അ​ന​ന്തു​വി​നും അ​ന​ന്ത​ക്കും തൽക്കാലം കു​ഞ്ഞു വീ​ട്ടി​ൽ സ്വ​സ്ഥ​മാ​യി അ​ന്തി​യു​റ​ങ്ങാം; പ​ന്ത​ലാം​പാ​ടം മേ​രി മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂൾ അടിയന്തിരമായ വേണ്ട സഹായങ്ങൾ ചെയ്തു നൽകി; ഇനി പഞ്ചായത്തും കൂടി കനിഞ്ഞാൽ എല്ലാം ശരിയാകും

വ​ട​ക്ക​ഞ്ചേ​രി: അ​ന​ന്തു​വി​നും അ​ന​ന്ത​ക്കും ഇ​നി ത​ൽ​ക്കാ​ല​ത്തെ​ക്കെ​ങ്കി​ലും കു​ഞ്ഞു വീ​ട്ടി​ൽ സ്വ​സ്ഥ​മാ​യി അ​ന്തി​യു​റ​ങ്ങാം.​ക​രു​ണ​യു​ടെ ക​ര​ങ്ങ​ൾ​പ്പോ​ലെ അ​ന​ന്തു പ​ഠി​ക്കു​ന്ന പ​ന്ത​ലാം​പാ​ടം മേ​രി മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പി​രി​വെ​ടു​ത്ത് കീ​റി പൊ​ളി​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​കൂ​ര അ​ടി​യ​ന്തി​ര​മാ​യി റി​പ്പ​യ​ർ ചെ​യ്ത് താ​മ​സ യോ​ഗ്യ​മാ​ക്കി.​ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ മേ​ൽ​കൂ​ര തെ​ങ്ങോ​ല കൊ​ണ്ട് മേ​യു​ന്ന പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ക​ഴു​ക്കോ​ലു​ക​ളും തൂ​ണു​ക​ളും മാ​റ്റി പു​തി​യ​താ​ക്കി. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വീ​ട് കി​ട്ടു​ന്ന​തു വ​രെ ക​യ​റി കി​ട​ക്കാ​നു​ള്ള താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മാ​യി​ട്ടു​ണ്ട്.​പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ണ്ണി എ​ൻ.​ജേ​ക്ക​ബ്ബ്, അ​ധ്യാ​പ​ക​രാ​യ ഫാ.​ക്രി​സ്റ്റോ കാ​ര​ക്കാ​ട്ട്, ജോ​ജി എ​ന്നി​വ​ർ ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി പ​ണി​ക​ൾ വി​ല​യി​രു​ത്തി.​അ​ന​ന്തു​വി​നും അ​ന​ന്ത​ക്കും പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യി മേ​ശ​യും ക​സേ​ര​ക​ളും വാ​ങ്ങി ന​ൽ​കു​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. ​വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് കു​റു​വ​ത്ത് ആ​ര്യം​ക്ക​ട​വി​ലാ​ണ് എ​ട്ടാം ക്ളാ​സി​ൽ പ​ഠി​ക്കു​ന്ന അ​ന​ന്തു​വി​ന്‍റെ​യും കു​ഞ്ഞ​നു​ജ​ത്തി അ​ഞ്ചാം ക്ളാ​സി​ൽ പ​ഠി​ക്കു​ന്ന അ​ന​ന്ത​യു​ടെ​യും വീ​ട്. മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്ത് മ​ണ്ണ് ഇ​ഷ്ടി​ക കൊ​ണ്ട് മ​റ​ച്ച…

Read More

അ​പ​ക​ട​കെണിയൊരുക്കി ​ദേ​ശീ​യ​പാ​ത​യി​ലെ മ​ര​ങ്ങ​ൾ; ഒരുമാസത്തിനിടെ ആറിടത്ത് മരങ്ങൾ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു; ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നതെന്ന് യാ​ത്ര​ക്കാ​ർ

