പാലക്കാട് : സ്ത്രീ ശാക്തീകരണ പ്രവർത്തങ്ങൾക്ക് കരുത്തു പകരാൻ കുടുംബശ്രീയുടെ ജെൻഡർ ക്യാന്പയിൻ -നീതം 2018 ന് തുടക്കമായി. ഈമാസം പത്തിന് സംസ്ഥാനത്തെ എല്ലാ അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും നീതി നിഷേധങ്ങളും അയൽക്കൂട്ട കുടുംബ സംഗമങ്ങളിൽ ചർച്ചയാകും. പ്രാദേശികമായി നാനാമേഖലയിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംഗമങ്ങൾ നടത്തുക. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള പ്രാദേശികമായ ഇടപെടൽ എന്ന നിലയിലാണ് കാന്പയിന് രൂപം നൽകിയിരിക്കുന്നത്. എല്ലാവർക്കും തുല്യാവകാശം ഉറപ്പു വരുത്തുക,സാമൂഹ്യ ഉന്നമനത്തിൽ എല്ലാ മനുഷ്യരുടെയും പങ്കാളിത്തവും സഹകരണവും ഉറപ്പു വരുത്തുക എന്നതുമാണ് അയൽക്കൂട്ട കുടുംബ സംഗമങ്ങളുടെ ലക്ഷ്യം.ജില്ലയിൽ 22,000 അയൽക്കൂട്ടങ്ങളിലടക്കം സംസ്ഥാനത്തുടനീളം മൂന്നുലക്ഷത്തോളം അയൽക്കൂട്ടങ്ങളിൽ കുടുംബസംഗമങ്ങൾ നടക്കും. വിവിധ തലങ്ങളിൽ പരിശീലനം നേടിയ മോണിറ്ററിംഗ് സംഘത്തിന്റെ നേതൃത്വത്തിലാണ് അയൽക്കൂട്ട സംഗമങ്ങൾ…
Read MoreCategory: Palakkad
വാർത്ത തുണയായി..! അനന്തുവിന്റെയും അനന്തയുടെയും കൊച്ച് കൊച്ച് മോഹങ്ങൾ പൂവണിയുന്നു; ഇരുവരുടെയും പരിമിതികൾക്ക് താങ്ങായി പന്തലാം പാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ
വടക്കഞ്ചേരി: അനന്തുവിന്റെയും അനന്തയുടെയും ജീവിത പരിമിതികൾക്ക് താങ്ങായി കരുണയുടെ കരങ്ങളെത്തുന്നു.വടക്കഞ്ചേരി ടൗണിനു സമീപം കുറുവത്ത് ആര്യംക്കടവ് ചന്ദ്രൻ ഗീത ദന്പതികളുടെ മക്കൾക്കായാണ് നല്ലമനസുകൾ ഒത്തുകൂടുന്നത്.ഇന്നലെ വൈകീട്ട് അനന്തു പഠിക്കുന്ന പന്തലാം പാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ ഇവരുടെ താമസ സ്ഥലത്തെത്തി സഹായ വാഗ്ദാനം നൽകി. തകർന്നു വീഴാറായ വീടിന്റെ മേൽകൂര വരും ദിവസങ്ങളിൽ തന്നെ പുതുക്കി പണിയാൻ നടപടി സ്വീകരിച്ചിട്ടുണ്ടു്. പ്രധാനാധ്യാപകൻ സണ്ണി എൻ ജേക്കബ്ബ്, അധ്യാപകരായ ഫാ.ക്രിസ്റ്റോ കാരക്കാട്ട്, കെ.എം.ജോർജ്, സമീപവാസിയായ സുരേഷ് എന്നിവരാണ് വീട്ടിലെത്തി വീട്ടുക്കാരുടെ ദൈന്യ സ്ഥിതി നേരിട്ടറിഞ്ഞത്. പല സംഘടനകളും വ്യക്തികളും സഹായം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുന്ന അനന്തുവിന്റെയും അഞ്ചാം ക്ളാസിൽ പഠിക്കുന്ന അനന്തയേയും കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലായി ദീപിക, രാഷ്ട്രദീപിക പത്രങ്ങളിൽ തകർന്നു വീഴാറായ ഓല മേഞ്ഞ വീടിന്റെ പടം സഹിതം വാർത്ത നൽകിയിരുന്നു.…
