ഒറ്റപ്പാലം: ലക്കിടി റെയിൽവേ ഗേറ്റ് തകരാറിലാകുന്നത് പതിവായി. റെയിൽവേ മേല്പാലം നിർമിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം ഇനിയും യാഥാർഥ്യമാകാതെ തുടരുന്നു. ഇതുമൂലം ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും മുടങ്ങുന്ന സ്ഥിതിയാണുള്ളത്. ലക്കിടിവഴി ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലേക്ക് തൃശൂരിൽനിന്നുള്ള പ്രധാനപാതയാണിത്. രണ്ടുമാസത്തിലൊരിക്കലെങ്കിലും ഈ റെയിൽവേ ഗേറ്റ് പണിമുടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഗേറ്റ് പണിമുടക്കുന്പോഴെല്ലാം യാത്രികർ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ ചെളിനിറഞ്ഞതും ദുർഘടം നിറഞ്ഞതുമായ ഓവുപാലത്തിനിടയിലൂടെയാണ് സഞ്ചരിക്കുന്നത്. റെയിൽവേ നിബന്ധന അനുസരിച്ചുള്ള എല്ലാ അത്യാവശ്യങ്ങളും ലക്കിടിക്കുണ്ട്. എന്നിട്ടും മേൽപാലത്തിനു റെയിൽവേയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. വർഷങ്ങളായുള്ള ജനകീയാവശ്യം റെയിൽവേ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. ജനപ്രതിനിധികളുടെ ഇടപെടൽ കാര്യക്ഷമമല്ലാത്തതാണ് മേല്പാലം യാഥാർഥ്യമാകാത്തതെന്നാണ് ഉയരുന്ന ആരോപണം. റെയിൽവേ ഗേറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ റെയിൽവേ അംഗീകരിച്ചിട്ടില്ലെന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം. ഒറ്റപ്പാലം, പാലക്കാട് മേഖലകളിൽനിന്നും തമിഴ്നാട്ടിൽനിന്നും മൃതദേഹങ്ങൾ സംസ്കരിക്കുന്നായി ഐവർമഠം പൊതുശ്മശാനത്തിൽ എത്തിക്കുന്നുണ്ട്. എന്നാൽ ആംബുലൻസിൽ വരുന്ന മൃതശരീരങ്ങൾ…
Read MoreCategory: Palakkad
വീട്ടമ്മമാരുടെ സമരം വിജയം; വട്ടപ്പാറ കള്ളുഷാപ്പ് പൂട്ടി; വളം ഡിപ്പോയെന്നപേരിൽ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ജനവാസമേഖലയിൽ ഷാപ്പ് തുടങ്ങുകയായിരുന്നു
ചിറ്റൂർ: വടകരപ്പതി ജനവാസകേന്ദ്രത്തിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ തുടങ്ങിയ കള്ളുഷാപ്പ് അടപ്പിക്കാനുള്ള നാട്ടുകാരുടെ സമരത്തിനു ഒടുവിൽ വിജയം. കോഴിപ്പാറയ്ക്കടുത്ത് വട്ടപ്പാറയിലാണ് അന്പതോളം വീടുകൾ, ആംഗൻവാടി, ആരാധനാലയം എന്നിവയ്ക്കുസമീപം മുന്നറിയിപ്പില്ലാതെ രണ്ടുമാസംമുന്പ് കള്ളുഷാപ്പ് തുടങ്ങിയത്. തുടർന്നു പ്രദേശത്തെ വീട്ടമ്മമാർ കള്ളുഷാപ്പിനു മുന്നിൽ സമരം തുടങ്ങുകയായിരുന്നു. തുടർന്ന് തഹസീൽദാർ ഇടപെട്ട് താത്കാലികമായി ഷാപ്പ് അടപ്പിക്കാനും എക്സൈസ് അധികൃതരിൽനിന്നും വിശദീകരണം ആവശ്യപ്പെടാനും നടപടിയെടുത്തിരുന്നു.