ക​ല്ല​ടി​ക്കോ​ട്: ക​ഴി​ഞ്ഞ ഒരു ​മാ​സ​ത്തിനുള്ളി​ൽ പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ ആ​റി​ട​ത്ത് മ​ര​ങ്ങ​ൾ പൊ​ട്ടി​വീണു. മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. 9 വാ​ഹ​ന ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കു​ട്ടി​ക​ള​ട​ക്ക​മു​ള്ള യാ​ത്രക്കാ​ർ ഭീ​തി​യി​ലാ​ണ്. മൈ​ല​ന്പു​ള്ളി മു​ത​ൽ ത​ച്ച​ന്പാ​റ​വ​രെ 76 മ​ര​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ റോ​ഡീ​ലേയ്ക്ക് വീ​ഴാ​റാ​യി നി​ൽക്കുന്ന​ത്. മാ​വ്, വാ​ക, മരുത് തു​ട​ങ്ങി​യ​വ​യാ​ണ് മി​ക്ക​വ​യും. 60 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്കമുള്ളവയാണ് ഇവ. ഇ​ത്ത​രം മ​ര​ങ്ങ​ൾ ചി​ത​ൽ ക​യ​റി ഉ​ൾ​ഭാ​ഗം മു​ഴു​വ​ൻ ന​ശി​ച്ച​വ​യാ​ണ്. കാ​റ്റ​ടിക്കുന്പോ​ഴും മ​ഴ​പെ​യ്യു​ന്പോ​ഴു​മാ​ണ് പ​ല​പ്പോ​ഴും ഇ​ത്ത​രം മ​ര​ങ്ങ​ൾ വീ​ഴു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​റ്റും മ​ഴ​യും ഇ​ല്ലാ​ത്ത​പ്പോ​ഴാ​ണ് കല്ലടിക്കോട് ചു​ങ്ക​ത്ത് മ​രം വീ​ണ​ത്. ഇ​ടക്കുർ​ശി ബ​ഥ​നി സ്കൂ​ളിനു സ​മീ​പം നി​ൽക്കുന്ന മ​ര​ങ്ങ​ൾ ഏ​തു സ​മ​യ​വും പൊ​ട്ടി​വീ​ഴാ​മെ​ന്ന അ​വ​സ്ഥയി​ലാ​ണ്. വാ​ഹ​നങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാരും ഭാ​ഗ്യം കൊ​ണ്ടു മാ​ത്ര​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഉ​ണ​ങ്ങി പൊ​ള്ള​യാ​യി നി​ൽക്കുന്ന ഇ​ത്ത​രം മ​ര​ങ്ങ​ൾ വെ​ട്ടിനീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ…

Read More

ശബ്ദ നിയന്ത്രണ മുള്ള കോടതി പരിസരത്ത് എന്തിനാണ് സ്റ്റേഡിയം? റവന്യൂ ഭൂമിയിലെ മരങ്ങൾ മുറിച്ചുള്ള എംഎൽഎയുടെ നിർമാണ  പ്രവർത്തനത്തിനിതിരേ  പരിസ്ഥിതി സ്നേഹികളുടെ പ്രതിഷേധം

ആ​ല​ത്തൂ​ർ: ദേ​ശീ​യ മൈ​താ​നി​യി​ലെ പ​ക്ഷി​സ​ങ്കേ​ത​മാ​യ ആ​ൽ​മ​ര​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന വി​ധം നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​നു​ള്ള എം​എ​ൽ​എ യു​ടെ നീ​ക്കം പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ ക്കു​ന്നു. മൈ​താ​നി​യി​ലെ പ​ക്ഷി​സ​ങ്കേ​ത​മാ​യ ആ​ൽ​മ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ക​ർ ബാ​ന​ർകെ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. മൈ​താ​നി​യി​ൽ ഓ​പ്പ​ണ്‍ എ​യ​ർ സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കു​ന്ന​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. അ​തി​ന് മ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും മു​റി​ക്കു​ക​യി​ല്ലെ​ന്ന് എം​എ​ൽ​എ ഉ​റ​പ്പും ന​ൽ​കി​യ​താ​ണ്. അ​ത് ലം​ഘി​ച്ചാ​ണ് മൈ​താ​നി​യി​യി​ലെ ആ​ൽ​മ​ര​ങ്ങ​ളു​ടെ വ​ലി​യ കൊ​ന്പു​ക​ൾ വെ​ട്ടി​മാ​റ്റി​യ​ത്. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. റ​വ​ന്യൂ പു​റ​ന്പോ ക്കാ​ണ് ദേ​ശീ​യ മൈ​താ​നം. അ​വി​ടുത്തെ ​ആ​ൽ​മ​ര​ങ്ങ​ളു​ടെ ത​ണ​ലി​ൽ പ​ക​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ക​യും, ആ​ളു​ക​ൾ വി​ശ്ര​മി​ക്കു​ക​യും, രാ​ത്രി​യാ​യാ​ൽ ആ​യി​ര​ക​ണ​ക്കി​ന് പ​ക്ഷി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​വു​മാ​ണ് മൈ​താ​നം. ആ​ല​ത്തൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ ക്കു​ള്ള റോ​ഡും മൈ​താ​ന​ത്തി​ന്‍റെ വ​ശ​ത്തു​കൂ​ടി​യാ​ണു​ള്ള​ത്. കോ​ട​തി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ സ​മീ​പ​ത്താ​ണ് മൈ​താ​ന​മെ​ന്ന​തി​നാ​ൽ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ച്ചുള്ള ​പൊ​തു​പ​രി​പാ​ടി​ക​ൾ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ ഈ ​ഭാ​ഗ​ത്ത് കോ​ട​തി…

