പാലക്കാട്: മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് ഉയരാൻ കഴിഞ്ഞിട്ടില്ലെന്നും പാർട്ടി സെക്രട്ടറിയാണ് താനെന്നാണ് ഇപ്പോഴും വിചാരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കെജിഒയു 32-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി സമ്മേളനം കഴിയുന്നതു വരെ സെക്രട്ടേറിയറ്റ് താഴിട്ട് പൂട്ടുന്നതാണു നല്ലത്. ഒരു മന്ത്രി പോലും സെക്രട്ടേറിയറ്റിൽ വരുന്നില്ല. ഒരു പ്രവർത്തനവും നടക്കുന്നുമില്ല. സമ്മേളനം കഴിഞ്ഞതിനുശേഷം സെക്രട്ടേറിയറ്റ് തുറക്കുന്നതായിരിക്കും ഉചിതം. ഓഖി ദുരന്തത്തിൽ മരണമടഞ്ഞവർക്കുള്ള ധനസഹായം പോലും നൽകാനായിട്ടില്ല. സാന്പത്തിക പ്രതിസന്ധി മൂലമാണിത്. സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിക്കു കാരണം സർക്കാരാണെന്നു മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിൽനിന്ന് തുകയെടുത്ത് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ യാത്ര ചെയ്ത മുഖ്യമന്ത്രിയുടെ നടപടി തെറ്റാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ വികൃതമാക്കി. 11-ാം ശന്പള കമ്മീഷൻ ആരംഭിക്കാൻ യാതൊരു നടപടിയും സർക്കാർ…
Read MoreCategory: Palakkad
വടക്കാഞ്ചേരിയിൽ ഇനി തുരന്നെടുക്കാൻ മണ്ണുമില്ല നികത്താൻ പാടങ്ങളുമില്ല; ഒന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയ പാർട്ടികളും അധികൃതരും
വടക്കഞ്ചേരി: മണ്ണുക്ഷാമം രൂക്ഷമായതോടെ കിട്ടാവുന്ന സ്ഥലത്തുനിന്നെല്ലാം മണ്ണുഖനനമാണ് നടക്കുന്നതായി പരാതി. അനുമതിയോടെയും അനുമതിയില്ലാതെയും മണ്ണെടുക്കൽ വ്യാപകമാണ്. നെൽപാടങ്ങളെല്ലാം നികത്തികൊണ്ടിരിക്കുന്നതിനാൽ മണ്ണിനും ഡിമാന്റ് കൂടി. മുന്പൊക്കെ നെൽപ്പാടം നികത്തുന്നതു കണ്ടാൽ അവിടെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്കാർ കൊടിനാട്ടും. പിന്നാലെ വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുക്കും. അങ്ങനെ നാലുദിവസം പണികൾ നിർത്തും. പക്ഷേ ഇപ്പോൾ അത്തരം ചടങ്ങുകളൊന്നും നടക്കുന്നില്ല. ആർക്കും എവിടെ വേണമെങ്കിലും നിലംനികത്തി കെട്ടിടം പണിയാം. വടക്കഞ്ചേരി ടൗണിനോടു ചേർന്ന കൃഷിനിലങ്ങളെല്ലാം മണ്ണിട്ടുനികത്തി പണികൾ തകൃതിയാണ്.വള്ളിയോട് കരിപ്പാലിയിലും നിലംനികത്തി കെട്ടിടംപണി നടക്കുന്നു. നിലംനികത്തുന്നതിനു പിന്നിൽ സ്വാധീനശക്തി കൂടുതലുള്ളവരായതിനാൽ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകില്ല.ദേശീയപാത വികസനത്തിനായി മണ്ണെടുക്കുന്പോൾ സർക്കാരിലേക്ക് റോയൽറ്റി അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഇതൊന്നും മിക്കപ്പോഴും പാലിക്കാതെയാണ് പാതയോരത്തുനിന്നും മണ്ണു തുരന്നെടുക്കൽ നടക്കുന്നത്. ചുവട്ടുപ്പാടത്ത് മണ്ണു കുഴിച്ചെടുത്ത് ഇവിടെ മണ്തുരങ്കമായി മാറി. പന്നിയങ്കരയിലും കൊന്പഴ വില്ലൻ വളവിലമുണ്ട് ഇത്തരം മനുഷ്യനിർമിത മണ്തിട്ടകൾ.
