ഷൊർണൂർ: കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല: യാത്രക്കാർ വലയുന്നു. ഒറ്റപ്പാലം- തൃശൂർ റൂട്ടിലോടുന്ന ഒരു ബസും നിലവിൽ കുളപ്പുള്ളി ബസ്റ്റാൻഡിൽ കയറാത്ത സ്ഥിതിയാണ്. രാവിലെ പണിക്കു പോകണ്ട തൊഴിലാളികൾക്കാണ് ബസുകളില്ലാത്തത് പ്രശ്നനമാകുന്നത്.പാലക്കാട്- ഗുരുവായൂർ റൂട്ടിലോടുന്ന ബസുകളും സ്റ്റാൻഡിക്കുന്നില്ല. അതേസമയം കഐസ്ആർടിസി ബസുകളും കുളപ്പുള്ളി ബസ് സ്റ്റാൻഡിനെ മറന്ന മട്ടാണ്. പ്രശ്നങ്ങൾ പരിഹരിക്കാനും ഇടപെടാനും ഇപ്പോൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥ·ാരും തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ബസ് സ്റ്റാൻഡിൽ കയറണമെന്ന് നിർബന്ധിച്ചപ്പോൾ ബസുകൾ സ്റ്റോപ്പുകൾ ഒഴിവാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതോടെയാണ് വീണ്ടും പഴയ സ്ഥിതിയായത്. കുളപ്പുള്ളി ബസ്റ്റാൻഡിൽ കയറുകയാണെങ്കിൽ ലിമിറ്റഡ് സ്റ്റോപ്പുകളിൽ മാത്രമേ നിർത്തൂവെന്നാണ് ബസ് ജീവനക്കാരുടെ നിലപാട്. ഒറ്റപ്പാലം സബ് കളക്ടറും ജോയിന്റ് ആർഡിഒയും പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ല. പത്തുവർഷത്തിലധികമായി നഗരസഭ ഈ ബസ് സ്റ്റാൻഡ് നിർമ്മാണം നടത്തിയിട്ട്. എന്നാൽ അന്നുമുതൽ ഇന്നുവരെ ഈ സ്റ്റാൻഡുകൊണ്ട് യാത്രക്കാർക്ക് ഒരു…
Read MoreCategory: Palakkad
മാവേലി സ്റ്റോർ ഡിസ്പ്ലേ ജീവനക്കാരുടെ ദിവസവേതനം അറുന്നൂറുരൂപയാക്കണമെന്ന ആവശ്യം ശക്തമാകുന്നു
പാലക്കാട്: മാവേലി സ്റ്റോർ ഡിസ്പ്ലേ ജീവനക്കാരുടെ ദിവസവേതനം അറുന്നൂറുരൂപയാക്കണമെന്ന് ഓൾ കേരള സപ്ലൈകോ ഫ്രണ്ട്- ജേക്കബ് ജില്ലാകമ്മിറ്റി വകുപ്പുമന്ത്രിയോടും സർക്കാരിനോടും ആവശ്യപ്പെട്ടു. ദിവസവേതനക്കാരെ സർക്കാർ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്താത്ത നടപടിയേയും യോഗം അപലപിച്ചു. നിലവിലുള്ള ദിവസവേതനക്കാരെ ഒഴിവാക്കി ശന്പളത്തിൽ കുറവുവരുത്തി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിൽനിന്നും ഡിപ്പോ മാനേജർമാരും മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ്, പീപ്പിൾ ബസാർ മാനേജർമാരും നടത്തുന്ന ഗൂഢാലോചന ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈ നീക്കത്തിൽനിന്നും മാനേജർമാർ പിന്തിരിയണമെന്നും യോഗം മുന്നറിയിപ്പുനല്കി. ഓവർടൈം ജോലിക്ക് അധികവേതനം നല്കാൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റുകളിലും നിത്യോപയോഗ സാധനങ്ങൾ എത്തിക്കാതെ ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ ജനങ്ങൾ സപ്ലൈകോയെ കൈവിട്ട് അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണെന്നും യോഗം ആരോപിച്ചു.കളക്്ഷനു ആനുപാതികമായ രീതിയിൽ ജീവനക്കാർക്കു ശന്പളം നല്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജോലിസമയത്ത് ഒരു ചായപോലും…
Read Moreയാത്രക്കാരുടെ യാത്രാ ദുരതത്തിന് പരിഹാരമായി നെല്ലിയാമ്പ തി ചുരം പാതയിൽ കുണ്ടറച്ചോല പാലം ഒന്നാം ഘട്ടം പൂർത്തിയായി
നെല്ലിയാന്പതി: നെല്ലിയാന്പതിക്കാരുടെ യാത്രദുരിതത്തിന് പരിഹാരമായി നിർമ്മിക്കുന്ന കുണ്ടറച്ചോല പാലത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുന്നു. ഉരുൾപൊട്ടി തകർന്നുപോയ കുണ്ടറച്ചോല കലുങ്കിന് പകരം നിർമ്മിക്കുന്ന പാലത്തിന്റെ പ്രവർത്തിയാണ് പുരോഗമിക്കുന്നത്. 2018 ആഗസ്റ്റ് 16 നുണ്ടായ ഉരുൾപൊട്ടലിലാണ് കുണ്ടറച്ചോല കലുങ്ക് പൂർണ്ണമായും ഒലിച്ചുപോയി ഒരാഴ്ച്ച നെല്ലിയാന്പതി പൂർണ്ണമായും ഒറ്റപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നരക്കോടി രൂപ ചിലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. മാർച്ച് മാസത്തിൽ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച പാലത്തിന് രണ്ടു തൂണുകളിലായി പത്ത് മീറ്റർ നീളത്തിലും, വീതിയിലുമാണ് നിർമ്മിക്കുന്നത്. പാലത്തിന്റെ കോണ്ക്രീറ്റ് പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. ശക്തമായ വെള്ളപ്പാച്ചിലിനെയും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിൽ 1.30 മീറ്റർ കനത്തിലാണ് പാലത്തിന്റെ കോണ്ക്രീറ്റ് ചെയ്യുന്നത്. കലുങ്ക് തകർന്നതോടെ നെല്ലിയാന്പതിയിലേക്ക് വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മഴ ശക്തമാകുന്പോഴേക്കും പാലം പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
Read Moreമംഗലാംകുന്ന് ഗണപതിയുടെ ഓർമകളിൽ ആനപ്രേമികൾ
‘ശ്രീകൃഷ്ണപുരം: ഗജലക്ഷണങ്ങൾ എല്ലാം തികഞ്ഞ കേരളക്കരയിലെ മഹാരാജാവ്, വാർധക്യത്തിലും തളരാത്ത ആകാരവടിവിനും ഉടമ. ആനപ്രേമികളുടെ ആരാധനപാത്രം. കഴിഞ്ഞദിവസം ചരിഞ്ഞ മംഗലാംകുന്ന് ഗണപതിയെന്ന ഗജ മുത്തച്ഛനെ കുറിച്ചു പറഞ്ഞാൽ മംഗലാംകുന്നുകാർക്ക് മാത്രമല്ല കേരളത്തിലെ ആനപ്രേമികൾക്കെല്ലാം നൂറുനാവാണ്. ഉത്സവത്തിന് ഗണപതി വരുന്നുണ്ടെന്നറിഞ്ഞാൽ ആ വശ്യസൗന്ദര്യം ആസ്വദിക്കാൻ ആനപ്രേമികളെല്ലാം ഓടിയെത്തുന്നത് പതിവു കാഴ്ചയായിരുന്നു.ഉത്സവത്തിന് ഗണപതി വരുന്നുവെന്നറിഞ്ഞാൽ വഴിക്കണ്ണുമായി കാത്തിരുന്ന് ആ തലയെടുപ്പ് അസ്വദിക്കാത്തവർ ചുരുക്കം. ഉത്സവപ്രേമികൾക്കും ആനക്കന്പക്കാർക്കും ഗണപതി സ്വന്തമാകുന്നത് സൗമ്യമായ സൗന്ദര്യത്തികവിനോടുള്ള ആരാധനകൊണ്ടാണ്. ഒരിക്കൽ പിരായിരിയിൽ ഗണപതി ചെറിയതോതിൽ അനുസരണക്കേട് കാട്ടി. മണിക്കൂറുകൾക്കകം ആനയെ തളച്ചു. തളച്ച പറന്പിന്റെ അയൽപക്കക്കാരാണ് ആനയുടെ സംരക്ഷണത്തിന് പിന്നീട് നേതൃത്വം നല്കിയത്. ദിവസങ്ങൾക്കുശേഷം ഗണപതിയെ മംഗലാംകുന്നിലേക്ക് തിരികെക്കൊണ്ടു പോകുന്പോൾ മാലയും കുറിയുമണിയിച്ച് ശിങ്കാരിമേളവും ഒരുക്കിയാണ് പിരായിരി ദേശക്കാരും ഉത്സവകമ്മിറ്റിയും വിട നല്കിയത്. അന്ന് ഗണപതി ഇടഞ്ഞവാർത്ത പത്രങ്ങളിൽ നല്കരുതെന്ന അപേക്ഷയുമായി എത്തിയത് ആന ഉടമകളായിരുന്നില്ല,…
Read Moreമോദിവിരുദ്ധ താൽക്കാലിക പ്രതിഭാസമാത്രം; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ.ടി ജലീൽ
പാലക്കാട്: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. സംസ്ഥാനത്ത് സംഭവിച്ചത്. താൽക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവ് നടത്തും. നിലവിലെ സാഹചര്യം മോദിവിരുദ്ധ തരംഗമാണ്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ന്യൂനപക്ഷങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ജലീൽ കൂട്ടിച്ചേർത്തു.
Read Moreരഞ്ജിത്ത് കൊലപാതകം: സുഹൃത്ത് അറസ്റ്റിൽ; തെരഞ്ഞടുപ്പ് ഫലം ടിവിയിൽ കാണുമ്പോഴുണ്ടായ തർക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി
പുന്നയൂർക്കുളം: വ്യാഴാഴ്ച പരൂർ വാക്കെത്തി റോഡിൽ മുരിയൻതടം പാടത്തിനടുത്തുള്ള സ്വകാര്യ ക്വാർട്ടേഴ്സിൽ വാക്കുതർക്കത്തെതുടർന്നു യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ സുഹൃത്തും ആറ്റുപുറം ബിഎംഎസ് യൂണിയനിലെ പ്രവർത്തകനുമായ അഞ്ഞൂര് പേരോത്ത് വീട്ടിൽ സിജു (32)നെ വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്തു. വടക്കേക്കാട് കപ്ലേങ്ങാട് ക്ഷേത്രത്തിനു സമീപം തണ്ടേങ്ങാട്ടിൽ രാജന്റെ മകൻ രഞ്ജിത്ത് (31) ആണ് മരിച്ചത്. സംഭവത്തിനുശേഷം സിജു അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വടക്കേക്കാട് സിഐ വി.രാജേഷ്കുമാർ, എസ്ഐ കെ.പ്രദീപ്കുമാർ, എഎസ്ഐ അനിൽ മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സിജുവിനോടൊപ്പം കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ പോലീസ് വിട്ടയച്ചു.സിജുവിനെ പ്രതിയാക്കി മറ്റുള്ളവരെ വിട്ടയച്ച പോലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്നു രഞ്ജിത്തിന്റെ ബന്ധുക്കൾ പറഞ്ഞു. രഞ്ജിത്ത് കായംകുളത്തു പപ്പടക്കന്പനി തൊഴിലാളിയാണ്. കുറച്ചുദിവസമായി നാട്ടിൽ വന്നിട്ട്. പ്രതി സിജു രഞ്ജിത്തിന്റെ അടുത്ത കൂട്ടുകാരനാണ്. തെരഞ്ഞെടുപ്പുഫലം അറിയുന്നതിനായി സിജു താമസിക്കുന്ന ക്വാർട്ടേഴ്സിൽ കൂട്ടുകാരായ ആറംഗ സംഘം…
