മംഗലംഡാം: ഡാമിനടുത്ത് ഉപ്പുമണ്ണിൽ കൃഷിയിടത്തിൽ കാണപ്പെട്ട വിള്ളൽ ഓരോദിവസം പിന്നിടുംതോറും കൂടിവരുന്നത് പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുന്നു. റ ഷേയ്പ്പിൽ വിള്ളലുണ്ടായ ഭൂമി താഴേയ്ക്ക് നിരങ്ങുന്ന സ്ഥിതിയാണുള്ളത്. ഈ ഭൂമിക്കടിയിൽനിന്നും രൂപപ്പെട്ട ഉറവ ഇപ്പോഴുമുണ്ട്. നല്ല തെളിഞ്ഞ വെള്ളമാണ് ടാർ റോഡിലൂടെ താഴേയ്ക്ക് ഒഴുകുന്നത്.അപായ സാധ്യത കൂടിവരുന്ന സാഹചര്യത്തിൽ റവന്യൂ അധികൃതർ ഇന്നലെയും സ്ഥലത്ത് പരിശോധന നടത്തി. പിളർന്നു നില്ക്കുന്ന സ്ഥലത്തിന്റെ താഴെയുള്ള വീട്ടുകാരെയെല്ലാം മാറ്റിപാർപ്പിച്ചു. ഇരുപതോളം വീട്ടുകാർ സമീപത്തെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമാണ് രണ്ടാഴ്ചയിലേറെയായി കഴിയുന്നത്. ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തിയാണ് താമസക്കാരെയും ഇതുവഴിയുള്ള ബസ് ഉൾപ്പെടെ ഭാരവാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചത്. ഭൂമിപിളർന്ന് നില്ക്കുന്നത് സംബന്ധിച്ച് ജിയോളജി വകുപ്പിനും വ്യക്തതയിലെത്താൻ കഴിയാത്തതിനാലാണ് പരിശോധനയ്ക്കായി തിരുവനന്തപുരത്തുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽനിന്നുള്ള ശാസ്ത്രസംഘത്തിന്റെ സഹായം തേടിയിട്ടുള്ളത്. ഈമാസം പത്തിനുമുന്പ് സംഘം സ്ഥലത്തെത്തി പരിശോധിച്ച് സുരക്ഷാനടപടി നിർദേശിക്കുമെന്നാണ് പ്രദേശവാസികൾക്ക്…
Read MoreCategory: Palakkad
പ്രളയക്കെടുതി; വ്യാപാരികളുടെ നഷ്ടം പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി മൊയ്തീൻ
വടക്കാഞ്ചേരി: പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികൾക്കുണ്ടായ നഷ്ടം എങ്ങനെ പരിഹരിക്കാമെന്ന കാര്യം സർക്കാർ ഗൗരമായി പരിഗണിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. പലിശരഹിത വായ്പാ പദ്ധതി, പ്രത്യേക പാക്കേജ് ഇൻഷ്വറൻസ് എന്നിവയെ കുറിച്ചും സർക്കാർ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അബ്ദുൾഹമീദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.അസീസ് എന്നിവർ മന്ത്രിയെ നേരിൽ കണ്ടു നടത്തിയ ചർച്ചയിലാണ് മന്ത്രിയുടെ ഉറപ്പ് ലഭിച്ചത്. വ്യാപാരികൾക്കുണ്ടായ നഷ്ടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കണകാക്കുമെന്നും മന്ത്രി അറിയിച്ചു.വ്യാപാരികൾ ക്യത്യമായ കണക്കുകളും അതുമായി ബന്ധപ്പെട്ട ഫോട്ടോകളും നൽകണം. വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് അഞ്ചു വർഷത്തേക്ക് ഒരുമിച്ച് പുതുക്കാനുള്ള നടപടി ഉടൻ നടപ്പാക്കുമെന്നും മന്ത്രി ഭാരവാഹികളെ അറിയിച്ചു.
