മംഗലംഡാം: അതിവർഷത്തിൽ ഏറേ ദിവസങ്ങൾ വനത്തിനുള്ളിൽ ഒറ്റപ്പെട്ടു കഴിഞ്ഞ തളികകല്ലിലെ ആദിവാസികൾ പോത്തംതോടിനു കുറുകെയുള്ള പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. 2016 ജനുവരി 20 നാണ് കടപ്പാറയിൽ നിന്നും മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന വനത്തിനകത്തെ തളികകല്ലിലേക്ക് റോഡും റോഡിനിടക്ക് വരുന്ന തോടായ കാട്ടുചോലക്ക് കുറുകെ പാലവും നിർമ്മിക്കാൻ നിർമ്മാണോദ്ഘാടനം നടന്നത്. ടൈൽസ് പതിച്ചും കോണ്ക്രീറ്റ് ചെയ്തുമുള്ള റോഡ് പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ടെങ്കിലും തോടിനു കുറുകെയുള്ള പാലം പണിയുടെ പ്രാഥമിക നടപടികൾ പോലും ആയിട്ടില്ല.ഇവിടെ പാലം നിർമ്മിക്കാതെയുള്ള റോഡ് പണി വ്യർത്ഥമായിരിക്കുകയാണ്. പാലം നിർമ്മാണം വൈകുന്ന സ്ഥിതിയുണ്ടായപ്പോൾ ഇക്കഴിഞ്ഞ ജൂണിൽ ആദിവാസികൾ തന്നെ സംഘടിച്ച് ഇവിടെ മരങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് താൽക്കാലിക മരപ്പാലം ഉണ്ടാക്കിയിരുന്നെങ്കിലും മലവെള്ളപാച്ചിലിൽ പാലം ഒഴുകി പോയി. ഇപ്പോൾ തോട്ടിലെ വെള്ളം കുറഞ്ഞപ്പോൾ നടന്ന് പോകാൻ പ്രശ്നമല്ല.എന്നാൽ അത്യാവശ്യങ്ങൾക്ക് കോളനിയിലേക്ക് ഒരു വാഹനം…
Read MoreCategory: Palakkad
കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി ഭൂസമരം 919 നാളുകൾ പിന്നിട്ടു ; ഭൂമി വിതരണം സംബന്ധിച്ച അനിശ്ചിതത്വം നീളുന്നു
മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്നിൽ ഭൂമിക്കായുള്ള ആദിവാസി കളുടെ ഭൂസമരം ഇന്നേക്ക് 920 ദിവസം എത്തുന്പോഴും ഭൂമി വിതരണം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയില്ല.സമരം നടത്തി വരുന്ന ഭൂമി തന്നെ ആദിവാസികൾക്ക് നൽകാൻ 2017 ജൂലൈയിൽ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ബന്ധപ്പെട്ട വകുപ്പ് അധികാരികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികൾക്ക് ഇക്കാലമത്രയും വേഗതയായില്ല. കപ്പിനും ചുണ്ടിനും ഇടക്ക് എത്തിയ ഭൂമി വിതരണത്തിൽ നിന്നും അധികാരികൾ പുറകോട്ട് പോകാനുണ്ടായ കാരണങ്ങളും വ്യക്തമല്ല.കഴിഞ്ഞ ദിവസവും സ്ഥലം എം എൽ എ പ്രസേനൻ സ്ഥലത്തെത്തി അനുകൂല നടപടികൾക്ക് വേഗത കൂട്ടാമെന്ന് ഉറപ്പ് നൽകിയതായി സമര പന്തലിലെ സ്ത്രീകൾ പറഞ്ഞു. 