ഷൊർണൂർ: ഒരു നാടിനെയാകെ ദുരിതത്തിലാക്കിയ ചോറോട്ടൂർ കരിങ്കൽ ക്വാറിക്കെതിരെ വ്യാപകമായി ഉയർന്ന പരാതികൾക്ക് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിൽ ജനങ്ങളുടെ പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ഇതോടെ ക്വാറി എന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് ഉറപ്പായി. അതേസമയം കൈയേറ്റങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ടെത്താൻ റവന്യൂവകുപ്പിനോട് ആവശ്യപ്പെടുമെന്നും ക്വാറിയിലെ സ്ഫോടനത്തിന്റെ ഭാഗമായി വീടുകൾ വിണ്ടുകീറുകയും നശിക്കുകയും ചെയ്തത് പരിശോധിക്കാൻ തീരുമാനിച്ചതായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കി. നേരത്തെ ജനങ്ങളുടെ ശക്തമായ പരാതികളെ തുടർന്ന് വാണിയംകുളം ഗ്രാമപഞ്ചായത്ത് ക്വാറിക്ക് ലൈസൻസ് നല്‍കിയിരുന്നത് റദ്ദാക്കിയിരുന്നു. ഇതേതുടർന്ന് ഉടമ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം ആദ്യം നിലനില്‍ക്കുന്പോഴാണ് സർക്കാർ വകുപ്പ് അധികൃതർ വീണ്ടും ക്വാറിയിൽ പരിശോധനയ്ക്ക് എത്തിയത്. അതേസമയം ക്വാറിക്കെതിരെ വാണിയംകുളം പഞ്ചായത്ത് അധികൃതർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രദേശത്തെ മുപ്പതോളം വീടുകൾക്കാണ് കേടുപാട് സംഭവിച്ചിട്ടുള്ളത്. കരിങ്കൽ…
Read MoreCategory: Palakkad
ന്യൂനമർദം ചുഴലിക്കാറ്റാകുന്നു; മുന്നറിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന നിർദേശങ്ങൾ
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള സമയത്ത് മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. • മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ചാലുകളുടെ അരികിൽ വാഹനങ്ങള്‍ നിർത്തരുത്. • മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. • സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. • നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത് • പാലങ്ങളിലും, നദിക്കരയിലും മറ്റും നിന്ന് സെൽഫിഎടുക്കുന്നത് ഒഴിവാക്കുക • പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. • നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ…
Read Moreനൈറ്റ് റൈഡേഴ്സ് പരിശോധന : 119 ബസുകൾക്കെതിരെ നടപടി; കല്ലടയുടെ ഓഫീസ് അടപ്പിച്ച് യൂത്ത് കോൺഗ്രസ്
പാലക്കാട് : മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്തമായി വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിൽ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച 119 ബസ്സുകൾക്കെതിരെ നടപടിയെടുത്തു . 26 വാഹനങ്ങളിൽനിന്നായി 1,30000 രൂപ പിഴയാടാക്കി. ബാക്കിയുള്ള വാഹനങ്ങളുടെ കുറ്റപത്രം നടപടികൾക്കായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയിലേക്ക് കൈമാറി. അന്തർ-സംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങളിലെ യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചുള്ള പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിലാണ് വാഹനങ്ങളിൽ പരിശോധന കർശനമാക്കിയത്. തൃശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മീഷണർ അജിത്കുമാർ, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പി.ശിവകുമാർ,ആർ.ടി.ഒ ടി .സി.വിനേഷ് നേതൃത്വം നൽകി. കല്ലടയുടെ ഓഫീസ് അടപ്പിച്ചു പാലക്കാട് : ലൈസൻസില്ലാതെ പ്രവർത്തിച്ചു വരുന്ന പാലക്കാട് ചന്ദ്രനഗറിലുള്ള കല്ലടയുടെ ബുക്കിംഗ് ഓഫീസ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകർ അടപ്പിച്ചു.സംസ്ഥാന തലത്തിൽ പരിശോധന കർശനമാക്കുമെന്ന സർക്കാർ പ്രഖ്യാപനം പ്രഹസനമാണെന്ന് വ്യക്തമാക്കുന്നതാണ്…
Read Moreമലിനജലം വീട്ടിലേക്ക് കയറാതിരിക്കാൻ കർമ്മനിരതയായി എൺപതിലും മൈമൂൺ ഉമ്മ
വടക്കഞ്ചേരി: മുടപ്പല്ലൂർ ടൗണിലെ പുഴുവരിക്കുന്ന മലിനജലം വീടിനുള്ളിലേക്ക് കയറാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് എണ്പതു വയസുള്ള മൈമൂണ്‍ ഉമ്മ. കഴിഞ്ഞദിവസങ്ങളിൽ വേനൽമഴയുണ്ടായപ്പോൾ ടൗണിൽ നിറഞ്ഞ മലിനജലവും കാനകളിൽനിന്നുള്ള വെള്ളവും മൈമൂണ്‍ ഉമ്മയുടെ വീടിനുള്ളിൽ കയറി. ഉടുതുണിയല്ലാതെ എല്ലാം നനഞ്ഞു നശിച്ചു. വെള്ളം കയറിയപ്പോൾ രാത്രിമുഴുവൻ കട്ടിലിൽ ഇരുന്ന് ഉമ്മയും മക്കളും പേരക്കുട്ടികളും ദുരിതം അനുഭവിച്ചു. വീടിനുള്ളിലെ എല്ലാ മുറികളിലും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം കയറിയതിനാൽ മുറികൾ വൃത്തിയാക്കാനും കുടുംബം ഏറെ പണിപ്പെട്ടു. ഇപ്പോഴും മലിനജലം കയറിയതിന്റെ ദുർഗന്ധം വീടിനുള്ളിലുണ്ട്. മാനത്ത് മഴമേഘങ്ങൾ ഉരുണ്ടുകൂടുന്പോൾ ഇവരുടെ ആധിയേറും. ടൗണിലെ മൂന്നു റോഡുകളിൽനിന്നുള്ള വെള്ളംമുഴുവൻ സൗത്ത് ഇന്ത്യൻ ബാങ്കിന് എതിർവശത്തുള്ള മൈമൂണ്‍ ഉമ്മയുടെ വീടിനുമുന്നിൽ കെട്ടിനില്ക്കും. വാഹനങ്ങൾ പോകുന്പോൾ വെള്ളം അലയടിച്ച് റോഡിനേക്കാൾ താഴെയുള്ള ഇവരുടെ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറും. നൂറ്റാണ്ടോളം പഴക്കമുള്ള മണ്ചുമർ വീടായതിനാൽ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നാൽ ചുമർനനഞ്ഞ്…
Read Moreമദ്യനിരോധന മേഖലയായ അട്ടപ്പാടിയിലേക്ക് വിദേശമദ്യം ഒഴുകുന്നു; പരിശോധനകൾ പ്രഹസനം
