ഒ​രു കോ​ടി രൂ​പ​യു​ടെ ജോ​ലി വെ​ണ്ടെ​ന്ന് വ​ച്ച് യു​വാ​വ്, ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ൽ നി​ര​സി​ച്ച​ത് വ​മ്പ​ൻ ഓ​ഫ​ർ; ഈ ​തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ കാ​ര​ണം തെ​ര​ഞ്ഞ് നെ​റ്റി​സ​ൺ​സ്, ച​ർ​ച്ച​യാ​യി പോ​സ്റ്റ്

തൊ​ഴി​ലി​ല്ലാ​യ്മ​യും പി​രി​ച്ചു​വി​ട​ലു​ക​ളും വാ​ർ​ത്ത​യാ​കു​ന്ന നി​റ​യു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ഒ​രു കോ​ടി രൂ​പ വാ​ർ​ഷി​ക ശ​മ്പ​ള​മു​ള്ള ജോ​ലി വേ​ണ്ടെ​ന്നു​വെ​ക്കു​ന്ന​ത് പ​ല​ർ​ക്കും ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, തൊ​ഴി​ലി​ട​ത്തി​ലെ വി​ഷ​മ​യ​മാ​യ അ​ന്ത​രീ​ക്ഷം കാ​ര​ണം 25 വ​യ​സു​ള്ള ഒ​രു യു​വാ​വ് ഇ​ത്ത​ര​മൊ​രു വ​ൻ ഓ​ഫ​ർ നി​ര​സി​ച്ച വി​വ​ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഐ​ഐ​എം ല​ഖ്‌​നൗ പൂ​ർ​വ്വ​വി​ദ്യാ​ർ​ഥി​നി​യും സീ​നി​യ​ർ പ്രൊ​ഡ​ക്ട് മാ​നേ​ജ​രു​മാ​യ മു​സ്കാ​ൻ അ​ത്താ​ർ ലി​ങ്ക്ഡ്ഇ​നി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. “എ​ന്‍റെ ഒ​രു സു​ഹൃ​ത്ത് വി​ഷ​മ​യ​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഒ​ഴി​വാ​ക്കാ​ൻ 25-ാം വ​യ​സ്സി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ ജോ​ലി വാ​ഗ്ദാ​നം നി​ര​സി​ച്ചു. സ​മാ​ന​മാ​യ അ​വ​സ​ര​ങ്ങ​ൾ ഞാ​ൻ വേ​ണ്ടെ​ന്നു​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, 25-ാം വ​യ​സി​ൽ ഇ​ത്ത​രം പ്ര​യോ​റി​റ്റി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വ്യ​ക്ത​ത എ​നി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല,” മു​സ്കാ​ൻ കു​റി​ച്ചു.

ഹ്ര​സ്വ​കാ​ല ലാ​ഭ​ത്തേ​ക്കാ​ൾ സ്വ​ന്തം മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യു​ടെ ചി​ന്താ​ഗ​തി മാ​റ്റ​ത്തെ​ക്കു​റി​ച്ചാ​ണ് ഈ ​സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തേ​ക്കാ​ൾ ന​ല്ല തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​ത്തി​നും വ്യ​ക്തി​ഗ​ത മൂ​ല്യ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ഒ​രു ത​ല​മു​റ​യാ​ണ് വ​രു​ന്ന​തെ​ന്നും, തൊ​ഴി​ൽ​ദാ​താ​ക്ക​ൾ ഈ ​മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് യു​വാ​വി​ന്‍റെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. പ​ണ​ത്തേ​ക്കാ​ൾ പ്ര​ധാ​നം മാ​ന​സി​കാ​രോ​ഗ്യ​മാ​ണെ​ന്നും ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ഇ​ത്ത​ര​മൊ​രു തി​രി​ച്ച​റി​വു​ണ്ടാ​യ​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Related posts

Leave a Comment