Read Moreഇന്നത്ത കടി കുട്ടികൾക്കായാലോ..! പന്തൽമൂച്ചി-പാറമേട് റോഡ് തെരുവുനായകൾ കൈയടക്കുന്നു; ഭീതിയോടെ നാട്ടുകാർ;
ചിറ്റൂർ: പന്തൽമൂച്ചി-പാറമേട് റോഡിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യംമൂലം കാൽനടയാത്രപോലും ഭീഷണിയായിരിക്കുകയാണ്. തെരുവുനായകൾ കൂട്ടമായാണ് റോഡിലൂടെ പരക്കംപായുന്നത്. പ്രഭാത സവാരിക്കുപോകുന്നവർ തെരുവുനായകളുടെ ഭീഷണി കാരണം വഴിമാറിനടക്കുകയാണ്. മദ്രസാ വിദ്യാർഥികൾ രാവിലെ രക്ഷിതാക്കളോടൊപ്പമാണ് യാത്രചെയ്യുന്നത്. റോഡരികിൽ നിർത്തിയിടുന്ന ചരക്കുലോറി, മറ്റുവാഹനങ്ങൾ എന്നിവയ്ക്കടിയിലാണ് ഇവ തന്പടിക്കുന്നത്. ഇരുചക്രവാഹനങ്ങൾ വരുന്പോൾ ദീർഘദൂരം പിന്നാലെ പിന്തുടരുന്നത് അപകടങ്ങളും സൃഷ്ടിക്കുന്നു. ഒരുവർഷം മുന്പ് ഇതേ സ്ഥലത്ത് തെരുവുനായകളെ പിടിക്കാനെത്തിയ സംഘത്തിന്റെ കൈയിൽ രണ്ടെണ്ണം അകപ്പെട്ടിരുന്നു. വന്ധ്യംകരണത്തിനുശേഷം ഇവ ഇവിടേക്കുതന്നെ തിരിച്ചെത്തുകയും ചെയ്തു. തെരുവുനായകൾ വളർത്തുമൃഗങ്ങളേയും ആക്രമിക്കാൻ തുനിയുന്നതായി പരാതിയുണ്ട്. തെരുവുനായ്ക്കളെ പിടികൂടുന്ന നടപടി അടിയന്തരമായി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreപാലക്കാട് രാഷ്ട്രീയപാർട്ടികളുടെ വാക്പോര് ..! ബൽറാമിന്റെ നാവ് പിഴുതെടുക്കുമെന്ന് എം. ചന്ദ്രൻ; ചന്ദ്രനെതിരെ നിയമ നടപടിയെന്ന്: വി.കെ. ശ്രീകണ്ഠൻ
പാലക്കാട്: സിപിഎം നേതാക്കളെക്കുറിച്ചു മിണ്ടിയാൽ വി.ടി.ബൽറാമിന്റെ നാവു പിഴുതെടുക്കുമെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രൻ. മറ്റുള്ളവരെ തെറിപറയുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല. എകെജിക്കെതിരെ ബൽറാം നടത്തിയ വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടു തൃത്താല എംഎൽഎ ഓഫിസിലേക്കു സിപിഎം നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധം തുടരുമെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനും വ്യക്തമാക്കി. പൊതുപരിപാടികളിൽ ബൽറാമിനെ ബഹിഷ്കരിക്കും. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽനിന്നു മാറ്റിനിർത്തും. അതേസമയം, ആശയദാരിദ്ര്യം നേരിടുന്ന സിപിഎം ബൽറാമിന്റെ നാക്കിനെപ്പോലും ഭയക്കുന്നുവെന്നു ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. എച്ച്എസ്എസ്ടിഎ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. എകെജിയുടെ ചരിത്രം ചികഞ്ഞുനോക്കുന്ന ജനങ്ങളുടെ മുന്പിൽ പകച്ച സിപിഎം നേതൃത്വം അക്രമത്തിന് ആഹ്വാനം നൽകുകയാണ്. സിപി എമ്മിന്റെ പൂർവകാല ചരിത്രം അത്രയേറെ അരോചകമാണ്. ബൽറാമിന്റെ നാക്ക് പിഴുതെടുക്കുമെന്നു പ്രസംഗിച്ച എം. ചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും…
Read Moreവീട്ടുമതിലിൽ ചുവന്ന മാർക്ക്: പോലീസ് പരിശോധന നടത്തി; കവർച്ചയ്ക്കുള്ള ആസൂത്രിതമാകാമെന്ന് പോലീസ്