Read Moreകുപ്പിവെള്ളം വാങ്ങിവെച്ചോ..! പാലക്കാടിന്റെ അഞ്ചു നഗരസഭകളിൽ ഈ വർഷം കടുത്ത വരൾച്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്; വരും നാളുകളിലേക്കും ഈ അവസ്ഥ തുടുരും
ഷൊർണൂർ: ജില്ലയിലെ പ്രധാനപ്പെട്ട അഞ്ച് നഗരസഭകളിലും കടുത്ത വരൾച്ചയുണ്ടാകുമെന്ന് റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നവയാണ് ഇവയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷൊർണൂർ, പട്ടാന്പി, ഒറ്റപ്പാലം, ചെർപ്പുളശേരി, മണ്ണാർക്കാട് നഗരസഭകളാണ് കടുത്ത വരൾച്ച നേരിടുന്നതെന്നും ഇനി നേരിടാൻ പോകുന്നതെന്നുമാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം വേനലിന്റെ കാഠിന്യം കൂടുന്നതിനു മുന്പുതന്നെ ഈ നഗരസഭകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇവിടങ്ങളിൽ കുടിവെള്ളവിതരണത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. റവന്യൂവകുപ്പിന്റെ വിലയിരുത്തലിനെ ശരിവയ്ക്കുന്നതാണ് വാട്ടർ അഥോറിറ്റിയുടെ നടപടി. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി നഗരസഭകൾക്ക് സമീപത്തുകൂടിയാണ് ഭാരതപ്പുഴ ഒഴുകുന്നത്. കുടിവെള്ളക്ഷാമ പരിഹാരത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഇവർ കാണിക്കുന്ന അലംഭാവമാണ് എല്ലാ വർഷവും രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഈ നഗരസഭകൾ ഇരകളാകാൻ കാരണം. കർഷകാലത്ത് സമൃദ്ധമായി ലഭിക്കുന്ന മഴവെള്ളം പുഴയിലൂടെ ഒഴുകി ക്ഷണനേരം കൊണ്ടാണ് അറബിക്കടലിൽ എത്തുന്നത്. ഇത് തടഞ്ഞുനിർത്തി കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട…
Read Moreകൊച്ചു മോഹങ്ങൾ മാത്രം..! കാറ്റടിച്ചാൽ പാറിപറക്കാത്ത ചെറിയൊരു വീട്; പഠിക്കാൻ നല്ലൊരു മേശ, പിന്നെ അനിയന്റെ വയ്യാത്ത കാൽ ശരിയാക്കണം; അനന്തുവിന്റെയും അനന്തയുടെയും മോഹങ്ങൾ ഇങ്ങനെയൊക്കെ…
വടക്കഞ്ചേരി: അനന്തുവിനും അനന്തയ്ക്കും വലിയ മോഹങ്ങളൊന്നുമില്ല, കാറ്റടിച്ചാൽ പാറിപറക്കാത്ത ചെറിയൊരു വീട്. അനന്തുവിന്റെ വൈകല്യമുള്ള കാലുകൾ ശരിയാകണം. സ്കൂൾ വിട്ടുവരുന്പോൾ പുസ്തകസഞ്ചി വയ്ക്കാനും പഠിക്കാനുമായി ചെറിയൊരു മേശയും ഇരിക്കാൻ എന്തെങ്കിലുമൊക്കെ വേണം. ഭക്ഷണം വേണം. വടക്കഞ്ചേരി ടൗണിനുസമീപം ആര്യംകടവ് ചന്ദ്രൻ-ഗീത ദന്പതികളുടെ മക്കളാണ് എട്ടാംക്ലാസിൽ പഠിക്കുന്ന അനന്തുവും അഞ്ചാംക്ലാസിൽ പഠിക്കുന്ന അനന്തയും. സ്വന്തമായി വാഹനമുള്ളവരെയും ആർസി വീടുകളിലുള്ളവരെയും