വണ്ടാഴിയിലെ സിപിഎം ​ലോ​ക്ക​ൽ ക​മ്മി​റ്റി  ആക്രമം; ബി.​ജെ.​പി- ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ അഞ്ചുപേർ അറസ്റ്റിൽ; ആക്രമണത്തിന് ഉപയോഗിച്ച ആ‍യുധങ്ങളും കണ്ടെടുത്തു

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി മോ​സ്കോ മു​ക്കി​ൽ സിപിഎം ​ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ക​യ​റി ഡി ​വൈ എ​ഫ് ഐ ​യു​ടെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ബി.​ജെ.​പി- ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ അ​ഞ്ച് യു​വാ​ക്ക​ളെ ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി എ​സ്.​ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ളാ​യ ക​മ്മാ​ന്ത​റ ശാ​ന്ത നി​വാ​സി​ൽ കെ.​കെ.​ര​തീ​ഷ് (36), മാ​പ്പി​ള​പ്പൊ​റ്റ എം.​മ​ഹേ​ഷ് (22), മാ​ത്തൂ​ർ മൊ​ക്കി​ൽ വീ​ട് ആ​ർ.​റി​തി​ൻ (24), മാ​ത്തൂ​ർ ചേ​രാം​ഗ​ലം സി.​സു​ജി​ൻ (24), പു​ല്ലം​പാ​ടം ആ​ർ ര​ജീ​ഷ് (മ​ണി​ക്കു​ട്ട​ൻ 22 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ൾ, ഇ​രു​ന്പ് ക​ന്പി, ഇ​രു​ന്പ് പൈ​പ്പ് എ​ന്നി​വ മേ​ലാ​ർ​ക്കോ​ട്കൂ​ളി​യാ​ട് തോ​ട്ട് പാ​ല​ത്തി​ന​ടി​യി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​ സം​ഘം എ​ത്തി​യ മൂ​ന്ന് ബൈ​ക്കു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ട​ക്കി​ടെ​യു​ള്ള രാ​ഷ്ട്രി​യ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ക​ഴി​ഞ്ഞ…

Read More

മുൻവൈരാഗ്യത്തിൻമേൽ യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച സം​ഭ​വം; നാ​ലു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു; അ​നീ​ഷ് ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ

ചി​റ്റൂ​ർ: പൊ​ൽ​പ്പു​ള്ളി​യി​ൽ യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രേ ചി​റ്റൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​ത്ത​ൻ​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജു, അ​ന​ന്ത​ൻ, ബൈ​ജു, അ​നി​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​ത്തി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​നീ​ഷി (25)നാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി വെ​ട്ടേ​റ്റ​ത്.രാ​ത്രി പ​ത്ത​ര​യോ​ടെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ പു​ത്ത​ൻ​പ​ള്ളി​ക്കു​സ​മീ​പം പ്ര​തി​ക​ളാ​യ നാ​ലു​പേ​രും ത​ട​ഞ്ഞു​നി​ർ​ത്തി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്നു വെ​ട്ടി​പ​രി​ക്കേ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ന്പി​വ​ടി​യും വ​ടി​വാ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ അ​നീ​ഷി​ന്‍റെ ത​ല​യ്ക്കും ഇ​ട​തു​കൈ​യ്ക്കും മാ​ര​ക​മാ​യി വെ​ട്ടേ​റ്റു. അ​നീ​ഷ് ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. നേ​ര​ത്തെ അ​നീ​ഷി​ന്‍റെ അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ൽ ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ളി​ച്ച​തി​നെ തു​ട​ർ​ന്നു ചി​റ്റൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു.ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് പ്ര​തി​ക​ൾ അ​നീ​ഷി​നെ ആ​ക്ര​മി​ക്കാ​ൻ കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ബസിൽ കയറ്റാതെ വി​ദ്യാ​ർ​ഥി​ക​ളെ പൊരിവെ​യി​ല​ത്ത് നിർത്തിയ സംഭവം: ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു; ഇത്തരം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ അ​ടി​യ​ന്തി​ര​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്ന് ജോയിന്‍റ് ആർടിഒ