കന്നുകാലിതീറ്റയും കാർഷികാവശ്യത്തിനുള്ള വളം സൂക്ഷിക്കാനുമാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വടകരപ്പതി പഞ്ചായത്തിൽനിന്നും ഷാപ്പുടമ കെട്ടിടനന്പർ കൈവശപ്പെടുത്തിയത്. പുറംനാടുകളിൽനിന്നും ആളുകളെ വാഹനത്തിലെത്തിച്ച് കള്ളുവില്പന നടത്താനും ശ്രമം നടന്നെങ്കിലും സമരത്തെ തുടർന്നു ഇതെല്ലാം വിഫലമായി. ഇതിനിടെ കള്ളുഷാപ്പ് നീക്കം ചെയ്യുന്നതിനു പ്രത്യേകം ഗ്രാമസഭ ചേർന്നു ചർച്ചനടത്തിയിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതർ ഫയലുകൾ പരിശോധിച്ചതിനെ തുടർന്നു കെട്ടിടനന്പറിനു നല്കിയ അപേക്ഷ സത്യവിരുദ്ധമാണെന്നു കണ്ടെത്തി. തുടർന്നു കെട്ടിടത്തിനു നല്കിയ നന്പർ പിൻവലിച്ചു.ഇതേ തുടർന്നു കഴിഞ്ഞ രണ്ടുമാസമായി നാട്ടുകാർ ഷാപ്പിനുമുന്നിൽ…
Read Moreചിറ്റൂർ ഗവണ്മെന്റ് കോളേജ് എൻഎസ്എസ് വിദ്യാർഥികളുടെ സ്നേഹവീടൊരുങ്ങുന്നു; തത്തമംഗലം പള്ളത്താംമ്പുള്ളി സുകുമാരനും കുടുംബത്തിനുമാണ് വീടുവച്ചു നല്കുന്നത്
ചിറ്റൂർ: കൈയും മെയ്യും മനസും അർപ്പിച്ച ചിറ്റൂർ കോളേജ് എൻഎസ് എസ് വിദ്യാർഥികളുടെ ’വീടില്ലാത്തവർക്കൊരു വീട്’ അഭയംപദ്ധതിയിലെ വീടുപണി പൂർത്തീകരണത്തിലേക്കെത്തുന്നു. കഴിഞ്ഞ നാലുമാസം കഠിനാധ്വാനത്തിന്റെ ഫലമായി അഞ്ചുലക്ഷം രൂപ സ്വരൂപിച്ചു തത്തമംഗലം പള്ളത്താംന്പുള്ളി സുകുമാരനും (രാജൻ) കുടുംബത്തിനുമാണ് വിദ്യാർഥികൾ വീടുവച്ചു നല്കുന്നത്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന ദന്പതികളും അവരുടെ വിദ്യാർഥികളായ രണ്ടുമക്കൾക്കുമാണ് വീടുപണിതു നല്കുന്നത്. ഓലക്കുടിലിൽനിന്നും വാർപ്പ് വീട്ടിലേക്കു മാറുന്നതിലുള്ള സന്തോഷത്തിലാണ് ഈ കുടുംബം. ഒക്ടോബർ രണ്ടിന് തറക്കല്ലിട്ട വീട്ടിൽ ഈമാസം 19ന് ഗ്രഹപ്രവേശം നടത്തുമെന്ന് പദ്ധതിക്ക് നേതൃത്വം നല്കുന്ന പ്രോഗ്രാം ഓഫീസർമാരായ കെ.പ്രദീഷ്, സി. ജയന്തി എന്നിവർ അറിയിച്ചു. വീടിനായുള്ള തറക്കീറൽ, കല്ലുകെട്ടൽ, ചുവരുനിർമാണ സഹായം, കല്ലുകടത്തൽ, വാർക്കപണി സഹായം, പെയിന്റിംഗ്, വാതിൽ ജനലുകൾ പിടിപ്പിക്കൽ ഇതെല്ലാം വിദ്യാർഥികൾ തന്നെയാണ് ചെയ്തു തീർത്തത്. റോട്ടറി ക്ലബ് നല്കിയ 25 ചാക്ക് സിമന്റിനുള്ള ധനസഹായം ഒഴിച്ചാൽ…