2016 ജനുവരി 15 മുതലാണ് കൃഷിഭൂമിക്കും വീടിനുമായി മൂർത്തിക്കുന്നിലെ 22 ആദിവാസി കുടുംബങ്ങൾ സമീപത്തെ വനഭൂമി കയ്യേറി കുടിലുകൾ കെട്ടി രാപകൽ സമരം ആരംഭിച്ചത്. ചുട്ടുപൊള്ളുന്ന 40 സെന്റ് പാറപ്പുറങ്ങളിലാണ് 22 കുടുംബങ്ങൾ കഴിയുന്നത്. ഇവിടെ…
Read Moreഞാൻ നൽകി, നിങ്ങളും നൽകൂ… മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന അഭ്യർഥനയുമായി ജയപ്രകാശ്
വണ്ടിത്താവളം: മുഖ്യമന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന അഭ്യർഥനയുമായി അത്തിമണി സ്വദേശിയായ അച്ഛനും മകനും ഇരു ചക്രവാഹനത്തിൽ ചുറ്റി കറങ്ങിയത് ശ്രദ്ധേയമായി. അത്തിമണി കാരികുളം ജയപ്രകാ ശും അഞ്ചു വയസ്സുകാരനുമാണ് ഇന്നലെ നാടുചുറ്റിക്കറങ്ങി അഭ്യർത്ഥന നടത്തിയത്. ജയപ്രകാശ് സംഭാവന നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തക്ക തെളിവും കരുതിയിട്ടുണ്ട്. 5000 രൂപ ജയപ്രകാശ് ദുരിതാശ്വാസ നിധിയിലേക്ക് അയച്ച രശീതും കയ്യിൽ കരുതിയിട്ടുണ്ട്. ചിറ്റൂർ താലൂക്ക് സ്വദേശിയാണെങ്കിലും എറണാകുളത്ത് ഗൃഹോപകരണ വിതരണജോലിക്കാരനാണ് ജയപ്രകാശ്. എറണാകുളത്തുണ്ടായ ജലപ്രളയക്കെടുതി നേരിൽ അനുഭവിച്ച വ്യക്തിയുമാണ്. ഇന്നലെ പട്ടഞ്ചേരി ,മേട്ടുപ്പാളയം, അന്പാട്ടു പാളയംന്ധ അലാംകടവു് എന്നിവിടങ്ങളിൽ പ്രചരണം നടത്തി. എന്നാൽ ഭുരിതാശ്വാസത്തിനായി ആരുടെ പക്കൽ നിന്നും സഹായം സ്വീകരിച്ചിരു ന്നില്ല. അടുത്ത ഒഴിവുദിവസത്തിൽ കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, നെ·ാറ എന്നിവിടങ്ങളിൽ പ്രചരണം നടത്തുമെന്നും ജയ പ്രകാശ് അറിയിച്ചു.
Read Moreഫ്ളെക്സിന്റെ പുനരുപയോഗം എങ്ങനെയാവമണമെന്ന മാതൃകയുമായി ഗവണ്മെന്റ് കോളേജ് ചിറ്റൂർ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ
ചിറ്റൂർ: അനധികൃത ഫ്ളെക്സുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നാട് വീർപ്പുമുട്ടുന്പോൾ അതിന്റെ പുനരുപയോഗം എങ്ങനെയാവമണമെന്ന മാതൃകയുമായി ഗവണ്മെന്റ് കോളേജ് ചിറ്റൂർ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ.പ്രാരംഭ ഘട്ടമായി സ്വന്തമായി തുന്നിയെടുത്ത ഗ്രോ ബാഗുകളുപയോഗിച്ചു പട്ടഞ്ചേരി നന്ദിയോട് പ്രദേശത്തെ 30 വീടുകളിൽ അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു കഴിഞ്ഞു ഈ സംഘം. തുടർന്നുള്ള ദിവസങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ വീടുകളിലേക്ക് വ്യാപിപ്പിക്കും. ഓരോ വീടിനും മുളക്, തക്കാളി, വഴുതിന, വെണ്ട തുടങ്ങിയവയുടെ ഇരുപത് വീതം തൈകൾ ഉൾപ്പെടുത്തിയാണ് തോട്ടനിർമ്മാണം. മുനിസിപ്പാലിറ്റി അനുവദിച്ച ജൈവവളം, പട്ടഞ്ചേരി പാടശേഖര സമിതിയിൽ നിന്നും ലഭിച്ച തൈകൾ, നാട്ടുകാരുടെ സഹകരണം ഇവയെല്ലാം ചേർന്ന് ജനകീയമായാണ് യൂണിറ്റുകൾ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഫ്ളെക്സുകളിൽ നിന്ന് ഗ്രോ ബാഗുകൾ, സ്വന്തമായി തൈപ്പിച്ചെടുക്കുന്ന തുണിസഞ്ചികൾ, നിർമ്മിച്ചെടുക്കുന്ന ഗ്രോ ബാഗുകളുപയോഗിച്ചു അടുക്കളത്തോട്ടങ്ങൾ, ഫ്ളാഷ് മൊബ്, തെരുവുനാടകങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, ചിത്രപ്രദർശനം, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ…
Read Moreകണ്ടാൽ തുന്നൽക്കട… എന്നാലിതൊരു കാപ്പിക്കട; കോഫിബെഞ്ച് കാപ്പികടയിലെ കാപ്പിക്കുമുണ്ടൊരു പ്രത്യേകത; എന്തെന്നാൽ..
തൃശൂർ: കണ്ടാലിതൊരു തുന്നൽക്കട, എന്നാലിതൊരു കാപ്പിക്കടയാണ്. തൃശൂർ പൂത്തോളിലുള്ള കോഫിബെഞ്ച് എന്ന ചെറിയ കാപ്പിക്ലബ് തുന്നൽക്കടയുടെ ലുക്കിലാണ് ഒരുക്കിയിരിക്കുന്നത്. കാപ്പികുടിക്കാനെത്തുന്നവർക്ക് തുന്നൽമെഷിൻ കാണുന്പോൾ ആകെ സംശയമാകും. പതിവ് മേശയ്ക്കു പകരം തുന്നൽമെഷിന്റെ രൂപത്തിലുള്ള മേശയാണ് ഇവിടെയുള്ളത്. അടുത്ത് കോഫി ബെഞ്ചും. കാപ്പി ഓർഡർ ചെയ്ത് എത്തും വരെ നേരം കൊല്ലാൻ തുന്നൽ മെഷിനിൽ ചവിട്ടിക്കൊണ്ടിരിക്കാം. ഒരു ടൈംപാസ്…കാലിനൊരു വ്യായാമം കൂടിയാണെന്ന് കാപ്പികുടിക്കാനെത്തുന്ന ചിലർ പറയുന്നു. മേശപ്പുറത്ത് കുടിവെള്ളം നിറച്ചുവെച്ചിട്ടുള്ളത് പ്ലാസ്റ്റിക് ജഗ്ഗിലോ സ്റ്റീൽ ജഗ്ഗിലോ അല്ല…നല്ല ഒന്നാന്തരം മുളന്തണ്ടിൽ. വെള്ളം ചേർക്കാത്ത പാലിലാണ് ഇവിടെ കാപ്പിയുണ്ടാക്കുന്നതെന്നും ഒരു തുള്ളി വെള്ളം പോലും ചേർക്കില്ലെന്നും തോട്ടത്തിൽ നിന്ന് എത്തിച്ച പൊടിക്കാത്ത കാപ്പിക്കുരു ഇട്ട് തിളപ്പിച്ച കാപ്പി ആവശ്യക്കാർക്ക് നൽകുമെന്നും കോഫിബെഞ്ചിന്റെ നടത്തിപ്പുകാർ അവകാശപ്പെടുന്നു.