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ പൊ​രി​വെ​യി​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തെ നി​ർ​ത്തി​യി​ട്ട ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്ന ഫോ​ട്ടോ​യും വാ​ർ​ത്ത​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ​ത്ര​ത്തി​ലും വ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഒ​റ്റ​പ്പാ​ലം ജോയിന്‍റ് ആ​ർ​ടി​ഒ അ​നൂ​പ് വ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​പ്പാ​ലം-​പാ​ല​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന ശ്രീ​കൃ​ഷ്ണ ബ​സി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ശേ​ഷം ക​ണ്ട​ക്ട​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​ത്ത സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി ജോയിന്‍റ് ആ​ർ​ടി​ഒ അ​നൂ​പ് വ​ർ​ക്കി അ​റി​യി​ച്ചു. മേ​ൽ​പ​റ​ഞ്ഞ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ അ​ടി​യ​ന്തി​ര​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രാ​തി അ​റി​യി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ചു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും അനൂപ് വർക്കി അ​റി​യി​ച്ചു. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ ബ​സു​ക​ൾ പു​റ​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​ന്പു മാ​ത്ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​സ് ക​യ​റാ​ൻ അ​നു​മ​തി​യു​ള്ള​ത്. അ​തു​വ​രെ കു​ട്ടി​ക​ൾ ബ​സി​നു പു​റ​ത്ത് വെ​യി​ലും മ​ഴ​യു​മേ​റ്റ് നി​ല്ക്കേ​ണ്ട സ്ഥി​തി​യാ​ണ്. സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ ക്രൂ​ര​ത​യ്ക്കെ​തി​രേ വ്യാ​പ​ക ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടും ഇ​തി​നെ​തി​രേ ന​ട​പ​ടി​യൊ​ന്നും…

Read More

കാ​ണേ​ണ്ട​വ​രെ വേ​ണ്ട​വി​ധം കാ​ണ്ടില്ല; ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​ റോഡ് പൂർത്തീകരണം ഫയലിൽ കുരുങ്ങി

മം​ഗ​ലം​ഡാം: കൈ​ക്കൂ​ലി വേ​ണ്ട, ശി​പാ​ർ​ശ​വേ​ണ്ട എ​ന്നൊ​ക്കെ പ്ര​സം​ഗി​ച്ച് മ​ന്ത്രി​മാ​ർ​ക്ക് ആ​ളു​ക​ളു​ടെ കൈ​യ​ടി നേ​ടാം. പ​ക്ഷെ കാ​ര്യം ന​ട​ക്ക​ണ​മെ​ങ്കി​ൽ ഓ​ഫീ​സി​ലു​ള്ള​വ​രെ​യും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക്കാ​രെ​യും വേ​ണ്ട​വി​ധം ക​ണ്ടി​ല്ലെ​ങ്കി​ൽ വി​ക​സ​ന​മെ​ല്ലാം ഫ​യ​ലി​ൽ ഒ​തു​ങ്ങും. ക​ട​പ്പാ​റ​യി​ൽ​നി​ന്നും വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡു​നി​ർ​മാ​ണ​മാ​ണ് കാ​ണേ​ണ്ട​വ​രെ വേ​ണ്ട​വി​ധം കാ​ണാ​ത്ത​തി​നാ​ൽ വൈ​കു​ന്ന​ത്. മൂ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡി​ന്‍റെ 90 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും ക​രാ​റു​കാ​ര​ൻ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും 20 ല​ക്ഷ​ത്തോ​ളം രൂ​പ മാ​ത്ര​മാ​ണ് ക​രാ​റു​കാ​ര​ന് ന​ല്കി​യി​ട്ടു​ള്ള​ത്. ര​ണ്ടു​കോ​ടി ഇ​രു​പ​തു​ല​ക്ഷം രൂ​പ​യാ​ണ് കാ​ടി​നു​ള്ളി​ലൂ​ടെ ടൈ​ൽ​സ് വി​രി​ച്ചും കോ​ണ്‍​ക്രീ​റ്റ് ചെ​യ്തും നി​ർ​മി​ക്കു​ന്ന റോ​ഡി​നാ​യി ന​ബാ​ർ​ഡ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഈ ​ഫ​ണ്ട് കൈ​മാ​റി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ തു​ട​ർ​ന്നു​ള്ള ഓ​ഫീ​സു​ക​ളി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ട പേ​പ്പ​റു​ക​ൾ നീ​ങ്ങാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ര​ന് ഫ​ണ്ട് ല​ഭി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ൽ​നി​ന്നാ​ണ് പേ​പ്പ​റു​ക​ളു​ടെ മൂ​വ്മെ​ന്‍റി​ന് പ്ര​ധാ​ന ത​ട​സം നേ​രി​ടു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ​നി​ന്നും ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സി​ലേ​ക്ക് കൈ​മാ​റി, പി​ന്നീ​ട് പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ലെ​ത്തി​യാ​ണ് പ​ണി​ക​ൾ ന​ട​ത്തു​ന്ന കി​റ്റ്കോ​യി​ൽ എ​ത്തു​ക. കി​റ്റ്കോ​യും ക​രാ​റു​കാ​ര​നും…

