ചിറ്റൂർ: എട്ടുലക്ഷം രൂപ ചെലവഴിച്ച് നഗരസഭ കുടിവെള്ള തടയണ ശുചീകരിച്ചതിൽ അപാകതയുണ്ടെന്നു കൗണ്‍സിലർമാർ. നിലവിൽ തടയണയിൽ അടിഞ്ഞുകൂടിയ കുളവാഴകൾ നീക്കം ചെയ്യണമെന്നും വെള്ളത്തിന്റെ ദുർഗന്ധത്തിനു കാരണം ഇതാണെന്നും ഇടതുപക്ഷ കൗണ്‍സിലർമാർ ആരോപിച്ചു. ഇടതുപക്ഷ കൗണ്‍സിലർമാരായ എ.കണ്ണൻകുട്ടി, മണികണ്ഠൻ, പ്രിയ, സുനിത, മുഹമ്മദ് സലീം എന്നിവർ ഇന്നലെ തടയണ പ്രദേശത്ത് പരിശോധന നടത്തി. നീക്കംചെയ്ത കുളവാഴ മാലിന്യം ശക്തമായ മഴയിൽ വെള്ളത്തിലേക്ക് ഒലിച്ചിറങ്ങിയതാണ് കുടിവെള്ളം മലിനമാകുന്നതിനു കാരണമായത്. മുൻ നഗരസഭാ ചെയർമാന്റെ സേവനകാലത്താണ് കുളവാഴ നീക്കം ചെയ്തത്.എട്ടുലക്ഷം രൂപ ചെലവഴിച്ചിട്ടും പൂർണമായി കുളവാഴ നീക്കാൻ കഴിഞ്ഞിട്ടില്ലെന്നു കൗണ്‍സിലർമാർ ആരോപിച്ചു. ചിറ്റൂർ-തത്തമംഗലം നഗരസഭയ്ക്കുപുറമേ കൊടുവായൂർ, പുതുനഗരം, പെരുവെന്പ്, പട്ടഞ്ചേരി പഞ്ചായത്ത് പ്രദേശങ്ങൾക്കും പുഴപ്പാലം തടയണയിൽനിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്.പുഴപ്പാലം ജലസംഭരണിയിൽനിന്നും തിങ്കളാഴ്ച നാലുഷട്ടറുകൾ വഴി തടയണയിലേക്കു വെള്ളം തുറന്നുവിട്ടിരുന്നു. ഇന്നലെ പദ്ധതി പ്രദേശത്ത് മഴപെയ്തതിനാൽ തടയണയിൽ വെള്ളം വർധിച്ചിട്ടുണ്ട്. ഇന്നുരാവിലെ…
Read MoreCategory: Palakkad
മധു കൊലക്കേസ്: 16 പ്രതികള്‍ക്കു ജാമ്യം; ഒരു ലക്ഷം രൂപ ബോണ്ടും ജില്ലാ വിട്ടു പോവരുതെന്നും മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുതെന്ന കർശന ഉപാധിയാണ് ജാമ്യം
കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികൾക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതികൾക്കു ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു. പാലക്കാട് ജില്ലാ വിട്ടു പോവരുതെന്നും മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിൽ താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോലഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ…
Read Moreവീടുകൾക്കുമുന്നിൽ മൃഗത്തിന്റെ കാൽപാദവും കൂർത്ത നഖങ്ങളുടെ അടയാളവും; ഭീതിയോടെ നാട്ടുകാർ
വണ്ടിത്താവളം: വീടുകൾക്കുമുന്നിൽ വലിയ കാൽപാദവും കൂർത്ത നഖങ്ങളെന്നു സംശയിക്കുന്ന അടയാളവും കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നുപുലർച്ചെ ഒന്നിന് അയ്യപ്പൻകാവ് ബസ് സ്റ്റോപ്പിനടുത്താണ് സംഭവം. റോഡുവക്കത്തെ വീട്ടുകാരുടെ അന്പലത്തിലേക്ക് കയറിയിറങ്ങി പിന്നീട് സമീപത്തെ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്ന രീതിയിലാണ് കാൽപാദം കാണപ്പെട്ടത്. ഈ സമയത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ കുരയ്ക്കുകയും തിരിഞ്ഞോടുന്നതു കണ്ടതായും പരിസരവാസികൾ പറഞ്ഞു.