മണ്ണാർക്കാട്: ആദിവാസിമേഖലയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പരാതി. താലൂക്കിലെ മലയോരമേഖലകൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ കഴിയുന്ന ആദിവാസി, പട്ടികജാതി കുടുംബങ്ങളിൽ ക്രിമിനൽ സ്വഭാവമുള്ള കേസുകൾ വർധിക്കുന്നതായി പരാതി ഉയരുന്നു. മണ്ണാർക്കാട്, തിരുവിഴാംകുന്ന്, തെങ്കര, അട്ടപ്പാടി, ചെറുംകുളം മേഖലകളിലാണ് ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നത്. തിരുവിഴാംകുന്ന്, കൊന്പംകുണ്ട്, ആനമൂളി, മാസപ്പറന്പ് എന്നീ ആദിവാസി കോളനികളിലാണ് ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നത്.കൃത്യമായ പേരും മേൽവിലാസം ഇല്ലാത്തതും ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനുള്ള ബുദ്ധിമുട്ടും പോലീസിനെ വലയ്ക്കുന്നു. ആദിവാസികൾ തമ്മിലുള്ള വഴക്കും പ്രശ്നങ്ങളും മറ്റുള്ളവരെയും ബാധിക്കുന്നു. കഴിഞ്ഞദിവസം കുടുംബവഴക്കിനെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ വെട്ടിപരിക്കേല്പിച്ചിരുന്നു. തിരുവിഴാംകുന്ന്, അന്പലപ്പാറ ആദിവാസി കോളനിയിൽ കണ്ണന്റെ മകൻ അനൂപിനാണ് ഗുരുതരമായി പരിക്കേറ്റത്. സഹോദരൻ ബിജുവാണ് ഇയാളുടെ കഴുത്തിനു വെട്ടിയത്. ഇയാൾ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ അനൂപിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ…
Read MoreCategory: Palakkad
മലയാളി റേഡിയോ ആസ്വാദകരുടെ മനസിൽ പതിഞ്ഞ ആ ശബ്ദം ഇന്നുകൂടി; ആകാശവാണിയിൽ ഇന്ന് സുഷമയുടെ ലാസ്റ്റ് അനൗണ്സ്മെന്റ്
തൃശൂർ: ആകാശവാണിയിൽ ഇന്ന് അവസാനത്തെ അനൗണ്സ്മെന്റ് നടത്തി മൈക്ക് ഓഫ് ചെയ്യുന്പോൾ എന്തായിരിക്കും സുഷമയുടെ മനസിൽ…നാലു പതിറ്റാണ്ട് കാലമായി അനൗണ്സറായും വാർത്തകൾ വായിക്കുന്ന ന്യൂസ് റീഡറായും മലയാളി റേഡിയോ ആസ്വാദകരുടെ മനസിൽ പതിഞ്ഞ ആ ശബ്ദം ഇന്നുകൂടി മാത്രമേ ആകാശവാണിയിലൂടെ കേൾക്കാനാകൂ… അതെ..വാർത്തകൾ വായിക്കുന്നത് സുഷമ എന്ന ആ ശബ്ദം ഇന്ന് ആകാശവാണിയുടെ പടിയിറങ്ങുകയാണ്.മലയാളിക്ക് ഏറെ പരിചിതമായ റേഡിയോ അവതരാകരിൽ പ്രധാനിയാണ് സുഷമ.വടിവൊത്ത അക്ഷരങ്ങളിൽ എഴുതും പോലെയാണ് സുഷമ വാർത്ത വായിച്ചിരുന്നത്. കേൾക്കുന്നവർക്ക് ഒരു ആശയക്കുഴപ്പവും അവ്യക്തതയും ഇല്ലാത്ത വിധം സുഷമ വാർത്ത അവതരിപ്പിച്ചു. വാർത്തയുടെ മൂഡിനനുസരിച്ച് മോഡുലേഷനുകൾ കൃത്യമായി നൽകി സുഷമ വാർത്തകൾക്ക് നൽകിയ സുഷമ ടച്ച് ഏറെ മനോഹരമായിരുന്നു. മലയാളത്തിന്റെ ഏറ്റവും നല്ല ഉച്ചാരണം കേൾക്കാൻ സുഷമയുടെ വാർത്ത കേട്ടാൽ മതിയെന്ന് പലരും പറയാറുണ്ട്. പദശുദ്ധിയും വ്യക്തതയും സുഷമയുടെ അനൗണ്സ്മെന്റുകളേയും വാർത്താ അവതരണത്തേയും ഹൃദ്യമായ…