Read More

പ​ൾ​സ് പോ​ളി​യോ വി​ത​ര​ണം 11ന്; ജി​ല്ല​യി​ലാ​കെ 2.29 ല​ക്ഷം കു​ട്ടി​ക​ൾ​ക്കാ​ണ് പോ​ളി​യോ നൽകുന്നത്; 2293 ​ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കും

  പാലക്കാട് : അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ​ൾ​സ് പോ​ളി​യോ തു​ള്ളി മ​രു​ന്ന് 11ന് ​വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലാ​കെ 2.29 ല​ക്ഷം കു​ട്ടി​ക​ൾ​ക്കാ​ണ് പോ​ളി​യോ ന​ൽ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി 2293 പോ​ളി​യോ ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കും. അ​ങ്ക​ണ​വാ​ടി​ക​ൾ, സ്കൂ​ളു​ക​ൾ, ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഓ​രോ ബൂ​ത്തി​ലും പ​രി​ശീ​ല​നം ല​ഭി​ച്ച ര​ണ്ട് വൊ​ന്‍റി​യ​ർ​മാ​രു​ണ്ടാ​കും. ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ളി​യോ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ ന​ൽ​കു​ന്ന​തി​നാ​യി സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. മാ​ർ​ച്ച് 12, 13 തീ​യ​തി​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് വൊ​ള​ന്‍റി​യ​ർ​മാ​ർ ഗൃ​ഹ സ​ന്ദ​ർ​ശ​നം ന​ട​ത്തി കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി​യെ​ന്ന് ഉ​റ​പ്പാ​ക്കും. തു​ള്ളി​മ​രു​ന്ന് ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്കും ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​രു​ന്ന് ന​ൽ​കും. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 11 രാ​വി​ലെ എ​ട്ടി​ന്…

Read More

അ​ബ്ദു​ൾ അ​സീ​സി​നു തൊ​ണ്ണൂ​റ്റി​യ​ഞ്ചാം വയസിലും വിശ്രമമില്ല; രോ​ഗം പി​ടി​പെ​ട്ട്  ഒരു ദിവസം പോലും ആ​ശു​പ​ത്രി​യി​ൽ കിടന്നിട്ടില്ല; അസീസിന്‍റെ ജീവിതവഴിയിലൂടെ…

