വടക്കഞ്ചേരി: ദേശീയ പാതയിലെ ബസപകടങ്ങൾക്ക് കാരണം റോഡ് നിർമാണത്തിലെ അപാകതകളും സ്വകാര്യ ബസുകളുടെ തോന്നും മട്ടിലുള്ള ഓട്ടവും. മംഗലത്തു നിന്നും സർവ്വീസ് റോഡ് വഴി വടക്കഞ്ചേരിക്ക് വരേണ്ട സ്വകാര്യ ബസ് ദേശീയ പാതയിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതാണ് അപകടത്തിന് വഴിവെച്ചത്. തൃശൂർ- പാലക്കാട് റൂട്ടിലോടുന്ന മുഴുവൻ ബസുകളും ഇത്തരത്തിൽ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാണ് പായുന്നത്.ദേശീയ പാതയിൽ സ്റ്റോപ്പിൽ നിർത്തുന്പോൾ പുറകെ വരുന്ന വാഹനണൾക്ക് വേഗത കുറക്കാൻ സിഗ്നൽ നൽകാറില്ലെന്നും പറയുന്നു. ദൂരെ നിന്നും വരുന്ന വാഹനങ്ങളാണ് സ്വകാര്യ ബസുകൾ ഇങ്ങനെ ദേശീയ പാതയിൽ പെട്ടെന്ന് നിർത്തുന്പോൾ അപകടത്തിൽപ്പെടുന്നത്. പാത വികസനം നടത്തുന്പോൾ ബസുകൾ നിർത്തുന്നതിനായി ബസ്ബെ ഇല്ലാത്തതും അപകട പരന്പര സൃഷ്ടിക്കുന്നുണ്ടു്.സർവ്വീസ് റോഡ് ആരംഭിക്കുന്നിടത്തേക്ക് സ്റ്റോപ്പ് മാറ്റിയാൽ അപകടം കുറയുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടു. സർവ്വീസ് റോഡ് വഴി ബസുകൾ വന്നാൽ മംഗലം പഴയപാലം വഴി കടന്നു വരണം. മംഗലം…
Read MoreCategory: Palakkad
ഇവിടെ ആരും കുടിക്കില്ല..! കെട്ടിടം നിർമ്മിച്ചത് കൃഷി ആവശ്യത്തിന്; ഉദ്ഘാടനത്തിനായി തുറന്നതാകട്ടെ കള്ളുഷാപ്പായും; ജനവാസകേന്ദ്രത്തിൽ തുറന്ന കള്ളുഷാപ്പ് നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു
ചിറ്റൂർ: വടകരപ്പതി പഞ്ചായത്തിൽ ജനവാസ കേന്ദ്രത്തിൽ കള്ളുഷാപ്പ് ആരംഭിച്ചതിനെതിരെ നാട്ടുകാർ സമരം നടത്തിയതിനെ തുടർന്ന് ഷാപ്പ് അടച്ചുപൂട്ടി. കോഴിപ്പാറയ്ക്കു സമീപം എരവട്ടപ്പാറയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് വ്യാഴാഴ്ച കള്ളുഷാപ്പ് ആരംഭിച്ചത്. എലിപ്പാറയിൽ അടപ്പിച്ച ഷാപ്പാണ് ഇവിടെ തുടങ്ങിയത്. കൃഷി ആവശ്യങ്ങൾക്ക് ഉപരണങ്ങൾ സൂക്ഷിക്കാൻ വേണ്ടിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബുധനാഴ്ച ഈ സ്ഥലത്ത് ഷാപ്പിന് മുറി കെട്ടിയത്.ഇന്നലെ രാവിലെ അന്പതോളം സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ കള്ള്ഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം തുടങ്ങി. കൊഴിഞ്ഞാന്പാറ എസ്.ഐ സജികുമാർ, ചിറ്റൂർ തഹസിൽദാർ വി.കെ രമ എന്നിവർ സ്ഥലത്തെത്തി ചർച്ച നടത്തിയതിനെത്തുടർന്ന് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഷാപ്പ് അടക്കാൻ ഇവർ നിർദേശം നല്കി. എക്സൈസ് കമ്മീഷണർ, കളക്ടർ എന്നിവർക്ക് റിപ്പോർട്ട് നല്കുമെന്നും ഇവർ അറിയിച്ചു.