Read Moreസർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലെ സൂപ്പർവൈസറുടെ മോൻ; കുട്ടിക്കാലത്തെ ഓർമകളുമായി വി.എം സുധീരൻ നെല്ലിയാന്പതിയിൽ
നെല്ലിയാന്പതി: കുട്ടിക്കാലത്തെ ഓർമ്മകളുമായി കോണ്ഗ്രസ് നേതാവ് വി.എം.സുധീരൻ നെല്ലിയാന്പതിയിലെത്തി. ഗൃഹാതുരമായ ഒരുപാട് പഴയകാല സ്മരണകളാണ് സുധീരന്റെ മനസ്സിലേക്ക് ഓടിയെത്തിയതത്.നെല്ലിയാന്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ സൂപ്പർവൈസറായി സുധീരന്റെ അച്ഛൻ ജോലി ചെയ്തിരുന്നു.് നാലാം ക്ലാസ് വിദ്യാർത്ഥിയായി ചന്ദ്രമല പ്രൈമറി സ്കൂളിൽ സുധീരനുണ്ടായിരുന്നു. ആ വിദ്യാർത്ഥിയുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്ന ഒരുപാട് ഓർമ്മകളിലേക്ക് പോയെന്ന് സുധീരൻ പറഞ്ഞു. അന്ന് കൂടെ പഠിച്ച ആൻറണിയെ മാത്രമേ കാണാനായുള്ളൂ. മറ്റ് പലരും റിട്ടയർമെന്റ് കഴിഞ്ഞു ഇവിടം വിട്ടു. നിരവധി പേർ ഈ ലോകത്തോട് തന്നെ യാത്ര പറഞ്ഞു. നെല്ലിയാന്പതിയിൽ ഞായറാഴ്ച്ചയെത്തിയ സുധീരൻ തൊഴിലാളികൾ താമസിക്കുന്ന പാടിയിലേക്ക് പോയപ്പോൾ അന്നത്തെ സതീർഥ്യരായ പിൻമുറക്കാരെ പലരെയും കാണാനിടയായി. പഴയകാല തൊഴിലാളികളുടെ മക്കളെയും ബന്ധുക്കളിൽ ചിലരെയും കണ്ടു. തിങ്കൾ രാവിലെ ഓഫീസിന് മുൻവശം എത്തിയപ്പോൾ ഇപ്പോഴത്തെ തൊഴിലാളികളുടെ ഒരു വലിയനിര തന്നെ അവിടെ ഉണ്ടായിരുന്നു.…
Read Moreവിവാഹം കഴിഞ്ഞിട്ട് ഒൻപതുമാസം; യുവാവ് കാമുകിയായ നാൽപതുകാരിയോടൊപ്പം ഒളിച്ചോടി; ഗർഭിണിയായ ഭാര്യ തൂങ്ങി മരിച്ചു
ആലത്തൂർ: ഭർത്താവ് കാമുകിയോടൊപ്പം പോയതിൽ മനംനൊന്ത് ഭാര്യ തൂങ്ങി മരിച്ചു. എരിമയൂർ മരുതക്കോട് ബിജുവിന്റെ ഭാര്യ ഐശ്വര്യ(20) യാണ് തൂങ്ങിമരിച്ചത്. ബുധനാഴ്ച്ച രാവിലെ ആറുമണിയ്ക്കാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്. ഒൻപതു മാസം മുന്പാണ് ചിറ്റൂർ അത്തിക്കോട് പനയൂർ പല്ലത്താംപുള്ളി ചന്ദ്രന്റെ മകളായ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. ആറു മാസം ഗർഭിണിയായിരുന്നു. ചൊവ്വാഴ്ച്ച വീട്ടിൽ നിന്ന് പോയ ഭർത്താവ് കാമുകിയായ 40 കാരിയോടൊപ്പം കാണാതായതെന്ന മനോവിഷമത്തിലാണ് ഐശ്വര്യ തൂങ്ങി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കാമുകിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യയുടെ അച്ഛൻ ചന്ദ്രന്റെ പരാതിയിൽ ബിജു (29) വിനെതിരെ ആലത്തൂർ പോലീസ് ഭർത്തൃപീഢനത്തിന് കേസെടുത്തു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read Moreഒറ്റപ്പാലത്തും പട്ടാന്പിയിലും അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥാപിക്കാൻ അംഗീകാരമായിട്ടും നടപ്പായില്ല