വടക്കഞ്ചേരി: വീട്ടുമതിലിൽ ചുവന്ന മാർക്ക് അടയാളപ്പെടുത്തിയത് കവർച്ചക്കുള്ള ആസൂത്രണമാണെന്ന സംശയത്തിൽ പോലീസ് പരിശോധന നടത്തി. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ വള്ളിയോട് കരിപ്പാലിയിലാണ് സംഭവം. വീടിന്റെ മതിലിലാണ് ചുവന്ന മാർക്ക് അടയാളപ്പെടുത്തിയിട്ടുള്ളത് . മണ് ഇഷ്ടിക കൊണ്ടോ ചായം കൊണ്ടോ ആണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. സംശയം തോന്നി ജില്ലാ പോലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.ഇതേ തുടർന്ന് വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. ഇടക്കിടെ ഇവിടെ പോലീസ് നിരീക്ഷണമുണ്ട്. ഒറ്റപ്പെട്ട ഈ വീട് സംസ്ഥാന പാതയിൽ നിന്നും അധികം ദൂരത്തല്ല.കൂടാതെ കരിപ്പാലിപുഴപ്പാലം പരിസരം മദ്യപസംഘങ്ങളുടെ താവളമാണ്. മൂന്ന് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ തെരുവ് വിളക്കുകളും ഇല്ല. ഇതിനാൽ മോഷ്ടാക്കൾക്കും ഇവിടെ ഒളിസങ്കേതങ്ങളാണ്. കവർച്ചകൾക്ക് മുന്പ് വീടുകളുടെ ചുമരുകളിലോ മതിലിലോ ഇത്തരത്തിൽ മാർക്ക് ചെയ്യുമെന്ന സന്ദേശങ്ങളും മൊബൈലിലും മറ്റും പ്രചരിച്ചിരുന്നു. ഇതിനാലാണ് പോലീസും കൂടുതൽ ജാഗ്രത പുലർത്തുന്നത്.…
Read Moreകണ്ടെയ്നറിൽ കയറി മെട്രോ ട്രെയിൻ …! വടക്കാഞ്ചേരിക്കാർക്ക് കൗതുകമായി റോഡിലൂടെ മെട്രോ ട്രെയിൻ; ആന്ധ്രാപ്രദേശിൽ നിന്നും എറണാകുളത്തേക്ക് കൊണ്ടുവരുകയായിരുന്നു മെട്രോബോഗികൾ
വടക്കഞ്ചേരി: കണ്ടെയ്നറുകളിൽ കയറിയുള്ള മെട്രോ ട്രെയിനിന്റെ യാത്ര കൗതുകമായി. ആന്ധ്രാപ്രദേശിൽനിന്നും എറണാകുളത്തേക്കു കൊണ്ടുപോയിരുന്ന മൂന്നു മെട്രോ ട്രെയിൻ ബോഗികളാണ് മൂന്നു കണ്ടെയ്നറുകളിലായി ഇന്നലെ രാവിലെ വടക്കഞ്ചേരി ദേശീയപാതവഴി കടന്നുപോയത്. വടക്കഞ്ചേരി മുതൽ മണ്ണുത്തിവരെ ആറുവരിപ്പാത നിർമാണം നടക്കുന്നതിനാൽ പലയിടത്തും നിർത്തിയിട്ടായിരുന്നു യാത്ര. വടക്കഞ്ചേരിയിലും കുതിരാനിലും മെട്രോ കടന്നുപോകുന്ന സമയം ഗതാഗതക്കുരുക്കും ഉണ്ടായി.
Read Moreമാപ്പ് വേണം..! തൃത്താലയിൽ ബൽറാമിന്റെ ഓഫീസിലേക്ക് സിപിഎം മാർച്ച്; വിവാദ പരാമർശം പിൻവലിച്ച് എംഎൽഎ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്
പാലക്കാട്: എകെജി വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് വി.ടി. ബൽറാം എംഎൽഎയുടെ തൃത്താലയിലെ ഓഫീസിലേക്ക് സിപിഎം മാർച്ച്. വിവാദ പരാമർശം പിൻവലിച്ച് എംഎൽഎ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം മാർച്ച്. മാർച്ച് എംഎൽഎയുടെ ഓഫീനു മുന്നിൽ പോലീസ് തടഞ്ഞു. ഇതേതുടർന്നു പ്രവർത്തകർ റോഡിൽ ഇരുന്നു പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ഇതേ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായ സാഹചര്യത്തിൽ പോലീസ് ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Read Moreകൊയ്ത്തിനൊരു കൈതാങ്ങ്..! കോരഞ്ചിറ കർഷകർക്ക് ആശ്വാസം; ചുരുങ്ങിയ ചിലവിൽ കൊയ്ത്ത് യന്ത്രങ്ങൾ കർഷകർക്ക് എത്തിക്കുകയെന്ന പദ്ധതിക്ക് തുടക്കമായി