Read Moreവ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ സുരേഷിന്റെ മരണത്തിൽ ദുരൂഹത; കാറിൽ കോയമ്പത്തൂരിലേക്ക് പോയയാൾ എങ്ങനെ ഒറ്റപ്പാലത്തെത്തിയെന്ന് ബന്ധുക്കൾ
വടക്കഞ്ചേരി: വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ പുതുക്കോട് തച്ചനടി കിഴക്കേക്കരവീട്ടിൽ പരമേശ്വരൻ എഴുത്തച്്ഛന്റെ മകൻ സുരേഷി (45)ന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ. സ്വന്തംകാറിൽ കോയന്പത്തൂരിലേക്കുപോയ സുരേഷിനെ പിന്നീട് ഒറ്റപ്പാലത്തിനടുത്ത് ത്രാങ്ങാലിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ട്രെയിൻതട്ടി ചിന്നിചിതറിയ നിലയിലായിരുന്നു മൃതദേഹം. തച്ചനടിയിൽ പവർ ടൂൾസ് കട നടത്തുന്ന സുരേഷ് ചൊവ്വാഴ്ച രാവിലെ ഒന്പതിനാണ് സുഹൃത്ത് സലീമിനെയുംകൂട്ടി സാധനങ്ങൾ വാങ്ങുന്നതിനായി കോയന്പത്തൂരിലേക്കുപോയത്. അവിടെ കടയിൽകയറി സാധനങ്ങൾ വാങ്ങി. തുടർന്നു ഇപ്പോൾ വരാമെന്നു പറഞ്ഞുപോയ സുരേഷിനെ പിന്നീടു കാണാതാവുകയായിരുന്നു. ഇതേതുടർന്നു ഉച്ചയ്ക്കുശേഷം രണ്ടോടെ സുഹൃത്തായ സലീം തച്ചനടിയിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.എന്നാൽ മൊബൈൽ ഫോണ് ആദ്യം റിംഗ് ചെയ്ത് പിന്നീട് സ്വിച്ച് ഓഫാകുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരംതന്നെ ബന്ധുക്കൾ കോയന്പത്തൂരിൽപോയി തെരച്ചിൽനടത്തി അവിടത്തെ പോലീസിൽ പരാതിയും നല്കി. തുടർന്നു നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെയാണ് ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിനടുത്ത് മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ…
Read Moreഅക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പത്തിരി കച്ചവടക്കാരന്; സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി നടക്കുന്നതിനിടെയാണ് അബ്ദുൾ കരീമിനെ ഭാഗ്യദേവത കടാക്ഷിച്ചത്
ആലത്തൂർ: ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 50 ലക്ഷം പത്തിരി കച്ചവടക്കാരന്. കാവശേരി ആനമാറിയിലെ വാടകവീട്ടിൽ താമസിക്കുന്ന ആലത്തൂർ പള്ളിപ്പറന്പിലെ അബ്ദുൾ കരീമാണ് ഭാഗ്യവാൻ. ആലത്തൂർ മെയിൻ റോഡ് പഴയ ബസ് സ്റ്റാൻഡിലെ ജയകുമാർ ലോട്ടറി ഏജൻസിയിൽനിന്നെടുത്ത എ.പി. 224946 എന്ന ടിക്കറ്റിനാണ് സമ്മാനം. കൈപ്പത്തിരി ഉണ്ടാക്കി കടകളിൽ വിൽക്കുന്ന ജോലിയാണ് അബ്ദുൾ കരീമിന്. നേരത്തേ ഉന്തുവണ്ടിയിൽ ചായക്കച്ചവടമായിരുന്നു. സ്വന്തമായൊരു വീടുവാങ്ങാൻ അഡ്വാൻസ് കൊടുത്ത് ബാക്കി പണം സംഘടിപ്പിക്കാൻ നെട്ടോട്ടമോടുന്നതിനിടെയാണ് ഭാഗ്യകടാക്ഷം. ഭാര്യ: റഷീദ. മകൻ:സുബൈർ. മകൾ മുബീന വിവാഹിതയാണ്. വെവ്വേറെ സീരിയലിലുള്ള ഇതേ നന്പരുകളിലുള്ള 12 ടിക്കറ്റ് സെറ്റായി എടുത്തിട്ടുള്ളതിനാൽ സമാശ്വാസ സമ്മാനമായ10,000 രൂപവീതം 1,10,000 രൂപയും കരീമിനു ലഭിക്കും.