ഒറ്റഒറ്റപ്പാലം: ഒറ്റപ്പാലത്തും പട്ടാന്പിയിലും അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥാപിക്കാൻ അംഗീകാരം ലഭിച്ചിട്ടും രണ്ടിടത്തും പദ്ധതികൾ നടപ്പിലായില്ല. അപകടങ്ങൾ നിത്യസംഭവങ്ങളാകുന്ന പട്ടാന്പിയിലും ഒറ്റപ്പാലത്തും അഗ്നിശമന സേന യൂണിറ്റുകൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.രണ്ടിടത്തും ഇതിന് അംഗീകാരം ലഭിക്കുകയും ബജറ്റുകളിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ യൂണിറ്റ് തുടങ്ങാൻ ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാകാത്തതാണ് രണ്ടിടത്തും പദ്ധതി അനിശ്ചിതത്വത്തിലാകാൻ കാരണം. മൂന്ന് സംസ്ഥാന ബജറ്റുകളിൽ ഉൾപ്പെട്ടിട്ടും പട്ടാന്പിയിലും ഒറ്റപ്പാലത്തും അഗ്നിശമന സേനാ യൂണിറ്റുകൾ തുടങ്ങാൻ കഴിയാതിരുന്നത് രണ്ടു മണ്ഡലങ്ങളിലുമുള്ള എംഎൽഎമാരുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഭരിക്കുന്ന ജനപ്രതിനിധികളുടെയും കെടുകാര്യസ്ഥതമൂലമാണെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. പട്ടാന്പിയിൽ ജില്ലാ വ്യവസായകേന്ദ്രത്തിന്റെ സ്ഥലം ലഭ്യമാക്കാൻ മുന്പ് കളക്ടർ തന്നെ നേരിട്ട് ഇടപെട്ടിരുന്നു. എന്നാൽ ഇതും ഇടയ്ക്കുവച്ച് അവസാനിച്ചു. മേലെ പട്ടാന്പിയിൽ കൃഷിവകുപ്പിനു കീഴിലുള്ള സെൻട്രൽ ഓർച്ചാർഡിന്റെ ഭൂമിയിൽനിന്ന് സ്ഥലം ലഭ്യമാക്കാനും ശ്രമം നടന്നെങ്കിലും അതു നിലച്ചു.കൃഷിവകുപ്പിന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണിതെന്നു പറയപ്പെടുന്നു.…
Read Moreസംസ്ഥാന സ്കൂൾ പ്രവേശനോൽസവം; പ്രചരണവുമായി കുട്ടികളുടെ ചാക്യാർകൂത്ത്
കൊടകര: ചെന്പുച്ചിറ ഗവണ്മെന്റ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളുടെ ചാക്യാർക്കൂത്ത് അവതരണം നടന്നു. ചെങ്ങാലൂർ പള്ളി നട,ആന്പല്ലൂർ,തലോർ സഹകരണ ബാങ്കിനു സമീപം, , നന്തിക്കര,പറപ്പൂക്കര സെന്റർ,നെല്ലായി സെന്റർ എന്നിങ്ങനെയായിരുന്നു കൂത്ത് അവതരണം.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ടി.എസ്. ബൈജു, ബിപിഒ കെ. നന്ദകുമാർ, പ്രധാനധ്യാപിക പി.പി. ടെസി, പിടിഎ പ്രസിഡന്റ് മധു തൈശുവളപ്പിൽ, എസ്എംസി ചെയർമാൻ എൻ. എസ്. വിദ്യാധരൻ എന്നിവരും വിദ്യാലയത്തിലെ വിദ്യാർഥികളും രക്ഷിതാക്കളും ചാക്യാരെ അനുഗമിച്ചു.നാളെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നാടൻ പാട്ട് അവതരണം നടക്കും.
