പോത്തുണ്ടി: ശക്തമായ മഴയും നെല്ലിയാന്പതിയിലെ ഉരുൾപൊട്ടലുംമൂലം ചെളിനിറഞ്ഞ പോത്തുണ്ടി ഡാമിൽ നിന്നുള്ള ജലവിതരണം സാധാരണ നിലയിലേക്ക്. ഡാമിലെ വെള്ളം പൂർണമായും ചെളി നിറഞ്ഞതോടെ അഞ്ചുദിവസം പൂർണമായും ജലവിതരണം നിർത്തിവച്ചിരുന്നു. വെള്ളം ശുദ്ധീകരണശാലയിലെ ഉപകരണങ്ങൾ ഉൾപ്പെടെ ചെളി നിറഞ്ഞതിനാലാണ് ജലവിതരണം നിർത്തിവയ്ക്കേണ്ടി വന്നത്.കനത്ത മഴയിൽ ഓഗസ്റ്റ് 16 നാണ് നെല്ലിയാന്പതിയിലെ ചുരം പാതയിലും ഡാമിനോട് ചേർന്നുള്ള ഗോവിന്ദാമലയുടെ താഴ്വാരത്തും വലിയ ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ ഡാമിലേക്ക് വലിയ തോതിൽ മണ്ണും പാറകഷണങ്ങളും ഒലിച്ചിറങ്ങിയാണ് ഡാം പൂർണമായും കലങ്ങിമറിഞ്ഞത്. ഇതോടെ സൂപ്പർ ക്ലോറിനേഷൻ നടത്തി ജലവിതരണം നടത്തിയെങ്കിലും വെള്ളത്തിലെ ചെളി കുറഞ്ഞിരുന്നില്ല. ഇതോടെയാണ് ജലവിതരണം നിർത്തിയത്. ഇപ്പോൾ ഡാമിലെ വെള്ളത്തിൽ കലക്കത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. മുകളിൽനിന്നുള്ള വാൽവിലൂടെയൂടെയാണ് ഇപ്പോൾ പന്പിംഗ് നടത്തി ശുചീകരിച്ചശേഷം ജലവിതരണം നടത്തുന്നത്. എങ്കിലും ശരിയായി വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. ഉരുൾപൊട്ടലിനെ തുടർന്ന്…
Read MoreCategory: Palakkad
വീഴുമലയിലെ മണ്ണിടിച്ചിൽ, ഉപ്പുമണ്ണ് ഭൂമി വിണ്ടുകീറൽ; പി.കെ.ബിജു എംപി പ്രദേശങ്ങൾ സന്ദർശിച്ചു
ആലത്തൂർ: ആലത്തൂർ വീഴുമലയിലെ മണ്ണിടിച്ചിൽ, കിഴക്കഞ്ചേരി ഉപ്പുമണ്ണിലെ ഭൂമി വിണ്ടുകീറൽ തുടങ്ങിയ സ്ഥലം പ്രത്യേക പഠനത്തിന് വിധേയമാക്കുന്നതിനായി സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം എന്ന സ്ഥാപനത്തിനെ ചുമതലപ്പെടുത്തണമെന്ന് ഡോ. പി.കെ.ബിജു എംപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും എംപി പറഞ്ഞു. കഴിഞ്ഞദിവസം എംപി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.വീഴുമലയിൽ മഹാപ്രളയത്തെ തുടർന്ന് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും മേഖലയിലെ വീടുകൾക്ക് സാരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആലത്തൂർ വീഴുമലയിലെ ക്വാറിയുടെ പ്രവർത്തനം മേഖലയിലെ മണ്ണിടിച്ചിന് പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.കോടതിയുടെ ഉൾപ്പെടെ പ്രത്യേക നിർദേശപ്രകാരമാണ് ക്വാറി പ്രവർത്തിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് നിലവിൽ ഗ്രാമപഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. വീഴുമലയിൽ തന്നെ സ്ഥിതി ചെയ്യുന്ന സ്വാമിദുരൈ ജലസംഭരണിയെ സ്രോതസായി ഉപയോഗപ്പെടുത്തി നടപ്പാക്കിയിട്ടുളള കുടിവെളള പദ്ധതിയിൽ നിന്നും പത്തൊന്‍പത് പട്ടികജാതി കോളനികളിലേക്കാണ് കുടിവെളളം നല്‍കുന്നത്. കുടിവെളളപദ്ധതിയേയും…
Read Moreലൈംഗികാരോപണം നേരിടുന്ന പി.കെ. ശശിക്കെതിരെ ചെർപ്പുളശേരിയിൽ യുവമോർച്ച മാർച്ച്
പാലക്കാട്ട്: ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ചെർപ്പുളശേരിയിൽ യുവമോർച്ച മാർച്ച്. ചെർപ്പുളശേരി ബസ് സ്റ്റേഷനിലേക്കാണ് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞതോടെ പ്രദേശത്ത് പോലീസും യുവമോർച്ച പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. യുവമോർച്ച പ്രവർത്തകർ പി.കെ. ശശിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കണ്ടെത്തുന്നതിനായി പാലക്കാട് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ എബിടിഎ നടത്തുന്ന ധനസമാഹാര പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ശശി.