Read Moreപോത്തുണ്ടി ജലസേചന കനാലുകൾ തകർന്നു ; രണ്ടാംവിള നെൽകൃഷിക്ക് വെള്ളമെത്തിക്കണമെങ്കിൽ തകർന്ന കനാലിന്റെ ഭിത്തികൾ അടിയന്തിരമായി പണിയണമെന്ന് കർഷകർ
പോത്തുണ്ടി: ശക്തമായ മഴയിലും വെള്ളപ്പാച്ചിലിലും പോത്തുണ്ടി ജലസേചന കനാലിന്റെ മിക്ക ഭാഗങ്ങളിലെയും ബണ്ടുകൾ തകർന്നു. നെന്മാറ, അയിലൂർ, മേലാർകോട്, വണ്ടാഴി തുടങ്ങിയ ഭാഗങ്ങളിലേക്ക് വെള്ളം തുറന്നുവിടുന്ന ഭാഗങ്ങളിലെ കനാലിന്റെ ഭിത്തികളാണ് തകർന്നത്. ഇനി കനാലുകൾ വഴി ജലസേചനം നടത്തണമെങ്കിൽ അടിയന്തിരമായി നന്നാക്കിയെടുക്കണം. ഓഗസ്റ്റ് 16ന് അളുവാശേരി ചേരുംകാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ വെള്ളം കുത്തിയൊലിച്ചുവന്നതിനെ തുടർന്നാണ് അളുവാശേരി സ്കൂളിനു സമീപമുള്ള കനാൽബണ്ട് തകർന്നത്. ചെമ്മന്തോട്, അയിലൂർ പാളിയമംഗലം, ചെല്ലുവടി ഭാഗങ്ങളിലും ഭിത്തികൾ തകർന്ന് കനാൽ ഇല്ലാതായി. മഴമാറിയതോടെ പാടശേഖരങ്ങളിലെ വെള്ളംകുറഞ്ഞ സ്ഥിതിയാണ്. വാലറ്റപ്രദേശങ്ങളിൽ വെള്ളമില്ലാതായതോടെ ഉണങ്ങുമെന്ന ഭീഷണിയിലുമാണ്. ഒന്നാംവിള നെൽകൃഷി രക്ഷിച്ചെടുക്കുന്നതിനായി പോത്തുണ്ടി ഡാം തുറന്നാലും കനാലുകൾ പൂർണമായി തകർന്നതിനാൽ മിക്ക ഭാഗങ്ങളിലും വെള്ളമെത്താത്ത സ്ഥിതിയാണ്. കൂടാതെ ശക്തമായ വെള്ളപ്പാച്ചിലിൽ കനാലിൽ വലിയതോതിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതും മാറ്റിയാൽ മാത്രമേ ജലവിതരണം പൂർണമായി നടത്താൻ കഴിയുകയുള്ളൂ. സാധാാരണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ്…
Read Moreമൃഗസ്നേഹമില്ലാത്ത സമൂഹവും മൃഗസംരക്ഷണ വകുപ്പും; തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങി തെരുവുനായ അലയാൻ തുടങ്ങിയിട്ട് ഒരുമാസം
ആനക്കര: ഒരുമാസമായി ഒരുതുളളി വെളളംപോലും കഴിക്കാൻ കഴിയാതെ തെരുവുനായ. മൃഗസ്നേഹമില്ലാത്ത സമൂഹവും മൃഗസംരക്ഷണ വകുപ്പും. ഒരുമാസത്തിലേറെയായി ആനക്കര കപ്പൂർ പഞ്ചായത്തുകളിൽപ്പെട്ട ആനക്കര, കുന്പിടി, നയ്യൂർ, മുണ്ടക്കോട്, ചേക്കോട് സ്കൈലാബ് ഭാഗങ്ങളിലായി തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങി തെരുവുനായ അലയാൻ തുടങ്ങിയിട്ട്. എന്നാൽ കെണിവച്ച് പിടിച്ച് തലയിൽ കുരുങ്ങികിടക്കുന്ന പ്ലാസ്റ്റിക്ക് പാത്രം ഒഴിവാക്കാൻ ആരും മുന്നോട്ട് വന്നിട്ടില്ല. പ്ലാസ്റ്റിക് പാത്രം ഉൗരുന്നതിനിടയിൽ നായയുടെ കടിയേല്ക്കുമോയെന്ന ഭയവും ആളുകളെ ഈ സാഹസത്തിൽനിന്ന് പിന്തിരിപ്പിക്കുന്നു. ആറുമാസം മുന്പ് ഇതുപോലെ തലയിൽ പ്ലാസ്റ്റിക് പാത്രം കുടങ്ങിയ തെരുവുനായ മൂന്ന് കുടിയിൽ സുരേന്ദ്രന്റെ വീട്ടിലെ പറന്പിലെ കുഴിയിൽ വീണിരുന്നു.ഇതിനെ കയറിട്ട് കയറ്റുന്നതിനിടയിൽ തലയിൽ കുരുങ്ങിയ പ്ലാസ്റ്റിക്ക് പാത്രം ഉൗരിപോന്ന് നായ രക്ഷപ്പെടുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഒരുമാസമായി പാത്രം തലയിൽ കുരുങ്ങികിടക്കുന്ന തെരുവുനായ ഇത് ഉൗരാൻവേണ്ടി പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ഇതൊന്നും രക്ഷാമാർഗത്തിലെത്തിയിരുന്നില്ല. ഇപ്പോൾ…