വ​ട​ക്ക​ഞ്ചേ​രി: തൊ​ണ്ണൂ​റ്റി​യ​ഞ്ചു വ​യ​സി​നി​ട​യ്ക്ക് ഒ​രു​ദി​വ​സം​പോ​ലും രോ​ഗം പി​ടി​പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കാ​ത്ത അ​പൂ​ർ​വം ചി​ല​രി​ൽ ഒ​രാ​ളാ​ണ് വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു മു​ന്നി​ലെ ക​ട ന​ട​ത്തി​പ്പു ചു​മ​ത​ല​ക്കാ​ര​നാ​യ അ​ബ്ദു​ൾ അ​സീ​സ്. അ​ബ്ദു​ൾ അ​സീ​സ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്പോ​ൾ പെ​ട്ടെ​ന്നാ​ർ​ക്കും അ​ത് വി​ശ്വ​സി​ക്കാ​നാ​കി​ല്ല. കാ​ര​ണം ഇ​ന്നു പ​ല​രും വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ത​ങ്ങു​ന്ന​ത്. വ​യ​സ് 95 ആ​യെ​ന്നു ക​രു​തി വ​യ്യ​ല്ലോ​യെ​ന്നു പ​റ​ഞ്ഞ് വീ​ടി​നു​ള്ളി​ൽ ച​ട​ഞ്ഞു​കൂ​ടി​യി​രി​ക്കാ​നൊ​ന്നും അ​ബ്ദു​ൾ അ​സീ​സ് ത​യാ​റ​ല്ല. വീ​ടി​നോ​ടു ചേ​ർ​ന്ന ക​ട​യു​ടെ മു​ഖ്യ​ചു​മ​ത​ല​ക്കാ​ര​നാ​ണ് അ​ബ്ദു​ൾ അ​സീ​സ്. ക​ട​യെ​ന്നു പ​റ​ഞ്ഞാ​ൽ അ​ത് ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് പോ​ലെ​യാ​ണ്. കാ​ണാ​ൻ വ​ലി​യ ഗ​മ​യൊ​ന്നും ഇ​ല്ലെ​ന്നേ​യു​ള്ളൂ.സ്റ്റേ​ഷ​ന​റി, ബേ​ക്ക​റി, പ​ല​ച്ച​ര​ക്ക്, പ​ച്ച​ക്ക​റി, പ​ഴം തു​ട​ങ്ങി ഇ​വി​ടെ കി​ട്ടാ​ത്ത ഒ​ന്നും ത​ന്നെ​യി​ല്ല. വാ​ഴ​പ്പ​ഴ​ങ്ങ​ളു​ടെ മൊ​ത്ത​വി​ല്പ​ന ത​ന്നെ​യു​ണ്ട് ഇ​വി​ടെ. രാ​വി​ലെ തു​ട​ങ്ങു​ന്ന പ​ണി​തി​ര​ക്കു​ക​ൾ​ക്ക് ശ​മ​ന​മാ​ക​ണ​മെ​ങ്കി​ൽ അ​ർ​ധ​രാ​ത്രി​യാ​ക​ണം. ഇ​തി​നി​ട​യ്ക്ക് അ​ഞ്ചു​നേ​ര​ത്തെ നി​സ്കാ​ര സ​മ​യ​ത്തു മാ​ത്ര​മാ​ണ് ക​ട​യി​ൽ​നി​ന്നും മാ​റി​നി​ല്ക്കു​ക. വി​ശ്ര​മ​മെ​ല്ലാം അ​ത്ര മ​തി​യെ​ന്നാ​ണ്…

Read More

പാലക്കാടിനു പൊള്ളിത്തുടങ്ങി; അമ്പമ്പോ..​എ​ന്തൊ​രു ചൂ​ട്;  ചൂ​ട​ന്‍റെ കാ​ഠി​ന്യം വി​ളി​ച്ച​റി​യി​ച്ച് ഫെ​ബ്രു​വ​രി 28ന് ​ചൂ​ട് 40 ഡി​ഗ്രി സെ​ൽ​ഷ്യസ്  രേ​ഖ​പ്പെ​ടു​ത്തി 

