കൊടകര: അങ്കമാലി – മണ്ണുത്തി നാലുവരി പാതയാക്കി ടോൾ പിരിവു തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ദേശീയപാതയിലെ പോരായ്മകളും പ്രശ്നങ്ങളും ഇപ്പോഴും സുഗമമായ യാത്രയ്ക്കു തടസമാകുന്നു.വഴി വിളക്കുകൾ അറ്റകുറ്റപണി നടത്താത്തതിനാൽ നിരന്തരമെന്നോണം അപകടങ്ങൾ വർധിക്കുകയാണ്. സർവീസ് റോഡുകളുടേയും കാനകളുടേയും നിർമാണമടക്കം ഒട്ടേറെ പണികൾ ഇപ്പോഴും ബാക്കിയാണ്. കൊടകര മേഖലയിലെ കൊളത്തൂർ മുതൽ പേരാന്പ്ര വരെ പലയിടങ്ങളിലും സർവീസ് റോഡുകൾ ഇപ്പോഴും അപൂർണമാണ്. സർവീസ് റോഡുകളുടെ നിർമാണത്തിനായി കലുങ്കുകൾ നിർമിക്കാനെടുത്ത കുഴികൾ യാത്രക്കാർക്ക് മരണക്കെണിയായി മാറി. കൊളത്തൂർ സെന്റർ മുതൽ ഉളുന്പത്തുകുന്ന് വരെയുള്ള ഭാഗത്ത് ഇതുവരെ സർവീസ് റോഡുകൾ നിർമിച്ചിട്ടില്ല. കൊളത്തൂർ മേഖലയിൽ പതിവായി അപകടങ്ങൾ നടക്കുന്നതിന്റെ പ്രധാന കാരണവും തുതന്നെയാണ്. അനധികൃത യൂടേണുകളും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഉളുന്പത്തുകുന്ന് അടക്കം പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള അനധികൃത യൂടേണുകളുണ്ട്. സർവ്വീസ് റോഡുകളുള്ള ഭാഗത്ത് അവക്ക് കുറുകെ ചെറിയ തോടുകൾ കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം…
Read MoreCategory: Palakkad
ചിയ്യാരത്തെ നാട്ടുകാർ രാവിലെ ഉണർന്നത് ഞെട്ടിക്കുന്ന ആവാർത്ത കേട്ട്; അമ്മയില്ലാത്ത ദുഖം അറിയിക്കാതെ വളർത്തിയ കൊച്ചുകളുടെ മരണം താങ്ങാനാവാതെ മുത്തശ്ശി
തൃശൂർ: ചിയ്യാരം ഇന്നുണർന്നത് ഞെട്ടിക്കുന്ന വാർത്ത കേട്ട്. നീതുവെന്ന പെണ്കുട്ടിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയെന്ന് ക്രൂരമായ വാർത്ത കേട്ട് ഞെട്ടാത്തവരില്ല. അമ്മ നേരത്തെ മരിച്ചുപോയ നീതു പഠിച്ച വലിയ ആളാകണമെന്ന സ്വപനങ്ങളോടെ മുന്നോട്ടുപോകുന്പോഴായിരുന്നു അഗ്നിശലഭമായി നീതു ഈ ഭൂമിയിൽ നിന്നു തന്നെ പാറിപ്പറന്നുപോയത്. രാവിലെ കോളജിൽ പോകാനായി പതിവായി എഴുനേറ്റ് അടുക്കളപ്പണി ചെയ്യാറുള്ള നീതു ഇന്നും അതിനായി എഴുനേറ്റപ്പോഴാണ് കൊല്ലപ്പെട്ടത്. വീടിനെക്കുറിച്ചും രീതികളെക്കുറിച്ചും നന്നായി അറിയാവുന്ന പ്രതി നേരത്തെ തന്നെ കൃത്യം നടത്താനായി വീട്ടിലെത്തിയിരുന്നതായാണ് സൂചന. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് തെളിവെടുപ്പിനും മറ്റും കൊണ്ടുപോയി. ചിയ്യാരം നിവാസികളായ നാട്ടൂകാർ പ്രതിക്കു നേരെ കയ്യേറ്റം നടത്താനിടയുള്ളതിനാൽ കനത്ത പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊണ്ടുപോയത്. മകൾ മരിച്ച ശേഷം പേരക്കുട്ടിയെ പൊന്നുപോലെ വളർത്തിക്കൊണ്ടുവന്ന അമ്മൂമയ്ക്ക് സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. നീതു പതിവുപോലെ ഉണർന്നെഴുനേറ്റ് അടുക്കളയിലേക്ക്…
Read Moreജലക്ഷാമം രൂക്ഷം; മൂർത്തിക്കുന്നിൽ ആദിവാസി ജീവിതം ദുരിതത്തിൽ
മംഗലംഡാം: മലയോര മേഖലയായ കടപ്പാറയിൽ ജലക്ഷാമം രൂക്ഷമായതോടെ മൂർത്തിക്കുന്നിൽ ആദിവാസികളുടെ ജീവിതം ദുരിതത്തിൽ. വറ്റിവരണ്ട കടപ്പാറ തോട്ടിൽ കുഴികുത്തി അതിൽ ഉൗറിവരുന്ന വെള്ളമാണ് കോളനിക്കാരുടെ ദാഹം അകറ്റുന്നത്. എന്നാൽ മഴ വൈകുന്നതോടെ ഇതിലെ ജലലഭ്യതയും പരുങ്ങലിലാണ്. കുളിക്കാനും കുടിക്കാനും തുണികഴുകാനും ഈ വെള്ളത്തെയാണ് ഇവർ ആശ്രയിക്കുന്നത്.ശുദ്ധജലത്തിന്റെ ലഭ്യത ഇല്ലാതായതോടെ കുട്ടികളിൽ നാനാവിധ ത്വക്ക് രോഗങ്ങളും പടരുകയാണ്. കുളിക്കാനും തുണികഴുകാനുമെല്ലാം പരിമിതമായ അളവിലേ വെള്ളമുള്ളൂ. ഇത് കുട്ടികളിൽ ചൊറി മുതലായ രോഗങ്ങൾ പിടിപെടാനും കാരണമാകുന്നു. മൂർത്തിക്കുന്നിലെ ഇരുപത്തിരണ്ടു കുടുംബങ്ങൾ താമസിക്കുന്നത് ചുട്ടുപൊള്ളുന്ന പാറപ്പുറത്തെ നാല്പതുസെന്റ് സ്ഥലത്താണ്. തീപ്പെട്ടിക്കൂടുപോലെ തൊട്ടുരുമ്മിയാണ് വീടുകളുടെ നില്പ്. ഉയരംകുറഞ്ഞ 350 ചതുരശ്രയടി മാത്രം വിസ്തീർണമുള്ള വാർപ്പു വീടുകളായതിനാൽ വെയിൽ ചൂടാകുന്നതിനൊപ്പം വീടിന്റെ മെയിൻ സ്ലാബ് ചൂടുപിടിച്ച് പിന്നെ വീടിനുള്ളിൽ കഴിയാൻ പറ്റില്ല. പിറ്റേദിവസം പുലർച്ചെവരെ ഈ മെയിൻ സ്ലാബിന്റെ ചൂടുതുടരും. വീടുകൾക്കു ചുറ്റും വലിയ…
Read Moreഷൊർണൂർ ജംഗ്ഷനിൽ പ്രവേശിക്കാത്ത ട്രെയിനുകൾക്ക് ഒറ്റപ്പാലം പ്രധാന സ്റ്റേഷൻ
ഒറ്റപ്പാലം: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോകുന്ന അഞ്ചു പ്രധാന ട്രെയിനുകൾക്ക് ഇനിമുതൽ ഒറ്റപ്പാലം പ്രധാന സ്റ്റേഷനാകും. ആലപ്പുഴ-ധൻബാദ്, ഗോരക്പൂർ-തിരുവനന്തപുരം, രപ്തിസാഗർ എക്സ്പ്രസ്-ബറൗണി എറണാകുളം, ഇൻഡോർ-തിരുവനന്തപുരം അഹല്യനഗരി, കോർബ-തിരുവനന്തപുരം എന്നീ ട്രെയിനുകളാണ് ഈമാസം മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോകുന്നത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് ഈ ട്രെയിനുകൾ അന്യമാകുന്പോൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് ഈ ട്രെയിനുകൾ ഗുണകരമാകും. സമയനഷ്ടം ഒഴിവാക്കാനാണ് അഞ്ച് ദീർഘദൂര ട്രെയിനുകളെ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിപ്പിക്കാതെ വഴിതിരിച്ചു വിടാൻ റെയിൽവേ തീരുമാനമെടുത്തത്. ഇതുമൂലം ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യം പടിപടിയായി നഷ്ടമാകുമെന്നാണ് ജനങ്ങൾ ഭയപ്പെടുന്നത്. അതേസമയം ട്രെയിനുകൾക്ക് പ്രധാന സ്റ്റേഷൻ ഇനിമുതൽ ഒറ്റപ്പാലമാകുമെന്നുള്ളതാണ് ആശ്വാസകരം. ദീർഘദൂര യാത്രകൾക്ക് ഷൊർണൂരിൽ എത്തി മറ്റു ട്രെയിനുകളെ ആശ്രയിച്ചിരുന്ന മലബാർ മേഖലകളിലുള്ളവർക്കെല്ലാം ഇനി ഈ ട്രെയിനുകളിൽ കയറണമെങ്കിൽ ഒറ്റപ്പാലത്ത് എത്തണം.…
Read Moreഎം.ബി. രാജേഷിനു 12 ലക്ഷം മതിപ്പുള്ള കാർ, 30 ലക്ഷത്തിന്റെ നിക്ഷേപം; ഭാര്യയും അച്ഛനും അമ്മയ്ക്കും ലക്ഷങ്ങളുടെ ബാങ്ക് അക്കൗണ്ട്
പാലക്കാട്: ഷൊർണൂർ മാന്പറ്റയിൽ കയിലിയാട് സ്വദേശിയായ എം.ബി.രാജേഷ് സാന്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയും നേടിയിട്ടുണ്ട്. നാമനിർദേശപത്രിക സമർപ്പിക്കുന്ന സമയത്തു എം.ബി.രാജേഷിന്റെ കൈയിൽ 5,000 രൂപയും ഭാര്യയുടെ കൈയിൽ 5,000 രൂപയും അമ്മയുടെ കൈവശം 3,000 രൂപയും അച്ഛന്റെ കൈവശം 2,000 രൂപയും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എം.ബി.രാജേഷിന് 12 ലക്ഷം മതിപ്പുവിലയുള്ള 2015 മോഡൽ റനോൾട്ട് ഡസ്റ്റർ എസ്യുവി കാറും, ഭാര്യയ്ക്ക് 15,000 രൂപയും 20,000 രൂപയും മതിപ്പുവിലയുള്ള രണ്ടു ഇരുചക്ര വാഹനങ്ങളുമുണ്ട്. എം.ബി. രാജേഷിന്റെ പേരിൽ വിവിധ ബാങ്കുകളിലായി 30,79,234 രൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ 2,625 രൂപയുടെ സ്റ്റേറ്റ് ബാങ്കിലെ നിക്ഷേപം ഭാര്യയുമായുള്ള ജോയിന്റ് അക്കൗണ്ടാണ്. എൽഐസി, എസ്ബിഐ ലൈഫ് യൂണിറ്റ് ലിങ്ക്ഡ്, പോസ്റ്റ് ഓഫീസ് ലൈഫ് ഇൻഷ്വറൻസ് എന്നിവയിലായി 8,11,385 രൂപയുടെ പോളിസിയും എം.ബി. രാജേഷിനുണ്ട്. ഇതിനുപുറമെ കാർ ലോണ് ഇനത്തിൽ 2,37,706 രൂപയുടെയും ഭാര്യയുമായുള്ള…