Read Moreസ്കൂൾ തുറന്നു മൂന്നുമാസം; വിദ്യാർഥികൾക്കു സർക്കാർ പ്രഖ്യാപിച്ച സൗജന്യ യൂണിഫോം കിട്ടിയില്ലെന്നു പരാതി
നെന്മാറ: അധ്യയനം തുടങ്ങി മൂന്നുമാസം പിന്നിട്ടിട്ടും മിക്ക സ്കൂളുകളിലും സർക്കാരിന്റെ സൗജന്യ യൂണിഫോം വിദ്യാർഥികൾക്ക് കിട്ടിയില്ല. ഒന്നാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാഥികൾക്കാണ് വിദ്യാഭ്യാസ വകുപ്പ് മുഖേന സൗജന്യമായി യൂണിഫോമുകൾ വിതരണം ചെയ്യുന്നത്. സർക്കാർ എൽപി, യുപി സ്കൂൾ വിദ്യാർഥികൾക്ക് യൂണിഫോം നേരിട്ടും എസ്എസ്എ. എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് യൂണിഫോമിന് ഒരാൾക്ക് 400 രൂപ പ്രകാരം തുക കണക്കാക്കിയുമാണ് നല്‍കുന്നത്. തുക ലഭിക്കുന്ന സ്കൂളുകൾ അധ്യാപകരുടെ നേതൃത്വത്തിലും പിടിഎയുടെ നേതൃത്വത്തിലും യൂണിഫോമുകൾ വാങ്ങി വിദ്യാർഥികൾക്ക് നല്‍കുകയാണ് ചെയ്യുന്നത്. തുക ലഭിക്കുമെന്ന പ്രതീക്ഷയിൽ ചില സ്കൂളുകളിൽ അധ്യാപകരുടെയും, പിടിഎയുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് സ്വകാര്യ ഏജൻസികളിൽ നിന്നും തുണിക്കടകളിൽ നിന്നും യൂണിഫോം വാങ്ങി നല്‍കുകയും ചെയ്തു. മൂന്നുമാസം പിന്നിട്ടിട്ടും തുക ലഭിക്കാതായതോടെ ഇവരും വെട്ടിലായി. വിദ്യാഭ്യാസ വകുപ്പിൽനിന്ന് യൂണിഫോം വിതരണത്തിനാവശ്യമായ തുകയുടെ 75 ശതമാനവും മേയ് മാസത്തിൽ തന്നെ ജില്ലാ…
Read Moreപാഠഭാഗങ്ങൾ ക്യു ആർ കോഡ് രൂപത്തിലേക്ക്; ഇനി കണ്ടും കേട്ടും പഠിക്കാം, കവിതകളും വിപ്ലവങ്ങളും
സ്വന്തം ലേഖകൻ ഒറ്റപ്പാലം: വായിക്കുന്നതിനൊപ്പം പാഠഭാഗങ്ങൾ കാണാനും കേൾക്കാനും കഴിയുന്ന കാലം വിദൂരമല്ല. ഇതിനായി ക്യുആർ കോഡ് ഉൾപ്പെടുത്തി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്നു സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (എസ്സിഇആർടി). പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ശബ്ദങ്ങളും ക്യുആർ കോഡ് രൂപത്തിലാക്കി പാഠപുസ്തകത്തിൽ അച്ചടിക്കും. ഇതുവഴി ഒരു സ്മാർട്ട് ഫോണിന്റെ സഹായത്തോടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ദൃശ്യങ്ങളും വീഡിയോയും കാണാം. മൊബൈൽ ഫോണിൽ തെളിയുന്ന ദൃശ്യങ്ങൾ സ്മാർട്ട് ക്ലാസ് മുറികളിലെ എൽസിഡി പ്രൊജക്ടറിലൂടെ സ്ക്രീനിൽ പ്രദർശിപ്പിക്കാം. കുട്ടിക്ക് അമൂർത്തമായ ആശയങ്ങൾ മൂർത്തഭാവത്തിൽ അവതരിപ്പിക്കാൻ ഇതുമൂലമാകും. വിദ്യാർഥിക്കു ലഭിക്കുന്ന ഈ നേരനുഭവം എന്നും മനസിൽ തങ്ങിനില്ക്കും. അന്ധവിദ്യാർഥികൾ ഉൾപ്പെടെ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് ഇതു ഗുണകരമാകും. വിദ്യാഭ്യാസരംഗത്ത് അനന്തസാധ്യതകൾ തുറന്നിടുന്ന ഈ നൂതനാശയം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം മനിശേരി പനയംകണ്ടത്ത് മഠത്തിൽ ബാലകൃഷ്ണൻ തൃക്കങ്ങോട് വിദ്യാഭ്യാസമന്ത്രിക്കു…
Read Moreപി.കെ. ശശിക്കെതിരെയുള്ള ലൈംഗികാരോപണം ; ഡിവൈഎഫ്ഐയിലും സിപിഎമ്മിലും ചേരിപ്പോര്
ഷൊർണൂർ: ശശിപ്രശ്നത്തിൽ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും ചേരിപ്പോര്. ശശിയെ അനുകൂലിച്ചും എതിർത്തും സിഐടിയുവിലും പൊട്ടിത്തെറി. സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്നാണ് മറുഭാഗത്തിന്റെ ആവശ്യം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ശശിയെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും തമ്മിൽ രൂപംകൊണ്ട ചേരിതിരിവ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒറ്റക്കെട്ടായി പ്രശ്നത്തെ നേരിടാൻ കഴിയാത്തവിധം കാര്യങ്ങൾ കൈവിട്ടുപോയ സ്ഥിതിയാണ്. പി.കെ.ശശിക്കെതിരേ നടപടിവേണമെന്ന നിലപാടിൽ ഉറച്ചുനില്ക്കുന്നവരെ മയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ വഴങ്ങുന്ന ലക്ഷണമില്ല. അതേസമയം, വിഷയം സംസ്ഥാനകമ്മിറ്റിയുടെ പരിഗണനയിലായതിനാൽ ഒന്നും ചെയ്യാനില്ലെന്നാണ് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്റെ നിലപാട്. എന്നാൽ ജില്ലാ സെക്രട്ടറിക്കു പരാതി നല്‍കിയതിൽ എന്തുചെയ്തുവെന്ന മറുചോദ്യത്തിന് പരാതി സംസ്ഥാന ഘടകത്തെ അന്നുതന്നെ അറിയിച്ചുവെന്ന മറുപടിയാണ് ജില്ലാ സെക്രട്ടറി നല്‍കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായതിനാലാണ് ലഭിച്ച പരാതി സംസ്ഥാനത്തിനു കൈമാറിയതെന്നാണ് വിശദീകരണം. ഡിവൈഎഫ്ഐയിലും പ്രശ്നം സങ്കീർണമാണ്. തങ്ങളുടെ ജില്ലാ കമ്മിറ്റിയംഗത്തിനെതിരേ നടത്തിയ അതിക്രമം മൂടിവയ്ക്കാനാണ്…
Read Moreപി.കെ. ശശിക്കെതിരെയുള്ള പീഡന പരാതി: ഒത്തുതീർപ്പിനു ശ്രമം; പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളേയും പണവുമായി സമീപിച്ചെന്ന് ആരോപണം