Read Moreഅട്ടപ്പാടിയിൽ ആദിവാസികൾക്ക് 200 ദിവസം തൊഴിലും തൊഴിൽകാർഡും നൽകാൻ തീരുമാനം
അഗളി: അട്ടപ്പാടിയിലെ മുഴുവൻ ആദിവാസി കുടുംബാംഗങ്ങൾക്കും തൊഴിലുറപ്പ് പദ്ധതിയിലൂടെ 200 ദിവസം തൊഴിൽ നൽകുവാനും ഇതുവരെ തൊഴിൽകാർഡ് എടുക്കാത്ത 1084 കുടുംബങ്ങൾക്ക് ഈമാസം 31നകം തൊഴിൽ കാർഡ് നൽകുവാനും തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ഡയറക്ടർ ഡോ. മിത്രയും അധ്യക്ഷതയിൽ അഗളി കില പരിശീലന ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം. അട്ടപ്പാടിയിൽ കൃഷിവകുപ്പ് നടപ്പാക്കിയ ചെറുധാന്യ പദ്ധതിയിലെ കൃഷിപ്പണികൾ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തും. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കാലതാമസമില്ലാതെ ആദിവാസികളുടെ കൈകളിലെത്തിക്കും കൈവശമുള്ള അഞ്ചേക്കർവരെയുള്ള കൃഷിഭൂമി തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കാനും മഴക്കുഴികൾ, കുളം, മഴവെള്ള സംഭരണി, ഭവനനിർമാണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടത്താനും തീരുമാനമായി. അട്ടപ്പാടി ഫാർമിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വട്ടലക്കി ഫാം എന്നിവിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തൽ പരിഗണനയിലുണ്ട്.അട്ടപ്പാടിയിലെ മൂന്നു ഗ്രാമപഞ്ചായത്തുകളിലും ഹോളോബ്രിക്സ് നിർമാണത്തിനുള്ള യൂണിറ്റുകൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയഥാസമയം ലഭ്യമാക്കാൻ കുടുംബശ്രീ റിവോൾവിംഗ്…
Read Moreവായന മനുഷ്യനെ സംസ്കാര സമ്പന്നനാക്കുന്നു; പുതുതലമുറയെ വായിപ്പിച്ചു വളർത്തണമെന്ന് ബാലചന്ദ്രൻ വടക്കേടത്ത്
കരൂപ്പടന്ന: വായന മനുഷ്യനെ സംസ്കാര സന്പന്നനാക്കുന്നുവെന്ന് പ്രശസ്ത നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1991 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ ഹയർ സെക്കൻഡറി വിഭാഗത്തിനായി ഒരുക്കിയ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത ഇല്ലാതാക്കാനും സമാധാനം നിലനിർത്താനും ജനാധിപത്യ മതേതര കാഴ്ചപ്പാട് ഉണ്ടാക്കാനും വായന മുഖ്യ പങ്കുവഹിക്കുമെന്നും പുതുതലമുറയെ വായിപ്പിച്ചു വളർത്തണമെന്നും ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. കൂട്ടായ്മ പ്രസിഡന്റ് അയ്യൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ് താക്കോൽദാനം നിർവഹിച്ചു. ബക്കർ മേത്തല മുഖ്യപ്രഭാഷണം നടത്തി. കവയിത്രിയും അധ്യാപികയുമായ മഞ്ജുള കവിതാലാപനം നടത്തി. ഡോ. ഷംല ഷെഫീക്ക്, പ്രിൻസിപ്പൽ ടി.