വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ വാർഡ് 21 ഇളങ്കാവിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മിന്നും വിജയം.സി പി എമ്മിലെ എൻ.രാമകൃഷ്ണൻ 213 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യു.ഡി.എഫ്.സ്ഥാനാർത്ഥി കോണ്ഗ്രസിലെ വി.ചെന്താമരാക്ഷൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി.ജെ.പി.സ്ഥാനാർത്ഥി പി.എം.സുനിൽ രണ്ടാം സ്ഥാനത്തെത്തി. മൊത്തം വോട്ട് 1681. പോൾ ചെയ്തത് 1360. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി പി എമ്മിലെ എൻ.രാമകൃഷ്ണൻ 661, ബി.ജെ.പി സ്ഥാനാർത്ഥി പി.എം സുനിൽ 448, യു.ഡി.എഫ്.സ്ഥാനാർത്ഥി കോണ്ഗ്രസിലെ വി.ചെന്താമരാക്ഷൻ 251 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.കഴിഞ്ഞ തവണ ഇവിടെ യു. ഡി.എഫിന് 600 വോട്ട് ലഭിച്ചിരുന്നു. 80.90 ശതമാനമായിരുന്നു പോളിംഗ്. ഇന്ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിലായിരുന്നു വോട്ടെണ്ണൽ. തെരഞ്ഞെടുപ്പു് ഫലം അറിയാൻ നിരവധി പാർട്ടി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൽ തിങ്ങി നിറഞ്ഞിരുന്നു. വിജയത്തിൽ എൽ ഡി എഫ് പ്രവർത്തകർ കിഴക്കഞ്ചേരിയിൽ ആഹ്ലാദ പ്രകടനം നടത്തി…
Read MoreCategory: Palakkad
കുന്തിപ്പുഴ സഫീർ വധം;അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശശികുമാറിന്
മണ്ണാർക്കാട്: കുന്തിപ്പുഴ സഫീർ വധം . അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പുതിയ ചുമതല ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശശികുമാറിന്. ഷൊർണ്ണൂർ ഡിവൈഎസ്പി മുരളീധരനെയാണ് സഫീർ വധക്കേസന്വേഷണത്തിൽ നിന്ന് മാറ്റിയത് . ഇത് സംബന്ധിച്ച് വ്യാഴാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഫെബ്രുവരി 25നാണ് കുന്തിപ്പുഴ സ്വദേശിയും, നഗരസഭ കൗണ്സിലർ സിറാജുദ്ദീന്റെ മകനുമായ സഫീർ കൊല്ലപ്പെട്ടത് . തുടർന്ന് അന്വേഷണം ആരംഭിച്ച അന്നത്തെ മണ്ണാർക്കാട് സി ഐ ഹിദായത്തുള്ള മാന്പ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രധാന പ്രതികളെ പിടികൂടി .എന്നാൽ ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ഹിദായത്തുള്ള മാന്പ്രയെ മാറ്റി പകരം ഷൊർണ്ണൂർ ഡിവൈഎസ്പി മുരളീധരന് അന്വേഷണ ചുമതല നൽകിതുടർന്നുള്ള അന്വേഷണത്തിന് ശേഷം പതിനൊന്ന് വ്യക്തികളെ പ്രതിചേർത്ത് കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കപ്പെട്ടു. എന്നാൽ ഗൂഢാലോചന പ്രതികളെ ഉൾപ്പെടുത്തിയില്ലെന്ന ആരോപണം ശക്തമായതിനെ തുടർന്ന് കുന്തിപ്പുഴ നന്പിയത്ത് വീട്ടിൽ നാസറിനും, നിസാറിനുമെതിരെയും കുറ്റപത്രം…
Read Moreഅപ്പോ പരാതി ശരിയായിരുന്നോ? ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി; അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ പി.കെ. ശശിക്കെതിരെ പാർട്ടിനടപടിക്ക് സാധ്യത
തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ പി.കെ ശശി എംഎൽഎക്കെതിരെ പാർട്ടിതല നടപടി ഇന്നു ഉണ്ടായേക്കും. ബ്രാഞ്ച് തലത്തിലേയ്ക്ക് തരംതാഴ്ത്തുമെന്നാണ് ലഭിക്കുന്ന സൂചന. ശശിക്കെതിരായ പരാതി പരിശോധിക്കാൻ പാർട്ടി പി.കെ ശ്രീമതി, എകെ ബാലൻ എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. കമ്മീഷൻ രണ്ടാഴ്ച മുന്പ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റോ കമ്മറ്റിയോ ചർച്ച ചെയ്തിരുന്നില്ല. ശശിക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനാണ് ഇന്നു സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന പി.കെ ശശിയുടെ പരാതിയും കമ്മീഷൻ പരിശോധിച്ചിരുന്നു. പാലക്കാട്ടെ ജില്ലാ കമ്മറ്റിയിലുള്ള നാലു നേതാക്കൾക്കെതിരെയാണ് ശശിയുടെ പരാതി. ഇതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയും പരാതിക്കാരിയുടെ അടക്കം വിശദമായ മൊഴി എടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
Read Moreസംസ്ഥാനത്ത് ആദ്യമായി; സോഷ്യൽ മീഡിയയിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്ത പ്രതിക്കു പിഴശിക്ഷ; 46 പേർക്കെതിരേ വിചാരണ തുടരും
പാലക്കാട്: സമൂഹ മാധ്യമങ്ങളിലൂടെ ഹർത്താൽ ആഹ്വാനം ചെയ്ത സംഭവത്തിൽ പ്രതിക്ക് കോടതി പിഴശിക്ഷ വിധിച്ചു. മണ്ണാർക്കാട് സ്വദേശി നൗഫലിനെയാണ് മജിസ്ട്രേറ്റ് 20,200 രൂപ പിഴ ശിക്ഷയ്ക്കു ശിക്ഷിച്ചത്. ഹർത്താലിന് സോഷ്യൽ മീഡിയ വഴി ആഹ്വാനം നൽകിയ സംഭവത്തിൽ സംസ്ഥാനത്ത് ഒരു പ്രതിക്കെതിരെ കോടതി ശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്. കാഷ്മീർ കത്വ സ്വദേശിയായ ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മയിൽ കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് സംസ്ഥാനത്ത് അപ്രതീക്ഷിത ഹർത്താൽ നടന്നത്. സംഭവത്തിൽ മണ്ണാർക്കാട് 47 പേർക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായ സംഘം ചേരൽ ഉൾപ്പെടെ 143, 147, 283, 149 എന്നീ വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. കുറ്റം സമ്മതിച്ചതോടെയാണ് നൗഫലിനെതിരേ വിധി വന്നത്. 46 പേർക്കെതിരേ വിചാരണ തുടരും.
Read Moreസ്കൂൾ വാഹന ഡ്രൈവർക്കും സഹായിയായ ഭാര്യക്കും ക്രൂരമർദനം; തങ്ങളുടെ വാഹനങ്ങൾക്ക് ആർടിഒ പിഴ ചുമത്തുന്നത് ഗണേഷിന്റെ പരാതി മൂലമാണെന്ന് പറഞ്ഞായിരുന്നു മർദനം; സംഭവത്തിൽ പോലീസ് കേസെടുത്തു
വടക്കഞ്ചേരി: മഞ്ഞപ്ര കൊളയക്കാട്ടിൽ സ്കൂൾ വാഹനം തടഞ്ഞുനിർത്തി ഡ്രൈവറേയും സഹായിയായ ഡ്രൈവറുടെ ഭാര്യയേയും ഒരു സംഘമാളുകൾ മർദ്ദിച്ചതായി പരാതി. അഞ്ചുമൂർത്തി മംഗലം മിച്ചാരംകോട് ഗണേഷ് ജോസഫ് (49), ഭാര്യ വിജയകുമാരി എന്നിവർക്കു നേരെയായിരുന്നു ആക്രമണം. ആർടിഒ സ്കൂൾ വാഹനങ്ങൾ പരിശോധിച്ച് പിഴ ചുമത്തുന്നത് ഇവർ പരാതി നല്കുന്നതു കൊണ്ടാണെന്ന കുറ്റം ആരോപിച്ചാണ് മർദിച്ചതെന്നാണ് ഗണേഷ് ജോസഫ് വടക്കഞ്ചേരി എസ്ഐയ്ക്ക് നല്കിയ പരാതിയിൽ പറയുന്നു.കഴിഞ്ഞദിവസം വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. ഗണേഷ് ജോസഫിനെ തല്ലുന്നത് തടയാൻ ചെന്നപ്പോഴാണ് ഭാര്യ വിജയകുമാരിയേയും സംഘം മർദിച്ചത്. ഇരുവരും ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞ് പോലീസ് അന്വേഷണം ഉൗർജിതമാക്കി.