Read Moreഎച്ച് 1 എൻ 1: ജില്ലയിൽ രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും മുൻകരുതലുകൾ വേണമെന്ന് ആരോഗ്യവകുപ്പ്
പാലക്കാട്: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പാലക്കാട് ജില്ലയിൽ എച്ച് 1 എൻ 1 രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 2019 ജനുവരി ഒന്നുമുതൽ മെയ് 26 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകളനുസരിച്ച് ജില്ലയിൽ 19 പേർക്കാണ് എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ചത്. ഷൊർണ്ണൂർ നഗരസഭാ പരിധിയിലും കുന്പിടി പഞ്ചായത്ത് പരിധിയിലുമായി രണ്ടുമരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ കഴിഞ്ഞ വർഷം 43 പേർക്കാണ് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചിരുന്നത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിരുന്നു. വളരെ എളുപ്പത്തിൽ ചികിത്സിക്കാവുന്ന ഒന്നാണ് എച്ച് 1 എൻ 1 പനി. പ്രത്യേക ലാബ് പരിശോധനകൾ ഇതിന് ആവശ്യമില്ല. എല്ലാ സർക്കാർ ആശുപത്രികളിലും എച്ച് 1 എൻ 1 പനിയ്ക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. തുടക്കത്തിലെ ചികിത്സിച്ചാൽ പൂർണമായി ഭേദമാക്കാൻ കഴിയുന്ന…
Read Moreതമിഴ്നാട്ടിൽ നിന്നുള്ള കഞ്ചാവുകടത്തു തടയുന്നതിന് സമഗ്ര പ്രതിരോധ നടപടി വേണമെന്ന ആവശ്യം ശക്തം
ചിറ്റൂർ: തമിഴ്നാടിനോട് ചേർന്നുള്ള കിഴക്കൻ താലൂക്കുകളിലൂടെ വർധിക്കുന്ന കഞ്ചാവ് കടത്തുതടയാൻ സമഗ്ര പ്രതിരോധനടപടി വേണമെന്ന ജനകീയാവശ്യം ശക്തമായി. കള്ളക്കടത്തുകാർക്ക് കഞ്ചാവ് എത്തിച്ചു നല്കാൻ പൊള്ളാച്ചി കേന്ദ്രീകരിച്ച് മാഫിയാസംഘം തന്നെ രൂപപ്പെട്ടിരിക്കുകയാണ്.തമിഴ്നാട്ടിൽ കഞ്ചാവ് നിരോധനം നിലവിലുണ്ടെങ്കിലും ഇതു ഫലപ്രദമായി തടയാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ തുനിയാത്തതാണ് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താൻ സഹായകമായിരിക്കുന്നത്. കഞ്ചാവ് വില്പന പതിവാക്കിയ നൂറുക്കണക്കിനു യുവാക്കൾ പടിഞ്ഞാറൻ ജില്ലകളിൽനിന്നും പൊള്ളാച്ചിയിൽ എത്താറുണ്ട്. ഇവരെക്കുറിച്ച് തമിഴ്നാട് എക്സൈസിന് വിവരങ്ങൾ ലഭിക്കാറുണ്ടെങ്കിൽ പിടികൂടാൻ തുനിയുന്നുമില്ല. ചിറ്റൂർ, കൊല്ലങ്കോട് റേഞ്ച് ഓഫീസുകൾക്ക് സർക്കിൾ ഓഫീസ് അധികൃതർ കഞ്ചാവു കടത്തു പരിശോധന നടത്താറുണ്ടെങ്കിലും ഉദ്ദേശലക്ഷ്യം കാണുന്നില്ല. ഒരാഴ്ചയിൽ ഒന്നോ രണ്ടോ തവണകൾ മാത്രമാണ് കഞ്ചാവ് കടത്തു പിടിക്കുന്നത്.തൃശൂർ, പൊള്ളാച്ചി ദീർഘദൂര ബസുകളും ചെറിയ വാഹനങ്ങളും മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എന്നാൽ പഴനിയിൽ നിന്നും പൊള്ളാച്ചിവഴി പാലക്കാട് ദീർഘദൂര ട്രെയിനുകളിലും കഞ്ചാവ്…