പാ​ല​ക്കാ​ട്: ചൂ​ട് ഇ​ങ്ങ​നെ കൂ​ടി​യാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പാ​ല​ക്കാ​ട്ടു​കാ​ർ. സ്വ​ത​വെ വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ചൂ​ട് അ​ധി​ക​മാ​ണ്. ഇ​തി​നാ​ൽ​ത​ന്നെ ഒ​രു​വി​ധം​ചൂ​ടൊ​ക്കെ പാ​ല​ക്കാ​ട്ടു​കാ​ർ സ​ഹി​ക്കാ​റു​മു​ണ്ട്. പ​ക്ഷേ മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് നേ​ര​ത്തെ​ത​ന്നെ അ​നു​ദി​നം ചൂ​ട് വ​ർ​ധി​ക്കു​ന്ന​താ​ണ് ജ​ന​ങ്ങ​ളെ വി​യ​ർ​പ്പി​ൽ കു​ളി​പ്പി​ക്കു​ന്ന​ത്. ചൂ​ട് വ​ർ​ധി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളും പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി​ക​ഴി​ഞ്ഞു. ഇ​തും​കൂ​ടി ചി​ന്തി​ക്കു​ന്പോ​ൾ ഉ​റ​ക്കം​പോ​ലും ന​ഷ്ട​പ്പെ​ടു​ക​യാ​ണ് ആ​ളു​ക​ൾ​ക്ക്. ക​റ​ന്‍റ്ക​ട്ടു​കൂ​ടി ഇ​ട​യ്ക്കി​ടെ സം​ഭ​വി​ക്കു​ന്പോ​ഴു​ള്ള അ​വ​സ്ഥ ചി​ന്തി​ക്കാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. ചൂ​ട​ന്‍റെ കാ​ഠി​ന്യം വി​ളി​ച്ച​റി​യി​ച്ച് ഫെ​ബ്രു​വ​രി 28ന് ​ചൂ​ട് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് ഇ​ന്ന​ലെ​വ​രെ ചൂ​ട് ഒ​രു ഡി​ഗ്രി കൂ​ടി​യും കു​റ​ഞ്ഞു​മാ​ണ് നി​ൽ​ക്കു​ന്ന​ത്. ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ​ത​ന്നെ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം തീ​യ​തി വീ​ണ്ടും അ​വ​സ്ഥ പ​ഴ​യ​തു​ത​ന്നെ. ചൂ​ട് 40 ഡി​ഗ്രി. മൂ​ന്നും നാ​ലും അ​ഞ്ചും തീ​യ​തി​ക​ളി​ൽ ഒ​രു ഡി​ഗ്രി കു​റ​ഞ്ഞ് 39 ഡി​ഗ്രി​യാ​യി. പ​ക്ഷേ…

Read More

ചികിത്സ തേടാതെ ആദിവാസി യുവാവ് മരിച്ചു; കോ​​​ഴി​​​ക്കോ​​​ട്ട് ഫി​​​സി​​​ക്ക​​​ൽ എഡ്യൂക്കേ​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ​​​ മ​​​ണിയാണ് മരിച്ചത്; ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടാ​​​ൻ ബന്ധുക്കൾ വിസമ്മതിച്ചതായി ആരോഗ്യ പ്രവർത്തകർ

അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ കൃ​​ത്യ​​സ​​മ​​യ​​ത്ത് ചി​​​കി​​​ത്സ​ തേ​​ടാ​​​തെ പ​​​നി​​​യും ഛർ​​​ദ്ദി​​​യും ബാ​​​ധി​​​ച്ച ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​രി​​​ച്ചു. പു​​​തൂ​​​ർ ത​​​ച്ചം​​​പ​​​ടി ഊ​​​രി​​​ലെ മ​​​ഷ​​​ണ​​​ന്‍റെ മ​​​ക​​​ൻ മ​​​ണി (21) തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു മ​​​രി​​ച്ച​​ത്. രോ​​ഗം ഗു​​രു​​ത​​ര​​മാ​​യ​​പ്പോ​​ൾ ചി​​കി​​ത്സ​​യ്ക്കാ​​യി അ​​ശു​​പ​​ത്രി​​യി​​ലെ​​ത്താ​​തി​​രു​​ന്ന​​താ​​ണ് മ​​രി​​ക്കാ​​ൻ കാ​​ര​​ണം. കോ​​​ഴി​​​ക്കോ​​​ട്ട് ഫി​​​സി​​​ക്ക​​​ൽ എഡ്യൂക്കേ​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു മ​​​ണി. അ​​​വി​​​ടെ​​​വ​​​ച്ചാ​​​ണു അ​​സു​​ഖം ബാ​​​ധി​​​ച്ച​​​ത്. കോ​​​ഴി​​​ക്കോ​​​ട് ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു പോ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​സു​​​ഖം​​​ മാ​​​റാ​​​ൻ മ​​​ന്ത്ര​​​വാ​​​ദ​​​മു​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കും യുവാവ് വി​​​ധേ​​​യ​​​നാ​​​യ​​​താ​​​യി പ​​​റ​​​യു​​​ന്നു. മണിയുടെ അ​​സു​​ഖ​​ത്തെ​​ക്കു​​റി​​ച്ച് അ​​റി​​​ഞ്ഞ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വീ​​​ട്ടി​​​ലെ​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടാ​​​ൻ അ​​ഭ്യ​​ർ​​ഥി​​ച്ചെ​​​ങ്കി​​​ലും ബ​​​ന്ധു​​​ക്ക​​​ൾ വി​​സ​​മ്മ​​തി​​ച്ച​​താ​​യും അ​​വ​​രെ തി​​രി​​ച്ച് അ​​യ​​ച്ച​​താ​​യും പ​​റ​​യു​​ന്നു. പി​​​ന്നീ​​​ട് എ​​​സ് സി ​​​പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​ർ യു​​​വാ​​​വി​​​ന്‍റെ വീ​​​ട്ടി​​​ലെ​​ത്തി നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ അ​​​സു​​​ഖം​​​ മൂ​​​ർ​​​ച്ഛി​​​ച്ച യു​​​വാ​​​വ് മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

Read More

ഇ​വി​ടെ ഗോ​പാ​ല​സേ​ന, അ​വി​ടെ ഗോ​ൾ​വാ​ൾ​ക്ക​ർ​സേ​ന; ത്രി​പു​ര​യി​ലെ അ​ക്ര​മ​ങ്ങ​ളി​ൽ പ്രതികരണവുമായി വി.​ടി.​ബ​ൽ​റാം

  പാ​ല​ക്കാ​ട്: ത്രി​പു​ര​യി​ൽ സി​പി​എം ഓ​ഫീ​സു​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ. മോ​ബ് വ​യ​ല​ൻ​സി​ന്‍റെ ഏ​ത് വ​ക​ഭേ​ദ​വും ശ​ക്ത​മാ​യി എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ത്രി​പു​ര​യി​ലെ അ​ക്ര​മ​ങ്ങ​ളു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ വി​കാ​രം ഇ​ള​ക്കി​വി​ടാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്നു സ​ർ​ക്കാ​രും പോ​ലീ​സും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ബ​ൽ​റാം പ​റ​ഞ്ഞു. ഇ​വി​ടെ ഗോ​പാ​ല​സേ​ന, അ​വി​ടെ ഗോ​ൾ​വാ​ൾ​ക്ക​ർ​സേ​ന എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​ണ് ബ​ൽ​റാ​മി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. ത്രി​പു​ര​യി​ൽ സി​പി​എം ഓ​ഫീ​സു​ക​ൾ​ക്കെ​തി​രെ​യും ക​മ്യൂ​ണി​സ്റ്റ് സ്വേ​ച്ഛാ​ധി​പ​തി​ക​ളു​ടെ പ്ര​തി​മ​ക​ൾ​ക്കെ​തി​രെ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ​യും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വാ​ർ​ത്ത​ക​ളി​ൽ കാ​ണു​ന്നു. മോ​ബ് വ​യ​ല​ൻ​സി​ന്‍റെ ഏ​ത് വ​ക​ഭേ​ദ​വും ശ​ക്ത​മാ​യി എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ഗ​വ​ർ​ണ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. എ​ന്നാ​ൽ അ​വി​ടെ മു​സ്ലിം, ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​താ​യി സി​പി​എം ന്യൂ​സ് പോ​ർ​ട്ട​ലു​ക​ളി​ലെ വാ​ർ​ത്ത​ക​ളും പോ​രാ​ളി ഷാ​ജി, അ​ശോ​ക​ൻ ച​രു​വി​ൽ തു​ട​ങ്ങി​യ സൈ​ബ​ർ സ​ഖാ​ക്ക​ളു​ടെ ഫേ​സ്ബു​ക് പോ​സ്റ്റു​ക​ളു​മ​ല്ലാ​തെ ആ​ധി​കാ​രി​ക​മാ​യ വാ​ർ​ത്ത​ക​ളി​ല്ല. ത്രി​പു​ര​യി​ലെ സി​പി​എം നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ട്വി​റ്റ​ർ/​ടി​വി…