Read Moreഒന്നരക്കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ; 15000 രൂപക്ക് കിട്ടുന്ന ഒരു കിലോ കഞ്ചാവ് ചില്ലറ വിൽപനയിലൂടെ പ്രതികൾ സമ്പാദിക്കുന്നത് 50000 രൂപ; പിടിയിലായ ഒരാൾ കൊലപാതക കേസിലെ പ്രതിയെന്ന് പോലീസ്
പാലക്കാട് : ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപന നടത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ നോർത്ത് പോലീസിന്റെ പിടിയിലായി. വടക്കഞ്ചേരി എളവന്പാടം കൊഴുക്കുള്ളി സ്വദേശികളായ സനീഷ് (30), അനീഷ് കുമാർ (28) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ടൗണ് നോർത്ത് എസ്.ഐ. ആർ. രഞ്ജിത്തും സംഘവും അറസ്റ്റു ചെയ്തത്. പാലക്കാട്, വടക്കഞ്ചേരി , ആലത്തൂർ മേഖലകൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപനയ്ക്കായി കൊണ്ടു വന്നത്. പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മുക്കാൽ ലക്ഷത്തോളം രൂപ വില വരും. തമിഴ്നാട്ടിലെ കന്പം, തേനി, ദിണ്ടിഗൽ, മധുര, സേലം, ഈറോഡ്, പഴനി, വെത്തലക്കുണ്ട്, ഉടുമൽപേട്ട എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്. 15000 രൂപക്ക് കിട്ടുന്ന ഒരു കിലോ കഞ്ചാവ് 50000…
Read Moreഎംപിയുടെ ഉറപ്പ് നടപ്പായില്ല; മുനിസിപ്പൽ സ്റ്റാൻഡിൽനിന്നും ബസ് സർവീസ് തുടങ്ങിയത് നാമമാത്രം; ജനങ്ങൾക്ക് വീണ്ടും ദുരിതം
പാലക്കാട് : മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് ഇന്നുമുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്ന എംപിയുടെ ഉറപ്പ് നടപ്പായില്ല. ഇന്ന് രാവിലെ വിരലിലെണ്ണാവുന്ന ബസുകളാണ് ബസ് സ്റ്റാൻഡിലെത്തിയത്. ചെർപ്പുളശേരി, തോലന്നൂർ ഭാഗത്തേയ്ക്കുള്ള ചില ബസുകളാണ് സ്റ്റാൻഡിലെത്തിയത്. ബസുകൾ ഇന്നുമുതൽ സർവീസുകൾ തുടങ്ങുമെന്ന എംപിയുടെ ഉറപ്പിന്റെ വാർത്ത കണ്ട് ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാർ ദുരിതത്തിലായി. മുനിസിപ്പൽ ബസ്സ് സ്റ്റാന്റിൽ നിന്ന് പുറപ്പെട്ടിരുന്ന സ്വകാര്യ ബസുകൾ ഇന്ന് മുതൽ അവിടെ നിന്നു തന്നെ സർവീസുകൾ പുനരാരംഭിക്കുമെന്നാണ് ഇന്നലെ എം.ബി രാജേഷ് എംപി ഉറപ്പു നല്കിയത്. ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടം തകർന്നു വീണതിനെ തുടർന്ന് സ്റ്റാന്റിലേക്ക് ബസുകൾ പ്രവേശിക്കുന്നത് താൽക്കാലികമായി നിർത്തിയിരുന്നു. തുടർന്ന് ബസുകൾ മുനിസിപ്പൽ സ്റ്റാൻറിൽ നിന്ന് സർവീസ് നടത്താൻ തയ്യാറാവാഞ്ഞതിനാൽ എം.പി. ഇടപെട്ട് സെപ്തംബർ 22 ന് ബസ് ഉടമകളുടെ പ്രതിനിധികളും നഗരസഭ ചെയർപേഴ്സണ്, വൈസ് ചെയർമാൻ, സ്റ്റ്ാൻഡിംഗ് കമ്മിറ്റി…
Read Moreശശിക്കെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ; നടപടിയുണ്ടാകും
തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരേ ഉയർന്ന ലൈംഗികാരോപണ പരാതിയിൽ കഴന്പുണ്ടെന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തി. മന്ത്രി എ.കെ.ബാലൻ, പി.കെ.ശ്രീമതി എംപി എന്നിവരടങ്ങിയ കമ്മീഷനാണ് ശശിക്കെതിരേ പാലക്കാട്ടെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയത്. പരാതിയിൽ വസ്തുതയുണ്ടെന്ന കണ്ടെത്തിയ കമ്മീഷൻ നടപടിക്ക് ശിപാർശ ചെയ്ത് അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് സമർപ്പിക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വരും. പാർട്ടി തലത്തിൽ ശശിക്കെതിരേ നടപടിയുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. എന്ത് നടപടിയാവും സിപിഎം സ്വീകരിക്കുക എന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമേ വ്യക്തമാകൂ. അതേസമയം തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയിലും പാലക്കാട് ജില്ലയിൽ പാർട്ടി നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്. അന്വേഷണ കമ്മീഷന്റെ മൊഴിയെടുപ്പിൽ ശശിയെ അനുകൂലിച്ചാണ് ഭൂരുഭാഗവും മൊഴി നൽകിയത്.
