ചാലക്കുടി: റെയിൽവേ സ്റ്റേഷൻ റോഡിൽ ഐടിഐ മുതൽ എസ്എച്ച് കോളജ് വരെയുള്ള പ്രദേശത്ത് യാത്രക്കാർക്ക് അപകടംവരുത്തുന്ന മരങ്ങളുടെ ശിഖരങ്ങൾ ഉടൻ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഒ. പൈലപ്പൻ, മന്ത്രിമാരായ പി.കെ. ബഷീറിനും ബിന്ദു കൃഷ്ണയ്ക്കും നിവേദനംനൽകി.
എസ്എച്ച് കോളജ്, കാർമൽ സ്കൂൾ, ഐടിഐ എന്നിവിടങ്ങളിലേക്കുള്ള കുട്ടികളും റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും ഇതുവഴി പോകുന്നുണ്ട്. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി മരച്ചില്ലകൾ റോഡിലേക്ക് പതിച്ചു.
രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി. മഴയും കാറ്റും വന്നാൽ നിലംപൊത്താൻ പാകത്തിൽ നിരവധി മരചില്ലകൾ ഇനിയും നിൽക്കുന്നുണ്ട്. എത്രയുംവേഗം ഇവ മുറിച്ചുമാറ്റണമെന്ന് വി.ഒ. പൈലപ്പൻ ആവശ്യപ്പെട്ടു.
