ആളൂർ: പഞ്ചായത്തിലെ താഴേക്കാട് കണ്ണിക്കരയിലുള്ള വെളക്കത്തലയൻ കുളം നാശത്തിന്റെ വക്കിൽ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കുളം പുനരുദ്ധരിക്കാനുള്ള നടപടികളുണ്ടാകുന്നില്ല. ജലക്ഷാമം രൂക്ഷമാകുന്ന വേനൽമാസങ്ങളിൽ കണ്ണിക്കര പ്രദേശത്തുള്ള നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ജലസ്രോതസാണ് ഈ പൊതുകുളം. സമീപപ്രദേശങ്ങളിലെ വീട്ടുകിണറുകളിൽ ജലവിതാനം നിലനിൽക്കുന്നതും വെളക്കത്തലയൻ കുളത്തിലെ വെള്ളത്തെ ആശ്രയിച്ചാണ്. എന്നാൽ വശങ്ങൾ കരിങ്കൽ കെട്ടി സംരക്ഷിക്കാത്തതു മൂലം കുളം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഓരോ വർഷം കഴിയുന്തോറും അടിത്തട്ടിൽ ചെളി അടിഞ്ഞു കൂടി കുളത്തിന്റെ ആഴം കുറഞ്ഞുവരികയാണ്. ഏതാനും മാസം മുന്‍പ് തൊഴിലുറപ്പു പദ്ധതി പ്രകാരം കുളം വൃത്തിയാക്കുന്ന പണി നടന്നെങ്കിലും വേണ്ടത്ര കാര്യക്ഷമമായില്ലെന്നാണ് പരാതി. ചാലക്കുടി ഇറിഗേഷൻ പദ്ധതിയുടെ വലതുകര കനാലിൽ നിന്ന് വേനൽക്കാലത്ത് കുളത്തിലേക്ക് വെള്ളമെത്താറുണ്ടെങ്കിലും ഈ വർഷം ഇതേ വരെ കനാൽവെള്ളമെത്തിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
Read MoreCategory: Palakkad
ആനവണ്ടിയോളം നന്മയുമായി സത്യത്തിനു ഡബിൾ ബെല്ലടിച്ച് പ്രഭാകരൻ
ചാലക്കുടി: കളഞ്ഞുകിട്ടിയ 70,000 രൂപ ഉടമസ്ഥനെ കണ്ട ുപിടിച്ച് തിരികെ നൽകി കെഎസ്ആർടിസി ജീവനക്കാരൻ മാതൃകയായി. കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ നെടുന്പാൾ സ്വദേശി തട്ടാപറന്പിൽ കൊച്ചുമോന്റെയും കൂറാലിയുടെയും മകൻ പ്രഭാകരനാണ് സമൂഹത്തിനു മാതൃകയായത്. കഴിഞ്ഞ 12 ന് ഡ്രൈവർ മുരളീധരനുമായി സർവീസ് പോകവെ ബസിൽ അലസമായി കിടന്നിരുന്ന പഴകിയ ബാഗ് കാണുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോൾ പഴകിയ വസ്ത്രങ്ങൾക്കിടയിൽ 70,000 ത്തോളം രൂപ കണ്ടെത്തുകയായിരുന്നു. ഉടനെ ചാലക്കുടി ഡിപ്പോയിൽ ഏൽപ്പിച്ചെങ്കിലും ആരും എത്തിയില്ല. പിന്നീട് ബാഗിൽനിന്നു ലഭിച്ച ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ആളെ കണ്ടെത്തി തുക തിരികെ ഏൽപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ കോലഞ്ചേരിയിൽ താമസിക്കുന്ന കുര്യൻ ഉതുപ്പിന്റേതായിരുന്നു ബാഗ്. അദ്ദേഹം കോഴിക്കോട് അനുജന്റെ വീട്ടിലേക്കു യാത്ര പോകുന്പോഴാണു ബാഗ് നഷ്ടപ്പെട്ടത്. ചാലക്കുടി ആര്യങ്കാലയിൽ താമസിക്കുന്ന പ്രഭാകരൻ 20 കൊല്ലത്തോളമായി കെഎസ് ആർടിസിയിൽ സേവനമനുഷ്ഠിക്കുന്നു. ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണു…
Read Moreകെപിസിസി വിവേചനം കാണിച്ചിട്ടില്ല; വാർത്തകൾ തള്ളി വി.കെ. ശ്രീകണ്ഠൻ