Read More

യൂത്ത് കോൺഗ്രസ് ഉണർന്ന് പ്രവർത്തിച്ചു..! ബസ് സ്റ്റാൻഡിൽ അത്യാസന്ന നിലയിൽ വൃദ്ധൻ കിടക്കാൻ തുടങ്ങിയിട്ട് നാലുദിവസം; അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്;  പിന്നെ  രോഗി ആശുപത്രിയിലെത്തിയത് അതിവേഗവും

ചിറ്റൂ​ർ: ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ കി​ട​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ​ന്നു ക​രു​തു​ന്ന വൃ​ദ്ധ​നാ​ണ് നാ​ലു​ദി​വ​സ​മാ​യി അ​നാ​ഥാ​വ​സ്ഥ​യി​ൽ ദു​ർ​ഗ​ന്ധം വ​മി​ച്ചു ഈ​ച്ച​പൊ​തി​ഞ്ഞു കി​ട​ന്നി​രു​ന്ന​ത്. അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡു​പ​രോ​ധി​ച്ചു പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി. സം​ഭ​വ​മ​റി​ഞ്ഞ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഉ​ട​ൻ​ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വി​വ​ര​മ​റി​യി​ച്ചു. മൂ​വാ​യി​രം രൂ​പ ചി​കി​ത്സാ ചെ​ല​വും ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി ആം​ബു​ല​ൻ​സി​ൽ വൃ​ദ്ധ​നെ കൊ​ണ്ടു​പോ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട​തോ​ടെ സ​മ​ര​ത്തി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​ർ പിന്മാറു​ക​യാ​യി​രു​ന്നു.

Read More

ത​ല​ക്കോ​ട്ടു​ക​ര ക്ഷേ​ത്ര​ത്തി​ൽ 24 അ​ടി ഉ​യ​ര​മു​ള്ള  ശി​വ​ശി​ല്പ​വും  ഏഴടി ഉയരമുള്ള ന​ന്ദി​കേ​ശ​രൂ​പ​വും; ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് ശി​വ​ശി​ല്പ​സ​മ​ർ​പ്പ​ണം    നടത്തും

കു​ന്നം​കു​ളം: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം കി​ഴേ​ട​മാ​യ കു​ന്നം​കു​ളം ത​ല​ക്കോ​ട്ടു​ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ത്ര​തി​ൽ ക്ഷേ​ത്ര​ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ശി​വ​ശി​ല്പ​വും ന​ന്ദി​കേ​ശ രൂ​പ​വും ഇ​ന്ന് സ​മ​ർ​പ്പി​ക്കും. 24 അ​ടി ഉ​യ​ര​മു​ള്ള ശി​വ​ശി​ല്പ​മാ​ണ് ക്ഷേ​ത്ര ക​വാ​ട​ത്തി​ന് സ​മീ​പ​ത്താ​യി ക​മ​നീ​യ​മാ​യ രീ​തി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ന​ന്ദി​കേ​ശ രൂ​പ​ത്തി​ന് ഏ​ഴ് അ​ടി വ​ലു​പ്പ​മു​ണ്ട്. ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് ശി​വ​ശി​ല്പ​സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി.​ശ​ശി​ധ​ര​ൻ ന​ന്ദി​കേ​ശ ശി​ല്പം അ​നാഛാ​ദ​നം ചെ​യ്യും. ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും. ബ്ര​ഹ്മ​ശ്രീ കാ​ണി​പ്പ​യ്യൂ​ർ കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ക്ഷേ​ത്ര​സ​മി​തി സെ​ക്ര​ട്ട​റി സി.​എ.​സ​ത്യ​പ്ര​സാ​ദ്, ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ വ​ട​ക്കേ​ട​ത്ത് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. നാ​ള​ത്തെ ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ മു​ത​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഉ​ച്ച​യ്ക്ക് ഉ​ത്സ​വ…