Read Moreകുറ്റിപ്പുറം, പട്ടാമ്പി മാരകായുധ വേട്ട; പരസ്പര ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പോലീസ്; ആശങ്കയിൽ ജനങ്ങൾ
ഒറ്റപ്പാലം: കുറ്റിപ്പുറത്തുനിന്നും പട്ടാന്പിയിൽനിന്നും മാരകായുധങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ഇവ തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നു. ഭാരതപ്പുഴയുടെ വിവിധ മേഖലകളിലും വൃഷ്ടിപ്രദേശത്തോടു ചേർന്നും മാരകായുധങ്ങൾ ഇനിയും സൂക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പോലീസ് സംശയിക്കുന്നു.ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ടെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുറ്റിപ്പുറത്ത് ആയുധങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ടും പട്ടാന്പിയിൽ വാളുകൾ കണ്ടെടുത്തതുമായും ഇതുവരെ ആരെയും പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. അതേസമയം ആയുധങ്ങൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംഘടനകളെ പോലീസ് സംശയിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ, ഷൊർണൂർ ഡിവൈഎസ്പി മുരളീധരൻ എന്നിവരാണ് അന്വേഷണം നടത്തുന്നത്. ഭാരതപുഴയിൽ കുറ്റിപ്പുറം ഭാഗത്തുനിന്നും 500-ലധികം വെടിയുണ്ടകളും മൈൻ പൊട്ടിക്കാനുള്ള ഡിറ്റണേറ്ററുകളും ക്ലേമോർ മൈനുകളുമാണ് കണ്ടെടുത്തത്.ഇതു നിസാരസംഭവമായി കാണാനാകില്ലെന്നാണ് പോലീസ് പറയുന്നത്. പട്ടാന്പിയിൽനിന്നും അഞ്ചുവടിവാളും മൂന്നു ചെറിയ വാളുകളുമാണ് കണ്ടെടുത്തത്. പട്ടാന്പി നഗരസഭയുടെയും മുതുതല പഞ്ചായത്തിന്റെയും അതിർത്തിയിൽ പാലത്തിനുസമീപം അഴുക്കുചാലിൽനിന്നാണ് ചാക്കിൽ…
Read Moreവേനൽ വരുന്നു, മുൻ കരുതലെടുത്ത് വീട്ടമ്മാർ..! തൊഴിലുറപ്പുപദ്ധതിയുടെ സഹായത്തോടെ കൊക്കർണികളും കിണറുകളും കുഴിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്ന വീട്ടമ്മമാരെക്കുറിച്ചറിയാം…
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: ലതയുടെ നേതൃത്വത്തിലുള്ള വീട്ടമ്മമാർ കിണർ നിർമാണത്തിന്റെ തിരക്കുകളിലാണ്. വേനലിൽ രൂക്ഷമാകുന്ന കുടിവെളളക്ഷാമത്തിനു പരിഹാരമായി ജീവജലം കരുതിവയ്ക്കാനുള്ള തത്രപ്പാടുകളിലാണ് ഇവർ. തൊഴിലുറപ്പുപദ്ധതിയുടെ സഹായത്തോടെ കൊക്കർണികളും കിണറുകളും കുഴിച്ച് നാടിന്റെ ദാഹമകറ്റാനുള്ള കൂട്ടായയഞമാണ് ഇവർ നടത്തുന്നത്. വണ്ടാഴി പഞ്ചായത്തിലെ ഒന്നാംവാർഡായ വള്ളിയോട് പടിഞ്ഞാറെക്കാടാണ് 13 വീട്ടമ്മമാർ വീട്ടുപണികൾക്കുശേഷം കിണർ പണികൾക്കായി ഇറങ്ങുന്നത്. 