പാലക്കാട്: കെപിസിസിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്തയെ തള്ളി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠൻ. പാലക്കാടിന് കെപിസിസി മുന്തിയ പരിഗണനയാണ് നല്‍കിയത്. കെപിസിസി ഫണ്ട് നല്‍കിയില്ലെന്ന് താന്‍ ആരോപിച്ചിട്ടില്ലെന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. കെപിസിസി ഫണ്ട് നല്‍കിയില്ലെന്നും അതാണ് പ്രചാരണത്തില്‍ പിന്നിലാകാന്‍ കാരണമെന്നും വി.കെ. ശ്രീകണ്ഠന് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പാലക്കാട് ഡിസിസി ഫണ്ട് പിരിച്ചിട്ടില്ല. അതാണ് കെപിസിസി വിഹിതം കിട്ടാതിരുന്നത്. കെപിസിസി വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വി.കെ.ശ്രീകണ്ഠൻ ആരോപിച്ചിരുന്നു. തനിക്കെതിരെ ചില കേന്ദ്രങ്ങൾ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചു. രാഷ്ട്രീയ എതിരാളികളാണ് ഗൂഢാലോചന നടത്തിയത്. ഫലപ്രഖ്യാപനത്തിനുശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreവേനൽമഴയിൽ മനംനിറഞ്ഞ് കുന്തിപ്പുഴ; ജലസ്രോതസുകൾക്ക് പുനർജനി; തടയണകളിൽ ജലസമൃദ്ധി
മണ്ണാർക്കാട്: ഉരുകുന്ന വേനൽചൂടിൽ ആശ്വാസമായി ലഭിച്ച വേനൽമഴയിൽ ജലസ്രോതസുകൾക്ക് പുനർജനി. വറ്റിവരളുന്ന കുന്തിപ്പുഴയിൽ നീരൊഴുക്കു കൂടിയത് കുടിവെള്ള പദ്ധതികൾക്കും പ്രദേശത്തെ കുടുംബങ്ങൾക്കും അനുഗ്രഹമായി . തടയണകളിൽ ജലസമൃദ്ധിയാണിപ്പോൾ. നിരവധി പഞ്ചായത്തുകളെയും താലൂക്കുകളേയും അതിരിട്ടൊഴുകി ഭാരതപ്പുഴയിലെത്തുന്ന കുന്തിപ്പുഴ വേനലിന്റെ തുടക്കത്തിലേ വരൾച്ചയുടെ പിടിയിലമർന്നിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി താലൂക്കിൽ ലഭിച്ച ശക്തമായ മഴയിലാണ് ഇപ്പോൾ നീരൊഴുക്കു വർധിച്ചിട്ടുള്ളത്. മണ്ണാർക്കാട് പോത്തോഴിക്കാവ് ഭാഗത്തെ തടയണ നിറഞ്ഞൊഴുകി. ശനിയാഴ്ച വൈകുന്നേരവും രാത്രിയും കനത്തമഴയാണ് ലഭിച്ചത്. വറ്റിവരണ്ട തോടുകളിൽപോലും നീരൊഴുക്കും ഉറവകളും രൂപപ്പെട്ടു. സൈലന്റ് വാലി മലനിരകളിൽനിന്നാണ് കുന്തിപ്പുഴയുടെ ഉത്ഭവം.കുന്തിപ്പുഴയിലെ പാത്രക്കടവ് മുതൽ തൂതപ്പുഴവരെയുള്ള കടവുകളിൽ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി കുളിക്കാനും വസ്ത്രശുചീകരണത്തിനുമായി എത്തുന്നത്. മണ്ണാർക്കാട്, കുമരംപുത്തൂർ മുതലായ പ്രധാന കുടിവെള്ള പദ്ധതികളും കുന്തിപ്പുഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പ്രളയം പ്രധാന കുടിവെള്ളപദ്ധതികൾ തകർത്തെറിഞ്ഞത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.മാസങ്ങൾക്കുശേഷമാണ് അടുത്തിടെ കുടിവെള്ള പദ്ധതികൾ പുനസ്ഥാപിച്ചതുതന്നെ. അതുവരേയും…