വടക്കഞ്ചേരി: നിറ പദ്ധതിയുടെ ഭാഗമായ കൊയ്ത്തിനൊരു കൈതാങ്ങ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ആലത്തൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ നിറയുടെ ഭാഗമായി കർഷകർക്ക് ചുരുങ്ങിയ ചിലവിൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുകയാണ് കൊയ്ത്തിനൊരു കൈതാങ്ങ് പദ്ധതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം രണ്ടാം വിളകൊയ്ത്ത് ആരംഭിച്ച കോരഞ്ചിറ പാടശേഖര സമിതിയിൽ വച്ച് നടന്നു. മണിക്കൂറിന് 1400 രൂപ നിരക്കിലാണ് കർഷകർക്ക് കൊയ്ത്ത് യന്ത്രം വാടകക്ക് എത്തിക്കുന്നത്. ഒന്നാംവിള കൊയ്ത്ത് സമയത്ത് ഇത് 1600 രൂപയായിരുന്നു വാടക,വയ്ക്കോൽ നഷ്ടപ്പെടാതെ കൊയ്തെടുക്കുന്നതിനുള്ള സംവിധാനമുള്ള യന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൊണ്ട് തന്നെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ കഴിയും. 2000 മുതൽ 2600 രൂപ വരെയാണ് കൊയ്ത്ത് യന്ത്രങ്ങൾക്ക് സ്വകാര്യ ഏജൻസികൾ ഈടാക്കിയിരുന്നത്. നിറ പദ്ധതി വന്നതോടെ വാടക കുറയ്ക്കാൻ ഇവരും നിർബന്ധിതരായി. ഒന്നാം…
Read Moreനിർത്തിയിട്ട കാറിൽനിന്നും മോഷണത്തിനു ശ്രമിച്ച നാലു തമിഴ് സ്ത്രീകൾ പിടിയിൽ; ഡോർ തുറക്കാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്തപ്പോൾ ഇവർ ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു
വണ്ടിത്താവളം: അയ്യപ്പൻകാവ് ക്ഷേത്രത്തിനുസമീപം നിർത്തിയിട്ട കാറിന്റെ ഡോർ തുറന്നു മോഷണത്തിനു ശ്രമിച്ച നാലു തമിഴ് സ്ത്രീകളെ നാട്ടുകാർ പിടികൂടി മീനാക്ഷിപുരം പോലീസിനു കൈമാറി. വണ്ടിത്താവളം സ്വദേശി ഷിജുവിന്റെ അമ്മയുടെ കെട്ടുനിറ ക്ഷേത്രത്തിൽ നടക്കുന്നതിനിടെ ഇന്നുരാവിലെ ഒന്പതിനായിരുന്നു സംഭവം. ഈസമയത്ത് യാദൃശ്ചികമായി പുറത്തുവന്ന ഷിജു കാറിനുസമീപം മൂന്നു സ്ത്രീകൾ നില്ക്കുന്നതും ഇതിൽ രണ്ടുപേർ ബലംപ്രയോഗിച്ച് ഡോർ തുറക്കാൻ ശ്രമിക്കുന്നതും കണ്ടതോടെ കാറിനടുത്തെത്തി ഇവരുടെ പേർ ചോദിച്ചു. ഇതേതുടർന്നു മാറിനില്ക്കുകയായിരുന്ന മറ്റൊരു സ്ത്രീ ഉൾപ്പെടെ നാലുപേരും ഓടിരക്ഷപ്പെടുകയായിരുന്നു. ഉടനേ ഷിജു സുഹൃത്തുക്കളുമായി ചേർന്നു നാലു സ്ത്രീകളെയും ചെന്പംപൊറ്റ പാലത്തിനു സമീപത്തു കണ്ടെത്തി തടഞ്ഞുനിർത്തി. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നു അവരെത്തി നാലുപേരെയും മീനാക്ഷിപുരം സ്റ്റേഷനിലേക്കു കൊണ്ടുപോയി. കാറിനകത്തു പണവും രേഖകൾ അടങ്ങിയ ബാഗും ഉണ്ടായിരുന്നു.കാറിന്റെ ഡോർ തുറന്നു മോഷണത്തിനു ശ്രമിച്ചെന്നു ഷിജു നല്കിയ പരാതിയിൽ പോലീസ് തുടരന്വേഷണം നടത്തിവരികയാണ്.
Read Moreതൃത്താലയിൽ വ്യാഴാഴ്ച ഹർത്താൽ; വി.ടി. ബൽറാം എംഎൽഎയ്ക്കെതിരായ സിപിഎം കൈയേറ്റത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
പാലക്കാട്: വി.ടി. ബൽറാം എംഎൽഎയ്ക്കെതിരായ കൈയേറ്റത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയിൽ യുഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഇന്ന് രാവിലെ തൃത്താലയിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബൽറാമിനെതിരെയാണ് സിപിഎം പ്രതിഷേധമുണ്ടായത്. സിപിഎം പ്രവർത്തകർ എംഎൽഎയ്ക്കു നേരെ ചീമുട്ടയേറിഞ്ഞു. തുടർന്നു പ്രദേശത്ത് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. പ്രദേശത്ത് റോഡ് ഗതാഗതവും തടസപ്പെട്ടിരുന്നു.
Read More