കൊല്ലങ്കോട് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി കാൽപാദ അടയാളങ്ങൾ പരിശോധിക്കും. സംഭവസമയത്ത് വൈദ്യുതിയില്ലാത്തതിനാൽ സ്ഥലവാസികളാരും പുറത്തിറങ്ങിയിരുന്നില്ല. മുന്‍പ് ഇവിടെ രണ്ടുകിലോമീറ്റർ അകലെ പുലിയെത്തിയിരുന്നത് വനപാലകർ സ്ഥിരീകരിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ രാത്രികാലത്ത് സഞ്ചരിക്കുന്നവർ രണ്ടാഴ്ചക്കാലം പുലിയെ നേരിൽ കണ്ടിരുന്നു. ഇതുവഴി നടന്നുപോയ അറുപത്തിയഞ്ചുകാരനായ കൃഷ്ണൻ എന്നയാളെ പിന്നീട് കാണാതാകുകയും ചെയ്തിരുന്നു. നാളിതുവരെയും കൃഷ്ണൻ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.
Read Moreമലയോര നിവാസികളുടെ കാട്ടാന ഭീഷണി ഒഴിയുന്നില്ല; നടപടിയില്ലാതെ വനംവകുപ്പ്
കൊല്ലങ്കോട്: മലയോരനിവാസികളുടെ കാട്ടാന ആക്രമണഭീഷണി ഒഴിയുന്നില്ല. പരിഹാര നടപടികളെടുക്കാതെ വനംവകുപ്പു നിസംഗതയിൽ. ഒന്നരമാസമായി മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലെ മലയോരപ്രദേശങ്ങളിൽ ആനക്കൂട്ടം ആക്രമണം തുടരുകയാണ്. ഇതുവരെ നാലുവീടുകളും തെങ്ങ്, വാഴ ഉൾപ്പെടെയുള്ള കാർഷികവിളകളും കാട്ടാനകൾ നശിപ്പിച്ചു. മൂന്ന് ആനകൾ വ്യാഴാഴ്ച രാത്രി വേലൻകാട് ജനവാസകേന്ദ്രത്തിനു അരകിലോമീറ്റർ അകലെ തന്പടിച്ചിരിക്കുകയാണ്. തുടർന്ന് കൊല്ലങ്കോട് റേഞ്ച് ഓഫീസർ സതീശന്റെ നേതൃത്വത്തിൽ വനപാലകരെത്തി ആനകളെ തുരത്താൻ ശ്രമം തുടങ്ങി. പ്രദേശത്തെ പാറയിൽ ടയർ കത്തിച്ച് തീയുണ്ടാക്കിയും പടക്കംപൊട്ടിച്ചുമാണ് ഇവയെ ഒഴിവാക്കാൻ ശ്രമിക്കുന്നത്. മുൻകാലങ്ങളിൽ പടക്കം പൊട്ടിച്ചാൽ ആനകൾ കാട്ടിലേക്കു പോകാറുണ്ടെങ്കിലും ഇപ്പോൾ നിഷ്ക്രിയരാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച വേലൻകാട്ടിലെത്തിയ ആനകൾ ചെന്താമരാക്ഷന്റെ തോട്ടത്തിലെ അന്‍പതോളം വാഴകൾ, തെങ്ങ്, കവുങ്ങ് എന്നിവയും പ്രദേശത്തെ സഹദേവന്റെ നാല്പതു വാഴകളും നാലുതെങ്ങും കവുങ്ങും നശിപ്പിച്ചു. മലയോരമേഖലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന ആന, പുലി എന്നിവയെ ഒഴിവാക്കാൻ റാപ്പിഡ് റസ്പോണ്‍സ് ടീം രൂപീകരിക്കണമെന്നാണ്…