Read Moreശാരീരിക അസ്വസ്ഥതകൾ; പി.കെ. ശശി എംഎൽഎയുടെ മണ്ഡലത്തിലെ പൊതുപരിപാടികൾ റദ്ദാക്കി
പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പി.കെ. ശശിയുടെ പൊതുപരിപാടികൾ റദ്ദാക്കി. ഷൊർണൂർ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പരിപാടികൾ റദ്ദാക്കിയതെന്നാണ് വിശദീകരണം. പി.കെ. ശശിയോട് പ്രകോപനപരമായ പ്രസ്താവനകൾ അവസാനിപ്പിക്കാൻ സിപിഎം നേരത്തെ നിർദേശം നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാണ് ശശിക്ക് താക്കീത് രൂപേണ നിർദ്ദേശം നൽകിയത്. ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സിപിഎം എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരെ നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശിയുടെ പൊതുപരിപാടികൾ റദ്ദാക്കിയത്. വെള്ളിയാഴ്ച ശശിക്കെതിരെ യുവമോർച്ചയും യൂത്ത് കോണ്ഗ്രസും പ്രതിഷേധ മാർച്ചുകൾ നടത്തിയിരുന്നു.
Read Moreകന്നിമാരി പാറയ്ക്കൽചള്ളയിലെ ഹെയർപിൻ വളവിൽ ദിശാബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചിറ്റൂർ: കന്നിമാരി പാറയ്ക്കൽചള്ളയിൽ എസ് ആകൃതിയിലുള്ള ഹെയർപിൻ വളവിൽ വാഹനയാത്രക്കാർക്ക് തിരിച്ചറിയാവുന്ന വിധത്തിൽ ദിശാബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. റോഡിന്റെ ഇരുവശത്തും വീടുകളുള്ളതിനാൽ മുഖാമുഖം എത്തുന്പോഴാണ് വാഹനങ്ങൾ അപകടം തിരിച്ചറിയുന്നത്. റോഡിനു വീതികൂറവായതിനാൽ വഴിമാറിപോകാനും കഴിയില്ല. സ്വകാര്യബസുകൾക്കും വിദ്യാർഥികളെ കയറ്റി പത്തോളം വാഹനങ്ങൾക്കും പുറേമ മൂലക്കട, നെല്ലിമേട്, കന്നിമാരി, പാട്ടികുളം ഭാഗത്തുനിന്നും ഗോവിന്ദാപുരത്തേക്ക് പോകുന്നവരും ദൂരക്കുറവുള്ളതിനാൽ പാറയ്ക്കൽചള്ള വഴിയാണ് സഞ്ചരിക്കുന്നത്. ഒന്നരകോടിയോളം രൂപ ചെലവഴിച്ച് പ്രധാനമന്ത്രി സഡക് യോജനപദ്ധതിപ്രകാരം റോഡുനിർമാണം നടത്തിയെങ്കിലും ഇതുവഴിയെത്തുന്നവർക്ക് വളവുതിരിവുകൾ തിരിച്ചറിയുന്നതിന് ദിശാബോർഡുകൾ സ്ഥാപിച്ചിട്ടില്ല. യാത്രക്കാർ പാറയ്ക്കൽചള്ള കൊടുംവളവ് മറികടക്കുന്നത് അപകടഭീഷണി മുന്നിൽകണ്ടാണ്. പ്രദേശത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളും പതിവാണ്. റോഡുനിർമാണം നടത്തിയ കരാറുകാരൻ ദിശാബോർഡുകളൊന്നും സ്ഥാപിച്ചിരുന്നില്ല.