12 കോൽ നീളത്തിലും ആറ് കോൽ വീതിയിലുമുള്ള കൊക്കർണിയുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനടുത്തെ പറന്പുകളിലായി നാലു കിണറുകളുടെ നിർമാണം പൂർത്തിയായി. ഒന്പതും പത്തും കോൽ താഴ്ചയുള്ളതാണ് കിണറുകൾ. നല്ല ഉറവയുള്ള കിണറുകളാണ് എല്ലാം. കിണറിന് സ്ഥാനം നോക്കാൻ ഈ രംഗത്തുള്ളവരുടെ സഹായം തേടും. പിന്നെയെല്ലാം ഈ അമ്മമാരുടെ കണക്കുകളിലാണ് പുരോഗമിക്കുക. കുടിവെള്ളത്തിനായി പഞ്ചായത്ത് പൈപ്പുകളാണ് പ്രദേശത്തുക്കാർ ആശ്രയിച്ചിരുന്നത്. ഇനി പൈപ്പുകൾ പണിമുടക്കിയാലും കുടിവെള്ളത്തിനായി അലയേണ്ടി വരില്ലെന്ന ആശ്വാസമാണ് ഇവിടുത്തെ താമസക്കാർക്കെല്ലാമുള്ളത്. അമ്മമാർക്ക്…
Read Moreകഞ്ചാവ് രാജയും കുട്ടികളും പിടിയിൽ; ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി ആറുപേർ പിടിയിൽ; രണ്ടാം പ്രതി ഷാഫി കഞ്ചാവുകേസിലെ മുഖ്യകണ്ണിയെന്ന് പോലീസ്
തൃപ്രയാർ: 17 കിലോ കഞ്ചാവുമായി വലപ്പാട് ആറു പേർ പോലീസ് പിടിയിലായി. വാളയാർ സ്വദേശി കഞ്ചാവ് രാജ വടിവേലു എന്നറിയപ്പെടുന്ന വടിവേലു(32), പഴുവിൽ ചാഴൂർ റോഡ് പുഴങ്കരയില്ലത്ത് വീട്ടിൽ മൗസ് ബ്രോ എന്നു വിളിക്കുന്ന ഷാഫി (22), ചാഴൂർ ചെമ്മാനി വീട്ടിൽ വിബിൻ (29), മാങ്ങാട്ടുകര പടിയം പളളിയിൽ വീട്ടിൽ അഖിൽ(19), മാങ്ങാട്ടുകര വഴിയന്പലം ഏങ്ങടി വീട്ടിൽ നിഖിൽ(26), പഴുവിൽ വെസ്റ്റ് പട്ടാലി വീട്ടിൽ ഹരികൃഷ്ണൻ (21) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല ക്രൈം ബ്രാഞ്ച് സ്ക്വാഡും വലപ്പാട് പോലീസും ചേർന്ന് പിടികൂടിയത്. ടിഎസ്ജിഎ സ്റ്റേഡിയത്തിനടുത്തുവെച്ചാണ് ഇവർ പോലീസിന്റെ പിടിയിലകപ്പെട്ടത്. രണ്ടാം പ്രതിയായ ഷാഫിയാണ് കഞ്ചാവ് കടത്തുന്നതിലെ മുഖ്യകണ്ണി.തൃശൂർ, എറണാകുളം ജില്ലകളിലെ പല ചില്ലറ വിൽപനക്കാർക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് ഷാഫിയാണ്.ഷാഫി അന്തിക്കാട് പോലീസ് സ്റ്റേഷനിലെ റൗഡിയും തമിഴ്നാട്ടിലെ കഞ്ചാവ് കേസിലും പ്രതിയാണ്. തമിഴ് നാട്ടിലെ ജയിലിൽ…
Read Moreകൊണ്ടോട്ടിയിലെത്തിയാൽ വി.ടി.ബൽറാമിന്റെ കാൽ വെട്ടിമാറ്റുമെന്ന് ഭീഷണി; കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിലാണ് ഭീഷണി