Read Moreമന്ത്രി മൊയ്തീന് ഇനി ചക്ക മട്ടൻ കറി കഴിക്കാം; പ്രിയതമയുടെ കൈപ്പുണ്യത്തിൽ
വടക്കാഞ്ചേരി: മന്ത്രി എ.സി. മൊയ്തീന് ഇനി ഉൗണിനോപ്പം ഭാര്യയുണ്ടാക്കുന്ന ഏറെ സ്വാദിഷ്ടമായ ചക്ക മട്ടൻ കറി കഴിക്കാം. തീർന്നില്ല. ചക്കക്കുരു പായസം, ചക്ക അച്ചാർ, പഴവട, സാൻവിച്ച് എന്നിവയും രുചിക്കാം. പത്നി ഉസൈബാ ബീവി ഈ വിഭവങ്ങൾ തയാറാക്കാൻ ആവശ്യമായ വിദഗ്ദ പരിശീലനം നേടി. വടക്കാഞ്ചേരി നഗരസഭയിലെ ആര്യം പാടത്ത് പ്രവർത്തിക്കുന്ന ഗ്രീൻ ആർമിയുടെ പരിശീലന കേന്ദ്രത്തിലെത്തിയാണ് വടക്കാഞ്ചേരി കേരള വർമ പൊതു വായനശാലയിലെ വനിതാ വേദിയുടെ പ്രവർത്തക കൂടിയായ ഉസൈബ ഏകദിന പരിശീലനം നേടിയത്. ഇതോടൊപ്പം വനിതാ വേദിയുടെ മറ്റ് അംഗങ്ങളും കണ്ണികളായി. കേരളത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട ചക്കയെ താരമാക്കിക്കൊണ്ട് ഗ്രീൻ ആർമി ഇതിനകംതന്നെ നിരവധി വനിതകൾക്കാണ് ചക്ക വിഭവങ്ങൾ തയ്യാറാക്കാൻ പരി ശീലനം നൽകിയിട്ടുള്ളത്. മട്ടൻ ചേർക്കാതെ ചക്ക മടലും, ചുളയും ഉപയോഗിച്ചാണ് ചക്ക മട്ടൻ കറി തയ്യാറാക്കുന്നത്. മട്ടൻ ഇല്ലെങ്കിലും മട്ടനേക്കാൾ…
Read Moreപാലക്കാട് ഡിസിസി ഓഫീസിനു നേരേ കല്ലേറ്; എം.ബി. രാജേഷിന്റെ വീടിനു പോലീസ് കാവൽ
പാലക്കാട്: ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിനു നേരേ കല്ലേറ്. ചില്ലുകൾ തകർത്തു, കൊടിമരം ഇളക്കിമറിച്ചിട്ടു. ഇന്നു പുലർച്ചെ ഒന്നോടെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് അക്രമണം നടത്തിയതെന്നു പരിസരവാസികൾ പറഞ്ഞു. സംഭവ സമയത്ത് ഓഫീസ് അടഞ്ഞു കിടക്കുകയായിരുന്നു. കല്ലെറിഞ്ഞു തിരിച്ചു പോയവർ വീണ്ടുമെത്തിയാണ് കൊടിമരം തകർത്തത്. രാത്രി പതിനൊന്നര വരെ ജില്ലാ കോണ്ഗ്രസ് പ്രസിഡന്റും നിയുക്ത എംപിയുമായ വി.കെ. ശ്രീകണ്ഠനും ഏതാനും പ്രവർത്തകരും ഓഫീസിലുണ്ടായിരുന്നു. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്നു ഭാരവാഹികൾ ആരോപിച്ചു. പരാതിയെ തുടർന്ന് ടൗണ് സൗത്ത് പോലീസ് അന്വേഷണത്തിനെത്തി. ജില്ലയിലെ പ്രധാന രാഷ്ട്രീയകക്ഷി ഓഫീസുകൾക്കു ഇന്നലെ വരെ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. രാത്രി ഒന്പതിനാണ് സംരക്ഷണം പിൻവലിച്ചത്. ജില്ലാ നേതാക്കളെത്തിയ ശേഷം പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നാണ് സൂചന. ‘ എം.ബി. രാജേഷിന്റെ വീടിനു പോലീസ് കാവൽ പാലക്കാട് : കല്ലേറുണ്ടായതിനെ തുടർന്ന് പാലക്കാട്…
Read Moreചതിച്ചത് മണ്ണാർക്കാടെങ്കിൽ; പാലക്കാട്ടെ തോൽവിക്ക് പിന്നിൽ എം.ബി. രാജേഷിന്റെ വിലയിരുത്തൽ എത്തിനിൽക്കുന്നത്….
