തൊ​ടു​കാ​പ്പി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും പ​ന്നി​ശ​ല്യം രൂ​ക്ഷം; വാഹനങ്ങൾക്കും കാൽനടജാഥയ്ക്കും ഒരുപോലെ ഭീഷണിയാകുന്നു

മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യ്ക്ക​രി​കേ തൊ​ടു​കാ​പ്പി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യെ​ന്ന് പ​രാ​തി. ഇ​ത് കാ​ൽ​ന​ട, വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ക​യാ​യി. ഏ​താ​നും ആ​ഴ്ച​മു​ന്പ് ഓ​ട്ടോ​യ്ക്കു​നേ​രെ പ​ന്നി​ക്കൂ​ട്ടം വ​ന്നി​ടി​ച്ച് ഓ​ട്ടോ​മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചി​രു​ന്നു. തൊ​ടു​കാ​പ്പി​ൽ റോ​ഡി​ന് ഇ​രു​ഭാ​ഗ​ത്തും വ​ന​മാ​ണ്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന പ​ന്നി​ക്കൂ​ട്ട​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്കും മ​റ്റും ഭീ​ഷ​ണി​യാ​കു​ന്ന​ത്. ആ​റു​മാ​സ​ത്തി​നി​ടെ വാ​ഹ​ന​ങ്ങ​ളി​ൽ പ​ന്നി​ക​ൾ വ​ന്നി​ടി​ച്ച് പ​ത്തി​ലേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ന്നി​ക​ളി​ൽ​നി​ന്നും ര​ക്ഷ​നേ​ടു​ന്ന​തി​നു വ​ന​മു​ള്ള ഭാ​ഗ​ത്ത് മു​ള്ളു​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ക​രി​ങ്ക​ല്ല​ത്താ​ണി ജം​ഗ്ഷ​ൻ ക​ഴി​ഞ്ഞ് വ​ലി​യ ഇ​റ​ക്ക​മാ​യ​തി​നാ​ൽ ഈ ​ഭാ​ഗ​ത്തെ​ത്തു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്ര വേ​ഗ​ത​യു​ണ്ടാ​കും. വ​നം​വ​കു​പ്പാ​ക​ട്ടെ ഈ ​മേ​ഖ​ല​യി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്നു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഇ​തു​വ​ഴി വേ​ഗ​ത​യും വ​ർ​ധി​ച്ചു.

Read More

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന; ര​ണ്ടു​മാ​സ​ത്തി​നി​ടെ 4772 കേ​സു​ക​ൾ

പാലക്കാട്: ര​ണ്ടു മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 4772 കേ​സു​ക​ൾ. ഇ​ത്ര​യും കേ​സു​ക​ളി​ൽ​നി​ന്നാ​യി പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി​യ​ത് 34,38550 രൂ​പ. ഏ​പ്രി​ൽ മാ​സ​ത്തി​ൽ 2736 കേ​സു​ക​ളും മാ​ർ​ച്ച് മാ​സ​ത്തി​ൽ 2036 കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഹെ​ൽ​മെ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ, മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു കൊ​ണ്ടു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ൽ, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്ക​ൽ, ലൈ​സ​ൻ​സ്, ഇ​ൻ​ഷു​റ​ൻ​സ്, പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത​വ​ർ, അ​മി​ത​മാ​യ ച​ര​ക്ക്, വാ​ഹ​ന​ങ്ങ​ളു​ടെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്ത​ൽ, മ​ദ്യ​പി​ച്ചു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ൽ തു​ട​ങ്ങി മു​പ്പ​തോ​ളം ഇ​നം ഗ​താ​ഗ​ത ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് മാ​ർ​ച്ച് മാ​സ​ത്തി​ൽ 1054 കേ​സു​ക​ളും ഏ​പ്രി​ലി​ൽ 848 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് 100 രൂ​പ​യോ 600 രൂ​പ​യോ ആ​ണ് പി​ഴ അ​ട​യ്ക്കേ​ണ്ട​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് വാ​ഹ​ന​മോ​ടി​ച്ച 53 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട് .…

Read More

 ബാ​റി​ലെ കൊ​ല​പാ​ത​കം: ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ കു​റ്റ​ക​ര​മെ​ന്ന് സർവ‌കക്ഷിയോഗം

