ഏ​ഴു വ​യ​സു​കാ​രിയെ പീഡിപ്പിച്ചു കൊന്ന  സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​യ​ന്പ​ത്തൂ​ർ: ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. തൊ​ണ്ടാ​മു​ത്തൂ​ർ മ​ലി​യം​പ്പാ​ള​യം സ​ന്തോ​ഷ്കു​മാ​റാ​ണ് (36)അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റു​ചെ​യ്ത​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു സ​ന്തോ​ഷ്കു​മാ​ർ. കൃ​ത്യം ന​ട​ന്ന ദി​വ​സം കുട്ടിയുടെ വീടിനു സമീപത്തെ അ​മ്മ വീ​ട്ടി​ൽ സ​ന്തോ​ഷ്കു​മാ​ർ വ​ന്നി​രു​ന്നു. കു​ട്ടി​യു​ടെ ദേ​ഹം പു​ത​പ്പി​ച്ചി​രു​ന്ന ടീ ​ഷ​ർ​ട്ട് ത​ന്‍റേ​താ​ണെ​ന്ന് സ​മ്മ​തി​ച്ചു. സ​ന്തോ​ഷ്കു​മാ​ർ താ​നൊ​റ്റ​യ്ക്കാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഡി ​എ​ൻ എ ​ടെ​സ്റ്റ് റി​സ​ൾ​ട്ടു​വ​ന്ന ശേ​ഷ​മാ​ണ് ഇ​യാ​ളാ​ണ് കു​റ്റ​വാ​ളി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ​യു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണ് സ​ന്തോ​ഷ് കു​മാ​ർ.​വേ​റെ ആ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Read More

റോഡരികിൽ അ​ന്തി​യു​റ​ങ്ങുന്നവർക്ക്  അ​ഭ​യ​കേ​ന്ദ്രം ഒ​രു​ക്കാൻ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​

ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ന്തി​യു​റ​ങ്ങാ​ൻ ഇ​ട​മി​ല്ലാ​ത്ത​വ​ർ​ക്ക് അ​ഭ​യ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. റോ​ഡ​രി​കി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്കും ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​വ​ർ​ക്കു​മാ​ണ് അ​ഭ​യ​കേ​ന്ദ്രം ഒ​രു​ക്കു​ന്ന​ത്. ഇ​തി​നാ​യി നെ​ടു​ങ്ങോ​ട്ടൂ​രി​ൽ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ സ്ഥ​ലം ക​ണ്ടെ​ത്തി.ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ഭ​യ​കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്. ഈ​വ​ർ​ഷം കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രാ​ണ് രാ​ത്രി​യി​ൽ അ​ന്തി​യു​റ​ങ്ങാ​ൻ ഇ​ട​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ അ​ല​യു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ന​ഗ​ര​സ​ഭ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. കേ​ന്ദ്രം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ രാ​ത്രി​യി​ൽ ഇ​വി​ടെ വി​ശ്ര​മി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. മാ​ത്ര​മ​ല്ല അ​പ്ര​തീ​ക്ഷി​ത​മാ​യി യാ​ത്ര​യി​ൽ എ​ത്തി​പ്പെ​ടു​ന്ന​വ​ർ​ക്ക​ർ​ക്കും ഈ ​കേ​ന്ദ്ര​ത്തി​ൽ അ​ഭ​യം ന​ല്കും. 50 പേ​ർ​ക്ക് താ​മ​സി​ക്കാ​ൻ ആ​കു​ന്ന സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം പ്രാ​യ​മാ​യ​വ​രെ​യും ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രെ​യും സ​ർ​വേ ന​ട​ത്തി ക​ണ്ടെ​ത്തി സ്ഥി​ര​മാ​യി അ​ഭ​യം ന​ല്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. ഇ​വ​ർ​ക്ക് ചി​കി​ത്സാ ന​ല്കാ​നാ​യി ഡോ​ക്ട​റും ന​ഴ്സു​മാ​രു​മു​ണ്ടാ​കും. ഇ​വ​ർ​ക്കു​ള്ള സൗ​ക​ര്യം കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും…