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷ് ലക്ഷ്യമിടുന്നത് പാർട്ടിയുടെ തന്നെ എംഎൽഎയായ പി.കെ. ശശിയെ. ഇതിനു ആക്കം കൂട്ടുന്ന പ്രസ്താവനകളാണ് ഇന്നലെ രാജേഷിൽ നിന്നുണ്ടായത്. മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ 30,000 വോട്ടുകൾക്ക് പിന്നാക്കം പോയതാണ് പരാജയത്തിനു നിദാനമായതെന്നാണ് രാജേഷിന്റെ വിലയിരുത്തൽ. ഒരു സ്വാശ്രയകോളജ് ഉടമയുടെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നതായും മണ്ണാർക്കാട്ടെ വോട്ടുചോർച്ചയിൽ ദൂരൂഹതയുണ്ടെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം രാജേഷ് രംഗത്തെത്തിയിരുന്നു. പാലക്കാട്ടെ എൽ ഡി എഫിന്റെ പരാജയം അതീവ ഗൗരവമുള്ളതാണ്. പരാജയകാരണം പരിശോധിക്കുമെന്നും പി.കെ. ശശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷവിഭാഗം യുഡിഎഫിനൊപ്പം നിന്നു. ഇതിൽ എൽഡിഎഫിനെ പിന്തുണക്കുന്നവരുമുണ്ട്. പട്ടാന്പി, മണ്ണാർക്കാട് നിയോജക മണ്ഡലങ്ങളിലെ വോട്ട് കുറയുന്നതിനും കാരണം ഇതാണ്. സംഘടനപരമായ വീഴ്ച്ചകൾഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി കമ്മിറ്റികൾ പരിശോധിക്കും. മുന്നണിയിൽ വിഭാഗീയതയില്ല. ഇത്തവണ ഷൊർണ്ണൂർ നിയോജക മണ്ഡലത്തിന്റെ ചുമതലയാണ് തനിക്കുണ്ടായിരുന്നത്.…
Read Moreതങ്ങളോടൊപ്പം നിൽക്കുന്ന ഒരു ജനപ്രതിനിധി; ‘പെങ്ങളൂട്ടി’യുടെ കൂടെ നിന്ന് ആലത്തൂർ
ജിമ്മി ജോർജ് പാലക്കാട്: കോഴിക്കോടുനിന്ന് ആലത്തൂരിലേക്കുള്ള രമ്യ ഹരിദാസിന്റെ വരവും, തുടർന്ന് ആലത്തൂരിലെ പ്രചാരണരംഗത്തെ പ്രകടനവും, ഇപ്പോൾ സംസ്ഥാനത്തെതന്നെ ഞെട്ടിച്ചുള്ള വൻ വിജയവുമാണ് ഈ തെരെഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ സംഭവം. സ്ഥാനാർഥിനിർണയം മുതൽ അത്ഭുതങ്ങൾ കാണിച്ച “പെങ്ങളൂട്ടി’ പാട്ടുപാടി ആലത്തൂരിന്റെ മനസ് കീഴടക്കുകയായിരുന്നു. വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നര ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷം ഏവരേയും അന്പരപ്പിച്ചു. 1991 വരെ മൂന്നുതവണ മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ വിജയിപ്പിച്ച പഴയ ഒറ്റപ്പാലം മണ്ഡലത്തിൽ രമ്യ ഹരിദാസ് എന്ന യുവതിയിലൂടെ വീണ്ടും കോണ്ഗ്രസ് പതാക പാറി. 26 വർഷത്തെ സിപിഎം കുത്തകയാണ് രമ്യയിലൂടെ യുഡിഎഫ് തകർത്തത്. സിപിഎമ്മിന്റെ കുത്തകമണ്ഡലത്തിൽ ആരും അറിയപ്പെടാതെ വന്ന് വിജയം തട്ടിയെടുത്തപ്പോൾ അത് പെങ്ങളൂട്ടിയോടുള്ള ആലത്തൂരിന്റെ ഇഷ്ടം എത്രമാത്രമെന്നു തെളിയിക്കുന്നതായി. സ്ഥാനാർഥിയുടെ വ്യക്തിപരമായ മികവും നിലവിലെ എംപി പി.കെ. ബിജുവിനോടുള്ള മണ്ഡലത്തിലെ പാർട്ടിപ്രവർത്തകരുടേയും വോട്ടർമാരുടേയും എതിർപ്പും രമ്യയുടെ…
Read More