Read Moreകച്ചേരിമേട് മിനി സിവിൽസ്റ്റേഷൻ കോന്പൗണ്ടിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു; മൂക്കുപൊത്താതെ നടക്കാനാവില്ലെന്ന് കളക്ടറേറ്റിലെത്തുന്നവർ
ചിറ്റൂർ: കച്ചേരിമേട് മിനി സിവിൽ സ്റ്റേഷൻ കോന്പൗണ്ടിൽ ശുചീകരണപ്രവർത്തനമില്ലാത്തതിനാൽ മാലിന്യം കുമിഞ്ഞുകൂടുന്നു. അതിനാൽ വിവിധ ആവശ്യങ്ങൾക്കായി സിവിൽസ്റ്റേഷനിലെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവുന്നതായി പരാതി. മാലിന്യ നിക്ഷേപത്തിനു ബോക്സുകൾ സ്ഥാപിക്കാത്തതിനാൽ കോന്പൗണ്ടിന്റെ പടിഞ്ഞാറുഭാഗത്താണ് വിവിധമാലിന്യം നിക്ഷേപിച്ചുവരുന്നത്. ഒരുവർഷംമുന്പ് കോന്പൗണ്ടിനകത്തുനിന്നിരുന്ന വൻവൃക്ഷം നിലംപതിച്ചതും നീക്കം ചെയ്തിട്ടില്ല. ഇതുകാരണം വാഹനങ്ങളിലെച്ചുന്നവർ പാർക്കിംഗിനു സ്ഥലമില്ലാതെ അരകിലോമീറ്റർ അകലെ വാഹനം നിർത്തേണ്ടിവരുന്നു. വിവിധ ആവശ്യവും മിനി സിവിൽസ്റ്റേഷനിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യത്തിന് ടോയ്ലറ്റു സൗകര്യമില്ലാത്തതിനാൽ മരച്ചുവട്ടിലുംമറ്റുമാണ് മൂത്രവിസർജനം നടത്തിവരുന്നത്. കൊതുക് ശല്യവും ദുർഗന്ധവും ഇവിടെ വർധിച്ചിട്ടുണ്ട്. കോന്പൗണ്ടിനകത്ത് അവശേഷിക്കുന്ന ആൽവൃക്ഷങ്ങളും ഉണക്കംതട്ടി അപകടഭീഷണിയിലാണ്. കഴിഞ്ഞവർഷം സർക്കാർ അവധിദിവസത്തിലാണ് വൃക്ഷം കടപുഴകി വീണത്. ഇതിനാൽ മറ്റു അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ മരം വീണതിന്റെ സമീപത്തെ പോലീസ് ക്വാർട്ടേഴ്സിലെ മൂന്നു വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഭാഗ്യവശാലാണ് വീടുകളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മിനി സിവിൽ സ്റ്റേഷൻ പ്രവേശന കവാടത്തിലെ സ്ലാബുകൾ തകർന്ന് ഗർത്തമുണ്ടായിരിക്കുന്നതിനാൽ വാഹനങ്ങൾ…
Read Moreഒളിന്പ്യൻ കുഞ്ഞുമുഹമ്മദിന് മാതൃവിദ്യാലയത്തിന്റെ സ്നേഹാദരം
മണ്ണാർക്കാട്: ഏഷ്യൻ ഗെയിംസിൽ 4ഃ400 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ യശസ്സ് ഉയർത്തിയ ടീമംഗം പി.കുഞ്ഞുമുഹമ്മദിന് മാതൃവിദ്യാലയമായ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ ഉജ്ജ്വല സ്വീകരണം. ജനപ്രതിനിധികളും അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളുമടക്കം തിങ്ങിനിറഞ്ഞ സദസ്സ് ആഹ്ലാദാരവങ്ങളോടെയാണ് ജക്കാർത്തയിൽ നിന്നും മടങ്ങിയെത്തിയ കുഞ്ഞുമുഹമ്മദിനെ വരവേറ്റത്. സ്കൂൾ പി.ടി.എ യും സ്റ്റാഫ് കൗണ്സിലുമൊരുക്കിയ സ്നേഹാദരം ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിൽ അധ്യക്ഷനായി. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിന്റെ സ്നേഹോഹാരം എം.എൽ.എ കുഞ്ഞുമുഹമ്മദിന് സമ്മാനിച്ചു. