ക​ല്യാ​ണം ക​ഴി​ഞ്ഞ നാ​ളി​ൽ​ത​ന്നെ പീ​ഡ​നം; ത​ടി​ച്ചി​യെ​ന്നും പ്ര​സ​വി​ക്കാ​ത്ത​വ​ളെ​ന്നും വി​ളി​ച്ച് ക​ളി​യാ​ക്ക​ൽ; സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ധാ​ർ​വാ​ഡി​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ന​വ​ൽ​ഗു​ന്ദ് സ്വ​ദേ​ശി ബ​സ​വ​രാ​ജ് വ​ദ്ദ​റാ​ണ് ഭാ​ര്യ പ്രി​യ​ങ്ക ക​മ​ല​ക​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ബ​സ​വ​രാ​ജി​നെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ക്രൂ​ര​ത​യു​ടെ വി​വ​ര​ങ്ങ​ൾ പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

ക​ഴി​ഞ്ഞ 2024 ഡി​സം​ബ​റി​ലാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ​യും ബ​സ​വ​രാ​ജി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ആ​ദ്യ ആ​ഴ്ച​ക​ളി​ൽ ത​ന്നെ പ്രി​യ​ങ്ക​യ്ക്ക് നേ​രെ ഭ​ർ​ത്താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് പീ​ഡ​ന​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ബ​സ​വ​രാ​ജും ഇ​യാ​ളു​ടെ വീ​ട്ടു​കാ​രും പ്രി​യ​ങ്ക​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി കു​ടും​ബം ആ​രോ​പി​ക്കു​ന്നു. സ്ത്രീ​ധ​ന​ത്തി​ന് പു​റ​മെ ക​ടു​ത്ത ശ​രീ​ര അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും പ്രി​യ​ങ്ക ഇ​ര​യാ​യി​രു​ന്നു.

ത​ന്നേ​ക്കാ​ൾ വ​ണ്ണ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ‘ത​ടി​ച്ചി’ എ​ന്ന് വി​ളി​ച്ച് ബ​സ​വ​രാ​ജ് പ്രി​യ​ങ്ക​യെ എ​പ്പോ​ഴും പ​രി​ഹ​സി​ക്കു​ക​യും വ​ണ്ണ​മു​ള്ള​തു​കൊ‌​ണ്ട് കു​ട്ടി​ക​ളു​ണ്ടാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് പീ​ഡി​പ്പി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. എ​ങ്കി​ലും ര​ണ്ട് ത​വ​ണ ഗ​ർ​ഭി​ണി​യാ​യ പ്രി​യ​ങ്ക ബ​സ​വ​രാ​ജി​ന്‍റെ മ​ർ​ദ​നം കാ​ര​ണം ര​ണ്ട് ത​വ​ണ​യും ഗ​ർ​ഭ​ച്ഛി​ദ്രം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

യു​വ​തി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ പ്രി​യ​ങ്ക​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് ബ​സ​വ​രാ​ജി​നെ​യും ഇ​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ രേ​ണ​വ്വ, സു​ഭാ​ഷ്, സി​ദ്ധ​രാ​മേ​ഷ് എ​ന്നി​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ​ക്കെ​തി​രെ കൊ​ല​പാ​തം, സ്ത്രീ​ധ​ന പീ​ഡ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും കേ​സി​ൽ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment