പാലക്കാട്: സ്ത്രീകളെ മുൻനിർത്തി പുരുഷൻമാർ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്കുന്ന പ്രവണത വർധിക്കുന്നതായി കമ്മീഷൻ ചെയർപേഴ്സൻ എം.സി.ജോസഫൈൻ. ഇത്തരം കേസുകൾ കമ്മീഷന് മുന്നിലെത്തുന്പോൾ പരാതി സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ നല്കാൻപോലും മിക്ക സ്ത്രീകൾക്കും സാധിക്കാറില്ലെന്നും അവർക്ക് പകരമായി പുരുഷൻമാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള കേസുകൾക്കെതിരെ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ മുന്പാകെ പുതിയ മൂന്ന് പരാതി ഉൾപ്പെടെ 73 പരാതികളാണ് ലഭിച്ചത്. ഇതിൽ 24 പരാതികൾ തീർപ്പാക്കി. 16 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റുകയും ഒരു പരാതി സൗജന്യ നിയമ സഹായത്തിനായി ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറിയതായും ചെയർപേഴ്സൻ അറിയിച്ചു. കുടുംബസ്വത്ത്, വഴിതർക്കങ്ങൾ സംബന്ധിച്ച പരാതികളാണ് കൂടുതലായും കമ്മീഷൻ പരിഗണിച്ചത്. ഡിഎൻഎ പരിശോധനയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കമ്മീഷൻ മുന്പാകെ…
Read MoreCategory: Palakkad
മംഗലംഡാമിൽ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം കൂട്ടും; 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ റിസർവോയറിൽ ഇടുമെന്ന് ഉദ്യോഗസ്ഥർ
മംഗലംഡാം: മംഗലംഡാം റിസർവോയറിലെ മത്സ്യങ്ങൾക്ക് ഡിമാൻഡ് കൂടിയതോടെ ഈവർഷം ഡാമിൽ നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ എണ്ണം വർധിപ്പിച്ചു. ഈവർഷം 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് റിസർവോയറിൽ നിക്ഷേപിക്കുന്നത്. ഇതിനായി മലന്പുഴയിൽനിന്നും മത്സ്യങ്ങളുടെ സ്പോണ് കൊണ്ടുവന്ന് പറശേരിയിലെ കോണ്ക്രീറ്റ് ടാങ്കുകളിൽ വളർത്തും. നിശ്ചിത വളർച്ചയെത്തുന്പോൾ ഇവയെ റിസർവോയറിലേക്ക് വിടും. കട്ട്ള, രോഹു, മൃഗാല, സൈപ്രസ് തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഡാമിൽ വളർത്തുന്നത്. കടൽമത്സ്യങ്ങൾ കേടുവരാതിരിക്കാൻ ഫോർമാലിൻപോലെയുള്ള മാരകവിഷവസ്തുക്കൾ ചേർക്കുന്നത് വ്യാപകമായതിനാൽ നാടൻമത്സ്യങ്ങൾക്ക് ആവശ്യക്കാർ കൂടി. മറ്റു വളർത്തുമത്സ്യങ്ങളിൽനിന്നും വ്യത്യസ്തമായി മംഗലംഡാമിലെ മത്സ്യങ്ങൾക്ക് സ്വാദും ഗുണവും കൂടുതലാണെന്നും പറയുന്നു.ഒന്നരകിലോ മുതൽ പത്തും പതിനഞ്ചും കിലോവരെ തൂക്കംവരുന്ന കട്ട്ള കിട്ടാറുണ്ടെന്നു മത്സ്യതൊഴിലാളികൾ പറഞ്ഞു. കട്ട്ള മത്സ്യത്തിന് കിലോയ്ക്ക് 120 രൂപയ്ക്കാണ് വില. ഇതിനാൽ മത്സ്യം വാങ്ങാനായി അതിരാവിലെ തന്നെ വിദൂരസ്ഥലങ്ങളിൽ നിന്നുള്ളവർപോലും മംഗലംാമിലെത്തുന്നുണ്ട്.
Read Moreശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനുനേരെ പാലക്കാട്ട് യുവമോർച്ചയുടെ പ്രതിഷേധം
പാലക്കാട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുനേരെ യുവമോർച്ചയുടെ വ്യാപക പ്രതിഷേധം. ഇന്നലെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കുനേരെ പട്ടാന്പിയിലും പാലക്കാട് നഗരത്തിൽവച്ചും യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വാഹനം തടയാനും ശ്രമിച്ചു. അനിഷ്ടസംഭവങ്ങളുണ്ടായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വൻ പോലീസ് സന്നാഹം മന്ത്രിക്ക് സുരക്ഷയൊരുക്കിയിട്ടുണ്ടായിരുന്നു. പ്രതിഷേധമുയർത്തിയവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കംചെയ്തു. അതേസമയം യുവമോർച്ചയുടെ പ്രതിഷേധം സ്വാഭാവികംമാത്രമാണെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.
Read Moreപ്രളയം തകർത്ത കാർഷികമേഖലയ്ക്ക് ആശ്വാസമായി തൊഴിലുറപ്പു തൊഴിലാളികൾ
കേരളശേരി: പ്രളയം തകർത്ത കാർഷികമേഖലയ്ക്ക് ആശ്വാസമായി കേരളശേരി ഗ്രാമപഞ്ചായത്തിന്റെയും തൊഴിലുറപ്പു തൊഴിലാളികളുടെയും പ്രവർത്തനം ശ്രദ്ധേയമായി. മഴവെള്ളപ്പാച്ചിലിൽ പാടവരന്പുകളും തോടുകളും നെൽകൃഷിയും ഉൾപ്പെടെ ഏറെ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രളയത്തിൽ തകർന്ന പാടശേഖരങ്ങളിലെ വരന്പുകൾ പൊതിയുന്ന പ്രവർത്തനമാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുത്തത്. കേരളശേരി ഗ്രാമപഞ്ചായത്തിലെ പതിമൂന്നു വാർഡുകളിലായി നെൽകൃഷിക്ക് വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടൽമൂലം വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ അതത് വാർഡുകളിൽ വരന്പ് പൊതിയൽ പ്രവർത്തനം തുടർന്നുവരികയാണ്.കേരളശേരി ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ വടശേരി പ്രദേശത്തെ വിവിധ പാടശേഖരങ്ങളിൽ വരന്പു പൊതിയൽ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. വാർഡ് മെംബർ വിജയകുമാർ നേതൃത്വം നല്കി.
Read Moreപാൽ പാക്കറ്റോടെ ചൂടാക്കുന്നത് കുറ്റകരം; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണം ശക്തം
പാലക്കാട്: പ്ലാസ്റ്റിക്ക് പാക്കറ്റുകളിലെ പാൽ പാക്കറ്റോടുകൂടി ചൂടാക്കുന്നത് ജില്ലയിൽ കാണപ്പെടുന്ന അതിഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനമാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതായൊ ആവർത്തിക്കുന്നതായോ ശ്രദ്ധയിൽ പെടുന്നപക്ഷം അത് ചെയ്യുന്നവർക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിലുളള പ്രോസിക്യൂഷൻ അടക്കമുളള നടപടികൾ കൈക്കൊളളുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പായ്ക്കറ്റ് പാൽ ഇത്തരത്തിൽ ചൂടാക്കുന്ന പക്ഷം പ്ലാസ്റ്റിക്കിലെ രാസപദാർത്ഥങ്ങൾ പാലിൽ കലർന്ന് കാൻസർ പോലുളള മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വസ്തുക്കൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യുന്നതും, ഉപയോഗിക്കുന്നതും ഒട്ടനവധി അസുഖങ്ങൾക്ക് കാരണമാകുന്നതായും പൊതുജനാരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ഹോട്ടലുകൾ, ബേക്കറികൾ, വഴിയോരക്കച്ചവടക്കാർ എന്നിവരിലാണ് ഇത്തരം പ്രവർത്തനങ്ങൾ കണ്ടു വരുന്നത്. ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇതിൽ കർശന നിരീക്ഷണവും പരിശോധനകളും നടത്തി വരുന്നുണ്ട്. ന്യൂനതകൾ കാണുന്ന പക്ഷം നോട്ടീസ് നൽകി പിഴ ഉൾപ്പെടെയുളള നിയമ നടപടികൾ…
Read Moreടോൾ ബൂത്തുകൾ വഴി കൊള്ളലാഭം നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് സി.ആർ.നീലകണ്ഠൻ
തൃപ്രയാർ: ദേശീയപാത വികസിപ്പിച്ച് ടോൾ ബൂത്തുകൾ വഴി കൊള്ളലാഭം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് സി.ആർ.നീലകണ്ഠൻ. കുടിയിറക്കപ്പെടുന്ന പാവപ്പെട്ടവരുടെ കണ്ണീരിന്റെ അഗ്നിയിൽ ഇത്തരം വ്യാമോഹങ്ങൾ ഭസ്മമാകുമെന്ന് മുഖ്യമന്ത്രി പിണറായി മനസിലാക്കണം – അദ്ദേഹം കൂട്ടിച്ചേർത്തു. ആന വിഴുങ്ങി സമരം അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് തൃപ്രയാർ മിനിസിവിൽസ്റ്റേഷൻ മാർച്ച് ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയിറക്കുഭീഷണി നേരിടുന്ന ആനവിഴുങ്ങി ലക്ഷംവീട്- പട്ടികജാതി കോളനി നിവാസികൾ 66 ദിവസമായി നടത്തിവരുന്ന നിരാഹാരസമരത്തെ അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചും ആറു ദിവസമായി അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന സമരസമിതി ചെയർമാൻ കെ. എച്ച്. മിഷോയുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും രാവിലെ പത്തിന് തൃശൂർ ജില്ല നാഷണൽഹൈവേ ആക്ഷൻ കൗണ്സിൽ തൃപ്രയാർ ബസ് സ്റ്റാന്ഡ് പരിസരത്തുനിന്നും മിനി സിവിൽസ്റ്റേഷനിലേക്ക് ബഹുജന മർച്ച് നടത്തിയത്. ആർ എം പിഐ സംസ്ഥാന പ്രസിഡന്റ്…
Read Moreപറന്പിക്കുളം-കുരിയാർകുറ്റി കോളനിയിൽ 23 കുടുംബങ്ങൾക്ക് വൈദ്യുതി എത്തിയില്ല; അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ചിറ്റൂർ : പറന്പിക്കുളം-കുരിയാർകുറ്റി കോളനിയിൽ ഇരുപത്തിമൂന്ന് കുടുംബങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ സർക്കാർ നടപടി ഉൗർജിതമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി. രണ്ടുവർഷംമുന്പാണ് മുതലമട വൈദ്യുതിവകുപ്പ് അധികൃതർ കോളനിയിലെത്തി വൈദ്യുതി എത്തിക്കുന്നതിനു സർവേ നടത്തിയത്. എന്നാൽ നാളിതുവരെ അനുകൂലനടപടിയുണ്ടാകാത്തത് കുരിയാർകുറ്റിയിലെ താമസക്കാരെ നിരാശപ്പെടുത്തി. നെല്ലിയാന്പതിയിൽനിന്നും തോംസണ് എസ്റ്റേറ്റ് വരെ കഐസ്ഇബിയുടെ വൈദ്യുതിലൈൻ നിലവിലുണ്ട്. അവിടെനിന്നും അഞ്ചുകിലോമീറ്റർ ദൂരമാണ് കുരിയാർകുറ്റിയിലേക്കുള്ളത്. എന്നാൽ വനമേഖയിലൂടെ വൈദ്യുതി കൊണ്ടുപോകുന്നതു വന്യമൃഗങ്ങൾക്ക് അപകടത്തിനു കാരണമാകുമെന്നാണ് അധികൃതർ പറയുന്നത്. തത്വത്തിൽ മൃഗങ്ങൾക്കു ലഭിക്കുന്ന സംരക്ഷണംപോലും മനുഷ്യർക്ക് ഉറപ്പുവരുത്താൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്നാണ് കോളനിക്കാർ പറയുന്നത്. നിലവിൽ പറന്പിക്കുളം, ആനപ്പാടി എന്നിവിടങ്ങളിലേക്ക് വൈദ്യുതി തമിഴ്നാട്ടിൽനിന്നാണ് ലഭിക്കുന്നത്. കേരള-തമിഴ്നാട് ജലവിതരണ വിഷയത്തിൽ തർക്കമുണ്ടായാൽ പിന്നീട് ആനപ്പാടിക്കും പറന്പിക്കുളത്തേക്കുമുള്ള വൈദ്യുതി നിലയ്ക്കും. കുരിയാർകുറ്റിയിൽനിന്നും പറന്പിക്കുളത്തേക്ക് ഒന്പതുകിലോമീറ്റർ ദൂരമാണുള്ളത്. നെല്ലിയാന്പതി കുരിയാർകുറ്റിയിൽ വൈദ്യുതി എത്തിച്ചാൽ പറന്പിക്കുളത്തേക്കും എത്തിക്കാനും ഇതുവഴി തമിഴ്നാടിന്റെ ഒൗദാര്യം ഒഴിവാക്കാനാകുമെന്നും ജനങ്ങൾ…
Read Moreമലമ്പുഴ സന്ദർശകരെ ആക്രമിച്ച് പണംതട്ടിയ സംഘം പോലീസ് പിടിയിൽ; സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ
മലന്പുഴ: മലന്പുഴയിലേക്ക് സന്ദർശകരായെത്തുന്നവരെ ഭീഷണിപ്പെടുത്തി പണവും വിലപ്പെട്ട സാധനങ്ങളും കൈവശപ്പെടുത്തുന്ന സംഘത്തെ മലന്പുഴ എസ്.ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. മലന്പുഴ കടുക്കാംകുന്നം സ്വദേശികളായ വിനു, ലിനേഷ്,പ്രണവ് എന്നിവരാണ് പിടിയിലായത്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ. കഴിഞ്ഞ സെപ്റ്റംബർ മാസം ഒന്പതാം തീയതി മണ്ണാർക്കാട്ടു നിന്ന് മലന്പുഴ സന്ദർശിക്കാനെത്തി, രാത്രി ഒന്പതരയോടെ കാറിൽ മടങ്ങുകയായിരുന്ന രണ്ടു പേരെ യാത്രാമദ്ധ്യേ മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം വാഹനം തടഞ്ഞു നിർത്തി ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ആക്രമിക്കുകയും കയ്യിലുണ്ടായിരുന്ന 25,000 രൂപയും, രണ്ട് മൊബൈൽ ഫോണും കവർന്നു. കൂടാതെ കാർ കൈവശപെടുത്തുകയും ചെയ്തിരുന്നതായാണ് പരാതി. കാറിലുള്ളവർ കുഴൽപണ മാഫിയ സംഘമായിരിക്കുമെന്നാണ് അക്രമികൾ പ്രതീക്ഷിച്ചത്. ഇത്തരത്തിലുള്ള സമാന സംഭവങ്ങൾ മുന്പും നടന്നിട്ടുണ്ടെങ്കിലും അനധികൃത പണമാകുന്പോൾ ആരും തന്നെ പരാതിപ്പെടാറില്ല. സംഭവത്തോടടുത്ത ദിവസം തന്നെ ഒരാൾ കസ്റ്റഡിയിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ്…
Read Moreകുതിരാൻ റോഡ് അറ്റകുറ്റപ്പണി വൈകുന്നതിനു പിന്നിൽ ഇച്ഛാ ശക്തിയില്ലാത്ത നിലപാടുകൾ
വടക്കഞ്ചേരി: ഒറ്റരാത്രികൊണ്ട് കുഴിയടച്ച് റീടാറിംഗ് നടത്താവുന്ന കുതിരാൻ റോഡിന്റെ അറ്റകുറ്റപ്പണി കരാറുകാരുടെ തോന്നിവാസത്തിനു വിട്ടത് സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഇച്്ഛാശക്തിയില്ലാത്ത നിലപാടുകൾ മൂലമാണെന്ന ആരോപണം ശക്തം. രണ്ടു കിലോമീറ്റർ മാത്രം ദൂരംവരുന്ന റോഡിന്റെ റീടാറിംഗ് പണികൾ ഒരുമാസമായിട്ടും അവസാനിക്കാതെ തുടരുകയാണ്. ഇടയ്ക്കിടെ ഏതാനും ലോഡ് ടാർ മിക്സർകൊണ്ടുവന്ന് റോഡിലിട്ട് ഗതാഗതം മുടക്കുന്ന പ്രവൃത്തിയാണ് നിലവിൽ കുതിരാനിൽ നടക്കുന്നത്.എല്ലാം കണ്ടിട്ടും നടപടിയെടുക്കേണ്ടവർ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം. ഓഗസ്റ്റ് മാസത്തിൽ തുടങ്ങിയതാണ് ദേശീയപാതയിലെ ഈ ദുരിതയാത്ര. കഴിഞ്ഞ വേനലിൽ കുഴിനിറഞ്ഞപ്പോൾ രാഷ്ട്രദീപിക ഉൾപ്പെടെയുള്ള പത്രമാധ്യമങ്ങളെല്ലാം നിരവധിതവണ ആനക്കുഴികളുടെ പടം സഹിതം നല്കി മഴക്കാലത്തെ ദുർഘടയാത്രയെക്കുറിച്ച് മുന്നറിയിപ്പു നല്കിയിരുന്നു. എന്നാൽ അപ്പോഴൊന്നും കുഴിയടയ്ക്കാൻ നടപടിയെടുത്തില്ല. ഓഗസ്റ്റ് പകുതിയോടെയുണ്ടായ അതിതീവ്രമഴയിൽ റോഡ് പലയിടത്തും പാതാളംപോലെ തകർന്നു. കുതിരാനിൽ പതിനഞ്ചിടത്ത് മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീഴലുണ്ടായി. ഓഗസ്റ്റ് 17 മുതൽ മഴകുറഞ്ഞ് പിന്നീട് ഒരുമാസക്കാലം…
Read Moreഉത്സവത്തിനിടെ അടിപിടി! കസ്റ്റഡിയിലെടുത്ത യുവാക്കളെ പോലീസ് മൊട്ടയടിപ്പിച്ചു; എസ്ഐയ്ക്ക് സ്ഥലംമാറ്റം; സംഭവത്തെക്കുറിച്ച് എസ്ഐ പറയുന്നത് ഇങ്ങനെ…
പാലക്കാട്: ഉത്സവത്തിനിടെയുണ്ടായ അടിപിടിയെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പട്ടികവർഗ വിഭാഗക്കാരായ യുവാക്കളെ എസ്ഐയുടെ നേതൃത്വത്തിൽ നിർബന്ധമായി തല മൊട്ടയടിപ്പിച്ച സംഭവത്തിൽ എസ്ഐ യെ സ്ഥലം മാറ്റി. മീനാക്ഷിപുരം എസ്ഐ ആർ.വിനോദിനെ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ പാലക്കാട് എആർ ക്യാന്പിലേക്കാണ് സ്ഥലംമാറ്റിയത്. മീനാക്ഷിപുരം രാമപർണൈ ക്ഷേത്രത്തിലെ കന്നിമാസ ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കം അടിപിടിയിലെത്തി. ഇതിൽ മീനാക്ഷിപുരം മുരുകേശന്റെ മകൻ മണികണ്ഠൻ (17), രവിചന്ദ്രന്റെ മകൻ ശബരീശ്വരൻ (20), വേലായുധന്റെ മകൻ മണി (24) എന്നിവർക്കു പരിക്കേറ്റു. സ്ഥലത്തെത്തിയ മീനാക്ഷിപുരം എസ്ഐയും സംഘവും സംഭവവുമായി ബന്ധപ്പെട്ടു നിധീഷിനെയും സഞ്ജയിനെയും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിയ എസ്ഐ യുവാക്കളോടു നീട്ടിവളർത്തിയ തലമുടിവെട്ടാൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ ഇതിനു തയാറായില്ല. തുടർന്നു പോലീസ് ജീപ്പിൽ ബാർബർ ഷോപ്പിലേക്കു കൊണ്ടുപോയി നിർബന്ധപൂർവം തല മൊട്ടയടിപ്പിച്ചു. തുടർന്നു രക്ഷിതാക്കൾ സ്റ്റേഷനിലെത്തിയശേഷമാണ് രണ്ടുപേരെയും വിട്ടയച്ചത്. രണ്ടുദിവസത്തിനകം…
Read More