Read Moreമണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞിട്ടും ബ്ലഡ് ബാങ്ക് പ്രവർത്തിക്കാത്തതിൽ പ്രതിഷേധം
മണ്ണാർക്കാട്: ഉദ്ഘാടനം നടത്തി നാളുകളേറെയായിട്ടും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം ശക്തം. അത്യാവശ്യം വേണ്ട സജ്ജീകരണങ്ങളും ഉപകരണങ്ങളും ഒരുക്കാതെ തിരിക്കിട്ടു ഉദ്ഘാടനം നടത്തിയതിനെതിരേയാണ് പ്രതിഷേധം. നിലവിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക് നോക്കുകുത്തിയായി നിലകൊള്ളുകയാണെന്ന് നഗരസഭ ചെയർപേഴ്സണ്‍ എം.കെ.സുബൈദ പറഞ്ഞു. ഫെബ്രുവരി 28-ന് ഉദ്ഘാടനം നടത്തിയെങ്കിലും നിലവിൽ പൂട്ടികിടക്കുകയാണ്. ബ്ലഡ് ബാങ്കിനുള്ള കേന്ദ്രാനുമതിയോ സാധനസാമഗ്രികളുടെ ലഭ്യതയോ ഇതുവരെയും ഉറപ്പാക്കിയിട്ടില്ല. അടിയന്തിരമായി ബ്ലഡ് ബാങ്ക് പ്രവർത്തിപ്പിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 88.82 ലക്ഷം രൂപയാണ് ബ്ലഡ് ബാങ്ക് നിർമാണത്തിനായി ചെലവിട്ടത്. എംപിഫണ്ടിൽനിന്ന് 18.82 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ബാക്കിയുള്ള തുക കൊച്ചിൻ ഷിപ്പിയാർഡ് സാമൂഹ്യപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഏറെക്കാലത്തെ നാട്ടുകാരുടെ ആവശ്യത്തെത്തുടർന്നാണ് മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ബ്ലഡ് ബാങ്ക് അനുവദിക്കുന്നത്. മണ്ണാർക്കാട് മേഖലയിലെ നിരവധിയാളുകൾക്ക് ഇതു ഗുണം ചെയ്യുമെന്നാണ്…
Read Moreപുൽപ്പുരമന്ദത്ത് ആനയിടഞ്ഞ സംഭവം; ഉടമയ്ക്കും പാപ്പാന്മാർക്കുമെതിരേ കേസ്
കുഴൽമന്ദം: കുളവൻമുക്ക് പുൽപ്പുരമന്ദത്ത് വിഷുവേല ഉത്സവത്തിനു കൊണ്ടുവന്ന ആനയിടഞ്ഞ സംഭവത്തിൽ ഉടമയ്ക്കും പാപ്പാന്മാർക്കെതിരേയും ഉത്സവകമ്മിറ്റി ഭാരവാഹികളായ അഞ്ചുപേർക്കെതിരേയും കേസെടുത്തു. ആനയുടമ തൃശൂർ സ്വദേശി ഭരതൻ, പാപ്പാന്മാരായ രാജു, ഭാസ്കരൻ, സജി, ക്ഷേത്രകമ്മിറ്റിയിലെ വാസു കളപ്പെട്ടി, ചെന്താമരാക്ഷൻ, സുന്ദരൻ കരിഞ്ഞാംതൊടി, രാധാകൃഷ്ണൻ കരിഞ്ഞാംതൊടി, കണ്ണൻ കുഴൽമന്ദം എന്നിവരുടെ പേരിലാണ് കേസ്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വടക്കുംനാഥൻ ഗണപതിയെന്ന ആന ഇടഞ്ഞത്. പാപ്പാനെ കുത്തിപരിക്കേല്പിച്ചശേഷം കലിയടങ്ങാതെ വീടുകളുടെ മതിലുകളും എലിഫന്റ് സ്ക്വാഡിന്റെ ഉൾപ്പെടെ നാലുവാഹനങ്ങളും ആന തകർത്തിരുന്നു. മൂന്നുമണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ആനയെ തൊട്ടടുത്ത പറന്പിലാണ് പിന്നീട് തളച്ചത്.ആനയെ വീണ്ടും എഴുന്നള്ളത്തുകളിൽ പങ്കെടുപ്പിക്കുന്നതിനുമുന്പ് മൃഗചികിത്സാ വിദഗ്ധരുടെ പ്രത്യേകസംഘം പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് വനംവകുപ്പ് നിർദേശിച്ചു.