Read More

സംഭവബഹുലമായ ആ കഥയിങ്ങനെ..!  വിതയ്ക്കാതെ കൊയ്യാനാകുമോ എന്ന ചോദ്യത്തിന്  ഉത്തരവുമായി യു​വ​ക​ർ​ഷ​ക​ൻ ദി​ലീ​ഷ് ; നൂറുമേനി വിളവ് ലഭിക്കാൻ ചിലവായതകട്ടെ 2500 രൂപയും

കൊ​ട​ക​ര: വി​ത​ക്കാ​തെ വി​ള​വെ​ടു​ക്കു​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ചെ​ന്പു​ച്ചി​റ​യി​ലെ വാ​ഴ​പ്പി​ള്ളി വീ​ട്ടി​ൽ ദി​ലീ​ഷ് കു​മാ​ർ. വി​രി​പ്പ് കൃ​ഷി​യു​ടെ വി​ള​വെ​ടു​ത്ത​പ്പോ​ൾ നി​ല​ത്തു​വീ​ണ പാ​ഴ്നെ​ൽ​മ​ണി​ക​ൾ മു​ള​ച്ച് ക​തി​ര​ണി​ഞ്ഞ​ത് കൊ​യ്തെ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ദി​ലീ​ഷ്. ശ്രേ​യ​സ് വി​ത്തു​പ​യോ​ഗി​ച്ചാ​ണ് ചെ​ന്പു​ച്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ലെ കും​ഭം​കു​ള​ങ്ങ​ര​യി​ൽ ദി​ലീ​ഷ് വി​രി​പ്പു​കൃ​ഷി ചെ​യ്ത​ത്. യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ കൊ​യ​ത്തു​ന​ട​ത്തി​യ​പ്പോ​ൾ നി​ല​ത്തു​വീ​ണ നെ​ൽ​മ​ണി​ക​ളാ​ണ് മു​ള​ച്ച് ഇ​പ്പോ​ൾ കൊ​യ്ത്തി​നു​പാ​ക​മാ​യി നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ മു​ണ്ട​ക​ൻ കൃ​ഷി​യി​റ​ക്കു​ന്ന​തി​നാ​യി ടി​ല്ല​റു​പ​യോ​ഗി​ച്ച് നി​ല​മൊ​രു​ക്കി​യി​രു​ന്നു. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം കി​ട്ടി​ല്ലെ​ന്ന ആ​ശ​ങ്ക വ​ന്ന​പ്പോ​ൾ കൃ​ഷി വേ​ണ്ടെ​ന്നു​വെ​ച്ചു. എ​ന്നാ​ൽ പാ​ട​ത്ത് വീ​ണു​കി​ട​ന്ന നെ​ൽ​മ​ണി​ക​ൾ മു​ള​ച്ചു​വ​രു​ന്ന​തു​ക​ണ്ട​പ്പോ​ൾ നെ​ൽ​ച്ചെ​ടി​ക​ളെ പ​രി​ച​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നേ​രി​യ തോ​തി​ൽ വ​ള​പ്ര​യോ​ഗം ന​ട​ത്തി​യ​തോ​ടെ നെ​ൽ​ച്ചെ​ടി​ക​ൾ ക​തി​ര​ണി​ഞ്ഞു. ക​ള​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ കൂ​ലി​ച്ചെ​ല​വ് ഉ​ണ്ടാ​യി​ല്ല. ഒ​രേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ത്തെ പാ​ഴ്്നെ​ൽ​കൃ​ഷി​ക്കാ​യി ദി​ലീ​ഷ് മു​ട​ക്കി​യ​ത് ആ​കെ 2500 രൂ​പ മാ​ത്ര​മാ​ണ്. സ​മീ​പ​ത്തെ മ​റ്റ് കൃ​ഷി​യി​ട​ത്തി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന മു​ണ്ട​ക​ൻ കൃ​ഷി​ക്കൊ​പ്പം ദി​ലീ​ഷി​ന്‍റെ പാ​ഴ്നെ​ല്ലും ക​തി​രി​ട്ടു​നി​ൽ​ക്കു​ക​യാ​ണി​പ്പോ​ൾ. പാ​ഴ്നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ്…