Read Moreസൗമ്യ വധം: ചികിത്സയിലിരുന്ന ലൈജുവിനെ ഡിസ്ചാർജ് ചെയ്ത് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടത്തി; കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി മനപ്പടിയിൽ സോഫ്റ്റ്വെയർ എൻജിനീയറായ സൗമ്യ (33) വെട്ടേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ പടിഞ്ഞാറെ ചാലക്കുടി കണ്ടംകുളത്തി ലൈജു(38)വിനെ റിമാൻഡ് ചെയ്തു. കൊലപാതകത്തിനുശേഷം ആത്മഹത്യക്കു ശ്രമിച്ച ലൈജു സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ലൈജുവിനെ ഇന്നലെ വൈകീട്ടാണ് പോലീസ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്ഥിരമായി മദ്യപിച്ചിരുന്ന ലൈജു ഭാര്യ സൗമ്യയുമായി വഴക്കിടുന്നതും അവരെ മർദിക്കുന്നതും പതിവായിരുന്നു. ലൈജുവിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകാൻ ഒരുങ്ങിയ സൗമ്യയെ ക്രൂരമായി മർദിച്ചിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സൗമ്യ തന്റെ മുഖത്തേറ്റ പരിക്കുകൾ മൊബൈൽ ഫോണിൽ പകർത്തി ഭർത്താവിന്റെ ബന്ധുക്കളിൽ ചിലരെ കാണിക്കുകയും ചെയ്തു. സ്വന്തം വീട്ടുകാരുമായി വഴിക്കിലായിരുന്ന ലൈജു സഹോദരന്റെ വിവാഹത്തിന് സൗമ്യ പോകുന്നത് എതിർത്തതാണ് വഴക്കിനു കാരണം. മനസമ്മതത്തിന് ഭർത്താവിന്റെ എതിർപ്പ് അവഗണിച്ച് സൗമ്യ പങ്കെടുത്തിരുന്നു. മനസമ്മത്തിലും വിവാഹത്തിലും ലൈജു…
Read Moreഒടുവിൽ വിടപറഞ്ഞിട്ട് പന്ത്രണ്ടുവർഷം; സ്മാരകനിർമാണം പുരോഗമിക്കുന്നു
കേരളശേരി: മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും ജീവിക്കുന്ന അഭിനയപ്രതിഭ ഒടുവിൽ ഉണ്ണികൃഷ്ണൻ വിട്ടുപിരിഞ്ഞിട്ട് നാളെ പന്ത്രണ്ടുവർഷങ്ങൾ പിന്നിടുന്നു. സാംസ്കാരിക വകുപ്പ് അനുവദിച്ച തുക ചെലവഴിച്ചുള്ള സ്മാരക നിർമാണം പുരോഗമിക്കുകയാണ്. ഇതിനായി ഒടുവിൽ ഫൗണ്ടേഷൻ വാങ്ങിയ അഞ്ചുസെന്റ് സ്ഥലം സാംസ്കാരിക വകുപ്പിന് കൈമാറുകയായിരുന്നു. മമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങൾ ഇതിനായി സാന്പത്തികസഹായം നല്‍കിയിരുന്നു. ഒടുവിൽ ഫൗണ്ടേഷൻ രക്ഷാധികാരി കൂടിയായ ലാൽ ജോസാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സെപ്റ്റംബർ മാസത്തോടെ നിർമാണം പൂർത്തീകരിക്കനാകുമെന്ന പ്രതീക്ഷയിലാണ് ഒടുവിൽ ഫൗണ്ടേഷൻ പ്രവർത്തകർ. ഒടുവിൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ അനുസമരണ സമ്മേളനം ആചരിക്കു ഇതിനായി ഭാഗമായി രണ്ടു മെഡിക്കൽ ക്യാന്പുകൾ നടത്തി. എസ്എസ്എൽസി, പ്ലസ് ടു ഉന്നതവിജയികളെ ചടങ്ങിൽ ആദരിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഡോ. ശെൽവരാജ്, പാലിയേറ്റീവ് നഴ്സ് ബീന, സാമൂഹ്യപ്രവർത്തകൻ രവീന്ദ്രൻ, പിഎസ്സി…