Read Moreഹാഷിഷും എൽഎസ്ഡി യുമായി എറണാകുളം സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ പിടിയിൽ
പാലക്കാട്: എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും സംഘവും വാളയാർ ടോൾ പ്ലാസയ്ക്കുസമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ ആഡംബര ബൈക്കിൽ കടത്തിയ 16 എൽഎസ്ഡി സ്റ്റാന്പും അഞ്ചുഗ്രാം ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടി. എറണാകുളം കളമശേരി സ്വദേശി പ്രബോധിനെ (21)യാണ് അറസ്റ്റുചെയ്തത്. കാലിഫോർണിയ ഒന്‍പത് എന്ന അറിയപ്പെടുന്ന ഒരു സ്റ്റാന്പിൽ 360 മൈക്രോഗ്രാം ലൈസർജിക് ആസിഡ് അടങ്ങിയിരിക്കുന്നു. 36 മണിക്കൂർവരെ വീര്യം നല്കുന്ന സ്റ്റാന്പ് 100 മില്ലിഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 20 വർഷംവരെ തടവ് ലഭിക്കും.കഴിഞ്ഞദിവസം എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഒന്‍പത് എൽഎസ്ഡി സ്റ്റാന്പുമായി അറസ്റ്റുചെയ്ത പ്രതിയിൽനിന്നാണ് ബാംഗളൂരിൽനിന്നും ആഡംബര ബൈക്കിൽ അടിവസ്ത്രത്തിൽ എൽഎസ്ഡി പോലുള്ള ലഹരിവസ്തു കടത്തുന്ന വിവരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.രാജാസിംഗിന് നല്‍കിയത്. ഇതേ തുടർന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ലഹരിക്കടത്ത് തടയാൻ തുടങ്ങിയ ’ഓപ്പറേഷൻ ഹോളിഡേ’യുടെ ഭാഗമായി…
Read Moreതെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിൽ; നേതൃത്വത്തെ ഞെട്ടിച്ച് കൊരട്ടി സിഐടിയുവിൽ കൂട്ടരാജി
കൊരട്ടി: തെരഞ്ഞടുപ്പിന്റെ പ്രചരണ ആവേശം ഉച്ചസ്ഥായിയിലെത്തി നിൽക്കെ എൽഡിഎഫ് നേതൃത്വത്തെ അന്പരപ്പിച്ച് കൊരട്ടി ടൗണിലെ ഓട്ടോ തൊഴിലാളി യൂണിയനിൽ (സിഐടിയു) നിന്നും കൂട്ടരാജി. സെക്രട്ടറി എൻ.എസ്. സൈനുദ്ദീന്റെ നേതൃത്വത്തിൽ 21 പേരാണ് രാജിവച്ച് ഐഎൻടിയുസി ഓട്ടോ തൊഴിലാളി യൂണിയൻ രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് ദിനം അടുത്തിരിക്കെ സിഐടിയുവിൽനിന്നുള്ള ഈ കൂട്ടരാജിയെയും കോണ്‍ഗ്രസിന്റെ പോഷക സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തെയും ഏറെ പ്രധാന്യത്തോടെയാണ് ഇരുപക്ഷവും വിലയിരുത്തുന്നത്. ഐഎൻടിയുസി കൊരട്ടി മണ്ഡലം പ്രസിഡന്റ് കെ.കെ. ജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ, വി.ബിനീഷ്കുമാർ, എൻ.എസ്. സൈനുദ്ദീൻ, കെ.കെ. സുജിത്ത്, എം. എ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വിജയത്തിനായി പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി. ഭാരവാഹികൾ – എം.എ രാമകൃഷ്ണൻ (പ്രസിഡന്റ്), എൻ.എസ് സൈനുദീൻ(വർക്കിംഗ് പ്രസിഡന്റ്), ജയൻ തണ്ടാശേരി(വൈസ് പ്രസിഡന്റ്),…