മണ്ണാർക്കാട് : പൂർണ മദ്യനിരോധന മേഖലയായ അട്ടപ്പാടിയിലേക്ക് വ്യാപകമായി വിദേശമദ്യം കടത്തുന്നതായി പരാതി.മണ്ണാർക്കാട് പരിസരപ്രദേശങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്നുമാണ് വൻതോതിൽ മദ്യമെത്തുന്നത്. അധികൃതർ നടപടിയെടുത്തിട്ടുണ്ടെങ്കിലും പിടിയിലാകുന്നത് നാമമാത്രം.യുവാക്കളും പ്രവാസികളുമായ നിരവധി ആളുകൾ ഇതിന്റെ ഇടനില കണ്ണികളായി പ്രവർത്തിക്കുന്നതായും അറിയുന്നത്. വർഷങ്ങളായി പൂർണ്ണ മദ്യനിരോധന മേഖലയായ പ്രദേശമാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധി. ആദിവാസികൾ ഉൾപ്പെട്ട നൂറുകണക്കിനാളുകൾ താമസിക്കുന്ന പ്രദേശമാണ് അട്ടപ്പാടി. മദ്യ ഉപഭോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടിയിൽ സന്പൂർണ മദ്യനിരോധനം പ്രഖ്യാപിക്കുന്നത് .ഈ മേഖലയിലേക്കാണ് മാഹിയിൽ നിന്നുള്ള വിദേശമദ്യം വ്യാപകമായി എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം നിരവധി കേസുകളാണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ മദ്യക്കടത്തുമായി ഉണ്ടായിട്ടുള്ളത്. മാഹിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വിദേശമദ്യം അട്ടപ്പാടിയിൽ എത്തിച്ച് വലിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഇതിനായി നിരവധി സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. മണ്ണാർക്കാട് ,പെരിന്തൽമണ്ണ ,നിലന്പൂർ, തിരൂർ എന്നീ…
Read Moreനമുക്ക് ഹോണടിച്ചടിച്ചു പോകാം… ! ഹോണ്‍രഹിത ദിനത്തിലും ഹോണടിക്ക് കുറവില്ല; ബോധവത്കരണത്തിന് ജനത്തിന്റെ സല്യൂട്ട്…
സ്വന്തം ലേഖകൻ തൃശൂർ: നിർത്താതെ ഹോണ്‍ മുഴക്കിയ സ്വകാര്യബസ് ഡ്രൈവറോട് പറഞ്ഞുനോക്കി – ചേട്ടാ ഇന്ന് ഹോണ്‍രഹിത ദിനമാണ്. പരമാവധി ഹോണടിക്കാതെ നമുക്ക് മുന്നോട്ടു പൊയ്ക്കൂടെ…എന്റെ അനിയാ ഹോണടിച്ചില്ലേൽ ദാ ഈ മുന്നിൽ കാണുന്നവൻമാരൊന്നും ഒരിഞ്ച് മുന്പോട്ട് പോവില്ല. ചെവിതുളച്ച് രണ്ടെണ്ണം അടിച്ചുകൊടുത്താൽ വഴി ക്ലിയറാകും – എയർഹോണിൽ ഞെക്കിപ്പിടിച്ച് ബസ് ഡ്രൈവറുടെ സിംപിൾ മറുപടി. ഇത് ഒരു ബസ് ഡ്രൈവറുടെ മാത്രം മറുപടിയായിരുന്നില്ല…കുറേ പേരുടെ മറുപടി ഇതു തന്നെയായിരുന്നു..നമുക്ക് ചോയിച്ചുചോയിച്ചു പോകാം എന്ന് മോഹൻലാൽ പറയും പോലെ നമുക്ക് ഹോണടിച്ച് ഹോണടിച്ച്പോകാം എന്നായിരുന്നു മിക്ക ഡ്രൈവർമാരുടേയും മറുപടി…ശക്തൻസ്റ്റാൻഡിലെത്തിയപ്പോൾ അവിടെ ഹോണ്രഹിതദിനാചരണത്തിന്റെ ബോധവത്കരണം നടക്കുന്നു. അതിന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെ പലതരം ഹോണുകൾ മുഴങ്ങുന്നു. ചെവിതുളച്ചുകയറുന്ന ഹോണുകൾ പലരിലും കേൾവിത്തകരാറുകൾ ഉണ്ടാക്കുമെന്നും ചിലർക്ക് തൊട്ടുപിന്നിൽ വന്നുളള ഈ ഹോണടി കേട്ടാൽ ബ്ലഡ് പ്രഷർ കുതിച്ചുയരുമെന്നും വല്ലാത്ത ടെൻഷനാണ്…
Read Moreരണ്ടുവർഷത്തിൽ ഒരിക്കിൽ ആഘോഷിക്കുന്ന അങ്ങാടിവേലയ്ക്കു തുടക്കം; കുതിരയോട്ടം 27ന്