ക​ല്ല​ടി​ക്കോ​ട്: ഗാ​യ​ത്രി ബാ​റി​ൽ അ​ടി​പി​ടി​ക്കി​ടെ യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം അ​ങ്ങേ​യ​റ്റം ഖേ​ദ​ക​ര​മാ​യി​പ്പോ​യെ​ന്നും, സം​ഘ​ർ​ഷ വി​വ​രം യ​ഥാ​സ​മ​യം ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ ദാ​രു​ണ​മാ​യ മ​ര​ണം സം​ഭ​വി​ക്കാ​നി​ട​യി​ല്ലെ​ന്നും സ​ർ​വ​ക​ക്ഷി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. ക​ല്ല​ടി​ക്കോ​ട് വാ​ക്കോ​ട് കൈ​പ്പ​ള്ളി​മാ​ലി​ൽ മാ​ത്യു ജോ​സ​ഫി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ മൊ​റാ​ർ​ജി ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​നാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം എ​ന്താ​യി​രു​ന്നാ​ലും, മ​ദ്യ​ശാ​ല​ക​ൾ നി​യ​മ​വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ്ര​സം​ഗ​ക​ർ പ​റ​ഞ്ഞു. സ​ർ​വ​ക​ക്ഷി അ​നു​സ്മ​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​വി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട് അ​ധ്യ​ക്ഷ​നാ​യി. മൊ​റാ​ർ​ജി ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മ​ര​ങ്ങോ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ എ.​എം.​ജോ​സ്,കെ.​കെ.​ച​ന്ദ്ര​ൻ,വീ​രാ​ൻ സാ​ഹി​ബ്,കൃ​ഷ്ണ​ദാ​സ്,കെ.​എ​സ്.​ഷാ​ക്കി​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ​യും പ​രി​ക്കു പ​റ്റു​ന്ന​വ​രു​ടെ​യും എ​ണ്ണം പെ​രു​കി

വ​ട​ക്ക​ഞ്ചേ​രി: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ​യും പ​രി​ക്കു പ​റ്റു​ന്ന​വ​രു​ടെ​യും എ​ണ്ണം മേ​ഖ​ല​യി​ൽ പെ​രു​കി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ മാ​ത്രം ദേ​ശീ​യ​പാ​ത​യി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ ആ​റു​പേ​ർ മ​രി​ച്ചു. അ​പ​ക​ട​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ 15ന് ​മം​ഗ​ലം​ഡാം റോ​ഡി​ൽ ചി​റ്റ​ടി​യി​ലും മ​ണ​പ്പാ​ട​ത്തു​മു​ണ്ടാ​യ ര​ണ്ടു വ്യ​ത്യ​സ്ത ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു യു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്. ചി​റ്റ​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ടു​കൂ​ർ ശി​വ​ൻ​കോ​വി​ലി​നു​സ​മീ​പം കു​ട്ട​പ്പ​ന്‍റെ മ​ക​ൻ ലി​ജു (28)വും ​മ​ണ​പ്പാ​ട​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ച്ച​ന​ടി മാ​ണി​ക്യ​ന്‍റെ മ​ക​ൻ ക​ർ​ണ​ൻ എ​ന്ന കൃ​ഷ്ണ​ദാ​സു​മാ​ണ് (34) മ​രി​ച്ച​ത്. ഈ ​അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ല്ക്കു​ക​യു​മു​ണ്ടാ​യി. 17ന് ​ദേ​ശീ​യ​പാ​ത മേ​രി​ഗി​രി​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വാ​ൽ​ക്കു​ള​ന്പ് പു​ന്നൂ​രാ​ൻ ത​ങ്ക​പ്പ​ൻ (71) മ​രി​ച്ചു.20ന് ​ദേ​ശീ​യ​പാ​ത പ​ന്നി​യ​ങ്ക​ര​യി​ൽ ബൈ​ക്കി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​രൂ​ർ മ​രു​ത​ക്കോ​ട് മോ​ഹ​ന​ന്‍റെ ഭാ​ര്യ സീ​ന (36) മ​രി​ച്ചു. 24ന് ​ദേ​ശീ​യ​പാ​ത ക​ല്ലി​ങ്ക​ൽ​പാ​ടം റോ​ഡ് ജം​ഗ്ഷ​നി​ൽ ക​ഐ​സ്ആ​ർ​ടി​സി…

Read More

ഐ​എ​സ് ബ​ന്ധം ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ശ​ക്തം; രാ​മ​ലിം​ഗം കൊ​ല​പാ​ത​ക​ത്തി​ന്‍റെ ​ചു​രു​ൾ അ​ഴി​ക്കാ​ൻ എ​ൻ​ഐ​എ