Read More

 പുഴയിൽ മുങ്ങിതാണ യുവതിയെ രക്ഷിച്ച  എഴുപത്തിനാലുകാരിയുടെ സാഹസികത നാടിന് അഭിമാനമായി

കൊ​ട​ക​ര:  പു​ഴ​യി​ൽ മു​ങ്ങി​ത്താ​ണ ര​ണ്ട ുയു​വ​തി​ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെടു​ത്തി​യ 74കാ​രി​ക്ക് നാ​ട്ടു​കാ​രു​ടെ ആ​ദ​രം. വാ​സു​പു​രം കോ​ന്ന​ങ്ക​ണ്ടത്ത് ​ബാ​ല​ൻ നാ​യ​രു​ടെ ഭാ​ര്യ രാ​ധ​മ്മ​യെ​യാ​ണ് ഡി​വൈഎ​ഫ്ഐ ​വാ​സു​പു​രം യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ച​ത്. മേ​ഖ​ല സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത് പൊ​ന്നാ​ട അ​ണി​യി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി​കാ​സ്, പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രോ​ഫി സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ മാ​സം 21 നാ​ണ് കു​റു​മാ​ലി​പു​ഴ​യി​ലെ വാ​സു​പു​രം അ​ന്പ​ല​ക്ക​ട​വി​ൽ മു​ങ്ങി​താ​ഴാ​ൻ തു​ട​ങ്ങി​യ ര​ണ്ട ുയു​വ​തി​ക​ളെ രാ​ധ​മ്മ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു ക​യ​റ്റി​യ​ത്. വാ​സു​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര ക​ട​വി​ൽ തെ​ക്കേ​ട​ത്ത് ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ ജീ​ന (31) കാ​ൽ വ​ഴു​തി വെ​ള്ള​ത്തി​ൽ മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു. കു​ഴി​യേ​ലി പ​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യു​ടെ ഭാ​ര്യ വി​ദ്യ ഇ​തു ക​ണ്ട ് ജീ​ന​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. വെ​ള​ള​ത്തി​ൽ മു​ങ്ങി​താ​ണ് പി​ട​ഞ്ഞ ജീ​ന വി​ദ്യ​യെ ഇ​റു​കെ പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും മു​ങ്ങിതാ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​വി​ടെ വ​ന്ന…

Read More

മ​റ്റ​ത്തൂ​ർ ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ന്‍റെ സ്പൗ​ട്ടു​ക​ൾ ത​ക​രാ​റി​ൽ; അറ്റകുറ്റപ്പണികൾ നടത്താൻ തയാറാകുന്നില്ലെന്ന് ആക്ഷേപം

