മധു കൊലക്കേസ് ; കേ​സി​ലെ 16 പ്ര​തി​ക​ളു​ടേ​യും ജാ​മ്യാ​പേ​ക്ഷ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി ത​ള്ളി

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മ​ണ്ണാ​ർ​ക്കാ​ട് പ്ര​ത്യേ​ക കോ​ട​തി ത​ള്ളി. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണു കേ​സ് പ​രി​ഗ​ണി​ച്ച​ത്. കേ​സി​ലെ 16 പ്ര​തി​ക​ളു​ടേ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. കേ​സി​ൽ താ​വ​ളം പാ​ക്കു​ളം മേ​ച്ചേ​രി​ൽ ഹു​സൈ​ൻ (50), മു​ക്കാ​ലി കി​ള​യി​ൽ മ​ര​ക്കാ​ർ (33), മു​ക്കാ​ലി പൊ​തു​വ​ച്ചോ​ല ​ഷം​സു​ദീ​ൻ (34), ക​ക്കു​പ്പ​ടി കു​ന്ന​ത്തു​വീ​ട്ടി​ൽ അ​നീ​ഷ് , മു​ക്കാ​ലി താ​ഴു​ശേ​രി രാ​ധാ​കൃ​ഷ്ണ​ൻ (34), ആ​ന​മൂ​ളി പൊ​തു​വ​ച്ചോ​ല അ​ബൂ​ബ​ക്ക​ർ (31), മു​ക്കാ​ലി പ​ടി​ഞ്ഞാ​റ​പ​ള്ള കു​രി​ക്ക​ൾ വീ​ട്ടി​ൽ സി​ദ്ധീ​ഖ് (38), മു​ക്കാ​ലി തൊ​ട്ടി​യി​ൽ ഉ​ബൈ​ദ് (25), മു​ക്കാ​ലി വി​രു​ത്തി​യി​ൽ ന​ജീ​ബ് (33), മു​ക്കാ​ലി മ​ണ്ണ​മ്പ​റ്റ ജെ​യ്ജു​മോ​ൻ (44), മു​ക്കാ​ലി ചോ​ല​യി​ൽ അ​ബ്ദു​ൾ ക​രീം (48), മു​ക്കാ​ലി പൊ​ട്ടി​യൂ​ർ​കു​ന്ന് പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ജീ​വ് (30), ക​ള്ള​മ​ല മു​രി​ക്ക​ട സ​തീ​ഷ് (39), ക​ള്ള​മ​ല ചെ​രു​വി​ൽ വീ​ട്ടി​ൽ ഹ​രീ​ഷ് (34), ക​ള്ള​മ​ല ചെ​രു​വി​ൽ…

Read More

മ​ധു​വി​ന്‍റെ മ​ര​ണം : മൃ​ത​ദേ​ഹ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണമെന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പാലക്കാട് : അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മൃ​ത​ദേ​ഹ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വ. ഗ​സ്റ്റ്ഹൗ​സി​ൽ ക​മ്മീ​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ ന​ട​ത്തി​യ സി​റ്റി​ങി​ലാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ജി​സ്റ്റി​രി​യ​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​യെ​ങ്കി​ൽ അ​തും ക​മ്മീ​ഷ​ന് ന​ൽ​ക​ണം. മ​ധു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ കാ​ര്യാ​ല​യ​വും പൊ​ലീ​സും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ല​ക്റ്റ​റും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യും ക​മ്മീ​ഷ​ന് കൈ​മാ​റി. വ​ല്ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​ക്കോ​ട് നി​വാ​സി​ക​ൾ പ്ര​ദേ​ശ​ത്തെ പാ​റ​മ​ട​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ ജി​ല്ലാ ക​ല​ക്റ്റ​റും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ജി​യോ​ള​ജി​സ്റ്റും റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ടോ​ക്ക​ണ്‍ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന പ​രാ​തി​യി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ളെ​ജ് അ​ധ്യാ​പി​ക​യെ പ്രി​ൻ​സി​പ്പ​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്ന പ​രാ​തി പ​രി​ശോ​ധി​ച്ച ക​മ്മീ​ഷ​ൻ കോ​ളെ​ജ്…

