ചാലക്കുടി: പോസ്റ്റ്മാൻ ലീവിൽ, തപാൽ ഉരുപ്പടികൾ സ്വകാര്യവ്യക്തിയുടെ വീട്ടിൽ. പാലസ് റോഡിലുള്ള ടൗണ് പോസ്റ്റോഫീസിലെ തപാൽ ഉരുപ്പടികളാണ് സ്വകാര്യവ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. രണ്ടാഴ്ചയായി പോസ്റ്റുമാൻ ലീവിലായിട്ട്. ഇതിനാൽ നാട്ടുകാർക്ക് കത്തുകളും മറ്റും കിട്ടാതെയായി. പോസ്റ്റോഫീസിൽ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ലെറ്ററുകൾ ശ്രേയസ് നഗറിലുള്ള ഒരു വ്യക്തിയുടെ വീട്ടിൽ ഏല്പിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. ഇതനുസരിച്ച് ശ്രേയസ് നഗറിലുടെ വ്യക്തിയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ കെട്ടുകണക്കിന് തപാൽ ഉരുപ്പടികൾ കാണിച്ചുകൊടുത്തു. ഇതിൽ താങ്കൾക്ക് ലെറ്റർ ഉണ്ടെങ്കിൽ എടുത്തുകൊള്ളാൻ വീട്ടുടമസ്ഥൻ അറിയിച്ചു. ഇതറിഞ്ഞ് നാട്ടുകാർ ലെറ്ററുകളും മറ്റും തേടി സ്വകാര്യവ്യക്തിയുടെ വീട്ടിൽ എത്തിക്കൊണ്ടിരിക്കയാണ്.പോസ്റ്റോഫീസിൽ ലെറ്റർ തേടി എത്തിയപ്പോൾ പോസ്റ്റ്മാൻ ലീവിലാണെന്നും ഇതിനാൽ ലെറ്ററുകൾ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞപ്പോൾ ഡ്യൂട്ടി സ്വകാര്യവ്യക്തി ഏറ്റെടുത്തതാണെന്ന് പറയുന്നു. എന്നാൽ ലെറ്ററുകളും മറ്റും വീട്ടിൽ കെട്ടിവച്ചിരിക്കയാണെന്നു മാത്രം.
Read MoreCategory: Palakkad
ശരിക്കും ഞങ്ങൾതന്നെ…! മംഗലംപാലം ദൈവദാൻ സെന്ററിലെ അമ്മമാർക്ക് ഉച്ചഭക്ഷണം ഒരുക്കി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി വാർഷികം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ
വടക്കഞ്ചേരി: അശരണരും അനാഥരുമായ അമ്മമാർക്കൊപ്പം മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി വാർഷികം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ. വണ്ടാഴിയിലെ ചല്ലുപടി നൂറ്റിപന്ത്രണ്ടാം ബൂത്ത് കമ്മിറ്റിയാണ് പഞ്ചായത്ത് മെംബർ ആർ.സുരേഷിന്റെ നേതൃത്വത്തിൽ മംഗലംപാലം ദൈവദാൻ സെന്ററിലെ 180 അമ്മമാർക്ക് ഉച്ചഭക്ഷണം ഒരുക്കി പാർട്ടി പ്രവർത്തനം വ്യത്യസ്തമാക്കിയത്. ഭക്ഷണവിതരണം ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി മണ്ഡലം പ്രസിഡന്റുമാരായ റെജി കെ.മാത്യു, പി.കെ.ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ്, ദൈവദാൻ സെന്റർ മദർ സുപ്പീരിയർ സിസ്റ്റർ മിന്റോ, ബ്ലോക്ക് വൈസ് പ്രസിഡൻറ് അരവിന്ദാക്ഷൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിത പ്രദീപ്, കൺവീനർ ടി.വി.രാജേഷ്, എ.സി.നാരായണൻ പ്രസംഗിച്ചു.