Read More

അമ്പതുകഴിഞ്ഞ 25 പേർ ഒത്തുചേർന്നു; പിറന്നാൾ ആഘോഷത്തിനായി; ഇ​രു​പ​ത്തി​യ​ഞ്ചു​പേ​ർ​ക്കും ഒ​ന്നാം​ക്ലാ​സി​ൽ ആ​ദ്യാ​ക്ഷ​രം  പ​ക​ർ​ന്നു​ന​ല്കി​യ അധ്യാപകൻ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു

പാ​ല​ക്കാ​ട്: മാ​ട്ടു​മ​ന്ത​യി​ൽ ജീ​വി​ത​ത്തി​ന്‍റെ അ​ര​നൂ​റ്റാ​ണ്ടു പി​ന്നി​ടു​ന്ന 25 പേ​രു​ടെ അ​ന്പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. മാ​ട്ടു​മ​ന്ത പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 1968ൽ ​ജ​നി​ച്ച് 2018-ൽ ​അ​ന്പ​തു​വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ഒ​ത്തു​ചേ​ർ​ന്ന​ത്. ഇ​രു​പ​ത്തി​യ​ഞ്ചു​പേ​രും മു​രു​ക​ണി എ​ൽ​പി സ്കൂ​ളി​ൽ ഒ​ന്നാം​ക്ലാ​സി​ൽ ഒ​ന്നി​ച്ചു പ​ഠി​ച്ച​വ​രാ​ണ്. ഇ​രു​പ​ത്തി​യ​ഞ്ചു​പേ​ർ​ക്കും ഒ​ന്നാം​ക്ലാ​സി​ൽ ആ​ദ്യാ​ക്ഷ​രം പ​ക​ർ​ന്നു​ന​ല്കി​യ 90 വ​യ​സു​കാ​ര​നാ​യ മു​രു​ക​ൻ മാ​ഷ് കേ​ക്കു​മു​റി​ച്ചാ​ണ് ശി​ഷ്യ​രു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നു മാ​ധു​ര്യം പ​ക​ർ​ന്ന​ത്.ഗു​രു​വ​ന്ദ​ന​ത്തി​ൽ നാ​ലാം​ക്ലാ​സി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന മേ​രി ടീ​ച്ച​റും സ​ന്നി​ഹി​ത​യാ​യി. മാ​ട്ടു​മ​ന്ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ പി​റ​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ട്ടു​മ​ന്ത​യി​ൽ ന​ട​ന്ന അ​ന്പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എം.​എ​സ്.​ദാ​സ് മാ​ട്ടു​മ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം രാ​ജേ​ഷ് ഹെ​ബ്ബാ​ർ മു​ഖ്യാ​തി​ഥി​യാ​യി. താ​ലൂ​ക്ക് ലൈബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി.​ര​വീ​ന്ദ്ര​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​ഭ​വ​ദാ​സ്, പ്രി​യ…

Read More