Read Moreകർഷകരിൽ നിന്ന് വാങ്ങുന്ന നെല്ലിന്റെ തൂക്കം കുറച്ചാൽ കർശന നടപടിയെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ
പാലക്കാട് : സപ്ലൈകോ ഓണ്‍ലൈൻ മുഖേന രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന് തൂക്കിവാങ്ങുന്ന നെല്ലിന്റെ തൂക്കം സംഭരണശാലയിലെത്തുന്പോൾ മില്ലുകാർ തൂക്കംകുറയ്ക്കുന്നതായുള്ള പരാതിയിൽ മില്ല് ഏജന്റുമാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. ഓണ്‍ലൈൻ മുഖേന രജിസ്റ്റർ ചെയ്ത മുഴുവൻ കർഷകരുടെയും നെല്ല് അവ ശേഖരിച്ചുവെച്ച സ്ഥലങ്ങളിൽ പാഡി പ്രൊക്യുർമെന്റ് അസിസ്റ്റന്റ് സന്ദർശിക്കുകയും ചാക്കിന്റെ എണ്ണമനുസരിച്ച് ഓരോ 55 കിലോഗ്രാമിനും പാഡി ക്ലിപ്പും കൂടാതെ നെല്ല് ലോഡ് ചെയ്തതിനുശേഷം തൂക്കച്ചീട്ടും നൽകുന്നുണ്ട്. നെല്ല് സംഭരണശാലയിലെത്തുന്പോൾ നെല്ലിന് സപ്ലൈകോയുടെ പേരിൽ മില്ലുകാർ നൽകുന്ന പാഡി റെസീപ്റ്റ് ഷീറ്റും പാഡിക്ലിപ്പും തൂക്കച്ചീട്ടും കർഷകർക്ക് ഒത്തുനോക്കാവുന്നതാണ്. പതിരുമാറ്റി സപ്ലൈകോ നിർദേശിക്കുന്ന 17 ശതമാനം ഈർപ്പം ഉറപ്പാക്കിയാണ് കർഷകർ നെല്ല് വിൽപ്പനക്കൊരുക്കുന്നത്. നെല്ലിൽ അടങ്ങിയിട്ടുളള പതിര് മാറ്റുന്നതിനും ഈർപ്പം കുറയ്ക്കുന്നതിനും സ്ഥലസൗകര്യമില്ലാത്ത കർഷകർ തൂക്കത്തിൽ കിഴിവ് വരുത്തുന്നതിനുളള സമ്മതപത്രം എഴുതി നൽകാറുണ്ട്. ഇത്തരത്തിലല്ലാതെ…
Read Moreമധ്യസ്ഥതയ്ക്കെത്തിയ യുവാവിന്റെ കർണപടം ജനമൈത്രി പോലീസ് അടിച്ചു തകർത്തു
അഗളി: അട്ടപ്പാടിയിലെ ജനമൈത്രി പോലീസ് മധ്യസ്ഥതയ്ക്കെത്തിയ യുവാവിന്റെ കർണപടം അടിച്ചുതകർത്തതായി പരാതി. അഗളി ഇന്ദിരാ കോളനിയിൽ കരിങ്കല്ലിൽ വീട്ടിൽ സേവ്യറിന്റെ മകൻ ആൽബിൻ (23) ആണ് ഗുരുതരാവസ്ഥയിൽ അഗളി ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ കർണപടത്തിനു ക്ഷതമേറ്റതായി വ്യക്തമായിട്ടുണ്ട്. ഭാഗികമായി കേൾവി നഷ്ടപ്പെട്ട യുവാവിന് മൂന്നുമാസത്തെ പരിചരണവും നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. അയൽപക്കത്തെ വീട്ടുടമ രാജപ്പനും മകനും തമ്മിൽ വഴക്കിട്ട് അടിപിടിയിലെത്തി. ബഹളം കേട്ട് സേവ്യറും മകൻ ആൽബിനുമെത്തി ഇരുവരെയും പിരിച്ചുവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗളി പോലീസ് രണ്ട് യുവാക്കളെയും ചൂരലിന് അടിച്ചു. താൻ വഴക്കിന് വന്നതല്ലെന്നും പിടിച്ചുമാറ്റുകയാണ് ചെയ്തതെന്നും ആൽബിൻ പറഞ്ഞപ്പോൾ കുപിതനായി അഡീഷണൽ എസ്ഐ ചെവി ചേർത്ത് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്നു യുവാവ് പറഞ്ഞു.
Read More