കൊണ്ടോട്ടി: വി.ടി.ബൽറാം എംഎൽഎ കൊണ്ടോട്ടിയിൽ കാലുകുത്തിയാൽ കാൽ വെട്ടിമാറ്റുമെന്ന് സമൂഹ മാധ്യമങ്ങളിൽ ഭീഷണി. കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ കൊണ്ടോട്ടി കൊടിമരം സഖാക്കളുടെ പേരിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്. കൊണ്ടോട്ടി മുനിസിപ്പൽ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 19ന് ബൽറാമിനു കൊണ്ടോട്ടിയിൽ സ്വീകരണം നൽകുന്നുണ്ട്. ഈ പരിപാടിക്കായി കൊണ്ടോട്ടിയിൽ എത്തിയാൽ കാൽ ഞങ്ങൾ വെട്ടിമാറ്റുമെന്നാണ് വീഡിയോയിൽ പറയുന്നത്. ബൽറാമിന്റെ മാതാപിതാക്കൾക്കെതിരെയും അസഭ്യം പറയുന്നുണ്ട്. കൊണ്ടോട്ടി കൊടി മരം സഖാക്കൾക്ക് ഇന്നു അതിനുളള ചങ്കൂറ്റവും ആരോഗ്യവും പ്രസ്ഥാനത്തിന്റെ ബലവുമുണ്ട്. ബൽറാം ജനിക്കുന്നതിനു മുന്പ് എ.കെ.ജി ജനിച്ചതു കൊണ്ടാണ് ബൽറാമിന് ഖദർ ധരിച്ച് നടക്കാൻ കഴിയുന്നത്. ബൽറാം കൊണ്ടോട്ടിയിൽ വന്നാൽ തടയുമെന്നും വന്ന രീതിയിൽ തിരിച്ചുപോകാൻ സാധിക്കില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്. അതിനെതിരെ കേസ് വന്നാൽ ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടവർ പറയുന്നത്. ബൽറാമിനെതിരേയുളള ഭീഷണിക്കെതിരെ പ്രതിഷേധവുമായി…
Read Moreഎംഎൽഎ വാക്കുപാലിച്ചു; ഫലകമില്ലാതെ ആങ്കണവാടിയുടെ ഉദ്ഘാടനം അനിൽ അക്കര നിർവ്വഹിച്ചു
വടക്കാഞ്ചേരി: അത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിനു പോലും ഉദ്ഘാടന ഫലകമില്ലെന്നും, പിന്നെയെന്തിനാണ് കുട്ടികൾ പടിക്കുന്ന അങ്കണവാടികളിൽ സ്വന്തം പേര് കൊത്തി വെയ്ക്കുന്നതെന്ന് അനിൽ അക്കര എംഎൽഎ പറഞ്ഞു. വടക്കാഞ്ചേരി നഗരസഭയിലെമുണ്ട ത്തികോട് 174 -ാം നന്പർ അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു എംഎൽഎ ഇതോടെ അനിൽ അക്കര എംഎൽഎ വാക്കുപാലിച്ചു. തന്റെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഒരു പദ്ധതികൾക്കും ഉദ്ഘാടന ഫലകത്തിൽ പേര് നൽകില്ലെന്ന വാക്കാണ് ഇതോടെ പൂർത്തിയാകുന്നത്. ചടങ്ങിൽ ഡിവിഷൻ കൗണ്സിലർ സ്മിത അജിത് കുമാർ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ, കൗണ്സിലർമാരായ ടി.വി.സണ്ണി, നേതാക്കളായ കെ.ടി. ജോയി, ഇ.ജി.സജീഷ് ബാബു, കെ.ഗോപാലകൃഷ്ണൻ,നിഷ സുനിൽകുമാർ, ഷീജ വിശ്വ നാഥൻ, സ്ഥലം വിട്ടു നൽകിയ കെ.ടി.ഫ്രാൻസിസ്, അധ്യാപികമാലതി, തുടങ്ങിയവർ പ്രസംഗിച്ചു.10 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച അങ്കണവാടിയുടെ നിർമ്മാണ ചുമതല പൂർണ്ണമായും നിർമ്മിതികേന്ദ്രയ്ക്കായിരുന്നു.