പാലക്കാട്: സിപിഎം സംസ്ഥാനനേതൃത്വത്തേയും ജില്ലാ ഘടകത്തേയും പ്രതിരോധത്തിലാക്കിയ പി.കെ. ശശി എംഎൽഎ യ്ക്ക് എതിരെയുള്ള പീഡന പരാതിയിൻമേൽ ഒത്തുതീർപ്പിനു ശ്രമം നടക്കുന്നതായി സൂചന. പരാതി നൽകിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളേയും ചിലർ പണവുമായി സമീപിച്ചെന്നാണ് ആരോപണം. പി.കെ. ശശി വിഷയത്തിൽ സിപിഎം,ഡിവൈഎഫ്ഐ പ്രതിരോധത്തിന്റെയും സമ്മർദത്തിന്റെയും മുൾമുനയിൽ നിൽക്കുന്പോഴാണ് ഒത്തുതീർപ്പുസംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്. ഒരു ടിവി ചാനൽ ഇതുസംബന്ധിച്ച വിവരം ഇന്നു രാവിലെയാണ് പുറത്തുവിട്ടത്. പെണ്‍കുട്ടി പോലീസിൽ പരാതി നൽകിയിട്ടില്ലാത്തതിനാൽ സ്വാഭാവികമായി പാർട്ടിക്കകത്ത് വിഷയം ഒത്തുതീർക്കാൻതന്നെയാണ് ശ്രമം നടന്നുവരുന്നത്. ഇനി ഏതെങ്കിലും വിധേന പോലീസിനെ സമീപിച്ചാൽ പോലീസ് അറസ്റ്റിലേക്കുവരെ കാര്യങ്ങൾ നീളും. ഇതുകൊണ്ടുതന്നെ ഒത്തുതീർപ്പു ഫോർമുലതന്നെയാണ് മുന്നിലുള്ളവഴി. അതേസമയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന പി.കെ. ശശി എംഎൽഎയുടെ വാദവും പാർട്ടി ഗൗരവത്തോടെ കാണുന്നുണ്ട്. പാലക്കാട് വീണ്ടും വിഭാഗീയതകളുടെ തുരുത്തുകൾ രൂപപ്പെടുന്നുവെന്ന ചില വിലയിരുത്തലുകൾ നടന്നിരുന്നു. ഇതിന്റെ ഭാഗമാകാം എംഎൽഎയ്ക്കുനേരെയുള്ള ആരോപണമെന്നത്…
Read Moreപൊൽപ്പുള്ളിയിൽ ഓലകരിച്ചിൽ ബാധിച്ചഏഴേക്കർ നെൽകൃഷി ഉഴുതുമറിച്ചു
ചിറ്റൂർ: പൊൽപ്പുള്ളിയിൽ ഓലകരിച്ചിൽ ബാധിച്ച ഏഴേക്കർ നെൽകൃഷി കർഷകൻ ഉഴുതുമറിച്ചു. കൊള്ളുപറന്പ് പാടശേഖരസമിതിയംഗം പുന്നക്കോട് ഷണ്മുഖന്റെ നെൽപ്പാടമാണ് പവർടില്ലർ ഉപയോഗിച്ച് ഉഴുതുമറിച്ചത്. സമീപത്തെ കർഷകരായ റെജി പ്രസാദ്, ദിനേശ്, വിജയലക്ഷ്മി എന്നിവരുടെ കൃഷിയും ഓലകരിച്ചിലിൽ നശിച്ചു. ഷണ്മുഖൻ വിവരം അറിയിച്ചതിനെ തുടർന്ന് കൃഷിഭവൻ അധികൃതരെത്തി പരിശോധന നടത്തി ഒരുവിധത്തിലും നെൽച്ചെടികളെ സംരക്ഷിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു പാടം ഉഴുതുമറിച്ചത്. വിത്ത്, വളം, കളപറി തുടങ്ങിയ ജോലികൾക്കു ധനകാര്യ സ്ഥാപനങ്ങളിൽനിന്നും പലിശയ്ക്കു പണംവാങ്ങി ഇതിനകം ഒരുലക്ഷത്തിലേറെ രൂപ ഷണ്മുഖൻ ചെലവഴിച്ചു. നിലവിലുള്ള സാഹചര്യത്തിൽ വൈക്കോൽപോലും ലഭിക്കില്ല. മുൻകാലങ്ങളിൽ ഓലകരിച്ചിൽ, കുമിൾരോഗം എന്നിവയുണ്ടായപ്പോൾ പ്രതിരോധമരുന്നു തെളിയിലൂടെ കൃഷിയെ സംരക്ഷിക്കാനായി. എന്നാൽ ഇത്തവണ നെൽച്ചെടി മൊത്തം വാടിക്കരിഞ്ഞതോടെ കർഷകന്റെ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. അമിതതോതിൽ മഴപെയ്തതും ഓലകരിച്ചിലിനു ഒരു കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നാംവിളയ്ക്കു വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ രണ്ടാംവിളയിറക്കാൻ എന്തുചെയ്യുമെന്നറിയാതെ വലയുകയാണ്…