കെ. ജമീല, ഗ്രാമപഞ്ചായത്തംഗം ആമിനാബി, പിടിഎ പ്രസിഡന്റ് ഷൈല സഹീർ, പികഐം അഷറഫ്, ഇ.കെ. അബൂബക്കർ, നിത…
Read Moreകുണ്ടും കുഴിയും നിറഞ്ഞ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ അപകടങ്ങൾ പതിവ്; നിർമാണപ്രവൃത്തികൾ അനന്തമായി നീളുന്നു
ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡിൽ അപകടങ്ങൾ ആവർത്തിക്കുന്പോഴും നിർമാണപ്രവൃത്തികൾ അനന്തമായി നീളുന്നു. പണിതീരാത്ത ബസ് സ്റ്റാൻഡെന്ന അപഖ്യാതിയും ഈ സ്റ്റാൻഡിനു മാത്രം സ്വന്തം. കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാൻഡും പരിസരവും അലക്ഷ്യമായ ഡ്രൈവിംഗും അപകടങ്ങൾ പതിവാക്കുകയാണ്. യാത്രക്കാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയിലാണ്. ഇതിനിടെ ഏതാനുംദിവസംമുന്പ് സ്റ്റാൻഡിൽ ചുനങ്ങാട് മേൽവീട് കളരിക്കൽ ശിവരാമൻ എന്നയാൾ ബസ് കയറി മരിച്ചിരുന്നു. ചക്രങ്ങൾ കാലിലൂടെ കയറി പരിക്കേറ്റ് ചികിത്സയിലിരിക്കേയായിരുന്നു മരണം. അപകടങ്ങൾ സ്റ്റാൻഡിലെ സ്ഥിരം കാഴ്ചയാണ്. ബസുകൾക്ക് പാർക്ക് ചെയ്യാൻ കൃത്യമായ ട്രാക്കുകളൊന്നും ഒറ്റപ്പാലത്തില്ല. കുണ്ടുംകുഴിയും നിറഞ്ഞ യാർഡിൽ ബസുകൾ കയറിയിറങ്ങുന്പോഴുണ്ടാകുന്ന പൊടിയും മറ്റും യാത്രക്കാർ സഹിക്കണം. 12 വർഷമായി നിർമാണത്തിലിരിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുടങ്ങിയ നിർമാണം ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. നിർമാണത്തിനായി കെയുആർഡിസി എഫ്സി വായ്പാതുക ഉടനേ അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇനിയും ലഭിച്ചിട്ടില്ല. സ്റ്റാൻഡിലെ…
Read Moreആലത്തൂർ ദേശീയ മൈതാനിയിലെ പക്ഷിസങ്കേതമായ ആൽമരം മുറിച്ച് നടത്തുന്ന നിർമാണം കോടതി തടഞ്ഞു
ആലത്തൂർ: ദേശീയ മൈതാനിയിലെ പക്ഷിസങ്കേതമായ ആൽമരങ്ങളെ നശിപ്പിക്കുന്ന വിധം നടത്തുന്ന പ്രവൃ ത്തി ആലത്തൂർ മുൻസിഫ് കോടതി തടഞ്ഞു.