Read Moreമാതൃ-പുത്രബന്ധം തെളിയിക്കുന്ന സർട്ടഫിക്കറ്റ് വേണം..! എൺപതുകാരിക്ക് നെല്ലിന്റെ പണം സപ്ലൈകോ ദേശസാത്കൃത ബാങ്കിൽ ഇട്ടു നൽകി; എഴുപത് കഴിഞ്ഞവർക്ക് പണം നൽകില്ലെന്ന് ബാങ്ക്; കാരണം കേട്ടാൽ ഞെട്ടും…
ആലത്തൂർ: എഴുപത് വയസ് കഴിഞ്ഞവർക്കു ബാങ്ക് വായ്പ അനുവദിക്കാനാകില്ലെന്ന വ്യവസ്ഥ മൂലം ഒക്ടോബറിൽ നെല്ലളന്ന 80 കാരിയായ കർഷകയ്ക്കു ദേശസാത്കൃത ബാങ്കിൽനിന്ന് പണം കിട്ടിയില്ല. കാവശേരി ശ്രീലക്ഷ്മിയിൽ താമസിക്കുന്ന തരൂർ കോണിക്കലെടം ലക്ഷ്മിക്കുട്ടി നേത്യാർക്കാണ് അനുഭവം. ഒക്ടോബർ 15ന് 1,135 കിലോ നെല്ല് അളന്ന ഇവർക്ക് കിട്ടാനുള്ളത് 26,445 രൂപയാണ്. പ്രായാധിക്യം വകവയ്ക്കാതെ കാവശേരി ലിഫ്റ്റ് പാടശേഖരത്തിൽ പാരന്പര്യമായുള്ള കൃഷി നോക്കി നടത്തുകയാണിവർ. ആലത്തൂരിലെ ദേശസാത്കൃത ബാങ്കിലാണ് ഇവർക്ക് അക്കൗണ്ട്. നെല്ലളന്നതിനു സപ്ലൈകോ നൽകിയ പിആർഎസുമായി (പാഡി റെസീറ്റ് ഷീറ്റ്) നവംബർ ആദ്യം ബാങ്കിൽ എത്തിയപ്പോൾ പണം എത്തിയിട്ടില്ല, നടപടിക്രമം പൂർത്തിയാക്കാനുണ്ട്, പട്ടിക എത്തിയിട്ടില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് മടക്കിയതായി ലക്ഷ്മിക്കുട്ടി നേത്യാർ പറഞ്ഞു. എഴുപത് വയസു കഴിഞ്ഞ പ്രശ്നം അന്നുപറഞ്ഞില്ല. രോഗബാധിതയായതിനാൽ പിന്നീട് പോകാനുമായില്ല. ജനുവരി 12നു വീണ്ടും ബാങ്കിലെത്തിയപ്പോഴാണ്. “പ്രായം പ്രശ്നമായത്’. സപ്ലൈകോ തരാനുള്ള…
Read More