Read More

വാഹന കുടിശിക നൽകിയില്ല;  ആറുവരിപ്പാത നിർമാണ കമ്പനിയുടെ ഓ​ഫീ​സ് പൂ​ട്ടി​യി​ട്ട് പ്രതിഷേധം

വ​ട​ക്ക​ഞ്ചേ​രി: വാ​ട​ക​കു​ടി​ശി​ക ന​ല്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ ക​ന്പ​നി​ക്കാ​യി വാ​ട​ക​യ്ക്ക് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളും ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്നു ചു​വ​ട്ടു​പാ​ട​ത്തു​ള്ള ക​രാ​ർ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് ബ​ല​മാ​യി പൂ​ട്ടി​യി​ട്ടു. ഇ​തേ​തു​ട​ർ​ന്നു ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം വീ​ണ്ടും നി​ല​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് നാ​ല്പ​തോ​ളം വാ​ഹ​ന​ ഉ​ട​മ​ക​ൾ സം​ഘ​ടി​ച്ച് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി ഓ​ഫീ​സ് പൂ​ട്ടി കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ത്തി​യ​ത്. വാ​ട​ക കു​ടി​ശി​ക സം​ബ​ന്ധി​ച്ച് ഇ​ന്നു തീ​രു​മാ​നം ഉ​ണ്ടാ​ക്കാ​മെ​ന്ന് പ്രോ​ജ​ക്ട് മാ​നേ​ജ​ർ സ​തീ​ഷ് റെ​ഡ്ഡി പ​റ​ഞ്ഞെ​ങ്കി​ലും പ​ല​ത​വ​ണ ഇ​ത്ത​ര​ത്തി​ൽ കാ​ലാ​വ​ധി​പ​റ​ഞ്ഞ് ത​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് ക​രാ​ർ ക​ന്പ​നി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. നാ​ലു​മാ​സ​ത്തെ വാ​ട​ക​കു​ടി​ശി​ക​യാ​ണ് ന​ല്കാ​നു​ള്ള​ത്. ഒ​രു ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ വാ​ട​ക തു​ക ഓ​രോ വാ​ഹ​ന​ഉ​ട​മ​ക​ൾ​ക്കും ലഭിക്കാനുണ്ട്.ഓ​ഫീ​സി​ലെ ജ​ന​റേ​റ്റ​റും സ​മ​ര​ക്കാ​ർ ഓ​ഫാ​ക്കി. ഇ​തു​മൂ​ലം ക​ംപ്യൂ​ട്ട​ർ ശൃം​ഖ​ല​യും നി​ല​ച്ചു. ക​ന്പ​നി​യു​ടെ ഹൈ​ദ​രാ​ബാ​ദി​ലെ ഹെ​ഡ് ഓ​ഫീ​സു​മാ​യു​ള്ള ബ​ന്ധ​വും ഇ​തോ​ടെ ഇ​ല്ലാ​താ​യി. പ​ന്നി​യ​ങ്ക​ര, ഹോ​ട്ട​ൽ ഡ​യാ​ന, കു​തി​രാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ…

Read More

ബി​രി​യാ​ണി ഉ​ൽ​പ്പ​ന്ന മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​നം ക​ത്തി ന​ശി​ച്ചു; പത്തുലക്ഷം രൂപയുടെ നഷ്ടം; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണം

പു​തു​ക്കാ​ട്: കാ​ഞ്ഞൂ​ർ റോ​ഡി​ലു​ള്ള ബി​രി​യാ​ണി ഉ​ൽ​പ്പ​ന്ന മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​നം ക​ത്തി ന​ശി​ച്ചു. ഇന്നു പു​ല​ർ​ച്ച ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചൂ​ണ്ട​ക്കാ​ട്ടി​ൽ ഗ്ലെ​ൻ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചൂ​ണ്ട​ക്കാ​ട്ടി​ൽ ബേ​ക്കേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. സ​മീ​പ​ത്ത് ഇ​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ത​യ്യ​ൽ കേ​ന്ദ്ര​വും ക​ത്തി ന​ശി​ച്ചതിൽ ഉൾപ്പെടുന്നു. ചൂ​ണ്ട​ക്കാ​ട്ടി​ൽ റോ​ബ​ർ​ട്ട് ഭാ​ര്യ മ​ഞ്ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജാ​സ്മി​ൻ ഡ്ര​സ് വേ​ൾ​ഡ് എ​ന്ന ത​യ്യ​ൽ ക​ട​യി​ലേ​ക്ക് ബി​രി​യാ​ണി മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ത​യ്യ​ൽ ക​ട​യി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന് വീ​ട്ടി​ലെ ഹാ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫ​ർ​ണീ​ച്ച​റു​ക​ളും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലേ​ക്ക് തീ​യും പു​ക​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​ർ സംഭവം അ​റി​യു​ന്ന​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ചാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. അ​പ്പോ​ഴേ​യ്ക്കും ഇ​രു സ്ഥാ​പ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കും,…

Read More

സ്വ​കാ​ര്യ മ​ത്സ്യ​മാ​ർ​ക്ക​റ്റ് പൂ​ട്ടി; താൽക്കാലികമായി മ​ണ്ണാ​ർ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ആരംഭിച്ച മീൻചന്ത യാത്രക്കാർക്ക് ദുരിതമാകുന്നു

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കു​ന്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ മ​ത്സ്യ​മാ​ർ​ക്ക​റ്റ് പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്നു ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മാ​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റ് വ്യാ​പാ​രി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു. മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം​മൂ​ലം സ​മീ​പ​ത്തെ താ​മ​സ​ക്കാ​രും വ​ല​യു​ക​യാ​ണ്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി മ​ണ്ണാ​ർ​ക്കാ​ട്ടെ മ​ത്സ്യ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് കു​ന്തി​പ്പു​ഴ​യി​ലാ​യി​രു​ന്നു. സ്വ​കാ​ര്യ​വ്യ​ക്തി​യാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ല്കി​യി​രു​ന്ന​ത്.കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര, ക​ല്ല​ടി​ക്കോ​ട്, ക​രി​ന്പ, ആ​ര്യ​ന്പാ​വ്, കോ​ട്ടോ​പ്പാ​ടം, കു​മ​രം​പു​ത്തൂ​ർ, അ​ല​ന​ല്ലൂ​ർ, അ​ട്ട​പ്പാ​ടി മേ​ഖ​ല​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​ത്സ്യം ക​യ​റ്റി​പോ​യി​രു​ന്ന​ത് ഇ​വി​ടെ നി​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ സ​ഫീ​ർ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് മീ​ൻ​മാ​ർ​ക്ക​റ്റ് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ പൂ​ട്ടു​ക​യാ​യി​രു​ന്നു. ഗു​ണ്ട ആ​ക്ര​മ​ണ​ങ്ങ​ളും ഇ​തി​നു​ള്ള ര​ഹ​സ്യ​യോ​ഗ​വും കു​ന്തി​പ്പു​ഴ മാ​ർ​ക്ക​റ്റി​ലാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് കു​ന്തി​പ്പു​ഴ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ല്കു​ക​യും മ​ത്സ്യ​മാ​ർ​ക്ക​റ്റ് പൂ​ട്ടു​ക​യാ​യി​രു​ന്നു.എ​ന്നാ​ൽ ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​നു മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രാ​ണ് വ​ല​യു​ന്ന​ത്. പി​ന്നീ​ട് താ​ത്കാ​ലി​ക​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ടം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ദു​ർ​ഗ​ന്ധ​വും തി​ര​ക്കും ജ​ന​ങ്ങ​ളെ…