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ മികവ് പ്രകടിപ്പിക്കാൻ പരമാവധി പ്രയത്നിക്കുമെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു.കോട്ടോപ്പാടത്ത് വരുംതലമുറക്കായി മെച്ചപ്പെട്ട ഗ്രൗണ്ട് ഒരുക്കണമെന്ന കായിക താരത്തിന്റെ അഭ്യർത്ഥനയോട് എം.എൽ.എ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് വാഗ്ദാനം നൽകി. കോട്ടോപ്പാടം പാറപ്പുറം പുത്തൻപുരക്കൽ മുഹമ്മദിന്റെയും ഫാത്തിമയുടെയും പുത്രനായ കുഞ്ഞുമുഹമ്മദിന് കായികതാരമെന്ന നിലയിൽ നേടിയ ആദ്യ വിജയം…
Read Moreപത്തുപേരുടെ മരണത്തിനടയാക്കിയ അളുവശ്ശേരി ഉരുൾപൊട്ടൽ; മൂന്ന് വീടുകളുടെ നിർമ്മാണത്തിന് തറക്കല്ലിട്ട
നെന്മാറ: പത്തുപേരുടെ മരണത്തിനടയാക്കിയ അളുവശ്ശേരി ചേരുംകാട്ടിലെ ഉരുൾപൊട്ടി മരിച്ച കുടുംബാംഗങ്ങളുടെ ബന്ധുക്കൾക്കുള്ള വീടു നിർമ്മാണത്തിന് തറക്കല്ലിട്ടു. നെന്മാറ വക്കാവിലാണ് മൂന്ന് സെന്റ് വീതമുള്ള ഭൂമിയിൽ 600 ചതുരശ്ര അടി വലുപ്പമുള്ള മൂന്ന് വീടുകൾ പേഴുംപാറ ബെത്ലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം മാനേജ്മെന്റിന്റേയും, വിദ്യാർഥിരക്ഷാകർതൃസമിതിയുടെയും നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്നത്. വീട് നിർമ്മാണത്തിന്റെ തറക്കല്ലിടൽ കെ.ബാബു.എം.എൽ.എ. നിർവ്വഹിച്ചു. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമൻ അധ്യക്ഷനായി. സ്കൂൾ ഡയറക്ടർ കെ.വി.കുര്യച്ചൻ ഉതുപ്പ്, മാനേജർ ബിജു ഉതുപ്പ്, കെ.യു. ജോയ്, ബാബു പോൾ, സി.ഇ.ജോണ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, എന്നിവർ സംബന്ധിച്ചു. ു
Read Moreഉത്തമ കമ്മ്യൂണിസ്റ്റുകാരൻ എന്ന ബോധ്യത്തോടെ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നേരിടുമെന്ന് പി.കെ.ശശി എംഎൽഎ
പാലക്കാട്: തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ഷൊർണൂർ എംഎൽഎ പി.കെ.ശശി. പരാതി സംബന്ധിച്ച് പാർട്ടി തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും അന്വേഷണം വന്നാൽ ഉത്തമ കമ്മ്യൂണിസ്റ്റുകാരൻ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും ശശി പ്രതികരിച്ചു. ഡിവൈഎഫ്ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി കൈമാറിയത്. നേരത്തെ, സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതേതുടർന്നാണ് ബൃന്ദ കാരാട്ടിനു പരാതി നൽകിയത്. ഇതിനുശേഷം പരാതിയിൽ നടപടി വേഗത കൈവരിക്കുകയായിരുന്നു. ഇതേതുടർന്ന് കേസ് സംബന്ധിച്ച് പാർട്ടിതല അന്വേഷണത്തിന് സിപിഎം സമിതി രൂപീകരിച്ചു. സെക്രട്ടറിയേറ്റിലെ രണ്ട് അംഗങ്ങളും ഒരു വനിതാ അംഗവുമാണ് സമിതിയിൽ ഉള്ളത്.