കൊ​ട​ക​ര: മ​റ്റ​ത്തൂ​ർ ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ലൂ​ടെ തു​റ​ന്നു​വി​ടു​ന്ന വെ​ള്ളം ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സ്പൗ​ട്ടു​ക​ൾ വ​ഴി പാ​ഴാ​യിപ്പോ​കു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം തി​രി​ച്ചു​കൊ​ണ്ട ുപോ​കാ​നു​ള്ള സ്പൗ​ട്ടു​ക​ൾ ത​ക​രാ​റി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ൻ ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​ത്ത​താ​ണ് ക​നാ​ലി​ന്‍റെ വാ​ല​റ്റ​ത്തേ​ക്ക് വെ​ള്ള​മെ​ത്താ​ത്ത​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. മ​റ്റ​ത്തൂ​ർ പ​ടി​ഞ്ഞാ​റ്റു​മു​റി​പ്ര​ദേ​ശ​ത്തേ​ക്ക് ക​നാ​ൽ​വെ​ള്ള​മെ​ത്താ​ത്തി​നാ​ൽ കി​ണ​റു​ക​ൾ വ​റ്റി​തു​ട​ങ്ങി​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ പ​രാ​തി ക​ണ​ക്കി​ലെ​ടു​ത്ത് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ സു​ബ്ര​നു​ൾ​പ്പ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തി​റ​ങ്ങി ക​നാ​ലി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും വാ​ല​റ്റ​ത്തു​ള്ള ചോ​ങ്കു​ള​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തി​യി​ല്ല. ക​നാ​ലി​ലൂ​ടെ തു​ട​ർ​ച്ച​യാ​യി നാ​ലു​ദി​വ​സ​ത്തോ​ളം വെ​ള്ളം തു​റ​ന്നു​വി​ട്ടി​ട്ടും വാ​ല​റ്റ​പ്ര​ദേ​ശ​ങ്ങ​ളാ​യ മ​റ്റ​ത്തൂ​ർ​കു​ന്ന്, പ​ടി​ഞ്ഞാ​റ്റു​മു​റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ തോ​തി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വെ​ള്ളി​ക്കു​ള​ങ്ങ​ര മു​ത​ൽ മ​റ്റ​ത്തൂ​ർ പ​ടി​ഞ്ഞാ​റ്റു​മു​റി വ​രെ 19 കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ഒ​ഴു​കു​ന്ന ക​നാ​ലി​ന്‍റെ തു​ട​ക്കം മു​ത​ൽ വാ​ല​റ്റം വ​രെ നി​ര​വ​ധി സ്പൗ​ട്ടു​ക​ളാ​ണു​ള്ള​ത്. സ്പൗ​ട്ടു​ക​ളി​ലെ ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി​യി​ട്ട ശേ​ഷം വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ലേ വാ​ല​റ്റം വ​രെ വെ​ള്ള​മെ​ത്താ​റു​ള്ളു.​എ​ന്നാ​ൽ…

Read More

പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ജ​ല​രേ​ഖ; ബജറ്റിൽ ഫണ്ട് അനുവദിച്ചെങ്കിലും ഇ​നി​യു​മാ​യി​ല്ല മു​ന​യം ബ​ണ്ട് 

കാ​ട്ടൂ​ർ: ക​രു​വ​ന്നൂ​ർ പു​ഴ​യു​ടെ കൈ​ചാ​ലി​ൽ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ പ​ണി​യു​ന്ന മു​ന​യം താ​ത്കാ​ലി​ക ബ​ണ്ടിനു ​പ​ക​രം സ്ഥി​രം സം​വി​ധാ​ന​മാ​യ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് വേ​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​നു ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. സ്ഥി​രം സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ചാ​ലി​ലെ വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ക​ഴി​യാ​തെ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തു വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​തി​വാ​ണ്. ഡി​സം​ബ​ർ മാ​സ​ത്തി​ൽ മു​ന​യ​ത്ത് താ​ത്്കാ​ലി​ക ബ​ണ്ട  കെ​ട്ടി വേ​ലി​യേ​റ്റ സ​മ​യ​ത്ത് ക​ട​ലി​ൽ​നി​ന്നും ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യു​ക​യും മ​ഴ​ക്കാ​ല​ത്ത് ബ​ണ്ട് പൊ​ട്ടി​ക്കു​ക​യു​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഇ​വി​ട​ത്തെ രീ​തി. ബ​ണ്ട് കെ​ട്ടി തീ​രു​ന്പോ​ഴേ​ക്കും പ​തി​വു​പോ​ലെ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് പ​ല​പ്പോ​ഴും നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കാ​റു​ണ്ട്. ബ​ണ്ട ് നി​ർ​മാ​ണം വൈ​കി​യാ​ൽ ഓ​ര് വെ​ള്ളം ക​യ​റി കാ​ട്ടൂ​ർ, കാ​റ​ളം, അ​ന്തി​ക്കാ​ട്, പ​ഴു​വി​ൽ, താ​ന്ന്യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി​യെ ബാ​ധി​ക്കും. താ​ന്ന്യം, ചാ​ഴൂ​ർ, അ​ന്തി​ക്കാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം ക​രു​വ​ന്നൂ​ർ ഇ​ല്ലി​ക്ക​ൽ പ്ലാ​ന്‍റി​ൽ നി​ന്നാ​ണ്. ഓ​രോ വ​ർ​ഷ​വും മു​ന​യ​ത്ത് ഏ​താ​നും…