Read More

കറുത്ത പൊന്നിനും രക്ഷ‍യില്ല..! വിലയുമില്ല വിളവുമില്ല കർഷകർ ആശങ്കയിൽ; കഴിഞ്ഞ ​സീ​സ​ണി​ൽ കി​ലോ​യ്ക്ക് 600 രൂ​പ​യു​ണ്ടാ​യി​രു​ന്നയിടത്ത് ഇപ്പോൾ വെറും 400 രൂപമാത്രം

വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര​മേ​ഖ​ല​യി​ൽ കു​രു​മു​ള​കി​ന്‍റെ വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ സ​ജീ​വ​മാ​യെ​ങ്കി​ലും വി​ല​കു​റ​വും ഉ​ത്പാ​ദ​ന​കു​റ​വും ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ല്പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സീ​സ​ണി​ൽ കി​ലോ​യ്ക്ക് 600 രൂ​പ​യു​ണ്ടാ​യി​രു​ന്ന മു​ള​ക് വി​ല ഇ​പ്പോ​ൾ നാ​നൂ​റു​രൂ​പ​യാ​യി ഇ​ടി​ഞ്ഞു. വി​ല​കു​റ​ഞ്ഞ​തി​നൊ​പ്പം വി​ള​വി​ല്ലാ​ത്ത​താ​ണ് ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ ക​ഷ്ട​ത്തി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ വേ​ന​ലി​ലെ ഉ​ണ​ക്കും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളു​മാ​ണ് ഉ​ത്പാ​ദ​നം മൂ​ന്നി​ലൊ​ന്നാ​യി കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. മു​ള​ക് പ​റി​ച്ച് നാ​രും പൊ​ടി​യും നീ​ക്കി ഉ​ണ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ന​ല്ല അ​ധ്വാ​നം ത​ന്നെ വേ​ണം. പാ​ല​ക്കു​ഴി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തെ കു​ടും​ബ​ബ​ജ​റ്റ് ത​യ്യാ​റാ​ക്കു​ന്ന​തു​ത​ന്നെ കു​രു​മു​ള​കി​ൽ നി​ന്നു​ള്ള വ​രു​മാ​നം ക​ണ​ക്കാ​ക്കി​യാ​ണ്. കാ​ര​ണം മ​ല​യോ​ര​ത്തെ പ്ര​ധാ​ന​വി​ള ഈ ​ക​റു​ത്ത പൊ​ന്ന് ത​ന്നെ​യാ​ണ്. റ​ബ​ർ ച​തി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ​കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി കു​രു​മു​ള​കാ​യി​രു​ന്നു ക​ർ​ഷ​ക​നെ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ മു​ള​കി​ലും പ്ര​തീ​ക്ഷ വെ​ക്കാ​നി​ല്ലാ​ത്ത സ്ഥി​തി അ​റു​തി​യു​ടെ രൂ​ക്ഷ​ത കൂ​ട്ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മ​ല​ഞ്ച​ര​ക്കു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് വ​ട​ക്ക​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ പ​ട്ട​ണ​ങ്ങ​ളു​ടെ നി​ല​നി​ല്പ്. കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ…

Read More

വേനൽ കനക്കുമ്പോൾ  സ്വ​കാ​ര്യ ഭൂ​മി​യി​ലെ കരിങ്കൽ ക്വാ​റി ജ​ല​സേ​ച​ന ക​നാ​ലി​ന് ഭീ​ഷ​ണിയാകുന്നു;  കു​ന്ന് ഇ​ടി​ച്ച് നി​ര​ത്തി അടിഭാഗത്തെ പാറയെടുക്കന്നതിൽ ആശങ്കയോടെ ജനങ്ങളും