Read Moreഎംഎൽഎയ്ക്ക് എതിരായ പീഡന പരാതി സിപിഎം മുക്കി;പി.കെ. ശശിക്കെതിരായ ആരോപണം അന്വേഷിക്കാൻ നിർദേശിച്ച് കേന്ദ്ര നേതൃത്വം
ഷൊർണൂർ: പി.കെ. ശശി എംഎൽഎയ്ക്ക് എതിരേ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി നൽകിയ പീഡന പരാതി സിപിഎം സംസ്ഥാന നേതൃത്വം ഗൗനിച്ചില്ല. എംഎൽഎ പീഡിപ്പിച്ചതായി ആരോപിച്ച് കഴിഞ്ഞമാസം 14ന് യുവതി നൽകിയ പരാതിയാണ് തുടർനടപടികളെടുക്കാതെ മാറ്റിവച്ചത്. ഷൊർണൂർ എംഎൽഎയാണ് പി.കെ. ശശി. സിപിഎം സംസ്ഥാന സെക്രട്ടറി, സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കൾ, പിബിയിലെ വനിതാ അംഗം എന്നിവർക്കാണ് യുവതി കഴിഞ്ഞമാസം 14ന് പരാതി നൽകിയത്. രണ്ടാഴ്ച പിന്നിട്ടിട്ടും നടപടികൾ ഒന്നുമുണ്ടായില്ല. തുടർന്നാണ് യുവതി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇ-മെയിലിൽ പരാതി അയച്ചത്. തുടർന്ന് അവൈലബിൾ പിബി ചേർന്നശേഷം പാർട്ടി തല അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. രണ്ടു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെയാണ് കേന്ദ്ര നേതൃത്വം അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതിലൊരാൾ വനിതയായിരിക്കണമെന്നും നിർദേശമുണ്ട്. എംഎൽഎയ്ക്കെതിരായ ആരോപണം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നതെങ്കിലും പരാതി പോലീസിനു കൈമാറിയിട്ടില്ല.
Read Moreകാട്ടാനയെ പ്രതിരോധിക്കാൻ റബ്ബർ ബുള്ളറ്റ്; തീരുമാനമെടുക്കാൻ കളക്ടറുടെ നിർദേശം
പാലക്കാട് : കാട്ടാന ആക്രണം പ്രതിരോധിക്കാൻ റബ്ബർ ബുള്ളറ്റിൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഫോറസ്റ്റ് ടെറിറ്ററി ചീഫ് കണസർവേറ്ററുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം കൈകൊള്ളാൻ പാലക്കാട് ഡി.എഫ്.ഒയ്ക്ക്് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ സഹായ-സഹകരണങ്ങൾ ഉണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. വനംമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ റബർ ബുള്ളറ്റിൻ ഉപയോഗപ്പെടുത്താമെന്ന തീരുമാനം വനംവകുപ്പ് നടപ്പാക്കേണ്ടതുണ്ടെന്ന് യോഗം നിർദ്ദേശിച്ചു. വി.എസ് അച്യുതാനന്ദൻ എം.എൽ.എയുടെ പേഴ്്സനൽ അസിസ്റ്റന്റ് എൻ.അനിൽ കുമാർ മലന്പുഴ മണ്ഡലത്തിൽ ഈയിടെ ഏഴ് മരണം കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായതായി യോഗത്തിൽ അറിയിച്ചു. കൂടാതെ ആറങ്ങോട്ട് കുളന്പിൽ ഇപ്പോഴും ആറ് കാട്ടാനകൾ നിലകൊള്ളുന്നുണ്ട്. പുറമെ പുതുശ്ശേരി, ധോണി, മുണ്ടൂർ എന്നിവിടങ്ങളിലാണ് പ്രശ്നം രൂക്ഷമായി തുടരുന്നുണ്ട്. പ്രതിരോധത്തിന് റബ്ബർ ബുള്ളറ്റിൻ ഉപയോഗിക്കുന്നതിന് പുറമെ പ്രദേശവാസികളുടെ സഹകരണവും ഉറപ്പാക്കണമെന്ന് കെ.കൃഷ്്ണൻ കുട്ടി, കെ.വി വിജയദാസ് എം.എൽ.എമാർ വ്യക്തമാക്കി. പട്ടാന്പി…