Read More

സ്വ​ർ​ണ ക​വ​ർ​ച്ച​യ്ക്കാ​യി ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് മൂ​ന്നു​ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും ; ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്തം അ​പൂ​ർ​വം

തൃ​ശൂ​ർ: സ്വ​ർ​ണം ക​വ​രാ​ൻ ഉ​റ്റ​ബ​ന്ധു​വാ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്നു​ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. ഇ​രി​ങ്ങാ​ല​ക്കു​ട ക​ണ്ഠേ​ശ്വ​രം പ​ണ്ഡാ​ര​ത്ത് സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ ഹൗ​റ ജി​ല്ല​ക്കാ​ര​നാ​യ ജാ​ദ​ബ് കു​മാ​ർ ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ബ​ന്ധു​വും ബം​ഗാ​ൾ ഹൗ​റ ജി​ല്ല​യി​ൽ ശ്യാം​പൂ​ർ​കാ​ന്തി​ലാ​ബാ​ർ സ്വ​ദേ​ശി​യാ​യ അ​മി​യ സാ​മ​ന്ത(38)​യെ ശി​ക്ഷി​ച്ച​ത്. തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ല ജ​ഡ്ജ് നി​സാ​ർ അ​ഹ​മ്മ​ദാ​ണ് ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്ത​മെ​ന്ന അ​പൂ​ർ​വ ശി​ക്ഷ വി​ധി​ച്ച​ത്. കൊ​ല​പാ​ത​കം, ഭ​വ​ന​ഭേ​ദ​നം, സ്വ​ർ​ണ​ക്ക​വ​ർ​ച്ച എ​ന്നീ മൂ​ന്നു കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കാ​ണ് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച​ത്. അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണ് പ്ര​തി ന​ട​ത്തി​യ​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. 27 വെ​ട്ടും​കു​ത്തു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ദൃ​ക്സാ​ക്ഷി​ക​ളാ​രും ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലും അ​ന്വേ​ഷ​ണ​ത്തി​ലു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ന​ട​ത്തി വി​ജ​യി​ച്ച​ത്. ഏ​റെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​യി​രു​ന്നി​ട്ടു​പോ​ലും പ്ര​തി​ക്ക് ശി​ക്ഷ നേ​ടി​ക്കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ മി​ക​വാ​യി. 2012ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ…

Read More

ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഇ​ല്ലാ​ത്ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് വ്യാ​പാ​ര​ത്തി​ന് അ​നു​മ​തിയില്ല

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഇ​ല്ലാ​ത്ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഇ​നി​മു​ത​ൽ വ്യാ​പാ​രം ന​ട​ത്താ​ൻ അ​നു​മ​തി ഉ​ണ്ടാ​കി​ല്ല. ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​പ​രി​ധി​യി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ഗ​ര​സ​ഭ പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ല്കു​ക​യും ക​ച്ച​വ​ട​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ർ​ക്കു മാ​ത്ര​മേ ഇ​നി​മു​ത​ൽ ന​ഗ​ര​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന് അ​നു​മ​തി ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ല്ലാ​തെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​യാ​യ ടൗ​ണ്‍ വെ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ. ക​ണ​ക്കെ​ടു​പ്പും അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ലും പൂ​ർ​ത്തി​യാ​ക്കി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ല്കി​യി​ട്ടു​ള്ള​ത്.നേ​ര​ത്തെ ആ​റു​മാ​സം​മു​ന്പ് ന​ഗ​ര​സ​ഭ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ക​യും കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു ഇ​തി​നു​ശേ​ഷ​വും ഒ​ട്ടേ​റെ ക​ച്ച​വ​ട​ക്കാ​ർ പ​ല​യി​ട​ത്തും സ്ഥാ​നം പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. നേ​ര​ത്തെ…