ആ​ല​ത്തൂ​ർ: ത​രൂ​ർ ഒ​ന്ന് വി​ല്ലേ​ജി​ലെ ചി​റ​ക്കോ​ട് വ​ള്ളി​യം​കു​ന്ന് സ​ർ​ക്കാ​ർ വ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്വ​കാ​ര്യ ഭൂ​മി യി​ലെ ക്വാ​റി വ​ന​ത്തി​നും മ​ല​ന്പു​ഴ ജ​ല സേ​ച​ന ക​നാ​ലി​നും ഭീ​ഷ​ണി​യാ​വു​ന്നു. കു​ന്ന് ഇ​ടി​ച്ച് നി​ര​ത്തി​യാ​ണ് അ​ടി​ഭാ​ഗ ത്തെ ​പാ​റ പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​ത്.​ഇ​ക്ക​ഴി ഞ്ഞ ​ഡി​സം​ബ​ർ മു​ത​ലാ​ണ് മ​ണ്ണ് നീ​ക്ക ൽ ​തു​ട​ങ്ങി​യ​ത്. ഇ​തി​ന് അ​നു​മ​തി​യു ണ്ടെ​ന്നാ​ണ് ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത​വ​ർ പ​റ​യു​ന്ന​ത്.​ക്വാ​റി​യി​ൽ നി​ന്നും ടോ​റ സി​ൽ ക​ല്ല് ക​ട​ത്തു​ന്ന​ത് മ​ല​ന്പു​ഴ ക​നാ ൽ ​ബ​ണ്ടി​ലെ ടാ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത മ​ണ്ണ് റോ​ഡി​ലൂ​ടെ​യാ​ണ്.​ഈ വ​ഴി അ​മി ത​ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യാ​ൽ ക​നാ​ൽ ബ​ണ്ട് ത​ക​രാ​നി​ട​വ​രു​മെ​ന്നാ​ണ് നാ​ട്ടു കാ​ർ പ​റ​യു​ന്ന​ത്. മ​ല​ന്പു​ഴ ക​നാ​ൽ​വ​ന്ന 1960 കാ​ല​ഘ​ട്ട​ത്തി​ൽ ബ​ണ്ടി​ന്‍റെ സു​ര ക്ഷ ​ക​ണ​ക്കി​ലെ​ടു​ത്ത് ബ​ണ്ടി​ലൂ​ടെ കാ​ള​വ​ണ്ടി​യെ പോ​ലും സ​ഞ്ച​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. അ​ന്പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം ടോ​റ​സ് പോ​ലു​ള്ള അ​മി​ത​ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​ത് ബ​ണ്ടി​നും അ​തി​ലെ ക​ലി​ങ്കി​നും ഭീ​ഷ ണി​യു​യ​രു​ന്നു​ണ്ട്.​ര​ണ്ട് വ​ർ​ഷം മു​ന്പ് ഇ​തേ…

Read More

 നീതം 2018..! സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ; സംസ്ഥാനത്തുടനീളം ഒരു പകൽ നീണ്ടുനിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്