Read Moreജില്ലയില്‍ 12 പേര്‍ക്ക് എലിപ്പനി ; ജനങ്ങൾ ഭീതിയിൽ; പെരുമാട്ടിയിൽ തമിഴ്നാട് സ്വദേശിക്ക് എലിപ്പനി സ്ഥിരീകരിച്ചു
പാലക്കാട് : ജില്ലയില്‍ 12 പേര്‍ക്ക് എലിപ്പനി സ്ഥീരികരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. ഇന്നലെ കടമ്പഴിപ്പുറം, അമ്പലപ്പാറ, ചെര്‍പ്പുളശ്ശേരി പ്രദേശങ്ങളിലെ മൂന്നു പേര് രോഗലക്ഷങ്ങളോടെ ചികിത്സ തേടി. ചിറ്റൂര്‍, പാലക്കാട് നഗരസഭ, കൊടുമ്പ്, കല്ലടിക്കോട്, പല്ലശ്ശന, മണ്ണാര്‍ക്കാട്, ആലത്തൂര്‍, കുമരംപുത്തൂര്‍, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിലെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ശരീരവേദനയും ഉള്ള രോഗികള്‍ സ്വയം ചികിത്സ നടത്താതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ഉറപ്പാക്കണം. മലിനജലവുമായി സമ്പര്കം ഉള്ളവര്‍ ഉടന്‍ എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. രോഗ പ്രതിരോധത്തിനുള്ള മരുന്നും ചികിത്സയും എല്ലാ സര്‍ക്കാര്‍ അശുപത്രികളിലും സൗജന്യമാണ്. പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളിൽ എലിപ്പനി; ജനങ്ങൾ ഭീതിയിൽ ഒറ്റപ്പാലം: ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളിൽ എലിപ്പനി കണ്ടെത്തിയതിനെ തുടർന്ന്…
Read Moreസ്വകാര്യ വ്യക്തിയുടെ പറമ്പിൽ ലോറിയിൽ കൊണ്ടുവന്ന് നിക്ഷേപിച്ച മാലിന്യം നാട്ടുകാർ പിടികൂടി
കൊഴിഞ്ഞാന്പാറ: വടകരപ്പതി പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പറന്പിൽ ലോറിയിൽ കൊണ്ടുവന്ന നിക്ഷേപിച്ച മാലിന്യം നാട്ടുകാർ പിടികൂടി കൊഴിഞ്ഞാന്പാറ പോലീസിനു പരാതി നൽകി. ഇന്നലെ കാലത്ത് എട്ടിനാണ് ലോറിയിൽ പ്ലാസ്റ്റിക്ക്, ഉപയോഗിച്ച കിടക്ക, പഴയ വസ്ത്രങ്ങളും മാലിന്യത്തിൽ കലർന്നിരുന്നു.എലിപ്പനി ഭീതി കാര ണം മാലിന്യം നീക്കം ചെയ്യണമെന്ന് പോലീസിനോട് നാട്ടുകാർ ആവശ്യ പ്പെട്ടു. മാലിന്യ നിക്ഷേപത്തിന് സമീപ ത്തായി കിണറുമുണ്ട്.സംഭവ സ്ഥല ത്തെത്തിയ പോലീസ് മാലിന്യം കൊ ണ്ടു വന്ന സ്ഥലത്തേക്ക തന്നെ നീക്കം ചെയ്യാൻ സ്ഥലം ഉടമയ്ക്കു നിർദേശം നൽകി. വടകരപ്പതി പഞ്ചായത്തിന്റെ ഏതു ഭാഗത്തു മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചാലും തടയുമെന്ന മുന്നറിയപ്പോടാണ് ജനം പിരിഞ്ഞുപോയത്.
Read More