Read More

ശാ​സ്ത്രീ​യ​മാ​യി ഓ​ട​നി​ർ​മി​ച്ച് മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ ന​ഗ​ര​സ​ഭ​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണം ; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: ശാ​സ്ത്രീ​യ​മാ​യി ഓ​ട​നി​ർ​മി​ച്ച് മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ ന​ഗ​ര​സ​ഭ​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ന​ഗ​ര​സ​ഭ​ക​ൾ ശാ​സ്ത്രീ​യ​മാ​യി ചി​ന്തി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. അ​ഞ്ചു​സെ​ൻ​റി​നു താ​ഴെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​വ​ച്ച് താ​മ​സി​ക്കു​ന്ന​വ​രു​ടെ പു​ര​യി​ട​ത്തി​ലേ​ക്ക് പ്ര​ദേ​ശ​ത്തെ മ​ഴ​വെ​ള്ളം മു​ഴു​വ​ൻ ഒ​ഴു​ക്കി​വി​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​ലി​ന​ജ​ലം കെ​ട്ടി​കി​ട​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ​ക​ൾ ഒ​ഴി​വാ​ക്ക​ണം. ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ൾ അ​ട​ച്ചാ​ൽ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കും. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ അ​നാ​സ്ഥ അ​നു​വ​ദി​ക്ക​രു​തെ​ന്നും ന​ഗ​ര​സ​ഭ​ക​ൾ സാ​ധു​ക്ക​ളോ​ട് വി​വേ​ച​നം കാ​ട്ട​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ടി.​പി.​പ്രി​യ ന​ല്കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്.  

Read More

പാ​ല​മി​ല്ല : മ​രു​തും​കാ​ടു​കാ​ർ മ​റു​ക​ര എ​ത്താ​നാ​കാ​തെ ബു​ദ്ധി​മു​ട്ടുന്നു; പു​ഴ​യി​ൽ വെ​ള്ളം ക​യ​റി​യാ​ൽ ഇക്കരയെത്തണമെങ്കിൽ പത്തുകിലോമീറ്റർ നടക്കണം

ക​ല്ല​ടി​ക്കോ​ട്: തു​പ്പ​നാട് പു​ഴ​യി​ൽ പാ​ല​മി​ല്ലാ​ത്ത​തി​നാ​ൽ മ​രു​തും​കാ​ടു​കാ​ർ മ​റു​ക​ര എ​ത്താ​നാ​കാ​തെ ദു​രി​ത​ത്തി​ൽ.വാ​ക്കോ​ട് പാ​ങ്ങ് വ​ഴി മൂ​ന്നേ​ക്ക​റി​ലേ​ക്കും മ​രു​തം​കാ​ട്ടേ​ക്കും വ​രു​ന്ന പ്ര​ദേ​ശ വാ​സി​ക​ളാ​ണ് പാ​ല​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. മീ​ൻ​വ​ല്ലം പു​ഴ​യി​ൽ വെ​ള്ളം ക​യ​റു​ന്പോ​ൾ പു​ഴ​യി​ലൂ​ടെ ന​ട​ന്നു​പോ​കാ​നോ വാ​ഹ​ന​ങ്ങ​ൾ അ​ക്ക​രെ ക​ട​ത്താ​നോ ക​ഴി​യാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് വ​ർ​ദ്ധി​ക്കു​ക​യും ജീ​പ്പു​ക​ള​ട​ക്ക​മു​ള്ള​വ നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി മാ​റു​ന്ന​തും പ​തി​വ​ണ്. പു​ഴ​യി​ൽ വെ​ള്ളം ക​യ​റി​യാ​ൽ ഈ ​ഭാ​ഗ​ത്തു​ള്ള​വ​ർ പ​ത്തു കി​ലോ​മീ​റ്റ​ർ ചു​റ്റി​യാ​ണ് മ​റു​ക​ര​യി​ൽ എ​ത്തു​ന്ന​ത്. മീ​ൻ​വ​ല്ലം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് നി​ത്യ​വും എ​ത്തു​ന്ന​ത്. വെ​ള്ളം ഉ​യ​ർ​ന്നാ​ൽ ചെ​റു​മ​ല​യി​ലെ ആ​ദി​വാ​സി​കോ​ള​നി​ക​ള​ട​ക്ക​മു​ള്ള വീ​ടു​ക​ളി​ലെ കു​ടും​ബം​ഗ​ങ്ങ​ൾ പു​റം ലോ​ക​ത്തെ​ത്താ​നാ​കാ​തെ ദി​വ​സ​ങ്ങ​ളോ​ളം വീ​ട്ടി​ൽ ത​ന്നെ ക​ഴി​യേ​ണ്ട സ്ഥി​തി​യാ​ണ്. അ​സു​ഖം വ​ന്നാ പോ​ലും വാ​ഹ​നം ഈ ​പു​ഴ ക​ട​ന്ന് വ​രി​ല്ല. രോ​ഗി​ക​ളെ ക​സേ​ര​യി​ൽ ഇ​രു​ത്തി ചു​മ​ന്നു​കൊ​ണ്ടാ​ണ് മ​റു​ക​ര​യി​ൽ എ​ത്തി​ക്കു​ന്ന​ത്. തു​പ്പ​നാ​ട് പു​ഴ​യി​ൽ മ​രു​തും കാ​ട് ഭാ​ഗ​ത്ത്…