പാ​ല​ക്കാ​ട് : സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ക​രു​ത്തു പ​ക​രാ​ൻ കു​ടും​ബ​ശ്രീ​യു​ടെ ജെ​ൻ​ഡ​ർ ക്യാ​ന്പ​യി​ൻ -നീ​തം 2018 ന് ​തു​ട​ക്ക​മാ​യി. ഈ​മാ​സം പ​ത്തി​ന് സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന കു​ടും​ബ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളും നീ​തി നി​ഷേ​ധ​ങ്ങ​ളും അ​യ​ൽ​ക്കൂ​ട്ട കു​ടും​ബ സം​ഗ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കും. ‌ പ്രാ​ദേ​ശി​ക​മാ​യി നാ​നാ​മേ​ഖ​ല​യി​ലു​ള്ള സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്മാ​രെ​യും വി​ദ്യാ​ർ​ത്ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടാ​ണ് സം​ഗ​മ​ങ്ങ​ൾ ന​ട​ത്തു​ക. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള പ്രാ​ദേ​ശി​ക​മാ​യ ഇ​ട​പെ​ട​ൽ എ​ന്ന നി​ല​യി​ലാ​ണ് കാ​ന്പ​യി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും തു​ല്യാ​വ​കാ​ശം ഉ​റ​പ്പു വ​രു​ത്തു​ക,സാ​മൂ​ഹ്യ ഉ​ന്ന​മ​ന​ത്തി​ൽ എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന​തു​മാ​ണ് അ​യ​ൽ​ക്കൂ​ട്ട കു​ടും​ബ സം​ഗ​മ​ങ്ങ​ളു​ടെ ല​ക്ഷ്യം.ജി​ല്ല​യി​ൽ 22,000 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ല​ട​ക്കം സം​സ്ഥാ​ന​ത്തു​ട​നീ​ളം മൂ​ന്നു​ല​ക്ഷ​ത്തോ​ളം അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ ന​ട​ക്കും. വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​രി​ശീ​ല​നം നേ​ടി​യ മോ​ണി​റ്റ​റിം​ഗ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​യ​ൽ​ക്കൂ​ട്ട സം​ഗ​മ​ങ്ങ​ൾ…

Read More

വാർത്ത തുണയായി..! അ​ന​ന്തു​വി​ന്‍റെ​യും അ​ന​ന്ത​യു​ടെ​യും  കൊച്ച് കൊച്ച് മോഹങ്ങൾ പൂവണിയുന്നു; ഇരുവരുടെയും   പരി​മി​തി​ക​ൾ​ക്ക്  താ​ങ്ങാ​യി പ​ന്ത​ലാം പാ​ടം മേ​രി മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ  അധ്യാപകർ

വ​ട​ക്ക​ഞ്ചേ​രി: അ​ന​ന്തു​വി​ന്‍റെ​യും അ​ന​ന്ത​യു​ടെ​യും ജീ​വി​ത പ​രി​മി​തി​ക​ൾ​ക്ക് താ​ങ്ങാ​യി ക​രു​ണ​യു​ടെ ക​ര​ങ്ങ​ളെ​ത്തു​ന്നു.​വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​നു സ​മീ​പം കു​റു​വ​ത്ത് ആ​ര്യം​ക്ക​ട​വ് ച​ന്ദ്ര​ൻ ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യാ​ണ് നല്ല​മ​ന​സു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന​ത്.​ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ന​ന്തു പ​ഠി​ക്കു​ന്ന പ​ന്ത​ലാം പാ​ടം മേ​രി മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്തെ​ത്തി സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി. ത​ക​ർ​ന്നു വീ​ഴാ​റാ​യ വീ​ടി​ന്‍റെ മേ​ൽ​കൂ​ര വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ പു​തു​ക്കി പ​ണി​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടു്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ണ്ണി എ​ൻ ജേ​ക്ക​ബ്ബ്, അ​ധ്യാ​പ​ക​രാ​യ ഫാ.​ക്രി​സ്റ്റോ കാ​ര​ക്കാ​ട്ട്, കെ.​എം.​ജോ​ർ​ജ്, സ​മീ​പ​വാ​സി​യാ​യ സു​രേ​ഷ് എ​ന്നി​വ​രാ​ണ് വീ​ട്ടി​ലെ​ത്തി വീ​ട്ടു​ക്കാ​രു​ടെ ദൈ​ന്യ സ്ഥി​തി നേ​രി​ട്ട​റി​ഞ്ഞ​ത്. പ​ല സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും സ​ഹാ​യം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​ന​ന്തു​വി​ന്‍റെ​യും അ​ഞ്ചാം ക്ളാ​സി​ൽ പ​ഠി​ക്കു​ന്ന അ​ന​ന്ത​യേ​യും കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ദീ​പി​ക, രാ​ഷ്ട്ര​ദീ​പി​ക പ​ത്ര​ങ്ങ​ളി​ൽ ത​ക​ർ​ന്നു വീ​ഴാ​റാ​യ ഓ​ല മേ​ഞ്ഞ വീ​ടി​ന്‍റെ പ​ടം സ​ഹി​തം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.…

Read More