Read Moreവിധിയെ തടുക്കാനാവില്ല..! ഒന്നരപവന്റെ സ്വർണമാല നഷ്ടപ്പെട്ട ഡിഗ്രി വിദ്യാർഥിനി ആത്മഹത്യ ചെയ്തു; രക്ഷിതാക്കൾ വഴക്കുപറയുമെന്നു പേടിയിൽ വീടിന്റെ ചുമരിൽ വിവരമെഴുതിയ ശേഷം മരിക്കുകയായിരുന്നു
കോയന്പത്തൂർ: സ്വർണമാല നഷ്ടപ്പെട്ട വിവരം മാതാപിതാക്കളെ അറിയിക്കുന്ന കാര്യം ഭയന്നു ഡിഗ്രി വിദ്യാർഥി ആത്മഹത്യ ചെയ്തു. പൊള്ളാച്ചി കൊട്ടംപട്ടി ലൂക്കോസിന്റെ മകൾ ടെസി (19) യാണു മരിച്ചത്. കോളജിൽനിന്നു വരുന്ന വഴി കഴുത്തിൽ അണിഞ്ഞ ഒന്നരപവന്റെ മാല കാണാതായി. തുടർന്നു പലയിടത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. ഇക്കാര്യം പറയുന്പോൾ രക്ഷിതാക്കൾ വഴക്കുപറയുമെന്നു ഭയന്ന വിദ്യാർഥി വീടിന്റെ ചുമരിൽ വിവരമെഴുതി ആത്മഹത്യ ചെയ്യുകയായിരുന്നു.
Read Moreഒന്ന് ഉറങ്ങി എണീറ്റപ്പോൾ അവൾ അപ്രത്യ ക്ഷയായി ..! പഴയ കിണർ ഉപയോഗിക്കാതെ പുതിയ കിണർ കുത്തി വെള്ളം കണ്ടു; നേരം വെളുത്ത് എണീറ്റ് കിണർ നോക്കിയ വീട്ടമ്മ ഞെട്ടി…
വെങ്കിടങ്ങ്: ഒരു രാത്രി വെളുത്തപ്പോൾ കിണറിലെ വെള്ളം മാറി മറഞ്ഞു. കെട്ടുങ്ങൽ കോഞ്ചിറ റോഡിൽ ഇരിന്പ്രനെല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിന് സമീപം രായംമരക്കാർ സെയ്തുമോന്റെ വീട്ടുമുറ്റത്തെ കിണറാണ് വറ്റിയത്. ആറുമാസം മുന്പ് നിലവിലുള്ള പഴയ കിണർ മാറ്റി പുതുതായി ഏഴ് കോലിന്റെ ഒന്പത് റിംഗുള്ള കിണർ നിർമിച്ചത്. ആസമയത്ത് തന്നെ കിണറിൽ ആവശ്യത്തിനു വെള്ളം ഉണ്ടായിരുന്നു. ഇപ്പോൾ മഴപെയ്തപ്പോൾ ഏഴ് റിംഗ് വെള്ളം ബുധനാഴ്ച രാത്രി വരെ ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ കിണറിലെ മോട്ടോർ ഓണ് ചെയ്തിട്ടും വെള്ളം വരാത്തതിനാൽ പരിശോധിച്ചപ്പോഴാണ് കിണർ വറ്റിയത് കണ്ടത്. ഒരു കാലത്തും വറ്റാത്ത കിണറാണിതെന്ന് വീട്ടുകാർ പറഞ്ഞു. വെള്ളത്തിന് അടുത്ത വീട്ടുകാരെ ആശ്രയിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി എം ശങ്കർ, വൈസ് പ്രസിഡന്റ് കെ. വി.മനോഹരൻ, വാർഡ് അംഗവും ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കെ.വി.വേലുകുട്ടി,…
Read Moreഡെങ്കിപ്പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു; പാലക്കാട് കോതുകുളം വീട്ടിൽ സഫറലി- നജ്ല ദമ്പതികളുടെ മകൻ മുഹമ്മദ് സഫ്വാൻ ആണ് മരിച്ചത്; കഴിഞ്ഞദിവസം 9മാസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു
ആലത്തൂർ: ഡെങ്കിപ്പനി ബാധയെ തുടർന്ന് പിഞ്ചു കുഞ്ഞ് മരണമടഞ്ഞു. കാവശേരി ചുണ്ടക്കാട് കോതകുളംവീട്ടിൽ സഫറലിയുടെയും നജ്ലയുടെയും മകൻ മുഹമ്മദ് സഫ്വാൻ (11 മാസം) ആണ് മരിച്ചത്.ഇന്നലെ രാത്രി പത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിയിലായിരുന്നു മരണം. പനിബാധയെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സഹോദരൻ: മുഹമ്മദ് ഫർഹാൻ. ഇന്നലെ പട്ടാന്പി ഓങ്ങല്ലൂരിൽ പനി ബാധിച്ച് ഒന്പതുമാസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു. പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി ഭീതിജനകമാംവിധം പടർന്നുപിടിക്കുകയാണ്.