പിന്നേയും ഭവനനിർമാണപദ്ധതിയിൽ ഉൾപ്പെടുത്തി വികസനത്തെക്കുറിച്ച് വാചാലരാകുന്നവർ ഈ കുട്ടികളുടെ താമസസൗകര്യങ്ങൾ നേരിൽകണ്ട് വിലയിരുത്തണം. അത്രയും ദൈന്യസ്ഥിതിയാണ് ഇവരുടേത്. മൂന്നു സെന്റ് സ്ഥലത്ത് മണ്ണ് ഇഷ്ടികകൊണ്ട് മറച്ച കുടിൽ. കന്പുകൾനാട്ടി തെങ്ങോലകൊണ്ടും പ്ലാസ്റ്റിക് കവറുകൾകൊണ്ടും മേഞ്ഞ മേൽക്കൂര. ഏതുസമയവും നിലംപൊത്താവുന്ന വീട്. മഴക്കാലത്ത് കുടിലിനുള്ളിൽ ചോരാത്ത സ്ഥലം എവിടെയമുണ്ടായിരുന്നില്ലെന്നു അനന്തു പറയുന്നു. ചോരുന്നിടത്ത് അമ്മ പ്ലാസ്റ്റിക് കവറുകൾ തിരുകിവയ്ക്കും. പക്ഷേ രാത്രിയിൽ എലി അതെല്ലാം കൊണ്ടുപോയി പിന്നേയും ചോർച്ചതന്നെ. വീട്ടിനുള്ളിൽ…
Read Moreഅനങ്ങൻമല തീപ്പിടിത്തത്തിൽ കൊമ്പുകോർത്ത് വനംവകുപ്പും അനങ്ങനടി പഞ്ചായത്തും; തീ പടർന്നത് തൊഴിലുറപ്പ് തൊഴിലാളികൾ തീയിട്ടതുകൊണ്ടാന്ന് കാട്ടി വനം വകുപ്പ് പഞ്ചായത്ത് ഭരണസമതിക്കെതിരേ കേസെടുത്താണ് പ്രശ്നങ്ങൾക്ക് കാരണം
ഒറ്റപ്പാലം: അനങ്ങൻമലയിൽ തീപ്പിടുത്തം ഉണ്ടായതുമായി ബന്ധപ്പെട്ട് വനംവകുപ്പും അനങ്ങനടി ഗ്രാമപഞ്ചായത്തും തമ്മിൽ കൊന്പുകോർക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അനങ്ങനടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സൂപ്പർവൈസർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ പേരിൽ വനംവകുപ്പ് കേസ് എടുത്തതാണ് സിപിഎം ഭരണം കൈയാളുന്ന അനങ്ങനടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ ചൊടിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ തീയിട്ടതുകൊണ്ടാണ് കഴിഞ്ഞദിവസം അനങ്ങൻമലയിലേയ്ക്ക് തീപടരാൻ കാരണമായതെന്ന് ആരോപിച്ചാണ് വനംവകുപ്പ് കേസെടുത്തത്. തീയിട്ടവരിൽ നിന്നും നാശനഷ്ടം കണക്കാക്കി പിഴയീടാക്കാനും തീരുമാനമുള്ളതായി വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ വി. ആഷിക്ക് അലി വ്യക്തമാക്കി. എന്നാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരേയും തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരേയും കേസെടുത്ത വനംവകുപ്പ് അധികൃതരുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ആർ രഞ്ജിത്തിന്റെ നിലപാട്. ഫയർലൈൻ കൃത്യമായി എടുക്കുന്നതിലും വാച്ചർമാരുടെ സേവനം കൃത്യമായി പ്രയോജനപ്പെടുത്തുന്നതിലും വനംവകുപ്പിനുള്ള നിസംഗതയാണ് വനം കത്തുന്നതിനുള്ള കാരണമെന്നും മേൽപ്പറഞ്ഞവർക്കെതിരെ കേസെടുത്ത നടപടിയിൽ നിന്നും വനംവകുപ്പ് പിൻതിരിയണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.…