Read More

എ​ഫ്സി കേ​ര​ള​യെ നേ​രി​ടാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് തൃ​ശൂ​രി​ലെ​ത്തു​ന്നു; ഐ ​ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ

തൃ​ശൂ​ർ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഫു​ട്ബോ​ൾ ആ​വേ​ശം ഇ​നി തൃ​ശൂ​രി​ൽ. തൃ​ശൂ​രി​ന്‍റെ സ്വ​ന്തം ക്ല​ബ്ബാ​യ എ​ഫ്സി കേ​ര​ള​യു​മാ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഏ​റ്റു​മു​ട്ടു​ക. ഏ​പ്രി​ൽ 12നാ​ണ് ആ​വേ​ശ പോ​രാ​ട്ടം. ഐ ​ലീ​ഗ ഫു​ട്ബോ​ൾ ര​ണ്ടാം ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ശ​നി​യാ​ഴ്ച​യാ​ണ് പ​ന്തു​രു​ളു​ക. ഐ​എ​സ്എ​ല്ലി​ന്‍റെ ക​ലാ​ശ പോ​രാ​ട്ടം ന​ട​ക്കു​ന്ന 17ന് ​ത​ന്നെ​യാ​ണ് തൃ​ശൂ​രി​ൽ ഫു​ട്ബോ​ൾ പൂ​ര​ത്തി​ന് കൊ​ടി​യേ​റു​ന്ന​ത്. തൃ​ശൂ​രി​ന്‍റെ സ്വ​ന്തം ക്ല​ബ്ബാ​യ എ​ഫ്സി കേ​ര​ള​യു​ടെ അ​ര​ങ്ങേ​റ്റ​വും കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. 17ന് ​വൈ​കീ​ട്ട് നാ​ലി​ന് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ​ഫ്സി കേ​ര​ള ഫ​ത്തേ ഹൈ​ദ​ര​ബാ​ദി​നെ നേ​രി​ടും. പി​ന്നീ​ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, എ​ഫ്സി ഗോ​വ, കൂ​ടാ​തെ ഐ​എ​സ്എ​ൽ വ​ന്പ​ൻ​മാ​രു​ടെ റി​സ​ർ​വ് ടീ​മു​ക​ളോ​ടും ഏ​റ്റു​മു​ട്ടും. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളാ​ണ് ഈ ​സീ​സ​ണി​ൽ ന​ട​ക്കു​ക. ആ​ദ്യ മ​ത്സ​ര​ത്തി​നു​ശേ​ഷം 21ന് ​ഭോ​പ്പാ​ൽ ടീ​മാ​യ മ​ധ്യ​ഭാ​ര​ത് എ​ഫ്സി​യു​മാ​യും ഏ​പ്രി​ൽ 12ന് ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സു​മാ​യും, 18ന് ​ഓ​സോ​ണ്‍ ബാം​ഗ​ളൂ​രു​മാ​യും, മേ​യ് നാ​ലി​ന്…

Read More

ക​ച്ച​വ​ട​വും വ​ർ​ഗീ​യ​ത​യും വിദ്യാഭ്യാസരംഗത്ത് കടന്നു വന്നതോടെ വി​ദ്യാ​ഭ്യാ​സം കമ്പോളവൽക്കരിക്കപ്പെട്ടെന്ന് മ​ന്ത്രി സി.​ ര​വീ​ന്ദ്ര​നാ​ഥ്