Read Moreഈ വഴി വന്നാൽ തല പോകും..! ആമ്പല്ലൂര്-വരന്തരപ്പിള്ളി റോഡിലൂടെ കൈയും തലയും വേണ്ടവർ വരരുത്; റോഡിലേയ്ക്കു തള്ളി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ യാത്രക്കാർ അപകടഭീഷണിയാകുന്നു
പുതുക്കാട്: ആന്പല്ലൂർ-വരന്തരപ്പിള്ളി റോഡിരികിലെ ഇലക്ട്രിക് പോസ്റ്റുകൾ അപകടഭീഷണി ഉയർത്തുന്നു. റോഡിൽ പലയിടത്തും റോഡിലേയ്ക്കു തള്ളി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളാണ് അപകടം ഭീഷണി ഉയർത്തുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും റോഡിനോട് ചേർന്നു തന്നെയാണ് പോസ്റ്റുകൾ നിലകൊള്ളുന്നത്. പത്തു മീറ്ററിനു താഴെ മാത്രം വീതിയുള്ള റോഡിൽ പലയിടത്തും ഇലക്ട്രിക് പോസ്റ്റുകൾ നില്ക്കുന്നതും വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മെക്കാഡം ടാറിംഗ് പൂർത്തീകരിച്ച റോഡിലെ ആന്പല്ലൂർ മുതൽ പള്ളിക്കുന്ന് വരെയുള്ള ഭാഗങ്ങളിലാണ് കൂടുതൽ പോസ്റ്റുകൾ അപകട ഭീഷണി ഉയർത്തി റോഡിലും റോഡിനോട് ചേർന്നു നിൽക്കുന്നത്. മെക്കാഡം ടാറിംഗ് പൂർത്തീകരിച്ചതിനുശേഷം അമിതവേഗതയിലാണ് ഇതിലൂടെ വാഹനങ്ങൾ പോകുന്നത്. നൂറിലേറെ സ്വകാര്യ ബസുകളും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഒരു വലിയ വാഹനത്തിനും ചെറിയ വാഹനത്തിനും ഒരേസമയം കടന്നുപോകാവുന്ന വീതിയേ ഈ റോഡിലുള്ളൂ. പോസ്റ്റുകൾ നീക്കി സ്ഥാപിക്കാനുള്ള സ്ഥല പരിമിതിയും റോഡുകൾക്കുണ്ട്. വളവുകളിൽ റോഡിനോട് ചേർന്ന്…
Read Moreഇവൻ ലാപ്ടോപ് ആരോഗ്യസ്വാമി..! ട്രെയിനുകളിൽ സഞ്ചരിച്ച് യാത്രക്കാരുടെ ലാപ്ടോപ് മോഷ്ടിക്കുന്ന തമിഴ്നാട് സ്വദേശി പോലീസ് അറസ്റ്റു ചെയ്തു
ചാലക്കുടി: ട്രെയിനുകളിൽ സഞ്ചരിച്ച് യാത്രക്കാരുടെ ലാപ്ടോപ് മോഷ്ടിക്കുന്ന തമിഴ്നാട് സ്വദേശി പോലീസ് പിടിയിലായി. പുതുക്കോട്ടെ പൂങ്കനഗർ സ്വദേശി ആരോഗ്യസ്വാമി (39)യെയാണ് എസ്ഐ ജയേഷ് ബാലന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ചാലക്കുടി സിഐ വി.എസ്.ഷാജുവിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധനയ്ക്കിടെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. കൈവശമുണ്ടായിരുന്ന ലാപ്ടോപ്പിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒരാളുടെ കൈയിൽനിന്നു വാങ്ങിയതാണെന്നും സിവിൽ എൻജിനീയറാണെന്നുമാണു പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ മോഷണം നടത്തിയതാണെന്നു സമ്മതിച്ചു. ജനറൽ കന്പാർട്ട്മെന്റിൽ കയറുന്ന ഇയാൾ ഉറങ്ങുന്ന യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ച് അടുത്ത സ്റ്റേഷനുകളിൽ ഇറങ്ങുകയാണ് ചെയ്യുന്നത്. എഎസ്ഐ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ സതീശൻ മടപ്പാട്ടിൽ, ടി.