Read Moreനിപവൈറസ്; ഭീതിയോടെ ഒറ്റപ്പാലം നിവാസികൾ; വവ്വാലുകളെ തുരത്താനാകാതെ നാട്ടുകാർ
ഒറ്റപ്പാലം: നിപ വൈറസുകൾ പരത്തുന്നത് വവ്വാലുകളാണെന്നു തിരിച്ചറിഞ്ഞതോടെ ഇവയെ തുരത്താനാകാതെ നാട്ടുകാർ ഭീതിയിലായി. എന്നാൽ എങ്ങനെ തുരത്തുമെന്നറിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ. പകൽസമയത്ത് അപൂർവമായി കാണുന്ന ഇവയെ കിണറുകളിലും മറ്റും പഴുതില്ലാതെ വലവിരിച്ചും കിണറുകളിൽ പകൽസമയത്ത് നിരീക്ഷണം നടത്തി ഇല്ലെന്നു ഉറപ്പുവരുത്തുകയുമാണ് മിക്കവരും. കൃഷിയിടങ്ങളിലും പറന്പിലും ഇവയുടെ സാന്നിധ്യം കാണപ്പെടുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഇരുൾ വ്യാപിച്ചുകഴിഞ്ഞാൽ ഇവയെ വ്യാപകമായി കാണാനാകും. മണ്ണൂർ ഗ്രാമപഞ്ചായത്തിൽ വവ്വാലുകളെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കൂട്ടത്തോടെ ഗ്രാമപഞ്ചായത്തിൽ എത്തി. വീട്ടുവളപ്പിലുള്ള ആയിരക്കണക്കിന് വവ്വാലുകളെ തുരത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. നഗരിപ്പുറം, പേരടിക്കുന്ന് എന്നിവിടങ്ങളിലാണ് വവ്വാലുകൾ കൂട്ടത്തോടെ തന്പടിച്ചിരിക്കുന്നത്. പടിക്കൽപാടം റോഡിൽ അന്‍പതോളം കുടുംബങ്ങൾ വർഷങ്ങളായി വവ്വാലുകളുടെ ശല്യം സഹിച്ചാണ് കഴിയുന്നത്. പകൽസമയം പന, തെങ്ങ്, മറ്റു മരങ്ങളിൽ തൂങ്ങിക്കിടക്കുന്നതായി ഇവിടെ കാണാനാകും. വവ്വാലുകളെ പിടിക്കാനെത്തുന്ന പാന്പുകളും ഭീഷണിയാണെന്ന് വീട്ടുകാർ പറഞ്ഞു. വവ്വാലുകൾ എപ്പോഴും കാഷ്ഠം വിസർജിക്കുന്നതിനാൽ വീട്ടുമുറ്റത്ത്…
Read Moreമീങ്കര അണക്കെട്ട് നാൽക്കാലികളുടെ മേച്ചിൽപ്പുറം; ജില്ലാ കളക്ടറുടെ ഉത്തരവിനു പുല്ലുവില; നാലു പഞ്ചായത്തിലേക്കുള്ള കുടിവെള്ളം ഇവിടെനിന്ന്
കൊല്ലങ്കോട്: മീങ്കര അണക്കെട്ടിൽ നാല്‍ക്കാലികളെ മേയാൻ വിടരുതെന്ന കളക്ടറുടെ ഉത്തരവു പാലിക്കുന്നില്ലെന്നു പരാതി. നാലു പഞ്ചായത്തു പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് ഇവിടെനിന്നാണ്. നൂറുകണക്കിന് നാല്‍ക്കാലികളാണ് നിലവിൽ ജലസംഭരണിയിൽ ഇറങ്ങി കുളിച്ചു രസിക്കുന്നത്. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നു മീങ്കര അണക്കെട്ടിൽ ലക്ഷങ്ങൾ ചെലവഴിച്ച് കന്പിവേലി നിർമിച്ച് സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും വേലിതകർത്താണ് കാലികളെ വിടുന്നത്. ചാണകവും മൂത്രവുംമൂലം അണക്കെട്ടിലെ വെള്ളം മലിനമാകുന്നതിനാൽ ശുദ്ധീകരണശേഷവും ദുർഗന്ധമുണ്ടാകുന്നതായുള്ള