Read Moreമരക്കട്ടകൾ പാകി അതിനുമുകളിൽ പാളങ്ങൾ പിടിപ്പിച്ചിരുന്ന പഴഞ്ചൻരീതി മാറുന്നു; തീവണ്ടിപ്പാതകളും ഇനിമുതൽ സ്മാർട്ടാകും
ഷൊർണൂർ: തീവണ്ടി പാതകളും ഇനിമുതൽ സ്മാർട്ടാകും. മരക്കട്ടകൾ പാകി അതിനുമുകളിൽ പാളങ്ങൾ പിടിപ്പിച്ച് ട്രെയിനുകൾ ഓടിയിരുന്ന കാലം ഇനി വിസ്മൃതിയിലേക്ക്. കാലത്തിനൊത്ത് കോലംമാറുകയാണ് റെയിൽവേയും.ഇതിന്റെ ഭാഗമായി തീവണ്ടിപാതകളിൽ മരംകൊണ്ടുള്ള സ്ലിപ്പറുകൾ പൂർണമായും ഒഴിവാക്കാനാണ് റെയിൽവേ തീരുമാനം. ഇതിന്റെ ഭാഗമായി ഭൂരിഭാഗം റെയിൽവേ ഡിവിഷനുകൾക്ക് കീഴിലുമുള്ള റെയിൽപാതകളിൽ മരക്കട്ടകൾക്കു പകരം കോണ്ക്രീറ്റ് സ്ലീപ്പറുകൾ സ്ഥാനം പിടിച്ചു തുടങ്ങി. അത്യാധുനികവത്കരണത്തിന്റെ ഭാഗമായി റെയിൽവേ നവീകരണനടപടികൾ വ്യാപകമായി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് തീവണ്ടിപാതകളിൽ മരംകൊണ്ടുള്ള സ്ലിപ്പറുകൾ മാറ്റാനുള്ള തീരുമാനമുണ്ടായത്. ഇതോടൊപ്പം പുതിയ ഇലക്ട്രോണിക് ഇൻറർലോക്ക് സിഗ്നൽ സംവിധാനവും ഉടനേ പ്രാബല്യത്തിൽ വരും. മധുക്കരമുതൽ മംഗലാപുരം ജംഗ്ഷൻവരെയും പോത്തന്നൂർ മുതൽ മംഗലാപുരം വരെയുമായി 580 റൂട്ട് കിലോമീറ്ററാണ് പാലക്കാട് റെയിൽവേ ഡിവിഷനിൽ വരുന്നത്. ഇത്രയും കിലോമീറ്ററിലായി 1,200-ലധികം ട്രാക്ക് കിലോമീറ്ററുകൾ ഉണ്ട്. ഇവയിൽ ഉപയോഗിച്ചിരുന്ന മരസ്ലിപ്പറുകൾ ഇപ്പോഴില്ല. വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ…
Read Moreഇനി ആറുമാസം മാത്രം; കരാർ കമ്പനിയുടെ വാഗ്ദാനം പാഴ്വാക്കാകുന്നു; എങ്ങുമെത്താതെ ആറുവരിപ്പാത നിർമാണം
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാൻ തുരങ്കത്തിന്റെ പണികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന കരാർ കന്പനിയുടെ വാഗ്ദാനം പാഴ്വാക്കാകുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു കരാർ കന്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കിയത്. മാസം എട്ടു കഴിഞ്ഞിട്ടും അന്നത്തേതിനേക്കാൾ പണിയൊന്നും പുരോഗമിച്ചില്ല. കാലാവധി തീരാൻ ഇനി ആറു മാസം മാത്രം. കുതിരാൻ തുരങ്കത്തിന്റെ വശങ്ങളും മുകൾഭാഗവും ബലപ്പെടുത്താൻ കേന്ദ്ര വനംവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. അനുമതി യഥാസമയം ലഭിക്കുകയും പണി വേഗത്തിലാക്കുകയും ചെയ്തിരുന്നെങ്കിൽ മഴക്കാലത്തിനു മുന്പേ പണി പൂർത്തിയാകുമായിരുന്നു. അടുത്തയാഴ്ച മഴ തുടങ്ങുന്നതോടെ ഈ വഴിക്കുള്ള ഗതാഗതം അവതാളത്തിലാകും. മണിക്കൂറുകളോളം ട്രാഫിക് കുരുക്കുമുണ്ടാകും. മഴക്കാലത്ത് പണികൾ വേണ്ടത്ര പുരോഗമിക്കുകയുമില്ല. ആറുവരിപ്പാതയുടെ പണി കഴിഞ്ഞ വർഷം ഡിസംബർ മാസത്തോടെ പൂർത്തിയാക്കുമെന്നു മരാമത്ത് മന്ത്രി ജി. സുധാകരൻ ഈയിടെ പ്രഖ്യാപിച്ചിരുന്നു. കരാർ കാലാവധി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവസാനിച്ചിരിക്കേയാണ്…
Read More