യു.റെജി, വിനോദ്കുമാർ, വി.എസ്.അജയ്കുമാർ, വി.യു.സിൽജൊ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഒരു കൊലയും വെട്ടുകത്തിയും..! ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; സഹോദരൻമാരടക്കം നാലുപേർ അറസ്റ്റിൽ; കൊലപാതകത്തിന് ഇടയാക്കിയ വെട്ടുകത്തിയെക്കുറിച്ച് പോലീസ് പറയുന്നത്
വടക്കഞ്ചേരി: പാലക്കുഴി കൽക്കുഴിമലയിൽ കർഷകനായ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അയൽവാസികളായ നാലുപേരെ ആലത്തൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൽക്കുഴി ഗംഗാധരൻ (48), മൂലങ്കോട് അങ്ങോട് ഉണ്ണികൃഷ്ണൻ (45), കോരഞ്ചിറ നാവിളിൻചോല മോഹനൻ (45), കൽക്കുഴി കളത്തിങ്കൽ അനിൽകുമാർ (33) എന്നിവരെയാണ് സിഐ പി.എസ്.സുനിൽകുമാർ, എസ്ഐ ബോബിൻ മാത്യു, എസ്ഐ ഗോപകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. ഗംഗാധരനും ഉണ്ണികൃഷ്ണനും സഹോദരങ്ങളാണ്. ഗംഗാധരനാണ് മുഖ്യപ്രതി. കൊല്ലപ്പെട്ട കാരക്കുന്നേൽ സുകു(52)വിനെ കൊടുവാൾകൊണ്ട് കൈയ്ക്കുവെട്ടി മാരകമായി മുറിവേല്പിച്ചതു ഗംഗാധരനാണെന്നു സിഐ പറഞ്ഞു. ഇടതു-വലതു കൈകൾക്കേറ്റ മാരകമുറിവിലൂടെ രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചത്. യഥാസമയം വാഹനം കിട്ടാത്തതും പ്രാഥമിക ചികിത്സ ലഭിക്കാൻ 25 കിലോമീറ്ററോളം ദൂരം മലയോരമേഖല താണ്ടേണ്ടിവന്നതും മരണ കാരണമായി. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: കൽക്കുഴിമലയിലെ അയൽവാസികളും പരിചയക്കാരും സമീപത്തു കൃഷി…
Read Moreനിങ്ങൾക്കും സഹായിക്കാം..! ബിന്ദുവിനു വേണ്ടത് മഴനനയാതെ കിടക്കാൻ ഒരു വീട്..! ബധിരയും മൂകയുമായ ഇവരുടെ ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നാട്ടുകാർ ഒന്നിച്ചു കൈകോർക്കുന്നു
നെന്മാറ: ആരോടും പറയാൻ കഴിയാതെ ദുഃഖം ഉള്ളിലൊതുക്കി കഴിയുന്ന ബിന്ദുവിന് ഒറ്റ ആഗ്രഹമേ ഉള്ളൂ. തലചായ് ക്കാൻ മഴ നനയാത്ത ഒരു വീട്. മേൽക്കൂര തകർന്നു ചോർന്നൊലിക്കുന്ന വീഴാറായ വീട്ടിലാണ് ബധിരയും മൂകയും വിധവയുമായ ബിന്ദു കഴിയുന്നത്. അയിലൂർ പാളിയമംഗലം ആനക്കല്ലിൽ ചോലയിൽ പരേതനായ വേലായുധന്റെ മകളാണ് ബിന്ദു (38). 