മാ​ള: ക​ച്ച​വ​ട​വും വ​ർ​ഗീ​യ​ത​യും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ക​ട​ന്നു വ​ന്ന​തോ​ടെ വി​ദ്യാ​ഭ്യാ​സം ക​ന്പോ​ള​വ​ത്ക​രി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​വി​ടെ നി​ന്നു​ള്ള തി​രി​ച്ചു പി​ടി​ക്ക​ലാ​ണ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന് ആ​വ​ശ്യ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. മാ​ള ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രു​വാ​ൻ എ​ല്ലാ​വ​രും പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗം വ​ള​രു​ന്ന​തോ​ടെ ക​ന്പോ​ള​വ​ത്ക​ര​ണം ഇ​ല്ലാ​താ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​മ്മാ​ന വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. നി​ർ​മ​ൽ സി.​പാ​ത്താ​ട​ൻ സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക എം.​ആ​ർ.​കോ​മ​ള​വ​ല്ലി വി​ര​മി​ക്കു​ന്ന പ്രീ​പ്രൈ​മ​റി ആ​യ എം.​കെ.​ശാ​ന്ത​യ്ക്ക് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. മു​ൻ എം​എ​ൽ​എ യു.​എ​സ്.​ശ​ശി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​രി ദാ​മോ​ദ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എ​സ്.​ശ്രീ​ജി​ത്ത്, വി​നി​ത സ​ദാ​ന​ന്ദ​ൻ,…

Read More

ഭാ​ര​ത​പ്പു​ഴ വ​റ്റി​വ​ര​ണ്ടു; ഷൊ​ർ​ണൂ​ർ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ൽ; ഭാരതപ്പുഴയെ ആശ്രയിച്ച് നൂറ്റിയമ്പതോളം  ജലവിതരണ പദ്ധതികൾ  അവതാളത്തിൽ

ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ വ​റ്റി​വ​ര​ണ്ട​തോ​ടെ ഷൊ​ർ​ണൂ​ർ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ചാ​ണ് ഇ​പ്പോ​ൾ ര​ണ്ടു​ദി​വ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. സ്ഥി​രം ത​ട​യ​ണ​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​വ​ർ​ഷം ഇ​തി​നു പൂ​ർ​ണ​ത​യു​ണ്ടാ​കു​ക​യോ ഗു​ണം ല​ഭ്യ​മാ​കു​ക​യോ ചെ​യ്യി​ല്ല. ഇ​തി​നാ​ൽ താ​ത്കാ​ലി​ക ത​ട​യ​ണ​യി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചു മാ​ത്ര​മേ ഈ ​വേ​ന​ൽ​ക്കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​ൻ ഷൊ​ർ​ണൂ​ർ ന​ഗ​ര​ത്തി​നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ആ​കു​വെ​ന്നാ​ണ് വാ​സ്ത​വം. ഒ​റ്റ​പ്പാ​ല​ത്തും മാ​ന്ന​ന്നൂ​രി​ലും ത​ട​യ​ണ​യു​ള്ള​തി​നാ​ൽ പു​ഴ​യി​ലൂ​ടെ​യു​ള്ള ഒ​ഴു​ക്കു​മു​ന്പു ത​ന്നെ നി​ല​ച്ചി​രു​ന്നു. ചെ​റി​യ​നി​ല​യി​ൽ എ​ത്തു​ന്ന വെ​ള്ളം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ​ന്പ് ഹൗ​സി​നു​വേ​ണ്ടി എ​ടു​ത്തു കി​ണ​റി​ലേ​ക്ക് ചാ​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ​യാ​ണ് മ​ണ​ൽ​ചാ​ക്ക് ഉ​പ​യോ​ഗി​ച്ചു​ള്ള താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ശു​ചീ​ക​രി​ച്ച വെ​ള്ളം ടാ​ങ്കി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.അ​തേ​സ​മ​യം ഇ​ട​യ്ക്കി​ടെ പൊ​ട്ടു​ന്ന പൈ​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പൊ​ട്ടു​ന്ന​ത്. ഇ​തു​വ​ഴി ധാ​രാ​ളം വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്.…

Read More