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് സ്വദേശി കോതമംഗലം പോലീസിന്റെ പിടിയിൽ
കോതമംഗലം: വിദേശജോലി വാഗ്ദാനം ചെയ്ത് നിരവിധി പേരിൽ നിന്നായി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് സ്വദേശിയെ കോതമംഗലം പോലീസ് പിടികൂടി. മലമ്പുഴ സ്വദേശി പാലക്കാട് കൽമണ്ഡപത്തിന് സമീപം മണലി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന രാജ് നിവാസിൽ രാജേഷ് രാജു (38) ആണ് പിടിയിലായത്. പോലീസിനു പിടികൊടുക്കാതെ നാളുകളായി മുങ്ങി നടക്കുകയായിരുന്നു പ്രതി. ഒരു മാസത്തിലേറെയായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ. മഫ്ടിയിൽ പിന്തുടർന്ന പോലീസ് പ്രതിയുടെ വാഹനം ഇന്നലെ വൈകുന്നേരം തമിഴ്നാട് ഉടുമൽപേട്ടയിൽ ട്രാഫിക് സിഗ്നലിൽകുരുങ്ങിയപ്പോൾ സാഹസികമായാണ് പിടികൂടിയത്. കോതമംഗലം കീരംപാറ, വടാട്ടുപാറ, പുന്നേക്കാട്, പാലമറ്റം എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരിൽ നിന്ന് വിദേശ ജോലി വാഗ്ദാനം ചെയ്ത് 57 ലക്ഷം രൂപയോളം ഇയാൾ തട്ടിയതായാണ് അറിയുന്നത്. കൂടുതൽപേർ പ്രതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. തെളിവെടുപ്പുകൾക്കു ശേഷമേ കൂടുതൽ വിവരം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ…
Read Moreപോളിടെക്നിക്ക് സ്കൂളുകളുടെ സംസ്ഥാന കലോത്സവം കഴിഞ്ഞിട്ട് ഒരാഴ്ച്ച: മാലിന്യം നീക്കാനാളില്ലാതെ ചീഞ്ഞുനാറുന്നു
പാലക്കാട്: പോളിടെക്നിക്കിൽ 20 മുതൽ 25 വരെ നടന്ന സംസ്ഥാന കലോത്സവത്തിനെത്തിയവർക്കു നല്കിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കോളജ് പരിസരത്ത് കുന്നുകൂടി ദുർഗന്ധം വമിക്കുന്നതായി പരാതി.സംസ്ഥാനത്തെ എഴുപതു പോളിടെക്നിക്കുകളിൽനിന്നായി എണ്ണായിരം വിദ്യാർഥികളാണ് കലോത്സവത്തിന് എത്തിയത്. ഇവർക്ക് ആവശ്യമായ താമസം, പ്രാഥമികാവശ്യത്തിനുള്ള സൗകര്യം എന്നിവയുണ്ടായിരുന്നില്ലെന്ന് അന്നേ പരാതി ഉയർന്നിരുന്നു. ഇതേചൊല്ലി സംഘാടകരും മത്സരാർഥികളും തമ്മിൽ സംഘർഷവും ഉടലെടുത്തിരുന്നു. സംഘാടകർ മാലിന്യം നീക്കം ചെയ്യാത്ത സാഹചര്യത്തിൽ ഇവ കെട്ടിക്കിടന്ന് കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. മൂന്നു സ്ഥലങ്ങളിലായാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്.