13–ഉം ഒമ്പതും പ്രായമുള്ള രണ്ടുപെൺകുട്ടികളെ പോറ്റാൻ പാടുപെടുന്നതിനിടെ പുതിയ വീടു നിർമാണത്തെക്കുറിച്ച് ചിന്തിക്കാൻപോലും ഇവർക്കാകില്ല. പാരമ്പര്യമായി ലഭിച്ച 65 വർഷം പഴക്കംചെന്ന വീട് ഏതുസമയത്തും നിലംപതിക്കുമെന്ന അവസ്ഥയിലാണ്. തന്റെ ദയനീയാവസ്ഥ വിവരിച്ച് വീടുനന്നാക്കി കിട്ടാൻ അന്യരുടെ സഹായം തേടിപ്പോകാൻ ഇവർക്കാകില്ല. പട്ടികജാതി വിഭാഗത്തിൽപെട്ട കുടുംബമാണെങ്കിലും അധികൃതരെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനും ഇവർക്കു കഴിയുന്നില്ല. വല്ലപ്പോഴും കിട്ടുന്ന കൂലിവേല മാത്രമാണ് ഇവരുടെ ആകെയുള്ള വരുമാനമാർഗം. രണ്ടുമക്കളുമൊത്ത് കഴിയുന്ന ബിന്ദുവിനെ സഹായിക്കാൻ നാട്ടുകാർ ആകുന്നതെല്ലാം ചെയ്തുവരുന്നു. ദുരിതം നേരിൽ…
Read Moreലക്ഷങ്ങളുടെ നഷ്ടം..! കാട്ടാനശല്യത്തിൽ മനംനൊന്ത് കർഷകർ വാഴത്തോട്ടം വെട്ടി നശിപ്പിച്ചു; തെങ്ങും, ജാതിയും കമുകും രക്ഷിക്കാനാണ് ഇടവിളകൾ വെട്ടിമാറ്റിയത്
കരിമ്പ: നിരന്തരമായ കാട്ടാനശല്യത്തിൽ മനംനൊന്ത് കർഷകർ വാഴത്തോട്ടം പൂർണമായും വെട്ടിനശിപ്പിച്ചു. കരിമ്പ മൂന്നേക്കർ ചെറുപറമ്പിൽ ജോസ്, സാബു എന്നിവരുടെ വാഴത്തോട്ടമാണ് നാട്ടുകാരുടെ സഹകരണത്തോടെ വെട്ടിനശിപ്പിച്ചത്. നാലേക്കർവരുന്ന സ്ഥലത്ത് വിവിധ ഇനങ്ങളിലുള്ള മൂവായിരത്തോളം വാഴകളുണ്ടായിരുന്നു. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടാനകൾ കൃഷിനശിപ്പിക്കുന്ന വിവരം വനംവകുപ്പധികൃതരേയും മറ്റും യഥാസമയം അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാതിരിക്കുന്നതിൽ മനംനൊന്താണ് കർഷകർ ഇത്തരം സമീപനം സ്വീകരിച്ചത്. കാട്ടാനകൾ നൂറുക്കണക്കിന് വാഴകളും ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകളും നശിപ്പിച്ചിരുന്നു. സ്ഥലമുടമകൾ സ്വന്തം ചിലവിൽ സ്ഥാപിച്ച വൈദ്യുതിവേലിവരെ തകർത്തശേഷമാണ് കാട്ടാനകൾ കൃഷിയിടത്തിൽ കടക്കുന്നത്.ചക്ക,മാങ്ങ തുടങ്ങിയ ഫലങ്ങൾ തേടി കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലെത്തുന്നത് പതിവായതോടെ പ്രദേശത്തെ ഒട്ടുമിക്ക കർഷകും ഇവ മൂപ്പെത്തുന്നതിനു മുമ്പേ നശിപ്പിച്ചുകളയുന്ന സ്ഥിതിവിശേഷമാണ് ഇവിടെയിപ്പോൾ. വാഴകൾ തള്ളിയിട്ടശേഷം തണ്ടുപൊളിച്ച് വാഴപ്പിണ്ടി തിന്നുന്ന ആനകൾ ഇവയെ ഓടിക്കാൻ ശ്രമിക്കുന്ന ആളുകൾക്കുനേരെ ആക്രമണത്തിനു മുതിരുകയാണ്. കരിമ്പ പഞ്ചായത്തിലെ മൂന്നേക്കർ, തുടിക്കോട്,മീൻവല്ലം, കുറുമുഖം…
Read More