ചിറ്റൂർ: രണ്ടുവർഷത്തിലൊരിക്കൽ ആഘോഷിയ്ക്കുന്ന തത്തമംഗലം ശ്രീ വേട്ടക്കറുപ്പൻ ക്ഷേത്രം അങ്ങാടിവേലയ്ക്കു തുടക്കം. 24 മന തെലുങ്കുചെട്ടിയാർ, പിള്ള, കുരുക്കൾ, കോണാർ, രാജാക്കൾ നൂറ്റാണ്ടുകളായി അങ്ങാടിവേല ആഘോഷിച്ചുവരുന്നത്. മേയ് നാലുവരെ ദിവസേന വൈകുന്നേരം എഴുന്നള്ളത്തുണ്ടാകും. 27ന് ഉച്ചയ്ക്ക് രണ്ടിനാണ് അന്‍പതിൽപ്പരം കുതിരകളെ ഉൾപ്പെടുത്തി കുതിരയോട്ടം ആചാരച്ചടങ്ങ് നടത്തുക. ഇതിനു മുന്നോടിയായി തത്തമംഗലം- പാലത്തുള്ളി റോഡിൽ പാടത്ത് കുതിരയോട്ടം പരിശീലനം നടക്കുന്നുണ്ട്. വൻ ജനാവലിയാണ് പരിശീലനം കാണാനെത്തുന്നത്. 28ന് രാത്രി ഏഴരയ്ക്ക് ഗാനമേള, 29ന് രാത്രി ഏഴരയ്ക്ക് കലാപരിപാടികൾ, 30 മുതൽ മേയ് മൂന്നുവരെ പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. നാലിന് വൈകുന്നേരം അഞ്ചിന് മുപ്പതോളം ആനകളെ അണിനിരത്തി മേട്ടുപ്പാളയത്തു നിന്നും വേട്ടക്കറുപ്പൻ ക്ഷേത്രം വരെ എഴുന്നള്ളത്തുണ്ടാകും. തുടർന്ന് വെടിക്കെട്ട്. രാത്രി പത്തിന് തായന്പക. അഞ്ചിന് രാവിലെ എഴുന്നള്ളത്ത് ക്ഷേത്രാങ്കണത്തിൽ എത്തുന്നതോടെ ഉത്സവത്തിനു സമാപനമാകും.
Read Moreഭൂഗർഭ വൈദ്യുതിലൈൻ നിർമാണം; തേനിടുക്കിൽ റോഡ് ചെളിക്കുളം; കാൽനടയാത്രക്കാർ വലയുന്നു
വടക്കഞ്ചേരി: ഭൂഗർഭ വൈദ്യുതിലൈൻ നിർമാണത്തെ തുടർന്ന് തേനിടുക്കിൽ റോഡ് ചെളിക്കുളമായി മാറി. ദേശീയപാത തേനിടുക്കിൽനിന്നും പരുവാശേരി പോകുന്ന റോഡാണ് ചെളിയും മണ്ണുംനിറഞ്ഞ് കാൽനടയാത്രപോലും ദുസഹമായിട്ടുള്ളത്. ഭൂഗർഭ വൈദ്യുതിലൈനിനായി കാന നിർമിക്കുന്പോൾ മണ്ണു മുഴുവൻ പാതയോരത്താണ് കൂട്ടുന്നത്. കനത്ത വേനൽമഴയിൽ ഈ മണ്ണെല്ലാം കുത്തിയൊഴുകി റോഡിലും സമീപത്തെ വീടുകളിലുമെത്തി വാഹനങ്ങൾ പോകുന്പോൾ ചെളിതെറിച്ച് വീടുകൾക്കുള്ളിലും മാലിന്യം നിറയുകയാണെന്നാണ് പരാതി. നിർമാണത്തിലെ അപാകതമൂലം വൈദ്യുതിലൈൻ പ്രവൃത്തികൾക്കെതിരേ വ്യാപക പരാതി നേരത്തെയും ഉയർന്നിരുന്നു. നിർമാണത്തിലെ മെല്ലപ്പോക്കുമൂലം പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട സ്ഥിതിയുമുണ്ടായി. അനധികൃത പാറപൊട്ടിക്കലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2020-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് മണ്ണുത്തി മാടക്കത്തറയിൽനിന്നും വടക്കഞ്ചേരിയിലേക്കുള്ള ഭൂഗർഭ വൈദ്യുതിലൈനിന്റെ നിർമാണം നടക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ ഭൂഗർഭ വൈദ്യുതിലൈൻ കൂടിയാണിത്.തമിഴ്നാട്ടിൽനിന്നും ടവർവഴി വടക്കഞ്ചേരിവരെ എത്തിനില്‍ക്കുന്ന വൈദ്യുതി പിന്നീട് വടക്കഞ്ചേരിയിൽനിന്നും മാടക്കത്തറയിലെത്തിക്കുന്നത് ഭൂമിക്കടിയിലൂടെയാണ്.