എംഎൽഎ ഫണ്ടിൽ 20 ല ക്ഷം ചെലവഴിച്ചാണ് ദേശീയ മൈതാനിയിൽ ഓപ്പണ് ഓഡിറ്റോറിയം നിർമിക്കുന്നത്. മൈ താനിയിലെ പക്ഷിസങ്കേതമായ ആൽ മരങ്ങൾ നശിപ്പിക്കുരുതെന്നുംസംര ക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പരി സ്ഥിതി സംഘടന എംഎൽഎ യ്ക്ക് ഒരു വർഷം മുന്പ് കത്ത് നൽകിയിരു ന്നു. മരത്തിന്റെ ഒരു ഭാഗവും മുറിയ് ക്കാതെയുള്ള നിർമ്മാണം മാത്രമേ നടത്തുകയുള്ളു എന്ന് എംഎൽഎ ഉറപ്പും നൽകിയതാണ്. അത് ലംഘി ച്ചുകൊണ്ടാണ്ആയിരകണക്കിന് പക്ഷികൾ അധിവസിക്കുന്ന മൈതാ നിയിയിലെ ആൽമരങ്ങളുടെ വലിയ കൊന്പുകൾ ജനുവരി 17 ന് അർധ രാത്രി ആരുമറിയാതെ വെട്ടിമാറ്റിയത്. തുടർന്നാണ് ആലത്തൂരി ലെ ഭാരത് സേവക് സമാജ് പ്രകൃതി പഠന സംരക്ഷണ കൗണ്സിൽ എന്ന സംഘടന ആലത്തൂർ മുൻസിഫ് കോട തിയിൽ ഹർജി നൽകിയത്.…
Read Moreവാഹന പരിശോധനയ്ക്കിടെ പോലീസ് വലിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് വിദ്യാർഥിയ്ക്ക് പരിക്കേറ്റ സംഭവം; പോലീസ് അന്വേഷണമാരംഭിച്ചു
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയിൽ വള്ളിയോട്ട് വാഹന പരിശോധനക്കിടെ വിദ്യാർത്ഥി ഓടിച്ചു പോയ ബൈക്ക് പോലീസ് പിടിച്ച് വലിച്ചതിനെ തുടർന്ന് ബാലൻസ് തെറ്റി ബൈക്കുമായി വിദ്യാർത്ഥികൾ റോഡിൽ വീണസംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഒരു വിദ്യാർത്ഥിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. തേനിടുക്ക് കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ ബി.കോം അവസാനവർഷ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. ഇതേ തുടർന്ന് ക്ഷുഭിതരായ വിദ്യാർത്ഥികൾ അര മണിക്കൂറിലേറെ സമയം സംസ്ഥാന പാതയിൽ വാഹനങ്ങൾ തടഞ്ഞു. സംഭവസമയത്ത് മതിയായ പോലീസ് ഇല്ലാതിരുന്നതും വഴിതടയൽ നീണ്ടുപോകാൻ ഇടയാക്കി.ഒടുവിൽ അതു വഴി വന്ന ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി റോഡിൽ കൂട്ടം കൂടി നിന്ന വിദ്യാർത്ഥികളെ ചൂരലുമായി വിരട്ടിയോടിച്ചാണ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിയത്.ഇന്നലെ വൈകീട്ട് നാലേ മുക്കാലോടെയായിരുന്നു സംഭവം. റോഡിൽ വിദ്യാർത്ഥികൾ തമ്മിൽ അടി പിടികൂടുന്നെന്ന വിവരം ലഭിച്ചാണ് വടക്കഞ്ചേരി പോലീസ്…
Read Moreസപ്ലൈകോ നെല്ലുസംഭരണം കാര്യക്ഷമമല്ല; കർഷകർ സ്വകാര്യമില്ലുകളിലേയ്ക്ക് നെല്ല് അളന്നുനല്കുന്നു