Read More

ശ​ക്ത​മാ​യ വേ​ന​ലി​ൽ പു​ഴ​യി​ൽ നി​ന്നും വെ​ള്ളം എ​ടു​ക്കാ​ൻ പാ​ടി​ല്ലെന്ന് നിയമം; വരൾച്ചയിലും കു​ന്തി​പ്പു​ഴ​യി​ൽ നി​ന്ന് വെ​ള്ള​മൂ​റ്റ​ൽ തകൃതി

മ​ണ്ണാ​ർ​ക്കാ​ട് : ശ​ക്ത​മാ​യ വേ​ന​ലി​നെ തു​ട​ർ​ന്ന് കു​ടി​വെ​ള്ള​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്പോ​ൾ മ​ണ്ണാ​ർ​ക്കാ​ട്ടെ പ്ര​ധാ​ന പു​ഴ​യാ​യ കു​ന്തി​പ്പു​ഴ​യി​ൽ നി​ന്നും വ്യാ​പ​ക​മാ​യ തോ​തി​ൽ വെ​ള്ളം ഉൗ​റ്റി കൊ​ണ്ടു​പോ​കു​ന്ന​താ​യി പ​രാ​തി. മ​ണ​ർ​കാ​ട് മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്ന സ​മ​യ​ത്തും കു​ന്തി​പ്പു​ഴ​യി​ൽ എ​ന്നു​മാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ ജ​ല​മൂ​റ്റ് വ്യാ​പ​ക​മാ​ക്കു​ന്ന​ത്. കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​തു​ക്കു​ടി ,ഏ​നാ​നി​മം​ഗ​ലം ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നി​ര​വ​ധി​പേ​രാ​ണ് മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വെ​ള്ള​മെ​ടു​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ല​പ്പു​റം നി​യ​ന്ത്ര​ണ​മി​ല്ലാ​തെ​യാ​ണ് 24 മ​ണി​ക്കൂ​റും ജ​ല​മൂ​റ്റ് ന​ട​ക്കു​ന്ന​ത്. കാ​ർ​ഷി​കാ​വ​ശ്യ ങ്ങ​ൾ​ക്കാ​യി സ​ബ്സി​ഡി നി​ര​ക്കി​ലാ​ണ് വൈ​ദ്യു​തി ല​ഭ്യ​മാ​കു​ന്ന​ത് . എ​ന്ന​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ല​ട​ക്കം​വെ​ള്ള​മ​ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. വേ​ന​ൽ ക​ന​ത്ത​തോ​ടെ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന് സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലും വെ​ള്ളം കു​റ​ഞ്ഞു. കു​ടി​വെ​ള്ള​വും കു​ളി​ക്കാ​നു​മാ​യി വെ​ള്ളം ല​ഭ്യ​മ​ല്ലാ​താ​കു​ന്പോ​ഴാ​ണ് കു​ന്തി​പ്പു​ഴ​യോ​ര​ങ്ങ​ളി​ൽ മു​ഴു​വ​നും ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ജ​ല​മൂ​റ്റു​ന്ന​ത്. കു​ടി​വെ​ള്ള പ്ര​ശ്നം മു​ഖ​വി​ല​ക്കെ​ടു​ത്ത് ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ അ​ധി​കൃ​ത​രോ​ട് ആ​വ​ശ​്യപ്പെ​ടു​ന്നു. വേ​ന​ൽ ശ​ക്ത​മാ​കു​ന്പോ​ൾ പു​ഴ​ക​ളി​ൽ നി​ന്നും…

Read More

ഉ​ദ്ഘാ​ട​നം നാ​ലു ക​ഴി​ഞ്ഞു; എ​ന്നി​ട്ടും  ശാ​പ​മോ​ക്ഷ​മി​ല്ലാ​തെ ക​ല്ല​ട ഹ​രി​പു​രം റോ​ഡ്