Read Moreഅലയാറിൽ റോഡ് ഇടിഞ്ഞ്താണ് വൻഗർത്തം രൂപപ്പെട്ടു; വാഹനസഞ്ചാരം ഭീതിജനകം
ചിറ്റൂർ: വിളയോടി-വണ്ടിത്താവളം പാതയിൽ റോഡിടിഞ്ഞ് തകർന്ന് വാഹനസഞ്ചാരം ഭീതിജനകമായി. അലയാർകുളം ബണ്ടിനോടു ചേർന്ന പാതയിലാണ് വൻഗർത്തം രൂപപ്പെട്ടത്. ഒരുമാസംമുന്‍പ് നാട്ടുകാർ ഗർത്തത്തിൽ മണ്ണിട്ടുനികത്തി വാഹനയാത്രക്കാർക്ക് അപകടം തിരിച്ചറിയുന്നതിനു രണ്ടു വീപ്പകൾ സ്ഥാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ മണ്ണൊഴുകിപോയി വീണ്ടും വലിയ ഗർത്തം രൂപപ്പെട്ടു. നിലവിൽ റോഡിന്റെ അടിഭാഗത്തേക്കും ഗർത്തം വ്യാപിച്ചിരിക്കുകയാണ്. പതിനഞ്ചോളം ബസുകളും ഇരുപതിൽപരം കോളജ്, സ്കൂൾ ബസുകളും സഞ്ചരിക്കുന്നത് ഈ പാതയിലൂടെയാണ്. യു ആകൃതിയിലുള്ള വളവുറോഡിൽ വാഹനം ഓടിക്കുന്നവർക്ക് ദൂരെനിന്നും മറ്റു വാഹനങ്ങൾ വരുന്നത് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങൾ ഗർത്തത്തിനടുത്ത് എത്തുന്നതോടെ വലതുവശത്തേക്ക് വെട്ടിതിരിക്കുന്നതു പതിവാണ്.ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാനുള്ള വീതിയേ റോഡിനുള്ളൂ. റോഡിന്റെ പടിഞ്ഞാറുഭാഗത്ത് പത്തടി താഴ്ചയിലുള്ള രണ്ടേക്കർ വിസ്തൃതിയുള്ള കുളമാണ്. രാത്രിസമയങ്ങളിൽ എതിരേനിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റിൽ ഇരുചക്രവാഹനം മറിഞ്ഞ് അപകടങ്ങളും പതിവാണ്. മീനാക്ഷിപുരം, നെല്ലിമേട്, കന്നിമാരി, പാട്ടികുളം,…
Read Moreതൃശൂർ ജില്ലയിൽ എച്ച് 1 എൻ 1 ഭീഷണി; ഈ വർഷം ജില്ലയിൽ 39 കേസുകളും ഒരു മരണവും; സംശയ ലക്ഷണങ്ങളുമായി കൂടുതൽ പേർ
സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിൽ എച്ച് വണ്‍ എൻ വണ്‍ ഭീഷണി. അപ്രതീക്ഷിതമായി എത്തിയ വേനൽമഴയാണ് ജില്ലയിൽ ഇപ്പോൾ എച്ച് വണ്‍ എൻ വണ്‍ പടരാൻ കാരണമായി ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നത്. ഈ വർഷം ജനുവരി മുതൽ ഇതുവരെ 39 എച്ച് വണ്‍ എൻ വണ്‍ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 58 വയസുള്ള ഒരു സ്ത്രീക്ക് മരണവും സംഭവിച്ചു. എച്ച് വണ്‍ എൻ വണ്‍ സംശയ ലക്ഷണങ്ങളുമായി നിരവധിപേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നുണ്ട്. പലരുടേയും സ്രവങ്ങൾ വിദഗ്ധപരിശോധനക്ക് അയക്കുന്നുമുണ്ട്.പ്രളയാനന്തരം ഓഗസ്റ്റ് മുതൽ ഇതുവരെയും എല്ലാ മാസവും എച്ച് വണ്‍ എൻ വണ്‍ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടത് അപൂർവ സംഭവമാണെന്ന് ഡിഎംഒ പറഞ്ഞു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 333 എച്ച് വണ്‍ എൻ വണ്‍ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 12 പേർക്ക് മരണവും…
Read More