നെന്മാറ: പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് തകൃതിയിൽ നടക്കുന്നു. സപ്ലൈകോ നെല്ല് സംഭരണം കാര്യക്ഷമമാക്കിയെങ്കിലും ചെറുകിട കർഷകരിൽ പലരും നെല്ല് സ്വകാര്യ മില്ലുകളിലേയ്ക്ക് അളന്നു വിടുന്നു.സപ്ലൈകോ 23.3 രൂപയ്ക്ക് നെല്ലെടുക്കുന്പോൾ സ്വകാര്യ മില്ലുകൾ 19 മുതൽ 20 രൂപ വരെയാണ് നെല്ലെടുക്കുന്നത്. സർക്കാർ നെല്ലെടുക്കുന്നതിനു വേണ്ടി രജിസ്റ്റർ ചെയ്ത കർഷകരും ഇതു തന്നെയാണ് സ്ഥിതി. കൊയ്ത നെല്ല് ഉണക്കിയും പതിരു കളഞ്ഞും മാത്രമേ സപ്ലൈകോ അളന്നെടുക്കൂ എന്ന മാനദണ്ഡം കർഷകരെ ഏറെ വലയ്ക്കുന്നു. കൊയ്ത്ത് യന്ത്രം കൊണ്ട് കൊയ്തെടുത്ത നെല്ല് അന്നേദിവസം അളന്നു കൊണ്ടുപോകാൻ കഴിയാത്തതും വാഹനങ്ങളിൽ കയറ്റി കളങ്ങളിൽ ശേഖരിച്ച് തൊഴിലാളികളെ കൊണ്ട് ഉണക്കിയെടുക്കുന്നതും കർഷകരെ ഏറെ വലയ്ക്കുന്നു. അതിനാൽ കർഷകരിൽ പലരും സ്വകാര്യ മില്ലുകൾക്ക് അളന്നു കൊടുക്കുവാൻ സന്നദ്ധരാകുന്നു. നെല്ലിന്റ വില ഉടനെ ലഭിയ്ക്കുന്നതും കർഷകരെ സ്വകാര്യ മില്ലുകളിലേയ്ക്കുള്ള കച്ചവടത്തിന് പ്രേരിപ്പിക്കുന്നു. കൊയത്ത് യന്ത്രത്തിന്റെ വാടക…
Read Moreഭവനരഹിതയായ ലക്ഷ്മിക്കും മകനും വടക്കഞ്ചേരി അപ്ലൈഡ് കോളജ് ഓഫ് സയൻസിലെ എൻഎസ്എസ് വോളണ്ടിയർമാരുടെ സ്വപ്നവീടൊരുങ്ങുന്നു
വടക്കഞ്ചേരി: വടക്കഞ്ചേരി അപ്ലൈഡ് കോളജ് ഓഫ് സയൻസിലെ എൻഎസ്എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ഭവനരഹിതയായ ലക്ഷ്മിക്കും മകനും സ്വപ്നവീടൊരുങ്ങുന്നു. അഞ്ചുമൂർത്തിമംഗലം റോസി സ്കൂൾ വഴിയിൽ ചോഴിയംകാടാണ് വീടുനിർമാണം അന്തിമഘട്ടത്തിലെത്തിയത്. ഈമാസം തന്നെ എല്ലാപണികളും കഴിച്ച് ഗൃഹപ്രവേശം നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം. കഴിഞ്ഞദിവസം വീടിന്റെ മെയിൻ വാർക്ക പൂർത്തിയായി. രണ്ടു ബെഡ്റൂം, ഹാൾ, അടുക്കള, ബാത്ത് റൂം ഉൾപ്പെടെ 450 സ്ക്വയർഫീറ്റിലാണ് വീട്. അഞ്ചുലക്ഷത്തോളം രൂപയാണ് മൊത്തം ചെലവു പ്രതീക്ഷിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയുടെ സുവർണജൂബിലി, കോളജ് ഓഫ് അപ്ലൈഡ് സയൻസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് വീടില്ലാത്തവർക്കു വീടുനിർമിച്ചു നല്കാൻ അഭയം പ്രോജക്ട് എന്ന പേരിൽ പദ്ധതിയിട്ടത്. ഒന്നുമില്ലായ്മയിൽനിന്നാണ് വിദ്യാർഥികളിൽ ഈ ആശയം ഉയർന്നതെങ്കിലും നിരവധിപേരുടെ സഹായത്തോടെ വിദ്യാർഥികളുടെ സ്വപ്നപദ്ധതി യാഥാർഥ്യമാകുകയായിരുന്നു. അഞ്ചുരൂപ മുതൽക്കുള്ള ചെറിയ തുകയിലൂടെ വിദ്യാർഥികൾ തന്നെ രണ്ടരലക്ഷം രൂപ സമാഹരിച്ചു. കൂടാതെ കടകളിലും വീടുകളിലും കയറിയിറങ്ങിയും…
Read More