Read Moreപഞ്ചാരിമേളമൊരുക്കി നവകേരള സൃഷ്ടിയ്ക്ക് വാദ്യകലാകാരന്മാരുടെ കൈത്താങ്ങ്; മേളപ്പെരുക്കത്തിൽ കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി
വടക്കഞ്ചേരി: നവകേരള സൃഷ്ടിക്ക് വാദ്യകലാകാരന്മാരുടെ കൈതാങ്ങ്. പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ രക്ഷിക്കുന്നതിനു വേണ്ടി തങ്ങളുടെ കലാഅഭിരുചി പുറത്തെടുക്കുകയാണ് ഒരു കൂട്ടം കലാകാര·ാർ. അഞ്ചുമൂർത്തി വാദ്യകലാക്ഷേത്രയുടെ നേതൃത്വത്തിൽ അന്പതോളം വാദ്യകലാകാര·ാരാണ് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ധനശേഖരണാർത്ഥം വടക്കഞ്ചേരി മന്ദ മൈതാനിയിൽ പഞ്ചാരിമേളമൊരുക്കിയത്. മേളം ആരംഭിച്ചതോടെ നിരവധിപ്പേർ സഹായഹസ്തവുമായെത്തി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു. സി പി എം ഏരിയാ സെക്രട്ടറി കെ. ബാലൻ, പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസണ്, വൈസ് പ്രസിഡന്റ് കെ കുമാരൻ, പി ഗംഗാധരൻ, കെ ഗോവിന്ദൻ, രമജയൻ തുടങ്ങിയവർ സംസാരിച്ചു. അഞ്ചുമൂർത്തി വാദ്യകലാക്ഷേത്രം പ്രസിഡന്റ് ജി മോഹനൻ, പഴന്പാലക്കോട് ജയൻ, രതീഷ് മംഗലം, സുഭാഷ് മംഗലം, അയിലൂർ ബാബു, പ്രവീണ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഞ്ചാരിമേളം അരങ്ങേറിയത്. ഇത്തരത്തിൽ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഏല്പിച്ചു.
Read Moreവട്ടപ്പാറ, ആറ്റില ജലവൈദ്യുത പദ്ധതി; പ്രതീക്ഷയോടെ പ്രദേശവാസികൾ
മാത്യു കല്ലടിക്കോട് കല്ലടിക്കോട്: ജില്ലയിലെ പ്രധാന കുടിയേറ്റ മേഖലയിലെ വട്ടപ്പാറ, ആറ്റില, ജലവൈദ്യുതി പദ്ധതികൾ മീൻവല്ലം പദ്ധതിപോലെ ജില്ലാ പഞ്ചായത്തിന് നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാശിസികൾ. പാലക്കയം വട്ടപ്പാറയിലും മീൻവല്ലത്തിനുസമീപം കരിമലയിലുമുള്ള വെള്ളചാട്ടങ്ങളാണ് മീൻവല്ലംപോലെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് കരുതുന്നത്. ഇതികം നിരവധി പരിശോധനകളും പഠനങ്ങളും നടത്തി വൈദ്യുതി ഉത്പാദനത്തിന് അനുയോജ്യമാണെന്നുìകണ്ടെത്തുകയും ചെയ്തിട്ടുണ്ട്.പാലക്കയം വട്ടപ്പാറയിലെ മിനിജല വൈദ്യുതപദ്ധതി അനിശ്ചിതമായി നീളുന്നു. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തെ വെള്ളച്ചാട്ടങ്ങൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നായി 12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. 1998ൽ സംസ്ഥാന വൈദ്യുതി വകുപ്പ് നേരിട്ടു നടത്തിയ സർവേയുടെ അടിസ്ഥാനത്തിലായിരുന്നുകണ്ടെത്തൽ.45 കോടി രൂപ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് സർക്കാരിന് നല്കിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. വൈദ്യുതി എത്തിക്കാൻ പ്രയാസമുള്ള ഈ മേഖലയിൽ കുറഞ്ഞ ചെലവിൽ വൈദ്യുതി എത്തിക്കാനായിരുന്നുപദ്ധതിയിട്ടിരുന്നത്. ശിരുവാണി പുഴയുടെ പോഷകനദിയായ കല്ലാർ പുഴയിലേയും ചെറുപുഴയിലെയും വെള്ളമുപയോഗിച്ച് വൈദ്യുതി…
Read More