ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ജേ​താ​ക്ക​ളാ​യി കോ​ഴി​ക്കോ​ട് ജി​ല്ല. 1374 പോ​യി​ന്‍റു​ക​ളും 20 ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം റാ​ങ്കു​ക​ളും നേ​ടി​യാ​ണ് കോ​ഴി​ക്കോ​ടി​ന്‍റെ കി​രീ​ട​ നേ​ട്ടം. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ പാ​ല​ക്കാ​ടി​നും 1374 പോ​യി​ന്‍റ് ല​ഭി​ച്ചെ​ങ്കി​ലും ഒ​ന്നാം റാ​ങ്കു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ത്ത കോ​ഴി​ക്കോ​ടി​നെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. 19 ഒ​ന്നാം റാ​ങ്കാ​ണ് പാ​ല​ക്കാ​ടി​നു ല​ഭി​ച്ച​ത്. 1366 പോ​യി​ന്‍റു നേ​ടി മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യെ​ങ്കി​ലും അ​വ​സാ​ന ദി​നം വ​രെ ക​ണ്ണൂ​ർ ജി​ല്ല​യും കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. 16 ഒ​ന്നാംറാ​ങ്കു​ക​ളാ​ണ് ക​ണ്ണൂ​രു​കാ​ർ നേ​ടി​യ​ത്. ളുകളിൽ ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലംമി​ക​ച്ച സ്കൂ​ളി​നു​ള്ള ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 141 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം എ​ച്ച്എ​സ്എ​സ് സ്വ​ന്ത​മാ​ക്കി. വ​യ​നാ​ട് ദ്വാ​ര​ക എ​സ്എ​ച്ച്എ​ച്ച്എ​സ്എ​സ് ആ​ണ് ര​ണ്ടാംസ്ഥാ​ന​ക്കാ​ർ. ശാ​സ്ത്ര​മേ​ള വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ജി​ല്ല​യാ​യി 128 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​രും ര​ണ്ടാംസ്ഥാ​ന​ക്കാ​രാ​യി 121 പോ​യി​ന്‍റോ​ടെ കോ​ഴി​ക്കോ​ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​വി​എ​ച്ച്എ​സ്എ​സ് താ​മ​ര​ക്കു​ള​മാ​ണ്…

Read More