Read Moreഅധികാരികളുടെ കനിവു കാത്ത് കെട്ടുറപ്പുള്ള വീടിനായി ഏകാകിയായ അറുപത്തിയാറുകാരി ലളിത
അഗളി: കെട്ടുറപ്പുള്ള വീടിനായി അധികാരികളുടെ കനിവു കാത്തുകഴിയുകയാണ് ഏകാകിയായ അറുപത്തിയാറുകാരി വയോധിക. അഗളി പഞ്ചായത്ത് പതിനാറാം വാർഡ് ദോണിഗുണ്ടിൽ മാങ്കുന്നിൽവീട്ടിൽ ലളിതയാണ് നിലംപൊത്താവുന്ന വീട്ടിൽ പ്രാണഭീതിയോടെ കഴിയുന്നത്.28 വർഷംമുന്പ് പച്ചക്കട്ടയിൽ നിർമിച്ച ഓടിട്ട വീടാണ് ലളിതയുടേത്. ഭിത്തികൾ പൊട്ടിപിളർന്നും കാട്ടുകഴുക്കോൽ ഉപയോഗിച്ചുണ്ടാക്കിയ മേൽക്കൂര ദ്രവിച്ചുകഴിഞ്ഞു. ഓടുകളെല്ലാം നിരങ്ങിനീങ്ങി. ഓടിനുമുകളിൽ വിരിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ കാറ്റെടുത്തുപോയി.കെട്ടുറപ്പുള്ള വീടിനായി മുട്ടാത്ത വാതിലുകളില്ല. ഗ്രാമസഭകളിൽ അപേക്ഷ നല്കിയെങ്കിലും വീടിനു അനുമതി ലഭിച്ചില്ല. പിന്നീട് ജില്ലാ കളക്ടർക്കും പരാതി നല്കിയെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്ത വീടിന്റെ നിർമാണം വിലയിരുത്താനെത്തിയ ഗ്രാമസേവകനെ നേരിൽകണ്ട് സങ്കടം ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്തിൽനിന്നും അനുമതി ലഭിക്കാതെ താൻ വീടുകാണുന്നതുകൊണ്ടു പ്രയോജനമില്ലെന്നായിരുന്നു ഗ്രാമസേവകന്റെ മറുപടി. 1981-ൽ ലളിതയെ ഉപേക്ഷിച്ച് ഭർത്താവ് നാടുവിട്ടു. ഒന്നും രണ്ടും വയസ് പ്രായമുള്ള രണ്ടു പെണ്കുട്ടികളെ കൂലിവേല ചെയ്താണ് വളർത്തിയത്. ഇരുവരെയും വിവാഹം ചെയ്ത് അയച്ചതോടെ വൃദ്ധയായ…
Read More