Read Moreശിരുവാണിയിൽ മണ്ണിടിഞ്ഞു താഴ്ന്ന് റോഡുകൾ തകർന്നു; ഡാമിനും ഭീഷണി
കല്ലടിക്കോട്: കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ശിരുവാണിയിൽ മണ്ണിടിഞ്ഞു താഴ്ന്ന് റോഡുകൾ തകർന്നു.ശിങ്കന്പാറ ആദിവാസി കോളനിമുതൽ കേരളാമേട് വരെയുള്ള പതിനഞ്ചോളം കിലോമീറ്റർ റോഡാണ് ഇടിഞ്ഞ് താഴ്ന്നത്. പലഭാഗത്തും പാർശ്വ ഭിത്തികൾ വിണ്ട് പൊട്ടിയിട്ടുമുണ്ട്. അന്തർ സംസ്ഥാന നദീജല കരാർ അനുസരിച്ച് തമിഴ്നാടിന് കുടിവെള്ളം നൽകുന്നതിനായി നിർമ്മിച്ച ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. അഞ്ച് കിലോമീറ്ററോളം റോഡ് പലഭാഗത്തായി പൊട്ടി ഇടിഞ്ഞു പത്ത് അടിയോളം താഴ്ന്നിട്ടുണ്ട്. വാഹന ഗതാഗതം പോലും സാധ്യമല്ല. കേരളമേടിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിലോമീറ്ററുകൾ നടന്നു വേണം ഇവർക്ക് കേരളമേട് ഫോറസ്റ്റ് ഓഫീസിൽ എത്താൻ. വനത്തിന്റെ ഉൾഭാഗത്തും പലയിടങ്ങളിലും മണ്ണിടിഞ്ഞ് താഴ്ന്നതായി സംശയിക്കുന്നു. വനത്തിൽ എവിടെയൊക്കെ മണ്ണിടിഞ്ഞു താഴ്ന്നിട്ടുണ്ടെന്നും ഉരുൾപ്പൊട്ടിയിട്ടുണ്ടോയെന്നും വ്യക്തമല്ല. ശിങ്കന്പാറ ആദിവാസി കോളനിയിലെ വീടുകളിൽ കഴിയുന്നവരും ഭീതിയിലാണ്. അസുഖം വന്നാൽ പോലും പുറം ലോകത്ത്…
Read Moreപെരുമാട്ടി പമ്പ്ഹൗസിലെ മോട്ടോർ തകരാർ; കുടിവെള്ളമില്ലാതെ 500 കുടുംബങ്ങളും വ്യാപാരികളും വലയുന്നു
വണ്ടിത്താവളം: അയ്യപ്പൻകാവിലുള്ള പെരുമാട്ടി പന്പ്ഹൗസ് മോട്ടോർ പുകഞ്ഞു തകരാറിലായതോടെ 500 ലധികം കുടുംബങ്ങളും കുടിവെള്ളം ലഭിക്കാതെ വലയുകയാണ്. തകർന്ന മോട്ടോർ ശരിപ്പെടുത്തി പുനസ്ഥാപിക്കാൻ മൂന്നുദിവസം വേണ്ടിവരുമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്. വണ്ടിത്താവളം, പള്ളിമൊക്ക്, പന്തൽമുച്ചി, ഏന്തൽപ്പാലം, നന്ദിയോട് ,പാട്ടികുളം, തെക്കേക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങൾക്കു പെരുമാട്ടി പന്പ്ഹൗസിൽ നിന്നുമാണ് കുടിവെള്ള വിതരണം നടക്കുന്നത്.വണ്ടിത്താവളം, നന്ദിയോട്, ഏന്തൽപ്പാലം, പാട്ടികുളം ഭാഗത്തെ ഭക്ഷണശാലകൾക്കും ഇന്നലെ കൂടിവെള്ളം ലഭിക്കാതെ നെട്ടോട്ടത്തിലായിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ അഞ്ചു തവണയാണ് മോട്ടോർ തകരാറിലാവുന്നത്. ഈ പ്രദേശങ്ങളിലെ കുടുതലും ഗാർഹിക കണക്ക്ഷനിലാണ് കുടി വെള്ളം ലഭിച്ചു വരുന്നത്. വണ്ടിത്താവളം സ്കൂളിൽ 3000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവർക്ക് വീടുകളിൽ കുളിക്കാനും ഇതര ആവശ്യങ്ങൾക്കും വെള്ളമില്ലാതെ വലയുകയാണ്. വ്യാപാരികൾ ഇന്നലെ ഓട്ടോയിലും മറ്റും ഇതര വാഹനങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ ചെന്നാണ് അത്യാവശ്യത്തിനു വെള്ളം കൊണ്ടുവന്നത്. കുടിവെള്ള വിതരണം…
Read More