ചെ​ന്നൈ/ കൊ​ച്ചി: ഐ​എ​സ് കേ​ര​ള​ത്തി​ൽ ആ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലെ മൂ​ന്നി​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യ​തെ​ങ്കി​ലും പി​കെ​കെ നേ​താ​വ് രാ​മ​ലം​ഗ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ​കൂ​ടി ചു​രു​ൾ അ​ഴി​ക്കാ​നാ​ണ് എ​ൻ​ഐ​എ റെ​യ്ഡ് ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ സ്ഫോ​ട​ന പ​ര​ന്പ​ര​ക​ളെ കു​റി​ച്ചു ചി​ന്തി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ തീ​വ്ര​വാ​ദ​ഗ്രൂ​പ്പു​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ പ​ച്ച​പി​ടി​ച്ചി​രു​ന്ന​താ​യി എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ കൊ​ല​പാ​ത​ക​ങ്ങ​ളും ആക്ര​മ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ രാ​മ​ലിം​ഗ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ലും തീ​വ്ര​വാ​ദ ബ​ന്ധ​ത്തി​ന്‍റെ അ​ടി​വേ​രു​ക​ൾ പി​ഴു​തെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രേ​ഖ​ക​ൾ ല​ഭി​ച്ച​താ​യി അ​റി​യു​ന്നു. തൗ​ഹീ​ദ് ജ​മാ​യ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വ​ച്ച​ത്. എ​ന്നാ​ൽ, ഈ ​കൂ​ട്ട​ത്തി​ൽ രാ​മ​ലം​ഗ​ത്തി​ന്‍റെ കൊ​ല​പാ​ത​കം തെ​ളി​യി​ക്കാ​ൻ പോ​പ്പു​ല​ർ​ഫ്ര​ണ്ടി​ന്‍റെ ഓ​ഫീ​സും റെ​യ്ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. തൗ​ഹീ​ദ് ജ​മാ​യ​ത്ത് ശ്രീ​ല​ങ്ക​ൻ​സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​മാ​ണ്. ഇ​വ​ർ​ക്കു പാ​ല​ക്കാ​ട് സ്വ​ദേ​ശി റി​യാ​സി​നു​മാ​യി ബ​ന്ധ​മു​ണ്ട്. പാ​ല​ക്കാ​ട് സ്വ​ദേ​ശി റി​യാ​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ മൊ​ഴി​യു​ടെ…

Read More

സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം മൂലം ബാ​റു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ സ​ങ്കേ​ത​മാ​യി മാ​റുന്നു; കല്ലടിക്കോട്ടെ കൊ​ല​പാ​ത​കത്തിൽ ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ​സ​മി​തി

പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ട്ടെ ബാ​റി​ലെ സം​ഘ​ർ​ത്തി​നി​ടെ​യു​ണ്ടാ​യകൊ​ല​പാ​ത​കം പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി 11 വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ സ​ങ്കേ​ത​മാ​യി മാ​റു​ക​യും തു​ട​ർ​ന്നു കൈ​യാ​ങ്ക​ളി​യി​ലേ​യ്ക്കും കൊ​ല​പാ​ത​ക​ത്തി​ലേ​യ്ക്കും നീ​ങ്ങു​ക​യാ​ണ്. ഇ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ത​ല​യ്ക്ക് അ​ടി​യേ​റ്റ് കൈ​പ്പ​ള്ളി​മാ​ലി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ മാ​ത്യു ജോ​സ​ഫ്(​അ​ജി 43) കൊ​ല​പാ​ത​കം. രാ​ത്രി വൈ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രും പോ​ലീ​സും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​യ​മ ലം​ഘ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കാ​റി​ൽ ഒ​ളി​പ്പി​ച്ചു​ ക​ട​ത്തി​യ  430 ലി​റ്റ​ർ സ്പി​രി​റ്റുമാ‍യി മധ്യവയസ്കൻ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു; പ്രതിയെ രക്ഷപ്പെടുത്താൻ ചില ഭരണകക്ഷി നേതാക്കൾ ശ്രമിക്കുന്നതായി ആക്ഷേപം