Read Moreഞങ്ങളെ ഒന്ന് സഹായിക്കണേ..! പന്തലാംപാടം പള്ളിപ്പടി സ്റ്റോപ്പിൽ വിദ്യാർഥികളെ കയറ്റാതെ സ്വകാര്യ ബസുകൾ പായുന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസും
വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടം പള്ളിപ്പടി സ്റ്റോപ്പിൽ വിദ്യാർഥികളെ കയറ്റാതെ പറക്കുന്ന സ്വകാര്യബസുകൾക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തം. സ്റ്റോപ്പിൽ സ്കൂൾ കുട്ടികളെ കണ്ടാൽ വേഗതകൂട്ടി സ്പീഡ് ട്രാക്കിലൂടെയാണ് ബസുകൾ പോകുക. യാത്രക്കാർ ഇറങ്ങാനുണ്ടെങ്കിൽ പുറകോട്ട് നീക്കിയോ മുന്നോട്ടു കുറെ പോയോ ആണ് ബസ് നിർത്തുക. ഇതിനിടെ കുട്ടികൾ ഓടി ബസിനടുത്തെത്തിയാൽ കയറും മുന്പേ വിസിലടിച്ച് ബസ് വിടും. ഈ സമയം കന്പിയിൽ പിടികിട്ടാത്ത കുട്ടികൾ റോഡിൽ വീഴും. ഇത്തരം അപകടങ്ങൾ ഇവിടെ പതിവാണ്. ബസ് കയറാൻ വരുന്ന കുട്ടികൾ വരിയായി നിന്ന് പത്തോ പതിനഞ്ചോ പേർ മാത്രമേ ഒരു ബസിൽ കയറൂ. രണ്ടോ മൂന്നോ സ്റ്റോപ്പിൽ ഇറങ്ങേണ്ട കുട്ടികൾ ഒന്നിച്ചുകയറുന്നതിനാൽ കുട്ടികളെ ഇറക്കിവിടാൻ സമയനഷ്ടവും വരുന്നില്ല. രണ്ടോ മൂന്നോ മിനിറ്റ് ഇടവിട്ട് പാലക്കാട്- തൃശൂർ റൂട്ടിൽ ബസുകളുള്ളതിനാൽ സ്കൂൾ സമയത്ത് ഏതാനും ബസുകൾ സ്റ്റോപ്പിൽ നിർത്തിയാൽ തന്നെ…
Read Moreഅങ്ങ് ദുബായിലാണല്ലോ..! തന്റേതല്ലാത്ത കാരണങ്ങളാൽ ദുബായിയിൽ കുടുങ്ങിപ്പോയ കണ്ണൂർ സ്വദേശിയുടെ മോചനത്തിനായി സുഷമയും കുമ്മനവും ഇടപെടൂ; ബിനോയിയെ ട്രോളി ബൽറാം
പാലക്കാട്: സാന്പത്തിക തട്ടിപ്പുകേസിൽ കുടുങ്ങി ദുബായിയിൽ യാത്രാവിലക്ക് നേരിടുന്ന, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ ട്രോളി വി.ടി.ബൽറാം എംഎൽഎ. തന്റേതല്ലാത്ത കാരണങ്ങളാൽ ദുബായിയിൽ കുടുങ്ങിപ്പോയ കണ്ണൂർ സ്വദേശിയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രിയുടെയും കുമ്മനത്തിന്റെയും ഇടപെടൽ അഭ്യർഥിക്കുന്നു എന്നായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്… രണ്ട് ആണ്മക്കൾ, മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാൻ പറ്റില്ല, രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാൻ പറ്റില്ല, രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ! തന്റേതല്ലാത്ത കാരണങ്ങളാൽ ദുബൈയിൽ കുടുങ്ങിപ്പോയ കണ്ണൂർ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്േറയും അടിയന്തര ഇടപെടൽ അഭ്യർഥിക്കുന്നു. ചൈനയെപ്പോലെ സാമ്രാജ്യത്വ ശക്തികൾ ചുറ്റിലുംനിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം. ജാസ് ടൂറിസം കന്പനി നൽകിയ ചെക്ക് കേസിലാണ് ബിനോയിയെ ദുബായിയിലെ…