Read Moreവനഭൂമിയാണെന്ന് കാരണം പറഞ്ഞ് മംഗലംഡാം റിസർവോയറിന്റെ മറുകരയിലെ കൈവശഭൂമി വനംവകുപ്പ് പിടിച്ചെടുക്കുന്നു;പരാതിയുമായി ആദിവാസികൾ
മംഗലംഡാം: വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിച്ച് മംഗലംഡാം റിസർവോയറിന്റെ മറുകരയിലുള്ള രണ്ടാംപുഴ, അട്ടവാടി, ചൂരുപ്പാറ പ്രദേശങ്ങളിലെ കൈവശഭൂമിയെല്ലാം വനംവകുപ്പ് പിടിച്ചെടുക്കുന്നതായി പരാതി. റിസർവോയറിന്റെ കാച്ച്മെന്റ് അതിർത്തി കഴിഞ്ഞുള്ള ഭൂമിയെല്ലാം വനഭൂമിയാണെന്നാണ് വനംവകുപ്പിന്റെ പുതിയ കണ്ടെത്തൽ. ഈ മാനദണ്ഡവുമായാണ് വനംവകുപ്പ് വീടുകൾക്കിടയിലും തോട്ടങ്ങളിലും ജെണ്ട സ്ഥാപിക്കുന്നത്. കർഷകരെ ഭിന്നിപ്പിച്ചും ഒറ്റപ്പെടുത്തിയുമാണ് മെല്ലപ്പോക്കിൽ ജെണ്ടകെട്ടലും അതിർത്തി നിശ്ചയിക്കലും നടത്തുന്നത്. ഒറ്റയടിക്ക് ജെണ്ട നിർമിക്കാതെ അഞ്ചോ പത്തോ ഭൂവുടമകളുടെ സ്ഥലങ്ങൾ കൈയേറിയാണ് കുറ്റിയടിക്കലും റിബണ് കെട്ടലും പിന്നാലെ ജെണ്ടനിർമാണവും തുടരുന്നത്. ജെണ്ട കെട്ടിയതുകൊണ്ട് അതെല്ലാം വനഭൂമിയാകില്ലെന്നും അതിർത്തി നിശ്ചയിച്ചിടുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സ്വന്തം ഭൂമിപോലെ കണ്ട് വിളവെടുക്കാമെന്നു പറയുന്ന വനംവകുപ്പ് അധികൃതർ ജെണ്ട കെട്ടി ആറുമാസമോ ഒരു വർഷമോ കഴിഞ്ഞാൽ പിന്നെ അതിർത്തി നിശ്ചയിച്ച് ജെണ്ട നിർമിച്ച ഭൂമിയിൽ കടന്നാൽ കർഷകർക്കെതിരേ കേസെടുത്ത് ദ്രോഹിക്കുന്ന നടപടികളും പിന്നാലെയുണ്ടാകും. ജെണ്ട നിർമിച്ചാൽ…
Read More“മതിലിനു പകരം വല്ല പൂത്തിരിയും കത്തിച്ചാൽ പോരാരുന്നോ’: സിപിഎമ്മിനെ പരിഹസിച്ച് ഷാഫി പറമ്പിൽ
പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ അധിക്ഷേപിച്ചു സംസാരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഷാഫി പറന്പിൽ എംഎൽഎ.നിങ്ങൾ എത്ര മതിൽ കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കുമോ? ദീപചേച്ചിയും മീരചേച്ചിയും ഇതൊക്കെ കാണുന്നുണ്ടോയെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മതിൽ കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നുവെന്നും ഷാഫി പരിഹസിച്ചു.
Read Moreവിജയരാഘവന്റെ അധിക്ഷേപം: പരാതി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്
പാലക്കാട്: മോശം പരാമർശം നടത്തിയ എൽഡിഎഫ് കണ്വീനർ എ. വിജയരാഘവനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ആശയപരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. വിജയരാഘവന്റെ പരാമർശം വേദനിപ്പിച്ചെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിരുന്ന നവോത്ഥാന മൂല്യം ഇതാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും രമ്യ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പൊന്നാനിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷനിലായിരുന്നു കണ്വീനർ വിവാദ പരാമർശം നടത്തിയത്. ആലത്തൂരിലെ സ്ഥാനാർഥി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താവുമെന്നു താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം.
Read More