പാ​ല​ക്കാ​ട്: ത​ത്ത​മം​ഗ​ല​ത്ത് മാ​രു​തി കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 430 ലി​റ്റ​ർ സ്പി​രി​റ്റ് ചി​റ്റൂ​ർ എ​ക്സൈ​സ് റേ​ഞ്ച് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​റ്റൊ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ട്ട​ഞ്ചേ​രി വ​ഴു​വ​ക്കോ​ട് പാ​പ്പ​ന്‍റെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 11.45നാ​യി​രു​ന്നു സം​ഭ​വം. 32 ലി​റ്റ​റി​ന്‍റെ 15 ക​ന്നാ​സു​ക​ളി​ലാ​ണ് സ്പി​രി​റ്റ് കൊ​ണ്ടു​വ​ന്ന​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ 11ഉം ​സീ​റ്റി​നു സ​മീ​പ​ത്ത് നാ​ലും ക​ന്നാ​സു​ക​ളാ​ണ് നി​ര​ത്തി​വ​ച്ചി​രു​ന്ന​ത്. കാ​റി​ൽ സ്പി​രി​റ്റ് എ​ത്തു​ന്നു​വെ​ന്ന വി​വ​രം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സി​നു ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ രാ​വി​ലെ മു​ത​ൽ ത​ത്ത​മം​ഗ​ല​ത്ത് കാ​ത്തി​രു​ന്നു ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സ്പി​രി​റ്റും കാ​റും കു​ടു​ങ്ങി​യ​ത്. അ​ത്തി​മ​ണി സ്വ​ദേ​ശി അ​നി​ൽ കു​മാ​റാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളെ​ന്നു എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഇ​ൻ​സ്പെ​ക്ട​ർ എം.​റി​യാ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, സ​ജീ​വ്, യൂ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ്ര​തി​യെ…

Read More

കുടുംബവഴക്കിനെ തുടർന്ന് 11 കാരിയെ വെട്ടിയ  മധ്യവയസ്കൻ അറസ്റ്റിൽ

തി​രു​വി​ല്വാ​മ​ല: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് പ​തി​നൊ​ന്നു​കാ​രി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി​യെ പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടു​കു​ളം ചേ​ല​ക്കോ​ട്ട് വി​ജ​യ​ൻ(50)​നെ​യാ​ണ് പ​ഴ​യ​ന്നൂ​ർ സി​ഐ ശ്യാം ​അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കാ​ട്ടു​കു​ളം ചേ​ല​ക്കോ​ട് സു​രേ​ഷി​ന്‍റെ മ​ക​ൾ അ​ർ​ച്ച​ന​ക്കാ​ണ്(11) വെ​ട്ടേ​റ്റ​ത്. ത​ല​ക്ക് പ​രി​ക്കേ​റ്റ കു​ട്ടി വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി വി​ജ​യ​ൻ കു​ട്ടി​യു​ടെ അ​മ്മ​വ​നാ​ണ്. മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​യാ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ഒ​റ്റ​പ്പാ​ലം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. അ​വി​ടെ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യി​ച്ചാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന ഇ​യാ​ൾ​ക്കെ​തി​രെ അ​ർ​ച്ച​ന​യു​ടെ അ​മ്മ​യും വി​ജ​യ​ന്‍റെ ഭാ​ര്യ​യും പ​ഴ​യ​ന്നൂ​ർ പോ​ലീ​സി​ൽ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ മ​ഴു​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. സി​ഐ​യോ​ടൊ​പ്പം എ​സ്ഐ​മാ​രാ​യ ബാ​ബു, ഷെ​യി​ക്ക് ഹ​മീ​ദ്, സി​പി​ഒ ര​തീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Read More

 അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ കൂ​ടി​; പ​ക​ലും രാ​ത്രി​യും വ്യ​ത്യാ​സ​മി​ല്ലാ​തെ കു​തി​രാ​നി​ൽ “കുരു​ക്ക്’ മു​റു​കു​ന്നു

വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​ന​ത്തി​ര​ക്ക് കൂ​ടി​യ​തോ​ടെ കു​തി​രാ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും മു​റു​കി. പ​ക​ലും രാ​ത്രി​യും വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​തു സ​മ​യ​വും വാ​ഹ​ന​ക്കു​രു​ക്കി​ൽ കു​ടു​ങ്ങു​ക​യാ​ണു കു​തി​രാ​ൻ. ചി​ല സ​മ​യ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റോ​ളം നീ​ളു​ന്ന കു​രു​ക്കും ഉ​ണ്ടാ​കും. ക​ണ്ടെ​യ്ന​റോ മ​റ്റു ച​ര​ക്കു ലോ​റി​ക​ളോ കു​തി​രാ​ൻ വ​ള​വു​ക​ളും ക​യ​റ്റ​വും ക​യ​റി​യി​റ​ങ്ങാ​ൻ വൈ​കി​യാ​ൽ അ​തി​നു പി​ന്നാ​ലെ വാ​ഹ​ന​വ്യൂ​ഹം ത​ന്നെ​യു​ണ്ടാ​കും. എ​വി​ടെ​യെ​ങ്കി​ലും ഒ​രു വാ​ഹ​നം കേ​ടു​വ​ന്ന് കി​ട​ന്നാ​ൽ പി​ന്നെ കു​രു​ക്ക് എ​ത്ര സ​മ​യം നീ​ളു​മെ​ന്നു പ​റ​യാ​നാ​കി​ല്ല. വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു വി​ടാ​ൻ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലെ​ങ്കി​ൽ ലൈ​നു​ക​ൾ​ക്കു​ള്ളി​ലൂ​ടെ ചി​ല വാ​ഹ​ന​ങ്ങ​ൾ കു​ത്തി​ക്ക​യ​റി ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പോ​ക്ക് പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തും. പി​ന്നെ ചീ​ത്ത​വി​ളി​യും വാ​ഗ്വാ​ദ​ങ്ങ​ളു​മാ​കും. അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ കൂ​ടി​യ​തോ​ടെ​യാ​ണു ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​പ്പെ​രു​പ്പം ഇ​ര​ട്ടി​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, കാ​ല​വ​ർ​ഷ​ത്തി​ൽ മ​ഹാ​ദു​ര​ന്ത​മാ​ണ് കു​തി​രാ​നി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്. തു​ര​ങ്ക​പ്പാ​ത​ക​ളു​ടെ വ​ഴു​ക്കും​പ്പാ​റ ഭാ​ഗ​ത്ത് നി​ല​വി​ലു​ള്ള റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​വി​ടെ മു​പ്പ​ത​ടി ഉ​യ​ര​ത്തി​ൽ മ​ണ​ൽ​ചാ​ക്കു​ക​ൾ അ​ട്ടി​യി​ട്ടാ​ണു റോ​ഡി​ന്‍റെ ഒ​രു വ​ശം…

Read More

ഹാ​ഷി​മി​ന്‍റെ ആ​ശ​യ​പ്ര​ചാ​ര​ക​നാണ് അ​റ​സ്റ്റി​ലാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശിയെന്ന് എൻഐഎ

പാ​ല​ക്കാ​ട്:ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന പ​ര​ന്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​ത​ല​മ​ട, ചെ​മ്മ​ണാം​ന്പ​തി ചു​ള്ളി​യാ​ർ​മേ​ട് അ​ക്ഷ​യ ന​ഗ​റി​ലെ റി​യാ​സ് അ​ബൂ​ബ​ക്ക​ർ (28) സ​ഹ്രാ​ൻ ഹാ​ഷി​മി​ന്‍റെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ. എ​ന്നാ​ൽ ഇ​യാ​ൾ​ക്ക് ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ൻ​ഐ​എ സം​ഘം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ഇ​യാ​ളെ വീ​ട്ടി​ൽ നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഐ​സി​സ് അ​നു​കൂ​ല പോ​സ്റ്റു​ക​ൾ സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്ന റി​യാ​സ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​ത്ത​ർ വി​ല്പ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ​ക്ക് നേ​ര​ത്തെ നാ​ഷ​ണ​ൽ തൗ​ഹീ​ദ് ജ​മാ​ത്തു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഇ​പ്പോ​ഴും സം​ഘ​ട​ന​യി​ൽ സ​ജീ​വ​മാ​ണോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ കൊ​ല്ല​ങ്കോ​ട് എ​ത്തി​യ എ​ൻ​ഐ​എ സം​ഘം മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശോ​ധ​ന​യ്ക്കൊ​ടു​വി​ലാ​ണ് റി​യാ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ശ്രീ​ല​ങ്ക​യി​ൽ സ്ഫോ​ട​നം ന​ട​ത്തി​യ ചാ​വേ​ർ സ​ഹ്രാ​ൻ ഹാ​ഷി​മി​ന്‍റെ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​യി​രു​ന്നു ഇ​യാ​ളെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.കൊ​ല്ല​പ്പെ​ട്ട…

Read More