Read Moreഗോവിന്ദാ..ഗോവിന്ദാ..! വർഷാവസാധമെത്തിയിട്ടും പാഠപുസ്തകം എത്തിയില്ല; പൊതുവിദ്യഭ്യാസം മെച്ചപ്പെടുത്താൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞില്ലെന്ന് ഉമ്മൻചാണ്ടി
തൃപ്രയാർ: പൊതുവിദ്യഭ്യാസം മെച്ചപ്പെടുത്താൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തൃപ്രയാർ ടി.എസ്.ജി.എ .അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ കെപിഎസ്ടിഎ തൃശൂർ റവന്യൂ ജില്ലാ സമ്മേളനം ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വർഷാവസാന പരീക്ഷ അടുക്കാറായിട്ടു പോലും പാഠപുസ്തകവിതരണം ഇത് വരെയും പൂർത്തിയായിട്ടില്ലന്നൊ ണ് അറിയാൻ കഴിഞ്ഞത്. ഇത്തരത്തിൽ തികഞ്ഞ പരാജയമായ പിണറായി സർക്കാർ പൊതുവിദ്യാഭ്യാസത്തെ എങ്ങനെയാണ് ശക്തിപ്പെടുത്തുക, ഉമ്മൻ ചാണ്ടി ചോദിച്ചു. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നുവെന്ന് വെറുതെ പ്രഖ്യാപനങ്ങൾ നടത്തിയാൽ പോരെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രണ്ട് വർഷത്തെ അധ്യാപക നിയമനങ്ങൾക്ക് സർക്കാർ ഇത് വരെയും അംഗീകാരം നല്കിയിട്ടില്ല. ഇത് മൂലം ഈ വിഭാഗം അധ്യാപകരുടെ ജീവിതം ദുരിതത്തിലായി. ഇപ്പോഴും അംഗീകാരം നല്കുന്നതിൽ അവ്യക്തതയിലാണ് എൽഡിഎഫ് സർക്കാരെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. പൊതു വിദ്യാഭ്യാസത്തെ ശാക്തീകരിക്കാൻ സർക്കാർ അനാസ്ഥ കാണിക്കുകയാണ്.പൊതു വിദ്യാഭ്യാസെത്ത ശക്തിപ്പെടുത്തണം അധ്യാപക പാക്കേജ്…
Read Moreപിന്നിൽ വൻ മാഫിയകൾ..! കുഞ്ഞിനെ വിറ്റ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും; പ്രതികളുടെ ഉന്നത മാഫിയാബന്ധം സൂചിപ്പിക്കും വിധം പ്രമുഖ അഭിഭാഷകരാണ് കേസ് വാദിക്കാനെത്തുന്നത്
ആലത്തൂർ: ജനിച്ച് നാലുദിവസമായ പെണ്കുഞ്ഞിനെ തമിഴ്നാട്ടിലെത്തിച്ച് വിറ്റ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന അഞ്ചു പ്രതികളെയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മനുഷ്യക്കടത്ത്, പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കുക തുടങ്ങിയ കുറ്റങ്ങൾക്കു ബാലപീഡന നിരോധനനിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കുഞ്ഞിന്റെ അച്ഛൻ രാജൻ, ഇടനിലക്കാരൻ ജനാർദനൻ എന്നിവർ ആലത്തൂർ സബ് ജയിലിലും കുഞ്ഞിന്റെ അമ്മ ബിന്ദു, മുത്തശ്ശി വിജി, ഇടനിലക്കാരി സുമതി എന്നിവർ പാലക്കാട് സബ് ജയിലിലുമാണ് പതിന്നാലു ദിവസത്തെ റിമാൻഡിൽ കഴിയുന്നത്. ഇവരെ ഇന്നു കസ്റ്റഡിയിൽ കിട്ടത്തക്കവിധം പോലീസ് നേരത്തേ നടപടികൾ പൂർത്തിയാക്കിയിരുന്നു. സംഭവത്തിലെ പ്രധാന സൂത്രധാരൻ ഈറോഡ് കൃഷ്ണപാളയം കക്കൻനഗർ നിത്യയിൽ ജനാർദനനാണ്. ഇടനിലക്കാരിയാണ് ഈറോഡ് പഴയ റെയിൽവേ സ്റ്റേഷൻ റോഡ് താമസക്കാരി സുമതി . ജനാർദനനിൽ നിന്നു ഒന്നേകാൽ ലക്ഷത്തിനു കുഞ്ഞിനെ വാങ്ങിയ കവിത, ഭാഗ്യലക്ഷ്മി എന്നിവരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളുടെ ഉന്നത…
Read Moreയാത്ര പടക്കവുമായി ..! ജനവാസകേന്ദ്രങ്ങളിലേക്ക് പന്നിക്കൂട്ടമായെത്തുന്നു; പുറത്തിറങ്ങണമെങ്കിൽ കൈയിൽ പടക്കം കരുതേണ്ട അവസ്ഥയെന്ന് രാമകൃഷ്ണൻ; പന്നികളെ തുരത്താൻ വനംവകുപ്പ് അധികൃതർ നടപടി എടുക്കണെന്ന് നാട്ടുകാർ
വണ്ടിത്താവളം: നെടുന്പള്ളം, കൂന്പാറ, പാപ്പാന്പള്ളം എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ പന്നിക്കൂട്ടമെത്തുന്നത് അപകടഭീഷണിയായി. കൂന്പാറയ്ക്കുസമീപത്തെ നെൽകൃഷി പന്നികൾ ഉഴുതുമറിച്ച് വ്യാപകമായി നശിപ്പിച്ചു.വണ്ടിത്താവളം ടൗണിൽനിന്നും പാപ്പാന്പള്ളം, നെടുന്പള്ളം എന്നിവിടങ്ങളിലേക്ക് നടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇക്കഴിഞ്ഞമാസം സമീപവാസിയായ കണ്ണനെ മൂന്നംഗ പന്നിക്കൂട്ടം ആക്രമിക്കാൻ തുനിഞ്ഞെങ്കിലും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. രാത്രിസമയത്ത് വീടുകൾക്കു സമീപം പന്നിക്കൂട്ടം എത്തിയാൽ പടക്കംപൊട്ടിച്ചാണ് അകറ്റുന്നത്. ഇതുമൂലം ടൗണിൽനിന്നും അരകിലോമീറ്റർ ദൂരമുള്ള സ്ഥലത്തേക്ക് രാത്രികാലത്ത് ഓട്ടോയിലാണ് മിക്കവരും സഞ്ചരിക്കുന്നത്.ഇക്കഴിഞ്ഞദിവസം കൂന്പാറ രാമകൃഷ്ണന്റെ വീട്ടുമുറ്റത്ത് ഒന്പത് പന്നികളാണ് കൂട്ടമായെത്തിയത്. വണ്ടിത്താവളം ടൗണിലെ ടൈലറിംഗ് കടയിൽനിന്നും രാമകൃഷ്ണൻ വീട്ടിലേക്ക് വഴിയിൽ ഓലപടക്കം പൊട്ടിച്ചു ശബ്ദമുണ്ടാക്കിയാണ് വരുന്നത്. നെടുന്പള്ളത്തേക്കുള്ള വഴിക്കിടെയുള്ള കനാൽബണ്ടിന്റെ തൂപ്പുകൾക്കിടയിലാണ് പന്നിക്കൂട്ടം തന്പടിച്ചിരിക്കുന്നത്. ഈ സ്ഥലത്തെ തെരുവുവിളക്കുകൾ കത്താത്തതിനാൽ പന്നികൾ ദൂരെനിന്നും വരുന്നതും കാണാൻ കഴിയാത്ത സാഹചര്യവുമുണ്ട്. പാലക്കുളന്പിൽ മാണിക്യന്റെ വീടിനു പിറകിൽ ഒന്പതുവയസുകാരിയായ മകളെ പന്നി ഇടിച്ചുവീഴ്ത്തിയ സംഭവവമുണ്ടായിട്ടുണ്ട്. പന്നികളെ തുരത്താൻ…
Read More