പരാതിയുണ്ട്. പന്നിഫാമിൽനിന്നുള്ള മാലിന്യവും അണക്കെട്ടു വെള്ളത്തിലേക്കാണ് ഒഴുകുന്നത്. കഴിഞ്ഞവർഷം നാട്ടുകാർ നല്കിയ പരാതിയെ തുടർന്ന് പോലീസെത്തി ഫാം ഉടമയ്ക്ക് മാലിന്യം നിക്ഷേപിക്കരുതെന്നു മുന്നറിയിപ്പുനല്‍കിയിട്ടും ഇതു നിർബാധം തുടരുകയാണ്. പുലർച്ചെ അണക്കെട്ടിൽ പ്രദേശവാസികൾ പ്രാഥമികകൃത്യം നിർവഹിക്കുന്നതായും പരാതിയുണ്ട്. മഴ പെയ്യുന്നതോടെ ഇവ വെള്ളത്തിലേക്കാണ് ഒഴുകിയെത്തുന്നത്.ഇത്തരം പ്രവർത്തനങ്ങൾ തടയാൻ അണക്കെട്ടിൽ വാച്ച്മാനെ നിയമിച്ചും സിസിടിവി കാമറ സ്ഥാപിച്ചും ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Read Moreമംഗലംഡാമിൽ സർക്കാർ ഓഫീസുകൾ ഏതുസമയവും നിലംപൊത്താം… കാറ്റും മഴയേയും പേടിച്ച് ജീവനക്കാർ
മംഗലംഡാം: മംഗലംഡാമിലെ സർക്കാർ ഓഫീസുകളെല്ലാം അപകടഭീഷണിയിൽ. തപാൽ ഓഫീസ്, ജലസേചനവകുപ്പിന്റെ എഇ ഓഫീസ് തുടങ്ങിയവയാണ് ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലുള്ളത്. തപാൽ ഓഫീസ് കെട്ടിടത്തിന്റെ ഒരുമുറി മാത്രമേ ഇനി വീഴാനുള്ളൂ. കെട്ടിടത്തിന്റെ മറ്റിടങ്ങളെല്ലാം തകർന്നു. ഓടുമേഞ്ഞ മേൽക്കൂര എപ്പോൾ വേണമെങ്കിലും തകർന്നുവീഴാം. കത്തുകളും മറ്റു തപാൽ ഉരുപ്പടികളും മഴയിൽ നനയാതിരിക്കാൻ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ടാർപോളിൻ കെട്ടിയിരിക്കുകയാണ്. കാറ്റും മഴയും ഒന്നിച്ചുവരുന്പോൾ ജീവനക്കാർക്ക് ആധിയേറും. തപാൽ ഓഫീസ് സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ഫണ്ടില്ലെന്നാണ് പറയുന്നത്.കെട്ടിടംവീണ് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഇനി അധികാരികളും കണ്ണുതുറക്കൂ. സമീപത്തെ ഇറിഗേഷൻ ഓഫീസ് കെട്ടിടത്തിനും സമാനമായ ദൈന്യസ്ഥിതിയാണ്. കെട്ടിടത്തിന്റെ പിൻഭാഗം തകർന്നുവീണ് മരങ്ങളുടെ കേടുപാടുകൾ മേൽക്കൂരയിലാകെ പടർന്നു.
Read Moreഅട്ടപ്പാടിയിൽ ആദിവാസി ബാലിക പീഡനത്തിനിരയായി; ഒരു സ്ത്രീ ഉൾപ്പെടെ 12 പേർ കസ്റ്റഡിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ബാലിക പീഡനത്തിനിരയായി. ആനക്കട്ടി സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഉത്സവത്തിനു കൊണ്ടുപോകാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ഒപ്പം കൂട്ടിയവർ ബാലികയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്യുകയായിരുന്നെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ പന്ത്രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Read More