കാ​റ​ളം: നാ​ലു നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്നി​ട്ടും ശാ​പ​മോ​ക്ഷ​മി​ല്ലാ​തെ ക​ല്ല​ട ഹ​രി​പു​രം റോ​ഡ്. കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ത്ത്, 11 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം​വ​രു​ന്ന ക​ല്ല​ട ഹ​രി​പു​രം റോ​ഡി​നാ​ണു ഈ ​ദു​ർ​ഗ​തി. മ​ണ്‍​പാ​ത​യാ​യി​രു​ന്ന റോ​ഡ് 1992 ലാ​ണ് ടാ​ർ ചെ​യ്ത​ത്. അ​തി​നു​ശേ​ഷം 26 വ​ർ​ഷ​മാ​യി​ട്ടും ഇ​തു​വ​രെ ഒ​രു​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും റോ​ഡി​ൽ ന​ട​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ക്കാ​ല​ത്ത് റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യ​തോ​ടെ നാ​ട്ടു​കാ​ർ പി​രി​വെ​ടു​ത്ത് റോ​ഡി​ൽ മ​ണ്ണ​ടി​ച്ചി​രു​ന്നു. റോ​ഡി​ൽ പ​ല​യി​ട​ത്തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. മു​ൻ എം​എ​ൽ​എ​യു​ടെ കാ​ല​ത്ത് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 18 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി അ​റി​യി​ച്ച് ര​ണ്ടു​ത​വ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും നി​ല​വി​ലെ എം​എ​ൽ​എ 36 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ര​ണ്ടു​ത​വ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ഴും ഈ ​റോ​ഡി​നോ​ടു അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ…

Read More

  എ​ഇ​ആ​ർ​ബി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ അ​ന​ധി​കൃ​ത എ​ക്സ്റേ യൂ​ണി​റ്റു​ക​ൾ കേ​ര​ള​ത്തി​ൽ നാ​ലാ​യി​രത്തിലേറെ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ എ​ഇ​ആ​ർ​ബി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ നാ​ലാ​യി​രം മെ​ഡി​ക്ക​ൽ എ​ക്സ്റേ യൂ​ണി​റ്റു​ക​ൾ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നു ഡ​യ​റ​ക്ട​ർ ഓ​ഫ് റേ​ഡി​യേ​ഷ​ൻ സേ​ഫ്റ്റി ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. എ​ക്സ്റേ യൂ​ണി​റ്റു​ക​ളു​ം കാ​ത്ത് ലാ​ബ് അ​ട​ക്ക​മു​ള​ള റേ​ഡി​യേ​ഷ​ൻ ഉ​ത്പാദി​പ്പി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്ത​ത്. എ​ക്സ്റേ, റേ​ഡി​യേ​ഷ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലെ റേ​ഡി​യേ​ഷ​ൻ പ​രി​ശോ​ധി​ക്കാ​ത്ത​തു​മൂ​ലം ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഡ​യ​റ​ക്ട​ർ ഓ​ഫ് റേ​ഡി​യേ​ഷ​ൻ സേ​ഫ്റ്റി​ക്കുവേ​ണ്ടി ഡ​യ​റ​ക്ട​ർ കെ.​എ. ഡേ​വിഡ് ഹാ​ജ​രാ​ക്കി​യ മ​റു​പ​ടി​യി​ലാ​ണ് കേ​ര​ള​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്റേ യൂ​ണി​റ്റു​ക​ൾ, സി.​ടി, കാ​ത്ത്‌ലാബ് എ​ന്നി​വ​യെ ക്കുറി​ച്ചു​ള​ള വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചു പു​റ​ന്ത​ള്ളി​യ എ​ക്സ്റേ യൂ​ണി​റ്റു​ക​ളും മ​റ്റും ന​മ്മു​ടെ നാ​ട്ടി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത്…

Read More